ശ്രീ പാർവതി: ഭാഗം 5

 

രചന: സ്‌നേഹ സ്‌നേഹ

പ്രഭാകരൻ്റെയും ശേഖരൻ്റേയും അടുത്തേക്ക് മാനേജർ കാർത്തികേയൻ ധൃതിയിൽ നടന്നടുത്തു. ശേഖരനെയും അടുത്തു നിൽക്കുന്ന പ്രഭാകരനും ഒന്നു വീക്ഷിച്ച ശേഷം അവരോടായി പറഞ്ഞു. വരണം സാർ ,മുകളിലെ നിലയിലേക്ക് പോകാം അവിടെയാണ് വെഡിംഗ് കളക്ഷൻ തുടർന്ന് മാനേജർ അടുത്തു നിന്ന് സ്റ്റാഫിനെ വിളിച്ച് നിർദ്ദേശങ്ങൾ നൽകി. ആ സ്റ്റാഫ് അവരേയും കൂട്ടി മുകളിലേക്ക് പോയി. രജ്ഞിത്ത് ഈ സമയം ശ്രീപാർവ്വതിയെ നോക്കുന്നുണ്ട് ശ്രീപാർവ്വതി അമ്മമാരുടെ നടുവിലാണ്. എല്ലാം സെലക്ട് ചെയ്യുമ്പോഴും ലക്ഷമിയും മീനാക്ഷിയും രജ്ഞിത്തിനോടും അഭിപ്രായം ചോദിക്കുന്നുണ്ട്. രജ്ഞിത്ത് ശ്രിയോടും സംസാരിക്കാനായി ശ്രമിക്കുന്നുണ്ട്. എന്നാൽ ശ്രീ രജ്ഞിത്തിനെ ശ്രദ്ധിക്കുന്നേയില്ല മീനാക്ഷിയേയും ലക്ഷ്മിയേയും ചുറ്റിപറ്റി നിൽക്കുന്ന ശ്രീയോടും രജ്ഞിത്തിന് ദേഷ്യം തോന്നുന്നുണ്ട്.

ഇടക്ക് രജ്ഞിത്തിൻ്റേയും ശ്രിയുടെയും നോട്ടം തമ്മിലുടക്കി. രജ്ഞിത്ത് കണ്ണുകൊണ്ട് ശ്രിയോട് അടുത്തേക്ക് വരാനായി ക്ഷണിച്ചപ്പേളേക്കു ശ്രീ നോട്ടം പിൻവലിച്ചു .ആ ശ്രമവും വിജയിക്കാത്തതിനാൽ രജ്ഞിത്തിന് നിരാശനാകേണ്ടി വന്നു. ഉച്ചയായിട്ടും സ്വർണ്ണമെടുത്ത് കഴിഞ്ഞില്ല KDSജുവ്വല്ലറിക്ക് അടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി ലഞ്ചു കഴിച്ച് വന്ന് വീണ്ടും സെലക്ട് ചെയ്യാൻ തുടങ്ങി ലക്ഷ്മിക്കും മീനാക്ഷിക്കും ഒന്നും അങ്ങു പിടിക്കുന്നില്ല.അവർ ആഗ്രഹിച്ച ഡിസൈൻ വളകളും അവിടെ കാണാത്തതു കൊണ്ട് അതെല്ലാം പണിയിപ്പിക്കാനായി ഓർഡർ നൽകി . ബില്ലടക്കാനായി ക്യാഷ് കൗണ്ടറിൽ കാത്തുനിന്ന ശേഖരനോടായി കാർത്തികേയൻ പറഞ്ഞു.

ഞാൻ ഓണറെ ഒന്നു കണ്ടിട്ട് വരാം അതെ ഞങ്ങൾ 601 പവനാണ് എടുത്തിരിക്കുന്നത് .അതിനനുസരിച്ചുള്ള ഡിസ്കൗണ്ട് വേണം ഞങ്ങൾക്ക്. ഞാൻ മേഡത്തിനോട് സംസാരിച്ചിട്ട് പറയാം. അതും പറഞ്ഞ് കാർത്തികേയൻ ക്യാമ്പിനുള്ളിലേക്ക് പോയി. മേഡം അവർ 601 പവൻ എടുത്തു. അവർക്ക് ഡിസ്കൗണ്ട് വേണമെന്ന് . കഞ്ഞിക്കില്ലാത്തവരല്ലല്ലോ സ്വർണ്ണമെടുക്കാൻ വന്നത്.നെല്ലിശ്ശേരി ഭവൻ ശേഖരനല്ലേ അവർക്ക് ഡിസ്കൗണ്ടിൻ്റെ ആവശ്യം ഇല്ല. പിന്നെ അവരോടു പറഞ്ഞേക്ക് ഡിസ്കൗണ്ട് തുക പാവപ്പെട്ട പെൺകുട്ടികളുടെ സമൂഹ വിവാഹത്തിനായി നിക്ഷേപിച്ചെന്ന്. ഉം പോയി പറയു ശരി മേഡം.. ശേഖരൻ്റെ അടുത്തുചെന്ന കാർത്തികേയൻ ശേഖരനോടായി പറഞ്ഞു. സാർ നെല്ലശ്ശേരി ശേഖരന് ഡിസ്കാണ്ടിൻ്റെ ആവശ്യമുണ്ടോ ? പാവപ്പെട്ട വീട്ടിലെ പത്തു പെൺകുട്ടികളുടെ സമൂഹ വിവാഹം ഈ മാസം 25 ന് നടക്കുന്നുണ്ട്

. ആ തുക സാറിൻ്റെ സംഭാവനയായി നിക്ഷേപിച്ചേക്കട്ടെ. സമൂഹ വിവാഹമോ ഏയ്യ് അതിനു തരാനുള്ള ക്യാഷൊന്നും എൻ്റെ കൈയിൽ ഇല്ല. വേണമെങ്കിൽ പത്തോ നൂറോ എടുത്തിട്ട് ബാക്കി ഡിസ്കൗണ്ടിൽ കുറച്ചേക്ക് സാർ, സാറാണ് ഇന്ന് ഈ ജുവല്ലറിയിൽ നിന്ന് ഏറ്റവും കൂടുതൽ പർച്ചേയസ് നടത്തിയത്.സാറിൻ്റെ മകളുടെ വിവാഹത്തിന് സാറെടുത്തത് 601 പവനാണ്. 6 പവൻ പോലും എടുക്കാൻ കഴിവില്ലാത്ത അച്ഛൻമാരുടെ പ്രാർത്ഥന സാറിൻ്റെ മകൾക്കുണ്ടാകും അതുമല്ല. ഇന്ന് ഇവിടെ സ്വർണ്ണമെടുക്കൻ വന്ന എല്ലാവർക്കും സാറിൻ്റെ ഈ പ്രവൃത്തി പ്രചോദനമാവുകയും ചെയ്യും ശേഖരനും കാർത്തികേയനും തമ്മിലുള്ള സംസാരം അവിടെയുള്ളവരെല്ലാം ശ്രദ്ധിക്കുന്ന ണ്ടായിരുന്നു. ഇത് കണ്ട ശേഖരൻ പറഞ്ഞു ഡിസ്കൗണ്ട് മാത്രമല്ല അഞ്ചു ലക്ഷം രൂപ കൂടി ഞാൻ സംഭാവന ചെയ്യുന്നു.

ഇതെല്ലാം ക്യാമ്പിനകത്തെ സി സി വി ടി വി യിലൂടെ കണ്ട KDSജുവലറി ഉടമുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു എല്ലാം ഇടപാടുകളും തീർത്ത് അഞ്ചു മണിയോടെ അവർKDS ജുവലറിയിൽ നിന്നിറങ്ങി. ഇന്നിനി കല്യാണ ഡ്രസ്സ് എടുക്കാൻ സമയം ഇല്ല. നാളേക്ക് മാറ്റി വെച്ചാലോ ഡ്രസ്സ് എടുക്കുന്നത്. അതു വേണ്ട ഇന്നുതന്നെ അതും കൂടി എടുക്കണം. ഡ്രസ്സ് എടുക്കാനായി ദൂരെ എവിടേക്കും പോകണ്ട KDS ജുവല്ലറിയുടെ തന്നെ KDS സിൽക്കിസിൽ കയറാം ഇവരുടെ തന്നെ പുതിയ ഷോറും ആണ്. ഇനി അവിടേയും ധർമ്മ കല്ലാണത്തിന് പിരിവ് കൊടുക്കാനാണോ ശേഖരാ? എന്തു പറയാനാ പ്രഭാകരാ അത്രയും ആളുകളുടെ മുന്നിൽ വെച്ച് അവരതു പറയുമ്പോൾ കൊടുത്തില്ലേൽ നാണക്കേടല്ലേ അതോർത്താ ഞാനതു കൊടുത്തത്‌ അതിനിപ്പോ എന്താ കുഴപ്പം ഒരു നല്ല കാര്യത്തിനല്ലേ അങ്കിളതു കൊടുത്തത്.

എന്നാലിനി നേരം വൈകിക്കണ്ട ഡ്രസ്സും എടുത്ത് മടങ്ങാം അങ്ങനെ കല്യാണ ഡ്രസ്സും എടുത്ത് വീട്ടിലെത്തിയപ്പോൾ 8 മണി കഴിഞ്ഞു. ശ്രിക്ക് നല്ല ക്ഷീണം തോന്നിയതുകൊണ് വേഗം തന്നെ ഭക്ഷണവും കഴിച്ച് ഉറങ്ങാനായി പോയി. ക്ഷീണം ഉണ്ടായിട്ടും ശ്രീക്ക് കിടന്നിട്ട് ഉറക്കം വന്നില്ല ഇന്നത്തെ പകലത്തെ ഓരോന്നും മനസ്സിലൂടെ കടന്ന് പൊയ്കൊണ്ടിരുന്നു. രജ്ഞിത്ത് കണ്ണുകൾ കൊണ്ട് പലവട്ടം വിളിച്ചതാ അടുത്തേക്ക് ചെല്ലാൻ എന്തോ പറയാനുണ്ടന്നും പറഞ്ഞ് രജ്ഞിത്ത് കണ്ടപ്പോഴെല്ലാം പറഞ്ഞത് എന്തോ ഒരു കാര്യം പറയാനുണ്ടന്നല്ലേ എന്തായാലും നാളെ അമ്പലത്തിൽ വെച്ച് രജ്ഞിത്തിന് പറയാനുള്ളത് കേൾക്കണം. അങ്ങനെ മനസ്സിലുറപ്പിച്ച് കൊണ്ട് ഉറങ്ങനായി കണ്ണുകളടച്ചു. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതു വരെ ശ്രീയുടെ മനസ്സിലെ ചിന്ത രഞ്ജിത്തിന് എന്തായിരിക്കും എന്നോട് പറയാനുള്ളതെന്നായിരുന്നു.

ഈ സമയം രജ്ഞിത്തിൻ്റേയും ചിന്ത ഇതു തന്നെ ആയിരുന്നു. എന്തൊക്കെ സംഭവിച്ചാലും നാളെ ശ്രീപാർവ്വതിയോട് തുറന്ന് സംസാരിക്കണം. നാളെ ശ്രീ അമ്പലത്തിൽ വരാതിരിക്കില്ല. ഇനിയും പറയാനുള്ളത് വെച്ചു താമസിച്ചാൽ ശരിയാകില്ല അലറാം അടിക്കുന്നത് കേട്ട് ശ്രീ ഉണർന്നു.എന്നാൽ എഴുന്നേൽക്കാനെ തോന്നിയില്ല ഭയങ്കര തലവേദന വീണ്ടും കിടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോ ശ്രീക്ക് അടിവയർ കൊളുത്തി പിടിക്കുന്ന വേദന എന്തായിരിക്കും ഇപ്പോ ഒരു വയറു വേദന ഡേറ്റിന് ഇനിയും മൂന്നാല് ദിവസം ഉണ്ടല്ലോ. ഇല്ല ഇതു അതു തന്നെ പീരിയഡ് ആയിരിക്കുന്നു. ശ്രീക്ക് ഒരേ സമയം ദേഷ്യവും സങ്കടവും വന്നു. ഇനി ഏഴുനാൾ കഴിയണം അമ്പലത്തിൽ പോകണമെങ്കിൽ ശ്ശോ രാവിലെ തന്നെ രജ്ഞിത്ത് അമ്പലത്തിൽ എത്തി അവിടെല്ലാം രജ്ഞിത്തിൻ്റെ കണ്ണുകൾ ശ്രിയെ തിരഞ്ഞു. പക്ഷേ നിരാശയായിരുന്നു ഫലം പിറ്റേന്നും അതിനടത്ത ദിവസങ്ങളിലും രജ്ഞിത്തിൻ്റെ അവസ്ഥ അതു തന്നെയായിരുന്നു.

അങ്ങനെ ദിവസങ്ങൾ ഓരോന്നായി കടന്നു പോയി. ഇനി ആറു . ദിവസമേയുള്ളു വിവാഹ നിശ്ചയത്തിന് രാവിലെ തന്നെ ശ്രീ അമ്പലത്തിലേക്ക് പോകാനായി ഒരുങ്ങി ഇറങ്ങി. ഇന്ന് എന്തായാലും രജ്ഞിത്തിനോട് സംസാരിക്കണം. ശ്രീ അമ്പലനടയിൽ എത്തുമ്പോൾ പ്രാർത്ഥിച്ചു കൊണ്ടു നിൽക്കുന്ന രജ്ഞിത്തിനെ കണ്ടപ്പോൾ ശ്രീക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.ശ്രീയും കണ്ണുകളടച്ച് ഭഗവാൻ്റെ മുന്നിൽ പ്രാർത്ഥിച്ചു. അമ്പലത്തിൻ്റെ പടികളിറങ്ങുമ്പോളെ കണ്ടു. അങ്ങു ദൂരെ ബുള്ളറ്റിൽ ചാരി നിന്ന് ഫോൺ ചെയ്യുന്ന രജ്ഞിത്തിനെ ശ്രീ വേഗം തന്നെ നടന്ന് രജ്ഞിത്തിനടുത്തെത്തി. ശ്രീയെ കണ്ടതും രജ്ഞിത്ത് ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു. ഹായ് ശ്രീ പാർവ്വതി ഹായ് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം തന്നോട് പറയാനുണ്ട് നമുക്ക് അങ്ങോട്ടേക്കൊന്ന് മാറി നിന്നാലോ ശ്രീ തലയൊന്നനക്കി. രജ്ഞിത്തിൻ്റെ പിറകിലായി ശ്രിയും നടന്നു.

എന്താ പറയാനുള്ളത് വേഗം പറ താമസിച്ചാൽ വീട്ടിൽ തിരക്കും ശ്രീപാർവ്വതിയുടെ ഇഷ്ടത്തോടെയാണോ നമ്മുടെ വിവാഹ നിശ്ചയം ഇരുപതാം തിയതി നടക്കുന്നത്. എൻ്റെ അച്ഛന് ഇഷ്ടാ അച്ഛൻ്റെ ഇഷ്ടത്തിന് ഞാനെതിര് പറഞ്ഞില്ല. എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ . ഞാൻ ചുമ്മ ചോദിച്ചന്നേയുള്ളു. അപ്പോ തനിക്ക് അത്രക്കങ്ങ് എന്നെ ബോധിച്ചില്ലന്ന് സാരം. ഇനി ഞാൻ പറയാം എനിക്കെന്താ പറയാനുള്ളതെന്ന് . ശ്രീ രജ്ഞിത്ത് ന് പറയാനുള്ളത് കേൾക്കാനായി തൻ്റെ ചെവികളെ സജ്ജമാക്കി ആകാംക്ഷയോടെ രജ്ഞിത്തിൻ്റെ മുഖത്തേക്ക് നോക്കി...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...