അറിയാതെ: ഭാഗം 21

 

രചന: SHA (പെങ്ങളുട്ടി)

പിറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ട് അവൾ തിരിഞ്ഞു നോക്കി 'യാര് 'ആ സ്ത്രീ ചോദിച്ചു 'ഇവിടെ താമസിച്ചിരുന്ന മാത്യുസും കുടുംബവും ഇപ്പൊ എവിടെ ആണ് ' 'അവങ്ക യാരും ഇപ്പൊ ഇങ്ക അല്ല താമസം നാ ഇങ്ക ഇതെല്ലാം നോക്കി നടത്തുന്ന ആൾ ' 'അവർ എവിടെയാ താമസം ' 'അവങ്ക ഗസ്റ്റ്‌ ഹൌസിൽ താ താങ്ങാറ് ' അവർ പറയുന്നത് കേട്ടതും അവൾ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു 'നീങ്ക യാരെന്ന് സൊല്ലവേ ഇല്ല ' 'പൂജ 'അവൾ തിരിഞ്ഞു നിന്ന് പറഞ്ഞ തന്റെ നടത്തം തുടർന്നു 'പൂജ എബി സാറുടെ വൈഫ്‌ 'അവരുടെ ചുണ്ടുകൾ മന്ത്രിച്ചു 'എന്തായി മോളെ ആളെ കണ്ടോ ' 'ഇല്ല അങ്കിൾ അവർ ആരും ഇവിടെ അല്ല ഇപ്പോ താമസം അവരുടെ ഗസ്റ്റ്‌ ഹൌസിൽ ആണെന്ന് ' 'ഇനിയിപ്പോ എന്ത് ചെയ്യും ' 'അങ്ങോട്ട് പോകാം ' 'മോൾക് വഴി അറിയോ ' 'ഒരിക്കെ പോയിട്ടുണ്ട് ആ ഓർമ വേച് നമുക് പോകാം ' 'എന്നാ മോൾ കേറ് ' അവൾ വണ്ടിയിൽ കയറിയതും അയാൾ കാർ എടുത്ത് നേരെ ഗസ്റ്റ്‌ ഹൗസിലേക്ക് തിരിച്ചു ~~~~~~~~ 'ഒരുപാട് നന്ദിയുണ്ട് അങ്കിൾ എന്നെ ഇത് വരെ എത്തിച്ചതിന് ' 'ഇതെല്ലാം ഞങ്ങടെ ഡ്യൂട്ടി അല്ലേ മോളെ അല്ല മോൾ ഇവിടെ ആരെ കാണാൻ വന്നതാ ' 'ഒരിക്കെ എന്റെ എല്ലാം ആയിരുന്നു ഈ കുടുംബം എന്നാൽ ഇന്ന് ഞാൻ അവർക്ക് ആരുമല്ല എന്ന് അറിയിക്കാൻ വേണ്ടി വന്നതാ '

'ഒരുപാട് സങ്കടങ്ങൾ ഉണ്ടല്ലേ എല്ലാം ശെരി ആവും മോളെ അങ്കിൾ പ്രാർത്ഥിക്കാം 'അവളെ അനുഗ്രഹിച്ചു അയാൾ വണ്ടി എടുത്ത് പോയി അവൾ തന്റെ ബാഗും എടുത്ത് ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു എന്തോ function നടക്കാൻ പോകുവാണെന്നു അറിയിച്ചു വീടെല്ലാം അലങ്കരിച്ചിട്ടുണ്ട് പോരാത്തതിന് ഒരുപാട് ആളുകൾ ചുറ്റും നിൽക്കുന്നുണ്ട് അവൾ നടത്തതിന്റെ സ്പീഡ് കൂട്ടി അവളെ കണ്ടതും അവിടെ കൂടിയവർ എല്ലാം നോക്കുന്നുണ്ട് എന്നിട്ട് എന്തൊക്കെയോ പരസ്പരം പറയുന്നുണ്ട് അവൾ അതൊന്നും ശ്രെദ്ധിക്കാതെ അകത്തേക്ക് കയറാൻ നിന്നതും എതിരെ വന്ന പെൺകുട്ടിയുമായി കൂട്ടിയിടിച്ചു 'Iam sorry 'ആ പെൺകുട്ടി അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു 'Its ok 'എന്നും പറഞ്ഞ അവൾ ആ പെണ്ണിനെ നോക്കാതെ അകത്തേക്ക് കയറാൻ നിന്നു 'പൂജ ചേച്ചി 'മൂന്നുവർഷങ്ങൾക്കിപ്പുറം റോസമ്മയുടെ വിളി അവളെ കാതിനെ കുളിരണിയുപ്പിച്ചു 'ചേച്ചി എവിടെ ആയിരുന്നു ഇത്രേം കാലം ഞങ്ങൾ ഒരുപാട് അന്വേഷിച്ചു 'എന്നും ചോദിച്ചു കൊണ്ട് റോസമ്മ അവളെ കെട്ടിപിടിച്ചു 'റോസമ്മേ ഞാൻ ' 'വേണ്ട ചേച്ചി ന്യായികരണങ്ങൾ ഒന്നും പറയണ്ട ഇച്ചായൻ എല്ലാം ഞങ്ങളോട് പറഞ്ഞിട്ടുണ്ട് എന്തായാലും ചേച്ചി വന്നത് നന്നായി നാളെ എന്റെ കല്യാണം ആണ് നാളത്തെ ദിവസം ചേച്ചി കൂടെ ഉണ്ടാകണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു

'എന്റെ കൊച്ചു ആഗ്രഹിച്ചത് കൊണ്ടല്ലേ ഞാൻ വന്നേ ഇനി സന്തോഷായിട്ടിരിക്ക് ' 'ചേച്ചി വാ മമ്മിയെയും പപ്പയെയും കാണേണ്ടേ 'എന്നും പറഞ്ഞ റോസമ്മ അവളെയും വലിച്ച അകത്തേക്ക് നടന്നു ~~~~~~~ 'എബി നാളെ നിന്റെ പെങ്ങളുടെ കല്യാണം അല്ലേ അത് കരുതിയെങ്കിലും നീ ഒന്ന് പുറത്തിറങ്ങ ' 'മമ്മി pls എന്നെ ഫോഴ്സ് ചെയ്യരുത് എനിക്ക് കഴിയില്ല ആരെയും face ചെയ്യാൻ ' 'അതിന് നീ എന്നാ തെറ്റാ ചെയ്തേ ആരേലും കൊന്നോ ' 'മമ്മി ഒന്ന് പോയി തരോ എനിക്ക് കുറച്ചു സമാധാനം വേണം ' അവൻ പറഞ്ഞത് കേട്ടതും അവർ നിറഞ്ഞ വന്ന കണ്ണുകൾ തുടച് മുറിക്ക് പുറത്തിറങ്ങി 'എന്നാ പറ്റി ആലിസെ മുഖം വല്ലാതിരിക്കുന്നെ ' 'എന്നതിന ഇച്ചായ അവൻ അവനെ തന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ കണ്ടിട്ട് സഹിക്കുന്നില്ല ' 'എല്ലാം ശെരിയാവും അവൻ കുറച്ചു സമയം കൊടുക്ക് ' 'ഇച്ചായ എന്നാലും അവന്റെ പെങ്ങടെ കല്യാണം അല്ലേ നാളെ കാണുന്നവർ എന്ത് വിചാരിക്കും ' 'നീ സമാധാനപ്പെട് കർത്താവ് എന്നതെലും വഴി കാണിച്ചു തരും ' 'മമ്മി ഒരു surprise ഉണ്ട് 'എന്നും പറഞ്ഞ റോസമ്മ അവരുടെ അടുത്തേക്ക് ചെന്നു 'എന്നാ surprise 'മമ്മി ചോദിച്ചു 'ചേച്ചി ഇങ്ങോട്ട് കയറി വാ 'അവൾ വിളിച്ചതും പൂജ മടിച്ചു മടിച്ചു അങ്ങോട്ടേക്ക് ചെന്നു 'മോളെ പൂജ 'എന്നും വിളിച് മമ്മി അവളെ പോയി കെട്ടിപിടിച്ചു 'എവിടെ ആയിരുന്നു മോളെ ഇത്രേം കാലം ഞങ്ങൾ എത്ര അന്വേഷിച്ചു നിന്നെ ' 'എന്റെ ആലിസെ നീ അവളെ വിട്ടേ ഇല്ലെങ്കി അവളിപ്പോ ശ്വാസം മുട്ടി ചാവും '

അവർ ഒരു പുഞ്ചിരിയോടെ അവളെ വിട്ട് നിന്നു 'ഇനി നിന്നെ ഞാൻ എങ്ങോട്ടും വിടില്ല ' 'വിടാതിരിക്കലൊക്കെ പിന്നെ അല്ലേ ഇപ്പൊ മോൾ പോയി ഫ്രഷ് ആയി വാ റോസമ്മേ നീ മോൾക് മുറി കാണിച്ചു കൊടുക്ക് ' പപ്പാ പറഞ്ഞത് കേട്ടതും റോസമ്മ അവളെയും കൂട്ടി പോയി ~~~~~~~ 'ദേ ഇതാണ് ചേച്ചിടെ റൂം 'അകത്തേക്ക് കയറിയതും റോസമ്മ പറഞ്ഞു അവൾ മുറി മൊത്തത്തിൽ ഒന്ന് നോക്കി എല്ലായിടത്തും തന്റെ ഫോട്ടോസ് അധികവും അവൾ അറിയാതെ എടുത്തത് ആയിരുന്നു അവൾ സംശയരൂപേനെ റോസമ്മയെ നോക്കി 'നോക്കണ്ട ഇച്ചായൻ ചെയ്തതാ ഇതെല്ലാം രണ്ട് വർഷം മുന്നേ ഇങ്ങോട്ടേക്കു മാറിയപ്പോൾ ഒരു നിർബന്തമേ ഇച്ചായൻ ഉണ്ടായിരുന്നുള്ളു ചേച്ചിക്കായി ഒരു മുറി ഒരുക്കണം എന്ന് ചേച്ചിയുടെ ഓർമകളുള്ള വീട്ടിൽ ജീവിക്കണ്ട എന്നും പറഞ്ഞ ഇങ്ങോട്ട് വന്നത് എന്നിട്ട് ഇപ്പോഴും ആൾ അതിൽ നിന്ന് തിരികെ വന്നിട്ടില്ല ' 'എബി sir ' 'റൂമിൽ ഉണ്ടാകും ചേച്ചി പോയതിൽ പിന്നെ ഇങ്ങനെയാ ആരോടും മിണ്ടാതെ റൂമിൽ ഇരിക്കും ഓഫീസിൽ പോലും പോകാറില്ല അരുണേട്ടന എല്ലാം നോക്കാറ് ' 'ഞാൻ ഒന്ന് കണ്ടോട്ടെ ആളെ '

'ചേച്ചിയെ കണ്ട ഇച്ചായൻ ഒരുപാട് happy ആയിരിക്കും ചേച്ചി ചെല്ല് ദേ ഇതിന് തൊട്ടപ്പുറത്തുള്ള മുറി ആണ് 'എന്നും പറഞ്ഞ റോസമ്മ പോയി അവൾ തന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി അവന്റെ റൂമിലേക്ക് ചെന്നു അകത്തേക്ക് കയറണോ വേണ്ടയോ എന്ന് ചിന്തിച് അവസാനം അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി അകത്തു നിന്നും ഉച്ചത്തിലുള്ള പാട്ട് കേൾക്കുന്നുണ്ടായിരുന്നു അവൻ പാട്ടും കേട്ട് കണ്ണിനുമുകളിൽ കയ്യും വേച് ബെഡിൽ കിടക്കുന്നുണ്ടായിരുന്നു ഒരു നിമിഷം അവൾ അവിടെ തന്നെ നിന്ന് പാട്ട് ശ്രേവിച്ചു

🎶Adi Penne Oru Murai Nee Sirithal En Nenjukulle Mazhai Adikkum Adi Penne Oru Murai Nee Sirithal En Nenjukulle Mazhai Adikkum Yen Enadhu Idhayam Thudikkum Isaiyil Kavidhai Ondrai Ezhuthinai Adhai Vizhiyil Korthu Uyirin Ulle Parvaiyale Solgirai Unnodu Nanum Vazha Unnodu Nanum Saga Un Madi Sayava Un Madi Sayava Un Parvai Ennai Kolla Saindhene Nanum Mella Neethan En Mannava Neethan En Mannava Oh Unadhu Sirippinil Sitharum Azhaginai Pookkal Rasithe Vasam Pirandhatho Vervai Thuligalum Theertham Pola En Mele Padugaiyil Pavam Azhiyudho Iruvar Vazhum Ulagile Unnai Anaithu Kolven Uyirile Iravil Theiyum Nilavile Nam Sernthu Vazhvom Arugile Adi Unnodu Vazhum Ovvoru Nalum Iragai Pola Parakkiren Nan Unnodu Vazhum Nodiyil Yeno Meendum Mudhal Murai Pirakkiren Un Parvai Ennai Kolla Saindhene Nanum Mella Neethan En Mannava Neethan En Mannava Unnodu Nanum Vazha Unnodu Nanum Saga Un Madi Sayava Un Madi Sayava En Anbe Oru Murai Nee Rasithal Ennulle Yedho Pudhu Mayakkam En Anbe Oru Murai Nee Rasithal Ennulle Yedho Pudhu Mayakkam Enadhu Piraviyin Artham Unarave Unnai Enadhu Vazhvil Thanthatho Dhegam Theendum Dhooram Irunthume Unadhu Vizhiyile Jeevan Tholaiyudho Mazhaiyil Kadhal Un Madiyile Nitham Anaithu Kollada Uyirile Vizhigal Pesum Mozhiyile Ini Mounam Kooda Pizhai Illai Anbe Unnodu Vazhum Ovvoru Nalum Iragai Pola Parakkiren Nan Unnodu Vazhum Nodiyil Yeno Meendum Mudhal Murai Pirakkiren Adi Penne Oru Murai Nee Sirithal En Nenjukulle Mazhai Adikkum En Anbe Oru Murai Nee Rasithal Ennulle Yedho Pudhu Mayakkam Nee Iraval Uyira Uravin Veyila Mazhaiyin Vasam Neeyadi Nee Kavidhai Mozhiya Kavingnan Vazhiya Uyirin Swasam Neeyadi Unnodu Nanum Vazha Unnodu Nanum Saga Un Madi Sayava Un Madi Sayava Un Parvai Ennai Kolla Saindhene Nanum Mella Neethan En Mannava Neethan En Mannava 🎶

പാട്ട് കേട്ടതും തങ്ങൾ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങൾ എല്ലാം അവളുടെ കണ്ണ്മുന്നിൽ മിന്നിമാഞ്ഞു 'ഇല്ല ഇനി ഒരിക്കലും ഞാൻ അതിനെ പറ്റി ചിന്തിക്കാൻ പാടില്ല ഇങ്ങോട്ട് വന്നതിന് ഒരു ലക്ഷ്യമുണ്ട് അത് നടപ്പാക്കിയാൽ ഇവിടെ നിന്നും പോകണം 'നിറഞ്ഞു വന്ന കണ്ണുകൾ തുടച് അവൾ മനസ്സിൽ പറഞ്ഞു അവൾ അവന്റെ അടുത്തേക്ക് ചെന്ന് അവനെ വിളിച്ചു 'എബി sir ' ~~~~~~~~ ആരോ തന്നെ വിളിക്കുന്നത് കേട്ടാണ് അവൻ കണ്ണുതുറന്നത് മുന്നിൽ നിൽക്കുന്ന പൂജയെ കണ്ടതും അവന്റെ മുഖത്തു ഒരു പുച്ഛച്ചിരി വിരിഞ്ഞു 'നീ എന്തിനാ വന്നേ നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇനി വരുമ്പോൾ എന്റെ പൂജയെ കൂട്ടി വരണം എന്ന് അല്ല നീ അവളോട് ഞാൻ പറഞ്ഞതെല്ലാം പറഞ്ഞോ എങ്ങനെ പറയാനാ അല്ലേ നിനക്കും അറിയില്ലല്ലോ അവൾ എവിടെ ആണെന്ന് നീ വെറും എന്റെ imagination അല്ലേ 'എന്നും പറഞ്ഞ അവൻ എണീറ്റ് ഇരുന്നു അവൻ പറയുന്നത് കേട്ട് അവൾക്കു എന്തോ സങ്കടം വന്നു അവന്റെ ഈ അവസ്ഥയക്ക് താനും ഒരു കാരണകാരി ആണല്ലോ 'നീ എന്താ പോകുന്നില്ലേ അല്ലെങ്കി ഞാൻ ഒന്ന് എണീറ്റ് ഇരിക്കുമ്പോഴേക്കും പോകുന്നതാണല്ലോ ' 'Sir എന്തൊക്കെയാ പറയുന്നേ ഇത് ഞാൻ തന്നെയാ ' 'അതെനിക് അറിയാല്ലോ നീ ആണെന്ന് ഏതായാലും നീ വന്നതല്ലേ കുറച്ചു നേരം എന്റെ കൂടെ ഇരിക്ക് സ്വപ്നത്തിലെങ്കിലും നിന്റെ കൂടെ ഞാൻ ഇരുന്നോട്ടെ 'എന്നും പറഞ്ഞ അവൻ അവളെ അവന്റെ അടുത്ത് പിടിച്ചിരുത്തി

'Sir എന്താ പറ്റിയെ എന്താ ഇങ്ങനെ എല്ലാം സംസാരിക്കുന്നെ 'അവന്റെ കവിളിൽ കയ്യ് വേച് അവൾ ചോദിച്ചു 'എല്ലാത്തിനും കാരണം നീ ആണ് എന്തിനാ നീ എന്നെ വിട്ട് പോയെ അന്ന് കള്ളിന്റെ പുറത്ത് എന്തൊക്കെയോ പറഞ്ഞെന്ന് വിചാരിച് നീ അങ്ങ് ഇറങ്ങി പോവണോ വേണ്ടേ ' 'Sir ഞാൻ അന്നത്തെ സങ്കടത്തിൽ ചെയ്ത് പോയതല്ലേ ' 'അല്ല നീ ഒറിജിനൽ ആണോ 'അവൻ കണ്ണൊന്നു തിരുമ്മി അവളെ നോക്കി അവൾ അവൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തുഅവൻ രണ്ടുമൂന്നു തവണ കൂടി കണ്ണ്തിരുമ്മി ഉറപ്പ് വരുത്തി 'പൂജ നീ എപ്പോ വന്നു എത്ര അന്വേഷിച്ചു ഞാൻ നിന്നെ ഇനി എന്നെ വിട്ട് പോകല്ലേ 'അവളെ കെട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു 'Sir വിട്ടേ ആരെങ്കിലും കാണും ' 'കണ്ടോട്ടെ നീ എന്റെ പെണ്ണാ ആർക്കും ഞാൻ നിന്നെ വിട്ട് കൊടുക്കില്ല really I love you 😘'എന്നും പറഞ്ഞ അവൻ അവളുടെ മുഖമെല്ലാം ചുംബനങ്ങൾ കൊണ്ട് മൂടി പക്ഷെ അവൾക്കു അതെല്ലാം ആരോചകമായി തോന്നി

ഒരു പക്ഷെ ഇനിയും ഇങ്ങനെ ഇരുന്നാൽ തന്റെ ലക്ഷ്യം മറന്ന് ഇവിടെ തന്നെ നിന്ന് പോകും എന്നവൾക്ക് തോന്നി അതൊരിക്കലും പാടില്ല അവൾ അവനെ തള്ളിമാറ്റി എഴുന്നേറ്റു 'പൂജ pls എന്നെ വിട്ട് പോകല്ലേ 'അവളുടെ കയ്യ് പിടിച്ച അവൻ പറഞ്ഞു 'Ok ഞാൻ പോകുന്നില്ല പക്ഷെ sir ഡ്രസ്സ്‌ എല്ലാം മാറി എന്റെ കൂടെ പുറത്തേക്ക് വരണം അവിടെ എല്ലാവരും sir നെ അന്വേഷിക്കുന്നുണ്ട് ' 'ശെരി ഞാൻ വരാം പക്ഷെ നീ എനിക്ക് ഒരു വാക്ക് തരണം ഇനി ഒരിക്കലും എന്നെ വിട്ട് പോകില്ല എന്ന് ' 'ഞാൻ ഇനി എങ്ങോട്ടും പോകില്ല sir ഡ്രസ്സ്‌ മാറി വാ 'അവന്റെ കയ്യിൽ അടിച്ച അവൾ പറഞ്ഞു അവൻ നേരെ ഡ്രസ്സ്‌ മാറാൻ വേണ്ടി പോയി അവൻ പോകുന്നതും നോക്കി അവൾ ഇരുന്നു കൊടുത്ത വാക്ക് ഒരിക്കലും തനിക്ക് പാലിക്കാൻ കഴിയില്ലെന്ന് അവൾക്കു അറിയാമായിരുന്നു എങ്കിലും താൻ കാരണം ഈ കുടുംബത്തിൽ ഉള്ളവർ സന്തോഷിക്കുമെങ്കിൽ അതല്ലേ തനിക്കും വേണ്ടത് എന്ന് മനസ്സിൽ മൊഴിഞ്ഞു ....... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...