അറിയാതെ: ഭാഗം 33

 

രചന: SHA (പെങ്ങളുട്ടി)

'അവൾ എന്തിനാ sir നെ കേറി kiss അടിച്ചത് അവളും sir ഉം തമ്മിൽ എന്ത ബന്ധം ' അവൾ ചോദിക്കുന്നത് കേട്ട് അവൻ ഒന്ന് ചിരിച്ചു 'ചിരിക്കാതെ കാര്യം പറ അരുൺ sir ' 'അതാണ് പൂജ എബിയുടെ വൈഫ്‌ ' 'എന്താ പറഞ്ഞെ അപ്പൊ എബി സർന്റെ കല്യാണം കഴിഞ്ഞതാണോ 'അവൾ ഒരു ഞെട്ടലോടെ ചോദിച്ചു 'അതെ ' 'എന്നിട്ട് എന്നോട് ആരും ഇതേ പറ്റി പറഞ്ഞില്ലല്ലോ ' 'ആർക്കും അറിയില്ല അവരുടെ കല്യാണം കഴിഞ്ഞത് അവൾ.....' 'അരുണേ ഞങ്ങൾ വീട്ടിലേക്ക് പോകുവാ മീറ്റിങ്ങിന്റെ കാര്യം നീ നോക്കിക്കോണം 'അവനെ മുഴുവനാക്കൻ സമ്മതിക്കാതെ എബി അങ്ങോട്ട് വന്നു 'ഞാൻ നോക്കിക്കോളാം നീ ഇവളേയും കൂട്ടി പൊക്കോ ' 'അരുണേട്ടാ ഫ്രീ ആവുമ്പോ അങ്ങോട്ടേക്ക് ഇറങ് ഇങ്ങേരെ mumbai ലൈഫ് ഒരുപാട് പറയാൻ ഉണ്ട് ' 'നീ എന്നെ നാറ്റിക്കോ ' 'ഇല്ലാതില്ല 😁' 'എന്നാ ഞങ്ങൾ ഇറങ്ങാ ഇനി ഇവിടെ നിന്ന ഇവൾ എന്നെ നാറ്റിക്കും അപ്പൊ പോട്ടെ ' 'ഹ്മ്മ് ' എഞ്ചൽ നോക്കി കാണുവായിരുന്നു അവന്റെ മാറ്റം രാവിലെ വന്നത് മുതൽ ഇത് വരെ ഒന്ന് പുഞ്ചിരിച്ചിട്ട് കൂടി ഇല്ല പക്ഷേ അവൾ കൂടെ ഉള്ള ഓരോ നിമിഷവും അവന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു അവൾ അവർ പോകുന്നതും നോക്കി അങ്ങനെ നിന്നു 'ഹലോ എന്ത് നോക്കി നിൽക്ക '

'സർന്റെ ഓരോ മാറ്റങ്ങളും ഞാൻ നോക്കി കാണുവായിരുന്നു ' 'ഞാൻ പറഞ്ഞില്ലേ നിന്നോട് അവന്റെ മാറ്റത്തിന്റെ കാരണം അവൾ ആണെന്ന് ' 'അല്ല സർ എനിക്കൊരു സംശയം ' 'എന്താ ചോദിക്ക് ' 'ഇവർ തമ്മിൽ എങ്ങനെ പ്രേമിച്ചേ ' 'അത് സമയം കിട്ടുമ്പോൾ നീ എബിയോട് തന്നെ ചോദിക്ക് ഇപ്പൊ എനിക്ക് വേറെ പണിയുണ്ട് 'എന്നും ഒരാഞ് അവൻ അവിടെ നിന്നും പോയി 'ഇല്ല ഞാൻ സമ്മതിക്കില്ല ഇവിടെ ജോലിക്ക് വന്നത് തന്നെ എബിക്ക് വേണ്ടിയാ അവനെ അങ്ങനെ മറ്റൊരാൾ സ്വന്തമാക്കാൻ ഞാൻ സമ്മതിക്കില്ല എബി എന്റെയാ എന്റെ മാത്രം 'കയ്യിലുള്ള file ചുരുട്ടികൊണ്ട് അവൾ മനസ്സിൽ പറഞ്ഞു ~~~~~~~~~ 'ഇച്ചായ എനിക്ക് എന്തോ ഒരു പേടി ' 'ഞാൻ കൂടെ ഉള്ളപ്പോൾ നീ എന്തിനാ പേടിക്കുന്നെ ' 'അതല്ല മമ്മി എന്നെ വീട്ടിൽ കയറ്റില്ലെങ്കിലോ ' 'എന്റെ മമ്മി അത്ര ക്രൂര ഒന്നുമല്ല പിന്നെ നീ എന്ന് വെച്ച ജീവനാണ് മമ്മിക്ക് ' 'എന്ന കൊഴപ്പല്ല 'എന്നും പറഞ്ഞ അവൾ കാറിൽ നിന്ന് ഇറങ്ങാൻ നിന്നു 'ഒരു minute ഒരു കാര്യം കൂടെ ' 'ഇനി എന്താ ' 'നമുക്ക് ഒരു നാടകം കളിച്ചാലോ ' 'ഇച്ചായൻ എന്താ ഉദ്ദേശിക്കുന്നെ ' 'നമുക്ക് മമ്മിയെ ഒന്ന് പറ്റിക്കാം ' 'എങ്ങനെ ' അവൻ അവളുടെ ചെവിയിൽ കാര്യം പറഞ്ഞ കൊടുത്തു 'അത് പൊളിക്കും അപ്പൊ തുടങ്ങിയാലോ ' 'Ok '

അവൻ പറഞ്ഞതും അവൾ ബുർഖ താഴ്ത്തി ഇട്ടു അവർ രണ്ടുപേരും കാറിൽ നിന്നിറങ്ങി വീടിനുള്ളിലേക്ക് നടന്നു 'ഒന്ന് നിന്നെ ' 'എന്നാ മമ്മി ' 'ഏതാടാ ഇവൾ ' 'മമ്മി ഇത് ഞാൻ കെട്ടാൻ പോകുന്ന കുട്ടിയ ' 'അപ്പൊ പൂജയോ അവളെ നിനക്ക് വേണ്ടേ ' 'അവളുടെ ഇഷ്ട്ടം നോക്കി അവൾ പോയില്ലേ എനിക്കും വേണ്ടേ മമ്മി ഒരു ജീവിതം 'അവന്റെ ചുണ്ടിലെ പുഞ്ചിരി മമ്മി കണ്ടില്ല 'നീ എന്തൊക്കെ പറഞ്ഞാലും ഞാനിത് സമ്മതിക്കില്ല ഇച്ചായ ഒന്നിങ്ങു വന്നേ ' 'എന്നാടി നീ വിളിച്ചു കൂവുന്നേ ' 'ദേ ഇങ്ങോട്ട് ഒന്ന് നോക്കിയേ ഇവൻ ഏതോ പെണ്ണിനെ വിളിച് വന്നേക്കുന്നു ' 'ആരാ എബി ഇത് 'അവരെ രണ്ടുപേരെയും നോക്കി പപ്പാ ചോദിച്ചു 'ഇത് ഞാൻ കെട്ടാൻ പോകുന്ന കൊച്ച പപ്പാ ' 'അതിവിടെ നടക്കില്ല എബി നീ ഇവളെ കൊണ്ട് വിടാൻ നോക്ക് ' 'എന്നെ വിശ്വസിച്ചു ഇറങ്ങി വന്ന ഒരു പാവം കൊച്ചാണ് ഇത് ഇവളെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല ' 'നീ ഇനി എന്ത് പറഞ്ഞാലും ഇവളെ ഇതിനകത്തേക്ക് കയറ്റാൻ ഞാൻ സമ്മതിക്കില്ല ' 'പുറത്ത് ജീവിക്കാൻ ആരുടേയും സമ്മതം വേണ്ടല്ലോ '

'ഒന്ന് നിർത്തിയെ എന്താ ഇവിടെ പ്രശ്നം തമാശക്ക് തുടങ്ങി നിങ്ങൾ sereas ആക്കിയോ 'കാര്യങ്ങൾ കയ്യ് വിട്ട് പോകും എന്ന് മനസിലായപ്പോൾ അവൾ പറഞ്ഞു 'ഇത് ഞങ്ങടെ കുടുംബ കാര്യം അതിൽ ഇടപെടാൻ നീ ആരെടി ' 'മമ്മി 'എന്നും വിളിച് അവൾ തന്റെ മുഖത്തെ ബുർഖ മാറ്റി 'മോളെ പൂജ നീയോ 'അവളെ കണ്ട ഞെട്ടലിൽ മമ്മി ചോദിച്ചു 'അതെ ഞാൻ തന്നെ 😁' 'രണ്ടും കൂടെ ഞങ്ങളെ പറ്റിച്ചതാണ് അല്ലേ ' 'ഒരു രസം ' 'ഹ്മ്മ് കുറച്ചു നേരം കൂടെ കഴിഞ്ഞിരുന്നേൽ നിങ്ങടെ മമ്മി നിങ്ങളെ പച്ചക്ക് കത്തിച്ചേനെ അതാ ഐറ്റം ഇത് ' 'ഇച്ചായ ' 'അയ്യോ sorry അത് പറയാൻ പാടില്ല അല്ലേ ' 'തമാശ കളിച്ചത് മതി മോൾ വാ മമ്മി കഴിക്കാൻ എന്തേലും തരാം എന്റെ മോളാകെ ക്ഷീണിച്ചു പോയി 'എന്നും പറഞ് മമ്മി അവളെയും കൂട്ടി അകത്തേക്ക് പോയി 'മോളെ കിട്ടിയപ്പോ നമ്മളെ ആർക്കും വേണ്ട അല്ലേ പപ്പാ 'പപ്പയുടെ തോളിൽ കയ്യിട്ട് അവൻ പറഞ്ഞു 'അല്ലേലും നിന്റെ മമ്മിക്ക് നമ്മളെ ഒരു വിലയും ഇല്ലെടാ ' 'എന്ത് ചെയ്യാനാ പപ്പാ നമ്മുടെ വിധി ' 'അതേയ് പപ്പയും മോനും അവിടെ നിൽക്കാനാണ് പരിപാടി എങ്കിൽ പച്ച വെള്ളം ഞാൻ തരത്തില്ല 'അകത്തു നിന്ന് മമ്മി വിളിച്ചു പറഞ്ഞു 'അയ്യോ നിന്റെ മമ്മി teror ആയെടാ അകത്തേക്ക് പോയേക്കാം ഇല്ലെങ്കിൽ പിന്നെ ഒന്നും കിട്ടില്ല ' 'Ok പപ്പാ '

അവർ രണ്ടുപേരും തോളിൽ കയ്യിട്ട് അകത്തേക്ക് കയറി പോയി ~~~~~~~~~~~ എബി ഫ്രഷ് ആയി വന്നതും മമ്മിയുടെ മടിയിൽ തലവെച്ചു കിടക്കുന്ന പൂജയെ ആണ് അവൻ കണ്ടത് മമ്മി ആണെങ്കിൽ അവളുടെ തലയിൽ കൂടെ തലോടി എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അവളോട് അവൻ നേരെ ചെന്ന് മമ്മിയുടെ അടുത്ത് ഇരുന്ന് അവരുടെ തോളിൽ തലവെച്ചു ഇരുന്നു 'Ok ശെരി ഞാൻ അവരോട് പറയാം അമ്മച്ചി 'call കട്ട്‌ ചെയ്ത് പപ്പാ അവരുടെ അടുത്തേക്ക് വന്നു 'ആരാ ഇച്ചായ ' 'അമ്മച്ചി ആയിരുന്നു ' 'അമ്മാമ്മ എന്താ പതിവില്ലാതെ വിളിക്കുന്നെ ' 'എബി പപ്പാ ഒരു കാര്യം പറഞ്ഞ മോൻ കേൾക്കോ ' 'എന്നാ പപ്പാ പറ ' 'അമ്മച്ചി നിന്നോട് ഇവളെയും കൂട്ടി തറവാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു 'പൂജയെ ചൂണ്ടി പപ്പാ പറഞ്ഞു 'പപ്പാ pls എന്നെ നിർബന്ധിക്കരുത് എനിക്ക് അങ്ങോട്ട് പോകുന്നതേ ഇഷ്ട്ടമല്ല എന്നറിയാല്ലോ 'എന്നും പറഞ്ഞ അവൻ ഇരിക്കുന്നിടത് നിന്ന് എണീറ്റു 'എബി ഇത്രേം കാലം മമ്മി നിന്നോട് ഇതേ പറ്റി ചോദിച്ചിട്ടില്ല എന്താ നീ അങ്ങോട്ടേക്ക് പോകാൻ ഇഷ്ട്ടപെടാത്തത് ' 'അമ്മാമ്മ പറയുന്ന ഓരോ കഥകൾ എന്റെ ജീവിതം എന്നാ പറയാറ് പക്ഷെ അത് കേൾക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല ' 'അതാണോ കാര്യം ഞാൻ വിളിച് പറഞ്ഞോളാം നിന്നോട് ഇനി അതെ കുറിച് പറയരുത് എന്ന് പോരെ '

'പപ്പാ എന്നാലും ' 'ഒരു എന്നാലും ഇല്ല നാളെ നീയും ഇവളും കൂടെ അങ്ങോട്ടേക്ക് പോകുന്നു കുറച്ചു ദിവസം താമസിക്കുന്നു തിരിച്ചു വരുന്നു അത്രേ ഉള്ളു ' 'എല്ലാം നിങ്ങടെ ഇഷ്ട്ടം 'എന്നും പറഞ്ഞ അവൻ മുറിയിലേക്ക് പോയി 'മോൾക് തറവാട്ടിൽ പോകുന്നതിന് എന്തേലും കുഴപ്പമുണ്ടോ ' 'ഇല്ല മമ്മി എനിക്ക് സന്തോഷേ ഉള്ളു പോകുന്നതിൽ പിന്നെ ഇച്ചായന്റെ കാര്യം ഓർത്തിട്ടാണെങ്കിൽ മമ്മി വിഷമിക്കണ്ട എല്ലാം ഞാൻ ok ആക്കിക്കോളാം 'എന്നും പറഞ്ഞ അവളും റൂമിലേക്ക് പോയി 'ഇച്ചായ അവൻ ഒന്നും കേൾക്കാൻ കൂട്ടാക്കാതിരുന്നാൽ നമ്മൾ എന്ത് ചെയ്യും എന്നായാലും എല്ലാം അവൻ അറിയണ്ടതല്ലേ ' 'ഇത്തവണ എല്ലാം അറിയിക്കണം എന്നാ അമ്മച്ചി പറഞ്ഞെ ' 'എനിക്കെന്തോ ഒരു പേടി പോലെ എല്ലാം അറിയുമ്പോൾ അവൻ നമ്മളിൽ നിന്ന് അകന്ന് പോകുമോ എന്ന് ' 'അവനൊരിക്കലും നമ്മളെ തള്ളി പറയില്ല ആ വിശ്വാസം എനിക്കുണ്ട് നീ സമാധാനപ്പെട് ' ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...