അനന്തഭദ്രൻ: ഭാഗം 5

 

രചന: SHIF

രണ്ട് ദിവസമാണ് ഹോസ്പിറ്റൽ വാസം പറഞ്ഞതെങ്കിലും ഒരാഴ്ചയോളം അച്ഛനുമായി വൈഗയും അനന്തനും അമ്മയും ഹോസ്പിറ്റലിൽ നിന്നു... ഇടയ്ക്കു ഇടയ്ക്ക് സുഭദ്രാമ്മയും രഘുവച്ഛനും വന്നു പോവും... സ്വന്തം മകനെ പോലെ എല്ലാ കാര്യങ്ങളും അനന്തനോടി നടന്നു ചെയ്തു.... അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മാറാനും ദേഹം തുടച്ചു കൊടുക്കാനും ആഹാരവും മരുന്നും സമയത്തിന് കൊടുക്കാനും മറ്റാരേക്കാളും തിടുക്കം അനന്തനായിരുന്നു..!!!! ഇതൊക്കെ നോക്കി കാണുമ്പോൾ വൈഗക്ക് ശെരിക്കും അത്ഭുതം തോന്നി....കാരണം അവൾ കേട്ടും കണ്ടും മനസ്സിലാക്കിയ അനന്തൻ ക്രൂരനായിരുന്നു.... ആർക്കും കൊള്ളാത്തവനും ആരെയും മനസ്സിലാക്കാൻ കഴവില്ലാത്തവനുമാണ് .... ഇതാണ് പറയുന്നത് ആരെയും പുറമെ കണ്ട് വിലയിരുത്തരുതെന്ന്....' വൈഗയ്ക്കവനോടുള്ള ദേഷ്യത്തിനു ശമനം വന്നു തുടങ്ങിയിരുന്നു...!!! ഇന്ന് ഹോസ്പിറ്റലിൽ നിന്ന് discharge ആവുകയാണ്... നേരെ ഇടുക്കിയിലെ ഒരുൾ വനത്തിലേ ഗോത്ര വർഗ്ഗക്കാരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഒരായുർവേദ ചികിത്സാലയത്തിലേക്കാണവർ പോയത്....

അവിടെ ഒരു വർഷം പൂർണമായി നിൽക്കണത്രേ....!!!!മേനകാമ്മയെ അവിടെ നിർത്തി..,,, വൈഗക്ക്,,, ഒപ്പം നിൽക്കണമെന്നുണ്ടെങ്കിലും നിൽക്കാൻ കഴിയില്ല...!!! 🍃🍃🍃🍃🍃 "മൂപ്പാ... പൂർണമായും ഞങ്ങടെ അച്ഛനെ തിരികെ കൊണ്ടുവരാൻ സാധിക്കോ..." അവിടുന്ന് യാത്ര തിരിക്കുന്നതിനു മുന്നേ അനന്തൻ... ഒരാശ്വാസത്തിനായി മൂപ്പനോട്‌ ചോദിച്ചു...!! "ഇടെ കൊണ്ടു വന്നേനെ.. എല്ലോ ഭേദായേനു..ഭയം ഇല്ലെനു..."(ഇവിടെ കൊണ്ടുവന്നിട്ടുള്ള എല്ലാരും ഭേദമായിട്ടുണ്ട്,, പേടിക്കേണ്ട) "ശെരി മൂപ്പാ... നന്ദി" മൂപ്പൻ നേരെ കൈ കൂപ്പി കൊണ്ടു അനന്തനവിടുന്നിറങ്ങി... കൂടെ വൈഗ ഇല്ലെന്ന് കണ്ടതും അവൻ തിരിഞ്ഞു നോക്കി...'ഒരിക്കൽ കൂടി അച്ഛന്റെ അടുക്കൽ ചെന്നു ആ നെറ്റിയിൽ മുത്തം കൊടുത്തു... അമ്മയെ പുണർന്നു കൊണ്ടു യാത്ര പറഞ്ഞു...അവൾ അനന്തന്റെ അരികിൽ വന്നു...!!!! നിറഞ്ഞു വന്ന മിഴികൾ... ടവൽ കൊണ്ടൊപ്പിക്കൊണ്ടിരുന്നു....അച്ഛന്റെ ഈ കിടപ്പ് അവൾക്കു സഹിക്കാവുന്നതിലും അപ്പുറമാണ്... ഓരോ കാര്യങ്ങളും ചുറുചുറുക്കൂടെ വേഗം ചെയ്തു തീർക്കും... ഒന്നും പിന്നത്തേക്ക് വെക്കാറില്ലച്ഛൻ...,,

ഇപ്പൊ ഒന്ന് എഴുന്നേറ്റു ഇരിക്കാൻ പോലും ആവുന്നില്ലല്ലോ.....അച്ഛനോടൊപ്പം ചേർന്ന് താനും ചേച്ചിയും അമ്മയെ കളിയാക്കുന്നതും അമ്മ പിണങ്ങി പോകുന്നതൊക്കെ ഓർമ വന്നതും നെഞ്ചിന് വല്ലാത്തൊരു കനം അനുഭവപ്പെട്ടു...!!! 'എത്ര പെട്ടെന്നാണ്... തങ്ങളുടെ സന്തോഷം കെട്ടടങ്ങിയത്.. എല്ലാത്തിനും കാരണം കല്ലുവാണ്...എന്തിന് അവളിത് തങ്ങളോട് മറച്ചു വെച്ചു... അയാൾ ക്രിസ്ത്യൻ ആയത് കൊണ്ടോ...?? ഒരിക്കലെങ്കിലും അവൾക്കു അച്ഛനോട് ഒന്ന് സൂചിപ്പിക്കില്ലായിരുന്നുവോ?? ഞങ്ങടെ ഒരിഷ്ടത്തിനും അച്ഛൻ എതിര് പറയാറില്ല...ഇതും സമ്മതിച്ചേനെ... പിന്നെന്തിന്...?? ഉത്തരം കിട്ടാത്ത സമസ്യയായി അതവളുടെ മുന്നിൽ നില കൊണ്ടു...!! 🍃🍃🍃🍃🍃 കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ...!!!

ഇങ്ങനെ മനസ്സിന് കുളിർമയേകുന്ന ഒരു പാട് കാഴ്ചകൾ ചുറ്റിനും ഉണ്ടെങ്കിലും ഒന്നും ആസ്വദിക്കാനവർക്ക് രണ്ടാൾക്കും സാധിച്ചില്ല... പരസ്പരം ഒന്നും മിണ്ടിയില്ലെങ്കിലും അനന്തന്റെ മിഴികൾ ഇടയ്ക്ക് വൈഗയെ തേടി ചെന്നിരുന്നു...!!! ഏകദേശം ഒരു മണിക്കൂർ യാത്രക്ക് ശേഷം അവർ വീട്ടിലെത്തിച്ചേർന്നു.... ചെന്ന പാടെ ഒന്നു കുളിച്ചവർ കഴിക്കാനിരുന്നു.... ചുറ്റിനും മൗനം തളം കെട്ടി നിന്നു..... രഘുവച്ഛനും സുഭദ്രാമ്മയും എന്തൊക്കയോ ചോദിച്ചെങ്കിലും അതിനെല്ലാം അനന്തനുത്തരം നൽകി...!!! എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വൈഗ,, റൂമിൽ ചെന്നു... അമ്മയെ വിളിച്ചു അവിടുത്തെ കാര്യങ്ങളൊക്കെ അന്വേഷിച്ചു ഫോൺ വെച്ചു... ബെഡിന്റെ ഒരു മൂലയിലായി കിടന്നു,, എന്തോ അനന്തനോട്‌ മിണ്ടാനോ, വഴക്കിടാനോ ഉള്ള മനസികാവസ്ഥയിലല്ലായിരുന്നു അവളപ്പോൾ...!!! 🍃🍃🍃🍃🍃 പിന്നീടുള്ള ദിവസങ്ങളിലൊക്കെയും വൈഗ കാലത്തെ എഴുന്നേൽക്കും... അനന്തന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു കൊടുക്കും...

അവൻ വൈകി വരുമ്പോൾ അവനു വേണ്ടി കാത്തിരുന്നു ഭക്ഷണമൊക്കെ എടുത്തു വെക്കും എന്നിരുന്നാലും അവനെ കാണുമ്പോൾ ഒഴിഞ്ഞു പോവും.. അത് കാണുമ്പോൾ അനന്തൻ വല്ലാത്ത വിങ്ങൽ തോന്നും....!!! ഇതിങ്ങനെ തുടർന്നു കൊണ്ടിരുന്നു... വൈഗ വന്നതിൽ പിന്നെ നിർത്തിവെച്ച മദ്യപാനം അവൻ വീണ്ടും തുടങ്ങി...ഒരു മുറിയിൽ രണ്ട് അപരിചിതരെ പോലെയാണ് അവർ കഴിഞ്ഞത്... അതവനെ വല്ലാതെ വീർപ്പുമുട്ടിച്ചു..ഇനി ഒരുപക്ഷെ തന്റെ ആദ്യ ദിവസത്തെ പരാക്രമങ്ങൾ കാരണമാണോ അവളിപ്പോഴും തന്നെ ഒഴിവാക്കുന്നതെന്ന ചിന്ത അവനിലുണ്ടായി...ഇന്നേതായാലും രണ്ടിലൊന്നറിയണം ,,, എന്നെ അവൾക്ക് ഇഷ്ടമാണോ അല്ലയോ എന്ന ചിന്തയിൽ കവലയിൽ നിന്ന് കൂട്ടുകാരോട് യാത്ര പറഞ്ഞു ബൈക്കിൽ കേറി ഒരിടം വരെ പോയി...!!! 🍃🍃🍃🍃🍃 രാത്രി പന്ത്രണ്ടു കഴിഞ്ഞിട്ടും അനന്തൻ വന്നില്ല... അവനു വേണ്ടി ഭക്ഷണം വിളമ്പി വെച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി... വീട്ടിലെ ലാൻഡ് ഫോണിൽ നിന്നവനെ വിളിച്ചുവെങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തില്ല... വല്ലാത്തൊരു വെപ്രാളം...ഇരിക്കാൻ കഴിയുന്നില്ല... വീടിനകത്തുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നോക്കി... വെള്ളം കുടിച്ചു..!! ഇല്ലാ...!! വെപ്രാളം കുറയുന്നില്ല....!!!

അവസാനം വാഷ് റൂമിൽ പോയി ...കയ്യും കാലും മുഖവും കഴുകി ശുദ്ധി വരുത്തി... പൂജാ മുറിയിൽ വന്നു... ശിവ പാർവ്വതി വിഗ്രഹത്തിനു മൂന്നിൽ നിന്ന് മനമുരുകി പ്രാർത്ഥിച്ചു....!!! "മഹാദേവാ,, ദേവ്യേ ... ഏട്ടൻ കുഴപ്പമൊന്നും ഉണ്ടാവരുതേ...." നിറഞ്ഞ മിഴികളോടെ അവൾ പ്രാർത്ഥിച്ചു.... അവിടെ തന്നെ തളർന്നുറങ്ങുകയും ചെയ്തു..!!! രാവിലെ ഉറക്കമുണർന്നയുടനെ അവൾ റൂമിലേക്ക് ചെന്നു... അവിടെ ഒരു കയ്യിലും കാലിലുമായി പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന അനന്തനെ കണ്ടു വേവലാതിയോടെ അവനരികിൽ ഓടി ചെന്നവൾ... അവളെ കണ്ടതും അവൻ മുഖം തിരിച്ചു...!!! ""അനന്തേട്ട... എന്താ... ഇത്... എന്താ പറ്റിയെ..." എന്ന് ചോദിച്ചു കൊണ്ടു അവന്റെ പ്ലാസ്റ്റർ ഇട്ട കയ്യിൽ തൊട്ടതും മറു കയ്യാൽ അവൻ അവളുടെ കൈ തട്ടി മാറ്റി...!! "ഏട്ടാ.. പ്ലീസ് .. എന്താന്ന് പറയ്... എനിക്ക് സഹിക്കുന്നില്ല..." "എനിക്കെന്ത് പറ്റിയാലും,,, നിനക്കെന്താ... ഞാൻ... ഞാൻ നിന്റെ ആരുമല്ലല്ലോ..." "ഏട്ടാ... അങ്ങനെ ഒന്നും പറയരുതേ..." "പിന്നെ... ഞാൻ എങ്ങനെ പറയണം... ഇത്രയും ദിവസം എന്നെ അവഗണിച്ചത് എന്തിനാ...

അന്ന് ഞാൻ ഉപദ്രവിച്ചതിന് ഞാൻ നിന്നോട് മാപ്പ് പറഞ്ഞില്ലേ...." "ഏട്ടാ.. എനിക്ക് ഏട്ടനോട് യാതൊരു ദേഷ്യവുമില്ല... അച്ഛന്റെ അവസ്ഥ കാരണം...എനിക്ക് ഒന്നിനും കഴിയുന്നില്ലായിരുന്നു.. പ്ലീസ് എന്താന്ന് പറയ്..." "നീ ഇനി ഒന്നും പറയേണ്ട.. എനിക്കറിയാം നിനക്കെന്നോട് അല്പം പോലും സ്നേഹമില്ലെന്ന്... കാരണം എന്റെ പ്രവൃത്തി തന്നെ... ഇനിയും നിന്നെ വേദനിപ്പിക്കില്ല ഞാൻ... ഇവിടുന്നൊന്ന് എഴുന്നേൽക്കട്ടെ... നമുക്ക് പിരിയാം..." എന്നവൻ പറഞ്ഞതും ഒരു ഞെട്ടലോടെ അവനെ നോക്കിയവൾ... പെട്ടെന്ന് തന്നെ അതീവ ദേഷ്യത്തോടെ... അവന്റെ ദേഹത്തു അവൾ അടിക്കാൻ തുടങ്ങി...കൊച്ചു കുട്ടിയെ പോലെ...!!! "നിങ്ങക്ക് എന്നെ പിരിയണോ... വേണോന്ന്... അങ്ങനെ വെല്ല ഉദ്ദേശവുമുണ്ടെങ്കിൽ... അന്ന് ഞാൻ കത്തി വീശിയത് നിങ്ങൾക് നേരെ ആണെങ്കിൽ ഇന്ന് ഞാൻ സ്വയം കുത്തി ചാവും..." ഒരു ഭ്രാന്തിയെ പോലെ പറഞ്ഞു കൊണ്ടവൾ അവന്റെ നെഞ്ചിലായി തല ചായ്ച്ചു... അവളിലെ ഓരോ മാറ്റങ്ങളും ഒരു കുസൃതി ചിരിയാലെ അവനൊപ്പി എടുത്തു... എങ്കിലും വിട്ടു കൊടുക്കാൻ അവൻ തയ്യാറല്ലായിരുന്നു...!!!!.....തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...