അരുന്ധതി: ഭാഗം 4

 

എഴുത്തുകാരി: ദിവ്യ സാജൻ

ആ ചെയ്ൻ കൈക്കുളളിലാക്കി ക്കൊണ്ട് അലക്സ് കബോഡിനടുത്തേക്ക് നടന്നു..... വീണ്ടും അവന്റെ നോട്ടം ആ ചെയിനിൽ എത്തി.... ഇനി ഈ ചെയ്ൻ തിരിച്ചേൽപ്പിക്കണ്ടേ.......എവിടെ പോയി അവളെ കണ്ടു പിടിക്കും പിറുപിറുത്തു കൊണ്ട്.....ആ ചെയ്ൻ അലമാരയ്ക്കുളളിൽ വച്ചിട്ട് തിരിഞ്ഞു ബാത്ത്റൂമിലേക്ക് നടന്നു.... ❤❤❤ ഈ സമയം ആരു കുളികഴിഞ്ഞ് തിരിച്ചിറങ്ങിയിരുന്നു.......തലമുടി തുവർത്തുന്ന സമയത്ത് കഴുത്തിൽ കൈപരതിയപ്പോളാണ് ചെയ്ൻ നഷ്ടപ്പെട്ട കാര്യം ആരുവിന് മനസ്സിലായത്...... അവൾ വേഗം ബാത്ത്റൂമിലേക്ക് ചെന്ന് അവിടെയൊക്കെ പരതി.....പിന്നെ ബാഗ് തുറന്നു അതിനകത്തും പുറത്തുമെല്ലാം പല പ്രാവശ്യം തട്ടി കുടഞ്ഞു നോക്കി......നിരാശയോടെ ആരു ബെഡിലേക്ക് ഇരുന്നു.....അമ്മ വീട്ട് ജോലിക്ക് പോയി ആദ്യമായി വാങ്ങി ത്തന്നതായിരുന്നു.....അമ്മയുടെ ഓർമ്മക്കായി തന്റെ കൈയിലുണ്ടായിരുന്ന ഏക സമ്പാദ്യമായിരുന്നത് കണ്ണു നീരൊടെ അവൾ ഓർത്തു...... ❤❤❤ അലക്സ് ഫ്രഷ് ആയി വന്ന ശേഷം ഒരു ഷർട്ടും മുണ്ടുമുടുത്ത് തലമുടി ചീകിക്കൊണ്ട് പുറത്തേക്ക് വന്നു.....ഈ സമയം കണ്ണാപ്പീ പതിയെ ഒറ്റടി വച്ച് അവന്റെടുത്തേക്ക് വന്നു.... അവൻ വേഗം കണ്ണാപ്പീയെ കോരിയെടുത്തു....

എന്നതാടാ കണ്ണാപ്പീ അപ്പനെ തേടിയിറങ്ങിയതാ മോൻ പറഞ്ഞു കൊണ്ട് അവന്റെ കവിളുകളിൽ മാറി മാറി ചുമ്പിച്ചു.... ഹാ .....നീ ഇതെങ്ങോട്ടാ അലക്സേ.......ഏലീയാമ്മ അവിടേക്ക് വന്നു കൊണ്ട് ചോദിച്ചു....... ഞാനോന്ന് പുറത്തേക്ക് പോവാ അമ്മച്ചി.... മ്മ്.....എന്നാ കണ്ണാപ്പീയെ കൂടി ഒന്ന് പുറത്തേക്ക് കൊണ്ട് പോടാ അലക്സേ.....ഞാനൊന്ന് ആലീസിന്റെ വീട്ടിലേക്ക് പോവാ.....അവൾക്കിപ്പോ ഒൻപതാം മാസാ അടുത്ത ആഴ്ച അവളെ ഇങ്ങോട്ട് കൊണ്ട് വരേണ്ടേടാ മോനേ..... ആഹ് അമ്മച്ചി പോയി വിളിച്ചേച്ചും വന്നേര്.....ഇനി ഇവിടേ നിന്നും ചെക്കപ്പിന് പോവാന്ന് പറഞ്ഞേക്ക് ആന്റണിയോട്.... മ്മ്......പിന്നെ ഫ്രാൻസിസിന് ഞാൻ വാക്ക് കൊടുക്കട്ടേടാ മോനേ.......മിയ മോളെ നിനക്കിഷ്ടവല്ലേ...... എന്റെ അമ്മച്ചി അത് വേണോ.....വരുന്നവള് കണ്ണാപ്പീയെ നന്നായി നോക്കുവെന്നതിന് എന്നതാ ഉറപ്പ്..... ആഹ്......പിന്നെ ഒള്ളൊളളകാലം നീ കെട്ടാതെ നിക്കാൻ പോവാ.....നിനക്കും വേണ്ടേടാ ഒരു ജീവിതം....... ഹാ തോന്നണില്ലാമ്മച്ചി.....കണ്ണാപ്പിയ്ക്ക് നമ്മളല്ലെളളൂ.....സോഫീ മരണക്കിടക്കേല് കിടന്നു പറഞ്ഞത് അമ്മച്ചിക്ക് ഓർമ്മയില്ലേ.....അവനെ പൊന്ന് പോലെ നോക്കണംന്ന്......തന്തയും തളളയില്ലാത്ത കുഞ്ഞാ അതിന്റെ കുറവറിയിക്കാതെ വളർത്തണം....

ആ ചാണ്ടിയെ കഴിഞ്ഞയാഴ്ച പളളീല് വച്ച് കണ്ടിരുന്നു അവന് കൊച്ചു മോനെ വിട്ടു കൊടൂക്കണോന്നു പറഞ്ഞു ......സോഫി മോള് എങ്ങനെ ആ ചെകുത്താന്റെ മോളായി പിറന്നെന്നറിയില്ല.....നമ്മുടെ കണ്ണാപ്പീയെ നന്നായി നോക്കാനൊന്നുവല്ല ആൽഫ്രഡിന്റെ സ്വത്തു മോഹിച്ചാ......ഹാ എന്റെ മോനും സോഫി മോളും ഉണ്ടായിരുന്നെങ്കിൽ കണ്ണാപ്പീയ്ക്ക് വേണ്ടി ഒരുത്തനും വരില്ലായിരുന്നു.....നിറ കണ്ണുകൾ തുടച്ചു കൊണ്ട് ഏലിയാമ്മ പറഞ്ഞു..... കണ്ണാപ്പീ ഈ അലക്സിന്റെ മോനായിട്ട് താമരയ്ക്കലീ തന്നെ വളരും ഒരു എമ്പോക്കിയും വരില്ല അവകാശം പറഞ്ഞ് അതിനെന്താ വേണ്ടെന്ന് എനിക്കറിയാം ......പല്ലു കടിച്ചു കൊണ്ടവൻ പറഞ്ഞു.......എന്റെ അനിയന്റെ ചോരയാണേലും എന്റെ കുഞ്ഞായിട്ടാ അവനെ വളർത്തുന്നത്.....ഇനി ഇവനെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല അമ്മച്ചി.....കണ്ണാപ്പീയുടെ നിറുകിൽ ചുമ്പിച്ചു കൊണ്ട് അലക്സ് പറഞ്ഞു..... ഫ്രാൻസിസിന് ഞാൻ വാക്ക് കൊടുക്കട്ടേ മോനെ.....നീ മിന്നു കെട്ടാൻ നേരം വന്നാ മതി ബാക്കി കാര്യങ്ങൾ ഞാനും ആന്റണിയും കൂടി നോക്കിക്കോളാം.....ചിരിയോടവർ പറഞ്ഞു.... മ്മ്.....അമ്മച്ചിടെ ഇഷ്ടം പോലെ ആയിക്കോ.....പക്ഷെ എന്റെ ചെക്കന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമില്ല....

.അല്ലേടാ കണ്ണാപ്പീ ചിരിയോടെ പറഞ്ഞു കൊണ്ട് കണ്ണാപ്പിയെയും കൊണ്ട് അലക്സ് പുറത്തേക്ക് പോയി..... ❤❤❤ പിറ്റേന്ന് മുതൽ ആരു സ്കൂളിൽ പോയി തുടങ്ങിയിരുന്നു.....സ്കൂളും ക്ലാസ്സുമായി ദിവസങ്ങൾ മുന്നോട്ട് പോയി.....ഒരു ദിവസം വൈകുന്നേരം സ്കൂൾ കഴിഞ്ഞ് തിരികെ വരാരുന്നു ആരു....നല്ല മഴയുണ്ടായിരുന്നു.....ഒറ്റയ്ക്കായത് കൊണ്ട് വേഗത്തിലാണ് നടന്നത്......കുറച്ചു മുന്നോട്ട് നടന്നപ്പോൾ ആരൊക്കെയോ തന്നെ പിൻതുടർന്നതായി അവൾക്ക് തോന്നി.....തിരിഞ്ഞു നോക്കുമ്പോൾ ആരെയും കണ്ടില്ല.....വീണ്ടും വേഗത്തിൽ മുന്നോട്ട് നടന്നു......കുറച്ചു ദൂരം ചെന്നപ്പോൾ ആരോ പിന്നിലൂടെ വന്ന് അവളുടെ മുഖമമർത്തി ഒന്നലറി വിളിക്കാൻ തുടങ്ങിയപ്പോഴേക്കും കണ്ണിലിരുട്ട് കയറി ബോധമറ്റ് നിലത്തു വീണിരുന്നു...... ❤❤❤ രാവിലെ ചൂടുള്ള പ്രകാശം ജനാലയുടെ വിടവിലൂടെ കണ്ണുകളിൽ തട്ടിയപ്പോഴാണ് ആരു ഉണർന്നത്.....തലയ്ക്ക് നല്ല ഭാരം തോന്നി....ആയാസപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു നോക്കുമ്പോൾ തന്റെ അടുത്ത് ബെഡ്ഷീറ്റ് പുതച്ച് കിടക്കുന്നവനെ കണ്ട് അവൾ ഞെട്ടി .....അന്ന് ട്രെയിനിൽ വച്ച് തന്റെ രക്ഷിച്ചയാൾ അവളോർത്തെടുത്തു..... ഉടനെ അവളവളെ തന്നെ നോക്കുമ്പോൾ ശരീരത്തിൽ വസ്ത്രമില്ലെന്ന് മനസ്സിലായി ഞെട്ടലോടെ ബെഡ്ഷീറ്റെടുത്ത് ചുറ്റിക്കൊണ്ട് അലറിക്കരയാൻ തുടങ്ങി......

തലേന്നു നടന്നതൊക്കെ ഓർത്തെടുത്തു.....എന്താ സംഭവിച്ചതെന്ന് മനസ്സിലാക്കാൻ കഴിയാതെ വീണ്ടും അലറിക്കരയാൻ തുടങ്ങി.....ഒരു മൂലയ്ക്കിരുന്ന് കാൽമുട്ടിൽ മുഖമമർത്തി കരയുകയായിരുന്നവൾ.... ഈ സമയം അലക്സ് പതിയെ കണ്ണുകൾ തുറന്നു......തലവേദന കാരണം കണ്ണുകൾ വലിച്ചു തുറക്കാൻ നോക്കി......പെട്ടെന്ന് ഒരു മൂലയ്ക്കിരുന്ന് കരയുന്നവളിലേക്ക് നോട്ടമെത്തിയതും ചുറ്റും പരതി നോക്കി.... നോക്കുമ്പോൾ തന്റെ ശരീരത്തിൽ വസ്ത്രമെന്ന് പറയാൻ ബെഡ്ഷീറ്റ് മാത്രം.....ഞെട്ടലോടെ അവൻ ചാടീ പിടിച്ചെഴുന്നേറ്റു...... ബെഡിനോരം ചിന്നീചീതറിക്കിടന്ന വസ്ത്രങ്ങളിൽ അവന്റെതായവ തിരഞ്ഞു പെറുക്കി എടുത്തിട്ടു.....ഈ സമയം തലേന്ന് വൈകുന്നേരം നടന്നതൊക്കെ അലക്സ് ഓർത്തെടുത്തു..... വൈകുന്നേരം എസ്റ്റേറ്റിൽ പോയി തിരികെ വരാരുന്നു അലക്സ് വഴിക്ക് വച്ച് ആരൊ കാർ തടഞ്ഞു നിർത്തി......മഴയായത് കൊണ്ട് മുഖം വ്യക്തമായി കണ്ടില്ല....കാർ തുറന്നു പുറത്തേക്ക് വന്നപ്പോൾ ......സേവ്യറും റിച്ചാർഡുമായിരുന്നു.... പുറത്തിറങ്ങി റിച്ചാർഡിനടുത്തേക്ക് നടന്നത് മാത്രേ ഓർമ്മയുളളൂ.....ശക്തമായ എന്തോ വന്നു തലയിൽ പതിച്ചു.....കണ്ണുകൾ പാതിമങ്ങി നിലത്തേക്ക് വീണപ്പോൾ ഒരു മരത്തടിയുമായി തന്റെ മുന്നിലേക്ക് നടന്നടുക്കുന്നവന്റെ മുഖം അവന്റെ കണ്ണുകൾ വ്യക്തമായി കണ്ടു..... ""ചാണ്ടി ജേക്കബ്""

അത് കഴിഞ്ഞു നടന്നതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും അവന് കഴിഞ്ഞില്ല.....ഭ്രാന്ത് പിടിച്ച പോലെ തോന്നി അലക്സിന്......ഈ സമയം വീണ്ടും അവന്റെ നോട്ടം മൂലയ്ക്കിരുന്ന് കരയുന്നവളിലെത്തി..... കാൽമുട്ടിനു മുഖം ചേർത്ത് കരയുന്നവളെ കാണേ ദേഷ്യം അരിച്ചു കയറി അലക്സിന്.... ഓടി ചെന്ന് അവളെ മുടിക്കുത്തിൽ പിടിച്ചു വലിച്ചെഴുന്നേൽപിച്ചു ......ബെഡ്ഷീറ്റും കൂട്ടിപ്പിടിച്ച് കരഞ്ഞ് കൊണ്ട് ശരീരം മറക്കുകയായിരുന്നവൾ...... ടീ.....പന്ന മോളെ ആരാടീ നീ.........എന്തിനാടീ എന്നെ ചതിച്ചത്.....പറഞ്ഞു കൊണ്ട് അവളുടെ മുഖം അവന് നേരെ തിരിച്ചു പിടിച്ചു..... നീയോ.....അമ്പരപ്പോടവൻ ചോദിച്ചു..... ഈ സമയം വാതിലിൽ ആരൊക്കെയോ തട്ടാൻ തുടങ്ങിയിരുന്നു....വർദ്ധിച്ച ദേഷ്യത്തോടെ അവളെ പിടിച്ചു നിലത്തേക്ക് തളളിയിരുന്നു അലക്സ്...... തലമുടി വിരലുകളാൽ കൊരുത്ത് വലിച്ചു കൊണ്ട് കട്ടിലിനു മുകളിലിരുന്നു..... അപ്പോഴേക്കും വാതിൽ ചവിട്ടി പൊളിച്ചു ആരൊക്കെയോ അകത്തേക്ക് കയറി വന്നിരുന്നു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...