അറിയാതെ: ഭാഗം 59

 

രചന: SHA (പെങ്ങളുട്ടി)

'ഇച്ചായൻ ഇന്നിവിടെ നടന്ന കാര്യങ്ങൾ വല്ലതും അറിഞ്ഞോ 'എബിയുടെ നെഞ്ചിൽ തലവെച്ചു കിടന്ന പൂജ ചോദിച്ചു 'എന്ത് കാര്യം ' അവൾ ഇന്ന് നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു അവൾ പറഞ്ഞു തീർന്നതും അവൻ തെല്ലൊരു അഭിമാനത്തോടെയും വാത്സല്യത്തോടെയും അവളെ നോക്കി 'ഇതൊക്കെ നീ തന്നെ ആണോ ചെയ്തേ ഇനി അഥവാ നമ്മുടെ ആനിവേഴ്സറി എങ്ങാൻ ഞാൻ മറന്നുപോയാൽ നീ എങ്ങനെ പ്രതികരിക്കും ' 'ചോത്യവും പറച്ചിലും ഒന്നും ഉണ്ടാകില്ല സ്പോട്ടിൽ നിങ്ങടെ തല ഞാൻ അടിച്ചുപൊളിക്കും ' 'ഹമ്മോ നീ ഇത്രക്കും ടെറർ ആയിരുന്നോ എന്റെ കർത്താവെ എന്നെ നീ കാത്തോണേ ' അതിന് മറുപടിയായി അവൾ അവൻ ഒന്ന് ഇളിച്ചു കൊടുത്തു 'ഇച്ചായ ' 'എന്നാടി പറ ' 'നമുക്കൊരു യാത്ര പോയാലോ ' 'അതിനെന്താ പോകാലോ ഇപ്പൊ തന്നെ പോണോ നാളെ പോയ പോരെ ' 'ഇച്ചായൻ എല്ലാം തമാശയാണ് ഞാൻ പോവാ ' 'ഹാ പിണങ്ങല്ലേ പെണ്ണേ നീ പറ എവിടെക്കാ പോകേണ്ടേ എങ്ങോട്ടാണെലും ഞാൻ റെഡി ' 'ഒരുപാട് ദൂരേക്ക് നമ്മൾ മാത്രമുള്ള ഒരു ലോകത്തേക്ക് '

'എന്താണിപ്പോ ഇങ്ങനെ തോന്നാൻ കാരണം ' 'ചുമ്മാ വെറുതെ ഇങ്ങനെ ആലോചിച്ചപ്പോ മനസ്സിൽ തോന്നി ' 'നീ പറഞ്ഞ പോലെ നമുക്ക് ഒരു യാത്ര പോകാം പക്ഷെ അതിനുള്ള സമയം ആയിട്ടില്ല ഒത്തിരി പെന്റിങ് works തീർക്കാൻ ഉണ്ട് അതെല്ലാം കഴിഞ്ഞ് സ്വസ്ഥമായിട്ട് നമുക്ക് പോകാം എന്താ പോരെ ' 'ഇച്ചായന്റെ തിരക്കെല്ലാം തീർന്നിട്ട് മതി അത് വരെ ഞാൻ കാത്തിരുന്നോളാം 'അവന്റെ നെറ്റിയിൽ ഉമ്മവെച്ച അവൾ പറഞ്ഞു 'ഇത് മാത്രേ ഉള്ളു വേറെ ഒന്നും ഇല്ലേ ' 'രാവിലത്തെ കേക്കിന്റെ ബാക്കി ഇരിപ്പുണ്ട് അത് മതിയോ ' 'അത് ചത്തുപോയ നിന്റെ തന്തക്ക് കൊണ്ട് കൊടുക്ക് ' 'ദേ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ ' 'പറഞ്ഞ നീ എന്നാ ചെയ്യും ' 'ചേച്ചി ഇച്ചായ ഒന്ന് വാതിൽ തുറന്നെ ' പൂജ എന്തോ പറയാൻ വന്നതും റോസമ്മ വാതിലിൽ കൊട്ടിയതും ഒരുമിച്ചായിരുന്നു അവൾ അവനെ നോക്കി പുച്ഛിച്ചു പോയി വാതിൽ തുറന്നു 'എന്തിനടി നീ കിടന്നു അലറുന്നെ ' 'ചേച്ചി ഇങ് വന്നേ ഒരു കാര്യം കാണിച്ച തരാം ഇച്ചായനും വാ ' റോസമ്മ പൂജയുടെ കയ്യും പിടിച്ച ടെറസിലേക്ക് ചെന്നു അവർക്ക് പിറകെ അവനും ചെന്നു

'നീ എന്നതിന ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നെ ' 'എന്റെ ഇച്ചായ ആ കണ്ണ് തുറന്ന് ഒന്ന് അങ്ങോട്ട് നോക്ക് ' റോസമ്മ കയ്യ്ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അവർ അത്ഭുതത്തോടെയും അതിലുപരി സന്തോഷത്തോടെ ആ കാഴ്ച നോക്കി നിന്നു പപ്പയും മമ്മിയും കൂടെ ഒരു റൈഡ്ൻ പോകാൻ തയ്യാറെടുക്കുവായിരുന്നു 'അത് ശെരി നമ്മളെ എല്ലാം ഉറക്കി കിടത്തിയിട്ട് ഇവർക്ക് ഇതായിരുന്നല്ലേ പണി ഇപ്പൊ ശെരിയാക്കി തരാം 'എന്നും പറഞ്ഞ പൂജ താഴേക്ക് പോകാൻ നിന്നു 'ഹേയ് പൂജ വേണ്ട അവർ പോയിട്ട് വരട്ടെ ഇന്ന് അവരുടെ day അല്ലേ 'അവളെ തടഞ്ഞു കൊണ്ട് അവൻ പറഞ്ഞു അവർ പോകുന്നതും നോക്കി മൂന്നുപേരും അങ്ങനെ നിന്നു 'കർത്താവെ എന്റെ ബുള്ളറ്റില അവരുടെ കറക്കം അവരെ നീ കാത്തോണേ ' ~~~~~~~~~~~~~ 'മാത്യുച്ചായ നമ്മൾ എങ്ങോട്ടാ പോകുന്നെ ' 'അങ്ങനെ ഇന്നാ സ്ഥലം എന്നെന്നും ഇല്ല just നിന്നെ കൂട്ടി ഒന്ന് കറങ്ങാം എന്ന് വിചാരിച്ചു ' 'അവരോട് പറഞ്ഞിട്ട് വന്ന മതിയായിരുന്നു ' 'എടി അവരെ അറിയിച്ചാൽ നമ്മളെ ഇങ്ങനെ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ '

'ഇല്ല ' 'അതാ അവരോട് പറയേണ്ട എന്ന് പറഞ്ഞെ ' 'ഞാൻ ഒരു കാര്യം ചോദിച്ചാൽ ഇച്ചായൻ സത്യം പറയോ ' 'നീ ഇന്ന് എന്ത് ചോദിച്ചാലും ഞാൻ സത്യം മാത്രമേ പറയു ' 'ഇന്നത്തെ കേക്ക് മേടിച്ചത് പൂജ മോളല്ലേ ' 'അതെ നിനക്ക് എങ്ങനെ മനസിലായി എല്ലാം ' 'അവളും റോസമ്മയും സംസാരിക്കുന്നത് ഞാൻ കേട്ടായിരുന്നു നമ്മുടെ സന്തോഷമാണ് അവർക്ക് വലുത് ' 'ഇപ്പൊ നീ happy അല്ലേ ' 'Happy ആണ് എന്നാലും ഒരു സങ്കടം ബാക്കി നിൽപ്പുണ്ട് ' 'അതെന്നതാ ' 'നമ്മുടെ എബിമോനും പൂജമോൾക്കും ഒരു കുഞ്ഞു വേണം അതാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം ' 'അതൊക്കെ നടക്കുമെടോ നമുക്ക് കാത്തിരിക്കാം ' അവരുടെ യാത്ര കടൽ തീരത്താണ് ചെന്ന് അവസാനിച്ചത് പാതിരാത്രിയായത് കൊണ്ട് തന്നെ അധികമാരും ഇല്ലായിരുന്നു ഉള്ളവർ തന്നെ അവരുടേതായ ലോകത്തായിരുന്നു അവരുടെ പല റൊമാന്റിക് മോമന്റ്സും പരസ്പരം പങ്കുവെച്ച അവർ ഒരുപാട് നേരം അവിടെ ചിലവഴിച്ച വീട്ടിലേക്ക് തിരിച്ചു പോന്നു ~~~~~~~~~~~~ 'ചേച്ചി ഇതെങ്ങോട്ടാ ഒരുങ്ങി കെട്ടി പോകുന്നെ ' 'കണ്ടിട്ട് മനസിലായില്ല ' 'ഇല്ല എങ്ങോട്ടാ പോകുന്നെ ' 'എന്നാ കേട്ടോ ഞാൻ ഇന്ന് മുതൽ ഓഫീസിൽ പോയി തുടങ്ങുവാണ ' 'അതിന് ഇത്രക്ക് ഒരുക്കം വേണോ മുൻപൊന്നും ഇങ്ങനെ കണ്ടിട്ടില്ലല്ലോ

'അവളെ അടിമുടി നോക്കി റോസമ്മ ചോദിച്ചു 'മുൻപ് ഞാൻ അവിടത്തെ എംപ്ലോയ് ആയിരുന്നു പക്ഷെ ഇപ്പൊ അങ്ങനെ അല്ല now iam പൂജ എബിൻ മാത്യു അതായത് CEO ടെ വൈഫ്‌ അപ്പൊ കുറച്ചു ജാഡ ഒക്കെ ആവാം ' 'ഓഹോ എന്നാ മാഡം ചെന്നട്ടെ പിന്നെ ഒരു കാര്യം ' 'എന്നാ പെട്ടന്ന് പറ ' 'ചേച്ചിടെ husbant mr എബിൻ മാത്യു ഓഫീസിലേക്ക് പോയതായി അറിയിക്കുന്നു ' 'ഇച്ചായൻ പോയോ so bad എന്നെ കൂട്ടിയില്ലല്ലോ ' 'എന്റെ പൊന്നോ വല്ലാത്ത ജാഡ തന്നെ ഒന്ന് പോയി തരോ ' 'അങ്ങനെ അങ്ങ് പോകത്തില്ല മോളെ നിന്റെ ഇച്ചായൻ അതായത് എന്റെ husbant എബിൻ മാത്യു എന്നെ ഒഴിവാക്കാത്ത കാലത്തോളം ഞാൻ ivde ഒക്കെ തന്നെ കാണും നമുക്ക് പിന്നർ കാണാട്ടോ mrs ക്രിസ്റ്റി ' റോസമ്മയെ നോക്കി പുച്ഛിച്ച അവൾ പോകാൻ ഇറങ്ങി 'അയ്യോ ഞാൻ ഒരു കാര്യം മറന്നു ' 'എന്താണാവോ ഭവതി മറന്നത് ' അവൾ ഓടിപോയി പപ്പയെയും മമ്മിയെയും കെട്ടിപിടിച് ഓരോ ഉമ്മ കൊടുത്ത് റോസമ്മയോട് ടാറ്റായും പറഞ്ഞ ഓഫീസിലേക്ക് തിരിച്ചു ~~~~~~~~~~

ഓഫീസിലേക്ക് പോകാൻ ബസ്സ് wait ചെയ്ത നിൽക്കുന്ന സമയത്താണ് അവളിടെ മുന്നിൽ ഒരു കാർ വന്ന് നിന്നത് കാറിലിരിക്കുന്ന ആളെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു 'എന്താണ് mrs എബി ingane നടുറോഡിൽ നിൽക്കുന്നത് ഓഫീസിലേക്ക് ആണെങ്കിൽ കയറിക്കോ ' 'ഒന്നും പറയണ്ട ജോ ഇപ്പൊ നിന്നെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ പെട്ട് പോയേനെ 'കാറിൽ കയറി ഇരുന്ന് അവൾ പറഞ്ഞു 'നിനക്ക് sir ന്റെ കൂടെ പോയപോരായിരുന്നോ ' 'അതിന് അങ്ങേര് നേരത്തെ പോയില്ലേ ' 'ആണോ എന്നാ പിന്നെ നമുക്ക് പോയല്ലോ ' 'Ok അല്ല അന്നുവിന് ഇപ്പൊ എത്ര month ആയി ' 'Next month ഡെലിവറി ആണ് അവൾ നിന്നോട് പിണക്കാണ് തിരിച്ചു വന്നിട്ട് ഒരിക്കെ പോലും അവളെ കാണാൻ ചെനില്ലല്ലോ എന്ന് പറഞ്ഞ ' 'ഞാൻ വരുന്നുണ്ട് ജൂനിയർ ജോയെ കാണാൻ സമയം ആകട്ടെ ' 'You are always welcome dear ' വണ്ടി ഓഫീസിന്റെ കോമ്പൗണ്ടിൽ നിർത്തിയതും പൂജ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു ജോ വണ്ടി പാർക്ക്‌ ചെയ്യാൻ വേണ്ടി പോയി ഓഫീസിനകത്തേക്ക് നടന്നു വരുന്ന അവളെ കണ്ടതും എല്ലാവരും തെല്ലൊരു സന്തോഷത്തോടെയും ബഹുമാനത്തോടെയും എഴുന്നേറ്റ് നിന്നു അവൾ അവർക്ക് എല്ലാം പുഞ്ചിരിച്ച കൊടുത്ത് നേരെ എബിയുടെ ക്യാബിനിലേക്ക് കയറി 'ഇച്ചായ ഞാനെത്തി 'എന്നും പറഞ്ഞ അവൾ ചുറ്റും നോക്കി പക്ഷെ അവിടെ എല്ലാം ശൂന്യം ആയിരുന്നു 'ഇങ്ങേർ ഇതെവിടെ പോയി കാലത്തെ വീട്ടിൽ നിന്ന് പോന്നതാണല്ലോ എന്നിട്ട് ഇപ്പോഴും ഇവിട എത്തിയില്ലേ

ആ ചിലപ്പോ അരുണേട്ടന്റെ ക്യാബിനിൽ കാണുമായിരിക്കും 'എന്ന് മനസ്സിൽ പറഞ്ഞ അവൾ അരുണിന്റെ ക്യാബിനിലേക്ക് ചെന്നു 'പൂജ നീയോ എപ്പോ എത്തി എബി എന്തെ ' 'ഇച്ചായൻ ഇങ്ങോട്ട് വന്നില്ലർ ഓഫീസിലേക്ക് ആണെന്നും പറഞ്ഞ കാലത്തെ ഇറങ്ങിയതാണല്ലോ ' 'ചിലപ്പോ ഏതേലും ക്ലൈന്റിനെ meet ചെയ്യാൻ പോയിക്കാണും നീ ചെല്ല് ചെന്ന് നിന്റെ work ചെയ്യ് ' അവൾ അതിനൊന്ന് തലയാട്ടി അവന്റെ ക്യാബിനിൽ പുറത്തേക്ക് ഇറങ്ങി ഫോൺ എടുത്ത് എബിയെ വിളിച്ചു പക്ഷെ നിരാശയായിരുന്നു ഫലം അവന്റെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു 'പൂജ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ' 'എന്താ വീണ പറഞ്ഞോളൂ ' 'ഞാനിന്ന് ഓഫീസിലേക്ക് വരും വഴി എബി sir നെയും ഒരു പെണ്ണിനേയും ഒരുമിച്ച് കണ്ടു ' 'അത് വല്ല ക്ലൈന്റും ആയിരിക്കും ' 'പിന്നെ ക്ലൈന്റുമായി പാർക്കിൽ ഇരുന്നല്ലേ സംസാരിക്ക ഇതിന് മുന്നേയും ഒന്ന് രണ്ട് തവണ ഞാൻ അവരെ ഒരുമിച്ച് കണ്ടിട്ടുണ്ട് ' 'ഇച്ചായന്റെ ഫ്രണ്ട്സ് വല്ലവരും ആയിരിക്കും നീ ചെന്ന് നിന്റെ ജോലി ചെയ്യാൻ നോക്ക് ' വീണ പറഞ്ഞത് കേട്ട് അവളുടെ മനസ്സിൽ സംശയത്തിന്റെ കനൽ വീണു എന്നാലും തന്റെ എബിയിലുള്ള വിശ്വാസം അതിനെല്ലാം മുകളിൽ അവൾ ഉറപ്പിച്ചു നിർത്തി..... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...