അറിയാതെ: ഭാഗം 48

 

രചന: SHA (പെങ്ങളുട്ടി)

'അവരില്ലാത്തത് കൊണ്ട് രസമില്ല അല്ലേ റോസമ്മേ ' 'നീ ആരെ കാര്യമാ പെണ്ണെ പറയുന്നേ ' 'എബിച്ചായനും പൂജ ചേച്ചിയും ' 'ഓഹോ ഇപ്പൊ നിനക്ക് അവരെ മതി അല്ലേ നമ്മളെ ഒന്നും ആർക്കും വേണ്ട ' 'ഞാൻ ആ ഒരർത്ഥത്തിൽ പറഞ്ഞതല്ല നാളെ നീയും ക്രിസ്റ്റിച്ചായനും പോകില്ലേ പിന്നെ എനിക്ക് ചേച്ചി അല്ലേ ഉണ്ടാകു അതാ ഉദേശിച്ചേ ' 'നീ ഈ പറയുന്ന ചേച്ചിയും അവിടെ നിന്ന് വന്ന വീട്ടിലേക്ക് പോകും പിന്നെ നീ തനിച്ച കേട്ടോ 'റോസമ്മ മുഖം വീർപ്പിച്ചു പറഞ്ഞു 'പിണങ്ങല്ലേ ഞാൻ ഒരു തമാശ പറഞ്ഞതല്ല പിന്നെ നിനക്കും ചേച്ചിയോട് അല്ലേ താല്പര്യം അത് എനിക്കറിയാം ' '😁അത് പിന്നെ ചേച്ചി എന്റെ ഇച്ചായന്റെ ഭാര്യ അല്ലേ എന്റെ നാത്തൂൻ ' 'അയ്യടാ എന്താ ഇളി എന്റെ കൂടെ നാത്തൂൻ ആണ് ചേച്ചി അത് മറക്കണ്ട ' 'എന്താണ് രണ്ടും കൂടെ ഒരു വഴക്ക് 'എന്നും ചോദിച്ച ക്രിസ്റ്റി അങ്ങോട്ടേക്ക് വന്നു 'എന്റെ പൊന്ന് ക്രിസ്റ്റിച്ചായാ നിങ്ങൾ എന്നാ പോകുന്നെ ദേ ഈ സാധനത്തിനെ ഇനി എനിക്ക് സഹിക്കാൻവയ്യ ' 'അതിനുമാത്രം എന്നാ പ്രശ്നം ' 'ഇവൾക്കിപ്പോ നമ്മളെ ഒന്നും വേണ്ട ക്രിസ്റ്റിച്ചായാ പൂജ ചേച്ചിയെ മതി 'ഒരു കുറുമ്പോടെ റോസമ്മ പറഞ്ഞു 'അയ്യേ ഇത്രേം ചെറിയ കാര്യത്തിനാണോ നിങ്ങൾ വഴക്കിട്ടത് പറഞ്ഞു വന്നാൽ നിനക്കും കൂടുതൽ ഇഷ്ട്ടം പൂജയോടല്ലേ '

അതിന് അവൾ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്തു അവർ മൂന്നുപേരും സംസാരിച്ചിരുന്ന സമയത്താണ് അവിടേക്ക് പണിക്കാര് അമ്മമ്മയേയു താങ്ങിപിടിച്ചു കൊണ്ട് വന്നത് 'മക്കളെ മാത്യുവിനെ ഒന്ന് വിളിച്ചേ ' 'അമ്മമ്മക്ക് എന്നാ പറ്റി കൃഷ്ണേട്ട ' 'പറയാം നിങ്ങൾ പപ്പയെ വിളിക്ക് ' മിയ പോയി ബാക്കി ഉള്ളവരെ വിളിച് കൊണ്ട് വന്നു 'അമ്മച്ചിക്ക് എന്നാ പറ്റി കൃഷ്ണേട്ടാ ' 'അറിയില്ല കുഞ്ഞേ ഞങ്ങടെ അടുത്ത് നിലക്കായിരുന്നു പെട്ടന്ന് തലകറങ്ങുന്നു എന്ന പറഞ്ഞ ഞാൻ പിടിച്ചപ്പോഴേക്കും നിലത്തേക്ക് വീണു പിന്നെ ഞങ്ങൾ ഇങ്ങോട്ട് കൊണ്ട് വന്നു ' 'ക്രിസ്റ്റി നീ ഒന്ന് നോക്കെടാ ' 'ഞാൻ നോക്കാം പപ്പാ നിങ്ങൾ വിഷമിക്കാതിരിക്ക് ' ക്രിസ്റ്റി അമ്മമ്മയെ നന്നായി ചെക്ക് ചെയ്തു 'പപ്പാ പേടിക്കാൻ മാത്രം ഒന്നുമില്ല പ്രഷറും ഷുഗറും ഇത്തിരി കൂടുതൽ ആണ് അതുകൊണ്ടാ തലകറങ്ങി വീണേ അല്ലാത്ത കുഴപ്പം ഒന്നുമില്ല 'അവൻ പറഞ്ഞു നിർത്തിയതും അവരുടെ മുഖം തെളിഞ്ഞു അവൻ അവിടെ ഇരുന്ന ജഗിലെ വെള്ളം എടുത്ത് അമ്മാമ്മയുടെ മുഖത്ത് തെളിച്ചു ഒരു ഞരക്കത്തോടെ അമ്മാമ്മ കണ്ണ് തുറന്നു തനിക് ചുറ്റും നിൽക്കുന്ന എല്ലാവരെയും കണ്ട് അവർ ഒരു വിളറിയ ചിരി ചിരിച്ചു അമ്മാമ്മ എണീക്കാൻ ശ്രേമിച്ചതും ക്രിസ്റ്റി അമ്മാമ്മയെ പിടിച്ച എണീപ്പിച്ചിരുത്തി 'അമ്മാമ്മേ ഇനിയെങ്കിലും മരുന്നെല്ലാം ക്രിത്യമായി കഴിക്കണം കേട്ടോ അല്ലെങ്കി ഇങ്ങനെ തലകറങ്ങി വീഴാനെ നേരം കാണു '

'ഇത് മരുന്ന് കഴിക്കാത്തത് കൊണ്ടല്ല ' 'പിന്നെ ' 'എന്റെ മക്കളെ കാണാത്തത് കൊണ്ട ' 'അമ്മാമ്മയുടെ മക്കൾ എല്ലാം ഇവിടെ ഇല്ലേ പിന്നെ എന്താ ' 'നിങ്ങൾ എല്ലാവരും ഉണ്ട് പക്ഷെ അവർ ഇല്ലല്ലോ എബിയും പൂജയും ' 'അവർ ഒരവശ്യത്തിന് പോയതല്ലേ അമ്മാമ്മേ കുറച്ചു ദിവസം കഴിഞ്ഞാൽ തിരിച്ചു വരില്ലേ ' 'അവർക്ക് എന്തോ ആപത്ത് സംഭവിക്കാൻ പോകുന്ന പോലെ എന്റെ മനസ്സ് പറയുന്നു മാത്യു നീ അവരെ വിളിച് പെട്ടന്ന് വരാൻ പറ എന്തോ അവരെ ഇനി കാണാൻ പറ്റില്ല എന്നൊരു തോന്നൽ ' 'അങ്ങനെ ഒന്നും പറയല്ലേ അമ്മച്ചി ഞാൻ എന്തായാലും അവരെ വിളിച് വരാൻ പറയാം 'എന്നും പറഞ്ഞ പപ്പാ ഫോൺ എടുത്ത് അവരെ വിളിച് കാര്യം പറഞ്ഞു എത്രയും പെട്ടന്ന് തിരിച്ചു വരണം എന്നും പറഞ്ഞു ~~~~~~~~~~~ Call end ആയിട്ടും പറഞ്ഞ കാര്യങ്ങൾ അവൻ വിശ്വസിക്കാൻ കഴിഞ്ഞില്ല 'ഇച്ചായ എന്നാ പറ്റി പപ്പ എന്തിനാ വിളിച്ചേ 'അവന്റെ മുഖത്തെ ടെൻഷൻ കണ്ട് പൂജ ചോദിച്ചു 'അമ്മമ്മക്ക് സുഖമില്ലെന്ന് നമ്മളെ രണ്ടാളെയും കാണാമെന്നു എത്രയും പെട്ടന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ' 'അമ്മമ്മക്ക് എന്നാ പറ്റി ' 'അറിയില്ല പൂജ നമുക്ക് ഇപ്പൊ തന്നെ തിരിച്ചു പോകാം 'എന്നും പറഞ്ഞ അവൻ ഫോൺ എടുത്ത് വിവേകിനെ വിളിച് റിട്ടേൺ ടിക്കറ്റ് റെഡി ആക്കാൻ പറഞ്ഞു അവർ രണ്ടുപേരും പെട്ടന്ന് തന്നെ റെഡി ആയി അപ്പോഴേക്കും വിവേക് വന്ന ടിക്കറ്റ് റെഡി ആയെന്ന് അറിയിച്ചു ഹോട്ടൽ room vaccate ചെയ്ത് അവർ നാട്ടിലേക്ക് തിരിച്ചു ~~~~~~~~~~

'എന്റെ അമ്മാമ്മേ മരുന്ന് ക്രിത്യമായിട്ട് കഴിക്കണം എന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞതല്ലേ ' 'എബി ഞാൻ മരുന്ന് കഴിക്കാത്തത് കൊണ്ടല്ല തലകറങ്ങി വീണേ ' 'പിന്നെ കെട്ടിയോന്റെ അടുത്തേക്ക് പോകാൻ ധൃതി ആയോ 'കളിയാലേ അവൻ ചോദിച്ചു 'അതൊക്കെ സമയം ആകുമ്പോൾ ഞാൻ പോകും ഇപ്പൊ എനിക്ക് നിങ്ങളോട് രണ്ടാളോടും ഒരു കാര്യം പറയാൻ ഉണ്ട് ' 'എന്നാ കാര്യം അമ്മാമ്മ പറ ' അമ്മാമ്മ ചുറ്റും ഒന്ന് നോക്കി എല്ലാവരും അവരെ തന്നെ ഫോക്കസ് ചെയ്ത് നിൽക്കാണ് 'എല്ലാവരും ഒന്ന് പുറത്ത് പോയെ എനിക്ക് എബിയോടും പൂജയോടും ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ' അമ്മാമ്മ പറഞ്ഞ നിർത്തിയതും എല്ലാവരും റൂമിൽ നിന്ന് പുറത്തേക്ക് പോയി 'ഇനി പറ എന്നാ അമ്മാമ്മേ കാര്യം ' 'മോളെ പൂജ നീയാ ഷെൽഫ് തുറന്ന് അതിലുള്ള ആൽബം ഒന്നെടുത്തെ ' പൂജ പെട്ടന്ന് തന്നെ ഷെൽഫ് തുറന്ന് അമ്മാമ്മ പറഞ്ഞ ആൽബം പുറത്തേക്കെടുത്തു 'ഇതാ അമ്മാമ്മേ 'എന്നും പറഞ്ഞ അമ്മാമ്മയുടെ കയ്യിൽ അത് കൊടുത്തു 'ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല എന്നാലും അത് നിങ്ങളോട് പറയേണ്ട സമയം ആയിട്ടുണ്ട് ' അമ്മാമ്മ ആൽബം തുറന്ന് ഒരു ഫോട്ടോ അവരെ കാണിച്ചു 'ഇതാരാ അമ്മാമ്മേ ഇച്ചായനെ പോലെ ഉണ്ടല്ലോ 'ഫോട്ടോയിലൂടെ വിരൽ ഓടിച്ചുകൊണ്ട് പൂജ ചോദിച്ചു 'പറയാം അതിന് മുന്നേ എബി നീ എനിക്കൊരു വാക്ക് തരണം ഈ കാര്യം പറഞ്ഞു കഴിഞ്ഞാലും നീ ഞങ്ങളെ വിട്ട് പോകില്ല എന്ന് '

'ഞാൻ ഒരിക്കലും എന്റെ അമ്മമ്മയെ വിട്ട് പോകില്ല അത് പോരെ ' അമ്മാമ്മ പറഞ്ഞു തുടങ്ങി അവർ അമ്മാമ്മയുടെ വാക്കുകൾക്കായി കാതോർത്തു 'നിങ്ങൾ വിചാരിക്കുന്ന പോലെ എനിക്ക് രണ്ട് മക്കൾ അല്ല ഇവർ രണ്ടാൾക്കും കൂടാതെ എനിക്കൊരു മകൻ കൂടി ഉണ്ടായിരുന്നു എബ്രഹാം ജോൺ എന്റെ ജോൺ ദേ ഈ ഇരിക്കുന്ന എബിയുടെ പപ്പ ' കുറച്ചു പറഞ്ഞു നിർത്തി അവര് എബിയുടെ മുഖത്തേക്ക് നോക്കി അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു പറഞ്ഞത് ഒന്നും വിശ്വാസമില്ലാത്ത പോലെ 'എനിക്കറിയാം നിങ്ങൾക്ക് ഞാൻ പറഞ്ഞത് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് കാണും പക്ഷെ വിശ്വസിച്ചേ പറ്റു അതാണ് സത്യം നിന്റെ പപ്പയ്ക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമായിരുന്നു ഇവിടെ തോട്ടം പണിക്ക് നിന്നിരുന്ന രാഗാവേട്ടന്റെ മകൾ പാർവതി അന്ന ഞാൻ അവരുടെ ഇഷ്ട്ടം സമ്മതിച്ചു കൊടുത്തില്ല പകരം അവനെ വേറെ ഒരു പെണ്ണിനെ കൊണ്ട് കല്യാണം നടത്തി എല്ലാം അവിടെ തീർന്നെന്ന് ഞാൻ വിചാരിച്ചു പക്ഷെ പാറുന്റെ വയറ്റിൽ എന്റെ മകന്റെ കുഞ്ഞു അതായത് നീ വളരുന്നുണ്ടെന്ന സത്യം ഞാൻ അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ അവരെ പിരിക്കില്ലായിരുന്നു എല്ലാ സത്യങ്ങളും ഞാൻ അറിഞ്ഞപ്പോഴേക്കും എന്റെ മകനെയും അവളെയും എല്ലാം എനിക്ക് നഷ്ടമായി നിന്നെ കയ്യ് വിടാൻ എനിക്ക് കഴിഞ്ഞില്ല

എന്റെ മകന്റെ ചോര അല്ലേ നീ നിന്നെ ഞാൻ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നു മാത്യുവും ആലീസും നിന്നെ അവരുടെ മകനായി തന്നെ വളർത്തി ഒരു സത്യവും നീ അറിയാതിരിക്കാൻ വേണ്ടിയാ അവർ നിന്നെയും കൊണ്ട് ഇവിടെ നിന്ന് താമസം മാറിയത് 'അമ്മാമ്മ പറഞ്ഞു നിർത്തിയിട്ടും അവൻ ഒന്നും മിണ്ടിയില്ല 'അല്ല അമ്മമ്മേ അപ്പൊ എബിച്ചായന്റെ പപ്പയും അമ്മയും എങ്ങനെ മരിച്ചേ പപ്പാ കെട്ടിയ ആ പെണ്ണോ അവർ എവിടെ ' 'പാറു ഇവനെ പ്രസവിക്കുന്ന സമയത്താണ് മരിച്ചത് ജോൺ എല്ലാ സത്യങ്ങലും അവന്റെ ഭാര്യയോട് തുറന്ന് പറഞ്ഞ അവർ ഇവനെ മകനായി സ്വീകരിച്ച സ്വന്തം മകനെ പോലെ സ്നേഹിച്ചു എല്ലാം മറന്ന് ജീവിക്കാൻ തുടങ്ങുവായിരുന്നു പക്ഷെ ഇവൻ രണ്ട് വയസ്സുള്ളപ്പോൾ വിധി ഒരു ആക്സിഡന്റിന്റെ രൂപത്തിൽ വന്ന് അവരെ രണ്ടുപേരെയും കൊണ്ടുപോയി ഇവൻ മാത്രം രക്ഷപെട്ടു അങ്ങനെ മാത്യു ഇവനെ വളർത്തി 'കണ്ണീർ തുടച് അമ്മമ്മ പറഞ്ഞു നിർത്തി എല്ലാം കേട്ട് മരവിച്ച അവസ്ഥയിലായിരുന്നു എബി പൂജ അവന്റെ തോളിൽ കയ്യ് വേച് ഒന്നുമില്ലെന്ന് പറഞ്ഞു പക്ഷെ അവൻ ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞില്ല 'എബി നീ എന്റെ ജോണിന്റെ മകൻ തന്നെയാ അല്ല എന്റെ ജോൺതന്നെയാ അവന്റെ അതെ സ്വഭാവമാണ് നിനക്കും '

'മതി അമ്മാമ്മേ നിർത്ത ഒരുപക്ഷെ ഇതെല്ലാം മുന്നേ അറിഞ്ഞിരുന്നേൽ എനിക്കിത്ര സങ്കടം വരില്ലായിരുന്നു പക്ഷെ ഇപ്പൊ എനിക്കെന്തോ ഇത് അംഗീകരിക്കാൻ കഴിയുന്നില്ല നിങ്ങൾ എല്ലാ സത്യവും പറഞ്ഞ നിമിഷം മുതൽ എനിക്ക് ഈ വീടുമായി യാതൊരു ബന്ധവും ഇല്ല ഞാൻ പോവാ 'എന്നും പറഞ്ഞ അവൻ മുറിയിൽ നിന്നിറങ്ങി പോയി 'മോനെ എബി നിക്ക് ഞാൻ പറയട്ടെ ' 'അമ്മാമ്മ വിഷമിക്കണ്ട എല്ലാം ഞാൻ പറഞ്ഞ ok ആക്കിക്കോളാം 'എന്നും പറഞ്ഞ പൂജ അവന്റെ പിറകെ ചെന്നു ~~~~~~~~~ 'ഇച്ചായ നിക്ക് ഞാൻ ഒന്ന് പറയട്ടെ 'എന്നും പറഞ്ഞ അവൾ അവന്റെ കയ്യിൽ പിടിച്ചു അവൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി കയ്യ് വിടുവിച്ചു പുറത്തേക്ക് ഇറങ്ങി പോയി ഒരുപാട് നാളുകൾക്ക് ശേഷമാണു അവന്റെ ആ പഴയ മുഖം അവൾ കണ്ടത് അവൾക്ക് മനസ്സിൽ തെല്ലൊരു ഭയം തോന്നി അവളും അവൻ പിറകെ പുറത്തേക്ക് ചെന്നു ദേഷ്യത്തിൽ മുന്നിൽ കണ്ടതെല്ലാം തട്ടിത്തെറിപ്പിച് അവൻ കാറിൽ കയറി വണ്ടി start ചെയ്തു ഇപ്പൊ അവനെ ഒറ്റക്ക് വിട്ടാൽ ശെരിയാവില്ല എന്നറിയാവുന്നത് കൊണ്ട് അവളും ഓടി കാറിൽ കയറി അവൾ കയറിയതും അവൻ ദേഷ്യത്തിൽ വണ്ടി എടുത്ത് പോയി 'ഇച്ചായ നമ്മുടെ മോൻ അവൻ എന്തേലും ചെയ്യുമോ എന്നാ പേടിയാ എനിക്കിപ്പോ 'അവർ പോകുന്നതും നോക്കി ആലിസ് പറഞ്ഞു 'നീ വിഷമിക്കണ്ട ആലിസെ നമ്മളെ വിട്ട് അവൻ എവിടെ പോവാന അവൻ ഇങ്ങോട്ട് തന്നെ തിരിച്ചു വരും പിന്നെ അവന്റെ കൂടെ പൂജ ഇല്ലേ അത് കൊണ്ട് അവൻ ഒരു കുഴപ്പവും സംഭവിക്കില്ല 'അവരെ സമാധാനപ്പെടുത്താൻ അയാൾ അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ മനസ്സും ഒരു സങ്കർഷവസ്ഥയിലായിരുന്നു തന്റെ മകനെ എന്നന്നേക്കുമായി തങ്ങൾക്ക് നഷ്ടപ്പെടുമോ എന്ന ഭയം... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...