അനന്തഭദ്രം: ഭാഗം 94

 

എഴുത്തുകാരി: മയിൽപീലി

കൈയ്യിൽ എടുത്ത ചായം കൊണ്ട് അനന്തൻ അവളുടെ കവിളിൽ ചിത്രം വരച്ചു... അവന്റെ കൈകൾ തൊട്ടതും ഭദ്രയുടെ മിഴികൾ താനേ അടഞ്ഞു. പെട്ടെന്ന് അനന്തൻ ചായം കൊണ്ട് അവളുടെ മൂക്കിൽ തൊട്ടതും ഭദ്ര കണ്ണുകൾ തുറന്നു. ""എന്തേ...?? കുസൃതി നിറച്ചുകൊണ്ട് അനന്തൻ ചോദിച്ചതും ഭദ്ര അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി ഒന്നുയർന്ന് മൂക്കിൽ പറ്റിയ ചായത്തോടെ അവന്റെ മൂക്കിൽ ഉരസി... ഇരുവരും പൊട്ടിച്ചിരിച്ചുകൊണ്ട് ആ നിമിഷങ്ങളെ ഉള്ളിൽ ചേർത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ലച്ചു മുകളിലേക്ക് വരുമ്പോൾ ആയിരുന്നു ബാൽകണിയിൽ നിൽക്കുന്ന ദേവുവിനെ കണ്ടത്. നേരത്തെ വിളിച്ചപ്പോൾ എത്താറായെന്ന് വിഷ്ണു പറഞ്ഞത് ഒന്നും അറിയാത്തത് പോലെ ചുറ്റിപ്പറ്റി നിന്ന് കേട്ടിട്ട് അപ്പോൾ മുകളിലേക്ക് കേറി പോന്നതാണ് ദേവു. ""ബാൽകണിയിൽ നിന്ന് ഏട്ടന്റെ വരവും നോക്കി നില്കുവാണല്ലേ കൊച്ച് കള്ളി... ""എന്താ ലച്ചു നിന്നെ ആരേലും ഇവിടെ പശയിട്ട് ഉറപ്പിച്ചോ..? അഭി അങ്ങോട്ട് വന്നതും ബാൽകാണിയിലേക്ക് ഗ്ലാസ്‌ ഡോർ വഴി നോക്കി നിൽക്കുന്ന ലച്ചുവിനെ കണ്ട് ചോദിച്ചു. ""ശ്... മിണ്ടല്ലേ... ദേ അങ്ങോട്ട് നോക്കിക്കേ... ""ഏഹ്.. ഇവളെന്താ ഈ രാത്രിയിൽ അവിടെപ്പോയി നില്കുന്നെ... അതും ഈ തണുപ്പത്ത്..

""അതോ... പൂമുഖ ബാൽകണിയിൽ സ്‌നേഹം വിടർത്തുന്ന പൂന്തിങ്കളായ ക്യാമുകിയാ... ""ഏഹ്ഹ്... എന്തോന്ന്.. 🙄 ""ആഹ് അഭിയേട്ടാ... നമ്മള് കാണെ അലുവാ മണപ്പുറത്തു വച്ച് കണ്ട പരിചയവും ഇല്ല... എന്നാൽതൊട്ട് രണ്ടിനും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ട്ടം ഉണ്ട് താനും .... സമ്മതിച്ചു തരാനും വയ്യ. കുറച്ച് മുന്നേ ഏട്ടനെ വിളിച്ചപ്പോൾ എത്താറായെന്ന് പറഞ്ഞത് ചുറ്റി പറ്റി നിന്നകേട്ടപ്പോ റോക്കറ്റ് പോലെ മുകളിലേക്ക് പോകുന്നത് കണ്ടു. അതിന്റെ റിസൾട്ട്‌ ആണ് ആ കാണുന്നത്... ഇന്ന് ഈ കണ്ണടച്ചുള്ള പാലുകുടി ഞാൻ നിർത്തും. """ടീ മോളേ ചതിക്കല്ലേ... നീ സുസൈഡ് അറ്റംപ്റ്റിന് പ്രേരിപ്പിക്കുന്ന പാറ്റ എന്റെ കഞ്ഞിയിലാ വീഴുന്നേ... ""ഏഹ്ഹ്...! """ആണ്... നിന്റെ മാവ് aldredy പൂത്തല്ലോ... ഇനി എന്റെ മാവ് പൂക്കണോങ്കിൽ ദേ അവിടെ നിൽക്കുന്നവള് വിചാരിക്കണം... അതിന് അവളും നിന്റെ ഏട്ടൻ പ്രാന്തനും സെറ്റ് ആവണം... ദയവ് ചെയ്ത് നീ അത് കൊളമാക്കരുത്... ഞാൻ ഇവിടെ നിന്ന് മൂക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി 😭😭 """ശോ ഇത്രയും രോദനം അഭിയേട്ടന്റെ ഉള്ളിലുള്ള വിവരം ഞാൻ അറിഞ്ഞില്ല... കണ്ടാൽ പറയില്ലാട്ടോ.. "'"യാ 🤧🤧 ""ന്നാ പോരെ... ""ബാ... രണ്ടും കൂടെ താഴേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""ശോ... ഇങ്ങേര് എന്താ റോഡ് ഉണ്ടാക്കിയിട്ട് വരുവാണോ... എത്ര നേരായി മനുഷ്യൻ പോസ്റ്റ്‌ ആയിട്ട് നിക്കുന്നു. നിന്ന് നിന്ന് കുഴഞ്ഞു ദേവു നിന്ന് പിറുപിറുക്കാൻ തുടങ്ങി. ""അതെങ്ങനാ എന്നോടൊഴികെ കാണുന്നവളുമാരോടെല്ലാം കോഞ്ഞാലല്ലേ... 😤 ദേവു ഓരോന്ന് സ്വയം പറഞ്ഞുകൊണ്ട് നിൽക്കവേ വിഷ്ണുവിന്റെ ബൈക്ക് ഗേറ്റ് കടന്ന് വരുന്നുണ്ടായിരുന്നു. """യ്യോ എന്റെ ദൈവമേ കടുവ വരുന്നു. സംഭരിച്ച ധൈര്യം ഒക്കെ പോയല്ലോ... ഞാൻ ഇവിടെ വെയിറ്റ് ചെയ്ത് നില്കുവാരുന്നെന്ന് അറിഞ്ഞാൽ സകല ബിൽഡപ്പും പോയിക്കിട്ടും... റൂമിലേക്ക് പോവാം... വിഷ്ണു വന്നതും ഇരിക്കണോ നിൽക്കണോ എന്നറിയാതെ അങ്ങോട്ടും എങ്ങോട്ടും ഓടി അവസാനം ദേവു റൂമിലേക്ക് ഓടി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""യ്യോ.. എങ്ങനെ സംസാരിക്കും...! താഴെ അവന്റെ ശബ്ദം കേട്ടതും ദേവുവിന് പതിവില്ലാത്തൊരു വെപ്രാളം വരാൻ തുടങ്ങി. കൈകൾ കൂട്ടിതിരുമ്മി അവൾ റൂമിൽ കൂട്ടിലടച്ച വെരുകിനെ പോലെ നടക്കാൻ തുടങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വിഷ്ണു വന്നതും എന്നത്തയും പോലെ അവന്റെ കണ്ണുകൾ ദേവുവിനെ തിരഞ്ഞു. അന്നത്തെ സംഭവത്തിന് ശേഷം താൻ പുറത്ത് പോയി വരുന്നതിന് മുന്നേ കക്ഷി റൂമിൽ പോയിട്ടുണ്ടാകും. അല്ലെങ്കിൽ അടുക്കളയിൽ അമ്മയുടെ കൂടെ ഹെല്പ് ചെയ്ത് നിൽക്കുന്നുണ്ടാവും. വെള്ളം കുടിക്കാനെന്ന വ്യാജേനെ അവിടേക്ക് ചെന്നാലോ.. അങ്ങനെ ഒരാളവിടെ നിൽക്കുന്നെന്ന് പോലും നോക്കാതെ അവിടുന്ന് പോയ്‌ കളയും.. ചിലപ്പോൾ ഉറക്കം വരാതെ റൂമിന് പുറത്തിറങ്ങുമ്പോൾ കാണാം തന്നെപോലെ ഉറങ്ങാതെ ആകാശത്തേക്ക് മിഴികൾ നട്ട് നിൽക്കുന്നവളെ... മിണ്ടാൻ തോന്നുമെങ്കിലും അവിടുന്ന് പോയ്‌ കളയുമോ എന്ന പേടി കാരണം അടുത്തേക്ക് പോവില്ല. ബാൽകണിയുടെ അപ്പുറത്തെ വശത്തെ തൂണിൻ മറവിൽ നിന്ന് അവളവിടുന്ന് പോകും വരെ അവൾ കാണാതെ നോക്കി നില്കും... അതുവരെ കാണാതൊരു ഭംഗി ആ നിലാ വെളിച്ചത്തിൽ ഉണ്ട് അവൾക്ക്... """ഹലോ... Mr വിഷ്ണു മഹാദേവൻ..! ""ആഹ്ഹ്.. ലച്ചു കാതോരം വിരൽ ഞൊടിച്ചു വിളിച്ചപ്പോൾ ആണ് ബോധം വന്നത്.

""എന്താണ്... കോഴി കൊത്തിപെറുക്കും പോലെ ചുറ്റിനും ഒരു വായ്നോട്ടം...?? ""അത്.. പിന്നേ... ഈശ്വരാ ഇന്നെല്ലാം കുളമാകും... ഇന്ന് എന്തോ ലച്ചു വിളിച്ചപ്പോൾ മുതൽ അവളെ ഒന്ന് കാണാൻ കൊതിച്ചിട്ട് വയ്യ... പോയ കാര്യം പാതി വഴികിട്ട് ഓടി വന്നിട്ടാ ഇപ്പോൾ എങ്കിലും എത്തിയത്... അപ്പോഴേക്കും ഉണ്ടമുളക് കേറിപോയോ..! ""ശ്... ഞാൻ ഇവിടെയാണ് നിൽക്കുന്നത്... അങ്കെ എന്ന പാർവയ്..?? മ്മ്..?? 🤨🤨 ഉള്ളിൽ ചിരിച്ചുകൊണ്ട് ലച്ചു അടുക്കളയിൽ നോക്കി നിൽക്കുന്ന വിഷ്ണുവിനോട് ചോദിച്ചു. ""എന്താടി...? പെട്ടെന്ന് തോന്നിയ ഐഡിയയിൽ വിഷ്ണു ഗൗരവത്തിന്റെ മാസ്ക് എടുത്തിട്ടു. """ഓ ആർക്കും ഒന്നും മനസ്സിലാവില്ലെന്നാ... """എന്താ അളിയാ നീ സ്റ്റാച്യു ആയിപോയോ..?? ""ഓ ഓരോത്തരുടെ ഒളിച്ചുകളി നടക്കുവല്ലേ അഭിയേട്ടാ... രണ്ടും കൂടെ പ്ലാൻ ചെയ്തത് പോലെ വിഷ്ണു വന്നതും അവനെ വളഞ്ഞിട്ട് താങ്ങാൻ തുടങ്ങി. "'ദേവൂ... ""ഏഹ്ഹ്... എവിടെ.... ""അല്ല ലച്ചു... ദേവുവിന് എന്തോ മെയിൽ അയക്കണമെന്ന് പറഞ്ഞിരുന്നു... അവളോട്‌ എന്റെ ലാപ് എടുത്തോളാൻ പറയണേ... ദേവു എന്ന പേര് കേട്ടതും ചുറ്റും നോക്കി വിഷ്ണു ചോദിച്ചത് കേട്ട് ഒരു പണി കൊടുത്ത ആശ്വാസത്തിൽ പൊട്ടിവന്ന ചിരി കഷ്ടപ്പെട്ടമർത്തിപിടിച്ചുകൊണ്ട് അഭി പറഞ്ഞു.

""എന്താ അളിയാ.. നീ എന്തെങ്കിലും പറഞ്ഞായിരുന്നോ...?? 🤭🤭 ഒന്നും അറിയാത്ത പോലെ അഭി ചോദിച്ചു. വിഷ്ണുവിന്റെ മുഖം ആണെങ്കിൽ ഇപ്പോ അഭിയെ ജൂസാക്കിയാൽ കുടിക്കുമെന്ന അവസ്ഥയിലും. """ഹാ ചിലരുണ്ടല്ലോ അഭിയേട്ടാ... കാത്തു നിൽക്കുന്നു... ചിലരാണെൽ കാണാൻ വയ്യാതെ ചങ്ക് പൊട്ടി നില്കുന്നു... ലച്ചു പിന്നേയും താങ്ങി... വിഷ്ണു ഇരുവരെയും മിഴിച്ച് നോക്കി നിന്നു. ""വിച്ചു... നിനക്ക് കഴിക്കാനെടുക്കട്ടെ...?? "'വേണ്ടമ്മേ ഞാൻ പുറത്തുന്ന് കഴിച്ചു. അടുക്കളയിൽ നിന്നും അമ്മ ചോദിച്ചതും വിഷ്ണു ഒന്നുകൂടി അടുക്കളയിൽ സെർച്ചിങ് നടത്തികൊണ്ട് മറുപടി പറഞ്ഞു. ""ഏട്ടന് കഴിക്കാൻ ഒന്നും വേണ്ടേ...?? ""വേണ്ട...! """ദേവൂസിൽ നിന്ന് വാങ്ങിയ ചിക്കൻ കറി ഉണ്ട്... ദേവൂസിന് ഒരു ഊന്നൽ കൊടുത്ത് ലച്ചു പറഞ്ഞു. ""വേണ്ട... ""ന്നാ പൊക്കുടേ..?? ""ഏഹ്ഹ്... വേണ്ടെങ്കിൽ എന്ത് കാണാൻ നിക്കാ.. പൊക്കുടേന്ന്... """ഓ... """ആന്റി... അടുക്കളയിൽ ദേവൂ... അഭി പാതി വഴിയിൽ നിർത്തി വിഷ്ണുവിനെ നോക്കി... പോകാൻ നിന്ന വിഷ്ണു സഡൺ ബ്രേക്ക്‌ ഇട്ടപോലെ നിന്നു. ദൈവമേ അവൾ അടുക്കളയിൽ ഉണ്ടായിന്നോ...?? ഇല്ലല്ലോ.... ഞാൻ നോക്കിയിട്ട് കണ്ടില്ലല്ലോ.. ഇനി എങ്ങനെ തിരിച്ച് പോകും... ന്തായാലും പോണം...ഒന്ന് കണ്ടേ പറ്റു. വിഷ്ണു മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞതും...

"""ആന്റി കേൾക്കുന്നുണ്ടോ.. അടുക്കളയിൽ ദേവൂസിൽ നിന്ന് കൊണ്ട് വന്ന ചിക്കൻ അടച്ചു വയ്ക്കണേ... നാളെ ചൂടാക്കി കഴിക്കാം... 😌😌 അഭി വളരെ നിഷ്‌കുവായി പറഞ്ഞു. വിഷ്ണു ഉള്ള പല്ലെല്ലാം കടിച്ചുടക്കുന്നുണ്ട് ലച്ചുവിന് ആണേൽ ചിരി വന്നിട്ട് സഹിക്കാൻ വയ്യ. """നീ എന്തൊത്തിന് നിൽക്കുവാടെ... കേറിപോടേയ്... അഭി പറഞ്ഞതും വിഷ്ണു നിരാശ ക്യാമുക ലോകത്തെ പതാക ആയി പോയി സൂർത്തുക്കളെ.. '"ബാൽകണി വാതുക്കൾ സ്‌നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യാ... വിഷ്ണു സ്റ്റേയർ കയറിയതും ലച്ചു പാട്ട് പാടാൻ തുടങ്ങി... അഭി അതിനനുസരിച്ച് മ്യൂസിക്കും... വിഷ്ണു ആണേൽ രണ്ടിന്റെയും തലയിൽ തേങ്ങ വീണോ എന്ന മട്ടിൽ ഇരുവരെയും തിരിഞ്ഞു നോക്കി തിരിഞ്ഞുനോക്കി മുകളിലേക്ക് കേറിപ്പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുകളിലേക്ക് ചെന്ന വിഷ്ണുവിനെ റൂമിന്റെ പുറത്തേക്ക് തലയിട്ട് ദേവു നോക്കി.. അവൻ നടന്നടുത്തതും ദേവു അകത്തേക്ക് കയറി... സംസാരിക്കാനുള്ള പ്രിപ്പറേഷൻ തുടങ്ങി. വിഷ്ണു മൂളിപ്പാട്ട് പാടി വന്ന് റൂം തുറന്ന് ലൈറ്റ് ഇട്ടു. ജനലോരം ആരോ നില്കുന്നത് കണ്ടതും അവൻ അടുത്തേക്ക് ചെന്നു. രാവിലെ ലച്ചു പറഞ്ഞതനുസരിച്ച് അത് ദേവു ആണെന്നവൻ ഊഹിച്ചു... വേറെ ആരും ഇത്ര അധികാരത്തിൽ മുറിക്കുള്ളിൽ കയറില്ലല്ലോ... അവളെ ഞെട്ടിക്കാൻ എന്നപോലെ വിഷ്ണു അടുത്തേക്ക് ചേർന്ന് നിന്നു. ജനലോരം തിരിഞ്ഞു നിന്ന ആള് വിഷ്ണുവിന് നേരെ തിരിഞ്ഞതും ആളെ കണ്ടവൻ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..