അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 49

 

എഴുത്തുകാരി: റീനു

 ചുമ്മാ പറഞ്ഞതല്ല, എനിക്ക് ഇനി കാത്തിരിക്കാൻ വയ്യ....ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് നമ്മൾ എല്ലാ അർത്ഥത്തിലും ഒന്നാകാൻ.... അത് നീയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമുക്ക് നമ്മുടെ ജീവിതം തുടങ്ങാം.... ഏറെ പ്രണയത്തോടെ പറഞ്ഞവനെ കണ്ണിമ ചിമ്മാതെ നോക്കി അവൾ.. അതും പറഞ്ഞ് അവൻ അവളെ തന്നോട് ചേർത്തു, തന്റെ കുസൃതി അവളിലേക്ക് പകരാൻ തുടങ്ങിയ നിമിഷമാണ് കതകിൽ ഒരു കൊട്ട് കേട്ടത്, പെട്ടെന്ന് രണ്ടുപേരും പിടഞ്ഞു മാറി... "ഇതാരാണ്. ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞവൻ വാതിൽ തുറക്കാനായി പുറത്തേക്ക് പോയി.... സൂസന്ന തന്നെയായിരുന്നു, അവരുടെ മുഖത്തെ പരിഭ്രാന്തി അവനെ ഭയപ്പെടുത്തി... " എന്താ അമ്മച്ചി...! "മോനെ ടിവിയിൽ ഒരു വാർത്ത കാണിക്കുന്നുണ്ട്, നീയൊന്ന് വന്നേ.... വിയർത്ത മുഖത്തോടെ അവർ അത് പറഞ്ഞപ്പോൾ അവൻ അവർക്കൊപ്പം പോയിരുന്നു, ആൻസിയും അവനെ അനുഗമിച്ചു.. ടിവിയിൽ കണ്ട വാർത്ത ഒരു നിമിഷം അവനെ ഞെട്ടിപ്പിക്കാൻ കഴിവ് ഉള്ളതായിരുന്നു, " മന്ത്രി സിദ്ധാർത്ഥ് സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു, മന്ത്രിയടക്കം വാഹനത്തിലുണ്ടായിരുന്ന നാല് പേർ മരിച്ചു...! ഒരു നിമിഷം നടുകത്തോടെ ആൻസി അലക്സിന്റെ മുഖത്തേക്ക് നോക്കി....ഒന്ന് ശ്വാസം എടുക്കാൻ പോലും മറന്നു നിന്നു... "ഇത് നിന്റെ കൂടെ ഇടയ്ക്കിടെ വരുന്ന കൊച്ചൻ ആയിരുന്നില്ലേ..?. കേട്ടപ്പോൾ എനിക്ക് വല്ലാതെ വന്നു.....അതാ നിന്നെ വിളിച്ചത്, സുസന്നയുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

ഒരു നിമിഷം ഹൃദയത്തിൽ കൊളുത്തി പിടിക്കുന്ന ഒരു വേദന നിറഞ്ഞു, എന്തൊക്കെ ചെയ്താലും കൂടെപ്പിറപ്പിനെ പോലെ കണ്ടവനാണ്, അവന്റെ മരണവാർത്തയിൽ സന്തോഷിക്കാൻ മാത്രം ക്രൂരനല്ല താൻ... പെട്ടെന്ന് ഫോൺ അടിച്ചു... അവൻ അത് എടുത്തപ്പോൾ സണ്ണിയാണ്... അവൻ അത് ചെവിയോടു ചേർത്തു വച്ചു... "അലക്സെ നീ വാർത്ത കണ്ടില്ലേ...? " മ്മ്മ്.... ഇപ്പൊ കണ്ടതെ ഉള്ളു, അതിന്റെ ഒരു ഷോക്കില് ആണ് ഞാൻ.....ഇതെന്താ ശരിക്കും ഒരു നോർമൽ ആക്സിഡന്റ് ആണോ...? അതോ അവനോട് വൈരാഗ്യം ഉള്ള ആരെങ്കിലും ആണോ...? അലക്സ്‌ ചോദിച്ചു... " അങ്ങനെ ആവാൻ ആണ് വഴി..... ഏതോ ഒരു വലിയ ഭൂമാഫിയയും ആയി ഒരു വമ്പൻ സെറ്റപ്പ് ആയിരുന്ന് എന്ന് അറിയാൻ സാധിച്ചത്, അവരോടൊക്കെ കോടികൾ വാങ്ങിച്ചിട്ട് ഉണ്ട്.... ഒരു ഡോക്യുമെന്റ് പാസാക്കി കൊടുക്കാം എന്ന് പറഞ്ഞത്, അതൊന്നും ഒന്നുമായില്ല, അവർ കൊടുത്ത പണിയാണെന്ന് പൊതുവേ അറിയുന്നത്... പണത്തോടും അധികാരത്തോടും അവന് അല്ലെങ്കിലും എന്നും ആർത്തി ആണല്ലോ... അത്യാഗ്രഹികൾക്ക് കർത്താവ് വച്ചിരിക്കുന്നത് ഇങ്ങനെയുള്ള ശിക്ഷ തന്നെയാണ്, നീതിമാനെ ഒരിക്കലും കർത്താവ് കൈവിടില്ല... ഇത് അതിനുള്ള ഉദാഹരണം തന്നെയാണ് ... വാളെടുത്തവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ...?

നിന്നെ ഇല്ലാതാക്കാൻ അവൻ തിരഞ്ഞെടുത്ത മാർഗം ഒരു അപകടം ആയിരുന്നെങ്കിൽ, ആ മാർഗത്തിലൂടെ തന്നെ അവന്റെ അവസാനവും നടന്നു.... ഇതാണ് പറയുന്നത് ദൈവം ഉണ്ടെന്നു, സണ്ണി പറഞ്ഞപ്പോൾ മറുത്തൊന്നും പറയാൻ പോലും അവൻ സാധിച്ചിരുന്നില്ല.... " ഒരിക്കലും ഇങ്ങനെയൊന്നും പറയല്ലേ സണ്ണി.... ഒരാളുടെ വേദനയിൽ നമ്മളൊരിക്കലും സന്തോഷിക്കാൻ പാടില്ല, അത് ശത്രുവാണ് എങ്കിൽ പോലും.... എന്നെ സംബന്ധിച്ചിടത്തോളം അവനെക്കുറിച്ച് അങ്ങനെയൊന്നും ചിന്തിക്കാൻ എനിക്ക് കഴിയുന്നില്ല, സത്യം പറഞ്ഞാൽ വിഷമിക്കണോ എന്ന് പോലും മനസ്സിലാകാത്ത ഒരുതരം നിസംഗത ആണ് തോന്നുന്നത്.... മനസ്സിൽ ഞാൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ല എങ്കിലും ഒരുപാട് എന്നെ വേദനിപ്പിച്ചിട്ടുണ്ട് അവൻ .. ഈ നിമിഷം വരെ അവൻ പകർന്നുനൽകിയ നാണക്കേടും വേദനയും അവശേഷിക്കുന്നുണ്ട്, പക്ഷെ അവന്റെ മരണം അത് ഞാൻ ആഗ്രഹിച്ചിരുന്നില്ല... ഒരിക്കലും അവൻ ഇല്ലാതാവണം എന്ന് ഞാൻ ഉള്ളിൽ പോലും ആഗ്രഹിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ ഇത് എന്നെ വല്ലാതെ തളർത്തുന്നു.... സ്വന്തം കൂടെപ്പിറപ്പിനെ പോലെ ഞാൻ സ്നേഹിച്ചത് അവനെ ആണ് . അവൻ ഇല്ല എന്നറിയുമ്പോൾ എനിക്കതൊരു സന്തോഷിക്കാൻ ഉള്ള കാരണം അല്ല...നീ പറയുന്നതു പോലെ ചിന്തിക്കാൻ എനിക്ക് സാധിക്കുന്നില്ല.... അവന്റെ കൗമാര കാലഘട്ടം മുതൽ തന്നെ ഞാൻ അവനെ കാണാൻ തുടങ്ങിയത് ആണ്... അവന്റെ വളർച്ച മുഴുവൻ എന്റെ കണ്മുൻപിൽ വച്ചായിരുന്നു,

അങ്ങനെയുള്ള ഒരുവനെ എനിക്ക് മറക്കാൻ സാധിക്കുന്നില്ല... ഒരുപാട് കഷ്ടമായിപ്പോയി, പക്ഷേ മരണം അത് അവൻ ഇരന്നു വാങ്ങിയെങ്കിൽ അവന്റെ പ്രവർത്തികൾ ദൈവം ഇഷ്ടപ്പെട്ടില്ല എന്നാണ് അർത്ഥം. ആരുടെയൊക്കെയോ കണ്ണുനീരിന് അവൻ കാരണക്കാരൻ ആയിട്ടുണ്ട്, ആരുടെയൊക്കെയോ ഹൃദയം നൊന്ത ശാപങ്ങൾ അവനെ പിന്തുടർന്നിരുന്നു, അതിനൊക്കെ ഒരു മറുപടി ആയിരിക്കും ഒരുപക്ഷേ ഈശോയുടെ കോടതിയിൽ നിന്നും അവനെ ലഭിച്ചത് .. അലക്സ്‌ പറഞ്ഞു... " ഒരിക്കലും ഈ മരണം നിന്നെ സന്തോഷിപ്പിക്കില്ല എന്ന് എനിക്കറിയാം.... നിനക്ക് ഇങ്ങനെ മാത്രമേ ചിന്തിക്കാൻ സാധിക്കു, സത്യമാണ് പക്ഷേ എനിക്കെന്തോ അവനോട് ക്ഷമിക്കാൻ സാധിക്കുന്നില്ല, ഞാനും ആൻസിയും തമ്മിലുള്ള പ്രശ്നം മാത്രം ആയിരുന്നു അവൻ ചെയ്തുവെങ്കിൽ ഒരു പക്ഷേ എനിക്ക് അവനോട് ഇത്രയും വിദ്വേഷം തോന്നില്ലായിരുന്നു, പക്ഷേ നീ ഈ ഭൂമിയിൽ ഉണ്ടാകരുത് എന്ന് അവൻ ആഗ്രഹിച്ചിരുന്നില്ലേ..? മരണത്തിൽ സന്തോഷമുണ്ടെന്ന് ഞാൻ പറയുന്നില്ല, പക്ഷേ എനിക്ക് ഒരു തരി പോലും ദുഃഖം തോന്നുന്നില്ല അലക്സ്, ഇനിയും ജീവിച്ചിരുന്നാൽ ഒരുപാട് കൊള്ളരുതായ്മകൾ അവൻ ചെയ്യും, നീ പറഞ്ഞതുപോലെ ഒരുപാട് പേരുടെ കണ്ണുനീർ വീഴ്ത്തുകയും ചെയ്യും.... സണ്ണി പറഞ്ഞു.. " അവന് സ്വന്തക്കാരും ബന്ധുക്കാരും ആയിട്ട് ആരും ഇല്ലല്ലോ, കല്യാണം കഴിച്ചിട്ടില്ല, അതുകൊണ്ട് നമ്മൾ വേണം എല്ലാ കാര്യങ്ങളും ചെയ്യാൻ. ഞാൻ ഇപ്പോൾ തന്നെ ഇറങ്ങാം, നീ വരില്ലേ....? "

വരില്ല.... തീർത്തു പറഞ്ഞു സണ്ണി.. " നീ എന്താണ് ചെയ്യുന്നെ...? ഇപ്പോൾ അല്ല ഇത് കാണിക്കേണ്ടത്...? അവന്റെ ആത്മാവ് ഈ ഭൂമിയിൽ നിന്ന് പോയി, ഞാൻ ഇപ്പോൾ തന്നെ ഇറങ്ങും.... പാർട്ടി ഓഫീസിലേക്ക് വരാൻ നോക്ക്, " ശരി.... അതു പറഞ്ഞവൻ കട്ട് ചെയ്തപ്പോൾ ആൻസിയുടെ മുഖത്തേക്കാണ് നോക്കിയത്... " ഞാൻ ഒന്ന് പോയിട്ട് വരാം...! ഇന്നിനി ഒന്നും വരില്ല, നീ കിടന്നോ..? ഞാൻ വരുമ്പോൾ ഒരുപാട് ലേറ്റ് ആവും, സ്വന്തമെന്നു പറയാൻ ആരുമില്ല.... പാർട്ടി പ്രവർത്തകരും അണികളും ഉണ്ടാവുമെങ്കിലും എല്ലാ കാര്യങ്ങൾക്കും ഞാനവിടെ ഉണ്ടാകണം... അവനെ ഞാൻ സഹോദരനെ പോലെ കണ്ടിട്ടുള്ളത്, ഒരുപക്ഷെ അവൻ ആഗ്രഹിച്ചിട്ടില്ലെങ്കിലും അത് ചെയ്യാതിരുന്നാൽ മരണംവരെ എനിക്കൊരു സമാധാനം ഉണ്ടാവില്ല... ഞാൻ നിന്നോട് ചെയ്യുന്നത് നീതികേട് ആണെന്ന് തോന്നുന്നുണ്ടോ...? നിന്റെ സ്വപ്നങ്ങൾ തകർത്തവൻ ആണ്.. എന്നോട് ദേഷ്യം ഉണ്ടോ..? " ഇച്ചായ ...! എനിക്ക് അങ്ങനെ ഒന്നും ഇല്ല.... ഒരു പിണക്കവും ഈ സമയത്ത് കാണിക്കാൻ പാടില്ല, എന്റെ മനസ്സിൽ ഇപ്പോൾ എനിക്ക് ഒരു ദേഷ്യവും ഇല്ല അയാളോട്.... ആദ്യ സമയങ്ങളിലൊക്കെ ഒരുപക്ഷേ അറിഞ്ഞിരുന്നെങ്കിൽ എനിക്ക് ദേഷ്യം വന്നേനെ, ഞാൻ അതുപോലെ ഇടപെടുകയും ചെയ്തേനെ... പക്ഷെ ഇപ്പൊൾ എനിക്ക് തോന്നുന്നില്ല അങ്ങനെ...

എന്റെ ഇച്ചായനെ ലഭിക്കാൻ കാരണക്കാരനായ ഒരുവനോട് നന്ദി മാത്രമേ തോന്നുന്നുള്ളൂ.... ഇച്ചായൻ പോകണം, ഒരിക്കലും ഈ സമയത്ത് അല്ല നമ്മുടെ മനസ്സിൽ എന്തെങ്കിലും വിദ്വെഷം ഉണ്ടെങ്കിൽ അത് കാണിക്കേണ്ടത്... അവളുടെ കവിളിൽ ഒന്ന് തഴുകി ആ നിമിഷംതന്നെ അലക്സ് അവിടെനിന്നും ഇറങ്ങിയിരുന്നു.... പിന്നെയുള്ള എല്ലാ ചടങ്ങുകൾക്കും അലക്സ് കൂടെ തന്നെ ഉണ്ടായിരുന്നു, ചിതയിലേക്ക് സിദ്ധാർത്ഥിന് എടുക്കുന്ന നേരം ആത്മാർത്ഥമായി തന്നെ അലക്സിന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ താഴേക്ക് വീണു.... അകലെ ആകാശത്തു ആത്മാവ് അത് കണ്ട കുറ്റബോധത്താൽ അവസാനമായി ഒരു മാപ്പ് പോലും പറയാൻ സാധിക്കാതെ ഈ ഭൂമിയിൽ നിന്നും യാത്രയായി.... ആ ആത്മാവും വല്ലാതെ ദുഃഖിച്ചു..... " നിനക്കെങ്ങനെ കഴിയുന്നു...? വല്ലാത്ത അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി സണ്ണി ചോദിച്ചു.... " എനിക്കറിയില്ല...! നീ ചോദിക്കുന്നതിന് ഒന്നും എന്റെ കയ്യിൽ മറുപടിയില്ല, പക്ഷേ ഒന്നുമാത്രം എനിക്കറിയാം... പ്രതികാരം മനുഷ്യന്റെ കടമയല്ല.... ഈശ്വരന്റെ കടമയാണ്... അത് കൃത്യസമയത്ത് ഈശ്വരൻ ചെയ്യും, നമ്മൾ അതിൽ കൈകടത്താൻ പോകരുത്...!........ കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...