SAND DOLLAR: ഭാഗം 5

 

രചന: THASAL

"ഇവിടെ അരി ഭക്ഷണം ഒന്നും കിട്ടില്ലേ.... " പാത്രത്തിൽ വെച്ച കിഴങ്ങുകൾ കണ്ട് അവൻ ഒരു അനിഷ്ടത്തോടെ ചോദിച്ചതും തനി ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ അരികിൽ ആയി തന്നെ ഇരുന്നു അത് കഴിക്കാൻ തുടങ്ങി... "ഇന്ന് ഗ്രാമത്തിലേക്ക് പോകാൻ കഴിഞ്ഞില്ലല്ലൊ... വീട്ടിൽ ഇതേ ഒള്ളൂ... നാളെ ചോറ് വെച്ച് തരാം... ഇപ്പൊ ഇത് കഴിക്കാൻ നോക്ക്.... " വളരെ മാന്യമായി തന്നെ ആയിരുന്നു അവളുടെ മറുപടി.... അവനും ഒന്ന് തലയാട്ടി കൊണ്ട് ഓരോന്ന് കഴിക്കാനും ലാപിൽ ഇന്ന് എടുത്ത ഫോട്ടോകൾ മുഴുവൻ നോക്കാനും തുടങ്ങി.... വെറുതെ മോഡം കണക്ട് ചെയ്തതും അതിൽ തെളിഞ്ഞു നിൽക്കുന്ന റേഞ്ച് കണ്ട് അവൻ തനിയെ അത്ഭുതത്തോടെ നോക്കി.... "തനി.... ഇവിടെ ടവർ വല്ലതും ഉണ്ടോ... " വല്ലാത്തൊരു സംശയത്തോടെ ആയിരുന്നു അവന്റെ ചോദ്യം... അത് വരെ കിഴങ്ങ് ആസ്വദിച്ചു കഴിച്ചിരുന്ന തനി ഒരു നിമിഷം സ്റ്റെക്ക് ആയി.... തൊണ്ട കുഴിയിൽ നിന്നും ഇറങ്ങുന്ന ഭക്ഷണം പോലും വ്യക്തമായി കാണാമായിരുന്നു... അവൾ അല്പം സംശയത്തോടെ അവനെ നോക്കി... "അത് എന്താ.... !!?" കണ്ണുകൾ ചുളിച്ചു നിഷ്കളങ്കതയോടെ തനി ചോദിച്ചതും അവൻ പെട്ടെന്ന് പുഞ്ചിരിച്ചു കൊണ്ട് ഒന്നും ഇല്ല എന്ന രീതിയിൽ തലയാട്ടി... "ഒന്നും ഇല്ല... ഞാൻ വെറുതെ ചോദിച്ചതാ...

താൻ ഇതൊന്നു നോക്ക്.... ഇന്ന് എടുത്തതാ... " അവൻ വിഷയം മാറ്റി കൊണ്ട് പറഞ്ഞതും അവൾ കഴിക്കുന്നതിനിടയിൽ ലാപിലേക്ക് ഒന്ന് നോക്കി കൊണ്ട് ഒന്ന് തലയാട്ടി.... "നല്ല രസണ്ട്.... " അവൾ ചിരിയോടെ പറയുന്നത് കേട്ടു ആ കുഞ്ഞ് മുഖത്ത് തെളിയുന്ന ഭാവങ്ങൾ ഒപ്പി എടുക്കുന്ന തിരക്കിൽ ആയിരുന്നു അവൻ... അവന്റെ ചൊടികളിലും കുഞ്ഞ് പുഞ്ചിരി തെളിഞ്ഞു.... "തന്റെ നാട്ടുകാർക്ക് ഒരു പേടിയും ഇല്ലേ.... എന്നെ പോലൊരു പുരുഷന്റെ കൂടെ ഒരു പെൺകുട്ടിയെ അയക്കാൻ... " അവൻ സംസാരത്തിൽ ഫലിതം നിറച്ചു... അവൾ കഴിക്കുന്നതിനിടയിൽ അവനെ ഒന്ന് തല ഉയർത്തി നോക്കി.... "എന്തിനാ പേടിക്കുന്നത്.... " അവൾ അല്പം കനത്തിൽ തന്നെ ചോദിച്ചതും അവന് എന്ത് കൊണ്ടോ ബാക്കി പറയാൻ ചെറുതായി ഒരു പേടി നിറഞ്ഞു...അവളോട്‌ വാക്കുകൾ കൊണ്ട് ജയിക്കാൻ ഒരിക്കലും തനിക്ക് സാധിക്കില്ല എന്ന് അവന് അറിയാമായിരുന്നു.... "അത്.... തന്നെ ഉപദ്രവിച്ചാലോ.... " അവൻ അല്പം പരുങ്ങലോടെ പറഞ്ഞതും അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു... ആ കണ്ണുകൾ അവനിൽ തറഞ്ഞു നിന്നു...

അവളുടെ നോട്ടം അവനെ വല്ലാതെ ഉലച്ചു... അവൻ അല്പം പേടിയിൽ അവളെ നോക്കിയതും ആ ഭാവം മാറി വന്നത് നിമിഷ നേരം കൊണ്ടായിരുന്നു.... അവൾ ഒന്ന് പൊട്ടിച്ചിരിച്ചു... "ഞാൻ ഒന്ന് നോക്കിയപ്പോഴേക്കും പതറിയ താൻ ആണോ എന്നെ ഉപദ്രവിക്കുന്നത്......ഹ..ഹ...ഇനി ഇപ്പൊ താൻ എന്നെ കൊന്നാലും... എന്നെ കൊന്നിട്ട് ഈ കാട് കടക്കാൻ കഴിയും എന്ന് തനിക്ക് തോന്നുന്നുണ്ടൊ... " പിരികം ഉയർത്തിയുള്ള അവളുടെ ചോദ്യം കേട്ടു അവൻ അടിമുടി ഒന്ന് വിറഞ്ഞു... സംശയത്തോടെ അവളെ നോക്കി... അവൾ ചിരിയോടെ അവന്റെ അരികിലേക്ക് നീങ്ങി... "ഇല്ല.... ഈ കാട് കടന്നു താൻ പോകില്ല... പണ്ടും ഇവിടെ ഉണ്ടായിട്ടുണ്ട് ഇങ്ങനെയുള്ള സംഭവങ്ങൾ.... ഇവിടെ കാട് കാണാൻ വന്നവൻ... ഇവിടെ ചത്തു മലർന്നു കിടന്നിട്ടുണ്ട്....കാടിന്റെ ഉള്ളിൽ ഏതോ മൃഗങ്ങൾ കടിച്ചു പറിച്ചു.... ശരീരത്തിൽ മുറിവ് ആകാത്ത ഒരു സ്ഥലം പോലും ഇല്ലാതെ... അത്രക്ക് പറയാൻ പോലും അറപ്പ് തോന്നുന്ന കോലത്തിൽ.... ആ ഒരു അനുഭവം മുന്നിൽ നില്ക്കുമ്പോൾ പിന്നെ ഇവിടെ ആർക്കെങ്കിലും പേടി ഉണ്ടാകൊ....മ്മ്മ്ഹും...

എന്നെ കൊന്നാലും രക്ഷപ്പെടില്ല.... " വന്യത നിറഞ്ഞതായിരുന്നു അവളുടെ വാക്കുകൾ അവൻ ആകെ ഞെട്ടി വിറച്ചു കൊണ്ട് അവളെ നോക്കി... ഉള്ളിൽ ഉള്ള എല്ലാ ധൈര്യവും ആ കാട്ടുപെണ്ണിന്റെ മുന്നിൽ ഒലിച്ചു പോകും പോലെ... അവൾ ഒരു കൊടുംകാറ്റായി തനിക്ക് മുന്നിൽ വീശി അടിക്കും പോലെ.... "ഡോ.... " പെട്ടെന്നുള്ള അവളുടെ വിളിയിൽ അവൻ ഞെട്ടി ഉണർന്നു.... അവൾ ഒന്ന് പുഞ്ചിരിച്ചു.... "പേടിക്കേണ്ട... താൻ ചോദിച്ചതിനുള്ള ഉത്തരം നൽകി എന്നൊള്ളു.... തന്നെ എന്തോ വിശ്വസിക്കാൻ മനസ്സ് പറഞ്ഞത് കൊണ്ടാണ് ഞാൻ തന്റെ കൂടെ വന്നത്.... താൻ കഴിക്കാൻ നോക്ക്... " അവന്റെ ഉള്ളിൽ കുഞ്ഞ് സമാധാനം നൽകാൻ ആ വാക്കുകൾക്ക് സാധിച്ചിരുന്നു... വന്നു രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ അവന് മനസ്സിലായിരുന്നു... ഇവിടെ ഉള്ളത് മാജികൽ പവർ അല്ല... മനുഷ്യനാൽ നിർമിച്ച ഒരു മായികവലയം ആണ് ഉള്ളതെന്ന്... ഒരു തരം ഭയപ്പെടുത്തുന്ന മായിക വലയം.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അമ്മാ...സമന്തകം എങ്കെ.... " കുടിലിന് മുന്നിൽ നിന്ന് കൊണ്ട് തനി വിളിച്ചു ചോദിച്ചു... "അവ സിവാക്കിട്ടെ പോയാച്ചമ്മാ... " ഉള്ളിൽ നിന്നും അമ്മയുടെ വാക്കുകൾ എത്തിയതും തനി ആദമിനെ നോക്കി കൊണ്ട് മുന്നോട്ടു നടന്നു...അവൻ പലതും ക്യാമറയിൽ പകർത്തി കൊണ്ടുള്ള നടപ്പാണ്...

പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായത് കൊണ്ടാകും അവൾ പിന്നെ അതിന് മുതിർന്നില്ല.... "ഡോ... താൻ വരുന്നോ സിവക്കടുത്തേക്ക്... " ഒരു കുടിലിന് മുന്നിൽ എത്തിയതും അവൾ ചോദിച്ചു... അവൻ ആദ്യം ഒന്ന് ആലോചിച്ചു എങ്കിലും ഒന്ന് തലയാട്ടിയതും അവൾ ആ കുടിലിലേക്ക് കയറി പോയതും അവനും പിന്നാലെ നടന്നു... കയറിയപ്പോൾ തന്നെ കണ്ടു ഒരു മരകട്ടിലിൽ ശരീരത്തിൽ പല ഭാഗങ്ങളിൽ ആയി മരുന്ന് വെച്ച് കെട്ടിയിരിക്കുന്ന ഒരു ചെറുപ്പക്കാരനെ... അവന് ചാരെ തന്നെ അവന് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു കൊണ്ട് സമന്തകവും ഉണ്ട്... അവളുടെ കണ്ണുകൾ നിറഞ്ഞില്ല എങ്കിലും എപ്പോഴും കാണുന്ന പുഞ്ചിരി ഇന്നില്ല എന്നത് ആദം ശ്രദ്ധിച്ചിരുന്നു.... തനി കയറി ചെന്നതും സമന്തകം കുറച്ചു പിന്നിലേക്ക് ആയി നിന്നു... അവൾക്ക് എന്തോ ആരെയും കാണാൻ ഉള്ള മാനസികാവസ്ഥ അല്ലായിരുന്നു... തനി അത് കൊണ്ട് തന്നെ അവളോട്‌ ഒന്നും പറഞ്ഞില്ല.... തനി അവൻ കിടന്ന കട്ടിലിന്റെ അറ്റത്തു കയറി ഇരുന്നു... കുറച്ചു കുനിഞ്ഞു അവന്റെ നെറ്റിയിൽ മൃദുവായി തലോടി... "സിവാ...." വളരെ ആർദ്രമായി അങ്ങേ അറ്റം സ്നേഹം കലർന്ന ആ വിളിയിൽ അയാൾ ഒന്ന് ഞെരങ്ങി... കണ്ണുകൾ തുറക്കാൻ അങ്ങേ അറ്റം കഷ്ടപ്പെട്ടിരുന്നു... "സിവാ...കണ്ണ് തുറന്നെ... ഞാൻ താ തനി.... "

അവൾ വീണ്ടും അവന്റെ മുടിയിലൂടെ തലോടി കൊണ്ട് വിളിച്ചു.... അവൻ കണ്ണുകൾ മെല്ലെ തുറന്നു... ചുവന്നു കിടന്നിരുന്ന കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു... ആദം അവനെ അലിവോടെ നോക്കി നിന്നു... "വേദനയുണ്ടോ... " അവൾ മുറിവിലൂടെ തലോടി കൊണ്ട് ചോദിച്ചതും അവൻ മെല്ലെ തലയാട്ടി... "ത...നി...." അടഞ്ഞ ശബ്ദത്തോടെയായിരുന്നു അവന്റെ വാക്കുകൾ... "മ്മ്മ്..." അവൾ മെല്ലെ ഒന്ന് മൂളി കൊണ്ട് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി... "പു...ലി... അല്ലാ...ച്ച്... അങ്കെ.... " അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ തന്നെ തനി ഞെട്ടലോടെ അവന്റെ വാ പൊത്തി പിടിച്ചു... "മ്മ്മ്ഹും... പേസി കൂടാതെ... വേദനിക്കും... മിണ്ടാതെ കണ്ണടച്ചു കിടന്നോ.... നിന്നെ ഈ കോലത്തിൽ ആക്കിയത് ഏതു പുലി ആണെങ്കിലും നീ അനുഭവിച്ചതിന് കൂടുതൽ അനുഭവിക്കാതെ ഇവിടെ നിന്നും പോകില്ല... " അവളുടെ വാക്കുകളിൽ ഒരു ധൃടത ഉണ്ടായിരുന്നു.... കണ്ണുകളിൽ ആളുന്ന അഗ്നിയും... നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ സിവ കണ്ണുകൾ അടച്ചു കിടന്നു... തനി അവനെ ഒന്ന് കൂടെ നോക്കി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.... "സമന്തകം... മരുന്ന് കൃത്യമായി കൊടുക്കണം... എന്തെങ്കിലും ഉണ്ടെങ്കിൽ വൈദ്യരെ അറിയിക്കണം... അതികം സംസാരിക്കാൻ അനുവദിക്കരുത്....മ്മ്മ്... "

അവൾ പറയുന്നത് ഓരോ കാര്യങ്ങളും സമന്തകം തലയാട്ടി സമ്മതിച്ചു... ആദം അതെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു... ഒരു ഗ്രാമത്തിന്റെ തന്നെ സ്നേഹവും ബഹുമാനവും ഒരുപോലെ ഏറ്റു വാങ്ങുന്നവൾ... ഒരുപക്ഷെ ഈ ഗ്രാമത്തിന്റെ മൂപ്പനെക്കാളും ഇവിടെ ഉള്ളവർ വില കല്പ്പിക്കുന്നത് ഇവളുടെ വാക്കുകളെ ആണ്... അവന് എന്തെന്നില്ലാത്ത അത്ഭുതം തോന്നി... തനിക്ക് മുന്നിലൂടെ ഇറങ്ങി പോകുന്ന തനിയെ കണ്ട് അവനും അവൾക്ക് പിറകെ ചെന്നു.... "I respect you.... " മുന്നിൽ നടക്കുന്ന അവളുടെ കാതുകൾക്കടുത്തായി ചുണ്ടുകൾ ചേർത്തു കൊണ്ട് അവൻ പറഞ്ഞതും അവൾ പെട്ടെന്ന് ഒന്ന് ഞെട്ടി കൊണ്ട് സൈഡിലെക്ക് നീങ്ങി കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി... "എന്ത്.... " അവൾ കണ്ണുകൾ കുറുക്കി കൊണ്ട് ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് കയ്യിലെ ക്യാമറയിൽ അവളുടെ മുഖം വ്യക്തമായി പകർത്തി... പെട്ടെന്നുള്ള പ്രവർത്തി ആയത് കൊണ്ട് തന്നെ അവൾ ഒന്ന് പതറി എങ്കിലും പെട്ടെന്ന് മുഖം തിരിച്ചു നടന്നു... "ഡോ... തന്നോട് എനിക്ക് ബഹുമാനം തോന്നുന്നു എന്ന്... "

അവൾക്ക് പിന്നാലെ തന്നെയായി ഓടി അവളുടെ സൈഡിലേക്ക് നിന്നു കൊണ്ട് അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി തെളിഞ്ഞു... "ബഹുമാനമോ....!!?" അവൾ കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു... അവൻ ചിരിച്ചു ഒന്ന് തലയാട്ടി കൊണ്ട് കയ്യിലെ ക്യാമറയിലേക്ക് തന്നെ നോക്കി... "മ്മ്മ്... എന്റെ ലൈഫിൽ ആദ്യമായാണ് തന്നെ പോലൊരു പെൺകുട്ടിയെ കാണുന്നത്.....സത്യം പറയട്ടെ എനിക്ക് സ്ത്രീകളെ അത്ര വില ഒന്നും ഉണ്ടായിരുന്നില്ല... പക്ഷെ എന്റെ ഉമ്മാക്ക് ശേഷം ആദ്യമായാണ് എനിക്ക് ആരോടെങ്കിലും എന്തോ കൂടുതൽ ഇഷ്ടം തോന്നുന്നത്...beacouse you are amazing.... നീ ഒരു സംഭവം ആണ്.....ആർക്കായാലും ഒരിഷ്ടം ഒക്കെ തോന്നും.... " അവന്റെ സംസാരം കേട്ടു അവൾ കണ്ണും മിഴിച്ചു അവനെ നോക്കി.... "തന്റെ കുടുംബം ഒക്കെ.... " അവൻ എന്തൊക്കെ പറഞ്ഞപ്പോഴും അവളുടെ ശ്രദ്ധയിൽ പതിഞ്ഞത് അത് മാത്രം ആയിരുന്നു... "ഉമ്മ... ഉപ്പ... അനിയൻ... എന്നൊക്കെ പറയാൻ ആഗ്രഹം ഉണ്ട്.... ഒരു കാലത്ത് പറയാമായിരുന്നു... പക്ഷെ ഇന്ന്.... ആരും ഇല്ല... " അവൻ വളരെ ശാന്തനായി ആയിരുന്നു പറഞ്ഞത്..

.പക്ഷെ ആ ശാന്തതക്കുള്ളിൽ ഒരു കൊടുങ്കാറ്റ് തന്നെ ആഞ്ഞു വീശി.... "അവരൊക്കെ... " ചോദിക്കുമ്പോൾ അവൾ നിന്ന് പോയിരുന്നു... അവൻ ചിരിയോടെ അവളുടെ കയ്യിൽ പിടി മുറുക്കി മുന്നോട്ട് നടന്നു... ആ ഷോക്കിൽ അവൾ ഒന്നും അറിഞ്ഞിരുന്നില്ല... "ഇന്റെ പതിമൂന്നാം വയസ്സിൽ ഉമ്മ..... അത് എത്രമാത്രം ഉലച്ചു എന്ന് എനിക്ക് അറിയില്ല... പക്ഷെ അതിന് ശേഷം ഒരു മിസ്സിംഗ്‌... അല്ലെങ്കിൽ വിടവ് ലൈഫിൽ തോന്നി തുടങ്ങിയിരുന്നു... അതിന്റെ ആകാതത്തിൽ നിന്നും മുക്തനായി വരുന്ന സമയം... കൃത്യമായി പറഞ്ഞാൽ രണ്ട് കൊല്ലം മുന്നേ... ജീവിതം ഒരു ദിശയിലേക്ക് തുഴഞ്ഞു നീങ്ങിയിരുന്ന സമയം.... ആദി... അവൻ വലിയ ആര്ടിസ്റ്റ് ആയിരുന്നു... ഈ ചിത്രം വര ഒക്കെയില്ലേ അത് പോലെ.... ആക്‌സിഡന്റ്... ബും.... ജീവിതത്തിലെ രണ്ടാമത്തെ ആള്.....കരഞ്ഞു... ആദ്യമായി.... പിന്നെയും നല്ല രീതിയിൽ ജീവിക്കുന്നത് കണ്ട് പടച്ചവന് സഹിച്ചു കാണില്ല.... ഉപ്പ... അബ്‌ദുൾ സമദ്.... ഒരു അഡ്വാക്കറ്റ് ആയിരുന്നു... ഈ വാതിക്കുക ഒക്കെ ചെയ്യില്ലേ... അത്... പ്രശസ്തി കൂടിയപ്പോൾ എതിരാളികളും കൂടി ആറ് മാസം മുന്നേ....

ഒരു സൂയിസൈഡ്... ഏയ്‌ അല്ല... കൊലപാതകം..... കഴിഞ്ഞു ഈ ലോകത്തെ രക്തബന്ധങ്ങൾ എല്ലാം... ആരൊക്കെയോ ചേർന്ന് തട്ടി തെറിപ്പിച്ചു.... " അവന്റെ ചുണ്ടിൽ വേദന കലർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു... അവൾ ആകെ തരിപ്പിൽ അവനോടൊപ്പം നടന്നു.... "അന്വേഷിച്ചില്ലേ.... " "എന്തിന്.... എങ്ങനെ.... അന്വേഷിച്ചു അവരെ കണ്ടെത്തിയിട്ട് എനിക്ക് എന്താ ചെയ്യാൻ കഴിയുക... അവരെ കൊല്ലാനോ... കൊന്നത് കൊണ്ട് എനിക്ക് എന്റെ അനാഥത്വം ഇല്ലാതാക്കാൻ കഴിയോ.... ഇല്ല....മനസ്സിന് അത്രയും ശരിയാകില്ല എന്ന് തോന്നുമ്പോൾ ഇത് പോലെ ഓരോ യാത്രകൾ.... അതോടെ എല്ലാം ഓക്കേ...." അവൻ മുന്നോട്ട് നോക്കി കൊണ്ടായിരുന്നു പറഞ്ഞത്... അവളുടെ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു സങ്കടവും ദേഷ്യവും ഒന്നിച്ചു തെളിഞ്ഞു... പക്ഷെ അവൻ കാണാതിരിക്കാൻ വേണ്ടി അവനിൽ നിന്നും കണ്ണുകൾ മാറ്റി.... "തന്റെ അമ്മ.. !!?" അവൻ ചോദിച്ചതും അവളുടെ കണ്ണുകൾ മുന്നിലേക്ക് മാത്രം തറഞ്ഞു നിന്നു... "ഇല്ല.... അമ്മ മാത്രം അല്ല... ആരും...രക്തബന്ധങ്ങൾ ആരും ജീവനോടെ ഇല്ല... " ഒരു തരിമ്പ് പോലും സങ്കടം തൊട്ടു തീണ്ടിയിട്ടില്ലായിരുന്നു അവളുടെ വാക്കുകളിൽ... "അപ്പൊ മൂപ്പൻ.... " "ആരോരും ഇല്ലാത്തവൾക്ക് ദൈവം തന്ന കൈകൾ..... "

ചുണ്ടിന് കോണിൽ പുഞ്ചിരി ഒളിപ്പിച്ചു കൊണ്ടുള്ള അവളുടെ സംസാരത്തിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നി എങ്കിലും അവൾ കൂടുതൽ ചിക്കി ചികയാൻ പോയില്ല... പോയാലും അവളുടെ നാവിൽ നിന്നും ഒരക്ഷരം പുറത്ത് വരില്ല എന്ന് അവന് അറിയാവുന്ന കാര്യം ആയിരുന്നു... ആ കണ്ണുകളിൽ തെളിയുന്ന ഭാവം അവന് മനസ്സിലായില്ല....പക്ഷെ കണ്ണുകൾക്ക് പിറകെ ക്യാമറയും ആ മുഖം ഒപ്പി എടുക്കുന്നുണ്ടായിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ആ....ഒരു പെൺകുട്ടിയാ... തനി... അവളെയാ കൂടെ അയച്ചത്.... സത്യം പറയട്ടെഡാ....ഒരു ഒന്നൊന്നര മുതലാ അതിന്റെ നാക്ക്...അതിന് മുന്നിൽ ഞാൻ പോലും ഒന്ന് വിറച്ചു നിന്നു... പഠിച്ചു ചെന്ന എന്നെക്കാളും വിവരവും കാര്യങ്ങളും ഒക്കെയാണ്.... നോട്ടവും ഭാവവും സംസാരങ്ങളും എല്ലാം കൊള്ളേണ്ട ഇടത്ത് തന്നെ കൊള്ളും.... " ചോലക്കടുത്തുള്ള പാറ കൂട്ടങ്ങളിൽ ഇരുന്ന് ഫോണിൽ ഉള്ള സംസാരമാണ് ആദം... കുറച്ചു അപ്പുറം ആയി മരത്തിൽ കയറിയ ചെറുക്കന് നിർദ്ദേശങ്ങൾ നൽകുന്ന തനിയിൽ ആയിരുന്നു കണ്ണ് മുഴുവൻ.... "ചുരുക്കി പറഞ്ഞാൽ നീ അവിടെ പെട്ടു.... എലി മടയിൽ നിന്നും പുലി മടയിലേക്ക് എന്ന പോലെ... ഹ.. ഹ.. ഹ...." അനൂപ് ഒന്ന് പൊട്ടിച്ചിരിച്ചു....ആദമിന്റെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞു...

"അവിടെയാണ് ശരിക്കും അത്ഭുതം...ആദ്യം കുറച്ചു പ്രോബ്ലം ഒക്കെ തോന്നി എങ്കിലും i enjoy now.... സംസാരവും ചെയ്തികളും എല്ലാം ഒരു പ്രതേകത നിറഞ്ഞ പോലെ.... കൂടാതെ കാടിനെ പറ്റി എല്ലാം അറിയാവുന്നവളോടൊപ്പം നടക്കാൻ ഒരു കോൺഫിഡന്റ്സും.... " അവൻ ചിരിയോടെ പറഞ്ഞു നിർത്തിയതും മറു ഭാഗത്തു നിന്നും ആക്കിയ ഒരു മൂളൽ മാത്രം പുറത്ത് വന്നു.... "മ്മ്മ്...മ്മ്മ്.... കളി ഒക്കെ നിർത്തി കാര്യം പറ.... നീ എന്നാ തിരികെ വരുന്നത്.... സഫ്നയുടെ ഡേറ്റിന് രണ്ട് മാസം മാത്രം ഒള്ളൂട്ടാ.... " "ഞാൻ അങ്ങോട്ട്‌ വരണോ എന്ന ആലോചനയിൽ ആണ്... ഇവിടുന്ന് നേരെ സൈലന്റ് വാലി... അങ്ങനെ കാടുകളിൽ ഒക്കെ ചുറ്റി തിരിഞ്ഞാലോ എന്ന ആലോചനയിൽ ആണ്.... " "ഡാ പന്ന മോനെ.... മര്യാദക്ക് വന്നോണം... എന്റെ കൊച്ചിനെ ആദ്യമായി വാങ്ങേണ്ടത് നിന്റെ ഉത്തരവാദിത്തം ആണെന്ന് പല വുരു അവളും ഞാനും പറഞ്ഞതല്ലേ...

എന്നിട്ട അവന്റെ ഒരു ഊര് ചുറ്റൽ.... വരണം എന്ന് പറഞ്ഞാൽ വന്നോണം... ഞങ്ങൾക്ക് രണ്ടാൾക്കും സ്വന്തം എന്ന് പറയാൻ നീ മാത്രം അല്ലേഡാ ഒള്ളൂ... കുടുംബക്കാർക്ക് ഞങ്ങളെ വേണ്ടല്ലൊ.... " അവസാനം ആയപ്പോഴേക്കും ഉള്ളിലെ സങ്കടം പുറത്ത് വന്നിരുന്നു... ആദം നെറ്റിയിൽ വിരൽ വെച്ച് ഉഴിഞ്ഞു.... "ആ... വരാം... ഇനി അതിന്റെ പേരിൽ ഒരു കുഴപ്പം വേണ്ടാ... ഇവിടുന്ന് പോകുമ്പോൾ കൃത്യമായി അങ്ങോട്ട്‌ തന്നെ വന്നോളാമെ....ഡാ.....എന്ന ശരി അവള് വരുന്നുണ്ട്...വെക്കട്ടെ.... പിന്നെ വിളിക്കാം.... " "ഡാ റേഞ്ച് ഒക്കെ ഇല്ലടാ അവിടെ.... " "പടച്ചോൻ കനിഞ്ഞത് ആണോ അതോ നീയൊക്കെ പറയും പോലെ വല്ല യക്ഷിയുടെ കളിയും ആണോ എന്നൊന്നും അറിയില്ല... റേഞ്ച് ഉണ്ട്....പിന്നെ ഒരുപാട് കാര്യങ്ങളെ പറ്റി പറയാൻ ഉണ്ട്.... ഞാൻ രാത്രി വിളിക്കാം... ശരി..." നേർത്ത മൂളലോടെ അനൂപ് സമ്മതം അറിയിച്ചതും ആദം ഫോൺ കട്ട്‌ ചെയ്തു കൊണ്ട് തനിക്കരികിലേക്ക് വരുന്ന തനിയെ നോക്കി ചിരിച്ചു.................തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...