ആകാശി💖: ഭാഗം 54
എഴുത്തുകാരി: ശംസിയ മോങ്ങം
അമ്മു മുടി വാര്‍ന്ന് പോണിടൈലായി കെട്ടിവെച്ചു കാതില്‍ വലിയൊരു കമ്മലിട്ടു കഴുത്തില്‍ താലിമാത്രം മുഖത്ത് പൗഡറിട്ട് കണ്ണില്‍ കണ്മഷി എഴുതി സിന്ദൂര ചെപ്പെടുത്തെതും കാശി അത് കൈക്കലാക്കി അവനതില്‍ നിന്നല്പ്പമെടുത്ത് അവളെ നെറുകില്‍ ചാര്‍ത്തി അവിടെ ചുംബിച്ചതും അമ്മു അത് കണ്ണടച്ച് സ്വീകരിച്ചു ''സുന്ദരിയായിട്ടുണ്ട്..,, കാശി ചെവിക്കരുകില്‍ വന്ന് പറഞ്ഞതും അമ്മു കണ്ണ് തുറന്ന് ചെറു ചിരിയോടെ അവനെ നോക്കി ''ഉഫ്..,,ഇങ്ങനെ നോക്കല്ല പെണ്ണേ..,, കാശി പറഞ്ഞത് കേട്ട് അമ്മു അവന്റെ വയറിനിട്ടൊരു കുത്ത് കൊടുത്തു ''പോകാം..,, രണ്ട് പേരും റെഡിയായി വന്നതും നന്ദുവും സ്ക്കൂളിലേക്ക് റെഡിയായി വന്നു ''ചേട്ടായീ..,,ഞാനും ഉണ്ട് എന്നെ സ്ക്കൂളിന്റെ മുന്നില്‍ ഇറക്കിയാല്‍ മതി.,, കാശി കാര്‍ സ്റ്റാര്‍ട്ടാക്കിയതും രണ്ട് പേരും വന്ന് കയറി ''നിനക്ക് എക്സാം അടുത്തില്ലെ നന്ദൂ..,,
അമ്മു ചോദിച്ചു ''ആ..ചേച്ചീ..,,ഡേറ്റ് വന്നു നെക്സ്റ്റ് മന്താണ്., ''അപ്പൊ നന്ദു തോറ്റ് തൊപ്പിയിടുന്ന കാഴ്ച്ച കാണാന്‍ ഞാന്‍ വൈറ്റിങ്ങാണ്.,, കാശി പറഞ്ഞതും നന്ദു ബാക്ക് സീറ്റില്‍ നിന്നവന്റെ മുടി പിടിച്ച് വലിച്ചു ''ഞാന്‍ ചേട്ടായിയെ പോലെയല്ല പഠിക്കുന്ന കൂട്ടത്തിലാ,.,, നന്ദു ഗമയോടെ പറഞ്ഞു ''ഉവ്വ്.,അത് റിസള്‍ട്ടില്‍ ഉണ്ടായാല്‍ മതി..,, കാശി പറഞ്ഞു പോകുന്ന വഴിക്ക് ആനന്ദിനെ കണ്ടതും കാശി കാര്‍ സൈഡാക്കി ഇറങ്ങി പുറത്ത് നിന്ന് അവര്‍ സംസാരിക്കുന്നത് നന്ദു കണ്ണ്ചിമ്മാതെ നോക്കിയിരുന്നു ആനന്ദാണെങ്കില് അവളെ മൈന്റ് പോലും ചെയ്യുന്നില്ല ഹരിയുടെ കല്ല്യാണത്തിന് രണ്ടാളും സെറ്റായതില്‍ പിന്നെ രാത്രി മുയുവന്‍ ഫോണ്‍ വിളിയാണ് രണ്ടിനും പണി., ''എന്താണ് നന്ദൂട്ട്യാ ഇങ്ങനെ നോക്കുന്നെ., ഇപ്പോയും നിനക്ക് ആനന്ദിനെ ഇഷ്ടാണെല്ലെ.,, അമ്മു ഫ്രണ്ട് സിറ്റില്‍ നിന്ന് തിരിഞ്ഞ് നോക്കി നന്ദൂനോട് ചോദിച്ചതും നന്ദു ഒന്ന് ഞെട്ടി
''ഹേ..,,ഞാനൊന്നും നോക്കിയില്ല., എനിക്കവനെ ഇഷ്ടേയല്ല.,, നന്ദു പറയുന്നത് കേട്ട് അമ്മു അവളെ ആക്കിയൊന്ന് മൂളി നന്ദു ആണേല്‍ അമ്മു കാണാതെ അവനെ ഇടം കണ്ണിട്ട് നോക്കി കൊണ്ടേയിരുന്നു ''ഡീ..,,പെണ്ണേ ഇങ്ങനെ നോക്കിയാ നിനക്ക് കോങ്കണ്ണാവും..,, അമ്മു പൊട്ടിചിരിച്ചതും നന്ദു ചമ്മിയ ചിരി പാസ്സാക്കി '''അത് പിന്നെ അമ്മുവേച്ചി., ഞാന്‍ അറിയാതെ., എക്സ് കാമുകനല്ലെ അതോണ്ട് നോക്കിയതാ., അല്ലാതെ എനിക്കിപ്പൊ അവനോട് ഒരു മണ്ണാംകട്ടയും ഇല്ല.,, നന്ദു നുണ തട്ടിവിട്ടു ''ഹോ..,,ഞാന്‍ വിശ്വസിച്ചേ..,, അമ്മു പറയുന്നത് കേട്ടപ്പോയേ നന്ദൂന് മനസ്സിലായി അമ്മു വിശ്വസിച്ചിട്ടില്ലെന്ന് കാശി വന്ന് കാറില്‍ കയറിയതും ആനന്ദ് പുറത്ത് നിന്ന് നന്ദൂനെ നോക്കി കണ്ണിറുക്കി അവന്റെ ആ ഒരു നോട്ടം കിട്ടിയതും നന്ദു നാണത്തോടെ തലതാഴ്ത്തി നന്ദൂനെ സ്ക്കൂളിലിറക്കി അവര്‍ പോയി
അമ്മൂന്റെ കമ്പനി എത്തിയതും കാശി കാര്‍ സൈഡാക്കി ''അമ്മൂ..,,വൈകീട്ട് ഇറങ്ങുമ്പോ എന്നെ വിളിക്കണം., എനിക്ക് വരാന്‍ പറ്റിയില്ലെങ്കില്‍ കമ്പനി വണ്ടിയില്‍ നിന്നെ വീട്ടില്‍ ആക്കി തരും., ഒറ്റക്ക് ബസ്സിന് പോകാന്‍ നില്‍ക്കരുത് മനസ്സിലായോ..,, ''ഹ്മ്..,,ശെരി കണ്ണേട്ടാ..,, അമ്മു ഡോര്‍ തുറന്ന് ഇറങ്ങാന്‍ നിന്നതും കാശി വേഗം ഡോര്‍ ലോക്ക് ചെയ്തു ''ഇങ്ങനെയങ് ഇറങ്ങി പോകാണോ അമ്മൂട്ട്യേ..,, '''പിന്നെ..,, അമ്മു നെറ്റിചുളിച്ചു ''ഒരു ഉമ്മ താടീ..പ്ലീസ്..,, കാശി പറഞ്ഞതും അമ്മു ഒന്ന് ചിരിച്ചു ''എന്താടീ ചിരിക്കുന്നെ..,, ''ഒന്നുല്ല.,ഇപ്പൊ ടൈമില്ല പിന്നെ തരാവെ..,, അമ്മു കണ്ണിറുക്കി വീണ്ടും ഡോര്‍ തുറക്കാന്‍ നോക്കിയതും കാശി കൈയ്യില്‍ പിടിച്ച് നിര്‍ത്തി കവിളിലൊരു ഉമ്മ കൊടുത്തു ''ഇനി പൊക്കോ..,,ലൗ വ്യൂ സോ മച്ച് വൈകീട്ട് കാണാം..,,
അമ്മു ചിരിയോടെ കാറില്‍ നിന്നിറങ്ങി കമ്പനിയിലോട്ട് പോയി കാശി സ്റ്റുഡിയോയിലേക്കും അവിടെ എത്തിയപ്പോ ഉദ്ഘാടനത്തിനുള്ള ഡെക്കറേഷന് പണികളും പിന്നെ അല്ലറചില്ലറ പണികളുമൊക്കെയൊള്ളു കാശി എല്ലാം ഒന്ന് നോക്കി കണ്ട് നില്‍ക്കുമ്പോയാണ് ആരോ കാശിയെ തോണ്ടിയത് തിരിഞ്ഞ് നോക്കുമ്പോ ഹരി ഇളിച്ചോണ്ട് നില്ക്കുന്നു പിന്നൊന്നും നോക്കിയില്ല കൊടുത്തു കരണം നോക്കിയൊന്ന് ''എന്തിനാടാ തെണ്ടി എന്നെ അടിച്ചെ..,, ഹരി കവിളത്ത് കൈ വെച്ചോണ്ട് ചോദിച്ചതും കാശി അവന്റെ കോളറില്‍ കയറിപിടിച്ചു ''നിനക്കറിയില്ലെ ഈ അടി എന്തിനാണെന്ന് വിവരംകെട്ടവനെ..,, കാശി ഹരിയോട് ചൂടാകുന്നതിനിടക്കാണ് ഒരു പെണ്ണിന്റെ ചിരികേട്ടത് കാശി നോക്കുമ്പോ ശ്രീഷ്മ കാശി ഹരിയേയും അവളേയും മാറിമാറി നോക്കി...(തുടരും...)