സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 18

 

രചന: തൻസീഹ് വയനാട്

"സങ്കടം തീരുന്നുണ്ടാവില്ല അല്ലെ....റോഷന്റെ അടുത്തേക്ക് പൊയ്ക്കോ...?അവിടെ അല്ലെ നിനക്ക് ആശ്വാസം..." ചാച്ചൻ പറഞ്ഞത് ശരിയാണ്.അവന്റെ കൂടെ ഉണ്ടാവുമ്പോൾ ഞാൻ ഹാപ്പിയാണ്.. എന്റെ വിഷമങ്ങൾക്ക് ആശ്വാസം തന്നെയാണ് അവൻ.he is my best friend..... തുടരുന്നു ___----------------___ വർഷ പോയതുമുതൽ എന്തോ മനസ്സ് മൂകമായിരുന്നു.....അവളുടെ കൂടെയുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്... ഷിബിന്റെ ബൈക്ക് കൊണ്ടു വീട്ടിലേക്ക് ചെന്നു കയറിയപ്പോൾ തന്നെ നമ്മുടെ ചെങ്ങായീസ് എന്നെ തന്നെ നോക്കുവായിരുന്നു. അവർക്ക് അറിയേണ്ടത് എവിടുന്നാണ് ഈ ബൈക്ക് എന്നായിരുന്നു.ഒരു കൂട്ടുകാരനിൽ നിന്നും കടം വാങ്ങിയത് ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി . നാളെ തന്നെ ഈ ബൈക്ക് ഷിബിന്റെ അടുത്തു എത്തിക്കണം. അവനില്ലാത്ത മാന്യത നമ്മളെങ്കിലും കാണിക്കേണ്ടേ...? രാത്രി ഏറെ വൈകിയിട്ടും ഉറക്കം വരാതെ പാലത്തിൽ ചെന്ന് കായലിനെയും നോക്കിയിരുന്നു.

രാവിന്റെ നിലാവെളിച്ചത്തിൽ ഏറെ മനോഹരി ആയിരിക്കുന്നു കായൽ.ആ മനോഹാരിതയിൽ ലയിച്ചു കൊണ്ടു അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ചുമലിൽ ഒരു കരസ്പർശനം അനുഭവപ്പെട്ടത്. ഞാൻ പതിയെ തിരിഞ്ഞു നോക്കിയപ്പോൾ എനിക്ക് മുന്നിൽ വർഷയെ ആണ് കണ്ടത്. ഇവൾ എന്താ ഈ നേരത്തു ഇവിടെ?ഇനി ഇവളെ തന്നെ ആലോചിച്ചിരുന്നത് കൊണ്ടു എനിക്ക് തോന്നിയത് ആണോ എന്നറിയാൻ കണ്ണു ഒന്നു തിരുമ്മി നോക്കി.. "എന്താടാ ഇങ്ങനെ നോക്കുന്നെ....". "നീ എന്താടി ഇപ്പൊ ഈ നേരത്തു ഇവിടെ....?" "എന്തേ ഈ നേരത്തു എനിക്ക് ഇങ്ങോട്ട് വരാൻ പറ്റില്ലേ.....?" "അതല്ല പറഞ്ഞേ....ഈ സമയത്ത് നീ ഒറ്റക്കാണോ....?" "അല്ല 10 പേരേ ഒപ്പം കൂട്ടിയിട്ടുണ്ട്...എന്തുന്നാടാ ഇത്...?അവിടെ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല അതാ ഇങ്ങോട്ടു പോന്നേ...ചാച്ചൻ എന്റെ അടുത്തു ആക്ടിവയുടെ കീ തന്നിട്ട് നിന്റെ അടുത്തു പൊക്കോളാൻ പറഞ്ഞു. അപ്പൊ ഇങ്ങോട്ടേക്ക് പോന്നു..."

അവളുടെ മറുപടി കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വീണ്ടും കായലിലേക്ക് തന്നെ കണ്ണും നട്ടിരുന്നപ്പോൾ അവൾ എന്റെ അരികിലായി വന്നിരുന്നു. ഒരു നിമിഷം ഞാൻ നിഷ്ചലനയി അവളിൽ തന്നെ മിഴികൾ ചേർത്തിരുന്നു... അവളും എന്തോ ആലോചനയിൽ ആണ്... പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു കൊണ്ട് അവൾ ചോദിച്ചു... "ടാ എനിക്ക് ഒരു കുപ്പി ബീർ വാങ്ങിച്ചു തരോ.. ?" "എന്തോന്ന്.....?" ഞാൻ അവൾ പറഞ്ഞത് മനസ്സിലാകാത്ത പോലെ ചോദിച്ചു . "എനിക്ക് ബീർ കുടിക്കാൻ തോന്ന" "ഏറ്റു ....നിനക്ക് ഇപ്പൊ തന്നെ വാങ്ങി തരാം... ബാ പോര്...." എന്നു പറഞ്ഞു ഞാൻ എണീറ്റതും ചുമ്മാ പറഞ്ഞതാ ചെക്കാ എന്നു പറഞ്ഞു അവൾ എന്നെ പിടിച്ചവിടെ ഇരുത്തി. "അയ്യോ ഞാൻ അതങ്ങു സീരിയസ് ആയി എടുത്തടി...." ഞാൻ അവളെ കളിയാക്കി കൊണ്ടു പറഞ്ഞപ്പോ ഒന്നു പോടാ ചെക്ക എന്നു പറഞ്ഞു കൊണ്ട് അവൾ എന്റെ ചുമലിലേക്ക് പതിയെ ചാഞ്ഞിരുന്നു.. അവൾ എന്റെ അടുത്തു വരുന്ന ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് വല്ലാണ്ട് കൂടി കൊണ്ടിരിക്കുകയാ....

പക്ഷെ അവൾക്ക് ഒരിക്കലും എന്നോട് പ്രണയമില്ല എന്നറിയാം .അത് ഫ്രണ്ട്ഷിപ് മാത്രമാണ്.. അവൾ ആ വിശ്വാസത്തിൽ ആണ് എന്റെ അടുത്തു വന്നിരിക്കുന്നതും. ഞാൻ അവളുടെ ആ വിശ്വാസം തകർക്കുന്നത് തെറ്റല്ലേ ...? അവളിൽ നിന്നും ഞാൻ അകലണം .പക്ഷെ എനിക്ക് അതിനു കഴിയില്ല.അവൾ എന്നെ ചേർന്നിരുന്നപ്പോൾ ഞാൻ കുറച്ചു കൂടി അകലം പാലിക്കാൻ ശ്രമിച്ചു .. "ടീ നീ എഴുന്നേറ്റെ...?" "എന്താടാ ..?" ഞാൻ പറഞ്ഞത് കേട്ടു എന്റെ തോളിൽ നിന്നും തലയുയർത്തി കൊണ്ടവൾ ചോദിച്ചു. "ഒന്നുല്ല.....അത്.....അത് പിന്നെ നിന്റെ റീസൾട്ട് അറിഞ്ഞില്ലേ ...?" "അറിഞ്ഞു പാസ്സ്..75% മാർക്ക്." "എന്നിട്ടാണോ പെണ്ണേ നീ ഇങ്ങനെ പേടിച്ചിരുന്നെ...?" "നിഷക്ക് 90 above ഉണ്ട്...അവൾക്ക് പഠിക്കാൻ നല്ല താൽപര്യം ആണ്.പക്ഷെ അവളുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ അല്ലെ...?ഓർത്തപ്പോൾ മനസ്സ് വിങ്ങ..." അവളുടെ സംസാരത്തിൽ ഇടർച്ച അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ തടഞ്ഞു.

"പെണ്ണേ....നീ ഇങ്ങനെ കരഞ്ഞാൽ എല്ലാം ശരിയാകോ...?എല്ലാം ശരിയാകണം എങ്കിൽ നമ്മൾ എപ്പോഴും സ്‌ട്രോങ് ആയി നിൽക്കണം കേട്ടല്ലോ.... ഇനി ഈ വിഷയം പറഞ്ഞു മോങ്ങിയൽ ഉണ്ടല്ലോ ?നല്ല തല്ലു തരും..." ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നെ നോക്കി ഒന്നു മന്ദഹസിച്ചു കൊണ്ടു കായലിലേക്ക് കണ്ണും നട്ടിരുന്നു.. പെട്ടെന്നായിരുന്നു അവളുടെ ഫോൺ ശബ്ദിച്ചത്. ***** ഫോൺ എടുത്തു നോക്കിയപ്പോ മമ്മയാണ് വിളിക്കുന്നത്.ഞാൻ കാൾ അറ്റൻഡ് ചെയ്തു.. "ഹലോ മമ്മ" "ഇതെന്തു പറ്റി പെട്ടെന്ന് എടുത്തല്ലോ....?ഓഹ് ഫോണിൽ കളിക്കാവുമല്ലേ? ഉറങ്ങാത്തത് എന്താ...?" "ഒന്നുല്ല മമ്മ ....." "ആഹ് ഞാൻ ഇപ്പൊ വിളിച്ചത് നിന്റെ അടുത്ത പരുപാടി എന്താ എന്നറിയാൻ ആണ്.ഏത് കോഴ്‌സ് ആണ് എടുക്കുന്നത് എന്നറിയാൻ...?" "ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല ഡിഗ്രി എടുക്കണം " "വേണ്ട mbbs നു പോയാൽ മതി. സീറ്റ് റെഡി ആക്കിയിട്ടുണ്ട് " മമ്മ പറഞ്ഞത് കേട്ട് ഞാൻ ആകെ ഞെട്ടി. "എന്താ മമ്മ പറയുന്നേ mbbs ഓ ...ഈ മാർക്ക് കൊണ്ടു ഞാനോ...?"

"നീ ഒന്നും പറയണ്ട അത് പഠിച്ചാൽ മതി.ഇത് എന്റെ തീരുമാനം അല്ല അപ്പാപ്പന്റെ ആണ്.ഇപ്പോഴാ ഞാൻ തന്നെ അറിയുന്നെ... എതിർത്താൽ ഉള്ള അവസ്ഥ അറിയാലോ....?" "മമ്മ എനിക്ക് mbbs നു പോകാൻ ഒരു താൽപര്യവും ഇല്ല...പിന്നെ എന്തിനാ നിർബന്ധിപ്പിക്കുന്നെ... ?" "എന്റെ തീരുമാനം അല്ല എന്ന് പറഞ്ഞില്ലേ...?എന്നോട് നീ വാശിപിടിച്ചിട്ടൊ കരഞ്ഞിട്ടോ ഒരു കാര്യവും ഇല്ല...." അത്രയും പറഞ്ഞു മമ്മ ഫോൺ കട്ട് ചെയ്തു. ഞാൻ തളർന്ന മനസ്സോടെ എന്നെ തന്നെ നോക്കി നിൽക്കുന്ന റോഷനെ നോക്കി. "മനസ്സിലായി കാര്യം.പോകാൻ താല്പര്യം ഇല്ലെങ്കിൽ നീ ആരു നിര്ബന്ധിപ്പിച്ചാലും പോണ്ട..." അവൻ പറഞ്ഞു. "പോയല്ലേ പറ്റു,അപ്പാപ്പന്റെ തീരുമാനം ആണ് എതിര്ക്കാന് പോലും പറ്റില്ല.ഞാൻ എന്റെ ഡാൻസ് പോലും ഉപേക്ഷിച്ചത് എന്തിനാ എന്നു നിനക്ക് അറിയില്ലേ....?" "നിന്റെ ഇഷ്ട്ടം പോലെ നീ ചെയ്യ്,നിന്റെ ജീവിതം ആണ്.എന്തായാലും ഇപ്പൊ അത് ആലോചിച്ചിട്ട് ടെന്ഷന് അടിക്കേണ്ട. ടെന്ഷന് മാറാൻ അല്ലെ നീ ഇവിടേക്ക് വന്നേ....?" അവൻ പറഞ്ഞതിന് മറുപടിയായി ഞാൻ ഒന്ന് മൂളി. കുറച്ചു നേരം നിശ്ശബ്ദമായിരുന്ന അവൾ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ പോലെ എന്നോട് ചോദിച്ചു

"റോഷ നമുക്ക് ഒരു റൈഡ് പോയാലോ....?" "റൈഡോ....?" "ആ ഒന്നു വെറുതെ ചുറ്റിയിട്ട് വരാം ആക്ടിവയിൽ...." "എന്ന വാ...." എന്നു പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റു.ഒപ്പം അവളും .... ആക്ടിവയുടെ അടുത്തെത്തിയതും അവൾ എന്റെ കയ്യിൽ കീ തന്നു... ഞാൻ വണ്ടിയിൽ കയറി അത് സ്റ്റാർട്ട് ആക്കി അവൾ പുറകിൽ കയറി എന്റെ ചുമലിൽ കൈവെച്ചു കൊണ്ടു പോകാം എന്ന് പറഞ്ഞു. കുളിരേകുന്ന ഇളം കാറ്റിനൊപ്പം വഴിയിലെ ഒരോ പുൽക്കോടികളേയും പിന്നിലാക്കി ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്നു... "എങ്ങോട്ടേക്ക പോകേണ്ടത്...?" കുറച്ചു മുന്നോട്ടു പോയപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു.... "നമുക്ക് അങ്ങനെ പോയി...അങ്ങനെ പോയി...അങ്ങനെ പോയി....അങ്ങനെ പോയി...ആ....എങ്ങോട്ടേലും പോ..." "നമുക്ക് നിന്റെ വീട്ടിൽ പോയാലോ....?" "അയ്യേ അവിടെ വേണ്ട...." "നിന്റെ സ്വന്തം വീട്ടിൽ.... അപ്പാപ്പന്റെ മൂക്കിൽ രണ്ടു ഇടി ഇടിച്ചു വരാം...." "ഉവ്വ് അങ്ങോട്ട് ചെന്നാൽ മതി ഇപ്പൊ ഇടിക്കാൻ നിന്നു തരും.മോനെ നീ കണ്ട കിളവൻ മാരെ പോലെ ഒന്നും അല്ല ഇത് item വേറെയ....." "ഓഹ് പിന്നെ.... തള്ളല്ലേടി...." "തള്ളല്ല ...സത്യം.നീ ഒന്നു കണ്ടു നോക്കണം അങ്ങേരെ...." "ഉം.... വിശദമായി ഒന്ന് കാണണം...."

അങ്ങനെ ഓരോന്നു പറഞ്ഞു കൊണ്ട് എങ്ങോട്ട് എന്നില്ലാതെ ആക്ടിവ നീങ്ങി കൊണ്ടിരുന്നു. രാത്രിയുടെ ദൈർഘ്യം അറിയാതെ അവളോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു കൊണ്ടിരുന്നു. വഴിയിൽ വെച്ചു ഒരു ഐസ് കാരനെ കണ്ടപ്പോൾ അവൾ ഐസ് വേണമെന്ന് വാശി പിടിക്കാൻ തുടങ്ങി...വാങ്ങി കൊണ്ടു വന്നു കൊടുത്തപ്പോൾ എനിക്ക് നേരെയും അവൾ ഒരു ഐസ് നീട്ടി..... "എനിക്കൊന്നും വേണ്ട മോളെ ,അതും ഈ തണുപ്പത്ത്...." "താണുപ്പത്ത് ice തിന്നാൻ നല്ല രസല്ലേ...." "ആഹ് നല്ല രസാ ഒരു പിരി ലൂസ് ഉളളവർക്ക് ..." ഞാൻ സ്വരം കടുപ്പിച്ചു അത് പറഞ്ഞപ്പോ അവളുടെ മുഖം വാടി. "എന്റെ വാശിയും കുറുമ്പും ഒക്കെ നിന്നോട് മാത്രേ നടക്കു.വേറെ ആരുടെ അടുത്തേലും ചെന്നാൽ എന്നെ ഓടിച്ചിട്ട് അടിക്കും.അതല്ലേ നിന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ....?" എന്നു പറഞ്ഞു ചിണുങ്ങി കൊണ്ടു അവൾ മുഖം താഴ്ത്തി നിന്നു...അത് കണ്ടപ്പോ അറിയാതെ എനിക്ക് ചിരി വന്നു.അതിനെ കടിച്ചു പിടുച്ചു കൊണ്ട് പറഞ്ഞു . "അറിയാല്ലോ...അതല്ലേ നിന്റെ താളത്തിനു ഞാൻ തുള്ളുന്നെ....?ഇനി തുള്ളാൻ വയ്യ മോളെ ഉറക്കം വരുന്നു നമുക്ക് പോകാം..."

"പോണ്ട കുറെ കുറെ നേരം നമുക്ക് ഇതിലൂടെ പോണം. നേരം വെളുത്തിട്ടു പോകാം..." "അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ മോളെ...?" "പ്ലീച്....." എന്നു പറഞ്ഞവൾ കൊഞ്ചിയപ്പോൾ ഞാൻ അങ്ങു സമ്മതിച്ചു കൊടുത്തു.പക്ഷെ എനിക്കിപ്പോൾ അവളോട്‌ അടുത്തിടപഴകാൻ ഭയമാണ്... നേരം വെളുക്കന്നത് വരെ അവളെയും കൂട്ടി ആ ടൌൺ മൊത്തം കറങ്ങി....ഏകദേശം പുലർച്ച ആകുന്നവരെ എന്നോട് കലപില സംസാരിച്ച പെണ്ണ് കുറച്ചു കഴിഞ്ഞപ്പോൾ മിണ്ടാട്ടം നിർത്തി... വർഷ എന്നു വിളിച്ചപ്പോൾ പതിയെ എന്റെ പുറകിൽ തലവെച്ചു അവൾ ഉറങ്ങിയിരുന്നു.... ഞാൻ നേരെ അവളുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു. വീട് എത്തിയപ്പോഴേക്കും നേരം പതിയെ വെളുത്തു തുടങ്ങിയിരുന്നു... "വർഷ...വർഷ എണീറ്റെ....വീട് എത്തി.." ഞാൻ അവളെ വിളിച്ചപ്പോൾ അവൾ നെരി പിരികൊണ്ടു എഴുന്നേറ്റു. "എന്താ....?" കോട്ടു വായ ഇട്ടുകൊണ്ടു അവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ കുറച്ചു കലിപ്പിൽ പറഞ്ഞു.. "നല്ലപോലെ ഉറങ്ങി ല്ലേ.....?" "എടാ അറിയാതെ ഉറങ്ങി പോയത് ആണ് .. ഇപോ ഉറങ്ങിയതല്ലേ ഉള്ളു...." " വാക്ക് പറഞ്ഞാലേ പാലിക്കാൻ ആദ്യം പടിക്കണം കേട്ടോ....?"

"ഓഹ് ...പിന്നെ..." എന്നു ഞാൻ പറഞ്ഞു നേരെ സിറ്റൗട്ടിലേക്ക് നോക്കിയതും ചാച്ചൻ തൂണും ചാരി കൈ കെട്ടി നിൽക്കുന്നത് ആണ് കണ്ടത്.. "എന്ന നീ വിട്ടോ മോനെ ചാച്ചനോട് നമുക്ക് ഒരു സംവാദം നടത്താൻ ഉണ്ട്....വണ്ടി നീ കൊണ്ടു പൊയ്ക്കോ ..." "അതേയ് ഓരോ പോക്ക് കഴിഞ്ഞു പൊരുമ്പോഴും ഓരോ വണ്ടി ആഹാ.... ഇങനെ എങ്കിൽ നാളെയും പോണം ട്ടോ..." "പിന്നെന്താ പോകാലോ തീർച്ചയായും....ഇപ്പൊ മോൻ പോകാൻ നോക്ക്...." റോഷൻ എനിക്ക് നേരെ ഒരു നനഞ്ഞ ചിരിയും നൽകി വണ്ടി സ്റ്റാർട്ട് ആക്കി പോയി. ഞാൻ അവനെ യാത്രയാക്കിയതിനു ശേഷം ഗെയ്റ്റ് കടന്നു വീട്ടിലേക്ക് കയറി.. മുമ്പിൽ നിൽക്കുന്ന ചാച്ചനെ മൈൻഡ് ആക്കാൻ നിൽക്കാതെ അകത്തേക്ക് കയറാൻ നേരം ചാച്ചൻ ഞാൻ കേൾക്കെ പറഞ്ഞു. "മുടി മൊട്ടയടിക്കാൻ സമയം ആയി....." ചാച്ചൻ പറഞ്ഞതു കേട്ട് ഞാൻ സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നു. "എന്തോ...എങ്ങനെ....?" ഞാൻ ചാച്ചനു നേരെ തിരിഞ്ഞു കൊണ്ടു ചോദിച്ചു. "അല്ല മുടി മൊട്ടയടിക്കാൻ സമയം ആയെന്ന്..." "മുടി മൊട്ടയടിക്കേണ്ടി വരില്ല ചാച്ചാ....മീശ പാതി കളയുകയെ ചെയ്യുള്ളു... we are best friends. ആർക്കേലും ഞങ്ങളെ പിരിക്കാൻ പറ്റുമോ എന്ന് നോക്കിയോക്ക്...."

എന്നും പറഞ്ഞു ചാച്ചന്റെ മീശ പിടിച്ചു വലിച്ചു ഞാൻ അകത്തേക്ക് ഓടി... ****** അന്ന് മമ്മ വീണ്ടും വിളിച്ചു mbbs ന്റെ കാര്യം പറയാൻ.എന്നേക്കാൾ അർഹരായ എത്ര കുട്ടികൾ ഉണ്ട് അത് കിട്ടാൻ എന്നിട്ടും യാതൊരു താൽപര്യവും ആഗ്രഹവും ഇല്ലാത്ത എന്നെ ഇവർ എന്തിനാ ഇങ്ങനെ നിര്ബന്ധിപ്പിക്കുന്നെ...? എങ്ങനെയെങ്കിലും ചാച്ചനെ സോപ്പിട്ടു കൊണ്ട് അപ്പാപ്പന്റെ തീരുമാനം മാറ്റിക്കാം എന്നു കരുതിയപ്പോൾ ചാച്ചന്റെ മറുപടി അതിലും തമാശ നിറഞ്ഞത് ആയിരുന്നു.ആ വടക്ക് കെട്ട തന്തയോട് ചാച്ചൻ പോയി സംസാരിക്കില്ല എന്നു.എന്നോട് ആ കോഴ്‌സ് തന്നെ പഠിക്കാൻ.അവസാനം ഞാൻ തന്നെ നേരിട്ട് അപ്പാപ്പനെ വിളിക്കാം എന്നു തീരുമാനിച്ചു ഫോൺ എടുത്തപ്പോൾ അപ്പാപ്പന്റെ കോൾ എന്നെ തേടിയെത്തി.mbbs ന്റെ കാര്യം പറയാൻ വേണ്ടി തന്നെയായിരുന്നു വിളിച്ചത്.. എന്നെ അങ്ങോട്ട് ഒന്നും പറയാൻ അനുവദിക്കാതെ കുറെ സംസാരിച്ചു

ഇടയിൽ എനിക്ക് തയ്യാറാക്കിയ സീറ്റ് ഏതു കോളേജിൽ ആണെന്ന് കേട്ടപ്പോൾ ഞാൻ mbbs നു പോകാൻ വേണ്ടി സമ്മതിച്ചു.കാരണം മറ്റൊന്നും അല്ല എന്റെ നിഷയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് അവിടുത്തെ ഹോസ്പിറ്റലിൽ ആണ്. അപ്പാപ്പനോട് സമ്മതം അറിയിക്കുമ്പോൾ എന്റെ നിഷയുടെ അടുക്കൽ എനിക്ക് എത്തിച്ചേരാം എന്ന ചിന്തമാത്രമായിരുന്നു മനസ്സിൽ. പേരിനു ഒരു എൻട്രൻസ് എക്സാമും എഴുതി ഞാൻ അങ്ങനെ മെഡിക്കൽ സ്റ്റുഡന്റ് ആയി. മമ്മയുടെ വീട്ടിൽ നിന്നും തന്നെയായിരുന്നു ഞാൻ കോളേജിലേക്ക് പോയിരുന്നത് ഇവിടെ നിന്നും ഡെയ്‌ലി പോകാൻ ഉള്ള ദൂരമേ ഉണ്ടായിരുന്നുള്ളു കോളേജിലേക്ക്... എന്റെ വീട്ടിലേക്ക് പോകാൻ എനിക്ക് താൽപര്യം ഇല്ലാഞ്ഞിട്ടല്ല.ഞാൻ ഇവിടെ വന്നിട്ട് ഇത്രയും മാസം ആയിട്ടും അപ്പയോ എന്റെ ചേച്ചിയോ ചേട്ടനോ ആരും തന്നെ എനിക്ക് ഒരു കാൾ പോലും ചെയ്തിട്ടില്ല. ഞാൻ വിളിച്ചാലോ മെസ്സേജ് അയച്ചാലോ ഒന്നും തന്നെ അവരിൽ നിന്നും യാതൊരു റെസ്പോൻസും ഇല്ല

എല്ലാവരുടെ മുന്നിലും ഞാൻ ഇന്നും തെറ്റുകാരി തന്നെയാണ്.അതുകൊണ്ട് അവിടേക്ക് പോകുന്നതിനെക്കാളും നല്ലത് ഇവിടെ തന്നെ നിൽക്കുകയാണ്. കോളേജിൽ പോകാൻ തുടങ്ങിയ മുതൽ നിഷയുടെ അമ്മമ്മ കാണാതെ പാത്തും പതുങ്ങിയും ഞാൻ നിഷയെ കാണാൻ ചെല്ലും .അവളോടൊപ്പം ഓരോന്നും പറഞ്ഞു കൊണ്ട് അവളുടെ അടുത്തിരിക്കും.ഇപ്പൊ അവളെ icu വിൽ നിന്നും മുറിയിലേക് മാറ്റിയിരിക്കുകയാണ്. നിഷയിലെ ഓരോ ചലനവും എനിക്ക് മനസ്സിലാക്കാൻ കഴിയും.അവളുടെ ഒരു പുഞ്ചിരിക്ക് വേണ്ടി. അവളിലെ ഓരോ നോട്ടത്തിനും വേണ്ടി കാത്തിരിക്കുകയാണ്. ***** ഇടക്ക് കിട്ടുന്ന ഡാൻസ് പ്രോഗ്രാമും മറ്റുമായി ജീവിതം ഒരു താളത്തിൽ ഒഴുകി കൊണ്ടിരിക്കുമ്പോഴും വർഷയോടുള്ള എന്റെ പ്രണയം വളരുകയായിരുന്നു. ഇടക്ക് വർഷയുടെ നിര്ബന്ധത്തിനു വഴങ്ങി ഞാൻ വീണ്ടും ജോലിക്ക് ശ്രമിച്ചു. അവളുടെ ചാച്ചന്റെ കമ്പനിയിൽ തന്നെ ജോലി അവൾ ശരിയാക്കി തന്നു....

ഇർഫാൻ എന്റെ വാലിൽ തൂങ്ങി എന്റെ കൂടെ തന്നെ നടക്കുന്നുമുണ്ട്. പ്രണയം അവളോട്‌ എങ്ങനെ പറയുമെന്നറിയില്ല.. അവൾ നമ്മൾ ബെസ്റ്റ് ഫ്രണ്ട്സ് അല്ലെ എന്നു പറയുമ്പോൾ അല്ല എനിക്ക് നിന്നോട് പ്രണയം ആണെന്ന് പറയാൻ എന്റെ നാവ് പലപ്പോഴും മുതിർന്നതായിരുന്നു.പക്ഷെ പേടി ആയിരുന്നു ഞാൻ അവളോട്‌ ഇഷ്ട്ടം പറഞ്ഞാൽ അവൾ എന്നിൽ നിന്ന് അകലുമോ എന്നു....അവളോട്‌ പറയാഞ്ഞിട്ട് മനസ്സും വല്ലാതെ പിടയുന്നുണ്ടായിരുന്നു... ******* ഒരു വർഷം എത്ര പെട്ടെന്നാണ് കടന്നുപോയത്.. എന്റെ ജീവിതത്തിൽ എന്നെ അലട്ടിയിരുന്ന ഓരോ പ്രശ്‌നങ്ങളും ജീവിതത്തിന്റെ ഒഴുക്കിൽ ഒന്നുമില്ലാതെ ആവുകയായിരുന്നു. ഇടക്ക് അവ എന്നെ അലട്ടുമെങ്കിലും ഞാൻ പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. വൈകുന്നേരങ്ങളിൽ റോഷനുമായുള്ള കൂടിക്കാഴ്ചകളും.അവരുടെ ഡാൻസ് പ്രോഗ്രാമും എല്ലാം ആയി മുന്നോട്ടു പോവുകയായിരുന്നു. അനു വിന്റെ വിവരങ്ങൾ ഇടക്ക് എപ്പോഴോ ഞാൻ ആരോ വഴി അറിഞ്ഞിരുന്നു. അവൾ റിക്കവർ ആയെന്നും ഇപ്പൊ അവൾ എൻജിനെയറിങിനോ മറ്റോ പടിക്കുകയാണെന്നും എല്ലാം.ഹഫ്സയെ പറ്റി യാതൊരു വിവരം ഇല്ലെങ്കിലും ഷിബിന്റെ ഉപദ്രവം പിന്നെ എന്നെ തേടി വന്നില്ല.പക്ഷെ 2 തവണ അവനു accident ആയി .

ഒരു പ്രാവശ്യം കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പിന്നെ നടന്ന ആക്സിഡന്റിൽ സാരമായ പരുക്കുകൾ ഉണ്ടായിരുന്നു. കുറച്ചു കാലം ആശുപത്രിൽ ആയിരുന്നു എന്നെല്ലാം അറിഞ്ഞു.... എന്റെ നിഷ അവൾ പഴയ കണ്ടീഷനിൽ നിന്നും റെക്കവർ ആയി .സംസാരിക്കാൻ കഴിയില്ല എങ്കിലും അവൾ തുടരെയുള്ള കിടത്തത്തിൽ നിന്നും എഴുന്നേറ്റു വീൽചെയറിൽ ഇരിക്കാൻ തുടങ്ങി. ആളുകളെ എല്ലാം അവൾക്ക് തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്... അവൾക്ക് എന്നെ കാണാം ഞാൻ പറയുന്നത് കേൾക്കാം.പക്ഷെ സംസാരിക്കാൻ കഴിയുന്നില്ല. പരസഹായതോടെ മാത്രമേ വീല്ചെയറിലേക്ക് പോലും ഇരിക്കാൻ കഴിയുന്നുള്ളൂ. എന്നോട് അവൾ പുഞ്ചിരിക്കും...ആ പുഞ്ചിരിയിൽ നിന്നു തന്നെ അവൾ എന്നോട് ക്ഷമിച്ചു എന്നു മനസ്സിലാകുമായിരുന്നു.അവളോട് ഞാൻ എല്ലാം പറഞ്ഞിരുന്നു എല്ലാം.... ഞങ്ങൾ പഴയപോലെ തന്നെ ആയി തുടങ്ങുക ആയിരുന്നു. ഇപ്പൊ അവളുടെ അമ്മമ്മ അല്ല അവളുടെ കൂടെയുള്ളത് ഒരു ഹോം നേഴ്‌സ് ആണ്.അമ്മമ്മ വരും ഇടക്ക്.ഇടക്ക് അവളുടെ അച്ചനും രണ്ടാനമ്മയും വരും കാണാൻ.. അവളുടെ ട്രീറ്റ്മെന്റ് എല്ലാം വീട്ടിലേക്ക് മാറ്റാം ഒരു നല്ല നേഴ്‌സ് കൂടെ ഉണ്ടെങ്കിൽ.

പക്ഷെ ഏതു വീട്ടിലേക്ക്.കൂടെ അമ്മമ്മ ഉണ്ടായിരുന്നു വെങ്കിലും അമ്മയുടെ വീട്ടിലേക്ക് കൊണ്ടു പോകാൻ അവളുടെ അമ്മയുടെ സഹോദരിക്ക് ഇഷ്ട്ടം അല്ല.പിന്നെ അച്ഛൻ ..രണ്ടാനമ്മയുടെ വാക്കുകൾ കേട്ട് ചലിക്കുന്ന ഒരു പാവ...അവൾ ക്ക് വേണ്ടത് എല്ലാം അവർ ചെയ്ത് കൊടുക്കുന്നുണ്ട്.പക്ഷെ സ്നേഹം മാത്രം സാന്ത്വനം മാത്രം നൽകുന്നില്ല. അതുകൊണ്ടു അവളുടെ കൂടെ ഈ ഞാൻ ഉണ്ട്.അവളുടെ നിഴലായി തന്നെ.ഏറെ രാത്രി ഞാൻ അവളുടെ കൂടെ ഇരുന്നിട്ടുണ്ട്. ഒരിക്കൽ കോളേജിൽ നിന്നും തിരികെ വരുമ്പോൾ ആയിരുന്നു എന്നെ തേടി ആ വാർത്ത എത്തിയത്. റോഷന് ഒരു ആക്‌സിഡന്റ്. കേട്ടപ്പോൾ തന്നെ നിക്കപ്പൊറുതിയില്ലാതെ ഞാൻ അവനെ അഡ്മിറ്റ് ആക്കിയ ഹോസ്പിറ്റലിലേക്ക് പോയി. റിസപ്ഷനിൽ അന്വേഷിച്ചു അവൻ അഡ്മിറ്റ് ആക്കിയ മുറിയിലേക്ക് ചെന്നു.അവൻ മയക്കത്തിൽ ആണ്. കൂടെ ഇര്ഫാനും രാഹുലേട്ടനുമുണ്ട്. "എന്താ രാഹുലേട്ട എന്താ പറ്റിയെ....?" ഞാൻ ചെന്നയുടെ വെപ്രാളത്തോടെ ചോദിച്ചു. "മോളെ കാര്യമായിട്ട് ഒന്നും പറ്റിയിട്ടില്ല. എതിരെ വന്ന ലോറിയെ വെട്ടിച്ചു അവൻ വണ്ടി തിരിച്ചത് ആണ് .

അവനു തലയിൽ ഒരു മുറിവും കയ്യിലൊരു ചെറിയ ഉള്ക്കും മാത്രേ ഉള്ളു.വണ്ടി സാരായി പരുക്കുണ്ട് നേരെയാക്കാൻ കൊടുത്തിരിക്ക...അവൻ നിന്നെ കാണണം എന്നു പറഞ്ഞു വെപ്രാളം കൂട്ടുകയായിരുന്നു... നീ ഇവിടെ ഇരിക്ക് ഞങ്ങൾ ഈ ബിൽ അടച്ചിട്ട് വരാം " എന്ന് പറഞ്ഞു അവർ പുറത്തേക്കു പോയി... ഞാൻ റോഷന്റെ അരികിൽ ചെന്നിരുന്നു. ഉറങ്ങി കൊണ്ടിരിക്കുന്ന അവന്റെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു. വർഷയുടെ സാമിപ്യം അറിഞ്ഞതും ഞാൻ പതിയെ കണ്ണുകൾ തുറന്നു. "ആഹാ അപ്പൊ കള്ള മയക്കം ആയിരുന്നല്ലേ....?ഇത്രപെട്ടെന്നു എഴുന്നേറ്റോ....?" അവൾ എന്റെ മുടിയിൽ തലോടി കൊണ്ടു തന്നെ ചോദിച്ചു. അവളേ കാണാതെ ആകെ വേവലാതി പെട്ടു ഇരിക്കുക ആയിരുന്നു.അവളെ കാണാൻ എന്റെ ഹൃദയം വല്ലാണ്ട് കൊതിക്കുകയായിരുന്നു.മരണത്തിൽ നിന്നും കഷ്ട്ടപ്പെട്ടു രക്ഷപ്പെട്ടാണ് ഈ കിടക്കയിൽ കിടക്കുന്നെ...?ഏറ്റവും വേണ്ടപ്പെട്ടവരെ കാണാൻ ഒരുപാട് ആഗ്രഹിച്ചു പോകും.എന്റെ മനസ്സ് കൊണ്ടു ഏറ്റവും അടുത്തത് വർശയോടല്ലേ... ? "നീ എന്താ വൈകിയേ....എനിക്ക് നിന്നെ കാണാഞ്ഞിട്ട് ആകെ വേവലാതിയോടെ ഇരിക്കുവായിരുന്നു..

." ഞാൻ അവളോട്‌ വെപ്രാളപ്പെട്ടു ചോദിച്ചു. "ഇതെന്താ ഇത് കൊച്ചു കുട്ടിയെ പോലെ...? "നിന്നെ കാണാഞ്ഞിട്ട് ഹൃദയം പിടക്കുവായിരുന്നെടി... ഞാൻ നിന്റെ മടിയിൽ ഒന്നു കിടന്നോട്ടെ...?" അവളോട്‌ സംസാരിക്കുമ്പോൾ എന്തെന്നില്ലാതെ എന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു.കൊച്ചു കുട്ടികളെ പോലെ ഒരു പിടിവാശി ഞാൻ പോലും അറിയാതെ എന്നിൽ ചേർന്നിരുന്നു. "അയ്യേ ....എന്റെ പൂച്ചക്കണ്ണാ ഇതൊക്കെ ചോദിക്കണോ....?കിടന്നോടാ...." എന്നു പറഞ്ഞു കൊണ്ടവൾ ബാഗ് അവിടെ വെച്ചു ബെഡിൽ കയറിയിരുന്നു.ഞാൻ അവളുടെ മടിയിൽ തലവെച്ചു പതിയെ കിടന്നു.അവൾ അപ്പോഴും എന്റെ മുടിയിൽ തലോടുന്നുണ്ടായിരുന്നു.എനിക്ക് ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത എന്റെ അമ്മയുടെ സ്നേഹം അവളിൽ നിന്നും അറിയുകയായിരുന്നു ഞാൻ. "പേടിച്ചു പോയോ ടാ..." അവൾ എന്നോട് ചോദിച്ചു... "അറിയില്ലെടി.....ആക്സിഡന്റ് ആയി ആരോ എന്നെ അങ്ങോട്ടേക്ക് കൊണ്ടു വരുന്നത് വരെ എനിക്ക് നിന്നെ കാണണം എന്നായിരുന്നു.... " "എന്താടാ കൊച്ചു കുട്ടികളെ പോലെ....?" "അന്ന് നീ പറഞ്ഞപോലെ എനിക്കും വാശി കാണിക്കാനും കുറുമ്പ് കാണിക്കാനും നിന്നോട് അല്ലെ പറ്റു...." അത് കേട്ടവൾ പുഞ്ചിരിച്ചു...

. "സത്യം പറഞ്ഞാൽ എനിക്ക് ഇപ്പൊ എന്റെ അമ്മയുടെ മടിയിൽ കിടക്കുന്ന പോലെ തോന്ന...." അവൻ അത് പറഞ്ഞതും ഉള്ളിൽ ഞാൻ അറിയാതെ ഒരു കുളിരു വരുകയായിരുന്നു.എന്തോ ഒരു സന്തോഷം എന്നെ വലിഞ്ഞു മുറുക്കുകയായിരുന്നു. എന്റെ കണ്ണിൽ നിന്നും ആനന്താശ്രുക്കൾ പൊഴിഞ്ഞു. "എന്റെ ചെക്കാ നീ എന്നെ പോക്കല്ലേ...." "സത്യം ആടി...." "അയ്യോടാ....." ഞാൻ ഒന്ന് നിർത്തിയ ശേഷം തുടർന്നു. "വണ്ടിക്ക് നല്ല കേടുണ്ടല്ലേ...?ആശിച്ചു വാങ്ങിയത് അല്ലെ നീ...." ജോലിക്കു പോയി ആശിച്ചു വാങ്ങിയത് ആയിരുന്നു അവനെ ആ ബുള്ളെറ്റ്... "ജീവൻ തിരിച്ചു കിട്ടിയില്ലെടി..." "അത്രക്ക് വലിയ ആക്‌സിഡന്റ് ആയിരുന്നു." "ഉം...ഓർക്കുമ്പോൾ കയ്യും കാലും വിറക്കുവാ ഇപ്പോഴും." "അപ്പൊ എങ്ങെനെയ സംഭവിച്ചത്...?നീ വണ്ടി നേരെ ഓടിക്കുന്നതല്ലേ...."

"അറിയില്ലെടി പെട്ടെന്ന് രു ലോറി നേരേക്ക് വരികയായിരുന്നു.ഞാൻ വണ്ടി വേഗം വെട്ടിച്ചു ...രക്ഷപ്പെട്ടല്ലോ ഭാഗ്യം......എടി ഈ ആക്സിഡന്റിൽ ഞാനങ് മരിച്ചിരുന്നു എങ്കിലോ...?" എന്നവൻ പറഞ്ഞതും ഞാനവന്റെ വായ പൊത്തി. "കൊല്ലും ഞാൻ നിന്നെ അമ്മാതിരി വർത്തമാനം പറഞ്ഞാൽ...." മുഖത്തു ദേഷ്യം വരുത്തി അവൾ എന്നെ കലിപ്പോടെ നോക്കുമ്പോൾ എന്തോ അവളുടെ മുഖത്ത് എന്നോട് പ്രണയം കണ്ടപോലെ....അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് കൊണ്ടു അവൾക്ക് അഭിമുഖം ആയി ഇരുന്നു കൊണ്ടു ഞാൻ കയ്യിൽ വേദനയുണ്ടെങ്കിലും എന്റെ കരങ്ങൾ കൊണ്ടു അവളെ വലയം ചെയ്തു ചെയ്തു കൊണ്ട് ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഇതുവരെ പറയാൻ മടിച്ച കാര്യം പറയുകയായിരുന്നു. "I love you വർഷ.... നീ ഇല്ലാതെ എനിക്ക് പറ്റത്തില്ലെടി...."......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...