അനന്തഭദ്രൻ: ഭാഗം 3

 

രചന: SHIF

ഇക്കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിന് മുന്നിൽ അനന്തൻ തോറ്റു പോകുന്നത്....ആദ്യമായാണ് ഒരുശിരുള്ള പെണ്ണിനെ കാണുന്നത്....തലേന്ന് അവളോട് ചെയ്‍തത് ഓർക്കേ... അവൻ അവനോട് തന്നെ ലജ്ജ തോന്നി...!!! തെറ്റ് ചെയ്തത് താനല്ലേ... ഒരു പെണ്ണിനെ അവളുടെ അനുവാദം കൂടാതെ തൊടുന്നത് പോലും തെറ്റല്ലേ... പണ്ട് കോളേജിൽ പഠിക്കുമ്പോൾ... എത്ര കൊള്ളരുതാത്തവനായി നടന്നാലും പെൺകുട്ടികൾക്ക് നേരെ മോശമായി സംസാരിക്കുന്ന തന്റെ കൂട്ടുകാരോട് അടി ഉണ്ടാക്കിയിട്ടില്ലേ...എന്നിട്ടും താനെന്തെ വൈഗയോട് അങ്ങനെ ഒക്കെ ചെയ്തത്...?? വൈഗ തന്റെ സ്വന്തമാണെന്ന ചിന്തയിലോ...?? അതോ മറ്റുള്ളവരുടെ മുന്നിൽ അവളുടെ ചേച്ചി കാരണം നാണംകേട് അനുഭവിക്കേണ്ട വന്ന ദേഷ്യത്തിലോ...!!! അവന്റെ മനസാക്ഷിയോട് തന്നെ അവനോരോ ചോദ്യങ്ങൾ ചോദിച്ചതും വല്ലാത്തൊരു ഉൾ കുത്ത് അവൻ ഫീൽ ചെയ്തു....വിവാഹത്തിന് പങ്കെടുത്തവർ കല്യാണപ്പെണ്ണ് ഒളിച്ചോടി എന്ന് അറിഞ്ഞപ്പോൾ,, കൂടി നിന്നവരിൽ ആരോ ഒരാൾ ""

പയ്യന്റെ കഴിവ് കേടാണെന്ന്""പറഞ്ഞപ്പോൾ ഉണ്ടായ മാനസിക സംഘർഷമല്ലേ വൈഗയിൽ താൻ തീർത്തത്...ഒരുതരത്തിൽ തനിക്ക് ജയിക്കാൻ വേണ്ടിയല്ലേ അവളുടെ എതിർപ്പുകളേ വക വെക്കാഞ്ഞത്...!!! 🍃🍃🍃🍃🍃 ശ്ശേ... ഇപ്പൊ അവളുടെ മുന്നിൽ താനൊരു വൃത്തികെട്ടവൻ ആയില്ലേ...?? എന്ത് വന്നാലും വേണ്ടില്ല വൈഗയോട് മാപ്പ് പറയണം...!!!!ഉറങ്ങി കിടക്കുന്ന അവൾക് അരികിൽ ചെന്നു തല ഭാഗത്തായി മുട്ട് കുത്തിയിരുന്നു...!!! ""ക്ഷമിക്കണം വൈഗ... എന്റെ തെറ്റ് ഞാൻ മനസ്സിലാക്കി...മാപ്പ്..."" അത്ര മാത്രം പറഞ്ഞവൻ ആ റൂമിൽ നിന്ന് വെളിയിലേക്ക് വന്നു സോഫയിലായി കിടന്നു....അവന്റെ ഓരോ പ്രവൃത്തിയും ഉറക്കം നടിച്ചു കിടന്ന വൈഗ കണ്ടിരുന്നു... അവൾക്കു മനസ്സിന് വല്ലാത്ത തണുപ്പ് തോന്നി...കുറച്ചു മുന്നേ വരെ ഇടഞ്ഞു നിന്ന കൊമ്പനായിരുന്നവൻ... താൻ അല്പം കയർത്തു സംസാരിച്ചപ്പോൾ പാവമായത് കണ്ടു അവൾക്കു അത്ഭുതം തോന്നി....!! പലരും പല തെറ്റും ചെയ്യുന്നത്... പെട്ടെന്നുള്ള എടുത്തുചാട്ടത്തിലാണ്.... ഒരുപക്ഷെ ഒരിക്കലും തിരുത്താനാവാത്ത തെറ്റായി അത് മാറുക തന്നെ ചെയ്യും....!!! 🍃🍃🍃🍃🍃

അതിരാവിലെ ഉണക്കമുണർന്ന വൈഗ കുളിച്ചു വന്നു പൂജാ മുറിയിൽ കയറി പ്രാർത്ഥിച്ച ശേഷം അടുക്കളയിൽ വന്നു പ്രാതൽ തയ്യാറാക്കി... കുറച്ചു കഴിഞ്ഞു സുഭദ്രാമ്മയും വന്നു....!!! പാലപ്പവും കുറുമയുമായിരുന്നു.....!!! കുറച്ചു കഴിഞ്ഞു എല്ലാരും കഴിക്കാൻ ഇരുന്നു... ഇന്നലത്തേ പോലെ അനന്തൻ ഇന്നൊന്നും മിണ്ടിയില്ല... വളരെ ആസ്വദിച്ചു തന്നെ കഴിച്ചു... താൻ വെച്ചുണ്ടാക്കിയത് യാതൊരു കുറവും പറയാതെ കഴിക്കുന്നവനെ കാൺകെ അവൾക്കൊരുപാട് സന്തോഷം തോന്നിയെങ്കിലും പുറമെ അത് പ്രകടിപ്പിച്ചില്ല..!!! അനന്തൻ വൈഗയുടെ മുഖത്തേക്ക് നോക്കിയേ ഇല്ലാ...അവളെ കാണുമ്പോളെല്ലാം ഒഴിഞ്ഞു നടക്കും..എന്തോ ഒരു കുറ്റ ബോധം..!! ഇതിന്റെ ഇടക്ക് വൈഗ തന്റെ വീട്ടിൽ വിളിച്ചു അച്ഛനോടും അമ്മയോടും സംസാരിച്ചു... തങ്ങളുടെ മകൾ സന്തോഷവതിയാണെന്നറിഞ്ഞതും അവർക്കും സമാധാനമായി...!!! 🍃🍃🍃🍃🍃 വൈകുന്നേരം മുറ്റത്തെ സിമെന്റ് ബെഞ്ചിൽ ഇരിക്കുകയാണ് അമ്മയും വൈഗയും... രാവിലേ പോയതാണ് അനന്തൻ ഇതുവരെ തിരികെ വന്നിട്ടില്ല... എവിടെയാ പോയതെന്ന് അവൾക്ക് അറിയില്ല...!!!

""അമ്മാ... ഏട്ടൻ എവിടെയാ പോയത്... അച്ഛന്റെ കൂടെയാണോ...."" """ഹാ നല്ല കാര്യം... അവനാ കവലയിൽ കാണും... വല്ല അടിപിടിയുമായി... അല്ലാതെ രഘുവേട്ടനോടൊപ്പം ഓഫിസിൽ ഒന്നും പോവില്ല..."" ""അടിപിടിയോ..."" ""ഹ്മ്മ്... അടിപിടി മാത്രല്ല... കുടിയും വലിയും ഒക്കെയുണ്ട്... എന്റെ മോൾ വേണം അതൊക്കെ മാറ്റി എടുക്കാൻ... മോൾ വന്നേ പിന്നെയാ... അവനിത്തിരി പത്തി താഴ്ത്തിയത്..."" എന്ന് പറഞ്ഞു കൊണ്ട് അമ്മ എഴുന്നേറ്റു പോയതും കുറച്ചു നേരം കൂടി കാറ്റ് കൊണ്ടു അവൾ അവിടിരുന്നു...!!! 🍃🍃🍃🍃🍃 ""മോളേ... വൈഗേ... ഇങ്ങു വന്നേ... ഈ ന്യൂസൊന്ന് നോക്യേ..."" അമ്മയുടെ വെപ്രാളപ്പെട്ടുള്ള വിളി കേട്ട് വൈഗ ഹാളിലേക്ക് ഓടി വന്നു.."എന്താമ്മേ"എന്ന് ചോദിച്ചതും ടീവിയിലേക്ക് അവർ വിരൽ ചൂണ്ടി.. അവിടേക്ക് നോക്കിയ അവൾ സ്ഥബ്ദയായി നിന്നു പോയി...!!! ""പ്രശസ്ത സീരിയൽ താരം ടെറിക്ക് മാത്യുവും മഴവിൽ ന്യൂസ്‌ ചാനെൽ റിപ്പോർട്ടർ നിള സുധാകരനും വിവാഹിതരായി... രണ്ട് പേരുടെയും സഹപ്രവർത്തകരാണ് വിവാഹം നടത്തിയത്...

ഇരുവരും കഴിഞ്ഞ അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു...."" അഞ്ച് വർഷമെന്നതിൽ വൈഗ തറച്ചു നിന്ന് പോയി... ഒരിക്കലും ചേച്ചിയുടെ ഒരു പെരുമാറ്റത്തിലും പ്രണയമുള്ളതായി തോന്നിട്ടില്ല... എന്തിന്,,, ഈ വിവാഹത്തിന്റെ കാര്യം അച്ഛൻ അവതരിപ്പിച്ചപ്പോൾ കൂടി യാതൊരു പരിഭ്രമവും ചേച്ചി കാട്ടിയില്ല... പുടവ എടുക്കാൻ പോയപ്പോളും മറ്റും ചേച്ചി സന്തോഷവതി അല്ലായിരുന്നുവോ...??? തന്റെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ എന്താവും...!!!അവരുടെ കാര്യം ആലോചിച്ചതും വൈഗക്ക് സങ്കടവും ദേഷ്യവും എല്ലാം വന്നു...അവളുടെ അവസ്ഥ മനസ്സിലാക്കി എന്നവണ്ണം സുഭദ്രാമ്മ,, അവളെ തന്റെ മടിയിൽ കിടത്തി മുടിയിഴകളിലൂടെ വിരലുകളോടിച്ചു...!!! 🍃🍃🍃🍃🍃 രാത്രിയായപ്പോളാണ് അനന്തൻ വീട്ടിലെത്തിയത്,, വന്ന പാടെ അമ്മയോട് എന്തോ പറഞ്ഞു വൈഗയുടെ അടുക്കലേക്ക് അവൻ പോയി...!!! "വൈഗ..... താൻ വേഗം റെഡിയാവ്..." "എന്തിനാ..." "നമുക്ക് ഒരിടം വരെ പോകാനുണ്ട്...." അവന്റെ മുഖത്തു നിന്ന് എന്തോ സീരിയസായ കാര്യമാണെന്ന് മനസ്സിലാക്കിയവൾ വേഗന്ന് റെഡിയായി ഒരുങ്ങി ഇറങ്ങി....!!കുറച്ചു കഴിഞ്ഞു മെഡിക്കൽ കോളേജിനു മുന്നിൽ കാർ പാർക്ക്‌ ചെയ്തതും വൈഗയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി...!!!

അനന്തന്റെ കയ്യിൽ പിടിച്ചു ഹോസ്പിറ്റലിനുള്ളിൽ കേറി... മുകളിലത്തേ നിലയിലേക്ക് ലിഫ്റ്റ് കേറി... അവിടെ കരഞ്ഞു തളർന്ന അമ്മയെ കാൺകെ... അവളുടെ കണ്ണുകൾ ചുറ്റിനും അച്ഛനെ തേടി...!!! "അച്ഛൻ അവിടില്ല വൈഗേ...സ്ട്രോക്ക് ആയിരുന്നു... ICU-വിലാണ്...." അനന്തൻ പറഞ്ഞതും "എന്റെ അച്ഛൻ "എന്ന പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണവൾ കരഞ്ഞു...പെട്ടെന്നുള്ള വൈഗയുടെ പ്രവൃത്തിയിൽ അവൻ തറഞ്ഞു നിന്നു...അപ്പോളേക്കും "മോളേ"എന്ന് വിളിച്ചു കൊണ്ടു മേനകാമ്മയും അങ്ങോട്ടേക്ക് വന്നു..!!! "കല്ലുനെ പറ്റിയുള്ള വാർത്ത കണ്ടപ്പോൾ നെഞ്ചിലൊരു വേദന വന്നു... താഴേക്ക് വീണു.. മോളേ... ഏട്ടൻ...സഹിച്ചില്ല അദ്ദേഹത്തിനു..." വിങ്ങലോടെ അമ്മ പറഞ്ഞതും വൈഗയുടെ മിഴികളിൽ ചേച്ചിയോടുള്ള ദേഷ്യം ആളി കത്തി..!!.....തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...