അനന്തഭദ്രം: ഭാഗം 49

 

എഴുത്തുകാരി: മയിൽപീലി

ദേവു അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആണ് പുറത്ത് കോണിങ് ബെല്ല് കേട്ടത്. അവൾ വാതിൽ തുറന്നതും മുന്നിൽ കണ്ടവരെ നോക്കിയവൾ സംശയപൂർവ്വം നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മുന്നിൽ നിൽക്കുന്നവരും അവളെ ആകെ ഒന്നുഴിഞ്ഞു നോക്കി.... ""ആരാ.. മുന്നിൽ നിൽക്കുന്ന സ്ത്രീയെയും പെൺകുട്ടിയെയും നോക്കി ദേവു ചോദിച്ചു. കുറേ ആഭരണവും വലിയ പൊട്ടും ഒക്കെ ഇട്ടൊരു സ്ത്രീ.. ഒരു 50 വയസ്സ് കാണും... പെൺകുട്ടി ആണെങ്കിൽ വലിയ ജാഡ ഇട്ട് നിൽക്കുന്നു... ""അത് ഞങ്ങൾ അല്ലെ ചോദിക്കണ്ടേ.. ഒരു പുച്ഛം കലർന്ന സ്വരത്തിൽ അവർ തിരികെ പറഞ്ഞു. ""ആരാ മോളേ... അപ്പോഴേക്കും ജയപ്രഭ അവിടേക്ക് വന്നിരുന്നു.. """അറിയില്ല അമ്മേ... സഞ്ചരിക്കുന്ന ജ്വലറി ആണെന്ന് തോന്നുന്നു... പക്ഷെ ഈ കുട്ടിയെ കണ്ടിട്ട് ഈ പാത്രം ഒക്കെ വിക്കാൻ നടക്കുന്ന ആണെന്ന് തോന്നുന്നു... ഇവിടെ ഒന്നും വേണ്ട അല്ലെ അമ്മേ... ""അതേ... അതും പറഞ്ഞവർ വാതിലിനരുകിൽ വന്നതും ഒന്ന് ഞെട്ടി... '""അയ്യോ ഭാരതി ചേച്ചിയോ... മോളേ ഇത് വിച്ചൂന്റെ അച്ഛൻ പെങ്ങളും മോളുമാ...!

അവർ ഒന്നുകൂടി ഞെളിഞ്ഞു നിന്നു. ദേവു അതിന് മൈൻഡ് കൊടുത്തില്ല. ജയ അകത്തേക്കവരെ ക്ഷണിച്ചതും ആ പെണ്ണൊരു പുച്ഛത്തോടെ ദേവുവിനെ നോക്കി അകത്തേക്ക് കയറി. ""ഈ പെണ്ണ് ഏതാ പ്രഭേ...? """അത് വിച്ചുവിന്റെ പെണ്ണാ... അത് കേട്ടതും ആ പെണ്ണവളെ കാത്തുന്നൊരു നോട്ടം നോക്കി.. ദേവു ആണെങ്കിൽ കൈയിലെ രോമം പിച്ചി കാറ്റിൽ പറത്തുന്ന പോലെ ആക്ഷൻ ഇട്ടു... """ഞാൻ ചായ എടുക്കാം ട്ടോ.. ജയ അടുക്കളയിലേക്ക് പോയതും അവരും ഒപ്പം പോയി.. """മനസ്സിൽ വല്ല മോഹവും ഉണ്ടേൽ അതങ്ങ് മാറ്റി വച്ചേരെ... നിന്നെക്കൊണ്ട് എന്റെ വിച്ചൂവേട്ടനെ വീഴ്ത്താൻ ഒന്നും പറ്റില്ല... ദേവു ആണെങ്കിൽ ചെവിയിൽ വിരലിട്ട് കറക്കി കൊണ്ട് നിന്നു. അതവളെ ചൊടിപ്പിച്ചു. ""ടീ.. """പോടി പുല്ലേ.. ""എന്താ നീ പറഞ്ഞത്.. ""പോടീ പുല്ലേ ന്ന് ""നിനക്ക് ഈ നക്ഷത്രയെ അറിയില്ല... """ജില്ലാ കലക്‌ടർ ഒന്നും അല്ലാലോ അറിയാൻ... ഹോ ആയിരുന്നെങ്കിൽ ആ ജില്ലയുടെ അവസ്ഥ.. """നിന്നെ ഞാൻ കാണിച്ച് തരാടി.. ""അയ്യേ എനിക്ക് നിന്റെ ഒന്നും കാണണ്ട.. നീ ആര് കൊളപ്പുള്ളി ലീലലോ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് മുണ്ട് പൊക്കി കാണിക്കാൻ... പിന്നെ നിനക്ക് എന്തേലും കാണിക്കാൻ ഉണ്ടെങ്കിൽ ദേ പോയില്ലേ വീപ്പയ്ക്ക് നെക്ലൈസ് ഇട്ടപോലെ ഒരു തള്ള.. അവരോട് കാണിക്ക്... "

""നച്ചു മോളേ... ജയ പ്രഭ ചായ കൊണ്ട് വന്നതും അവളത് വാങ്ങി കുടിച്ചു. ദേവുവും ഒരു കപ്പ്‌ വാങ്ങി. ചായ കുടിച്ച് കഴിഞ്ഞ് അവൾ പോകാൻ നിന്നതും നമ്മുടെ ദേവു നൈസ് ആയിട്ട് കാലൊന്ന് നീട്ടി വച്ചു. ദേ കിടക്കുന്നു നക്ഷത്ര മൂടും ഇടിച്ച് തറയിൽ... ""അയ്യോ മോളേ.. ദേവു അവളെ താങ്ങി എഴുന്നേൽപ്പിച്ചു. ""ശോ സൂക്ഷിച്ചൊക്കെ നടക്കണ്ടേ... ദേവു അവളെ സെറ്റിൽ ഇരുത്തികൊണ്ട് പറഞ്ഞു... നക്ഷത്ര അവളെ ദേഷ്യപ്പെട്ട് നോക്കി... ജയ അപ്പോഴേക്കും പൊട്ടിയ കപ്പ്‌ നിലത്തുന്ന് എടുത്തിരുന്നു. ""ദാ ഇപ്പൊ നീ വീണില്ലേ...അതിനേക്കാൾ പാടുള്ള കാര്യം ഒന്നുമല്ല വിഷ്ണുവേട്ടനെ വീഴ്ത്താൻ... പിന്നെ ഈ ദീക്ഷിതയോടെ കളിക്കുമ്പോ അതിനുള്ള സ്റ്റാമിന ഉണ്ടോന്ന് കൂടി സ്വയം ചിന്തിച്ചിട്ടേ അതിന് നിക്കാവൂ... ""എന്തേലും പറ്റിയോ മോളേ... ജയ നക്ഷത്രയ്ക്കരുകിൽ വന്നു. അവൾ ചിരിക്കാൻ ശ്രമിച്ചു. ""ഹോ എന്തൊരു ദാഹം..! അതും പറഞ്ഞ് ദേവു ചായയും കുടിച്ച് അടുക്കളയിലേക്ക് പോയി. നക്ഷത്രയുടേ അമ്മ പല്ല് കടിച്ച് നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""ഹോ... മനുഷ്യന്റെ നടു ഒടിഞ്ഞു. അതും പറഞ്ഞ് ഭദ്ര മുറിയിലേക്ക് വന്നു. കഴുകാനുള്ള തുണികളൊക്കെ എടുക്കുകയായിരുന്നവൾ. അപ്പോഴാണ് അവളെടുത്ത് കൊടുത്ത അനന്തന്റെ ഷർട്ട്‌ അവളൊന്ന് നോക്കിയത്. ബാക്കി തുണികൾ ഒക്കെ കട്ടിലിൽ ഇട്ടവൾ അവന്റെ ആ ഷർട്ട്‌ നെഞ്ചിലേക്ക് ചേർത്തു ശേഷം മൂക്കിലേക്ക് അടുപ്പിച്ച് അവന്റെ ഗന്ധം ഉള്ളിലേക്ക് വലിച്ചെടുത്തു. ആ ഗന്ധത്തിൽ അവനടുത്തുള്ളപോലെ തോന്നി അവൾക്ക്.. ഒരു കുസൃതി തോന്നി ഭദ്ര അവന്റെ ഷർട്ട്‌ ഇട്ട് നോക്കി.. എന്നിട്ട് കണ്ണാടിയിൽ തന്റെ പ്രതിഭിംബം നോക്കി.. ഷർട്ടിന്റെ കൈ അവൾ ചുരുക്കി വച്ചു... ""നിനക്ക് നോക്കി നടന്നൂടെ ഭദ്രേ..?? അവൻ പറയുന്ന പോലെ കണ്ണാടിയിൽ നോക്കി ഇല്ലാത്ത താടി ഉഴിഞ്ഞുകൊണ്ടവൾ പറഞ്ഞു. എന്നിട്ട് അവൾ പൊട്ടിച്ചിരിച്ചു. അതേ ചിരിയോടെ തിരിഞ്ഞതും കാണുന്നത് കുസൃതി നിറഞ്ഞ നോട്ടത്തോടെ ചുണ്ടുകൾ കൂട്ടി പ്പിടിച്ച് മീശ പിരിച്ചുകൊണ്ട് വാതിൽക്കൽ നിൽക്കുന്ന അനന്തനെ ആണ്... ഭദ്ര നാവ് കടിച്ചു... """അത് ഞാൻ... അനന്തൻ ആരുകിലേക്ക് വരുന്നകണ്ടവൾ പരുങ്ങി നിന്ന് പറഞ്ഞു. ""ഞാനുള്ളപ്പോൾ എന്തിനാ എന്റെ പൊണ്ടാട്ടി ഷർട്ടിനെ കെട്ടിപ്പിടിക്കുന്നെ...? കുറുമ്പോട് അനന്തൻ അവളെ നോക്കി ചോദിച്ചു.

""അത് ഞാൻ വെറുതേ... ""വെറുതെയോ.. അനന്തൻ അവളുടെ മുടി പിന്നിലേക്ക് ഒതുക്കികൊണ്ട് ചോദിച്ചു. അവളുടെ ഭാവം കാണേ അവന് ചിരി പൊട്ടുന്നുണ്ടായിരുന്നു... അനന്തൻ പെട്ടന്നവളെ തിരിച്ച് നിർത്തി പുറകിൽ നിന്നു. അവന് ഷർട്ടിന്റെ ബട്ടൺസ് ഓരോന്നായി അഴിക്കുന്നത് കണ്ട് ഭദ്ര കണ്ണാടിയിൽ കൂടി അവനെ അന്തം വിട്ട് നോക്കി... """ഷർട്ട്‌ ഇടാൻ അറിയില്ലെങ്കിൽ എന്നോട് പറയരുതോ...?? അപ്പോഴാണ് അവളും കണ്ടത് കേറിയും ഇറങ്ങിയും ആണ് ഷർട്ട്‌ ഇട്ടിരിക്കുന്നത്. അനന്തൻ അത് നേരെ ഇട്ടു. ശേഷം അവളെ പിന്നിലൂടെ പുണർന്നു. കണ്ണാടിൽ കൂടി അവളെ നോക്കി നിന്നു. """ഇപ്പൊ നിന്നെ കാണാൻ ഒരു ചന്തം ഉണ്ട് ട്ടോ... അനന്തൻ അവളെ തിരിച്ച് നിർത്തി. """ഭദ്രേ... കുനിഞ്ഞ് നിൽക്കുന്ന അവളുടെ മുഖം അനന്തൻ പിടിച്ചുയർത്തി.. അവന്റെ നോട്ടം താങ്ങാൻ ആവാതെ ഭദ്രയുടെ മിഴികൾ പിടച്ചിലോടെ താഴ്ന്നു... ""എന്നേ.. പേടിയാ...? ""മ്മ് ഹും.. ""അപ്പൊ ഇഷ്ട്ടാ..? അവൾ ചിരിക്ക മാത്രം ചെയ്തു. അനന്തന്റെ കൈകൾ ഇടുപ്പിൽ മുറുകുന്നത് അവളറിഞ്ഞു...

ഹൃദയം ദ്രുത ഗതിയിൽ മിടിക്കുന്നുണ്ടായിരുന്നു... അനന്തൻ അവളുടെ കണ്ണുകളിൽ ചുണ്ടുകൾ ചേർത്തു... പിന്നെ ആ വൈരക്കൽ മൂക്കുത്തിയിലും... ഒട്ടും പ്രതീക്ഷിക്കാതെ അനന്തൻ ഭദ്രയുടെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി. ഭദ്രയുടെ കൈകൾ അനന്തന്റെ ഷർട്ടിൽ മുറുകി. മിഴികൾ കൂമ്പി അടഞ്ഞു. അവളുടെ ഉടൽ അവന്റേതിനോട് അത്രമേൽ അമർന്നു നിന്നു. അനന്തന്റെ താടി രോമങ്ങൾ കഴുത്തിൽ ഉരസിയതും ഭദ്ര ഒന്നുയർന്ന് പൊങ്ങി അവന്റെ മുടിയിഴകൾ കൊരുത്തു വലിച്ചു... ""അപ്പു...ഏട്ടാ..! ഭദ്ര വേഗത്തിൽ ഉയർന്നു താഴുന്ന ശ്വാസത്തെ അടക്കാൻ പാടുപെട്ടുകൊണ്ട് വിളിച്ചു. അനന്തൻ അവളിൽ നിന്നും പിടി വിട്ടുകൊണ്ട് മുഖം ഉയർത്തി. """എന്താ പെണ്ണേ.... ഭദ്രയ്ക്ക് ശബ്ദം വരുന്നുണ്ടായിരുന്നില്ല.. അവളുടെ തുടുത്ത അധരങ്ങൾ കാണേ അനന്തന് സ്വയം നിയന്ത്രണം നഷ്ടമാകുന്നപോലെ തോന്നി. അവളിലേക്ക് മുഖം താഴ്ത്തിയതും ഭദ്ര അവനെ തള്ളി പുറകിലേക്കാഞ്ഞു... അനന്തന്റെ മുഖം വല്ലാതെ ആയി. ""അത് ഞാൻ സോറി... നിനക്ക് ഇഷ്ടമില്ലെന്ന് അറിയാതെ...

ഇനി ഇനി ഇങ്ങനെ... തിരിഞ്ഞു നിന്ന് പറയുന്നവനെ ഭദ്ര കൈയ്യിൽ പിടിച്ച് തനിക്ക് നേരെ നിർത്തി. അനന്തൻ വാക്കുകൾ പൂർത്തിയാക്കും മുന്നേ അവന്റെ കാലിന്മേൽ ചവിട്ടി ഒന്നുയർന്ന് കഴുത്തിലൂടെ കൈയ്യിട്ട് അനന്തന്റെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ട് ചേർത്തിരുന്നു. അനന്തൻ അത് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ ഞെട്ടലിന് ശേഷം അനന്തൻ അവളെ എടുത്തുയർത്തി. ഭദ്രയുടെ കാലുകൾ നിലത്ത് നിന്ന് ഉയർന്നു. അനന്തൻ അവളെ ഇറുകെ പുണർന്നു. ചുംബന തീവ്രത കൂടുന്നതിനനുസരിച്ച് അനന്തന്റെ മുടിയിഴകളിൽ ഉള്ള ഭദ്രയുടെ പിടിത്തം മുറുകി... ഒപ്പം അനന്തന്റെ കൈകൾ അവളുടെ എടുപ്പിലും... ഏറെ നേരത്തെ ചുംബനത്തിന് ശേഷം വിട്ടു മാറുമ്പോഴും അനന്തൻ അവളെ നിലത്ത് നിർത്തിയില്ല. ഭദ്ര അനന്തന്റെ നെറ്റിയിൽ ചുംബിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. ""ഇനി ഇങ്ങനെ പറയല്ലേ അപ്പുവേട്ട... നിങ്ങളെന്റെ പ്രാണനാ...! അവന്റെ കവിളിൽ കൈകൾ ചേർത്തവൾ പറഞ്ഞു. അനന്തൻ ഒന്നുകൂടി അവളെ പുണർന്നു. ഭദ്ര അവനെ കെട്ടിപിടിച്ച് ഒരു കുഞ്ഞിനെ പോലെ അവന്റെ തോളിൽ ചാഞ്ഞ് കിടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""വിച്ചു ഏട്ടാ... വിഷ്ണു വന്ന് കയറിയതും നക്ഷത്ര അവന്റെ കൈയ്യിൽ തൂങ്ങി... ശേഷം അവന്റെ ഒപ്പം അകത്തേക്ക് വന്നു. നക്ഷത്ര ദേവുവിനെ നോക്കി പുച്ഛിച്ചു. ദേവു ആണെങ്കിൽ ഇതൊന്നും മൈൻഡ് ചെയ്തില്ല. """നീ എപ്പോ വന്നു..? ""ഞാൻ രാവിലെ വന്നു ഏട്ടാ... ""ഹമ്.. """നോക്ക് നച്ചുവിനെ കണ്ടപ്പോൾ മോന്റെ സന്തോഷം...! ഭാരതി പറഞ്ഞു. """കുഞ്ഞിലേ അങ്ങനെയാ.. നച്ചു ഉണ്ടെങ്കിലേ ഇവൻ എവിടെയും പോകുള്ളായിരുന്നു.... """ടോയ്‌ലെറ്റിൽ പോകാനും ഇവള് വേണായിരുന്നോ... ദേവു എങ്ങോട്ടോ നോക്കി പറഞ്ഞു. നക്ഷത്ര പല്ല് കടിച്ചു. രാത്രി ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ നക്ഷത്ര അവന്റെ അടുത്ത് തന്നെ ഇരുന്നു. """ഞാൻ ഇതുവരെ ഒന്നും കഴിക്കാതെ ഏട്ടനെ കാത്ത് ഇരുന്നതാ.... """അപ്പൊ നച്ചു നീ വൈകുന്നേരം രാവിലത്തെ ദോശയുടെ ബാക്കി 4 ദോശയും ഒരു പ്ലേറ്റ് കറിയും.. പിന്നെ കുറച്ച് മുന്നേ കഴിച്ച രണ്ട് ആപ്പിളും ഇവിടെ പോയി...?? ലച്ചു അത് പറഞ്ഞതും നാച്ചുവിന് ന്ത്‌ പറയണം എന്നറിയാൻ വയ്യായിരുന്നു.. പെട്ടെന്ന് കഴിച്ചെന്നു വരുത്തി നച്ചു സ്ഥലം കാലിയാക്കി.. ദേവുവും ലച്ചുവും കൈ കൊണ്ട് ഹായ് ഫൈ പറഞ്ഞു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ ഉമ്മറതിണ്ണയിൽ അനന്തനോട് ചേർന്ന് ഭദ്ര നിലാവിനെ നോക്കി ഇരുന്നു... രാത്രിയിൽ വിരിഞ്ഞ മുല്ലപ്പൂവിന്റെ ഗന്ധം ഇരുവരെയും പൊതിഞ്ഞു... തണുത്ത കാറ്റ് അവിടമാകെ ഒഴുകി നടന്നു... നക്ഷത്രങ്ങളെ നോക്കി ഭദ്ര അനന്തന്റെ നെഞ്ചിൽ ചാരിയിരുന്നു........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...