സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 9

 

രചന: തൻസീഹ് വയനാട്

അവരുടെ വീട് പുറത്തു നിന്നും ശൂന്യമാണ്.ഞാൻ വാതിൽ തട്ടി നോക്കി. നോ റെസ്പോണ്സ്‌ വീണ്ടും വീണ്ടും തട്ടി നോക്കിയപ്പോൾ മ്മടെ പൂച്ചക്കണ്ണൻ കണ്ണും തിരുമ്മി വന്നു വാതിൽ തുറന്നു. തുടരുന്നു. $$$$$$$$$$$ അവനെ കണ്ടതും 32 പല്ലുകാണിച്ചു ഞാനൊന്ന് ഇളിച്ചു.അവൻ ആണേൽ ആകെ അമ്പരപ്പോടെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ******* ആരോ വാതിലിൽ നിർത്താതെ തട്ടുന്ന ശബ്ദം കേട്ട് മനസ്സില്ല മനസ്സോടെ എഴുന്നേറ്റതാണ്. കൂടെ കിടക്കുന്ന തെണ്ടികളോട് പോയി വാതിൽ തുറക്കാൻ പറഞ്ഞിട്ടൊന്നും കേട്ടില്ല. അവസാനം എനിക്ക് തന്നെ എഴുന്നേറ്റു പോയി തുറക്കേണ്ടി വന്നു.നേരം രാവിലെ 10 മണി ആയിട്ടെ ഉള്ളു അപ്പോഴേക്കും ഇതാരപ്പോ മനുഷ്യനെ മെനക്കെടുത്താൻ... നീട്ടി ഒരു കോട്ടുവായയും ഇട്ട് കണ്ണും തിരുമ്മി വാതിൽ തുറന്നപ്പോൾ ദേ എന്റെ മുന്നിൽ ആ പെണ്ണ്.... ഇവൾ എന്താ ഇവിടെ....? അവളെ അടിമുടി വീക്ഷിക്കുന്ന നേരത്തായിരുന്നു അവളുടെ ചോദ്യം എന്നെ തേടിയത്തിയത്.. "എന്നെ മനസ്സിലായോ....?"

അവളെ മനസ്സിലാകാതിരിക്കാൻ എനിക്ക് അംനേഷ്യ എങ്ങാനും ആണോ...?മനസ്സിലായി നല്ലപോലെ മനസ്സിലായി.പക്ഷെ ഞാൻ അതു പുറത്തു കാണിച്ചില്ല.മുഖത്തു കലിപ്പ് ഭാവത്തോടു കൂടി തന്നെ ഞാൻ അവളെ നോക്കി....ഇടയിൽ എപ്പോഴോ ആണ് എന്റെ ശ്രദ്ധ പുറത്തേക്ക് നീങ്ങിയത്. താഴെ നിന്നും എല്ലാവരും ഞങ്ങളെ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ...എങ്ങനെ വീക്ഷിക്കാതിരിക്കും. 6 7 പയ്യന്മാർ താമസിക്കുന്ന ഒരു വീട്ടിലേക്ക് ഒരു പെണ്ണ് കയറി വന്നാൽ എല്ലാവരും സംശയത്തോടെ അല്ലെ നോക്കു... "നീ ഏതാ.... എന്താ ഇവിടെ ....?" ഞാൻ ഏതാ എന്നോ....?എന്നെ അവന് മനസ്സിലായില്ലേ....?അത് നുണ... "തനിക്ക് എന്നെ തീരെ മനസ്സിലായില്ലേ....?" ഞാൻ അത് അവനോട് ചോദിച്ചപ്പോൾ മുഖത്തൽപ്പം കനം നിറച്ചു കൊണ്ട് അവൻ എന്നോട് പറഞ്ഞു. "മനസ്സിലായി....അന്നത്തോട് കൂടി അത് തീർന്നത് അല്ലെ....?പിന്നെ എന്തിനാ ഇവിടെ...?എന്നെ അന്വേഷിച്ചു കൊണ്ടു?

എന്തൊരു ജാഡയാ ഇവന്. ഞാൻ ഇവന്റെ വീട്ടിലേക്ക് അതിക്രമിച്ചു വന്നപോലെ.ഒരു സഹായത്തിനു വന്നത് അല്ലെ....എന്തായാലും ഞാൻ എന്റെ മാന്യത കളയണ്ട. "ഞാൻ ഒരു thanks പറയാൻ വന്നത് ആണ് .ഒപ്പം നിങ്ങളെ ഒരു വർക് ഏല്പിക്കാനും." "വർക് ഏല്പിക്കാനോ....എന്ത് വർക്....?" അവൻ അൽപം സംശയത്തോടെ എന്നോട് ചോദിച്ചു. "നിങ്ങടെ പണി തന്നെ കോട്ടേഷൻ" "കോട്ടേഷനോ.....?ഞങ്ങടെ പണിയോ....?" ഒരു ഞെട്ടലോടെ അവൻ ചോദിച്ചു. "അപ്പൊ നിങ്ങടെ പണി കൊട്ടേഷൻ അല്ലെ....എന്നോട് നിങ്ങടെ കൂട്ടത്തിലെ ഒരു പയ്യൻ ആണ് പറഞ്ഞേ...അവന് ഞാൻ 50000 രൂപ കൊടുക്കാം എന്നു പറഞ്ഞു....." ഞാൻ അത് പറഞ്ഞു തീർന്നതും ഇന്നലെ എന്നോട് സംസാരിച്ച ഇർഫാൻ എന്ന പയ്യൻ കണ്ണും തിരുമ്മി കൊണ്ടു ആരാടാ റോഷ വന്നിരുക്കുന്നെ...?എന്നും ചോദിച്ചു കൊണ്ടു ഞങ്ങളുടെ അടുക്കലേക്ക് വന്നു.എന്നെ കണ്ടതും ഒന്നമ്പരന്നു കൊണ്ട് അവൻ എന്നോട് ചോദിച്ചു. "ചേച്ചിയോ ....ചേച്ചി ഇത്രപെട്ടന്നു വന്നോ?"

അവനു മറുപടി കൊടുക്കാതെ തറപ്പിച്ചൊന്നു നോക്കി ഞാൻ റോഷനോട് പറഞ്ഞു. "ദേ ഇവൻ ആണ് എന്നോട് എല്ലാം പറഞ്ഞേ...നിങ്ങടെ ഫോൺ നമ്പറും അഡ്രസ്സും പേരും എല്ലാം പറഞ്ഞു തന്നതും ഇവൻ ആണ്..നിങ്ങളെ നേരിട്ടു സംസാരിക്കാൻ എനിക്ക് വരാൻ അനുമതി നൽകിയതും ഇവൻ ആണ്..." ഞാൻ അത്രയും പറഞ്ഞതും റോഷൻ അവനെ രൂക്ഷമായി നോക്കി .എന്നിട്ട് ചോദിച്ചു. "നീ ആണോ നമ്മുടെ പണി കൊട്ടേഷൻ ആണെന്ന് ഇവളോട്‌ പറഞ്ഞേ....?" "കൊട്ടേഷൻ എന്നോ ....അങ്ങനെ ഞാൻ എപ്പോ പറഞ്ഞു....ചേച്ചി എന്നെ വർക് ഏൽപ്പിച്ചത് അല്ലെ..?." "അതേ വർക് നിങ്ങടെ വർക് തന്നെ അല്ലെ കൊട്ടേഷൻ...?" "ഒന്നു പോ ചേച്ചിയെ കോട്ടേഷനോ.....അടി എന്നു പറഞ്ഞാലെ കയ്യും കാലും വിറക്കും..." "എന്നിട്ട് ഇയാൾക്ക് ആ ഭയം ഒന്നും ഇല്ലല്ലോ...നടു റോഡിൽ ഇട്ടായാലും അടിക്കില്ലേ....?" ഞാൻ റോഷനെ നോക്കി അക്കാര്യം പറഞ്ഞപ്പോൾ അവൻ എന്നെ ആ പൂച്ചകണ്ണുകൾ ചെറുതാക്കി കൊണ്ടു ഒന്നു നോക്കി....ആ നോട്ടം....ഉഫ്‌.... "

അത് ഇവൻ അല്ലെ ...ഇവനു ദേഷ്യം വന്നാൽ കയറി അടിക്കുന്നത് ഇവന്റെ ശീലം അല്ലെ....അതിനു ഞങ്ങൾക്ക് കൊട്ടേഷൻ ആണ് എന്നൊക്കെ തെറ്റിദ്ധരിച്ചു ചേച്ചി വന്നാൽ....?ചേച്ചിയെ ഞാൻ ഉദ്ദേശിച്ച വർക് കാറ്ററിംഗ് ആണ്.വല്ല വിശേഷ ദിവസങ്ങളിൽ പാർട്ടികൾ നടക്കുമ്പോൾ വിളമ്പുകാരായി ഞങ്ങൾ വേഷം ഇടാറുണ്ട്..." അവൻ പറഞ്ഞതെല്ലാം കേട്ട ഷോക്കിൽ ഞാൻ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.... അയ്യേ ഇവൻ ഉദ്ദേശിച്ച വർക് ഇതാണോ....? "കാറ്ററിങനാണോ 50000 രൂപ ?" ആ ചോദ്യം ചോദിച്ചത് റോഷൻ ആയിരുന്നു. "എടാ 50000 രൂപ എന്നൊക്കെ പറഞ്ഞപ്പോൾ ഞാനും വീണു പോയി.പിന്നെ നല്ല ഹൈ പാർട്ടിക്കാർ ആകും എന്നൊക്കെ കരുതി" "എന്റെ പൊട്ട നീ പൊട്ടൻ ആണെന്ന് ഞങ്ങൾക്ക് എല്ലാർക്കും അറിയാം ഇനി അത് ബാക്കി എല്ലാവരെയും അറിയിക്കേണ്ട..." അത്രയും ഇര്ഫാന് നേരെ പറഞ്ഞു കൊണ്ട് റോഷൻ എനിക്ക് നേരെ തിരിഞ്ഞു. "എന്റെ പൊന്നു കുട്ടി ഇവന് ഒരു അബദ്ധം പറ്റിയത് ആണ് സോറി ...ഇപ്പൊ മനസ്സിലായില്ലേ..ഇനി മോൾ പോയാട്ടേ...?ഇവിടുത്തെ നാട്ടുകാർക്ക് ഞങ്ങളെ നല്ല ഇഷ്ട്ടം ആണ്.അതോണ്ട്ഒരു പെണ്ണ് കേസ് താങ്ങാൻ കൂടിയുള്ള ത്രാണി ഇല്ല."

അയ്യോ ...ഇനി ഇപ്പൊ ഞാൻ എന്താ ചെയ്യ...ഇവർ കൊട്ടേഷൻകാർ അല്ല ...എനിക്ക് ഇവരുടെ സഹായം വേണം താനും . എനിക്ക് നേരെ അതെല്ലാം പറഞ്ഞു അകത്തേക്ക് പോകാൻ നിന്ന അവനെ ഞാൻ തടഞ്ഞു കൊണ്ടു ചോദിച്ചു. "അതേയ് എന്നെ ഒന്ന് സഹായിക്കാൻ പറ്റോ....?നിങ്ങൾക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ എന്ന് ...?ഞാൻ അങ്ങനെ ഒരു അവസ്ഥയിൽ ആണ് ഇപ്പൊ...?എനിക്ക് ഇയാളെ വിശ്വാസം ആണ് അതുകൊണ്ടാ ഞാൻ ഇങ്ങോട്ട് തന്നെ വന്നേ....?" "താൻ ഇത് എന്തൊക്കെയാ പറയുന്നേ കൊട്ടേഷൻ ഏറ്റെടുക്കാൻ ഒന്നും പറ്റില്ല..." റോഷൻ തീർത്തു പറഞ്ഞു . "പ്ലീസ് കൊട്ടേഷൻ ആയി വേണ്ട എനിക്ക് ഒരു കാവലിന് വേണ്ടിയാ..ക്യാഷ് എത്ര വേണം എങ്കിലും തരാം..." ക്യാഷ് എന്നു പറഞ്ഞതും ഇര്ഫാന്റെ കണ്ണുകൾ ഒന്നു കൂടി വിടർന്നു. അവൻ റോഷനെ പാവം പോലെ നോക്കി.റോഷൻ അവനോട് കണ്ണുകൊണ്ട് പറ്റില്ല എന്ന് തന്നെ പറഞ്ഞു . "അതേയ് കുട്ടി കൊട്ടേഷൻ ഏറ്റെടുക്കാൻ ഒന്നും വയ്യ...കുട്ടി പോയാട്ടേ..." എന്നു പറഞ്ഞു കൊണ്ട് അവൻ എന്റെ നേരെ വാതിൽ കൊട്ടിയടച്ചു..ഞാൻ നിരാശയോടെ അവിടെ നിന്നു.നോക്കാം കുറച്ചു സമയം കൂടി....

ഇവനെ പോലെ ഒരാൾ കൂടെ ഉളളത് എനിക്കും നല്ലത് ആണ്.അതുകൊണ്ടു ഞാൻ അവിടെ തന്നെ നിന്നു ***** കതക് അടച്ചു അകത്തേക്ക് വന്ന മുതൽ ഇർഫാൻ എന്നോട് സോപ്പിടുകയാണ് അവളുടെ കൊട്ടേഷൻ ഏറ്റെടുക്കാൻ. "ഇർഫാനെ നീ എന്തൊക്കെ പറഞ്ഞാലും.ആ പണി നമ്മൾ ചെയ്യില്ല..." "എടാ നമ്മുടേ അവസ്ഥ ആലോചിച്ചു നോക്ക്...ആകെ മുങ്ങി നിൽക്ക..പൈസക്ക് അത്യാവശ്യം ഉള്ള സമയം.പടച്ചോനായി കൊണ്ടു വന്നത് ആണ് അവളെ...കടം കൊണ്ട് നമുക്ക് ആ ജംഗ്ഷൻ വഴിയൊന്നു പുറത്തേക്ക് പോകാൻ എങ്കിലും പറ്റുന്നുണ്ടോ....?ഇന്നുകൂടി ആ പലചരക്ക് കടയിലെ ചെട്ടൻ എന്നെ വിളിച്ചതെ ഉള്ളു രാവിലെ പൂര തെറിയുമായി.ഞാൻ ഫോണ് അവിടെ വെച്ചു വീണ്ടും കിടന്നു.എജ്ജാതി തെറി ആണെന്ന് അറിയുമോ.എവിടുന്നു കിട്ടിയാവോ എന്റെ നമ്പർ....എന്റെ അഭിപ്രായത്തിൽ ഈ വന്നത് ഒരു മാലാഖയാണ് ...നമ്മളെ രക്ഷിക്കാൻ വന്ന മാലാഖ.... ഒന്നു സമ്മതിക്കട..." അവൻ എന്നെ മോടിവഷൻ ചെയ്തു മൈൻഡ് മാറ്റുമ്പോൾ ആയിരുന്നു ബാക്കി 5 എണ്ണവും എഴുന്നേറ്റ് വന്നത്. ഞങ്ങൾ 7 പേര് ആണ്. ഇർഫാൻ ,അമൽ ,അജിത്,രാഹുൽ ,വിവേക് ,ജീവൻ പിന്നെ ഈ ഞാനും..

അവരോടും ഇർഫാൻ കാര്യങ്ങൾ പറഞ്ഞു. അതോടു കൂടി അവർ 5 ഉം കൂടി എന്നോട് കെഞ്ചാൻ തുടങ്ങി.അവസാനം ഞാൻ സമ്മതിച്ചു. പക്ഷെ ഇനി അവളെ എങ്ങനെ കണ്ടുപിടിക്കും.അവളുടെ നമ്പർ പോലും ഇല്ല. വീട്ടിൽ കയറി വന്ന മഹാലക്ഷ്മിയെ പുറം കാലു കൊണ്ടു തട്ടി കളഞ്ഞല്ലോ പൊട്ട ഞാൻ അവളെ അന്വേഷിച്ചു വരട്ടെ എന്നും പറഞ്ഞു കൊണ്ട് ഇർഫാൻ വാതിൽ തുറന്നതും അന്തം വിട്ട് ഒരു നിർത്തമായിരുന്നു. "എടാ ദേണ്ടട അവൾ എന്നു പറഞ്ഞതും" ഞങ്ങൾ എല്ലാവരും അവിടേക്ക് ഓടി.അവിടെ ചെന്നപ്പോൾ അവൾ കോണിപ്പടിയിൽ ഇരിക്കുന്നുണ്ട്.ഞങ്ങളുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവൾ ഞങ്ങളെ എല്ലാവരെയും കണ്ടു സംശയത്തോടെ ഒന്നു നോക്കി... "ഞങ്ങൾക്ക് സമ്മതം ആട്ടോ കുട്ടി പറഞ്ഞ കാര്യത്തിന്... ഇനി മുതൽ കുട്ടിയുടെ നിഴലായി ദേ റോഷൻ ഉണ്ടാവും...റോഷൻ മാത്രം അല്ല വേണ്ടി വന്ന ഞങ്ങൾ എല്ലാവരും..." ഞങ്ങൾ അത് പറഞ്ഞതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു... ******

" എന്റെ ചോദ്യം ഇതാണ്...തനിക്ക് ആരിൽ നിന്നും ആണ് കാവൽ വേണ്ടത്....?" അമലിന്റെ വകയായിരുന്നു അവളോട്‌ ആ ചോദ്യം. കുറെ നേരം ആയി അവളുടെ പ്രശ്‌നം അറിയാൻ വേണ്ടി 6ഉം കൂടി അവളെ അകത്തു കയറ്റി അവളെ നടുവിൽ ഇരുത്തി അവൾക്ക് ചുറ്റും ഇരിക്കുന്നു. പക്ഷെ അവൾ ആണേൽ ഒന്നും അവരോട് തികച്ചു പറയുന്നില്ല.ഞാൻ അവന്മാരിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു.അവളുടെ നോട്ടം മുഴുവൻ എന്നിലേക്ക് ആയിരുന്നു. ഇതിനിടയിൽ ഒരു കാര്യം അവൾ പറഞ്ഞു സ്റ്റേഷനറി കടയിലെ പറ്റു തീർത്തത്.. പിന്നെ രാവിലെ അവളുടെ നമ്പറിൽ നിന്നായിരുന്നു കടക്കാരൻ ഇർഫാനെ വിളിച്ചു ചീത്ത പറഞ്ഞത് എന്ന്. അത് കേട്ടു ചിരിച്ചു ഒരു വഴിയായി... അവൾ അന്ന് എന്നെ ഊട്ടിയിൽ വെച്ചു കണ്ട കാര്യം ഇവന്മരോട് പറയുമോ പറഞ്ഞാൽ പ്രശ്നം ആകുമല്ലോ...? "അതേയ്....നിങ്ങൾ ഇങ്ങനെ അവളോട്‌ കുത്തി കുത്തി ചോദിക്കേണ്ട ഞാൻ ചോദിച്ചു മനസ്സിലാക്കികോളം എനിക്ക് ആണല്ലോ ഡ്യൂട്ടി കൂടുതൽ" എന്റെ മനസ്സ് വായിച്ച പോലെയായിരുന്നു അവന്റെ ചോദ്യം.. അവനോട് ആണ് എനിക്കും സംസാരിക്കേണ്ടത്. അവൻ പറഞ്ഞത് കേട്ടതും ഞാൻ ചാടി പിടഞ്ഞു

അവന്റെ അടുത്തേക്ക് ചെന്നു. "അതേയ് പുറത്തേക്ക് വാ എനിക്ക് തന്നോട് അവിടെ നിന്നും ആണ് സംസാരിക്കാൻ ഉള്ളത്...?" എന്നവൻ പറഞ്ഞതും മറ്റവന്മാർ എല്ലാം ബാക്കിൽ നിന്നും അന്തം വിട്ടു നോക്കുന്നുണ്ട്. ഞാൻ അവന്റെ കൂടെ പുറത്തേക്കു ചെന്നു. "അതേയ് എനിക്ക് തന്നോട് പറയാൻ ഉളളത് ഒന്ന് മാത്രം ആണ്.ഞാനും നീയും മുൻപ് യാതൊരു പരിചയവും ഇല്ല.എന്നെ നീ കണ്ടിട്ടില്ല...." അപ്പൊ ഞാൻ വിചാരിച്ചത് പോലെ ഇവന്റെ പുറകിൽ ഒരു ദുരൂഹത ഉണ്ടല്ലോ...?എന്തായാലും എന്താ...മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്ന പരുപാടി ഞാൻ നിർത്തി.എനിക്ക് എന്റെ വഴി.വെറുതെ വടി കൊടുത്തു ഉള്ള അടിമൊത്തം ഞാൻ തന്നെ വാങ്ങും പിന്നെ.... "ഏയ് ഞാൻ പറയില്ല....പക്ഷെ അതിനു മുൻപ് ഒരു കാര്യം ഉണ്ട്.താൻ എന്തിനാ അടിയുണ്ടാക്കുന്നെ... ഇന്നലെ മോളിൽ വെച്ചു.പിന്നെ റോഡ് സൈഡിൽ ഇട്ട് ഒരാളെ ..എന്തിനാ അടിച്ചേ...?അതു കണ്ടിട്ട ഞാൻ തനിക്ക് ഗുണ്ടാ പണിയാണെന്നു കരുതിയെ...?" "മോളിൽ ഇട്ട് അടിച്ചത് ഒരുത്തൻ ഒരു പെണ്ണിനെ കയറി ശല്യം ചെയ്യുന്നത് കണ്ടു .അപ്പൊ അവനിട്ടു കൊടുത്തു..റോഡ് സൈഡിൽ ഇട്ട് അടിച്ചത് ദേ ആ കൂട്ടത്തിലെ അജിത്തിനെയ... അത് ചുമ്മാ തമാശക്ക് നീ അത് കാര്യം ആക്കിയത് ആവും." "നല്ല ദേഷ്യം ഉള്ള ആൾ ആണല്ലേ...?" "ഏയ്... ദേശ്യോ എനിക്കോ.... ഞാൻ നല്ല തമാശ ആണഡോ....?"

"അത് മറ്റുള്ളവർക്ക് തോന്നണ്ടെ...?" എന്നു ഞാൻ പറഞ്ഞതും ആയിരുന്നു അവൻ എനിക്ക് നേരെ കൈ നീട്ടിയത്.... "LEts freinds . ...." പക്ഷെ ഞാൻ അവനു കൈ കൊടുത്തില്ല. അവനെ അടിമുടി വീക്ഷിച്ചു നിന്നു. "എടൊ കൊടു കൈ...എന്നെ വിശ്വസിക്കാം എന്നു താൻ തന്നെ അല്ലെ പറഞ്ഞേ...പിന്നെ ഞാൻ ഫ്രൻഡ്‌സിനു വേണ്ടി ജീവൻ വരെ കൊടുക്കും...?" ഞാനും അവനു കൈ കൊടുത്തു. "ഫ്രൻഡ്‌സ്..." "OK ഫ്രൻഡ്‌സ്..." പരസ്പരം ഒന്നു പുഞ്ചിരിച്ച ശേഷം കൈ വിട്ടു കൊണ്ടു അവൻ എന്നോട് ചോദിച്ചു. " ഇനി പറ തന്റെ പ്രശ്നം എന്താ ആരെയാ താൻ പേടിക്കുന്നെ....? "അത്...ഒരാൾ ഭയങ്കര ശല്യം ആണ്.അവന്റെ പ്രണയം തകർത്ത് എന്നു പറഞ്ഞു കൊണ്ട് എന്റെ പിന്നാലെ ദ്രോഹിക്ക..അവന്റെ അക്രമം എപ്പോ വേണേലും ഉണ്ടാവാം.അവനിൽ നിന്നും ഒരു കാവൽ.വീട്ടിൽ നിന്നും എനിക്ക് പേടിക്കേണ്ടി വരില്ല.പക്ഷെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഒക്കെ.....?" "ഓഹ് ആൾ danger ആണ് അല്ലെ...എന്നാലും പ്രണയം ഇല്ലാതാക്കി എന്നു പറഞ്ഞിട്ട് ഒക്കെ ?

പ്രശ്‌നം ഗുരുതരം ആണെന്ന് മനസ്സിലായി..... തന്റെ കൈ എങ്ങനെ മുറിഞ്ഞത് ആണോ മുറിച്ചത് ആണോ?" അവന്റെ അവസാനം ചോദ്യം എന്നെ ഒന്നുലച്ചു . എന്റെ ചോദ്യം അവളിൽ ഉണ്ടായ വെപ്രാളത്തിൽ നിന്നും മനസ്സിലാക്കാം ആയിരുന്നു പ്രശ്‌നം അല്പം ഗുരുതരം ആണെന്ന്...പിന്നെ അന്ന് അവളെ പോലീസ് സ്റ്റേഷനിൽ വെച്ചു കണ്ടില്ലേ അതിൽ നിന്ന് എല്ലാം മനസ്സിലാക്കാമല്ലോ...?അന്ന് അവളേ എന്തിനാ അറസ്റ്റ് ചെയ്തേ എന്നു അറിയില്ലായിരുന്നു. എന്റെ ചോദ്യത്തിന് മറുപടി അവൾ അല്പം വൈകിയാണ് പറഞ്ഞത്. "പ്രശ്‌നം ഗുരുതരം ആണ്.... ഞാൻ എല്ലാം വഴിയേ പറയാം..." "ഉം.....പറഞ്ഞില്ലേലും കുഴപ്പം ഒന്നുല്ല.താൻ തരുന്ന പണത്തിനു ജോലി ചെയ്യും" അത് ഞാൻ പറഞ്ഞു നിർത്തിയതും അമൽ ഞങ്ങളുടെ അടുത്തേക്ക് വന്നു. "ടാ.... രാജേട്ടൻ വിളിച്ചിരുന്നു... ഇന്ന് പ്രോഗ്രാം കിട്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ ആണ്.ബ്ലഡ് ഡോനേഷന്റെ വൈകുന്നേരത്ത്." "ശെരിക്കും....?" "ആഹ് ടാ...."

അമലിനോട് സംസാരിച്ച ശേഷം സന്തോഷത്തോടെ അവൻ എനിക്ക് നേരെ തിരിഞ്ഞു "താൻ ആൾ കൊള്ളാല്ലോ ...സോറി തന്റെ പേര് ചോദിക്കാൻ മറന്നു.പേര് എന്താ...? "വർഷ " "വർഷക്ക് നല്ല ബർക്കത്ത് ആട്ടോ... താൻ വന്നു കയറിയ ഉടനെ പ്രോഗ്രാം കിട്ടി." "പ്രോഗ്രാമോ എനിക്ക് ഒന്നും മനസ്സിലായില്ല." "അതേയ് ഞങ്ങൾ ഇങ്ങനെ തെരുവിൽ ഡാൻസ് കളിച്ചു നടക്കുന്ന പിള്ളേർ ആണ് .ഇങ്ങനെ വല്ല സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗം ആയി.അതിലുള്ള വരുമാനം ആണ് ഞങ്ങളുടെ ജീവിതം...പിന്നെ കാറ്റെറിങ്ങും മറ്റും.ഞങ്ങൾക്ക് ഇങ്ങനെയുള്ള വർക് കണ്ടെത്തി തരുന്ന ആൾ ആണ് രാജേട്ടൻ... താൻ പറഞ്ഞപോലെ കൊട്ടേഷൻ ആണ് ഞങ്ങൾക്ക് പക്ഷെ ഇതുപോലെ ഉള്ള ഡാന്സിന്റെയും മറ്റും എന്നെ ഉള്ളു...." അവൻ പറഞ്ഞത് കേട്ട് ഞാൻ ചോദിച്ചു. " യൂ മീൻ സ്ട്രീറ്റ് ഡാൻസേഴ്‌സ്...?" "അങ്ങനെയും പറയാം..." ...തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...