അറിയാതെ: ഭാഗം 34

 

രചന: SHA (പെങ്ങളുട്ടി)

ബാൽക്കണിയിൽ എന്തോ ചിന്തിച് നിൽക്കയാണ് എബി പെട്ടന്നാണ് രണ്ട് കൈകൾ അവനെ പൊതിഞ്ഞു പിടിച്ചത് ആൾ ആരാണ് എന്ന് മനസിലായതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവൻ അവളെ ഫ്രണ്ടിലേക്ക് നിർത്തി അവളുടെ തോളിൽ തലവെച്ചു അങ്ങനെ നിന്നു 'ഇച്ചായ ' 'മ്മ് ' 'എന്ത് പറ്റി ഒരു സങ്കടം തറവാട്ടിലേക്ക് പോകുന്ന കാര്യം ഓർത്തിട്ടാണോ ' അവൻ ഭാഗത്ത്‌ നിന്ന് മൗനമായിരുന്നു മറുപടി 'ഇച്ചായ 'അവൾ ദേഷ്യത്തിൽ വിളിച്ചു 'എന്നാടി കാന്താരി ' 'ഞാൻ ചോദിച്ചതിന് ഒന്നും പറഞ്ഞില്ല ' 'നിനക്ക് ഇപ്പൊ എന്താ വേണ്ടത് നാളെ നമ്മൾ ഒരുമിച്ച് തറവാട്ടിൽ പോകണം അത്രല്ലേ ഉള്ളു ഞാൻ വരാം പോരെ ' 'പോരാ ഇച്ചായൻ മമ്മിയോടും പാപ്പയോടും sorry പറയണം ഇച്ചായൻ പറഞ്ഞത് അവർക്ക് ഒരുപാട് വിഷമായിട്ടുണ്ട് ' 'എന്റെ പെണ്ണെ അവർക്ക് അറിയാം ഞാൻ ഇങ്ങനെ ആണെന്ന് അത്കൊണ്ട് sorry പറയേണ്ട ആവശ്യം ഒന്നുല്ല പിന്നെ എത്രയൊക്കെ പോകത്തില്ല എന്ന് പറഞ്ഞാലും അവസാനം ഞാൻ പോകും എന്നവർക്കറിയാം അത് കൊണ്ട് എന്റെ കൊച്ചു ആ കാര്യം ഓർത്ത് ഈ കുഞ്ഞി തല പുകക്കേണ്ട കേട്ടോ ' '😁😁' 'ചെല്ല് ചെന്ന് ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്ത് വെക്ക് നാളെ കാലത്ത് പുറപ്പടേണ്ടത് അല്ലേ ' 'അപ്പൊ ഓഫീസിലെ കാര്യമോ ' 'അതെല്ലാം അരുൺ നോക്കിക്കോളും ഇത്രേം കാലം അവൻ തന്നെ അല്ലേ നോക്കിയേ ' 'ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടാൻ പുണ്യം ചെയ്യണം '

'അതൊക്കെ നമുക്ക് പിന്നെ ചർച്ച ചെയ്യാം എന്റെ കൊച്ചു ചെന്ന് പാക്ക് ചെയ്യ് എനിക്ക് കുറച്ചു important calls ചെയ്യാൻ ഉണ്ട് ' 'ഹ്മ്മ് ശെരി ആ പിന്നെ ഇച്ചായ ' 'ഇനി എന്നാ ' 'ആ എഞ്ചൽ ഇല്ലേ അവളുമായിട്ട് അധികം close ആവേണ്ട ' 'അതെന്ന നിന്നെ മറന്ന് ഞാൻ അവളെ പ്രേമിക്കുമോ എന്ന പേടി ആണോ ' 'ഇച്ചായനെ എനിക്ക് പേടിയില്ല എന്റെ പേടി മുഴുവൻ അവളെ കുറിച് ആണ് ഞാൻ എങ്ങാനും അവളെ വല്ലതും ചെയ്യോ എന്ന് ' 'നീ എന്നെ കോടതി കേറ്റിക്കൊ ' 'അവളുടെ സ്വഭാവം പോലിരിക്കും എല്ലാം 'എന്നും പറഞ്ഞ അവൾ പാക്ക് ചെയ്യാൻ പോയി അവൻ ഫോൺ എടുത്ത് ആരൊക്കെയോ വിളിച്ചു കൊണ്ടിരുന്നു ~~~~~~~~~~ 'ഇച്ചായ ഇതിൽ ഏത് ഡ്രസ്സ്‌ ആണ് കൊണ്ട് പോകേണ്ടത് 'തന്റെ ഒന്ന് രണ്ട് ഡ്രസ്സ്‌ കയ്യിലെടുത്ത കൊണ്ട് അവൾ അവനോട് ചോദിച്ചു 'എന്റെ പൊന്ന് പൂജ നമ്മൾ പോകുന്നത് ഹണിമൂൺ ഒന്നുമല്ലല്ലോ തറവാട്ടിലേക്ക് അല്ലേ നിനക്ക് ഇഷ്ടമുള്ളത് എടുത്ത് വെച്ചോ ' 'ഓഹ് ആയികോട്ടെ 'അവനെ പുച്ഛിച്ച അവൾ പാക്കിങ്ങിലേക്ക് തിരിഞ്ഞു പെട്ടന്നാണ് രണ്ട് കൈകൾ അവളിടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞത് 'വിഷമായോ 'അവളുടെ കാതിൽ അവൻ ചോദിച്ചു 'മ്മ്മ്ഹ ' 'ഞാൻ ചെറിയ ഒരു ടെൻഷനിൽ ആയിരുന്നു അത അങ്ങനെ സംസാരിച്ചേ sorry '

'എന്റെ ഇച്ചായ എനിക്ക് ഒരു വിഷമവുമില്ല ഒന്ന് വീട്ടിരുന്നെങ്കിൽ എനിക്ക് ബാക്കി കൂടി പാക്ക് ചെയ്യാമായിരുന്നു ' 'നിന്നോട് സംസാരിക്കാൻ വന്ന എന്നെ വേണം അടിക്കാൻ എവിടെ എന്റെ ഫോൺ ഞാൻ ആ എഞ്ചലിനെ ഒന്ന് വിളിച് നോക്കട്ടെ നിന്നെക്കാളും ഭേദം അവൾ ആണ് 'എന്നും പറഞ്ഞ അവൻ തിരിഞ്ഞതും അവൾ ദേഷ്യത്താൽ തന്റെ കയ്യിലുള്ള ഡ്രസ്സ്‌ മുഴുവൻ നിലത്തേക്ക് ഇട്ട് അവനെ അടിക്കാൻ തുടങ്ങി 'നിങ്ങൾ അവളെ വിളിക്കോ വിളിക്കോന്ന് 'അവനെ അടിച്ചു കൊണ്ട് അവൾ ചോദിച്ചു 'ആഹ് പൂജ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അടിക്കല്ലേ 'അവളെ തന്റെ കരവലയത്തിൽ ആക്കികൊണ്ട് അവൻ പറഞ്ഞു 'എന്നെ അല്ലാതെ വേറെ ആരേലും നോക്കിയ ആ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും ' 'എന്റെ കൂടെ നീ ഉള്ളപ്പോൾ ഞാൻ ആരെ നോക്കാനാണ് എന്റെ പെണ്ണെ ' 'എന്നാ നിങ്ങൾക്ക് കൊള്ളാം ' 'ഞാ....' 'എബി പൂജ രണ്ടിനും കഴിക്കാൻ ഒന്നും വേണ്ടേ 'എന്നും ചോദിച്ച മമ്മി മുറിയിലോട്ട് വന്നു മമ്മിയെ കണ്ടതും അവർ രണ്ടുപേരും വിട്ട് നിന്നു 'ഞങ്ങൾ പാക്ക് ചെയ്യയായിരുന്നു മമ്മി അത് കഴിഞ്ഞ് വരാം എന്ന് വിചാരിച്ചു ' 'ഹ്മ്മ് നിങ്ങടെ പരിപാടി എല്ലാം കഴിഞ്ഞെങ്കിൽ വാ ഫുഡ് കഴിക്കാം 'എന്നും പറഞ്ഞ മമ്മി താഴേക്ക് പോയി

മമ്മി പോയതിന് പിറകെ അവർ രണ്ടുപേരും താഴേക്ക് ചെന്നു പെട്ടന്ന് തന്നെ ഫുഡ് കഴിച്ച റൂമിലേക്ക് തിരിച്ചു പോന്നു 'ഇച്ചായ നേരത്തെ ചോദിക്കാൻ വിട്ടു എന്താ ഇത്ര വല്യേ ടെൻഷൻ 'ബാക്കി ഡ്രസ്സ്‌ ബാഗിലെക്ക് വെക്കുന്ന സമയത്ത് അവൾ ചോദിച്ചു 'ഒന്ന് രണ്ട് important മീറ്റിംഗ് attend ചെയ്യാൻ ഉണ്ട് ' 'അത് അരുണേട്ടൻ നോക്കില്ലേ ' 'ഇതിന് ഞാൻ തന്നെ പോകണം ' 'അതിനെന്താ പോയപ്പോരേ ' 'നമ്മൾ നാളെ തറവാട്ടിലേക്ക് പോകുവല്ലേ പിന്നെ എങ്ങനെ പോകാനാ ' 'അവിടെ നിന്നും പോകണം ഈ ചെറിയ കാര്യത്തിനാണോ ഇത്ര ടെൻഷൻ ഇച്ചായൻ വന്ന് കിടക്കാൻ നോക്ക് നാളെ നേരത്തെ പുറപ്പെടേണ്ട 'എന്നും പറഞ്ഞ അവൾ ബെഡിൽ കേറികിടന്നു 'കൂടെ എഞ്ചലിനെയും കൊണ്ടുപോകണം പെണ്ണെ അപ്പൊ നമ്മുടെ കൂടെ അവളും വരേണ്ടി വരും അത് അറിയോ നിനക്ക് 'അവളെ നോക്കി അവൻ മനസ്സിൽ മൊഴിഞ്ഞു 'എന്ത് നോക്കി നിൽക്ക വന്ന് കിടക്ക് മനുഷ്യ ' 'ഹ്മ്മ് 'ഒന്ന് നെടുവീർപ്പിട്ട് അവൻ അവളുടെ അടുത്തായി കിടന്നു അവൻ കിടന്നതും അവൾ അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു അവൻ അവളെ തന്റെ കയ്യ്കൊണ്ട് പൊതിഞ്ഞു പിടിച്ചു രണ്ടുപേരും നിദ്രയെ പുൽകി ~~~~~~~~~~ 'രണ്ടും പോകുന്നത് എല്ലാം കൊള്ളാം അവിടെ ചെന്ന് വഴക്കടിക്കരുത് '

'എന്റെ മമ്മി ഞാൻ ഒന്നും ചെയ്യില്ല ദേ ഇച്ചായനെ സൂക്ഷിച്ച മതി ' 'ഡി കുറച്ചായി നീ എനിക്കിട്ട് തങ്ങുന്നു 'അവളുടെ ചെവിയിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു 'ആഹ് ഇച്ചായ വേദനിക്കുന്നു വിട് ' 'എബി എന്നാ ഇത് അവളെ വിട്ടേ ' 'അല്ല പപ്പാ എന്തിയെ മമ്മി 'അവളിലെ പിടി വിട്ട് അവൻ ചോദിച്ചു 'ഞാനിതാ ചെക്കാ ' 'ഇതെന്ന പപ്പാ ഒരു ബുക്ക്‌ 'പപ്പയുടെ കയ്യിലെ ബുക്ക്‌ ചൂണ്ടി അവൻ ചോദിച്ചു 'ഇത് ബുക്ക്‌ അല്ലേടാ ഡയറി ആണ് ' 'ആരുടെ പപ്പേടെ ആണോ ' 'അല്ല നിന്റെ പപ്പക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ആണ് അവിടെ ചെന്ന് നിനക്ക് എന്ത് സംശയം ഉണ്ടേൽ ഇത് എടുത്ത് വായിച്ച മതി എല്ലാ ഉത്തരവും ഇതിൽ നിന്ന് ലഭിക്കും 'ബുക്ക്‌ അവന്റെ കയ്യിൽ കൊടുത്ത് പപ്പാ പറഞ്ഞു 'അതിനുമാത്രം ഇതിനകത്ത് എന്നാ 'എന്നും ചോദിച്ച അവൻ അത് തുറക്കാൻ നിന്നു 'എബി ഇതിനകത്തുള്ളത് നീ വായിക്കേണ്ടത് ഇപ്പഴല്ല അതിനുള്ള സമയം അധികം വൈകാതെ വരും ഇപ്പൊ നീ അത് എടുത്ത് വെക്ക് ' 'Ok പപ്പാ എന്നാ ഞങ്ങൾ ഇറങ്ങാ നിങ്ങൾക് കൂടി വരായിരുന്നു ഞങ്ങടെ കൂടെ ' 'അത് പറ്റില്ല മോനെ നിങ്ങൾ പോയിട്ട് വേണം എനിക്കും എന്റെ ഭാര്യക്കും ഒന്ന് മര്യാദക്ക് റൊമാൻസ് ചെയ്യാൻ ' 'ദേ പപ്പാ റൊമാൻസ് ചെയ്യുന്നത് എല്ലാം ok പക്ഷെ ഇവിടെ ഒരു പേരകുട്ടി വരുന്നതിന് പകരം മറ്റുവല്ലവരും വന്നാൽ എന്റെ സ്വഭാവം മാറും 'അവൻ പപ്പയുടെ ചെവിയിൽ പറഞ്ഞു 'ചെ ഒരു മോൻ പറയുന്ന വാർത്താനാണോ ഇത് ചെ മോശം '

'പപ്പക്ക ചെയ്യാം ഞാൻ പറയുന്നതിലെ കുറ്റം ഉള്ളു അല്ലേ ' 'എന്താണ് രണ്ടും കൂടെ ഒരു ചർച്ച ' 'ഒന്നുല്ല ആലിസെ അവൻ ഒരു സംശയം ചോദിച്ചതാ അല്ലേ എബി ' 'ഹ്മ്മ് ' 'നിങ്ങൾ ഇറങ്ങാൻ നോക്ക് പിള്ളേരെ ഇങ്ങേർ അങ്ങനെ പലതും പറയും ' 'ശെരി മമ്മി പൂജ വാ 'അവൻ പൂജയുടെ കയ്യിൽ പിടിച്ചു 'പിന്നെ പപ്പാ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട 'പോകുന്നേരം അവൻ വിളിച് പറഞ്ഞു 'അത് എനിക്ക് ഒന്ന് ആലോചിക്കണം 'ഒരു കള്ളച്ചിരിയാലേ അയാൾ പറഞ്ഞു അവർ രണ്ടുപേരും കാറിൽ കയറി തറവാട്ടിലേക്ക് തിരിച്ചു ~~~~~~~~~ 'ഇച്ചായ വണ്ടി നിർത്ത ' 'എന്നാടി എന്നാ പറ്റി വണ്ടിയിൽ കയറിയപ്പോ തൊട്ട് ഒരു അസ്വസ്ഥത ' 'അറിയില്ല ഇച്ചായൻ വണ്ടി നിർത്ത ' അവൻ വണ്ടി നിർത്തിയതും അവൾ ചാടി ഇറങ്ങി അവളുടെ കാലുകൾ ആ മണ്ണിനെ സ്പർശിച്ചതും ആകാശം ഇരുണ്ട കൂടി തനിക്ക് പ്രിയപ്പെട്ടവളെ വരവേൽക്കാൻ ഒരുങ്ങി രാവിലെ കഴിച്ചത് എല്ലാം അതെ പടി അവൾ ഛർദിച്ചു 'ദാ ഈ വെള്ളം കുടിക്ക് ഒരുപാട് ദൂരം യാത്ര ചെയ്തത് കൊണ്ടാവും 'കയ്യിലെ ബോട്ടിൽ അവൾക്കു നൽകി അവൻ പറഞ്ഞു അവൾ അത് വാങ്ങി കുടിച്ചു 'ഇനിയും ഒരുപാട് ദൂരം ഉണ്ടോ ' 'ഇല്ലെടി ദാ ആ കാണുന്ന വളവ് കഴിഞ്ഞാൽ പിന്നെ എത്തി നീ വാ 'അവളെ ചേർത്ത പിടിച്ച അവൻ പറഞ്ഞു 'മക്കളെ 'അവർ രണ്ടുപേരും കാറിൽ കയറാൻ നേരം ആണ് ആരോ അവരെ വിളിച്ചത് തിരിഞ്ഞു നോക്കിയതും ഒരു അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ അവരെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു

'മക്കളെ മുഖലക്ഷണം പറയട്ടെ വെറും 50 രൂപ മാത്രമേ ഉള്ളു ' 'ഹേയ് അതൊന്നും വേണ്ട 'എന്നും പറഞ്ഞ എബി മുഖം തിരിച്ചു 'ഇച്ചായ ഞാൻ നോക്കിക്കോട്ടെ എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആണ് ' 'അതൊന്നും വേണ്ട ഇതെല്ലാം തട്ടിപ്പ് ആണ് ' 'അമ്മ ഒരിക്കലും കള്ളം പറയില്ല ' 'ഇച്ചായ pls ' 'ശെരി നോക്കിക്കോ ' അവൾക്കു ഒരുപാട് സന്തോഷായി അവൾ തന്റെ കയ്യ് അവർക്ക് നേരെ നീട്ടി 'നല്ല രാശി ഉള്ള കയ്യാണ് മോളുടേത് എന്ത് ആഗ്രഹിച്ചാലും നടക്കും എന്തൊക്കെയോ ദോഷങ്ങൾ ഉണ്ടായിരുന്നു ഇപ്പൊ അതെല്ലാം മാറി വീണ്ടും ഒന്നായതാണ് രണ്ടാളും ചുറ്റും ശത്രുക്കളാണ് സൂക്ഷിക്കണം പിന്നെ ചെറിയ ഒരു പ്രശ്നം ഉണ്ട് ' 'എന്ത് പ്രശ്നം ' 'പറയാം മോൾ ആദ്യം മോൾടെ ഭർത്താവിനെ ഇങ്ങോട്ട് കൊണ്ട് വാ രണ്ടുപേരെടും കൂടെ പറയാം ' 'ശെരി 'എന്നും പറഞ്ഞ അവൾ അവന്റെ അടുത്തേക്ക് നടന്നു 'ഇച്ചായ ഇച്ചായനെ ആ അമ്മ വിളിക്കുന്നു ' 'എന്നതിന കാശിനാണെങ്കി ദാ കൊടുത്തേക്ക് 'കയ്യിലുള്ള ക്യാഷ് അവൾക്കു നേരെ നീട്ടി അവൻ പറഞ്ഞു 'കാശിനല്ല ' 'പിന്നെ ' 'ഇച്ചായൻ വാ പറയാം 'എന്നും പറഞ്ഞ അവൾ അവനെയും വലിച്ച അമ്മയുടെ അടുത്തേക്ക് ചെന്നു 'എന്താ പ്രശ്നം എന്ന് ഇനി പറ അമ്മേ ' 'നിങ്ങൾക് പുനർജന്മത്തിൽ വിശ്വാസമുണ്ടോ ' അവർ ചോദിക്കുന്നത് കേട്ടതും അവർ രണ്ടുപേരും പരസ്പരം ഒന്ന് നോക്കി  ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...