അനാമിക 💞: ഭാഗം 23

 

രചന: അനാർക്കലി

ആമിയെ വീട്ടിലാക്കി വരുൺ നേരെ പോയത് ഗോകുലിന്റെ അടുത്തേക്കായിരുന്നു...വരുണിനെ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു അവനെ വിളിച്ചു വരുത്തിയതാണ് അവൻ... "എന്താടാ നിനക്ക് എന്നെ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞെ..." "അവനല്ല... ഞാനാ കാണണം എന്ന് പറഞ്ഞത്..." അതും പറഞ്ഞു അവർക്കിടയിലേക്ക് രാഹുൽ കയറി വന്നതും വരുൺ അവനെ സംശയ ഭാവത്തിൽ നോക്കി... രാഹുലിന്റെ മുഖത്തു ഒരു തരം പുച്ഛ ഭാവമായിരുന്നു.. "രാഹുൽ..." "അതെ... രാഹുൽ ജനാർദ്ദനൻ..." "എന്നെ എന്തിനാ കാണണം എന്ന് പറഞ്ഞത്.." "പറയാലോ മിസ്റ്റർ വരുൺ ചന്ദ്രശേഖർ... ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് നിങ്ങളുടെ അനിയത്തിയെ കുറിച്ചാണ്... അവൾ അറിയാത്ത സോറി നിങ്ങൾ പോലും അറിയാത്ത പല സത്യങ്ങളും നിങ്ങളുടെ മുന്നിൽ നിരത്താൻ ആണ് ഞാൻ വന്നത്..." "മനസിലായില്ല ..." വരുൺ നെറ്റി ചുളിച്ചു ചോദിച്ചു... "മനസിലാക്കി തരാം..."

അതും പറഞ്ഞു വരുണിന്റെ മുന്നിലേക്ക് അവൻ ഒരുപാട് ഫോട്ടോസ് നിരത്തികൊടുത്തു.. അതെല്ലാം കണ്ട് അവൻ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... "ഇത്... ഇതെല്ലാം...." "അതെ... ഈ ഫോട്ടോയിൽ കാണുന്നതല്ലാം സത്യമാണ്... ഇത് ണ് നിങ്ങളിൽ നിന്ന് മറച്ചു വെച്ചാണ് നിങ്ങളുടെ അച്ഛനും മഹാദേവനും ആമിയുടെയും റാമിന്റെയും വിവാഹം പെട്ടെന്നു നടത്താൻ തീരുമാനിച്ചത്..." "എന്തിന്...." "നേരിട്ട് പോയി ചോദിച്ചു നോക്ക് വരുൺ..." അത്രയും പറഞ്ഞതും വരുൺ ആ ഫോട്ടോസ് എല്ലാം എടുത്തു പോയതും രാഹുൽ ഗോകുലിനെ നോക്കി ഒന്ന് വിജയഭാവത്തിൽ ചിരിച്ചു... "അവൻ സത്യങ്ങളെല്ലാം അറിഞ്ഞാൽ എല്ലാം നമുക്ക് അനുകൂലമായി വരുമോ രാഹുൽ..." "ഇല്ല... പക്ഷെ നമുക്ക് അനുകൂലമായി വരാനുള്ള വഴിയെല്ലാം ഞാൻ കണ്ടുവെച്ചിട്ടുണ്ട്...." "എന്താ അത്...." "വെയിറ്റ് ആൻഡ് സീ...." _____________ വരുൺ നേരെ പോയത് ശേഖറിനെ കാണാനായിരുന്നു...ശേഖറിനെ വിളിച്ചപ്പോൾ അയാൾ മഹാദേവന്റെ അടുത്താണെന്ന് അരിഞ്ഞതും അവൻ അങ്ങോട്ടേക്ക് പോയി......

"എന്താ വരുൺ... നിനക്കെന്താ പറ്റിയെ.." ദേഷ്യത്തിൽ കയറി വരുന്ന വരുണിനെ കണ്ട് മഹി ചോദിച്ചു... എന്നാൽ അവൻ അതൊന്നും കാര്യമാക്കാതെ അവരെല്ലാവരെയും രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു... "ഈ ഫോട്ടോയിൽ കാണുന്നത് എല്ലാം സത്യമാണോ...." അവർക്ക് മുന്നിൽ ആ ഫോട്ടോസ് എറിഞ്ഞുക്കൊണ്ട് അവൻ ചോദിച്ചതും മഹിയും ശേഖരും നന്ദിനിയും ഞെട്ടി അവനെ നോക്കി... "വരുൺ... നിന.. ക്ക്... നിനക്ക് ഇത് എവിടുന്നാ...." "ഞാൻ ചോദിച്ചതിനുള്ള മറുപടി ത്താ പപ്പാ..ഈ ഫോട്ടോസിൽ കാണുന്നത് സത്യമാണോ...." അവനുമുന്നിൽ ആരും ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവന്റെ ദേഷ്യം കൂടി കൂടി വന്നു... "എനിക്കറിഞ്ഞേ പറ്റുള്ളൂ പപ്പാ.... ആമിയുടെ യഥാർത്ഥ അച്ഛൻ മരിച്ചുപോയ ദേവനാരായണൻ അല്ലെ... " "അതെ...ദേവനാരായണന്റെയും ഇന്ദ്രയുടെയും ഒരേ ഒരു മകളാണ് അനാമിക എന്ന ആമി...." ശേഖർ അത് പറഞ്ഞു തീർന്നതും അവർക്ക് പിറകിൽ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കിയതും... കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിലത്തു ഇരിക്കുന്ന ആമിയെ കണ്ടതും എല്ലാവരും ഞെട്ടി....

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു... "ആമി.........." ശേഖർ ഞെട്ടലോടെ അവളെ വിളിച്ചു... അവൾ എണീറ്റു അവരുടെ അടുത്തേക്ക് വന്നു ടേബിളിൽ കിടക്കുന്ന ഫോട്ടോസ് എടുത്തു നോക്കി... "ഇതെല്ലാം നുണയല്ലേ പപ്പാ... ഞാൻ പപ്പേടെ മോളല്ലേ.... പറ..." കരഞ്ഞുക്കൊണ്ട് അവൾ ചോദിച്ചതും ശേഖറിനു ഉത്തരം പറയാൻ കഴിയുന്നുണ്ടായിരുന്നില്ല... "പറ പപ്പാ... ഞാൻ ഈ നിൽക്കുന്ന ചന്ദ്രശേഖറിന്റെ മകൾ അനാമിക ചന്ദ്രശേഖർ അല്ലെ...." "മോളെ...." അയാൾ ആമിയെ തൊടാൻ വന്നതും ആമി തന്റെ രണ്ട് കൈകൾ കൊണ്ടും അയാളെ തടഞ്ഞു.... "വേണ്ട പപ്പാ.... ഞാൻ പപ്പയുടെ മകളാണെന്ന് പറയാതെ ഇനി എന്റടുത്തേക്ക് വരണ്ട...." "ആമി....." അത്രയും പറഞ്ഞു അവൾ കരഞ്ഞുക്കൊണ്ട് ഓടി പോയതും അവളുടെ പിറകെ വരുണും പോയിരുന്നു.... അപ്പോഴേക്കും ശേഖറിൻ നെഞ്ചുവേദന അനുഭവപ്പെട്ട് അയാൾ നിലത്തേക്ക് വീണിരുന്നു.... "മഹിയേട്ടാ.... ശേഖരേട്ടൻ...." നന്ദിനി മഹിയെ വിളിച്ചുക്കൊണ്ട് പറഞ്ഞതും മഹി നോക്കുമ്പോൾ താഴെ കിടക്കുന്ന ശേഖറിനെ കണ്ട് മഹി ഓടി അയാളെ പൊക്കി കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി... _____________

ആമി നേരെ പോയത് വീട്ടിലേക്ക് ആയിരുന്നു.. റൂമിൽ കയറി വാതിലടച്ചു കരഞ്ഞുക്കൊണ്ടിരിക്കയിരുന്നു അവൾ... വരുൺ അവൾക്ക് പിറകെ വന്നുക്കൊണ്ട് വാതിലിൽ മുട്ടുന്നുണ്ടായിരുന്നു... "ആമി വാതിൽ തുറക്ക്.... ആമി പ്ലീസ്...." അവൾ ഒന്നും മിണ്ടുന്നില്ലായിരുന്നു.... അവനു പേടി തോന്നി...അവൻ വീണ്ടും ഡോറിൽ തട്ടികൊണ്ടേ ഇരുന്നു... "ആമി പ്ലീസ്... നിന്റെ ഏട്ടനാ വിളിക്കുന്നെ... ഡോർ തുറക്കട...." അത് പറഞ്ഞതും അവൾ ഡോർ തുറന്നു അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു... അവളുടെ മുഖം ആകെ കരഞ്ഞു ചേർത്തിട്ടുണ്ടായിരുന്നു... "ഏട്ടാ... ഞാ... ൻ... ഏട്ടന്റെ... അനിയത്തി അല്ലെ... ഞാൻ... പപ്പേടെ മോളെല്ലെന്ന്..." "ആര് പറഞ്ഞു... നീ എന്റെ അനിയത്തിയും നമ്മുടെ പപ്പയുടെ മോളുമാണ്..." അപ്പോഴേക്കും വരുണിന്റെ ഫോൺ റിങ് ചെയ്തതും അവൻ കാൾ അറ്റൻഡ് ചെയ്ത്... മറു ഭാഗത്തു നിന്ന് മഹി പറയുന്നത് കേട്ട് അവൻ ഉടനെ തന്നെ ആമിയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി..

. Icu വിന്റെ മുന്നിൽ ടെൻഷനോടെ ഇരിക്കുന്ന മഹിക്കും നന്ദിനിക്കും അരികിലേക്ക് അവർ ഓടി ചെന്നു.... "എന്താ.. അങ്കിൾ... എന്താ പറ്റിയെ...." "നിങ്ങൾ ഇറങ്ങിയതിനു പിറകെ അവൻ ഒരു നെഞ്ചുവേദന വന്ന് വീണു...കൊണ്ടുവന്നപ്പോൾ കയറ്റിയതാ... ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ല..." അത് കേട്ടപ്പോഴേക്കും ആമി തളർന്നു ബീച്ചിലിരുന്നിരുന്നു... അവൾക്ക് അവളുടെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... "ഞാൻ... ഞാൻ കാരണമാ... പപ്പാ....." അതും പറഞ്ഞു അവൾ കരയാൻ തുടങ്ങിയതും നന്ദിനി അവളെ ചേർത്തിരുത്തി അവളെ ആശ്വസിപ്പിച്ചു... വരുണും ആകെ തളർന്നു മഹിക്കപ്പുറത്തിരുന്നു... അവനു തോന്നി രാഹുലിന്റെ വാക്ക് കേട്ട് ഇതൊന്നും ചെയ്യേണ്ടതായിരുന്നു എന്ന്.... അവന്റെ കണ്ണുകൾ നിറഞ്ഞു രണ്ടുത്തുള്ളി കണ്ണുനീർ പുറത്തേക്ക് വന്നു... മഹി അവന്റെ തോളിൽ ഒന്ന് തൊട്ടു... "നിങ്ങളോട് ഞങൾ മനഃപൂർവം ഒന്നും മറച്ചു വെച്ചതല്ല....മരിക്കുന്നതിന് മുൻപ് ദേവൻ പറഞ്ഞത് അനുസരിച്ചു എന്ന് മാത്രമേ ഞങൾ ചെയ്തിട്ടുള്ളു...."

മഹി അവന്റെ ഇരു സൈഡിലായി ഇരിക്കുന്ന ആമിയോടും വരുന്നിനോടുമായി പറഞ്ഞു... "കൂട്ടുക്കാരുടെയും സ്വന്തം പെങ്ങളുടെ കാര്യങ്ങളും നന്നായി നോക്കുന്ന അവനു തന്റെ കാര്യങ്ങൾ നോക്കാൻ കൂടെ സമയമില്ലായിരുന്നു... നന്ദിനിയുടെ കൂട്ടുകാരി ആയിരുന്നു ഇന്ദ്ര... വലിയ തറവാട്ടിലെ ഇളയകുട്ടി... അവൾക്ക് ഒരു ഏട്ടനും ചേച്ചിയുമായിരുന്നു സഹോദരങ്ങളായി ഉണ്ടായിരുന്നത്... ആ നാട്ടിലെ തന്നെ വലിയ പ്രമാണി ആയിരുന്നു ഇന്ദ്രയുടെ അച്ഛൻ... അവളുടെ മുത്തച്ഛൻ വലിയൊരു പരോപകാരി ആയിരുന്നെങ്കിൽ അവളുടെ അച്ഛൻ വലിയ പിശുക്കൻ ആയിരുന്നു.. ആർക്കും ഒരു സഹായവും ചെയ്യുകയുമില്ല പാവങ്ങളെ ദ്രോഹിക്കാൻ പറ്റുന്നൊടുത്തവും ദ്രോഹിക്കുകയും ചെയ്യും... അങ്ങനെ ഒരുദിവസം ഒരു പാവം കർഷകന്റെ ഭൂമി അയാൾ കള്ള രേഖകൾ വെച്ചു അയാളുടെ കൈവശം ആക്കി... അത് ചോദിക്കാൻ ചെന്ന ആ പാവത്തിന്റെ ഒരുപാട് ഉപദ്രവിച്ചു..ആ വിവരം അറിഞ്ഞു പാർട്ടി പ്രവർത്തകർ ദേവനെ അങ്ങോട്ടേക്ക് അയച്ചു...

മാന്യമായ രീതിയിൽ അവൻ അവരോട് കാര്യം പറഞ്ഞെങ്കിലും അവനെ അപമാനിച്ചു വിട്ടു എന്നല്ലാതെ അയാൾ ആ ഭൂമി ആ കർഷകൻ കൊടുക്കാൻ സമ്മതിച്ചില്ല... അതിന്റെ ഫലമായി ദേവനും അവന്റെ പാർട്ടി പ്രവർത്തകരും കൂടെ അവരുടെ പല സ്ഥാപനങ്ങളും അടിച്ചു പൊട്ടിച്ചു തീയിട്ടു... അത് പിന്നെ പോലീസ് കേസ് ആയി... എന്നാൽ പാർട്ടിയുടെ പിൻബലത്തിൽ ദേവൻ ഇറങ്ങി പോന്നു.... നന്ദിനിയെ കാണാനായി പോകുമ്പോ മിക്ക ദിവസങ്ങളിലും എന്റെ കൂടെ ദേവൻ കാണുമായിരുന്നു.. അവളുടെ കൂടെ ഇന്ദ്രയും.. അവൾക്ക് അവനെ ഇഷ്ടമായിരുന്നു... ആ ഇഷ്ടം അവൻ മനസിലായതുകൊണ്ട് തന്നെ അവൾ അവനോട് ഇഷ്ടം പറയുന്നതിന് മുൻപ് തന്നെ അവളെ അവൻ അതിൽ നിന്നും എതിർത്തു... സ്വന്തം അച്ഛന്റെ സ്ഥാപനങ്ങൾ നശിപ്പിച്ച അവനെ അവൾ സ്നേഹിക്കേണ്ടെന്ന് അവൻ തീരുമാനിച്ചു... എന്നാൽ അവൾ അവനെ സ്നേഹിക്കാൻ കാരണവും അതുതന്നെ ആയിരുന്നു...

സ്വന്തം സഹോദരങ്ങൾ പോലും അച്ഛനെ പോലെ പണത്തിനു പിറകെ പോകുമ്പോൾ അവൾക്ക് അതിൽ എല്ലാം വെറുപ്പായിരുന്നു... അവിടെ നിൽക്കുന്നത് തന്നെ അവൾക്ക് ഇഷ്ടമല്ലെന്നും അവൾ വ്യകതമാക്കി... എന്നാൽ അവൻ അതൊന്നും കേഴുക്കാതെ അവളെ അവനിൽ നിന്നും മാറ്റി നിറുത്തി... അവളെ കാണുമ്പോഴെല്ലാം അവഗണിച്ചു... അവൾക്ക് ദേവനെ ഇഷ്ടമാണെന്നുള്ള കാര്യം അവളുടെ അച്ഛനും ചേട്ടനും അരിഞ്ഞതും അവളെ അവർ ഒരുപാട് ഉപദ്രവിച്ചു വീട്ടിൽ അടച്ചിട്ടു... നന്ദിനി വഴി ദേവൻ അത് അരിഞ്ഞതും അവൻ ദേഷ്യം നിയത്രിക്കാൻ കഴിഞ്ഞില്ല... അവൻ അവളുടെ വീട്ടിലേക്ക് പോയി... ഉമ്മറത്ത് തന്നെ അവളുടെ അച്ഛനും ചേട്ടനും ഉണ്ടായിരുന്നെങ്കിലും അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവനാ തറവാട്ടിൽ കയറി അവളെ അന്വേഷിച്ചു... തനിക്ക് മുന്നിൽ തടസമായി നിന്ന അവളുടെ ചേട്ടനെ ചവിട്ടി താഴെയിട്ട് അവളെ പൂട്ടിയിട്ട റൂമിൽ നിന്നും അവളെ വലിച്ചിറക്കി അവൻ അവളുടെ അച്ഛൻ മുന്നിൽ വന്നു നിന്നു.... എന്നെ സ്നേഹിച്ചു എന്നാ കാരണത്താൽ അല്ലെ ഇവളെ ഇങ്ങനെ വീട്ടുതടങ്കലിൽ ഇട്ടിരിക്കുന്നെ...

എന്നാൽ ഇനി മുതൽ ഇവൾ ഇന്ദ്രവിശ്വനാഥൻ അല്ല... ഇന്ദ്രദേവനാരായണൻ ആണ്... അതും പറഞ്ഞു അവൻ അവരുടെ മുന്നിൽ വെച്ചു അവളുടെ കഴുത്തിൽ താലികെട്ടി... അവൾക്ക് അതെല്ലാം ഒരു ഷോക്ക് ആയിരുന്നു... അവൾ അവനെ തന്നെ നോക്കി നിന്നു... ശേഷം അവൻ അവളുടെ കൈകൾ പിടിച്ചു ആ തറവാട്ടിൽ നിന്നും പടിയിറങ്ങി.. അവർക്ക് പിറകെ പോകാൻ നിന്ന അവളുടെ ചേട്ടനെ അയാൾ തടഞ്ഞുവെച്ചു.. അയാളുടെ മനസ്സിൽ അപ്പോൾ പലതന്ത്രങ്ങളുമായിരുന്നു... ഇന്ദ്രയെയും കൂട്ടി ദേവൻ അവന്റെ വീട്ടിലേക്ക് പോയി... അവൻ aake ഉണ്ടായിരുന്നത് ദീപ മാത്രമായിരുന്നു... ആ വീട്ടിൽ പിന്നെ സന്തോഷമായിരുന്നു... ഇന്ദ്രയെ അവൻ സ്നേഹിക്കാൻ തുടങ്ങി... സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്... ഇന്ദ്രയുടെ അച്ഛൻ പിന്നീട് ഒരു പ്രശ്നങ്ങൾക്കും വന്നിരുന്നില്ല... എന്നാൽ അവളുടെ മുത്തച്ഛൻ ദേവനെയും അവളെയും കാണാൻ വരാറുണ്ടായിരുന്നു... അയാൾക്ക് ദേവനെ ഒരുപാട് ഇഷ്ടമായിരുന്നു...

അതുപോലെ ഇന്ദ്രയെയും... അങ്ങനെ അവരുടെ ജീവിതത്തിലേക്ക് ആമിയും കടന്നുവന്നു...നിനക്കും റാമിനും രണ്ട് വയസ്സുള്ളപ്പോൾ ആയിരുന്നു ആമി ജനിച്ചത്...അവൾ ജനിച്ചു കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും ഇന്ദ്രയുടെ മുത്തച്ഛൻ മരിച്ചിരുന്നു... എന്നാൽ അവർക്ക് അങ്ങോട്ടേക്ക് പോകാൻ കഴിഞ്ഞില്ല... കുഞ്ഞിനെ നൂലുകെട്ട് ഗുരുവായൂരിൽ വെച്ചു നടത്തണം എന്നുള്ളത് അവളുടെ മുത്തച്ഛന്റെ ആഗ്രഹമായതുകൊണ്ട് തന്നെ അവർ രണ്ടുപേരും കൂടെ ഗുരുവായൂരിലേക്ക് പോയി... കൂടെ ശേഖരും ദീപയും പോകാൻ നിന്നതായിരുന്നു നിനക്ക് അന്ന് പനി പിടിച്ചു ഹോസ്പിറ്റലിൽ അഡിമിറ്റ് ചെയ്യേണ്ടി വന്നു... ഞാനും നന്ദിനിയും റാംമും അപ്പോൾ കൊൽക്കത്തയിലാരുന്നു... അത്കൊണ്ട് അവർ തനിച്ചായിരുന്നു പോയിരുന്നത്... അവിടെ നിന്നും തിരിച്ചു വരുമ്പോൾ അവർ സഞ്ചരിച്ച കാർ ആക്‌സിഡന്റ് ആയിരുന്നു... ഇന്ദ്ര അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു.. ദേവനെയും മോളെയും ഹോസ്പിറ്റലിലേക്ക് മാറ്റി... വിവരം അറിഞ്ഞു ചെന്ന ശേഖർ കാണുന്നത് ചേതനയറ്റ ശരീരവുമായി കിടക്കുന്ന ഇന്ദ്രയെ ആണ്... ദേവൻ icu വിലായിരുന്നു...

ദേവനെ കാണാൻ കയറുമ്പോൾ ശേഖറിന്റെ കാലുകൾ തളരുന്നുണ്ടായിരുന്നു... എന്നാൽ മരണകിടക്കയിൽ പോലും പുഞ്ചിരിച്ചു കിടക്കായിരുന്നു ദേവൻ... ഇന്ദ്ര... അവൾ പോയി അല്ലെ.... ഞാനും പോകാ.... നീ എനിക്ക് ഒരു വാക്ക് തരണം ശേഖർ എന്റെ മകളെ നീ നിന്റെ മകളായി ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം നൽകി വളർത്തണം... ഒരിക്കലും അവൾ ഒരു അനാഥയാണെന്ന് അറിയാൻ ഇടവരുത്തരുത്... എനിക്ക് വാക്ക് താ.... ശേഖറിന്റെ കൈകൾ പിടിച്ചുകൊണ്ട് അവൻ ചോദിച്ചതും അവൻ ദേവനു വാക്ക് കൊടുത്തു.. പതിയെ അവന്റെ കൈകൾ ശേഖറിന്റെ കൈകളിൽ നിന്നും ഊർന്നു വീണിരുന്നു.. ഈ ലോകം വിട്ട് അവൻ പോയി കഴിഞ്ഞു... 28 തികഞ്ഞ ആ കുഞ്ഞുമായി ശേഖർ അവന്റെ വീട്ടിലേക്ക് വന്നു... വിവരം അറിഞ്ഞു ഞങൾ എത്തിയപ്പോഴേക്കും അവരുടെ സംസ്‍കാരം കഴിഞ്ഞിരുന്നു... പിന്നീട് അങ്ങോട്ട് അവൾക്ക് ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം നൽകി ശേഖരും ദീപയും അവളെ വളർത്തി... നിനക്ക് 4 വയസുള്ളപ്പോഴായിരുന്നു ദീപ മരിച്ചത്... അതിന് ശേഷം നിങ്ങളെ രണ്ടുപേരെയും ഒരു കുറവും അറിയിക്കാതെ ആയിരുന്നു അവൻ വളർത്തിയത്...

ദേവനു ദീപയെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു ആഗ്രഹം എന്നും അത് സാധിക്കാത്തതിൽ അവന്റെ മകളെ എന്റെ മകനുമായി വിവാഹം കഴിപ്പിക്കണം എന്ന് പറഞ്ഞു ചെറുപ്പത്തിലെ ആമി റാമിനുള്ളതാ എന്ന് പറഞ്ഞു നടന്നു അവൻ... ഇന്ദ്രയുടെ മുത്തച്ഛൻ അവരുടെ സ്വത്തുക്കളിൽ മുക്കാൽ ഭാഗവും ആമിയുടെ പേരിലായിരുന്നു എഴുതി വെച്ചിരുന്നു... അതിന്റെ ദേഷ്യത്തിലായിരുന്നു അവളുടെ അച്ഛനും ചേട്ടനും മുത്തച്ഛനെ കൊന്നത്... കൂടാതെ ദേവനും ഇന്ദ്രക്കും സംഭവിച്ച ആക്‌സിഡന്റിന്റെ പിറകിലും... ആമിയും ആ ആക്‌സിഡന്റിൽ മരിച്ചുപോയി എന്നായിരുന്നു അവർ കരുതിയിരുന്നത്... എന്നാൽ അവൾ ജീവിച്ചിരിക്കുന്നു എന്ന് അവർ അറിഞ്ഞതും അവൾക്ക് പിറകെ അവർ കൂടി... ശേഖറിനെ കാണാൻ വന്നു അവനെ ഭീഷണി പെടുത്തി... അതിന് ശേഷമാണ് ആമിയുടെയും റാമിന്റെയും നിശ്ചയം അവൻ നടത്താൻ തീരുമാനിച്ചത്... ആമിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറിനിൽക്കുന്ന അവന്റെ കൈകളിൽ അവൾ സുരക്ഷിതയായിരിക്കും എന്ന് അവനറിയായിരുന്നു...." അത്രയും പറഞ്ഞു മഹി അവരെ രണ്ടുപേരെയും നോക്കി... "എനിക്ക്... എനിക്ക് എന്റെ പപ്പയെ കാണണം അങ്കിൾ...." ആമി മഹിയുടെ കയ്യിൽ പിടിച്ചു പറഞ്ഞതും അയാൾ അവളെ കൂട്ടി icu വിനു മുന്നിലേക്ക് കൊണ്ടുപോയി... വയറുകൾക്കിടയിൽ കിടക്കുന്ന ശേഖറിനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.... ആ ഗ്ലാസിൽ കൈ വെച്ചു കുറെ നേരം നിന്നു.... ____________ "അനു...........".....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...