അരികെ: ഭാഗം 20

 

രചന: തന്നൽ

ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടതും കൈ കൊണ്ട് ബെഡിൽ പരതി തപ്പി പിടിച്ചു ഫോൺ കയ്യിലെടുത്തു... കണ്ണ് ചുളിച്ചു കൊണ്ടവൻ ഡിസ്പ്ലേയിലേക്ക് നോക്കി ഫോൺ കണക്ട് ചെയ്ത് ചെവിയിലേക്ക് വച്ചു.... ""അവരാണോ ഇത് ചെയ്തത് സത്യ .... അവരാണോ എന്റെ നിതിയെ...."" ദിലുവിന്റെ അടഞ്ഞ ശബ്ദം കേട്ട് സത്യ ചാടി പിടഞ്ഞെണീറ്റു..... ""ദിലു... എടാ എന്ത് പറ്റി നിന്റെ സൗണ്ടൊക്കെ വല്ലാതെ... നീ കരഞ്ഞോ ദിലു...are u ok.... ഞാൻ വരണോടാ... "" ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു മുഴുപ്പിച്ചതും അപ്പുറത്തു നിന്ന് ഒരേങ്ങൽ ചീള് അവന്റെ കാതിലേക്ക് വന്ന് പതിഞ്ഞു.... ""ദിലു...എടാ നീ കരയാണോ.... "" ചോദിച്ചു കൊണ്ടവൻ ബെഡിൽ നിന്നെഴുന്നേറ്റു...അവന്റെ സ്വരത്തിൽ പരിഭ്രമമം കലർന്നിരുന്നു.... "" എന്നോട് പറയ് സത്യാ... അവരാണോ എന്റെ നിതിയെ ഇല്ലാതാക്കിയത്... "" സത്യ ശ്വാസം എടുത്ത് വിട്ട് കൊണ്ട് വീണ്ടും ഫോൺ ചെവിയോടടുപ്പിച്ചു..... "" അവരാണ് ചെയ്തത് എന്നുള്ളതിന് നമ്മുടെ കയ്യിൽ തെളിവൊന്നുമില്ല... അത്‌ കൊണ്ട് അവരാണ് നിതിയുടെ കൊലപാതകത്തിനു പിന്നിൽ എന്ന് ഉറപ്പിക്കാൻ പറ്റില്ല... പക്ഷെ അന്നാ കേസ് അന്വേഷിച്ചിരുന്നത് നിതിയാണ്... തെളിവുകളൊക്കെയും അയാൾക് എതിരായിരുന്നു ....

പിടിയിലാകും എന്ന് ഉറപ്പായതോടെയാകും ചിലപ്പോൾ അയാൾ അവനെ ഇല്ലാതാക്കാൻ ശ്രമിച്ചത്... ഇതൊക്കെ എന്റെ ഊഹങ്ങൾ മാത്രമാണ്... ഞാൻ നിതിയെ പറ്റി ഡിപ്പാർട്മെന്റിൽ അന്വേഷിച്ചിരുന്നു... അവനങ്ങനെ ശത്രുക്കൾ ഉള്ളതായൊന്നും അവർക്കാർക്കും അറിയില്ല... സപ്പോസ് അയാളും അയാൾടെ കൂട്ടാളികളും ആയിരിക്കാം ഇതിന്റെ പിന്നിൽ..... ഞാൻ അയച്ചിരുന്ന ഫോട്ടോ കിട്ടിയില്ലേ നിനക്ക്...അവന്മാരാ കക്ഷികൾ..."" മറുപടിയായി ദിലു ഒന്ന് മൂളുക മാത്രം ചെയ്തു... ""ദിലു ദേ നോക്ക്...നീ ഓരോന്ന് ആലോചിച്ചു വെറുതെ മനസ് വിഷമിപ്പിക്കണ്ട... ഇതിന് പിന്നിൽ ആരായാലും അവനെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല...ഒരു നിയമത്തിനും അവനെ ഞാൻ വിട്ട് കൊടുക്കില്ല... അവന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും....ഈ സത്യയുടെ. കൈ കൊണ്ട്..... "" ദേഷ്യത്താൽ അവന്റെ മുഷ്ടി ചുരുണ്ടു.... മറുതലക്കൽ ഫോൺ കട്ടായതും തളർച്ചയോടെ സത്യ ബെഡിൽ ഇരുന്നു...... ഫോൺ ബെഡിലേക്കിട്ട് തലക്ക് താങ്ങു കൊടുത്തവനിരുന്നു.... അവന്റെ മനസ് നിറയെ ദിലുവിന്റെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു...

അവളുടെ കളി ചിരികൾ കുറുമ്പുകൾ... ഞാൻ കാരണമല്ലേ എന്റെ ദിലു ഇന്നീ അവസ്ഥയിൽ... നിതിയെ പ്രണയിക്കാൻ പറയേണ്ടി ഇരുന്നില്ല... അവളുടെ ജീവിതത്തിലേക്ക് അവനെ ക്ഷണിക്കേണ്ടിയിരുന്നില്ല....പക്ഷെ..... അങ്ങനെ എങ്കിൽ എന്റെ നിതിയുടെ അവസ്ഥ എന്താകുമായിരുന്നു... നിതിക്ക് ജീവനായിരുന്നില്ലേയവൾ... എന്റെ നിതിയെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ലാ.... എന്റെ ദിലുവിന്റെ നഷ്ടപ്പെട്ടുപോയ സന്തോഷം തിരികെ കൊടുക്കാൻ എനിക്ക് പറ്റുവോ... ഞാൻ പ്രിയയെ സ്നേഹിച്ചാൽ അവൾക്ക് നോവില്ലേ... എന്റെ ദിലു ഒറ്റക്കായിപോവില്ലേ.... ഞാൻ പ്രിയയെ സ്നേഹിക്കുന്നതിൽ അവൾക്ക് എതിർപ്പൊന്നും ഉണ്ടാവില്ല.... പക്ഷെ അവൾക്കൊരു ജീവിതമില്ലാതെ എനിക്ക് മാത്രം ഒന്നും വേണ്ട... മറക്കണം എല്ലാം... എപ്പോഴോ തോന്നിപ്പോയൊരു ഇഷ്ടം.... മറക്കാൻ എളുപ്പമാവും.... സത്യ ബെഡിലേക്ക് മലർന്നു കിടന്നു..... കഴിഞ്ഞു പോയ ഓർമകളിലൂടെയവന്റെ മനസ് ഒഴുകി നടന്നു.... നിതിയും സത്യയും അവന്റെ ദിലുവും മാത്രമുള്ളയാ ലോകം... എന്നാൽ മറു വശത്ത് അവനെ മാത്രം മനസിൽ ഇട്ടു കൊണ്ടൊരുത്തിയുണ്ടായിരുന്നു...

അവളുടെ റൗഡി പോലീസുമായുള്ള ജീവിതവും സ്വപ്നം കണ്ടു കൊണ്ടൊരുത്തിയവിടെ സുഖ സുന്ദരമായ ഉറക്കത്തിലായിരുന്നു...🤭 (പാവം കൊച്ച് ഇത് വല്ലതുമുണ്ടോ അറിയുന്നു 😁) ദിവസങ്ങൾ കൊഴിഞ്ഞു പോയികൊണ്ടിരുന്നു.... സത്യക്ക് അവളോടുള്ള സമീപനം വീണ്ടും പഴയപടി തന്നെ... പഠിച്ച പതിനെട്ടടവുകളും പയറ്റി പ്രിയ ഒരു വഴിക്കായി...അവനെ വളക്കാൻ പോയിട്ട് അവളുടെ അടവുകളൊന്നും അവന്റെ രോമത്തിൽ പോലും യേശുന്നുണ്ടായില്ല... അവളുടെ ശല്യം സഹിക്കവയ്യാതെ വരുമ്പോൾ അവൻ പ്രതികരിക്കും .....ചിലപ്പോൾ ദേഷ്യപ്പെടും.... സഹികെടുമ്പോൾ കണ്ണ് പൊട്ടുന്ന ചീത്ത പറയും.... എന്നാൽ അവളതൊക്കെ ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി തൂക്കി വെളിയിലിട്ട് വീണ്ടും അവനോട് ഒട്ടിച്ചേരാൻ പോവും... വീണ്ടും സ്ഥിതി പഴയത് തന്നെ.... ചില സമയം സത്യയും ആസ്വദിക്കാറുണ്ട് അവളുടെ കുറുമ്പുകൾ... കളി ചിരികൾ...തമാശകൾ... സ്വയം മറന്ന് അവളിലേക്ക് ലയിച്ചു ചേരാൻ തൊന്നും.... പക്ഷെ ദിലുവിനെ ഓർക്കുമ്പോൾ അവന്റെ ഹൃദയം നീറും.... പ്രിയ,അവന്റെ ദിലുവിനെ പോലെ തന്നെയെന്ന് അവന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.... അവള് പണ്ടെങ്ങനെയായിരുന്നോ അത്‌ പോലെ തന്നെ... ❤️🖤❤️🖤❤️🖤❤️🖤

""ഓയ് റൗഡി പോലീസ്......"" സത്യ വാതിൽ പടി കടന്ന് പുറത്തേക്കിറങ്ങി ജീപ്പിലേക് കയറാൻ തുനിഞ്ഞതും പ്രിയയുടെ ഒച്ചത്തിലുള്ള ശബ്ദം കേട്ട് അവന്റെ കാലുകൾ നിഛലമായി.... അവൻ ഞെട്ടി തിരിഞ്ഞു നോക്കി... ഒപ്പം ജീപ്പിലിരുന്ന ഗൗതമും പ്രിയ നിക്കുന്ന ഭാഗത്തേക്ക്‌ നോക്കി... ഒരു കൈ കട്ടള പടിയിൽ ചായ്ച്ചു വച്ച് മറ്റെ കൈ നടുവിന് താങ്ങു കൊടുത്തുകൊണ്ട് നിൽക്കുന്നവളെ കണ്ട് കണ്ണ് മിഴിച്ചവൻ നോക്കി.... ചുരിദാറിന് മുകളിലൂടെ ഒരു ഷർട്ട്‌ ഇട്ടിട്ടുണ്ട്... ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസിലായി അതവന്റെ ഷർട്ടാണെന്ന്...... പിന്നെ ഒരു ലുങ്കിയും... ലുങ്കി മടക്കി കുത്തിയിട്ടുണ്ട്.. കൈ ഫോൾഡ് ചെയ്തുകൊണ്ടവൾ അവനടുത്തേക്ക് വന്ന് നിന്ന് കൊണ്ട് അവളവനെ അടി മുടിയൊന്ന് നോക്കി... ഗൗതം ആണേൽ അകത്തിരുന്ന് ചിരി കടിച്ചു പിടിച്ചു അവളെ നോക്കിയിരിപ്പുണ്ട്.... "" ഇതെടുക്കാൻ മറന്നു.... "" അവന്റെ ഫോൺ പ്രിയ അവന് നേരെ നീട്ടിയതും അവൻ രണ്ട് കൈ കൊണ്ടും പോക്കറ്റിൽ തപ്പി നോക്കി... ""തപ്പി നോക്കണ്ട....അവിടെ ഇല്ലെന്നേ.. ഇത് നിങ്ങടെ ഫോൺ തന്നെയല്ലേ....."" സത്യ അവളെ തുറിച്ചു നോക്കി ഫോൺ അവളെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി..... ""നീയെന്താ ഫാഷൻ ഷോക്ക് പോവുവാണോ ഇതെല്ലാം കുത്തി കേറ്റി കൊണ്ട്....

മരിയാധിക്ക് കൊണ്ട് പോയി ഊരിയിടടി... എന്നിട്ടെന്റെ ഈ പുതിയ ഷർട്ട്‌ അലക്കി ഇടാൻ നോക്ക്...ചെല്ല്.... ഓരോ കോമാളിത്തരവുമായി ഇറങ്ങിയേക്കുവാ മനുഷ്യനെ മെനക്കെടുത്താൻ..... ഇനി ഇമ്മാതിരി അഭ്യാസങ്ങളുമായി എന്റെ മുന്നിലെങ്ങാനും വന്നാൽ നിന്റെ അപ്പന്റെടുത്ത് കൊണ്ടോയി എറിയും ഞാൻ പറഞ്ഞേക്കാം...കൊറേ ആയി മനുഷ്യൻ സഹിക്കുന്നു... ക്ഷമിക്കുന്നതിനും ഒരു പരിധി ഇണ്ട്...."" സത്യ അവൾക്ക് നേരെ ചീറി കൊണ്ട് അവളെ തുറിച്ചു നോക്കി ജീപ്പിലേക്ക് കയറി.... ഗൗതം,സത്യ കാണാതെ കണ്ണ് ചിമ്മി കാട്ടി ഒന്നുമില്ലെന്ന് പറഞ്ഞ് വണ്ടി എടുത്തു പോയി.... കള്ള റൗഡി പോലീസ് ഇങ്ങു വരട്ടെ... ഞാൻ ശെരിയാക്കി തരാം.... അങ്ങേരെ വളക്കാൻ ഓരോ വഴികളുമായി ചെല്ലുമ്പോൾ അങ്ങേർക്ക് അത്‌ കോമാളിതരം പോലും.... ഇനി ഇതൊന്നും പോരാ പ്രിയ... അങ്ങേരെ വളക്കാൻ ഇനി പുതിയ വഴികൾ തേടേണ്ടിയിരിക്കുന്നു.... പ്രിയ ഓരോന്ന് ചിന്തിച്ചു നെടു വീർപ്പിട്ട് കൊണ്ട് അകത്തേക്ക് കയറി പോയി... ജോലികളെല്ലാം തീർത്തവൾ നേരെ ഹാളിലേ സെറ്റിയിലേക്ക് പോയിരുന്നു....

സത്യ കൊടുത്ത ഫോൺ കയ്യിലെടുത്ത് അവന്റെ നമ്പറിലേക് ഡയൽ ചെയ്തു.... റിങ് മുഴുവൻ കേട്ട് ഫോൺ കട്ട്‌ ആയതും അവൾ വീണ്ടും ഡയൽ ചെയ്തു..... ആദ്യറിങ് കേട്ടപ്പോഴേയവൻ ഫോണെടുത്തു.... ""നിന്നോട് സൊള്ളാൻ എനിക്ക് ഏതായാലും ഇപ്പോൾ സമയമില്ല...വച്ചിട്ട് പോടീ... "" അവൾ മറുത്തു പറയുന്നതിനു മുന്നേയവൻ ഫോൺ കട്ട്‌ ചെയ്തു.... ഓഹോ...എന്നോട് സംസാരിക്കാൻ സമയമില്ലല്ലേ... അപ്പൊ പിന്നെ എന്തായാലും വിളിച്ചു കളയാം.... അവൾ വീണ്ടും അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.... ""നിനക്കെന്തിന്റെ കേടാടി.... മനുഷ്യനെ മരിയാധിക്ക് ജോലി ചെയ്യാൻ കൂടി സമ്മതിക്കില്ലന്ന് വച്ചാൽ...."" " അതേയ് ഞാൻ ഒരു കാര്യം പറയാനാ വിളിച്ചത്....അതിനെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ...."" അവൾ സൗമ്യമായി പറഞ്ഞു..... ""ഒഹ്ഹ്ഹ് എന്താ നിനക്ക് പറയാനുള്ളത്.... പറഞ്ഞു തുലക്ക്...."" ""അതേയ്........."" ""ആഹ്....."" ""എനിക്കെ...."" "" പ്രിയ... നിനക്ക് എന്തേലും പറയാനുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തുലക്ക്... നിന്റെ കൂടെ കുഞ്ഞു കളിക്കാൻ എനിക്കിപ്പോ തീരെ സമയമില്ല....

വെറുതെ എന്നെ ചൊറിഞ്ഞു ആവശ്യമില്ലാത്തതൊന്നും വാങ്ങി വക്കണ്ട... അത്‌ കൊണ്ട് എന്തേലും പറയാനുണ്ടേൽ പറയ്.... "" ""അത്‌ പിന്നെ ഞാൻ ഇത് ചോദിക്കാനാ വിളിച്ചേ..ഉച്ചക്ക് ആഹാരം കഴിക്കാൻ വരില്ലേ ..."" മറു തലക്കൽ ഫോൺ കട്ട്‌ ആയി..... ഫോൺ കയ്യിൽ മുറുകെ പിടിച്ചവൾ ചിരിയോടെ സെറ്റിയിൽ ചാരി ഇരുന്നു.... ❤️🖤❤️🖤❤️🖤❤️🖤 ""സർ ഒരാൾ കാണാൻ വന്നിട്ടുണ്ട്....."" ""Ok da i will call you later"" ഗൗതമിന്റെ സ്വരം കേട്ടവൻ ഫോൺ കട്ട് ചെയ്ത് വാതിൽക്കലേക്ക് നോക്കി... "" എന്നെയോ...ആരാ ആള് ......anything serious matter??"" ""കാര്യം Serious ആണൊന്നൊന്നും അറിയില്ല സർ..സാറിനെ കണ്ടേ പറ്റു എന്നുള്ള വാശിയിലാ ആള്.. ഞാൻ അകത്തോട്ടു വരാൻ പറയട്ടെ...."" ഗൗതം ചെറു ചിരിയോടെ പറഞ്ഞു.... ""അതാരാടോ അങ്ങനെ ഒരാള്... താൻ ഏതായാലും കയറി വരാൻ പറയ്..."" സത്യ പറഞ്ഞതും ചിരിയോടെ തലയാട്ടിയവൻ പുറത്തേക്ക് പോയി.... സത്യ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ഷെൽഫ് തുറന്ന് അകത്തിരുന്നത്തിൽ നിന്നൊരു ഫയൽ കയ്യിലെടുത്ത് മറിച്ചു നോക്കുന്നതിനിടയിലാണ് പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടത്...

"" what's the matter??" തിരിഞ്ഞു നോക്കാതെയവൻ ആരാഞ്ഞു... അല്പനേരം അങ്ങനെ നിന്നിട്ടും മറുപടിയൊന്നും കിട്ടാത്തതിനാൽ അവൻ തല ചരിച്ചു നോക്കി... മുന്നിൽ നിൽക്കുന്നയാളെ കണ്ടവന്റെ നെറ്റി ചുളിഞ്ഞു... ""നീയെന്താ ഇവിടെ??നീയാണോ ഗൗതം പറഞ്ഞ ആള്... നിനക്കണോ എന്നെ കണ്ടിട്ട് എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞെ...."" കയ്യിലിരുന്ന ഫയൽ മേശ മേലേക്ക് എറിഞ്ഞു കൊണ്ടവൻ അവൾക്ക് നേരെ തിരിഞ്ഞു.... മറുപടി എന്ന വണ്ണം അവൾ തലയാട്ടി.... "" എന്താ കാര്യം??"" അവൻ പുരികമുയർത്തി അവൾക്ക് നേരെ ചോദ്യമെയ്തു..... ""അത്‌ പിന്നെ ഒരു പരാതി ബോധിപ്പിക്കാനാ വന്നേ...."" """പരാതി ബോധിപ്പിക്കുന്നതൊക്കെ ദേ ഈ വാതിലിനപ്പുറമാണ്... എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അവിടെ ആണ് പറയേണ്ടത്.... "" അവൻ വാതിൽക്കലേക്ക് കൈ ചൂണ്ടി പറഞ്ഞു..... ""ഒരു കംപ്ലൈന്റ് ലെറ്റർ എഴുതി കൊടുത്തിട്ട് നീ വിട്ടോ... അവരന്വേഷിച്ചോളും...."" അവന്റെ അലസമായ മറുപടി കേട്ടവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... ""എനിക്ക് സാറിനോടാ പരാതി ബോധിപ്പിക്കേണ്ടത്.....

എന്റെ പ്രശ്നത്തിന് സാറാ ഒരു പരിഹാരം കാണേണ്ടത്.... അതിനു പരിഹാരം കാണാൻ സാറിന് മാത്രമേ സാധിക്കു "" ""ശെരി.... ഞാൻ കേൾക്കാം..പറ എന്താ നിന്റെ പ്രശ്നം... നേരത്തെ ഫോൺ ചെയ്ത് എന്നെ ചൊറിഞ്ഞ പോലെ വല്ല ഉടായിപ്പും ആയിട്ടാണ് വരവെങ്കിൽ "" അവൻ അവൾക്കടുത്തേക്ക് നടന്നടുത്തു... അവൻ അരികിലേക്ക് വരുന്നതിനനുസരിച്ചു അവളും പിന്നിലേക്ക് നീങ്ങി..... ഇടതു കൈ കൊണ്ട് മീശ പിരിച്ചു വച്ച് അവളെ അടിമുടിയൊന്നുഴിഞ്ഞു നോക്കിയവൻ.... അവന്റെ നോട്ടത്തിൽ അവളൊന്ന് പതറി... പക്ഷെ നോട്ടം മാറ്റിയില്ല.... ഇനി പിന്നിലേക്ക് നീങ്ങാൻ ഒരിഞ്ച് സ്ഥലം കൂടി ഇല്ലെന്ന് മനസിലാക്കിയവൾ ചുറ്റും നോക്കി... എത്രയൊക്കെ ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും സർ ഇങ്ങനെ തൊട്ടടുത്തു എന്നോട് ചേർന്ന് നിൽക്കുമ്പോൾ ധൈര്യം ഒക്കെ ചോർന്നു പോകും.... ""പറ എന്താ നിനക്ക് പറയാനുള്ളത്......"" ഇടതു കൈ ചുവരിൽ ഊന്നിയവൻ അവളെ കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ട് ചോദിച്ചു...... ഉമിനീര് പോലും വിഴുങ്ങാതെയവൾ പിടച്ചിലോടെ ആ കണ്ണുകളിലേക്ക് നോക്കി....

വിയർപ്പ് പൊടിയുന്ന മൂക്കിൻ തുമ്പും വിറക്കുന്ന അധരങ്ങളും പിടച്ചിലോടെ തന്നെ ഉറ്റു നോക്കുന്ന കണ്ണുകളും അവളിൽ ഉണ്ടാകുന്ന വികാരങ്ങൾ എന്താണെന്ന് അവന് കാട്ടി കൊടുത്തു... ""ഇപ്പൊ ഒന്നും പറയാനില്ലേ നിനക്ക്.."" ഇനിയും അങ്ങനെ നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയവൻ ചുവരിൽ ഊന്നിയ കൈ എടുത്തു മാറ്റി നിവർന്നു നിന്നു.,.. അവനൊന്നു നോട്ടം മാറ്റിയപ്പോഴേക്കും ശ്വാസം എടുത്തു വിട്ടവൾ നേരെ നിന്നു... ""പരാതി ബോധിപ്പിക്കാൻ വരുന്നവരോടൊക്കെ സർ ഇങ്ങനെയാണോ പെരുമാറുന്നത്.... ഇത് പോലെയാണോ അവരുടെ പരാതി കേൾക്കുന്നത്...."" അവളുടെ ചോദ്യം കേട്ടവൻ അവളെ തറപ്പിച്ചോന്ന് നോക്കി... ""ആഹ്ഹ് ഞാൻ ഇങ്ങനെയാ ആളുകളുടെ പരാതി കേൾക്കുന്നത്... ഇത് മാത്രമല്ല..ചിലപ്പോ കെട്ടിപിടിക്കുകയും ചെയ്യും..ചിലപ്പോ ഉമ്മ വച്ചുന്നും വരും.... എന്തെ നിനക്ക് വേണോ..അങ്ങനെ എന്തേലും...""

""എ.......നിക്കോ "" അവൾ ഉമിനീര് വിഴുങ്ങി കൊണ്ട് ചോദിച്ചു., ""ആഹ്ഹ് നിനക്ക് തന്നെ....." അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചവളെ ഒന്ന് നോക്കി.. "" ആരേലും ഉണ്ടേൽ വലിയ പ്രശ്നമാവില്ലേ... ഒന്നുമില്ലേലും ഞാൻ ഒരു sincere പോലീസ് ഓഫീസർ അല്ലെ... ഈ രീതിയിലാണ് ഞാൻ ആൾക്കാരുടെ പരാതി കേൾക്കുന്നതെന്ന് പുറത്തറിഞ്ഞാൽ അത്‌ ഡിപ്പാർട്മെന്റിനും എനിക്കും നാണക്കേടല്ലേ.. "" അവൻ പറയുന്നത് കേട്ട് പ്രിയ വാ പൊളിച്ചു നിന്നു.... ""അപ്പോ എങ്ങനാ കാര്യങ്ങൾ... നിനക്ക് ഉമ്മ വേണോ... അതിൽ കൂടുതലായിട്ട് എന്തേലും വേണോ... """ മീശ പിരിച്ചു കൊണ്ടവൻ അവളെ ഉഴിഞ്ഞു നോക്കി... ""വേണ്ട......എനിക്ക് പരാതി ഒന്നുല്ല...."" കണ്ണുകൾ ഇറുകെ പൂട്ടി ചെവി പൊത്തിപിടിച്ചവൾ അലറി.... അത് കണ്ട് സത്യ ചിരി കടിച്ചു പിടിച്ചു നിന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...