അനന്തഭദ്രം: ഭാഗം 25

 

എഴുത്തുകാരി: മയിൽപീലി

മധുരത്തോടെ ഇനിയുള്ള ജീവിതം എന്തെന്ന് അറിയാതെ അനന്തന്റെയും ഭദ്രയുടെയും ജീവിതം അവിടെ തുടങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദേവകിയമ്മയെ വൈകിട്ടാണ് ഡിസ്ചാർജ് ചെയ്തത്... വീട്ടിലേക്ക് ചെന്നതും കുട്ടൻ അവരെ നേരെ മുറിയിൽ കട്ടിലിൽ കൊണ്ടിരുത്തി. """ഇങ്ങനെ ഒരവസ്ഥ ആയിട്ടാ... അല്ലെങ്കിൽ കല്യാണത്തിന് പോയേനെ ഞാൻ... ""നിക്ക് കുറച്ചൊക്കെ ആവതുണ്ടായിരുന്നല്ലോ.. നിനക്ക് വേണോങ്കിൽ കല്യാണത്തിന് പൊയ്ക്കൂടായിരുന്നോ?? പതിഞ്ഞ സ്വരത്തിൽ അവർ ചോദിച്ചു.. കുട്ടൻ നിശബ്ദം ആയിരുന്നു...ഹോസ്പിറ്റലിൽ നിന്ന് കൊണ്ടുവന്ന തുണികൾ ഒക്കെ അടുക്കി വയ്ക്കുകയായിരുന്നു... """എന്റെ കുട്ടിക്ക് ഭദ്രയേക്കാൾ നല്ല ഒരു പെണ്ണ് വരും... അവർ അത് പറഞ്ഞതും അവൻ ഞെട്ടി അവരെ നോക്കി.... പതിയെ കട്ടിലിലേക്ക് ഇരുന്നു.. """അമ്മയ്ക്ക്.. അമ്മയ്ക്കറിയായിരുന്നു അല്ലെ?? """മക്കളുടെ മനസ്സ് അമ്മമാർക്കല്ലാണ്ട് വേറെ ആർക്കാ പെട്ടെന്ന് മനസ്സിലാവുക?? നിക്കും അവളെ ഈ വീട്ടിലേക്ക് കൊണ്ട് വരണമെന്നുണ്ടായിരുന്നു... കുട്ടന്റെ കണ്ണുകൾ നിറഞ്ഞു...

"""ഒരു വട്ടം അവളോട് ചോദിക്കായിരുന്നില്ലേ?? """പറയാതെ ഇരുന്നത് നന്നായി അമ്മേ... എന്നോടവൾക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടായിരിക്കില്ല.. സാരോല്യ..എനിക്ക് ഇനിയും സ്വതന്ത്രമായി അവളോട് മിണ്ടാലോ... ഒട്ടൊരു മൗനത്തിന് ശേഷം അവൻ പറഞ്ഞു. ""മോനേ... ""ശെരിയല്ലേ അമ്മേ... എനിക്ക്... എനിക്കെന്റെ അമ്മയുണ്ടല്ലോ.. അവൻ അനന്തന് അവന്റെ മാത്രം എന്ന് പറയാൻ ആരും ഇല്ലാലോ അമ്മേ... ഭദ്ര... അവൾ നല്ല കുട്ടിയാ... അനന്തന് അവൾ ഇത്ര നാളത്തെ കിട്ടാതെ പോയ സ്‌നേഹം മുഴുവൻ കൊടുത്തോളും... അവൻ പാവം ആണമ്മേ... അവര് തമ്മിൽ നല്ല... നല്ല ചേർച്ചയാ... നിക്ക് നിക്ക് സന്തോഷം ആണമ്മേ... നമുക്ക് നമ്മൾ മതി... പൊട്ടി വന്ന സങ്കടം ദേവകിയമ്മ കാണാതെ ഇരിക്കാൻ അവൻ ഒരുപാട് പാടുപെടുന്നുണ്ടായിരുന്നു....നിറഞ്ഞ കണ്ണുകൾ അവർ കാണാതെയിരിക്കാൻ മുഖം തിരിച്ചിരുന്നു . അവർ മെല്ലെ അവന്റെ തോളിൽ കൈവച്ചു.. ""മോനേ... ന്തിനാ അമ്മേടെ അടുത്ത് ഒക്കെ നീ മറയ്ക്കണേ... ഇനിയെങ്കിലും ഉള്ളിലെ സങ്കടം ഒറ്റയ്ക്കു ചുമക്കാതെ ഇറക്കി വയ്ച്ചൂടെ?...

പറഞ്ഞു തീർന്നതും അവൻ അവരുടെ മാറിലേക്ക് ഒരു പൊട്ടികരച്ചിലോടെ വീണിരുന്നു... ഒരു കൊച്ചു കുഞ്ഞിനെ പോലെ എങ്ങലടിച്ചുകൊണ്ടിരുന്നു... ആ അമ്മമനസ്സും അതോടൊപ്പം തേങ്ങിക്കൊണ്ടിരുന്നു... മതിയാവോളം കരഞ്ഞ് അവന്റെ മനസ്സിലെ ഭാരം ഒഴിയട്ടേയെന്ന് കരുതി അവർ മിണ്ടിയില്ല... അവന്റെ മുടിയിഴകളിലൂടെ തഴുകികൊണ്ടിരുന്നു... ഇരുവർക്കുമിടയിൽ നിശബ്ദത പടർന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രി എല്ലാവരും നേരത്തെ കിടക്കാൻ തുടങ്ങി.... """"നീ എന്താ പെണ്ണേ എവിടെ കിടന്ന് താളം ചവിട്ടുന്നെ?? വെള്ളം എടുത്തോണ്ട് പോകാൻ തുടങ്ങിയപ്പോൾ ആണ് മായ അങ്ങോട്ടും എങ്ങോട്ടും നടക്കുന്ന ഭദ്രയെ കണ്ടത്... """അത് പിന്നെ ഒന്നൂല്യ... """ന്നാ പിന്നെ പോയി കിടക്ക്.... """"മായേച്ചി ഞാനേ ന്റെ മുറിയിൽ കിടന്നാ പോരെ..?? """ഏഹ്ഹ് ഒന്ന് പോയെ പെണ്ണേ.... """"മായേച്ചി അത് പിന്നെ നിക്ക് അപ്പുവേട്ടന്റെ മുറിയിൽ പോകാൻ ഒരു പേടി... """ഇതാ ഇപ്പോ നന്നായെ..! നീ ആദ്യമായിട്ടാണോ അവന്റെ മുറിയിൽ കേറുന്നേ?? """"അത് മുൻപല്ലേ... ഇപ്പോ അങ്ങനെ അല്ലാലോ...

. """ഇപ്പോ പിന്നെ അവനു കൊമ്പും വാലും മുളച്ചോ?? """"അതല്ലാ... """ഏതല്ലാ?? മായ പുരികം ഉയർത്തി നോക്കി.. """മായേച്ചി...! അവൾ ദയനീയമായി വിളിച്ചു. ""നീ നേരത്തെ കണ്ട അപ്പു തന്നെയാ അവൻ... അല്ലാണ്ട് ഇപ്പോ അവൻ ഡ്രാക്കുള ഒന്നും ആയിട്ടില്ല... അവൻ നിന്നെ പിടിച്ച് തിന്നുകയുമില്ല ഭദ്രേ...! """ഭദ്ര നിന്ന് നഖം കടിച്ച് ആലോചിച്ചുകൊണ്ടിരുന്നു... """നീ ആ നഖം തിന്ന് തീർക്കാതെ മുറിയിലേക്ക് പോയേ... """ആഹ്ഹ് മായേച്ചി കിച്ചൂട്ടൻ ഇന്നും ന്റെ കൂടെ കിടക്കുന്നെന്ന് പറഞ്ഞിരുന്നു... കിടന്നില്ലെങ്കിൽ അവൻ പിണങ്ങും... """ഹാ അവൻ ഉറങ്ങിയിട്ട് നേരം കുറേ ആയി... """ഹേ.. ദൈവമേ ചതിച്ചോ.. കിച്ചൂട്ടനും ന്നെ കയ്യൊഴിഞ്ഞല്ലോ...?? ഭദ്ര ആത്മഗതം പറഞ്ഞു. ""ഉണരുമ്പോൾ തിരക്കിയാലോ?? അവസാന ശ്രമം എന്നോണം അവൾ പറഞ്ഞു നോക്കി... """ഞാൻ അടുത്തുണ്ടല്ലോ ന്തേലും പറഞ്ഞോളാം... നീ ഇപ്പോ കിടക്കാൻ നോക്കിയേ...കിച്ചൂന്റെ കൂടെ അല്ല അപ്പൂന്റെ കൂടെയാ നീ ഇപ്പൊ വേണ്ടേ...അവനാ നിന്നെ കെട്ടിയെ...!

കയ്യിലെ ജഗ്ഗ്‌ അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് മായ അവളെ ഉന്തി തള്ളി വിട്ടു... ""ഇങ്ങനെ ഒരു പെണ്ണ്..! അവൾ പോകുന്നത് നോക്കി മായ ഒരു ചിരിയോടെ പറഞ്ഞു. ഭദ്ര മുറിയിലേക്ക് ചെല്ലുമ്പോൾ ആനന്തൻ മേശക്കരുകിൽ ഇരിക്കുകയായിരുന്നു... ഭദ്ര കട്ടിലിൽ ചെന്നിരുന്നു... ""കിടക്കണോ അതോ ഇരിക്കാണോ? ഭദ്ര ആലോചിച്ചുകൊണ്ടിരുന്നു.. """നീ കിടന്നോ.. ഞാൻ ഈ കണക്കൊന്ന് നോക്കിയിട്ട് കിടന്നോളാം... അവൾ കട്ടിലിൽ ഇരിക്കുന്നത് കണ്ടതും അനന്തൻ പറഞ്ഞു. """വേണ്ട ഇവിടെ ഇരുന്നോളാം.. കട്ടിലിൽ ചുമരിൽ ചാരി ഇരുന്നുകൊണ്ടവൾ പറഞ്ഞു. പിന്നീട് അവൻ ഒന്നും പറഞ്ഞില്ല. ആദ്യമായി അവിടം കാണുന്ന പോലെ ചുറ്റും നോക്കി ഇരിക്കുന്നവളെ അനന്തൻ കണ്ണാടിയിലൂടെ നോക്കി..

കുറച്ച് കഴിഞ്ഞ് അനക്കം ഒന്നും കേൾക്കാതായപ്പോൾ കണ്ണാടിയിൽ കൂടി നോക്കി.. ക്ഷീണം കൊണ്ടാകും അവൾ ഉറങ്ങിയിരുന്നു.. കണക്ക് ബുക്ക് അടച്ചുവച്ചവൻ എഴുന്നേറ്റ് അവളെ ഒന്ന് നോക്കി. തല ഒരു വശത്തേക്ക് ചരിഞ്ഞിരുന്നത് കൊണ്ട് കുഞ്ഞു മുടികൾ മുഖത്തേക്ക് വീണിരുന്നു ...അവനത് ചെവിക്കുപുറകിലേക്ക് ഒതുക്കി വച്ചു. ജനാലയിൽ കൂടി ചെമ്പകപ്പൂവിന്റെ മാസ്മരിക ഗന്ധം കാറ്റിലൂടെ മുറിക്കകമാകെ പരക്കുന്നുണ്ടായിരുന്നു... നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ കണ്ട് അവന് എന്തോ ഒരു വാത്സല്യം തോന്നി. അവളെ താങ്ങി എടുത്തവൻ കട്ടിലിൽ നേരെ കിടത്തി... പുതപ്പെടുത്ത് പുതപ്പിച്ചു കൊടുത്തു. ഒരുപാട് വലിയ കട്ടിലല്ലാത്തതുകൊണ്ട് ഭദ്രയ്ക് ഓരംചേർന്നവൻ കിടന്നു.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...