അനന്തഭദ്രം: ഭാഗം 18

 

എഴുത്തുകാരി: മയിൽപീലി

ആരും ഒന്നും മിണ്ടിയില്ല... മൂടി കെട്ടിയ കാർമേഘം നിശബ്ദമായ ആ രാത്രിയെ കീറിമുറിച്ചുകൊണ്ട് മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങി. അതുപോലെ തന്നെ ഭദ്രയുടെ മനസ്സിലെ കാർമേഘങ്ങളും കണ്ണുനീരായി പെയ്തുകൊണ്ടിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഭദ്രേ.....ഭ... രാവിലെ ഭദ്രയെ കാണാതെ അവളെ നോക്കി ഇറങ്ങിയതാണ് അനന്തൻ. തിരച്ചിൽ അവസാനിച്ചത് കുളത്തിന്റെ അടുത്താണ്... ഭദ്ര കുളപ്പടവിൽ ഇരിക്കുകയായിരിന്നു.. കയ്യിലുള്ള കുഞ്ഞു കല്ലുകൾ വെള്ളത്തിലെ തന്റെ പ്രതിബിംബത്തിലേക്ക് എറിഞ്ഞു കൊണ്ടിരുന്നു. ""നീ എന്താ എവിടെ ഇരിക്കണേ..?? ഒന്ന് ഞെട്ടികൊണ്ടവൾ തിരിഞ്ഞു നോക്കി..

""ഒന്നൂല്യ അപ്പുവേട്ട... വെറുതേ ഇരുന്നതാ... അനന്തനും അവൾക്കു തൊട്ട് മുകളിൽ ഉള്ള പടവിൽ ഇരുന്നു. ""ഭദ്രേ... നിനക്ക് ഈ വിവാഹത്തിന് സമ്മതം അല്ലെ?? കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം അനന്തൻ ചോദിച്ചു.. ""എനിക്ക് സമ്മതക്കുറവില്ല അപ്പുവേട്ട... മരിക്കാൻ പറഞ്ഞാലും ഈ ഭദ്ര അത് ചെയ്യും... ന്റെ ജീവിതം തന്നെ അപ്പുവേട്ടന്റെയും മുത്തശ്ശിയുടെയും ദാനമാ... ന്ത്‌ പറഞ്ഞാലും ഭദ്ര ചെയ്യും. അത്രയും കടപ്പാടുണ്ട് നിക്ക്.അപ്പുവേട്ടന്റെ ഇഷ്ടം നോക്കാതെ മുത്തശ്ശി ഇങ്ങനെ ഒരു തീരുമാനം എടുത്തതിലുള്ള സങ്കടമേ ഉള്ളു... ഒരു മൗനത്തിനു ശേഷം അവൾ പറഞ്ഞു. """ജോലിയുണ്ട് അപ്പുവേട്ട.. പോകട്ടെ. അതും പറഞ്ഞവൾ തിരികെ പടവുകൾ കയറി. """കടപ്പാട്!" അവൾ പോയതും മിഴികൾ എങ്ങോട്ടാ പായിച്ച് അവൻ സ്വയം പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വിളക്ക് വയ്ക്കാൻ ഭദ്ര കാവിലേക്ക് നടന്നു... കുറേ ആയി ഒന്നും മനസ്സുകൊണ്ട് ചെയ്യുന്നില്ലായിരുന്നു..... മനസ്സ് നിറയെ ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ആയിരുന്നു. വിളക്ക് വച്ച് തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോൾ ഒന്ന് നിന്നിട്ട് ഭദ്ര നാഗതറയ്ക്ക് ആരുകിലേക്ക് വന്നു. ഇന്ന് ഞായറാഴ്ചയാണല്ലോ! കരിവിളക്കിന് പിന്നിലേക്ക് കൈകൾ കൊണ്ട് പരതി. എപ്പോഴത്തെയും പോലെ അത് എടുക്കാനുള്ള ആകാംഷയൊന്നും അവളിൽ ഉണ്ടായിരുന്നില്ല.... ഇത്തവണ ഒരു കിഴി ആയിരുന്നു.ചുവന്ന തുണിയിൽ സ്വർണ കളർ ഡിസൈൻ ഉള്ള ഒരു കിഴി. ഇന്നലേ കൊണ്ട് വച്ചതാണെന്ന് തോന്നുന്നു... രാത്രിയിൽ പെയ്ത മഴയുടെ നനവുണ്ട്.തറവാട്ട് കവായതുകൊണ്ട് വേറെ ആരും ഇതിനുള്ളിലേക്ക് വരില്ല... തനിക്കുള്ളത് തന്നെയാണെന്ന് ഭദ്ര ഉറപ്പിച്ചു.അതും കൊണ്ട് വീട്ടിലേക്ക് നടന്നു. മുറിയിൽ ചെന്ന് തുറന്നു നോക്കി.

പതിവ് പോലെ മഞ്ചാടിക്കുരു അതിൽ ഉണ്ടായിരുന്നു... പക്ഷെ കുപ്പിവളകൾക്ക് പകരം ഒരു ചെറിയ ബോക്സായിരുന്നു അതിൽ... ഭദ്ര ഒരു സംശയത്തോടെ അത് തുറന്നു നോക്കി.. വർണക്കടലാസിനകത്ത് ഒരു വൈരക്കൽ മൂക്കുത്തി...! ഭദ്ര അതിൽ ശെരിക്കും ഞെട്ടി... അറിയാതെ കൈകൾ മൂക്കിൽ ഒന്ന് തൊട്ടു.... തന്റെ മൂക്കുത്തി ഒടിഞ്ഞ കാര്യം അറിയുന്ന ഒരാൾ... അത്രയും അടുത്ത് അറിയുന്ന ഒരാൾ... അതോ ഇനി തന്നെ എപ്പോഴും പിന്തുടരുന്ന ഒരാൾ ആകുമോ...? ഉള്ളിലൂടെ ഒരായിരം സംശയങ്ങൾ ഉയർന്നുകൊണ്ടിരുന്നു...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...