അരികെ 💘: ഭാഗം 35

 

രചന: AYISHA SHIFA

രാത്രി റിസപ്ഷന് വേണ്ടി എല്ലാവരും റെഡി ആയി.. റിസപ്ഷന് എല്ലാവരും Blue ആണ്... അർഷുവും ആയിഷുവും നേരത്തെ same കളറിൽ ഡിസൈൻ change ഡ്രെസ് ആണ്... എല്ലാവരും കൂടി ഡാൻസും പാട്ടും ഒക്കെയായി റിസപ്ഷൻ പൊളിച്ചടുക്കി... 💥 റിസപ്ഷനും കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് മടങ്ങി... 💕**********💕 അർശുവിന് പാൽ കൊടുത്തു ബാക്കി അവളും കുടിച്ചു... "നീ കിടന്നോ... നല്ല ക്ഷീണം കാണും..." എന്താ നടക്കാ എന്ന പേടിയോടെ ഇരിക്കുന്ന ആയിശുവിനോട് അർഷു പറഞ്ഞതും അവളവനെ തന്നെ നോക്കി... "കിടന്നോടി പെണ്ണെ..." അർഷു ഒന്നൂടെ പറഞ്ഞതും അവൾ കിടന്നു കൂടെ അവനും... "അതേയ്..." ആയിഷു "മ്മ്..." അർഷു "ഞാൻ കെട്ടിപിടിച്ചോട്ടെ..." കൊച്ചു കുട്ടികളെ പോലെ ചോദിക്കുന്ന അവളെ കണ്ട് അവന് ചിരി വന്നു... "മ്മ്..." അവൻ മൂളിയതും അവളവനെ കെട്ടിപിടിച്ചു കിടന്നു.. എപ്പോഴോ ഇരുവരും ഉറങ്ങിയിരുന്നു... അങ്ങനെ സന്തോഷത്തോടെ രണ്ട് ദിവസം കൂടി പിന്നിട്ടു... കോളേജ് ഉച്ചക്ക് വിട്ട കാരണം അവരെല്ലാം ഇറങ്ങാൻ നിൽക്കെ ആയിശുവിനെ കാണാൻ ഇല്ലായിരുന്നു... അവളെ തിരഞ്ഞു നടന്നിട്ടും കാണാതെ വന്നതും നാലാൾക്കുള്ളിലും ഒരു ഭയം വന്ന് നിറഞ്ഞു... ഇപ്പോ റഫുവും ഇവരെ കൂടെ ഉണ്ട്... "ആയിശൂ..."

നാലാളും നാല് ഭാഗത്തേക്ക്‌ നീങ്ങി അവളെ വിളിച്ചോണ്ടിരുന്നു... "അവളെ അവിടെ എങ്ങും കാണാനില്ല..." റഫു "അവളെവിടെ പോയി..." ദിലു "എനിക്കെന്തോ പേടി ആവുന്നു... അവൾക്കെന്ത് പറ്റിക്കാണും..." അമ്മു ടെൻഷനോടെ പറഞ്ഞു... "നമുക്ക് ഹാഷിക്കയോടും റാഫിക്കയോടും പറഞ്ഞു വരാം... " അനു "ആഹ്.." അവരും അതിനോട് യോജിച്ചു അവൾടെ കൂടെ നടന്നു... ഹാഷിയും റാഫിയും കൂടി തിരഞ്ഞിട്ടും അവളെ കണ്ടില്ല... "അവൾ പറയാതെ പോയതാണോ..." റഫു "അങ്ങനെ പോവാറില്ല..." അനു "എന്നാലും നീ അർശുവിന് ഒന്ന് വിളിച്ചു നോക്ക്..." ഹാഷി "Hello..." അർഷു "അർഷുക്കാ, ഇപ്പൊ എവിടെയാ..." അനു "ഞാനിപ്പോ വീട്ടിൽ..." അർഷു "Food കഴിക്കാൻ വന്നതാണോ..." അനു "ആഹ്... എന്തേടി..." അർഷു "ആയിഷു ഉണ്ടോ അവിടെ..." അനു "ഇല്ല.. എന്തേ..." അർഷു "ഏയ്‌ ഒന്നൂല്ല..." അനു വേഗം ഫോൺ വെച്ചു... "അവൾ വീട്ടിൽ എത്തിയിട്ടില്ല..." അനു അവരെയെല്ലാം ഹാഷിയും റാഫിയും കൂടി വീട്ടിലേക്ക് പറഞ്ഞു വിട്ടു... രാത്രി അവർ തിരിച്ചു വന്നു... റാഫിയും ഹാഷിയും കൂടെ ഉണ്ട്... "അവളെ കണ്ടോ..." അവരെ കണ്ട പാടെ അനു ചോദിച്ചു... "ഇല്ല... " ഹാഷി "അവൾ... അവളെവിടെ പോയി..." അങ്ങനെ ഇരിക്കെ ആണ് അർഷു വന്നത്...

"ആഹാ മോനെന്താ വിശേഷിച്ചു... ആയിഷു എവിടെ..." ഉമ്മ "ആയിശു അപ്പൊ ഇവിടെ ഇല്ലേ... അവളിവിടെ ഉണ്ടെന്ന് കരുതിയാ ഞാൻ വന്നത്..." അർഷു "ഇവിടെ ഇല്ലല്ലോ മോനെ..." ഉമ്മ "ഉമ്മാ, ഉമ്മ അവന് കുടിക്കാൻ എടുക്ക്..." ഹാഷി "ആ..." ഉമ്മ കിച്ചണിലേക്ക് പോയി... "ഉപ്പാ, ഉമ്മ വിളിച്ചു തോന്നുന്നു ഒന്ന് ചെന്ന് നോക്ക്..." അനു ഉപ്പയെയും പറഞ്ഞു വിട്ടു... "അർഷുക്കാ, ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്ക്... ആയിഷു അവളെ കാണാനില്ല... ഇന്ന് ഉച്ചവരെയേ കോളേജ് ഉണ്ടായിട്ടുള്ളൂ... ഞങ്ങൾ അർഷുക്കാക്ക് വിളിച്ചില്ലേ അത് അവളെ കാണാഞ്ഞിട്ടായിരുന്നു..." അനു "എന്നിട്ട് നീ ഇത് ഇപ്പോഴാണോ എന്നോട് പറയുന്നത്..." അർഷു "ഞങ്ങൾ അവളെ തിരയുവായിരുന്നു... കാണും എന്ന് കരുതി 😔..." അനു "നീ വിഷമിക്കാതെ അവളെ കണ്ട് പിടിക്കാം..." റാഫി പെട്ടെന്ന് അങ്ങോട്ട് ഓടിക്കിതച്ചു ദിലു വന്നു... "എന്താടി..." അനു "അ...നു, ആ...യിഷു.." അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു... "നീ ആദ്യം ഒന്ന് റിലാക്സ് ചെയ്യ് എന്നിട്ട് പറ..." അനു "അനു, ആയിഷു അവളെ കിഡ്നാപ്പ് ചെയ്തതാ..." ദിലു "ആര് 😰..." അനു

"അന്ന് അവളെ കേറി പിടിച്ചില്ലേ അവൻ... അവന്റെ call വന്നു എനിക്ക്..." 💕**********💕 കുറച്ചു നിമിഷങ്ങൾക്ക് മുമ്പ്... "ഹലോ..." ദിലു "ഹലോ ഡാർലിംഗ് അറിയുമോ എന്നെ..." "നീ എന്തിനാടാ എന്നെ വിളിക്കുന്നെ..." ദിലു "ചൂടാവല്ലേ ഒരു കാര്യം പറയാനാ... നിങ്ങടെ ആയിഷു മിസ്സിംഗ്‌ ആണല്ലേ..." "അത് നിനക്ക് എങ്ങനെ അറിയാം..." "കാരണം അവളെ കിഡ്നാപ് ചെയ്തത് ഞാൻ അല്ലെ... ഹ ഹ ഹ... " "Whattt.... !!!" "Yes baby, ഞാൻ തന്നെ ഈ സാക്ഷാൽ വരുൺ..." "ടാ, അവൾക്കെന്തെങ്കിലും പറ്റിയാൽ..." "ഭീഷണി ഒന്നും വേണ്ട... എനിക്ക് ഒരുത്തനെയും പേടിയില്ല... " "നിനക്കെന്താ വേണ്ടേ..." "നിങ്ങൾ അന്ന് രണ്ട് തെറ്റ് ചെയ്തു അത് കാരണം ആണ് അവളെ ഞാൻ കിഡ്നപ്പ് ചെയ്‌തത് തന്നെ... മനസിലാക്കി തരാം, ഞാൻ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് എങ്ങനെയും നേടി എടുക്കും... ഞാൻ ഇവളെ ആഗ്രഹിച്ചു... പക്ഷെ, നിങ്ങൾ അത് സമ്മതിച്ചില്ല... അത് ആദ്യത്തെ തെറ്റ്... And എന്നെ നിങ്ങൾ കേറി അടിച്ചു... എന്നെ വേദനിപ്പിച്ചവരെ ഒന്നും വെറുതെ വിട്ട് എനിക്ക് ശീലം ഇല്ല... അത് നിങ്ങൾ ചെയ്ത രണ്ടാമത്തെ തെറ്റ്... " "നീ എന്തടി മിണ്ടാത്തെ, നിന്റെ നാക്കിറങ്ങി പോയോ... പിന്നെ ഇനി ഇവൾ ഈ ആയിഷ ഇവളുടെ ബോഡി ഞാൻ തരാം... നിങ്ങൾക്ക് കരയാൻ... ഹ ഹ ഹ..." അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു... 💕**********💕

"ആ നമ്പർ എടുക്ക്, അത് ട്രേസ് ചെയ്തു എത്രയും പെട്ടെന്ന് കണ്ടെത്തണം..." നിച്ചു ആ നമ്പർ പെട്ടെന്ന് തന്നെ നോട്ട് ചെയ്ത് ട്രേസ് ചെയ്തു... ആ ലൊക്കേഷനിലേക്ക് അവർ വണ്ടി എടുത്തു... ആ ലൊക്കേഷൻ കാണിച്ചത് ഒരു ബംഗ്ലാവ് ആയിരുന്നു... അവിടെ നിന്ന് കുറച്ചു ദൂരെയായി കാർ നിർത്തി... അങ്ങോട്ട് നടന്നു... 💕**********💕 അവൻ ആയിഷുവിനെ chloroform മണപ്പിച്ചു ബോധം കെടുത്തി... അവളെ കൊണ്ട് വന്നു ആ ബംഗ്ലാവിൽ ഇട്ടു... അവൾക് ബോധം വരുവോളം അവൻ കള്ള് കുടിച്ചോണ്ടിരുന്നു... ദിലുവിന് വിളിച്ചു പറഞ്ഞു... ആയിശുവിന്റെ മുടിക്കെട്ടിൽ പിടിച്ചു എണീപ്പിച്ചു... "ആഹ്..." വേദന കൊണ്ട് നിലവിളിച്ചു അവൾ... "നിനക്ക് ബോധം വരൻ കാത്ത് നിൽക്കായിരുന്നു ഞാൻ... ഇനി എനിക്ക് വേണം നിന്നെ... എനിക്ക് നിന്നെ ഒന്ന് ആസ്വദിക്കണമ്... ഹ ഹ ഹ..." ഒരു physco യോ പോലെ പുലമ്പുന്ന അവനെ വെറുപ്പോടെ നോക്കി അവൾ... "Sirr..." Bodyguard ന്റെ വിളി അവനെ തേടി എത്തി... അവനവളെ നിലത്തേക്ക് തള്ളി പുറത്തേക്ക് നടന്നു.... "എന്താടോ...!!" "Sir, അവിടെ ഒരു കാർ കിടപ്പുണ്ട്..."

"എങ്കിൽ താൻ പോയി നോക്ക്..." "Sir, ഞാൻ ഇവിടെ കാവൽ നിൽക്കാം എന്നെ പറഞ്ഞിട്ടുള്ളു... ഇതൊന്നും എന്റെ ഡ്യൂട്ടിയിൽ പെടില്ല..." "നാശം പിടിക്കാൻ 😬..." അവൻ ദേഷ്യത്തോടെ അവിടെ പോയി നോക്കി... "അവിടെ കാർ ഒന്നും ഇല്ലെടോ..." "ഉണ്ട് സാർ.. ഞാൻ കേട്ടതാ ശബ്ദം..." "തനിക്കുറപ്പാണോ..." "അതെ സാർ, സാർ ഒന്നൂടെ പോയി നോക്ക്..." "ശവം..." അവൻ വീണ്ടും പോയി നോക്കി തിരിച്ചു നടക്കവേ പിന്നിൽ നിന്നും അവന്റെ തലക്കിട്ട് അടി കിട്ടിയിരുന്നു... അവൻ നിലത്തേക്ക് ഊർന്നു പോയി... "പന്ന മോനെ @#₹%& നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണം അല്ലേടാ 🤬..." അർഷു ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു... "ഹഹ ഹ..." അപ്പോഴും അവൻ ചിരിക്കുവായിരുന്നു... "ഡാ 🤬..." അത് കണ്ട് അവന്റെ കലിപ്പ് ഒന്നൂടെ കൂടി അവനെ വീണ്ടും തല്ലാൻ തുടങ്ങി....... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...