അറിയാതെ: ഭാഗം 38

 

രചന: SHA (പെങ്ങളുട്ടി)

ഉമ്മറത്തിരുന്ന് അച്ഛമ്മയായിട്ട് സംസാരിക്കുന്ന സമയത്താണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത് 'ആരാ ഈ സമയത് ഇനി പോളും ജീനയുമാണോ ' 'ആന്റിയെ വിളിച്ചപ്പോ നാളെയെ എത്തു എന്ന് പറഞ്ഞിരുന്നു ' 'പിന്നെ ആരാ ' 'പൂജ ചേച്ചി ഞാനെത്തി 'കാറിൽ നിന്നിറങ്ങി റോസമ്മ പറഞ്ഞു 'നീ ആയിരുന്നോ ഞാൻ വിചാരിച്ചു' 'ചേച്ചി വേറെ ആരേലും പ്രതീക്ഷിച്ചോ ' 'പിന്നെ ഞാൻ ആരെ പ്രതീക്ഷിക്കാനാണ് അല്ല ക്രിസ്റ്റിച്ചായൻ എന്തെ ' 'ഇവൾക്ക് അല്ലേലും പൂജയെ കണ്ട പിന്നെ എന്നെ വേണ്ടല്ലോ 'അവരുടെ അടുത്തേക്ക് വന്ന് അവൻ പറഞ്ഞു 'ദേ ഇച്ചായ വേണ്ടാത്തത് പറയല്ലേ 'റോസമ്മ ദേഷ്യത്തോടെ പറഞ്ഞു 'ഞാൻ ഒന്നും പറഞ്ഞില്ലേ 'അവൻ റോസമ്മക്ക് നേരെ കയ്യ്കൂപ്പി കൊണ്ട് പറഞ്ഞു 'വന്നകാലിൽ നിൽക്കാതെ അകത്തേക്ക് വാ മക്കളെ '

അമ്മാമ്മ പറഞ്ഞതും അവർ എല്ലാവരും അകത്തേക്ക് കയറി 'നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാം എടുക്കാം 'എന്നും പറഞ്ഞ പൂജ അടുക്കളയിലേക്ക് നടന്നു അവൾക്ക് പിറകെ റോസമ്മയും ചെന്നു 'ചേച്ചി എന്നതിന എന്നോട് പെട്ടന്ന് വരാൻ പറഞ്ഞെ ' 'ഇവിടെ ഉള്ള ഒരുത്തിയെ പാർസൽ അയക്കാൻ ഉണ്ട് 'ചായക്ക് വെള്ളം വേച് അവൾ പറഞ്ഞു 'അതാര് ഞാൻ അറിയാത്ത ആള് ' 'നിന്റെ ഇച്ചായന്റെ PA എഞ്ചൽ അവൾ ഇച്ചായനോട് ബീഹെവ് ചെയ്യുന്നത് എനിക്ക് അത്ര പിടിക്കുന്നില്ല ' 'അതാണോ കാര്യം അവളെ നമുക്ക് ഒഴിപ്പിക്കാം ഞാൻ വന്നില്ലേ ചേച്ചി ഒന്നും കൊണ്ടും പേടിക്കണ്ട ' 'അല്ലേലും എനിക്ക് പേടിയൊന്നുല്ല ഞാൻ ഒറ്റക്ക് ചെയ്ത ശെരി ആവില്ല അതാ '

'ചേച്ചിയുടെ കൂടെ എന്തിനും കട്ടക്ക് ഞാൻ ഉണ്ടാകും' 'എന്നാ നീ അവരുടെ അടുത്തേക്ക് ചെല്ല് ഞാൻ കാപ്പിയിട്ട് വരാം ' 'Wockey ' റോസമ്മ പോയതും അവൾ തിളച്ച വെള്ളത്തിലേക്ക് പാൽ ഒഴിച് കാപ്പി പൊടിയും പഞ്ചസാരയും ഇട്ട് ഇളക്കി ഗ്യാസ് off ചെയ്തു ഉണ്ടാക്കിയ കാപ്പി രണ്ട് ഗ്ലാസ്സിലേക്ക് പകർന്ന് അവൾ അതും എടുത്ത് ഹാളിലേക്ക് ചെന്നു കാപ്പി അവർക്ക് രണ്ടുപേർക്കും കൊടുത്ത് അവളും അവരുടെ അടുത്തിരുന്നു 'ഇനി എന്നാ കൊച്ചേ നീ തിരികെ പോകുന്നെ ' 'അമ്മാമ്മേ അതിർത്തിയിൽ ഇപ്പൊ യുദ്ധം ഇല്ലാത്തത് കൊണ്ട് ഇച്ചായനെ അവർ വിളിക്കുന്നില്ല 😁' 'നിനക്ക് ഇവിടെ വന്നപ്പോൾ കൊറച്ചു കൂടുന്നുണ്ട് റോസമ്മേ ' 'ഇതൊക്കെ ഒരു രസല്ലേ ഇച്ചായ ' 'രസം അല്ലെടി സാമ്പാർ ' 'നിങ്ങൾ വീട്ടിലും ഇങ്ങനെ തന്നെ ആണോ '

'എവിടെ ചേച്ചി വീട്ടിൽ ആണെങ്കിൽ ഇങ്ങേരെ കാണാൻ കൂടി കിട്ടില്ല കാര്യം ആർമിയിലെ ഡോക്ടർ ഒക്കെ തന്നെ പക്ഷെ ലീവിൻ വന്നാലേലും വെറുതെ ഇരുന്നൂടെ ഇത് ഫോണിൽ കൂടിയും ചിക്കൽസിച്ചുകൊണ്ടിരിക്കും ' 'സാരല്ല പോട്ടെ അതൊക്കെ നമുക്ക് റെഡി ആക്കാം ' 'രണ്ടും കൂടെ എന്നെ പെട്ടിയിലാക്കോ ' 'അത് ഞങ്ങൾക്ക് ഒന്ന് ആലോചിക്കണം അല്ലേ ചേച്ചി ' 'ഹ്മ്മ് അതെ അതെ 😁' കാപ്പി കുടിച് കഴിഞ്ഞതും അവർ രണ്ടുപേരും ഫ്രഷ് ആവാൻ റൂമിലേക്ക് പോയി പൂജ ഫോൺ എടുത്ത് എബിയെ വിളിച് നോക്കി പക്ഷെ switch off ആയിരുന്നു 'പെട്ടന്ന് വരാം എന്ന് പറഞ്ഞ പോയിട്ട് ഇപ്പൊ സമയം എന്തായി ഇനി ഇങ്ങോട്ട് വരട്ടെ ഞാൻ കാണിച്ചു കൊടുക്കാം 'മനസ്സിൽ അവനെ പ്രാകി അവൾ ഉമ്മറത്തേക്ക് ചെന്ന അവനെ കാത്തിരുന്നു ~~~~~~~~~

'എന്നാ പറ്റി ചേച്ചി ഒരു മൂകത ' 'ഇച്ചായൻ ഇത് വരെ വന്നില്ലെടി വിളിച്ചിട്ടാണേൽ കിട്ടുന്നില്ല ' 'മീറ്റിംഗ് കഴിഞ്ഞിട്ടുണ്ടാകില്ല അതായിരിക്കും ' 'മീറ്റിംഗ് ഒക്കെ എപ്പഴേ കഴിഞ്ഞല്ലോ അത് കഴിഞ്ഞട്ടല്ലേ അളിയൻ എന്നെ വിളിച്ചേ ' 'ഓഹോ ഇതിനിടക്ക് അങ്ങനെയും സംഭവിച്ചോ എന്നിട്ടും എന്താ എന്നെ വിളിക്കാഞ്ഞേ ' 'ചിലപ്പോ മറന്ന് പോയതാവും ' 'ക്രിസ്റ്റിച്ചായനെ വിളിക്കാൻ മറന്നില്ലല്ലോ എന്നിട്ടും ഭാര്യയായ എന്നെ മറന്നു ' 'എന്റെ ചേച്ചി ഒന്ന് സമാധാനപ്പെട് ഇച്ചായൻ ഇപ്പൊ ഇങ് വരും ' റോസമ്മ പറഞ്ഞു തീർന്നതും മുറ്റത്ത് അവന്റെ കാർ വന്ന് നിന്നു ' പറഞ്ഞു തീർന്നില്ല ദേ ഇച്ചായൻ എത്തിയല്ലോ 'റോസമ്മ പറഞ്ഞു അവൻ കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു അവൾ അവനെ ഒന്ന് നോക്ക പോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയി 'ഇവൾക്ക് ഇത് എന്നാ പറ്റി 'അവളുടെ പോക്ക് കണ്ട് അവൻ ചോദിച്ചു

'അളിയനെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടുള്ള ദേഷ്യം ആണ് ' 'ഓഹ് അതായിരുന്നോ ഞാൻ വിചാരിച്ചു വേറെ എന്തേലും ആണെന്ന് ' 'അരുണേട്ടൻ എപ്പോ എത്തി ഇതാണോ ഇച്ചായന്റെ പുതിയ PA'അവന്റെ പിറകെ വന്ന അരുണിനെയും എഞ്ചലിനെയും കണ്ട് റോസമ്മ ചോദിച്ചു 'ഞാൻ ഇന്ന് കാലത്തെ എത്തി നിങ്ങൾ എപ്പോ എത്തി ' 'ഞങ്ങൾ ദേ ഇപ്പൊ എത്തിയതേ ഉള്ളു ' 'എന്നാ ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെ നിങ്ങൾ സംസാരിക്ക് 'എന്നും പറഞ്ഞ എബി അവിടെ നിന്നും മുങ്ങി 'അവൻ മുങ്ങി ഇനി പൂജയുടെ അടുത്ത പൊങ്ങു 'എബിയുടെ പോക്ക് കണ്ട് അരുൺ പറഞ്ഞു 'അത് നമുക്ക് അറിയാവുന്ന കാര്യം അല്ലേ ഏട്ടൻ വിശേഷങ്ങൾ പറ എന്തായി ആ കുട്ടിയോട് ഇഷ്ട്ടം പറഞ്ഞോ ' 'എങ്ങനെ പറയാനാ അവൾക്കു വേറെ ആളെ ഇഷ്ട്ടം ആണ് '

'അങ്ങനെ വരാൻ വഴി ഇല്ലല്ലോ എന്തായാലും നമുക്ക് എല്ലാം ok ആക്കാം ഏട്ടന്റെ കൂടെ ഞങ്ങൾ എല്ലാവരും ഇല്ലേ ' 'ഹ്മ്മ് ' അവരുടെ സംസാരം അങ്ങനെ നീണ്ടു പോയി ~~~~~~~~~ എബി റൂമിൽ എത്തി ചുറ്റും നോക്കി അവനെ mind ചെയ്യാതെ ബെഡിൽ കമഴ്ന്നു കിടക്കാണ് പൂജ അവൻ ഒന്ന് പുഞ്ചിരിച്ചു വാതിൽ ലോക്ക് ചെയ്ത് ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ കേറി ഫ്രഷ് ആയി വന്നപ്പോഴും അവൾ അതെ കിടത്തം തന്നെയാണ് അവൻ അവളുടെ അടുത്തേക്ക് ചെന്നു 'പൂജ 'അവൻ അവളുടെ കാതിൽ വിളിച്ചു അവന്റെ ശബ്ദം കേട്ടതും അവൾ കന്നതുറന്ന് എണീറ്റ് അവിടെ നിന്നും പോകാൻ നിന്നു പക്ഷെ അതിന് സമ്മതിക്കാതെ അവൻ അവളെ പിടിച്ച നെഞ്ചത്തേക്ക് ഇട്ടു അവൾ അവനെ നോക്കാതെ താഴേക്ക് നോക്കി നിന്നു 'എന്നാ പറ്റി എന്റെ കൊച്ചിന്റെ മുഖത്തിന്‌ ഒരു വാട്ടം 'അവളുടെ മുഖം കയ്യിലെടുത്ത അവൻ ചോദിച്ചു 'ഒന്നുല്ല '

അവൾ ഗൗരവത്തിൽ പറഞ്ഞു 'Sorry ഡാ മീറ്റിംഗ് കഴിഞ്ഞ് ഇങ്ങോട്ടേക്കു വരാൻ നിൽക്കുമ്പോൾ ആണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നത് അതിനിടയിൽ നിന്നെ വിളിക്കാൻ മറന്നു sorry ' 'ഇച്ചായൻ ക്രിസ്റ്റിച്ചായനെ വിളിച്ചെന്നു പറഞ്ഞല്ലോ അപ്പോഴും എന്നെ മറന്നു അല്ലേ ' 'അതാണോ നിന്റെ പ്രശ്നം അവനെ ഞാൻ വിളിച്ചത് ഒരു ബിസിനസ് കാര്യം സംസാരിക്കാനാ അല്ലാതെ എന്റെ കൊച്ചിനെ മനപ്പൂർവം മറന്നതല്ല ' 'ഹ്മ്മ് 'അവൾ ഒന്ന് മൂളി 'ഇനിയും പിണക്കം മാറിയില്ലേ നീ റെഡിയായി വാ നമുക്ക് ഒരിടം വരെ പോകാം ' 'എങ്ങോട്ട് ' 'പറയാം നീ ഡ്രസ്സ്‌ മാറി വാ ഞാൻ താഴെ ഉണ്ടാകും '

എന്നും പറഞ്ഞ അവൻ പുറത്തേക്ക് പോയി അവൾ ഷെൽഫ് തുറന്ന് ഒരു ടോപ്പും ജഗിനും കയ്യിലെടുത്തു പിന്നെ അത് വേണ്ടെന്ന് വേച് അവൾക്കു ഏറ്റവും ഇഷ്ട്ടപെട്ട കളരായ ബേബിപിങ്ക് നിറമുള്ള ഒരു സാരി എടുത്ത് ഷെൽഫ് അടച്ചു അതുമായി ഡ്രസിങ് റൂമിൽ കയറി സാരി ഉടുത്തു മുടി പിന്നിയത് അഴിച് പരത്തിയിട്ടു കണ്ണാടിയിൽ ഒട്ടിച്ചു വെച്ച ഒരു പൊട്ടും തൊട്ട് അവൾ ഫോണും എടുത്ത് താഴേക്ക് ചെന്നു അവളെ കാത്തെന്ന പോലെ അവൻ ഫോണിൽ സംസാരിച്ച ഹാളിൽ ഇരിപ്പുണ്ടായിരുന്നു അവളെ കണ്ടതും അവൻ ഫോൺ കട്ട്‌ ചെയ്ത് എണീറ്റു 'ഇച്ചായ പോകാം ' 'ഹ്മ്മ് വാ 'അവൻ അവളെയും ചേർത്ത പിടിച്ച പുറത്തേക്കിറങ്ങി ഡ്രസ്സ്മാറി വരുന്ന അവരെ രണ്ടുപേരെയും കണ്ടതും ബാക്കി ഉള്ളവർ അവരെ ഒന്ന് നോക്കി 'നിങ്ങൾ ഇതെങ്ങോട്ടാ 'അവരുടെ വരവ് കണ്ട് അരുൺ ചോദിച്ചു 'ഞങ്ങൾ ഒന്ന് പുറത്തു പോവാ വരാൻ വൈകും

'അത്രമാത്രം പറഞ്ഞ അവർ പുറത്തേക്കിറങ്ങി പോർച്ചിൽ കിടക്കുന്ന ബുള്ളറ്റിൽ കയറി അവർ യാത്ര തിരിച്ചു അവരുടെ പോക്ക് കണ്ട് അമ്മാമ്മയുടെ കണ്ണ് നിറഞ്ഞു 'ഇത്രേം കാലം ആരെയും ഓടിക്കാൻ സമ്മതിക്കാതെ കാത്തു വെച്ചത് ഈ ഒരു നിമിഷത്തിനായിരുന്നു 'കണ്ണുനീർ തുടച് പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് കയറി പോയി ~~~~~~~~~ 'ഇച്ചായ നമ്മൾ എങ്ങോട്ടാ പോകുന്നെ 'അവളുടെ ചോദ്യം കേട്ടതും അവൻ വണ്ടി സൈഡ് ഒതുക്കി നിർത്തി 'ഇങ്ങനെ questions ചോദിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല മിണ്ടാതെ വരാൻ പറ്റുമെങ്കിൽ നമുക്ക് പോകാം ഇല്ല എങ്കിൽ തിരിച്ചു വീട്ടിലേക്ക് എന്ത് പറയുന്നു ' 'വീട്ടിലേക്ക് പോകണ്ട ' അവൾ പറഞ്ഞതും അവൻ വണ്ടിയെടുത്തു അവൾ അവനെ ചുറ്റിപിടിച്ച അവന്റെ പുറത്ത് തലവെച്ചിരുന്നു 'പൂജ ഇറങ് 'ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ അവൻ അവളെ വിളിച്ചു അവൾ വണ്ടിയിൽ നിന്നിറങ്ങി ചുറ്റും ഒന്ന് നോക്കി

അവിടെ ഉള്ള ബോർഡിൽ അവളുടെ കണ്ണുടക്കി "ശ്രീ കൃഷ്ണ ക്ഷേത്രം " 'ഇച്ചായ നമ്മൾ എന്താ ഇവിടെ ' 'നീ വാ പറയാം 'എന്നും പറഞ്ഞ അവൻ അവളെയും കൂട്ടി അമ്പലത്തിനകത്തേക്ക് കയറി അവർ രണ്ടുപേരും ഒരുമിച്ച് കയറിയതും ആകാശത്തിൽ നിന്ന് ഒരിടി വെട്ടി അവൾ പേടിച് അവനിൽ പിടിമുറുക്കി അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച അകത്തേക്ക് കയറി നട അടക്കാൻ ആകുന്നെ ഉണ്ടായിരുന്നുള്ളു അകത്തു കയറിയതും അവൾ കണ്ണടച്ച കയ്യ്കൂപ്പി നിന്ന് പ്രാർത്ഥിച്ചു 'എന്റെ കണ്ണാ ഞങ്ങടെ സ്നേഹം നീ എന്നും നിലനിർത്തേണമേ ഒരു കാരണത്താലും ഞങ്ങളെ നീ പിരിക്കല്ലേ ' കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടതും അവൾ കണ്ണുകൾ തുറന്നു അവൾക്കു മുന്നിൽ നിന്ന് ഒരു പുഞ്ചിരിയോടെ അവളുടെ കഴുത്തിൽ താലി കെട്ടി അവൻ 'നിനക്ക് ഏറ്റവും ഇഷ്ട്ടപെട്ട ദൈവത്തിന്റെ മുന്നിൽ വേച് നിന്റെ പൂർണ സമ്മതത്തോടെ നിന്നെ ഞാൻ ഒരിക്കൽ കൂടി എന്റെ പാതിയാക്കി ❤️

'അവസാനത്തെ കെട്ടും കെട്ടി ഉറപ്പിച് അവൻ പറഞ്ഞു 'നിന്റെ കഴുത്തിൽ എന്നും ഈ താലിയും മിന്നും ഒരുപോലെ വേണം ഇതിൽ നിന്ന് ഏതെങ്കിലും ഒന്ന് നഷ്ട്ടപെട്ടാൽ ആ നിമിഷം ഞാൻ നിന്നെ വിട്ട് പോയെന്ന് വിചാരിച്ചാൽ മതി 'നിറഞ്ഞു വന്ന അവളുടെ കണ്ണുകളെ തുടച്ചുകൊണ്ട് അവൻ പറഞ്ഞു 'ഇച്ചായ I Love You ❤️❤️'എന്നും പറഞ്ഞ അവൾ അവനെ കെട്ടിപിടിച്ചു തനിക്ക് പ്രിയപ്പെട്ടവർ ഒന്നായ സന്തോഷത്തിൽ മഴ ഒരിഡിയോട് കൂടെ മണ്ണിനെ ചുംബിച്ചു അവർ രണ്ടുപേരും മഴ നനഞ്ഞു അങ്ങനെ നിന്നു ' ഇങ്ങനെ മഴ നനയണ്ട പനിപിടിക്കും മക്കളെ 'അവരുടെ അടുത്തേക്ക് പ്രായമായ ഒരാൾ വന്ന് പറഞ്ഞു

അയാളുടെ ശബ്ദം കേട്ടതും അവർ വിട്ട് നിന്നു 'ദാ ഈ കുട വെച്ചോ 'കയ്യിൽ ഉണ്ടായിരുന്ന കുട അവർക്ക് നേരെ നീട്ടികൊണ്ട് അയാൾ പറഞ്ഞു എബി അയാൾക്ക് നേരെ തിരിഞ്ഞ് ആ കുട വാങ്ങി അവർ രണ്ടുപേരും അത് ചൂടി അയാൾക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്ത് നടന്നകന്നു അയാളുടെ കണ്ണുകൾ ഒരു നിമിഷം അവനിൽ തറഞ്ഞു നിന്നു അയാളുടെ ഓർമ്മകൾ പഴയത് എന്തോ ഓർത്തെടുത്തു 'ജോൺ 'അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.. ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...