അരുന്ധതി: ഭാഗം 30

 

എഴുത്തുകാരി: ദിവ്യ സാജൻ

ആരു പോകുന്നതും നോക്കി അലക്സ് ചെറു പുഞ്ചിരിയോടെ നിന്നു.......കുളത്തിൽ നിന്നും കയറിയ ശേഷം.....നനഞ്ഞ വസ്ത്രം മാറ്റി മറ്റൊരു മുണ്ടുടുത്ത് തലതുവർത്തി ക്കൊണ്ട് മുന്നോട്ട് നടന്നു......വീടിന്റെ മുന്നിൽ എത്തിയപ്പോൾ ആന്റണി നിപ്പുണ്ടായിരുന്നു......ആന്റണി അലക്സിനെ ഒന്നിരുത്തി നോക്കി...... എന്നാടാ .....നീ യിങ്ങനെ നോക്കുന്നേ.......അലക്സ് അവനെ നോക്കി കണ്ണ് കൂർപ്പിച്ചു...... അതല്ല ഇത്തിരി മുന്നേ ടീച്ചർ കുളത്തീന്ന് കുളികഴിഞ്ഞ് വന്നു കയറി അകത്തേക്ക് പോയി.....ഇപ്പൊ ദേ ഇചഛായനും.....എന്തോ ഒരൂ വശപിശക് തോന്നുന്നല്ലോ.......അവൻ നഖം കടിച്ചു കൊണ്ട് ചോദിച്ചു..... അലക്സ് അവനെ തറപ്പിച്ച് നോക്കിക്കൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങി......ഈ സമയം അലക്സിന്റെ ചുണ്ടുകളിൽ പുഞ്ചിരി മൊട്ടിട്ടു........ ആന്റണി കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു..... ആരു വസ്ത്രങ്ങൾ വിരിച്ചു കഴിഞ്ഞ് നേരെ അടുക്കളയിലേക്ക് പോയി അവിടെ അടുക്കളയിൽ നിന്ന് അടുപ്പിൽ തീ കത്തിക്കുന്ന ഏലിയാമ്മയെ കണ്ടതും അവളവരെ പൂണർന്നു കൊണ്ട് കവിളിൽ ചുമ്പിച്ചു...... ആഹ്......മോളിന്ന് വല്യ സന്തോഷത്തിലാന്നല്ലോ......

എന്നതാടീ കൊച്ചേ......ചിരിയോടെ ചോദിച്ചു ഏലിയാമ്മ..... മറുപടിയായി പുഞ്ചിരിക്ക മാത്രം ചെയ്തു....ചിരിയോടെ അവൾ അകത്തേക്ക് പോയി.... ഈ പെണ്ണിന്റെ കാര്യം......ഏലിയാമ്മ പുഞ്ചിരിയോടെ പിറുപിറുത്തു..... ❤❤❤ കുറച്ചു സമയം കഴിഞ്ഞ് അലക്സ് എസ്റ്റേറ്റിലേക്ക് പോവാനായി താഴേക്ക് വന്നു..... ആരുവിനെ അവിടെല്ലാം നോക്കിയെങ്കിലും കണ്ടില്ലാരുന്നു......അടുക്കളയിൽ നിന്നും ആരുവിന്റെ സംസാരം കേട്ടതും അവനവിടേയ്ക്ക് പോവാൻ തുടങ്ങി.......ഈ സമയം ഏലിയാമ്മ അവനവിടെ നിൽക്കുന്നത് കണ്ട് അവിടേക്ക് വന്നു...... ടാ.....അലക്സേ നീയെന്തിനാ അടുക്കളയിലേക്ക് പോവുന്നത് ...... എനിക്ക് ഭക്ഷണം എടുത്ത് തരാൻ ഇവിടെ ആർക്കും നേരവില്ലല്ലോ....അപ്പോ ഞാൻ തന്നെ എടുത്ത് കഴിയ്ക്കാന്ന് കരുതി.....വായിൽ വന്ന കളളം പറഞ്ഞു.... ഹാ....നീയിരാക്കെടാ മോനെ അമ്മച്ചി ഈ തിരക്കിനിടയ്ക്ക് വിട്ടു പോയതാ.....ഞാനിപ്പോ എടുത്തേച്ച് വരാം....ഏലിയാമ്മ അടുക്കളയിലേക്ക് പോവാൻ തുടങ്ങി.... അമ്മച്ചി അവളെന്ത്യേ...... ആരാടാ??? ഹാ.....അന്നക്കൊച്ചേ......അലക്സ് ഒരു ഫ്ലോയിലങ്ങ് പറഞ്ഞു... അന്നക്കൊച്ചോ????അതാരാടാ??ഏലിയാമ്മ നെറ്റിചുളുച്ചു..... അപ്പോഴാണ് അലക്സിന് അബദ്ധം പറ്റിയത് മനസ്സിലായത്.....

അവൻ ചമ്മലോടെ മുഖം താഴ്ത്തി..... മ്മ്......ആരുവിന്റെ കാര്യാവാണോ നീ ചോദിച്ചേ....ഏലിയാമ്മയുടെ നെറ്റീചുളിഞ്ഞു.... 😁😁😁😁😁അലക്സ് അങ്ങനെ വരട്ടേ......മ്മ്.....അപ്പോ അത് വരെയായി കാര്യങ്ങൾ ......ഇന്നലെ വരെ അവളെ ഇവിടുന്ന് ഓടിച്ചു വിടാൻ നടന്നവനാ....ഇപ്പൊ എന്നാ പറ്റിയെടാ അലക്സേ....എന്തൊക്കെയായിരുന്നു....ഒരുമ്പെട്ടോള്....ഊരും പേരും അറിയാത്തവള് .....എന്തൊക്കെ പറഞ്ഞാടാ തെമ്മാടീ നീയവളെ ദ്രോഹിച്ചേ.....ഇന്നലെ കൂടി പറയുന്നത് കേട്ടു അഞ്ചു പൈസേടെ വെളിവില്ലാത്തവളെയാ ഞാൻ നിന്റെ തലയ്ക്ക് കെട്ടിവച്ചതെന്ന്...എന്നിട്ടിപ്പോ......അന്നക്കൊച്ചല്യോ.....ഞാൻ നിന്റെ അന്നക്കൊച്ചിനെ ഇങ്ങോട്ട് പറഞ്ഞു വിടാം....അവനെ നോക്കി ആക്കി ചിരിച്ചു കൊണ്ട് ഏലിയാമ്മ അകത്തേക്ക് പോയി..... ശ്ശോ......ചമ്മി......അലക്സ് തലയ്ക്ക് കൈയും കൊടുത്തു പിറുപിറുത്തു .... ഏലിയാമ്മ അടുക്കളയിൽ ചെന്നപ്പോൾ ആരു കണ്ണാപ്പീയെ കൈയിൽ വച്ച് നിക്കാരുന്നു.... ടീ.....അന്നക്കൊച്ചേ.....

നിന്നെ നിന്റെ കെട്ടിയോൻ അന്വേഷിച്ചു.....വേഗം ചെന്ന് അവന് കഴിക്കാനെടുത്ത് കൊടുത്തേക്ക്.... അത് കേട്ടതും ആരു അവരെ തന്നെ ഉറ്റുനോക്കി...... ഏലിയാമ്മ അവളെ നോക്കി ആക്കി ചിരിച്ചു....രണ്ടു പേരും കൊളളാല്ലോ.....ഇന്നലെ വരെ തല്ല് കൂടി നടന്നിരുന്നവരാ ഇന്ന് ദേ അടയും ചക്കരയുമായിരിക്കാ.....പുഞ്ചിരിയോടെ പറഞ്ഞു ഏലിയാമ്മ..... ആരു ചമ്മലോടെ അവരെ നോക്കി.....പിന്നെ കണ്ണാപ്പീയെ ഏലിയാമ്മയെ ഏൽപ്പിച്ചു..... അലക്സിന് കഴിക്കാനുളളത് മെടുത്ത് അവനരികിലേക്ക് പോയി..... അലക്സ് അവളെ കളളച്ചിരിയോടെ നോക്കിയിരിക്കുകയായിരുന്നു.... അവൾ പ്ളേറ്റ് അവന് മുന്നിൽ വച്ച് ഭക്ഷണം വിളമ്പി....ഈ സമയം അലക്സ് കുസൃതിയോടെ അവളെ തന്നിലേക്കടൂപ്പിച്ചു.... ദേ ഇച്ഛായാ.....തമാശ വേണ്ടാട്ടോ.....അമ്മച്ചി ഇപ്പൊ വരൂട്ടോ....അവനിൽ നിന്നും അകന്ന് മാറാൻ നോക്കിക്കൊണ്ട് ആരു പറഞ്ഞു..... ആന്നോ അന്നക്കൊച്ചേ.....കുറുമ്പോടെ അവളെ നോക്കി...... എന്തിനാ ഇച്ഛായാ അമ്മച്ചിയോട് ആ പേര് പറഞ്ഞേ.....അമ്മച്ചി കളിയാക്കുവാ......

ചുണ്ടു ചുളുക്കി പറയുന്നവളെ അലക്സ് നോക്കി ഇരുന്നു.... അറിയാതെ വായിന്ന് ചാടി പോയതാടി....അമ്മച്ചി അത് പിടിച്ചെടുത്തു...... ചിരിയോടെ അവൻ പറഞ്ഞു...... ടീ....നീ കഴിച്ചോടീ അന്നക്കൊച്ചേ.... ഇല്ലിച്ഛായ ഞാൻ പിന്നെ കഴിച്ചോളാം.... എന്നാ ദേ ഇതകത്താക്കിക്കോ....പറഞ്ഞു കൊണ്ട് അവൻ പ്ലേറ്റിൽ നിന്നും അപ്പം മുറിച്ചെടുത്ത് കറിയിൽ മുക്കി അവളുടെ വായിൽ വച്ച് കൊടുത്തു..... ആരു സന്തോഷത്തോടെ അത് കഴിച്ചു..... കഴിച്ചു കഴിഞ്ഞ് അലക്സ് എസ്റ്റേറ്റിൽ പോവാൻ തുടങ്ങിയതും ആരു അവിടേക്ക് വന്നു..... ഇചഛായാ ഇന്ന് നേരത്തെ വരാവോ ?നമുക്ക് ഒരിടം വരെ പോണം......ആരു ചെറിയ മടിയോടെ പറഞ്ഞു...... മ്മ്....എവിടാടീ....പോവേണ്ടത് ??? അമ്പലത്തിൽ......ഇന്ന് എന്റെ പിറന്നാളാ..... ആന്നോ ...... എന്നിട്ട് ഇപ്പഴാന്നോടീ നീ പറയുന്നേ.....പിറന്നാളായിട്ട് നിനക്ക് സമ്മാനം വേണ്ടേ.....അലക്സ് അവളെ കുറുമ്പോടെ നോക്കി ക്കൊണ്ട് അവളുടെ അടുത്തേക്ക് നടന്നടുത്തു....ആരു അവനെ പിരികമുയർത്തി നോക്കി..... അലക്സ് അവളെ അരയിലൂടെ കൈചേർത്ത് വലിച്ചു തന്നോട് ചേർത്ത് നിർത്തി.....

ആരു പെട്ടെന്ന് വിറയോടെ ചുറ്റും നോക്കി..... ഇച്ഛായാ വിട്ടേ....ആരേങ്കിലും കാണും.....ചുറ്റും പരതിക്കോണ്ട് അവൾ ചോദിച്ചു.... ആരുവില്ലെന്റെ അന്നക്കൊച്ചേ.....അമ്മച്ചി ആലീസിനടുത്താ......സാറേച്ചി അടുക്കളയിലാ....നീയെന്നത്തിനാടീ...വിറയ്ക്കുന്നേ.....ആരുവിന്റെ നെറ്റിയിൽ നെറ്റിമുട്ടിച്ച് കൊണ്ട് അലക്സ് ചോദിച്ചു..... ഇചഛായാ ഞാൻ പോവാ....മാറിക്കേ....പറഞ്ഞു കൊണ്ട് അവനെ മാറ്റീ പോകാൻ തുടങ്ങിയവളെ അലക്സ് വലിച്ചു നെഞ്ചിലേക്കിട്ടതും ആന്റണി അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു..... ബുളളറ്റിന്റെ ചാവി ചൂണ്ടുവിരലിലിട്ട് കറക്കി കറക്കി വരാരുന്നു ആന്റണി..... അലക്സിന്റെ നെഞ്ചിൽ ചാരി നിൽക്കുന്ന ആരുവിനെ കണ്ട് ആന്റെണി സ്തബ്ദനായി നിന്നു..... അലക്സ് ആന്റണിയെ കണ്ട് ഞെട്ടിക്കൊണ്ട് ആരുവിൽ നിന്നകന്നു മാറി .....ആരു ചമ്മലോടെ മുഖം കുനിച്ച് കൊണ്ട് മുകളിലേക്ക് ഓടിയിരുന്നു...... അലക്സ് ചമ്മലോടെ അവനെ നോക്കി..... ഇന്നലെ എന്നാ മസിലു പിടിത്തവായിരുന്നു ....കെട്ടുകെട്ടി പൊയ്ക്കോ ളണമെന്നോ.....

കൺവെട്ടത്ത് വരരുതെന്നോ....എന്നിട്ട് ഇപ്പൊ ഞാനെന്നെതാ ഇച്ഛായാ കണ്ടേ.......ആന്റണി ആക്കിച്ചിരിച്ചു കൊണ്ട് ചോദിച്ചു...... ഉടനെ അലക്സ് ചമ്മല് മറയ്ക്കാനായി കലിപ്പിച്ച് അവനെ നോക്കി...... ടാ....പുല്ലേ.....നീ എന്നാ കണ്ടെന്നാ.....ഒന്ന് പോയേടാ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങിയിരുന്നു അലക്സ്..... മ്മ്.....മ്മ്.....അല്ലേലും ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്നത് നിങ്ങളുടെ സ്ഥിരം ഏർപ്പാടാണല്ലോ....ആന്റണി വിളിച്ചു പറയുന്നുണ്ടായിരുന്നു..... പോടാ.....പരനാറി......അലക്സ് കൈയിൽ കിട്ടിയൊരു ടോയ് കാറെടുത്ത് ആന്റണിയുടെ നേരെ എറിഞ്ഞു....ആന്റണി എപ്പോഴത്തെയും പോലെ ഒഴിഞ്ഞു മാറി..... ❤❤❤ വൈകുന്നേരം അലക്സ് നേരത്തെ എസ്റ്റേറ്റിൽ നിന്നും നേരത്തെ വന്നു....റൂമിലേക്ക് ചെല്ലുമ്പോൾ ആരു സാരിയുടുത്തു കൊണ്ട് നിൽക്കുകയായിരുന്നു....അലക്സിനെ കണ്ടതും അവളുടെ മുഖം തെളിഞ്ഞു...... ഹാ....നീ റെഡിയായോടീ.....കൈയിലിരുന്ന ബാഗെടുത്ത് ടേബിളിനു മുകളിൽ വച്ചു കൊണ്ട് അവളെ നോക്കി.... മ്മ്.....പുഞ്ചിരിയോടെ പറഞ്ഞു

ആരു.... ഞാനൊന്ന് കുളിച്ചു വരാം.....നീ കണ്ണാപ്പീയെ കൂടി റെഡിയാക്കിക്കോ നമുക്കവനെയും കൂടി കൊണ്ട് പോവാം.... കബോഡിൽ നിന്നും കുളിച്ചു മാറാനുളളതുമെടുത്ത് കൊണ്ട് പറഞ്ഞു...... കണ്ണാപ്പീയെ റെഡിയാക്കി അമ്മച്ചിടടുത്ത് ആക്കീരിക്കുവാ....ഇനി ഇച്ഛായന് റെഡിയായി വരെണ്ട താമസേളളൂ.....തലമുടി ചീകിയൊതുക്കിക്കൊണ്ട് ആരു പറഞ്ഞു...... ഈ സമയം അലക്സ് അയയിൽ നിന്നും തോർത്ത് മുണ്ടു കൈയിലെടുത്തു ബാത്ത്റൂമിലേക്ക് പോയി..... ❤❤❤ അലക്സ് കുളിച്ചു കഴിഞ്ഞ് വരുമ്പോൾ കാണുന്നത് കണ്ണാടിയുടെ മുന്നിലായി നിന്ന് സീമന്തരേഖയിൽ സിന്ദൂരം തൊടുന്നവളെയാണ്....അവനവളെ തന്നെ കൗതുകത്തോടെ നോക്കി നിന്നു.....അലക്സ് അവളെ അവനഭിമുഖമായി നിർത്തി അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു....അവന്റെ കുഞ്ഞിക്കണ്ണുകളിലേക്ക് അധിക സമയം നോക്കി നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല.....അവൾ പതിയെ മുഖം കുനിച്ച് നിന്നും അപ്പോഴും ചുണ്ടുകൾ ചെറു പുഞ്ചിരി സ്ഥാനം പിടിച്ചു....

. അന്നക്കൊച്ചേ....നാണവാന്നോടീ നിനക്ക് പറഞ്ഞു കൊണ്ട് അവളുടെ മുഖം ചൂണ്ടുവിരൽത്തൂമ്പാൽ ഉയർത്തി പിടിച്ചു...... അതേ......നടയടയ്ക്കുന്നതിന് മുന്നേ അവിടെ എത്തേണ്ടതാ......അവന്റെ കവിളിൽ പിച്ചിക്കൊണ്ട് അവൾ പറഞ്ഞു..... ആന്നോ.....നമുക്ക് പോവാന്നേ..... രാവിലെ തരാതെ പോയ സമ്മാനം ഇപ്പോ തരട്ടായോ.....കളളച്ചിരിയോടെ പറഞ്ഞു കൊണ്ട് അലക്സ് അവളിലേക്ക് മുഖമടുപ്പിച്ച് അവളുടെ അധരത്തിൽ അവന്റെ അധരം പതിപ്പിച്ച് മാറി.....ആരുവിന്റെ മുഖമാകെ ചുവപ്പണിഞ്ഞു......ആരു അവനെ പിടിച്ചു മാറ്റി കൊണ്ട് താഴേക്ക് പോയി...... ❤❤❤ അലക്സ് റെഡിയായി വന്ന ശേഷം കണ്ണാപ്പീയെയും കൂട്ടി രണ്ടു പേരും കൂടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു..... അലക്സ് ആരുവിനെ ഇറക്കാനായി അമ്പലത്തിനടുത്ത് കാർ നിർത്തി....ആരു ഇറങ്ങാൻ നേരം കണ്ണാപ്പീയെ അലക്സിനെ ഏൽപ്പിച്ചു..... കണ്ണാപ്പീ ഇന്ന് നിന്റെ അപ്പന് തല്ലുണ്ടാക്കാൻ വല്ല പ്ലാനുണ്ടോന്ന് ചോദിച്ചേ ...

ആരു കുറുമ്പോടെ അലക്സിനെ നോക്കിക്കൊണ്ട് കണ്ണാപ്പീയോടായി ചോദിച്ചു..... ടീ....ഒരുമ്പെട്ടോളെ കിന്നരിക്കാതെ പോയി തൊഴുതേച്ച് വാടീ.....അവൻ ഒച്ചയെടുത്തു.... ആരു ചിരിയോടെ കാറിൽ നിന്നും പുറത്തിറങ്ങി അമ്പലത്തിലേക്ക് പോവാൻ തുടങ്ങി ഇടയ്ക്ക് ഒന്ന് തിരിഞ്ഞു അവനൗ നോക്കുകയും ചെയ്തു........ ഈ പെണ്ണ്......അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് പുഞ്ചിരിയോടെ അലക്സ് പിറുപിറുത്തു അമ്പലത്തിൽ ചെന്ന് എല്ലാവർക്കും വേണ്ടി പ്രാർഥിച്ച ശേഷം തിരികെ വന്നു കാറിൽ കയറി.....കുറച്ചു ദൂരം കഴിഞ്ഞ് അലക്സ് കാർ ഒരു കുരിശ്ശടിയ്ക്ക് മുന്നിൽ നിർത്തി.... ആരു അവനെ നോക്കി...... ടീ.....ഇറങ്ങിയേര് നമുക്ക് മാതാവിന് മെഴുകുതിരി കൂടി കത്തീച്ചേച്ച് പോവാം.....പറഞ്ഞു കൊണ്ട് അലക്സ് ഡോർ തുറന്നു പുറത്തേക്കിറങ്ങി.....പിന്നാലെ കണ്ണാപ്പീയെയും കൈയിലെടുത്ത് കൊണ്ട് ആരുവും ഇറങ്ങി വന്നു ....

മാതാവിന് മുന്നിൽ രണ്ടാളും ചേർന്ന് മെഴുകുതിരി കത്തിക്കുകയായിരുന്നു....... ഈ സമയം അവരുടെ അടുത്തായി ഒരു കാർ വന്നു നിന്നു....അലക്സും ആരുവും ഒരുപോലെ മുഖമുയർത്തി നോക്കി.......കാറിന്റെ ഡോർ തുറന്നു പുച്ഛച്ചിരിയോടെ പുറത്തേക്ക് ഇറങ്ങി വരുന്നവനെ കണ്ട് അലക്സിന്റെ മുഖം വലിഞ്ഞു മുറുകി.....അയാളുടെ നോട്ടം ആരുവിലും അവളുടെ കൈയിലിരീക്കുന്ന കണ്ണാപ്പീയും തറഞ്ഞു നിന്നു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...