അലപോലവൾ: ഭാഗം 16

 

രചന: സാന്ദ്ര വിജയൻ

"രണ്ടു ദിവസായി നീ ഇവിടെയുള്ള ഇരിപ്പ് തുടങ്ങിയിട്ട്. പോയി കുളിച്ച് ഫ്രഷായി വല്ലതും കഴിക്ക് എന്നിട്ട് വേണിയെ കാണാം." (കാർത്തി) " അവളിങ്ങനെ കിടക്കുമ്പോ ഞാൻ എങ്ങിനെയാടാ..... " _ (ശ്രീ) " നീ ഇങ്ങിനെ വിഷമിക്കാതിരിക്ക് നീ നിൻ്റെ ആരോഗ്യം ശ്രദ്ധിക്ക്. " (അങ്ങനെ കാർത്തിയുടെ നിർബന്ധത്തിന് വഴങ്ങി ശ്രീ വീട്ടിലേക്ക് പോയി.അര മണിക്കൂറിനുള്ളിൽ തിരിച്ചെത്തുകയും ചെയ്തു.) "കൃഷ്ണയെ റൂമിലേക്ക് മാറ്റിയോ കാർത്തീ " " ഉം. ഇപ്പൊ റൂമിലേക്ക് മാറ്റി. നീ വന്നിട്ട് കയറി കാണാന്ന് കരുതി നീ വാ. " (അത് പറഞ്ഞപ്പോ അവൻ്റെ മുഖത്ത് ഒരു തെളിച്ചം വന്നു. നേരെ റൂമിലേക്ക് നടന്നു.👬 റൂമിനു പുറത്ത് തന്നെ അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് റൂമിലേക്ക് കയറി. അവൾ കണ്ണു തുറന്ന് കിടക്കുവായിരുന്നു. ഞങ്ങളെ കണ്ടതും എല്ലാവരെയും ശ്രദ്ധിക്കാൻ തുടങ്ങി.)

"ഏട്ടാ....... " (കാർത്തിയെ അവൾ വിളിച്ചു അവൻ അവൾക്കടുത്തേക്ക ചെന്നു ) "മോളെ വേണീ... " "എന്തിക്കെന്താ ഏട്ടാ പറ്റിയത്." " നിനക്കൊന്നും പറ്റിയില്ലടാ ഒരു ചെറിയ ആക്സിഡൻ്റ്. നിനക്കിത് ആരൊക്കെയാണെന്ന് ഓർമ്മയുണ്ടോ ?" "ഏട്ടനെന്താ അങ്ങനെ ചോദിച്ചെ എൻ്റെ അച്ഛൻ, അമ്മ, ഇത്.... ഇത്.... " (ശ്രീയെ നോക്കിയതും അവൾ നെറ്റിയിൽ കൈ കൊണ്ട് തടവിയതും ഒരുമിച്ചായിരുന്നു.) "വേണീ... എന്ത് പറ്റി മോളെ " "ഇവരൊക്കെ ആരാ ഏട്ടാ എനിക്കൊന്നും ഓർക്കാൻ പറ്റുന്നില്ല. തല വെട്ടിപൊളിയാ'' " മോള് കിടന്നോ ഇവരാരാണെന്ന് ഞാൻ വിശദായിട്ട് പറഞ്ഞ് തരാം ഇപ്പൊ ഒന്നും ഓർക്കാൻ ശ്രമിക്കണ്ട." (അവളെ ഒരു വിധത്തിൽ സമാധാനിപ്പിച്ച് തിരിഞ്ഞതും നിറ കണ്ണുകളോടെ നിൽക്കുന്ന ശ്രീയെ ആണ് കണ്ടത്. അവൻ ഒന്നും മിണ്ടാതെ റൂമിൽ നിന്നും പുറത്തേക്ക് പോയി.) " കാർത്തീ നീ ഇപ്പൊ അവൻ്റെ അടുത്തേക്ക് ചെല്ല്. അവനെ സമാധാനിപ്പിക്കാൻ നിനക്ക് മാത്രേ കഴിയൂ"- (വേണീടെ അച്ഛൻ ) "ചെല്ല് മോനെ" - ( വേണീടെ അമ്മ) (ഞാൻ റൂമിൽ നിന്നും ഇറങ്ങിയപ്പോഴേക്കും ശ്രുതി എൻ്റെ അടുത്തേക്ക് വന്നു.)

"കിച്ചുവേട്ടാ എൻ്റെ ഏട്ടൻ" " അവൻ എവിടെ ശ്രുതീ " "കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി എത്ര വിളിച്ചിട്ടും നിന്നില്ല. എനിക്ക് എന്തോ പേടിയാവുന്നു. " " നീ പേടിക്കണ്ട ഞാൻ പോയി അവനെ കൂട്ടികൊണ്ട് വരാം." (ഹോസ്പിറ്റലിൽ മൊത്തം അവനെ തിരഞ്ഞെങ്കിലും കാണാനായില്ല.ഒടുവിൽ പാർക്കിംങ് ഏരിയയിൽ ചെന്നപ്പോ കണ്ടു. കാറിൽ ഇരുന്ന് 2 കൈ കൊണ്ടും മുഖം അമർത്തി പിടിച്ച് കരയുന്ന ശ്രീയെ ) "ഡാ ശ്രീ" " കാർത്തീ... അവൾക്കെന്നെ ഓർമ്മയില്ലടാ..... ഞാൻ..... എനിക്കവളെ വേണം കാർത്തീ.... " " നീ ഇങ്ങനെ തളരല്ലേ ശ്രീ. എല്ലാം ശരിയാകും. പതിയെ അവൾ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ ഓർത്തെടുക്കും." "ഇല്ലടാ നമുക്കൊരിക്കലും അവളെ പറഞ്ഞ് മനസിലാക്കാൻ പറ്റില്ല. പഴയതെല്ലാം ഓർക്കാൻ ശ്രമിച്ചാൽ അവൾടെ ജീവനു തന്നെ ആപത്താ." " പക്ഷെ ശ്രീ നമ്മളത് പറയാതിരുന്നാലെങ്ങിനെയാ "

" കാർത്തീ.. ഞാനിപ്പൊ ഡോക്ടറെ കണ്ടിട്ടാ വരുന്നേ. ഡോക്ടർ തന്നെയാ പറഞ്ഞത് ഇപ്പൊ അവളെ കൂടുതലൊന്നും ഓർക്കാൻ ഇടവരുത്തരുതെന്ന്. അവൾ പതിയെ എന്നെ ഓർത്തെടുത്തും. അതിനി എത്ര വർഷങ്ങൾ വേണ്ടി വന്നാലും ശരി. ഞാൻ കാത്തിരിക്കും അവൾക്കു വേണ്ടി. എൻ്റെ കൃഷ്ണയ്ക്ക് വേണ്ടി "❤️ " പക്ഷെ അവളുടെ താലി കണ്ടാൽ അവൾക്ക് മനസിലാകില്ലെ വിവാഹം കഴിഞ്ഞ കാര്യം. അപ്പൊ പിന്നെ നിന്നെ അവൾക്ക് എളുപ്പം മനസിലാക്കാൻ സാധിക്കും." "നമ്മളായിട്ട് അവളെ ബാധിക്കുന്ന ഒന്നും ചെയ്യരുത്. തൽക്കാലം ഞങ്ങളുടെ കല്യാണം കഴിഞ്ഞ കാര്യം അവളറിയണ്ട. ഒരിക്കൽ എല്ലാം അവൾ തന്നെ ഓർത്തെടുക്കും. അന്ന് ഞാൻ തന്നെ ഈ തല്ലി അവളുടെ കഴുത്തിലണിയിക്കും." " നിൻ്റെ തീരുമാനം എന്തായാലും നീ തന്നെ അമ്മയെയും അച്ഛനെയും പറഞ്ഞ് സമ്മതിച്ചേക്കണം." " ഞാൻ പറഞ്ഞോളാം." * * * * * * * * * * "അപ്പൊ അങ്ങിനെയാണ് കാര്യങ്ങൾ.പക്ഷെ എനിക്ക് തോന്നുന്നത് ആരോ കരുതിക്കൂട്ടി ആക്സിഡൻ്റ് ഉണ്ടാക്കിയതെന്നാ." - (ശ്യാം)

" ഉം. അതെ നീ പറഞ്ഞ് ശരിയാ പക്ഷെ ആ ആക്സിഡൻ്റ് അവൾക്ക് വേണ്ടിയായിരുന്നില്ല. എനിക്ക് വേണ്ടിയായിരുന്നെന്ന് മാത്രം." " നീ ബാക്കി കൂടെ തെളിച്ച് പറ." " അന്ന് ഞാൻ ആകെ വിഷമിച്ചാ പോയത്. മനസിൽ ചിലതൊക്കെ കണക്കു കൂട്ടിയിരുന്നു. ഞാൻ ചെല്ലുമ്പോൾ അവൾ നല്ല മയക്കത്തിലായിരുന്നു. അവളുടെ അടുത്തിരുന്ന് ഉള്ളിലെ വിഷമങ്ങളെല്ലാം മൗനമായി പറയുകയായിരുന്നു ഞാൻ. പതിയെ കണ്ണു തുറന്നപ്പോൾ കണ്ടതെന്നെ. പെട്ടന്നവൾ ഒച്ചവയ്ക്കാൻ തുടങ്ങി ആരാന്ന് ചോദിച്ചോണ്ട്. അയൽക്കാരനാണെന്ന് പറഞ്ഞിട്ട് കൂടി അവൾ വിശ്വസിച്ചില്ല. പെട്ടെന്ന് തലയിൽ കൈവച്ച് ഉഴിയാൻ തുടങ്ങിയപ്പോ ഞാൻ താനെ പുറത്തിറങ്ങി.

അപ്പോഴാണ് അവൻ റൂമിലേക്ക് കയറി വന്നത്. അപ്പോഴേക്കും അവൾ ഓടി അവൻ്റെ അടുത്തേക്ക് നിന്നു." "ആരാടാ ആ വന്നത്.കാർത്തിയാണോ " " അല്ല സേതു. സേതു എന്ന സേതുമാധവൻ " " ഞാൻ പറഞ്ഞിട്ട് കേൾക്കാത്ത കൃഷ്ണ അവൻ പറഞ്ഞപ്പോ വിശ്വസിച്ചു. ഞാൻ അവളുടെ അയൽക്കാരനാണെന്ന്. ആ ദേഷ്യത്തിൽ ഞാൻ ഡോർ വലിച്ചടച്ച് പുറത്തേക്ക് പോയി. റൂമിൽ നിന്നും ഇറങ്ങി വരുന്ന അവൻ്റെ കോളറിൽ പിടിച്ച് ഒരുപാട് ദേഷ്യപ്പെട്ടു.കാർത്തിയും ശ്രുതിയും അച്ഛനും അമ്മയുമൊക്കെ വന്ന് എന്നെ പിടിച്ചു മാറ്റി. എല്ലാവരോടും എന്തിനെന്നില്ലാത്ത ദേഷ്യമായിരുന്നു അപ്പൊ. ഒന്നും മിണ്ടാതെ ഞാൻ നടന്നു നീങ്ങിയപ്പോ അവനും എൻ്റെ പിന്നാലെ വന്നു." .കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...