ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 9

 

രചന: NISHA NISHUZ

നിങ്ങൾ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ.....ഞാൻ ആകെ ഷോക്ക് ആയിപ്പോയി... ദേവേട്ട എന്നോട് ഒന്നും തോന്നരുത്... ദേവേട്ടനെ ഞാൻ ഇതുവരെ അങ്ങനെ ഒരു സ്ഥാനത്തു കണ്ടിട്ടില്ല...ആതിരയുടെ ചേട്ടൻ....എന്നൊരു ബഹുമാനമാണ് എനിക്ക്...പിന്നെ ഞാനും വേറെ ഒരാളുമായി മൂന്നു വർഷത്തോളമായി പ്രണയത്തിലാണ്...ഒരുപക്ഷേ അയ്യാൾ എന്നെ പ്രൊപോസ് ചെയ്ത് ഇഷ്ടത്തിൽ ആവുന്നതിന് മുന്ബെ നിങ്ങൾ ഇഷ്ട്ടം പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും നോ പറയില്ലായിരുന്നു...ഒരുപാട് വൈകിപ്പോയി...ദേവേട്ടന് എന്നെക്കാൾ നല്ലൊരു കുട്ടിയെ കിട്ടും... തെച്ചില്ലേ പെണ്ണേ തേച്ചില്ലേ പെണ്ണേ....(feel the bgm) അഭി ആണേൽ ചിരി പിടിച്ചു നിർത്താൻ ആവാതെ ശാലിനിയുടെ വീടിന്റെ ഇടവഴിയിലേക്ക് ഓടി പൊട്ടി ചിരിക്കുകയാണ്... ശാലിനി ദേവ് ന്റെ മുഖത്തു നോക്കാതെകുറച്ചു നേരം തല താഴ്ത്തി നിന്നു...ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്‌ഥ ആയിരുന്നു ദേവിന്... ദേവ് എന്തൊക്കെയോആലോചിച്ചു കൊണ്ട് റോഡിലേക്ക് നടന്നു..അപ്പോയേക്കും ശാലിനി വീട്ടിൽ എത്തിയിരുന്നു...

അതുവരെ തോന്നാത്ത ഒരു ബഹുമാനവും സന്തോഷവും എന്തൊക്കയോ ആയിരുന്നു അഭിക് ശാലിനിയോട്...എന്തെല്ലാം കുശലങ്ങൾ ആണ് ചോദിച്ചറിയുന്നത്.... ഡ്രസ് തയിച്ചു കഴിഞ്ഞു അതിന്റെ കാശും കൊടുത്തു എല്ലാവരോടും യാത്ര പറഞ്ഞവൾ റോഡിലേക്ക് നടന്നു... അവൻ ആ സങ്കടത്താൽ പോയികാണുമോ.... ഏയ്‌...അങ്ങനെ എന്നെ ഇവിടെ ഒറ്റക്ക് ഇട്ട് പോയാൽ മുത്തശ്ശി അവനെ പഞ്ചർ ആക്കും... ന്ന് കരുതി നടന്നപോയുണ്ട് ആൽത്തറയിൽ സങ്കടപ്പെട്ടു ഇരിക്കുന്നു... സത്യം പറഞ്ഞാൽ അവന്റെ അവസ്‌ഥ കണ്ടപ്പോൾ പൊട്ടി ചിരിക്കാനാണ് അവൾക്ക് തോന്നിയത്...കുറെ പിടിച്ചു നിർത്താൻ നോക്കിയെങ്കിലും അവളുടെ ചിരി ഒരു പൊട്ടി ചിരിയായി പടർന്നു പന്തലിച്ചു... എന്തെടി കൊപ്പേ... ചിരിക്കുന്നെ.... അവൻ വണ്ടി സ്റ്റാർട്ട് ആകുന്നതിനിടയിൽ അവളോട് കലിപ്പിൽ ചോദിച്ചു... ഏയ്‌....ഒന്നുല്ല ന്റെ ദേവേട്ടാ....ഞാൻ പണ്ട് നടന്ന കാര്യം ഓർത്തു ചിരിച്ചതാ. ഈ കോപ് എല്ലാം അറിഞ്ഞോ....ഷോ..എന്നാൽ നാണം കേട്ടത് തന്നെ... കലിപ്പിൽ രണ്ടു ഡയലോഗ് അടിക്കാം...അപ്പൊ താനെ മിണ്ടതെ അടങ്ങി ഒതുങ്ങി നിന്നോളും... ടി...നി അങ്ങനെ പണ്ടത്തെ കാര്യങ്ങൾ ഓർത്തു ചിരിക്കണ്ട.. അതെന്താ ഞാൻ ചിരിച്ചാൽ... ചിരിക്കുകയാണെങ്കിൽ ഇവിടെ വെച് ഇറങ്ങിക്കോ...

എല്ലാ ചിരിയും ചിരിച്ചു കഴിഞ്ഞ ശേഷം വീട്ടിലേക്ക് വന്നാൽ മതി... ഞാൻ ചിരിക്കുന്നതിന് ഇയ്യാൾക്ക് എന്താ... മിണ്ടി പോകരുത്...വായ ഞാൻ പ്ലാസ്റ്റർ ഇട്ട് മൂടി വെക്കും...ന്ന് പറഞ്ഞു കണ്ണു തുറന്ന് അടച്ചപോയേക്കും വീട് എത്തിയിരുന്നു... അമ്മോ...എന്തൊരു സ്‌പീഡ്‌....ശ്വാസം പോലും നിലച്ചു പോകുമല്ലോ ന്ന് പറഞ്ഞു കൊണ്ട് അവൾ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി . തേച്ചില്ലേ പെണ്ണേ...തേച്ചില്ലേ പെണ്ണേ..... അഭി ആ പാട്ട് പാടിനടന്നപോയേക്കും ടി....നിന്നെ ഞാൻ ന്ന് പറഞ്ഞ് അവളെ അടിക്കാൻ വേണ്ടി ദേവ് ഓടി വന്നു... അമ്മമേ...എന്നെ ചേട്ടൻ തല്ലുന്നേ ന്ന് പറഞ്ഞു അവൾ അകത്തേക്ക് ഓടി കയറി.... അങ്ങനെ ഓരോന്ന് പറഞ്ഞു ഇരിക്കുന്നതിനിടയിലാണ് ദേവിന്റെ ഫോൺ ബെല്ലടിച്ചത്... അവൻ വെപ്രാളപ്പെട്ടു ഫോൺ എടുത്തതും എന്തൊക്കെയോ സംസാരിച്ചു വേഗം ഫോൺ കട്ട് ചെയ്തു... അമ്മേ...വേഗം എന്റെ സാധങ്ങള് ഒക്കെ പാക്ക് ചെയ്യി...

എന്ത് പറ്റി മോനെ.നി ഇത് എവിടേക്കാ...മറ്റന്നാൾ അല്ലെ നമിത യുടെ.... ഓരോന്ന് ചോദിച്ചു പറഞ്ഞു ഇരിക്കാൻ നേരം ഇല്ല.. ആർമിയിൽ നിന്നാണ് വിളിച്ചിരുന്നത്...നാളെ രാവിലെ ഒരു ആക്രമണം നടക്കാനുള്ള സൂചന അവർക്ക് ലഭിച്ചിട്ടുണ്ട്...അപ്പൊ എത്രയും പെട്ടന്ന് അവിടെ എതിയെ പറ്റു....ന്ന് പറഞ്ഞു കൊണ്ട് അവൻ വേഗം റൂമിലേക്ക് നടന്നു... എന്തു പറയണം എന്നറിയാതെ കുഴങ്ങി നിക്കുകയായിരുന്നു എല്ലാവരും.... അഭിയുടെ അതുവരെയുണ്ടായിരുന്ന സന്തോഷ മൊക്കെ മാഞ്ഞു പോയി...ദേവേട്ടന്റെ നിസ്സഹായാവസ്ഥ നോക്കി അങ്ങനെ ഇരുന്നവൾ... എന്തൊനേടി ന്ന് ചോദിച്ചു തലമണ്ടക്ക് ഒരു മേട്ടം ദേവ് കൊടുത്തപോയാണ് അവൾ ഏതോ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നത്...

ഒന്നുല്ല ന്ന് അവൾ തലയാട്ടി... അവൻ റൂമിൽ നിന്ന് ഇറങ്ങാൻ നേരം അഭി അവനെ ഓടി ചെന്ന് കെട്ടിപ്പിടിച്ചു.... അവളുടെ കണ്ണു നീരിനാൽ അവന്റെ നെഞ്ചകം ആകെ നനയുന്നുണ്ടായിരുന്നു... അയ്യേ...കൊച്ചു കുട്ടികളെ പോലെ കരയാതെ ന്ന് പറഞ്ഞു അവളെ പിടിച്ചു മാറ്റി കവിളിൽ ചെറിയ ഒരു തട്ട് കൊടുത്തു അവൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി...ദേവട്ടൻ പോകുന്നതും നോക്കി അവൾ അങ്ങനെ ഇരുന്നു.... തിരിച്ചു വരുമെന്ന ഉറപ്പോടെയല്ല പോകുന്നത്....ജീവനോടെ മടങ്ങി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് .....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...