SAND DOLLAR: ഭാഗം 8

 

രചന: THASAL

"ഡോ.... " അവൾക്ക് പിന്നാലെ തന്നെ ഓടി കൊണ്ട് ആദം വിളിച്ചു... തനി അവനെ കണ്ണുരുട്ടി ഒന്ന് നോക്കി കൊണ്ട് മുന്നോട്ട് നടന്നതും അവൻ ഒരു കള്ള ചിരിയോടെ അവളുടെ അടുത്ത് വന്നു നിന്നു... "ഡോ...ഒന്ന് ക്ഷമിക്കഡോ.... ഞാൻ വെറുതെ ഒന്ന് ഇറങ്ങിയതല്ലേ... സത്യമായിട്ടും ഈ തനിയമ്മ പറയാതെ ഞാൻ ആ ഏറു മാടം വിട്ട് ഇറങ്ങില്ല... " അവന്റെ സംസാരം കേട്ടു അവൾ ഒരു നിമിഷം ഇടം കണ്ണിട്ട് അവനെ നോക്കി... അവൻ ഒന്ന് തലയാട്ടിയതും അവൾ ഗൗരവം വിടാതെ തന്നെ മുന്നോട്ട് നടന്നു... "ആദം... തനിക്ക് എന്തെങ്കിലും പറ്റുമോ എന്നൊരു പേടി ഉള്ളിൽ ഉള്ളത് കൊണ്ട് മാത്രം അല്ല... ഇവിടെ നിന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ഞങ്ങളെ കൂടി ബാധിക്കും... ഒരു തെറ്റും ചെയ്യാത്ത നിരപരാധിയുടെ ചോര ഈ മണ്ണിൽ വീണാൽ ഈ ഊരെ മുടിഞ്ചു പോയിടും... അത് ഞങ്ങളുടെ വിശ്വാസം ആണ്... അത് കൊണ്ടാണ് ഞാൻ പറഞ്ഞത് മനഃപൂർവം അപകടങ്ങൾ ഉണ്ടാക്കി വെക്കരുത് എന്ന്... ഇനിയൊരു മുന്നറിയിപ്പ് തനിക്ക് ഉണ്ടാകില്ല... എനിക്ക് വേണമെങ്കിൽ ഈ നിമിഷം തന്നെ ഇവിടുന്ന് തിരിച്ചയക്കാൻ ഉള്ള അധികാരം ഉണ്ട്.. പക്ഷെ ഇപ്പോൾ ഞാൻ അത് ചെയ്യുന്നില്ല.... ഇനി ഒരു തടവ് കൂടെ... ഉനക്ക് അവസരമെ കൂടാത്... ജാഗ്രതൈ... " തനിക്ക് മുന്നിൽ വിരൽ ചൂണ്ടി അങ്ങേ അറ്റം ദേഷ്യത്തോടെ പറയുന്നവളുടെ മുന്നിൽ അവൻ എല്ലാം മനസ്സിലായ കണക്കെ തലയാട്ടി.. ഉണ്ട കണ്ണും വിടർത്തി ഒരു തിരിഞ്ഞു നോട്ടം ഇല്ലാതെ പോകുന്നവളെ കണ്ട് അവൻ ഒന്ന് തല കുടഞ്ഞു....

"കാളി തന്നെ..... " അപ്പോഴും അവന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഏയ്‌... തനി... " പുറത്ത് പിള്ളേരുടെ കയ്യിൽ പച്ച മരുന്നുകൾ പൊട്ടിച്ചു കൊടുക്കുമ്പോൾ ആണ് ഏറു മാടത്തിൽ നിന്നും ഒരു വിളി... അവൾ തല ഉയർത്തി നെറ്റിയിൽ പതിഞ്ഞു കിടന്ന വിയർപ്പ് തുടച്ചു കൊണ്ട് അങ്ങോട്ട്‌ നോക്കിയപ്പോഴേക്കും ആദം അത് ക്യാമറയിൽ ആക്കിയിരുന്നു.... തന്നെ നോക്കി കള്ള ചിരിയോടെ നിൽക്കുന്ന ആദമിനെ അവൾ കണ്ണ് കൂർപ്പിച്ചു കൊണ്ട് നോക്കി.... "ആദം... ഇതൽപം കൂടുതൽ ആണ്.... " അവൾ ഇച്ചിരി പോലും മയമില്ലാതെ പറയുന്നത് കേട്ടു അവൻ ഒന്ന് കണ്ണിറുക്കി കൊണ്ട് അവിടെ നിന്നും താഴേക്ക് ഇറങ്ങി വന്നു... "ഇതെല്ലാം രസമല്ലേ.... കുറെ കാലം കഴിഞ്ഞാൽ കാണാൻ ഒരു രസത്തിന്.... " അവൻ എടുത്ത ഫോട്ടോയിലേക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു... തനി അറിഞ്ഞു ഒന്ന് തലയാട്ടി.... "ഈ രസം എപ്പോഴും കാണില്ല.... ഇനി ഇമ്മാതിരി പരിപാടി ചെയ്‌താൽ ആ പറഞ്ഞ രസം ഞാനങ്ങ് നിർത്തും.... " അതും പറഞ്ഞു കൊണ്ട് അവൾ കയ്യിലെ പച്ചമരുന്നുകൾ ഒരു ചെറുക്കനെ ഏൽപ്പിച്ചു... "നീ ഇത് മൂപ്പന് കൊണ്ട് പോയി കൊടുക്കണം...ഞാ കാലെയെ വരാം എന്ന് പറഞ്ഞാൽ പോതും... " അവൻ പറയുന്നതിന് ഒന്ന് തലയാട്ടി കൊണ്ട് ആ ചെറുക്കൻ പോയതും അവൾ കൈ കെട്ടി കൊണ്ട് അവന് മുന്നിൽ നിന്നു.... "ഇന്ന് കാട്ടിലേക്കുള്ള പോക്ക് നടക്കും എന്ന് തോന്നുന്നില്ല... കാട്ടാനകൾ ഇറങ്ങിയിട്ടുണ്ട്....

കാട്ടിൽ വിറക് ശേഖരിക്കാൻ പോയവർ പലരും ചോലയിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ടു എന്ന് പറഞ്ഞു.... നമുക്ക് നാളെ നോക്കാം... ഇപ്പൊ തത്കാലം ഏറു മാടത്തിൽ തന്നെ നിൽക്കണം... പുറത്ത് ഇറങ്ങരുത്....എനിക്ക് കുറച്ചു പണികൾ ഉണ്ട്... അത് കഴിഞ്ഞു ഞാൻ അങ്ങ് വരും....കേട്ടല്ലോ... " അവനൊരു താക്കീത് എന്ന പോലെ അവൾ പറഞ്ഞതും അവൻ അനുസരണയുള്ള കുട്ടിയെ പോലെ ഒന്ന് തലയാട്ടി... "ഈ തലയാട്ടൽ മാത്രം പോരാ... ഇന്നലത്തെ പോലെ ഇറങ്ങിയാൽ ഇന്ന് വിവരം അറിയും... " അവളുടെ വാക്കുകൾ മുഴുവൻ കേൾക്കാതെ തന്നെ അവൻ ചെവിയും പൊത്തി കൊണ്ട് തിരിഞ്ഞു നടന്നു.... "പൊത്തിക്കോ... പൊത്തിക്കോ... അനുഭവിക്കുമ്പോഴേ മനസ്സിലാകൂ..." അവൾ പിന്നിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.... "അത് ഞാൻ അങ്ങ് സഹിച്ചോളാം... ഇപ്പൊ തനിയമ്മ അമ്മയുടെ പണി നോക്ക്.... " അവന്റെ സംസാരം കേട്ടു അവൾ ഒന്ന് കണ്ണുരുട്ടി.... "പരഞ്ഞാൽ കേൾക്കില്ലാച്ചാൽ അനുഭവിക്കുമ്പോൾ പഠിച്ചോളും... " അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോകുന്നതും നോക്കി അവൻ കയ്യിലെ ക്യാമറയിലേക്ക് ശ്രദ്ധ തിരിച്ചു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ആഹ്ടാ തിരക്കിൽ ആണോ.... " അനൂപിനോട് വീഡിയോ കാളിൽ ആണ് ആദം....

മുദ്രവാക്യം വിളിക്കുന്ന വലിയ ജനതിരക്ക് തന്നെ അവിടെ ഉണ്ടായിരുന്നു... അനൂപ് മെല്ലെ ഫോൺ അവിടെ എല്ലാം കാണുന്ന രീതിയിൽ തിരിച്ചു... "മ്മ്മ്.... ഒരു സമരം പരിപാടിയായി വന്നതാ... ഇവിടെ വന്നപ്പോൾ ആണ് അറിഞ്ഞത് നമ്മുടെ jurnalist ഫീൽഡ് ഇത്രയും വളർന്നത്... എന്നാ മനുഷ്യൻമാരാടാ... ജനസാഗരം അല്ലേ.... " അനൂപ് അത്ഭുതത്തോടെ ചുറ്റും നോക്കി കൊണ്ട് പറഞ്ഞതും ആദം ചിരിച്ചു പോയി... "അത് എനിക്ക് വളരെ മുന്നേ മനസ്സിലായതാ... നിങ്ങൾ കോപ്പിലെ jurnalist ഫീൽഡ് വളർന്നിട്ടുണ്ട് എന്ന്.... അല്ല നീ പോയ ഇന്റർവ്യൂ എന്തായി.... നമ്മുടെ ആരോഗ്യമന്ത്രി സർ എന്തെങ്കിലും സമ്മതിച്ചോ.... " അവൻ ഒരു പുച്ഛചിരിയോടെ ചോദിച്ചു.... "ആദം.... " പെട്ടെന്ന് താഴെ നിന്നും തനിയുടെ വിളി കേട്ടു അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു...താഴേക്ക് നോക്കിയതും കണ്ടു കയ്യിൽ കരിമ്പു പിടിച്ചു നിൽക്കുന്ന തനിയെ.... "ഊരിൽ പോയപ്പോൾ അവിടുന്ന് തന്നതാ... റൊമ്പ സമ്മേ ആയിറ്ക്ക്.... ഞാൻ ഇവിടെ വെക്കാട്ടോ... ഇറങ്ങി എടുക്കില്ലേ.... " അവൾ മുകളിലെക്ക് നോക്കി വിളിച്ചു ചോദിച്ചതും അവൻ ഒന്ന് തലയാട്ടി... "ടാ.. ആരാടാ അത്.. ഒരു പെണ്ണിന്റെ ശബ്ദം... " ഫോണിൽ അനൂപിന്റെ ചോദ്യം വന്നു... "ആഹ്... ഞാൻ പറഞ്ഞില്ലേ... അസരമുറെ ഊര്ക്ക് ദേവത ഉണ്ടെന്ന്... അവളാണ്... One and only thani....... ഒരു മിനിറ്റ് കാണിച്ചു തരാം... "

ആദം ഫോൺ ഒന്ന് അവൾക്ക് നേരെ പിടിച്ചു... അവൾ തിരിഞ്ഞു നിൽക്കുകയായിരുന്നു... "തനി...." പെട്ടെന്ന് ആദമിന്റെ വിളി കേട്ടു അവൾ ഒരു സംശയത്തോടെ തിരിഞ്ഞു നോക്കിയതും അവിടെ അനൂപിനെ ആരോ തട്ടിയതും ഒരുമിച്ചു ആയിരുന്നു.... അനൂപ് ഫോണിൽ നിന്നും കണ്ണ് മാറ്റി... "എന്താ.... " തനി സൂര്യന്റെ കുത്തുന്ന വെളിച്ചം കൈ വെച്ച് തടഞ്ഞു കൊണ്ട് മുകളിലേക്ക് നോക്കി ചോദിച്ചു... ആദം ചിരിയോടെ കണ്ണ് ഇറുക്കിയ ശേഷം ഫോൺ നേരെ പിടിച്ചു.... അനൂപ് ആ നിമിഷം ഫോണിലേക്ക് തന്നെ നോക്കി.... "എവിടെടാ... " ഫോണിൽ നോക്കിയ അനൂപ് കണ്ടത് ആദമിനെ തന്നെ ആയിരുന്നു... "അപ്പൊ നീ കണ്ടില്ലേ.... " "കണ്ടില്ല.... " "എന്നാ ഇനി കാണേണ്ട.... ഇനിയും ഫോണുമായി അങ്ങ് ചെന്നാൽ മതി ഫോൺ എടുത്തു കാട്ടിൽ കൊണ്ട് പോയി ഇടും... അങ്ങനത്തെ സ്വഭാവമാ....നോക്കുന്നുണ്ട് ഉണ്ടകണ്ണി.... " പറയുന്നതിനോടൊപ്പം തന്നെ നോക്കി കണ്ണുരുട്ടുന്ന തനിയെ ഒന്ന് നോക്കാനും അവൻ മറന്നില്ല... "അല്ല... നീ അത് വിട്... ഞാൻ ചോദിച്ചതിന് ഉത്തരം താ... എങ്ങനെ ഉണ്ടായിരുന്നു ഇന്റർവ്യൂ..... " അവൻ വീണ്ടും ചോദിച്ചതും അനൂപ് ആളുകൾക്കിടയിലൂടെ നടക്കുന്നതിനിടയിലും അവനെ നോക്കി താല്പര്യം ഇല്ലാത്ത മട്ടെ മുഖം കയറ്റി.... അപ്പോഴും ചുറ്റും മുദ്രവാക്യങ്ങൾ കേൾക്കുന്നുണ്ടായിരുന്നു...

"എന്താകാൻ... നമ്മുടെ മന്ത്രി അല്ലേ... നമ്മളെക്കാൾ വലിയ കള്ളന്മാർ ഭരിക്കുന്ന നാട...പഴയ പോലെ തന്നെ... അയാൾക്ക് ഉത്തരം മുട്ടിയപ്പോൾ mice ഉം എടുത്തെറിഞ്ഞു കൊണ്ട് ഒറ്റ പോക്കാ... ആ സമയം കൂടെ വേറെ കുറച്ചു ജൂനിയർ പെൺപിള്ളേർ ഉണ്ടായത് അങ്ങേർക്ക് favour ആയി... അല്ലേൽ അയാളെ എടുത്തടിച്ചേനെ ഞാൻ.... ഒരുമാതിരി ആണും പെണ്ണും കെട്ട സ്വഭാവം.... ഈ സമയം ഒക്കെയാണ്....." അവൻ എന്തോ പറയാൻ തുടങ്ങി എങ്കിലും പകുതിയിൽ വെച്ച് നിർത്തി... "പോട്ടെടാ... അയാളെ ഇനിയും കയ്യിൽ കിട്ടുമല്ലോ.... " "അയാളെ എന്റെ കയ്യിൽ അല്ല.... കിട്ടേണ്ടവരുടെ കയ്യിൽ തന്നെ കിട്ടണം... പഠിച്ച കള്ളനാ.... തെളിവ് ഒന്ന് ഇല്ലാത്തതിന്റെ പേരിൽ മാത്രമാണ് ഇപ്പോഴും ആ കസേരയിൽ ഞെളിഞ്ഞു ഇരിക്കുന്നത്.... എല്ലാത്തിനും ഒരു അറുതി ദൈവം നിശ്ചയിച്ചിട്ടുണ്ടാകും.... " അവൻ നടന്നു നടന്നു കുറച്ചു മുന്നോട്ട് എത്തി ഒരു ബോഡിൽ ചാരി നിന്നു... "അവനെ പോലെ ഒരുത്തന് ഇത്രയും വളരാൻ അനുവദിച്ചതും ആ ദൈവം അല്ലേടാ... അതിനൊക്കെ നമ്മൾ ജനങ്ങൾ........ ടാ.... "

പറഞ്ഞു തീരും മുന്നേ ആദം എന്തോ കണ്ട മട്ടെ ഞെട്ടി കൊണ്ട് കണ്ണുകൾ വിടർത്തി അവനെ നോക്കി....അനൂപ് എന്തൊക്കെയോ ചോദിക്കുന്നുണ്ട് എങ്കിലും അവന്റെ കണ്ണുകൾ അനൂപിന് പിന്നിലേക്ക് തന്നെ ആയിരുന്നു... കണ്ണുകൾ വിശ്വസിക്കാൻ കഴിയാതെ വിടർന്നു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ആദം... ഇന്ത ഊര്ക്കെ വലിയവർ മൂപ്പൻ താ... എൻ കടവുൾ.... എനിക്ക് മാത്രം അല്ല... ഇവിടെ ഉള്ള എല്ലാവരുടെയും..." തനി പറയുന്നത് കേട്ടു അവളിൽ കണ്ണുകൾ പതിപ്പിച്ചു നിൽക്കുകയായിരുന്നു ആദം... കത്തുന്ന തീക്ക് അടുത്ത് ഇരുന്നു അവൾ കൈകൾ ചൂട് പിടിച്ചു..... അവന്റെ കണ്ണുകളിൽ അവൾ മാത്രം ഉണ്ടായിരുന്നുള്ളൂ... "ഈ കാട് കടന്നാൽ നിങ്ങൾക്ക് ജീവിക്കാൻ സാധിക്കുമോ തനി.....!!?" അവന്റെ ചോദ്യം കെട്ടു അവൾ മുഖം ഉയർത്തി അവനെ നോക്കി...ശേഷം ഒന്ന് പുഞ്ചിരിച്ചു... "ഈ കാടാണ് ഞങ്ങൾക്ക് ഭക്ഷണം നൽകുന്നത്.... ഇവിടുന്ന് പോയാൽ... ഒരിക്കലും സാധിക്കില്ല.... " അവളുടെ വാക്കുകൾ കടുത്തിരുന്നു................തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...