അനന്തഭദ്രം: ഭാഗം 101

 

എഴുത്തുകാരി: മയിൽപീലി

"അനന്തൻ പറഞ്ഞതും എല്ലാവരും അത് ശരിവച്ചു.വിഷ്ണു ദേഷ്യം മാറിയില്ലെങ്കിലും പിന്നീട് ഒന്നും പറയാതെ വിസിറ്റർ ചെയറിലേക്ക് ഇരുന്നു. എല്ലാവരും നച്ചു ഉണരുന്നതിനായി കാത്തിരുന്നു. ഒരായിരം ചോദ്യശരങ്ങളും ഉള്ളിൽ നിറച്ചുകൊണ്ട്.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """വാ പോകാം.. നച്ചു ഉണർന്നപ്പോൾ തന്നെ ഡോക്ടർ എല്ലാം അവളോട് പറഞ്ഞിരുന്നു. വീട്ടിലേക്ക് പോകാനായി വിഷ്ണു അവളെ വിളിച്ചു. """നിന്നോടാണ് പറഞ്ഞത്... എഴുന്നേൽക്കാൻ... കുറെയേറെ കാര്യങ്ങളുടെ ഉത്തരം നിന്നിൽ നിന്നും അറിയാനുണ്ട്... ഇവിടെ വച്ചല്ല... വാ.. വരാൻ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ മൂകയായി ഇരിക്കുന്ന നച്ചുവിനോട് അത്രയും പറഞ്ഞുകൊണ്ട് വിഷ്ണു പുറത്തേക്ക് നടന്നു.

ആദ്യമായി അവളുടെ കണ്ണുകളിൽ നിന്നും പരാജയത്തിന്റെയോ കുറ്റബോധത്തിന്റെയോ വികാരങ്ങളുടെ പ്രതിഫലനമായി രണ്ടുത്തുള്ളി കണ്ണുനീർ ഇറ്റുവീണു. അറിയാതെ വലതുകൈ വയറിനെ തലോടി. ദീപുവിന്റെ മുഖം ഉള്ളിൽ കടന്നുവന്നതും ഒരാശ്വാസം ഉള്ളിൽ നിറഞ്ഞു. അതേ ആശ്വാസത്തോടെ അവൾ വീട്ടിലേക്ക് പോകാനായി ഇറങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""നച്ചൂ... വീട്ടിലേക്ക് എത്തി ഹാളിൽ നിന്നും റൂമിലേക്ക് പോകാൻ നിന്ന നച്ചുവിനെ വിഷ്ണു ഗൗരവത്തിൽ വിളിച്ചു. കാറിൽ വച്ച് യാതൊന്നും ആരും സംസാരിച്ചിരുന്നില്ല.അവൻ വിളിച്ചതും നച്ചു അവിടെ നിന്നു. """ഇപ്പോൾ ഒന്നും ഞാൻ ചോദിക്കുന്നില്ല. നേരം വെളുക്കുമ്പോൾ നീ ഇവിടെ... ഹാളിൽ ഉണ്ടായിരിക്കണം.

അത്രയും പറഞ്ഞുകൊണ്ട് വിഷ്ണു കയറി പോയി. ചോദ്യങ്ങൾക്ക് ഉള്ള മറുപടികളെ കണ്ടെത്താനാവാതെ നച്ചുവും 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """വിഷ്ണു... എന്തൊക്കെയാടാ ഇത്...??? അനന്തൻ ബാൽകണിയിൽ ചിന്തയിൽ മുഴുകി നിൽക്കുന്നവനോട് ചോദിച്ചു. """അതാ എനിക്കും മനസ്സിലാവാത്തത്... അറിഞ്ഞിടത്തോളം നച്ചുവിൽ നിന്നും ഇത്തരം ഒരു കാര്യം... തൊട്ടടുത്ത നിമിഷം അവൾ പ്രെഗ്നന്റ് ആണെന്നും.... നിന്നോടുള്ള ഇഷ്ട്ടത്തിന്റെ പേരിലാണ് ഇതൊക്കെ കാണിച്ചുകൂട്ടിയതെങ്കിൽ ഈ സംഭവത്തിന്റെ അർത്ഥം അപ്പോൾ എന്താ...?? ഇനി ഇതും നിന്റെ പേരിൽ ആക്കാൻ വേണ്ടിയുള്ള നാടകം ആയിരുന്നോ..?? ""എനിക്കറിയില്ല ഹരീ.....! എനിക്കൊന്നും മനസ്സിലാവുന്നില്ല.. ""ടാ അതിന് നീ എന്തിനാണ് ഇങ്ങനെ കണ്ണുനിറയ്ക്കുന്നത്..?? ദേവു സംശയിക്കും എന്നുകരുതിയാണോ..??

അനന്തൻ പറഞ്ഞതിന്റെ ബാക്കി പോലെ കുട്ടൻ ചോദിച്ചതും അതിനുള്ള മറുപടി പറയുമ്പോൾ വിഷ്ണുവിന്റെ കണ്ണുകളും അതിനൊത്തു നിറഞ്ഞു. """ഏയ്... ദേവുവിനെ ഓർത്തില്ല ടെൻഷൻ എനിക്കില്ലടാ.. കാരണം ഞാൻ കരുതിയതിനും മുകളിലാണ് അവളെന്നെ മനസ്സിലാക്കിയത്... എനിക്ക് കിട്ടിയ ഭാഗ്യമാണെടാ അവൾ...! """പിന്നെ എന്താണ് ഈ കണ്ണ് നിറഞ്ഞതിന്റെ അർത്ഥം..?? അനന്തൻ ചോദിച്ചു. """അതിനും.. കാ... ""അതേ... കഴിഞ്ഞില്ലേ ചർച്ച... നേരം വെളുക്കാറായി...! വിഷ്ണു മറുപടി പറയും മുൻപേ ലച്ചുവും ദേവൂവും ഭദ്രയും അവിടേക്ക് വന്നിരുന്നു. ഭദ്രയാണ് ചോദിച്ചത്.. ""ഉറങ്ങാൻ തോന്നുന്ന കാര്യങ്ങൾ ആണല്ലോ നടക്കുന്നത്... അഭി പറഞ്ഞു. ""എങ്കിൽ ശരിയടാ നാളെ വരാം മുത്തശ്ശി ഒറ്റക്കല്ലേ...

അനന്തൻ വിഷ്ണുവിനോടായി പറഞ്ഞു. എല്ലാരോടും പറഞ്ഞിട്ട് അവർ പോകാനിറങ്ങി... ഒപ്പം കുട്ടനും യാത്രപറഞ്ഞിറങ്ങി.അവന്റെയൊപ്പം അവരെല്ലാം പോയപ്പോൾ അഭിയും പോയി. ദേവുംവും വിഷ്ണുവും ബാക്കിയായി... ഒന്നും മിണ്ടാതെ ബാൽകണിയിൽ ആകാശത്തേക്ക് നോക്കി നിൽക്കുന്നവന്റെ കൈവരിയിൽ വച്ചിരുന്ന കൈയ്ക്ക് മുകളിലേക്ക് കൈ ചേർത്ത് നിന്നതും വിഷ്ണു അവളിലേക്ക് നോട്ടമെയ്തു.... ഇരു മിഴികളും കഥകൾ പറയാതെ പറഞ്ഞു.. വിഷ്ണു തിരികെ കൈകൾ മുറുകെ പിടിച്ചു. ദേവു മെല്ലെ അവന്റെ തോളിലേക്ക് തല ചായ്ച്ചു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..