അഗ്നിസാക്ഷി: ഭാഗം 54

 

എഴുത്തുകാരി: MALU

അവളുടെ കണ്ണുകളിൽ നനവ് പടർന്നതും അവൻ പിന്നെ കൂടുതൽ നേരം അവിടെ നിന്നാൽ ശരി ആവില്ല എന്ന് തോന്നി റിദു അവളോട് ഇറങ്ങാൻ പറഞ്ഞു. എവിടെ പെണ്ണ് ഇപ്പോഴും അവനെ തന്നെ നോക്കി ഇരിക്കുകയാണ്. "ഹെലോയ്... ഡീ...." അവൻ വിളിച്ചപ്പോൾ ആണ് അവൾക്ക്‌ ബോധം വന്നത്.. "എന്താ..." "ഇറങ്ങുന്നില്ലേ വീട് എത്തി.." "ഹാ ഇറങ്ങുവാ..." അവൾ ജാക്കറ്റ് ആ സീറ്റിൽ വെച്ചു ഡോർ തുറന്നു ഇറങ്ങി അവനും കൂടെ ഇറങ്ങി "കരഞ്ഞു വെറുതെ സെന്റി അടിക്കല്ലേ. ഞാൻ വേഗം ഇങ്ങു വരും കേട്ടോ.." "പോകാതിരുന്നൂടെ..." "പോകാതിരിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷെ പറ്റില്ലെടാ.. അവിടെ ആ അമ്മാവൻ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാക്കി കുരുക്കിൽ പെട്ടേക്കുവാ.. ഞാൻ ചെന്നു problem സോൾവ് ആക്കിയില്ലെങ്കിൽ വർമ്മ ഗ്രൂപ്പ്സ് തകരാൻ തന്നെ അത് ഒരു കാരണം ആയി തീരും. അതാണ്.. " "മ്മ്" "ഞാൻ വേഗം ഇങ്ങു വരും കേട്ടോ.." "മ്മ്" "അപ്പോഴേക്കും മോൾക്ക് കല്യാണപ്രായം ഒക്കെ ആകും. അന്ന് ഇവിടെ വരെ എനിക്ക് വരേണ്ടി വരും.വെറുതെ mood off ആയി ഇരിക്കാതെ നല്ലോണം പഠിക്കണം. പിജി ചെയ്യണം. കോഴ്സ് കംപ്ലീറ്റ് ആക്കണം. ഒരിക്കലും ഒന്നിന്റെ പേരിലും പഠനം നിർത്തരുത്. നിന്റെ അവസ്ഥ ഒക്കെ എനിക്ക് അറിയാം. പക്ഷെ നീ വലിയ അഭിമാനി അല്ലെ.. പണം തന്നാൽ സ്വീകരിക്കില്ലല്ലോ. പക്ഷെ എന്ത് ആവശ്യം വന്നാലും പറയണം. പറയാതെ ഇരുന്നാൽ അന്ന് കിട്ടും മോൾക്ക് എന്റെ വക.. കേട്ടോടി കുട്ടി തേവാങ്കെ..." അവൻ അവളുടെ കവിളിൽ കൈ കൊണ്ട് ഒരു തട്ടി ചിരിച്ചു കൊണ്ട് കാറിൽ കയറി... കാർ മുന്നിൽ നിന്നും മറഞ്ഞതും അവൾ അനുസരണ ഇല്ലാതെ ഒഴുകിയ കണ്ണുനീരിനെ തുടച്ചു മുഖത്ത് ഒരു പുഞ്ചിരി വരുത്തി വീട്ടിലേക്ക് നടന്നു.

വീടിനകത്തു കയറി വാതിൽ അടച്ചു അവൾ അവളുടെ മുറിയിലേക്ക് പോകാൻ നിന്നതും മിത്ര അവിടേക്ക് വന്നു.. "എവിടെ ആയിരുന്നു മേഡം ഇത് വരെ.."(മിത്ര) "ഞാൻ എവിടെ ആയിരുന്നെങ്കിലും നിനക്ക് എന്താ.. അറിയരുന്നു വരുന്ന ഉടൻ ചോദ്യം ചെയ്യാൻ ഇവിടെ ഉണ്ടാകും എന്ന്..." "പിന്നെ അല്ലാതെ. നട്ടുച്ചക്ക് ഇവിടെ നിന്നു ഇറങ്ങി പോയിട്ട് ഈ ത്രിസന്ധ്യക്ക് കേറി വന്നാൽ പിന്നെ വായും കണ്ണും പൂട്ടി വെച്ചു മിണ്ടാതിരിക്കണോ ഈ ഞാൻ... അതും കേറി വന്ന കോലം കണ്ടില്ലേ..." "ദേ മിത്ര വെറുതെ എന്റെ കാര്യത്തിൽ നീ ഇടപെടണ്ടാ..." ഞാൻ ഇടപെടേണ്ടി വരില്ല.. ഇങ്ങനെ പോയാൽ നാട്ടുകാർ ഇവിടെ കേറി ഇറങ്ങിക്കോളും അച്ഛയെ നാണംകെടുത്താൻ ആയി ഉണ്ടായ സന്തതി ആണ് നീ.. " മിത്ര മിതുവിനെ നോക്കി അത്രെയും പറഞ്ഞു അവിടെ നിന്നും പോയതും തിരിച്ചു എന്തെങ്കിലും പറയാൻ മിതുവിന് കഴിഞ്ഞിരുന്നില്ല.അവൾ റൂമിലേക്ക് പോയി വാതിൽ അടച്ചു ഒരുപാട് നേരം കരഞ്ഞു..അപ്പോഴാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്. റിദു ആണെന്ന് അറിഞ്ഞതും ഒന്നും നോക്കതെ അവൾ കാൾ അറ്റൻഡ് ചെയ്തു.. "ഹെലോ..."(റിദു) "ഹേ.. ലോ.." "എന്താടി നിന്റെ ശബ്ദം വല്ലാണ്ടിരിക്കണേ.. ഞാൻ അപ്പോഴേ പറഞ്ഞത് ആണ് ആ മഴ നനയണ്ട എന്ന്...അതെങ്ങനെയാ പറഞ്ഞാൽ അനുസരണ ഇല്ലല്ലോ"

"ഏയ്‌ എനിക്ക് കുഴപ്പം ഒന്നുല്ല..അല്ല ഞാൻ അത് കഴിഞ്ഞു വേണ്ട എന്ന് പറഞ്ഞപ്പോൾ വീണ്ടും പോയി നനഞ്ഞത് ഞാൻ ആണോ." "നിനക്ക് കുഴപ്പം ഒന്നുല്ല എന്നല്ലേ പറഞ്ഞേ.. നീ net on ചെയ്തേ.. എനിക്ക് നിന്നെ ഒന്ന് കാണണം.." "എന്തിനു ഇപ്പൊ നേരിട്ട് കണ്ടതല്ലേ.." "നീ മര്യാദക്ക് പറയുന്നത് അങ്ങ് കേട്ടാൽ മതി." അവൾ കാൾ കട്ട്‌ ആക്കി net on ചെയ്തതും റിദുവിന്റെ വീഡിയോ കാൾ വന്നിരുന്നു. അവൾ അത് അറ്റൻഡ് ചെയ്തു. അവൻ കാറിൽ ആണെന്നു അവൾക്ക് മനസ്സിലായി. "നോക്കണ്ട.. എയർപോർട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുവാ.." "കൂടെ ആരുണ്ട്.." "റിഷിയും നീരവും.പറയാൻ മറന്നു.. റിഷി അവൻ തിരികെ വന്നു.. പഴയ റിഷി ആയിട്ടല്ല എല്ലാം മറന്നു. എന്റെ അനിയൻ ആയിട്ട് ആണ് എത്തിയേക്കുന്നത്.. ഇനി അവൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് വാക്ക് തന്നിരിക്കുന്നത്.." "നല്ല കാര്യം.. അമ്മക്ക് കൂട്ട് ഉണ്ടല്ലോ അപ്പൊ ഇനി.." "അതെ..... അല്ല. നീ ഇത് വരെ ഡ്രെസ് ചേഞ്ച്‌ ചെയ്തില്ലേ.. ആ നനഞ്ഞ വേഷത്തിൽ തന്നെ ആണല്ലോ ഇപ്പോഴും ഇരിപ്പ്.." "അത് പിന്നെ ഞാൻ.." "എന്ത് ഞാൻ... നിനക്ക് എന്താടി പറ്റിയെ.. നീ കരയുവാരുന്നോ..." "അല്ല..." "അല്ലെന്നു കണ്ണുകൾ കണ്ടപ്പോൾ മനസ്സിലായി.. മര്യാദക്ക് പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഫ്രഷ് ആയി ആ പഴയ മിതു ആയിട്ട് ഇരുന്നോണം.. നിന്റെ അച്ഛന്റെ ചുണക്കുട്ടി അല്ലെ നീ.. ആ നീ ആണോ കുറച്ചു നാളുകൾ കൊണ്ട് ഇങ്ങനെ ആയി പോയത്.. ഞാൻ കാരണം ആണോ ഇങ്ങനെ ആയെ" "ഏയ്‌ ഒരിക്കലുമല്ല..."

"എന്നാ പറയുന്നത് പോയി അനുസരിക്ക്.. പിന്നെ ഇനി നാളെ പനി പിടിച്ചു എന്ന് എങ്ങാനും അറിഞ്ഞാൽ എന്റെ വായിൽ ഇരിക്കുന്നത് പൊന്നുമോൾ കേൾക്കും.. അത് കൊണ്ട് ചെല്ല്..." "ഓ പോകുവാ..." "ഇനി ഞാൻ എപ്പോ വിളിക്കും എന്ന് പറയാൻ പറ്റില്ല. അത് കൊണ്ട് പ്രതീക്ഷിച്ചു ഇരിക്കരുത്.. ഞാൻ വിളിക്കും.. വിളിച്ചില്ല എന്ന് പറഞ്ഞു ഇനി സെന്റി അടിക്കരുത്..." "ഇല്ല പോരെ.." "മ്മ് മതി.. ok dear..miss you.... take care...by " അവൾ മറുപടി പറയും മുൻപ് അവൻ കാൾ കട്ട്‌ ആക്കിയിരുന്നു.. ഇനി പറഞ്ഞു കൊണ്ട് ഇരുന്നാൽ ഫോൺ വെക്കാൻ കഴിയില്ല എന്ന് അവനറിയാരുന്നു... അവൾ ഫോൺ ബെഡിൽ വെച്ചു ജനാലക്കരികിൽ പോയി നിന്നു.. അപ്പോഴും ഭൂമിയെ കുളിരണിയിച്ചു മഴ തുള്ളികൾ മണ്ണിൽ പതിഞ്ഞു ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടാരുന്നു..... അവൾ ഫ്രഷ് ആയി വന്നു food ഒന്നും കഴിക്കാതെ കിടന്നു ഉറങ്ങി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഈ സമയം മറ്റൊരിടത്തു ശത്രുക്കൾ ചർച്ചയിൽ ആയിരുന്നു.. സ്കോച്ച് ഗ്ലാസുകളിലേക്ക് പകർന്നു നിരഞ്ജൻ അരവിന്ദനും ദേവരാജനും ദേവദത്തനും കൊടുത്തു... "അരവിന്ദാ എന്താണ് നിന്റെ ഉദ്ദേശം"(ദേവരാജൻ) "എല്ലാം ബിസിനസും അവസാനിപ്പിച്ചു ഈ നാട്ടിൽ ഞാൻ എത്തിയിട്ടുണ്ടെങ്കിൽ അത് ആ മാധവന്റെ കുടുംബത്തിന്റെ അടിവേര് പിഴുതു എറിയാൻ തന്നെ ആണ്..."(അരവിന്ദൻ) "ഇങ്ങനെ ഡയലോഗ് പറഞ്ഞാൽ മാത്രം മതിയോട അത് നടപ്പിൽ ആക്കണ്ടേ...."

"അതിനു അല്ലെ കൊച്ചേട്ടാ ഞാൻ മടങ്ങി വന്നിരിക്കുന്നത്.. നിങ്ങൾക്കറിയാലോ ഞാൻ എന്റെ ഗായുനെ എന്ത് മാത്രം സ്നേഹിച്ചത് ആയിരുന്നു എന്ന്.. നമ്മുടെ കുഞ്ഞിപ്പെങ്ങൾ അല്ലാരുന്നോ അവൾ.. ആ അവളെ അല്ലെ...... " (ഗായത്രി മരണപ്പെട്ട കാര്യം part:28il പറയുന്നുണ്ട്) "നിനക്ക് മാത്രം ആയിരുന്നോടാ സ്നേഹം.. ഞങ്ങളുടെയും കുഞ്ഞിപ്പെങ്ങൾ അല്ലെ അവൾ.. നീ ഞങ്ങളുടെ പെങ്ങൾ ദേവകിയെ വിവാഹം ചെയ്തു കഴിഞ്ഞു നിങ്ങൾ നിങ്ങളുടെ ബിസിനസിന്റെ പിന്നാലെ പോയപ്പോൾ ഞങ്ങൾക്ക് സ്നേഹിക്കാൻ അവൾ മാത്രമേ ഉണ്ടാരുന്നുള്ളു.. അവസാനം ഒരുപാട് വാത്സല്യം നൽകി കല്യാണം വരെ എത്തിച്ചപ്പോൾ അല്ലെ .....ഗാ..യു" (ദേവദത്തൻ) ഗായുവിന്റെ പേര് പറയാൻ വന്നതും ദത്തന്റെ തൊണ്ട ഇടറി... "എന്ത് മാത്രം സ്വപ്‌നങ്ങൾ കണ്ടതാണ് ഞങ്ങളുടെ കുഞ്ഞു പെങ്ങൾ..അവസാനം അതും നടന്നില്ല.. ഒടുവിൽ അവളെ.. പിച്ചി ചീന്തി ഇല്ലേ.. ആ കാലമാടൻ...."(ദേവരാജൻ) "അവൻ തൃശ്ശൂരിൽ നിന്നു ഇവിടേക്ക് വന്നപ്പോൾ കരുതി കാണും നമ്മൾ ഇവിടെ കാണില്ല എന്ന്.. പക്ഷെ അവന്റെ ഒപ്പം തന്നെ നമ്മൾ ഉണ്ടാകുമെന്നു അവനറിയില്ലല്ലോ..."(അരവിന്ദൻ) "മൂന്ന് പേരും ഇനി അത് പറഞ്ഞു ഇരിക്കാതെ ഇനി എന്താ വേണ്ടേ എന്നു ആലോചിക്ക് "(നിരഞ്ജൻ) "നീ കൂടുതൽ ആലോചിക്കേണ്ട.. രണ്ടു കൊല്ലം മുൻപ് നീ ആലോചിച്ചു പോയതാ അവർക്ക് പണി കൊടുക്കാൻ ആയിട്ട്. എന്നിട്ട് എന്താ തലയിൽ ഉണ്ടാരുന്ന ഉള്ള ബോധം കൂടി നശിച്ചല്ലേ ഇവിടെ എത്തിയെ.."(അരവിന്ദൻ)

"അത് പിന്നെ അന്നത്തെ ആക്‌സിഡന്റ്..." "എന്ത് ആക്‌സിഡന്റ്.. നീ വല്ലവന്റെയും കയ്യിന്ന് വാങ്ങി കൂട്ടിയതാകും.."(ദേവരാജൻ) "അല്ല അച്ഛാ... അന്ന് അങ്ങനെ വന്നെങ്കിലും ആ മാധവനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.. അങ്ങനെ അല്ലെ ആ മൈത്രേയി മാധവന്റെ മകൾ ആണെന്ന് ഞാൻ അറിഞ്ഞേ. അന്ന് തൃശൂരിൽ വെച്ചു കണ്ടത് ആണെങ്കിലും അന്നത്തെ ആക്‌സിഡന്റിന് ശേഷം ഞാൻ എല്ലാം മറന്നു പോയിരുന്നു.അതാണ് അവളെ കണ്ടിട്ട് എനിക്ക് ഓർമ വരാഞ്ഞത്.. പക്ഷെ മാധവനെ അയാളെ എവിടെ വെച്ചു കണ്ടാലും ഞാൻ മറക്കില്ല.കാരണം അയാൾ നമ്മുടെ ശത്രു അല്ലെ..." "ആ മൈത്രേയി അവൾ എങ്ങനെയാ നിന്നോട്.."(അരവിന്ദൻ) "എനിക്കിട്ട് പാര വെക്കുന്നവൾ ആണ് അവൾ.." "അല്ലെങ്കിലും അവൾക്ക് കുറച്ചു തന്റേടം ഉണ്ട്.."(ദേവദത്തൻ) "കുറച്ചു അല്ല ആവശ്യത്തിൽ അധികം ഉണ്ട്.." "പെണ്ണാണെങ്കിൽ എന്താ അഹങ്കാരത്തിനും തന്റേടത്തിനും ഒരു കുറവും ഇല്ല.."(ദേവരാജൻ) "അവൾ കുറച്ചു നാൾ അവളുടെ അച്ഛന് വേണ്ടി വാദിച്ചതാ.. പക്ഷെ കോടതിയും അവൾക്ക് വേണ്ടി നിന്നപ്പോൾ തോറ്റു പോയത് നമ്മൾ ആണ്.. അന്നേ ഞാൻ ഉറപ്പിച്ചതാ.. ഇനി ഒരു കളി ഉണ്ടെങ്കിൽ അത് അവരുടെ കുടുംബം തകർത്തു കൊണ്ട് ആയിരിക്കും എന്ന്..."(അരവിന്ദൻ) "ഇപ്പൊ അവർക്ക് സംരക്ഷണം നൽകാൻ ആ ദേവവർമ്മയുടെ മകൻ ഉണ്ട്..." "ഏതവൻ വന്നാൽ എന്താ.. ഞങ്ങൾക്ക് ഒരു ചുക്കും ഇല്ല.. പിന്നെ നീ അവന്റെ കയ്യിന്നു വാങ്ങി കൂട്ടുന്നു എന്നാണല്ലോ അറിയാൻ കഴിഞ്ഞത്

."(ദേവദത്തൻ) ഇത് കേട്ടതോടെ ദേഷ്യം വന്ന നിരഞ്ജൻ കയ്യിൽ ഉണ്ടാരുന്ന ബിയർ ബോട്ടിൽ എടുത്തു ദൂരേക്ക് വലിച്ചു എറിഞ്ഞു "നീ എന്താടാ കാണിക്കണേ..."(അരവിന്ദൻ) "അവന്റെ കയ്യിന്നു വാങ്ങി എന്ന് കരുതി ഞാൻ തോറ്റു കൊടുക്കില്ല . അവനെ കൊല്ലുന്നത് ഈ എന്റെ കൈ കൊണ്ടായിരിക്കും..." "ആര് ആരെ കൊന്നാലും ആ മാധവൻ അവൻ വേദനിക്കുന്നത് എനിക്ക് കാണണം.." അത്രെയും പറഞ്ഞു അരവിന്ദൻ റൂമിലേക്ക് പോയി.. "അവൻ പോയി.. പക്ഷെ ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം കൂടി ബാക്കി.. "(ദേവദത്തൻ) "എന്താ..." "അപ്പുവിന്റെ കാര്യം.. അത് ആരും ഓർത്തില്ലേ . അവൾ ആ റിദുവിന്റെ പേരും പറഞ്ഞാണ് ഇനി കോളേജിൽ പോകുന്നില്ല എന്ന് പറഞ്ഞത്.. അവളുടെ ഭാവി നമ്മൾ നോക്കണ്ടേ.. ശത്രുവിന്റെ മകനെ തന്നെ അവൾക്ക് വേണം പോലും.." "ഇപ്പൊ അവളുടെ വാശി ഇരട്ടി ആയി വല്യച്ഛ" "അതെന്താ..." "ആ റിദു ഈ പറഞ്ഞ മാധവന്റെ മകൾ ആയി പ്രണയത്തിൽ ആണ് " "കൊള്ളാം ശത്രുക്കൾ എല്ലാം ഒന്നിച്ചു നിൽക്കുവാണല്ലോ.. എളുപ്പം ആയല്ലോ അപ്പൊ.. രണ്ടിനെയും തീർക്കേണ്ടി വരും ഇങ്ങനെ പോയാൽ.."(ദേവരാജൻ) "ഇനി എന്താ വേണ്ടേ എന്നു എനിക്കറിയാം." നിരഞ്ജൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച മട്ടിൽ അത്രെയും പറഞ്ഞു അകത്തേക്ക്‌ കയറി പോയി... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

റിദു അവിടെ ചെന്നു കഴിഞ്ഞു വിളിച്ചപ്പോൾ ആണ് മിതുവിന് ആശ്വാസം ആയത്.. പിന്നീട് എന്നും വിളിച്ചില്ലെങ്കിലും ഇടക്കിടക്ക് വിളിക്കുന്നത് പതിവ് ആയിരുന്നു. അത് അവൾക്ക് അവൾക്ക് വളരെ അധികം സന്തോഷം നൽകി... ഇടക്കിടക്ക് കിച്ചുവും ദേവൂവും ഒക്കെ അവളെ വിളിക്കുമാരുന്നു... ഇടക്ക് വെച്ചു റിദു പഴയത് പോലെ വിളിക്കാതെ ആയി.. രണ്ടു ദിവസം കൂടി ഇരുന്നു വിളിച്ചു കൊണ്ടിരുന്നവൻ ഒരാഴ്ച ആയി വിളിക്കാതെ ആയി... msg അയച്ചിട്ട് റിപ്ലൈ ഇല്ലാതായി..മിതു ആകെ ടെൻഷൻ ആയി ഇരുന്നപ്പോഴാണ് അവൾ അമ്മുവിനെ വിളിച്ചത്... അമ്മു നീരവിനോട് തിരക്കിയപ്പോൾ നീരവിന് റിദു msg ചെയ്യാറുണ്ടെന്നു പറഞ്ഞു. അത് കൂടി അറിഞ്ഞതോടെ മിതുവിന് സഹിക്കാൻ കഴിഞ്ഞില്ല. മനഃപൂർവം തന്നെ അവോയ്ഡ് ചെയ്യുകയാണെന്നു അവൾക്ക് തോന്നി. അങ്ങനെ വെക്കേഷൻ എല്ലാം കഴിഞ്ഞു ഇന്നാണ് കോളേജ് ഓപ്പൺ ആകുന്നത്... രാവിലെ തന്നെ മിതു റെഡി ആയി കോളേജിലേക്ക് പോയി.. അമ്മുവിനെയും കൂട്ടി കോളേജ് ഗേറ്റ് കടന്നപ്പോഴാണ് അവളെ പിന്നിൽ നിന്ന് ആരോ വിളിച്ചത്.. "ഹേയ്.. മിതു.... അങ്ങനെ അങ്ങ് പോയാലോ.." അവൾ തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൾക്ക് ദേഷ്യം വന്നു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...