അനന്തഭദ്രം: ഭാഗം 36

 

എഴുത്തുകാരി: മയിൽപീലി

ആദ്യമായി ഭദ്ര മഴയുടെ പ്രണയഭാവം ആസ്വദിച്ചു. കുളിരുള്ള ആ മഴയിൽ അവന്റെ നെഞ്ചിലെ ചൂടിലേക്ക് ചാഞ്ഞിരുന്നു കൊണ്ട്..... അത്രമേൽ പ്രണയത്തോടെ...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് ഭദ്ര കുളിച്ചിട്ട് വന്ന് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കോതുമ്പോൾ ആണ് അനന്തൻ കുളിച്ചിട്ട് വന്നത്... കുറച്ച് നേരം കണ്ണാടിയിൽ കൂടി ഭദ്രയെ നോക്കി നിന്നു. """എന്തിനാ നീ തണുത്ത വെള്ളത്തിൽ കുളിച്ചേ...?? ""ഇപ്പൊ കുഴപ്പം ഇല്ല അപ്പുവേട്ട... """ഹ്മ്മ് അവനൊന്നമർത്തി മൂളി.. കുറച്ച് കഴിഞ്ഞ് പെട്ടെന്ന് അവൾക്കരുകിലേക്ക് നടന്നു വന്ന് . അവളിലേക്ക് ചേർന്നു നിന്നു. കണ്ണാടിയിൽ നോക്കികൊണ്ട് തന്നെ സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ സീമന്ത രേഖയിൽ ഇട്ടുകൊടുത്തു. ""ഇങ്ങനെ ഒഴിച്ചിടാനല്ല ഞാൻ ഇവിടം ചുമപ്പിച്ച് തന്നത്....! കാതരുകിൽ പതിഞ്ഞ ശബ്ദത്തോടെ അവൻ പറഞ്ഞു. ഒരു ചിരിയോടെ ഭദ്ര പോകാൻ തുണിഞ്ഞതും അനന്തൻ അവളെ വലിച്ച് കട്ടിലിലേക്കിരുത്തി. അവൾ സംശയഭാവത്തോടെ അവനെ നോക്കി. """കണ്ണടക്ക്... """എന്തിനാ അപ്പുവേട്ട...? ""

കണ്ണടക്കടി...! ഹോ എത്രപെട്ടെന്നാ കാട്ടുപ്പൂച്ച വെളിയിൽ വന്നത്... കപട ദേഷ്യത്തോടെ അവൻ പറഞ്ഞതും പിറുപിറുത്തുകൊണ്ട് ഭദ്ര ചുണ്ട് കോട്ടികൊണ്ട് കണ്ണടച്ചു. അനന്തൻ മേശ തുറന്ന് ഒരു ചെറിയ ബോക്സ്‌ കയ്യിലെടുത്തു. ശേഷം ഒരു ചിരിയോടെ കസേര വലിച്ചിട്ട് അവൽക്കരികിലേക്കിരുന്നു. """ഭദ്രേ... ""ഹ്മ്മ്... കണ്ണുതുറക്കാതെ തന്നെ അവൾ മൂളി. ""കാല് നീട്ടിക്കേ... """എന്തിനാ അപ്പുവേട്ട..? """ഇങ്ങോട്ട് കാണിക്ക്.. ദൈവമേ ഇനി കാലേ പിടിച്ച് നിലത്തേക്കിടാൻ ആണോ പറയുന്നതിനൊപ്പം അവൻ കാലിൽ പിടിച്ച് വലിച്ചതും അവൾ ആത്മഗതം പറഞ്ഞു. """അപ്പുവേട്ടാ... കണ്ണ് തുറക്കട്ടെ...? """അടങ്ങി ഇരിക്ക് പെണ്ണേ... """അയ്യോ ഇതെന്താ പഴുതാര വല്ലോം ആണോ.. കാലിൽ ഒരു തണുപ്പനുഭവപ്പെട്ടതും ഭദ്ര ചെറുതായി കാല് വലിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ട് അനന്തന് ചിരി വന്നു... """കണ്ണ് തുറന്നോ.... മെല്ലെ കണ്ണ് തുറന്ന് ഭദ്ര കാലിലേക്ക് നോക്കിയതും അത്ഭുതത്തോടെ ഞെട്ടി അനന്തനെ നോക്കി. ഇടക്ക് ഇടക്ക് കുഞ്ഞു മുത്തുകൾ വച്ച ഒരു സ്വർണ പാദസരം... ""ഇവിടെ ഇതിന്റെ ഒരു കുറവുണ്ടായിരുന്നു...

ഭംഗിയുള്ളിടം ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്നത് എനിക്കിഷ്ടമല്ല... കണ്ണിറുക്കി ഒരിളം ചിരിയോടെ പറയുന്നവനെ ഭദ്ര കണ്ണിമായ്ക്കാതെ നോക്കി... കൈയ്യിലിരുന്ന മറ്റേ പാദസരം അവൻ അവൾക്ക് നേരെ നീട്ടി... ഭദ്ര മറ്റേകാൽ കൂടി നീട്ടി കൊടുത്തു... എഴുന്നേൽക്കാൻ തുടങ്ങിയ അനന്തൻ അവിടെ തന്നെ ഇരുന്ന് അതുകൂടി കാലിൽ ഇട്ടുകൊടുത്തു... കൊലുസ്സിന്റെ കൊളുത്ത് ഇടാൻ പാട് തോന്നിയപ്പോൾ അനന്തൻ കുനിഞ്ഞ് പല്ലുകൊണ്ട് കൊളുത്ത് അടുപ്പിക്കാൻ തുടങ്ങി... അവന്റെ മീശ കാലിൽ ഇക്കിളിയാക്കിയാപ്പോൾ ഭദ്ര അറിയാതെ കാല് പിന്നിലേക്ക് വലിച്ചു. ചെയ്യുന്ന ജോലി നിർത്താതെ കൊലുസ്സ് കടിച്ച് പിടിച്ചുകൊണ്ട് തന്നെ അവൻ കണ്ണുകളുയർത്തി ഭദ്രയെ നോക്കി. എന്തോ അവന്റെ ആ നോട്ടം ഹൃദയത്തിൽ വന്ന് കൊള്ളുന്നപോലെ തോന്നി ഭദ്രയ്ക്ക്. ആ നോട്ടം താങ്ങാനാവാതെ ഭദ്ര മിഴികൾ താഴ്ത്തി. കൊലുസിട്ടിട്ട് അനന്തൻ എഴുന്നേറ്റു.

വെളുത്ത് പരന്ന ആ കാലുകളിൽ കിടക്കുമ്പോഴാണ് ആ പാദസരത്തിന് ഭംഗി കൂടുന്നതെന്ന് പോലും അനന്തന് തോന്നിപ്പൊയി... "ചെരേണ്ടതിനോട് ചേരുമ്പോഴല്ലേ എന്തിനും ഭംഗി കൂടുക..." ഒപ്പം അത്രമേൽ പറ്റിച്ചേർന്ന് ആ കാലുകളിൽ പിണഞ്ഞുകിടക്കുന്ന ആ പാദസരത്തിനോട് ഒരു കുഞ്ഞ് കുശുമ്പും... ഭദ്ര കൊലുസ്സ് ഇട്ട് നിലത്തേക്കിറങ്ങി നടന്നു നോക്കി... അനന്തൻ ഇടാനുള്ള ഷർട്ട്‌ അലമാരയിൽ നോക്കുകയായിരുന്നു. കാലിൽ മാത്രം നോക്കി അങ്ങോട്ടും എങ്ങോട്ടും അവൾ നടക്കുന്നത് കണ്ട് അനന്തന് ചിരി പൊട്ടുന്നുണ്ടായിരുന്നു... ഒപ്പം അവളുടെ മുഖത്തെ സന്തോഷം കാണെ ഇത്ര നാൾ അത് ശ്രദ്ധിക്കാഞ്ഞതിലുള്ള ഒരു കുഞ്ഞ് നൊമ്പരവും. ""അപ്പോ കാട്ടുപൂച്ചയ്ക്ക് സെലെക്ഷൻ ഒക്കെ ഉണ്ടല്ലേ... ആത്മഗതിച്ചതാണെങ്കിലും ഏറുകണ്ണിട്ട് അനന്തനെ നോക്കിയപ്പോൾ അവന്റെ നോട്ടം കണ്ടിട്ടാണ് ആത്മഗതം ഉച്ചത്തിൽ ആയിപോയതെന്ന് ഭദ്ര അറിഞ്ഞത്.

"""കേട്ടോ... കേട്ടില്ലേ.... അയ്യോ കേട്ട് കേട്ട്... അവനടുത്തേക്ക് വരുന്നതുകണ്ട് നാക്ക് കടിച്ചുകൊണ്ട് ഒരുകണ്ണടച്ച്പിടിച്ച് ഭദ്ര മനസ്സിൽ പറഞ്ഞു. ഞൊടിയിടയിൽ അനന്തൻ അവളെ കതകിലേക്ക് ചേർത്ത് പിടിച്ചു.... """ഒന്നൂടെ വിളിച്ചേ... """" എ....എന്ത്... കണ്ണിമയ്ക്കാതെ തന്നെ നോക്കുന്ന അനന്തനെ കാണെ ഒരു പരിഭ്രമത്തോടെ ഭദ്ര ചോദിച്ചു. """ഇപ്പൊ വിളിച്ചത്... """സോറി അപ്പുവേട്ട ഞാൻ അറിയാതെ... അവിടെ അനക്കം ഒന്നുമില്ല... """നീ വിളിക്കുന്നത് കേട്ടാണ് ആ കൊച്ചുകുരുട്ടും എന്നെ അങ്ങനെ വിളിക്കുന്നത്... """അത് പിന്നെ.. """ഏത് പിന്നെ...?? ചോദിക്കുന്നതിനൊപ്പം അവളുടെ മുഖമാകെ അനന്തന്റെ കണ്ണുകൾ ഓടി നടന്നു. അതനുസരിച്ച് ഭദ്രയുടെ ചുണ്ടിന്മേൽ വിയർപ്പ് പിടിഞ്ഞുകൊണ്ടിരുന്നു. """ഔ... അവളുടെ നിൽപ്പ് കാണെ അനന്തൻ അവളുടെ ദവണിക്കിടയിലൂടെ അവളുടെ വയറിൽ ഒരു പിച്ച് കൊടുത്തു. കടിച്ച് പിടിച്ച ചിരിയോടെ അനന്തൻ അവളെ നോക്കി.

ഭദ്രയുടെ ചുണ്ടുകൾ കൂർത്തു വന്നു. അതുകൂടെ ആയപ്പോൾ അനന്തൻ പൊട്ടിച്ചിരിച്ചുപോയി... ""ഹും.. ഭദ്ര ചിറികോട്ടി മുഖം കുനിച്ചുനിന്നു. പെട്ടെന്ന് അവന്റെ ചിരി നിന്നതും ഭദ്ര മുഖം ഉയർത്തി നോക്കി. എന്തോ ചിന്തിച്ച് നിൽക്കുന്ന അനന്തനെ കണ്ടതും അവൾ അവനെ തന്നെ നോക്കി നിന്നു. അപ്പോൾ തന്നെ അനന്തൻ അവളുടെ ഇരുവശങ്ങളിലായി കൈകുത്തി നിന്നു. അവൻ എന്താണ് ചിന്തിക്കുന്നതെന്ന് ആലോചിച്ച് താഴേക്ക് നോക്കി നഖം കടിച്ചുകൊണ്ടിരുന്ന ഭദ്ര മുഖം ഉയർത്തി നോക്കിയതും അത്രയും അടുത്ത് നിൽക്കുന്ന അനന്തനെ കണ്ട് അവൾ മിഴിച്ച് നോക്കി... """ഹ്മ്മ്...?? അനന്തൻ ചോദിച്ചു... ""ഹ്മ്മ്? അവളും അതേ ഈണത്തിൽ ചോദിച്ചു... ""അത് ഞാൻ നിനക്കിന്ന് മരുന്ന് തന്നില്ലാലോ..?? അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായതും ഭദ്ര അവനെ തള്ളിമാറ്റി പുറത്തേക്കോടി...

അനന്തൻ വീണ്ടും പൊട്ടിച്ചിരിച്ചു. പകുതി ഓടിയിട്ട് ഭദ്ര കോണിപ്പടിയിൽ നിന്നുകൊണ്ട് ചുമരിൽ ചാരി നിന്ന് ആഞ്ഞു ശ്വാസം വലിച്ചു... പിന്നെ വയറിലേക്ക് ഒന്ന് നോക്കി... ""എന്തൊരു പിച്ച കാട്ടുപൂച്ച പിച്ചിയത്... നഖം ഞാൻ ഓടിക്കുന്നുണ്ട്... വയറിലെ പാടിലേക്ക് നോക്കിയവൾ സ്വയം പറഞ്ഞു. വെളുത്ത ആ വയറിൽ പിച്ചിയ പാട് ചുമന്നു കിടപ്പുണ്ടായിരുന്നു... ആ ചെറു നോവും അവൾക്കുള്ളിലൊരു കുളിരുനിറച്ചു. രണ്ടു പേരും ആദ്യമായി പ്രണയത്തിന്റെ ഭാവങ്ങൾ ആസ്വദിക്കുകയായിരുന്നു.... അതിന്റെ പുതിയ അർത്ഥതലങ്ങൾ തേടുകയായിരുന്നു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...