അരുന്ധതി: ഭാഗം 49

 

എഴുത്തുകാരി: ദിവ്യ സാജൻ

എന്നതാ അച്ഛാ.....എന്നതാ കാര്യം......അവനെന്നതേലും കുരുത്തക്കേടൊപ്പിച്ചോ .......ഏലിയാമ്മ പരിഭ്രമത്തോടെ ചോദിച്ചു....... എന്റെ ഏലിക്കുട്ടീ.....നീയെന്തിനാ എപ്പോഴും അവനെ ഇങ്ങനെ സംശയിക്കുന്നേ.....കുരുത്തക്കേട് മാത്രം കാണിക്കാൻ അവൻ എന്നാ കുഞ്ഞ് കുട്ടിയാന്നോ........ഇത് അതിനോന്നുവല്ല പളളിക്കാര്യം പറയാനാ..... എടീ.....മോളെ ആരുവേ....അവനെന്ത്യേടി....ഉറങ്ങുവാണോ......ഏലിയാമ്മ ആരൂവിനോട് ചോദിച്ചു..... ആഹ്....അമ്മച്ചി....എസ്റ്റേറ്റിലീന്ന് വന്നപ്പോ മുതല് കിടക്കുവാ.... മ്മ്.....നീ പോയി അവനെ ഇങ്ങോട്ട് വിളിച്ചേച്ച് വാ മോളെ ..... മ്മ്.....ശരിയമ്മച്ചി.....ആരു അലക്സിനെ വിളിക്കാനായി മുകളിലേക്ക് പോയി..... ആരു റൂമിലെത്തുമ്പോൾ അലക്സ് കമിഴ്ന്ന് കിടന്നു ഉറങ്ങുകയായിരുന്നു....അവൾ അവനടുത്തേക്ക് ചെന്നു..... ഇച്ഛായാ....ഇച്ഛായാ....എണീറ്റേ......അവൾ തട്ടി വിളിക്കാൻ തുടങ്ങി..... ഒന്ന് കുറുകിക്കൊണ്ട് വീണ്ടും തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങിയതല്ലാതെ എഴുന്നേൽക്കാൻ ഭാവമില്ലായിരുന്നു അലക്സിന്..... പിന്നെയും തട്ടി വിളിക്കാൻ തുടങ്ങിയെങ്കിലും അലക്സ് അനങ്ങിയില്ല.....

ഈ ഇച്ഛായൻ കട്ടില് കണ്ടാൽ പിന്നെ കുംഭ കർണ്ണന്റെ ചേട്ടനാ.....പിറുപിറുത്തു കൊണ്ട് ആരു ബാത്ത്റൂമിലേക്ക് പോയി ഒരു മഗ്ഗിൽ കുറച്ചു വെളളവുമായി തിരികെ വന്നു.....അവൾ മഗ്ഗ് ഒരു കൈയിൽ വച്ചിട്ട് മറുകൈയാൽ വെളളമെടുത്ത് അവന്റെ മുഖത്ത് കുടയാൻ തുടങ്ങി.....വെളളത്തുളളികൾ മുഖത്ത് വീണതും അലക്സ് പെട്ടെന്ന് ചാടി എണീറ്റു.....ഈ സമയം അലക്സിന്റെ കൈ തട്ടി ആരുവിന്റെ കൈയിലിരുന്ന മഗ്ഗ് വെളളത്തോടെ അവന്റെ തലയിലേക്ക് കമിഴ്ന്നു വീണു.....അവന്റെ തലയിലും ധരിച്ചിരുന്ന ടീഷർട്ടും വെളളത്തിൽ നനഞ്ഞ് കുതിർന്നു.....തല മുടിയിൽ നിന്നും വെളളം ഇറ്റിറ്റു വീണു കൊണ്ടിരുന്നു..... ആരു അന്തിച്ച് വായ് പൊത്തി നിന്നു പോയി...... അലക്സ് പല്ല് കടിച്ചു.....അവളെ രൂക്ഷമായി നോക്കി ക്കൊണ്ട് തല കുടഞ്ഞു......... ആരു ഇങ്ങനെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിച്ചില്ല.....അവൾ ദയനീയമായി അവനെ നോക്കി.....അലക്സ് അവളെ കടുപ്പിച്ച് നോക്കുന്നുണ്ടായിരുന്നു.... ടീ........ മോളെ എന്നാത്തിനാടീ എന്റെ മണ്ടയ്ക്ക് വെളളം വീഴ്ത്തിയേ.....

അലക്സ് അലറാൻ തുടങ്ങി...... ഇച്ഛായാ....ഞാൻ.....ഞാൻ.....അറിയാതെ പറ്റിപ്പോയതാ....സത്യം....അവൾ ഭയത്തോടെ പറഞ്ഞു......അപ്പോഴേക്കും അവനവളെ വലിച്ചു ബെഡിലേക്കിട്ടു കൊണ്ട് അവളുടെ മുകളിലായ് അമർന്നു.... ഉറങ്ങിക്കിടക്കുന്ന നേരത്താണോടീ ചൂലേ വെളളം കൊണ്ട് തലയിൽ കമിഴ്ത്തുന്നേ......എന്നിട്ട് പറയുന്ന കേട്ടില്ലേ അണിയാതെ പച്ചിപ്പോയെന്ന്.....അലക്സ് ചിറികോട്ടിക്കൊണ്ട് പറഞ്ഞു..... ടോ കളള്കുടിയൻ നസ്രാണി ഞാനറിഞ്ഞോ താനിപ്പോ ചാടിയെണീക്കുവെന്ന്.....അത് കൊണ്ടല്ലേടോ വെളളം തന്റെ തലയിലേക്ക് കമിഴ്ന്ന് വീണത്......ആരു കെറുവിച്ചു കള്ള് കുടിയൻ നിന്റെ തന്തയാടീ ചൂലേ.... അവളുടെ കവിളിൽ പല്ലുകളമർത്തി അകന്നു മാറിക്കൊണ്ട് അലക്സ് പറഞ്ഞു ...... സ്....ഇച്ഛായാ എനിക്ക് വേദനിച്ചൂട്ടോ.....എരിവാറികൊണ്ടു അവളവനെ തളളിമാറ്റാൻ നോക്കി..... ആന്നോടീ അന്നക്കൊച്ചേ വേദനയൊക്കെ ഇച്ഛായൻ ഇപ്പൊ മാറ്റി തരാവേ..... അലക്സ് അവളിലേക്ക് കുസൃതിയോടെ മുഖമടുപ്പിച്ചു കൊണ്ട് അവളുടെ അധരം സ്വന്തമാക്കിയിരുന്നപ്പോൾ ......

ശ്വാസം വിലങ്ങിയിട്ടും അവൻ വിട്ടു മാറാൻ തയ്യാറായില്ല......ആരു അവന്റെ നെഞ്ചിൽ തല്ലാൻ തുടങ്ങിയപ്പോഴാണ് അവനവളിൽ നിന്നും അകന്നു മാറാൻ കൂട്ടാക്കിയത്.... അലക്സ് കളളച്ചിരിയോടെ അവളെ നോക്കി... ഇച്ഛായാ.....എ.... എന്താ ഈ കാട്ടിയത്....കിതപ്പാറ്റിക്കൊണ്ടവൾ ചോദിച്ചു എന്നാന്ന് മനസ്സിലായില്ല്യോ.......അലക്സ് കുസൃതി നിറഞ്ഞ ചിരിയോടെ ചുണ്ടുകളുഴിഞ്ഞു.... ആരു അവനെയൊന്ന് കൂർപ്പിച്ചു നോക്കി..... താഴെ അച്ഛൻ വന്നിട്ടുണ്ട് ഇച്ഛായനെ കാത്തിരിക്കുവാ... കൂട്ടിക്കൊണ്ടു ചെല്ലാനാ ഞാൻ വന്നത് എന്നിട്ട് കാട്ടി കൂട്ടിയത് കണ്ടില്ലേ കളള നസ്രാണി.....ചുണ്ടു കൂർപ്പിച്ചു കൊണ്ട് പരിഭവത്തോടെ പറഞ്ഞു.... ഓ.....അതിനിപ്പോ എന്നാ.....ദേ ഞാനീ വേഷോന്ന് മാറ്റിയേച്ച് വന്നേക്കാം.....അപ്പോഴേക്കും ആരു എഴുന്നേറ്റ് കബോഡിൽ നിന്നും അവന് മാറിയുടുക്കേണ്ടത് എടുത്ത് കൊടുത്തു..... ടീ....എന്നാത്തിനാടീ അച്ഛൻ ഇന പ്പോ വന്നേ.......എന്നതേലും പറഞ്ഞാരുന്നോ ....ചെറു പരിഭ്രമത്തോടെ അലക്സ് ചോദിച്ചു...... മ്മ് ഹ്....ഇല്ലിച്ഛായ...അല്ലാ..ഇച്ഛായനെന്തിനാ അച്ഛനെ പേടിക്കുന്നേ....മ്മ്....

അവളവനെ അടിമുടീയൊന്ന് നോക്കി...... ടോ കളള നസ്രാണി അമ്മച്ചി പറഞ്ഞത് പോലെ എന്തെങ്കിലും കുരുത്തക്കേടൊപ്പിച്ചോടോ താൻ..... ഏയ്.... എന്റെറിവിലില്ല...സാധാരണ അച്ഛനിങ്ങോട്ടേക്ക് വരുന്നതേ എന്നെ ചീത്ത പറയാനും ഉപദേശിക്കാനുവാ...കത്തനാരെന്ന് പറഞ്ഞിട്ടെന്നാചീത്ത പറയുന്നതിലൊരു മയവും ഉണ്ടാവുകേല.......ഇന്നിപ്പോ എന്താവോ.......അലക്സ് നെറ്റിയുഴിഞ്ഞ് കൊണ്ട് ആലോചിച്ചു.... മ്മ്......മ്മ്...മതി ഇനി നിന്ന് സമയം കളയാതെ താഴേക്ക് വാ ഇച്ഛായാ.....ഞാനങ്ങോട്ട് പോവാണേ.....ആരു മുന്നോട്ട് നടക്കാൻ തുടങ്ങി..... ടീ.....അന്നക്കൊച്ചേ.....നമുക്കൊരുമിച്ച് പോവാടീ.....നീ കൂടി ഉണ്ടെങ്കി അച്ഛൻ കുറച്ചു മയത്തിലേ വഴക്ക് പറയത്തൊളളൂ....😁😁😁 മ്മ്....മ്മ്....ഓരോന്ന് ഒപ്പിച്ച് വച്ചിട്ട് നിന്നിളിക്കുന്നത് കണ്ടില്ലേ കളള് കുടിയൻ നസ്രാണി ....കണ്ണു കൂർപ്പിച്ചു കൊണ്ട് പറഞ്ഞു....ഇതതിനൊന്നുവല്ലാട്ടോ എന്തോ പളളിക്കാര്യം പറയാനുണ്ടെന്നാ പറഞ്ഞേ.... ആന്നോ......എന്നാ എന്റെ കൊച്ചിവിടെ നിന്നോ ഞാൻ ദേ പോയി..... ദാ വന്നു.....അലക്സ് ചിരിയോടെ പറഞ്ഞു കൊണ്ട് ബാത്ത്റൂമിലേക്ക് പോയി..... ❤❤❤ അലക്സ് ആരുവിനൊപ്പം താഴേക്ക് വന്നപ്പോൾ അച്ഛൻ ആന്റണിയുമായി സംസാരിച്ചിരിക്കുകതായിരുന്നു......

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛോ.....(അലക്സ് ) ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ (അച്ഛൻ ). ടാ.....അലക്സേ.....നിന്നെയിപ്പോ പളളിക്കമ്മിറ്റിയിലൊന്നും കാണാനില്ലല്ലോടാ....എന്നാപറ്റി..... ഓ.....അത് അന്നെന്നെ പളളീന്ന് വിലക്കിയേ പിന്നേ മനപൂർവം ഒഴിവായതാച്ചോ.....അയാള് തന്നെ എല്ലാം ഏറ്റെടുത്തു നടത്തട്ടേന്ന് കരുതി.. ഹാ.....അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലായോടാ ഉവ്വേ....ഇപ്പൊ നിനക്ക് ഭാരവാഹിത്വം വഹിക്കാൻ വിലക്കൊന്നുമില്ല.......ഞായറാഴ്ച കുറുബാന കഴിഞ്ഞ് പാരിഷ് കമ്മിറ്റി കൂടുവാ....നീയും വേണം.....അടുത്തയാഴ്ച ക്രിസ്തുമസാ വരാമ്പോണത്.....അതിനൊപ്പം തന്നെ ഇത്തവണത്തെ പളളി പെരുന്നാളു കൂടി നടത്താൻ തീരുമാനിച്ചു വച്ചിരിക്കുവാ.....നീ എല്ലാത്തിനും മുന്നിൽ തന്നെ ഉണ്ടാവണം പണ്ടത്തെ പോലെ കേട്ടോടാ...... അത് വേണോ അച്ഛോ.....അലക്സ് നെറ്റിചുളുച്ചു.... വേണം.....നീയില്ലെങ്കിൽ ഒന്നിനും കൂടുകേലാന്ന് കട്ടായം പറഞ്ഞിരിക്കുവാ യൂത്തിലെ പിളളാര്.....

നിങ്ങൾ ചെറുപ്പക്കാരൊക്കെ മാറി നിന്നിട്ട് ബാക്കിയുളള വയസ്സന്മാര് എന്നാ ചെയ്യാനാ അലക്സേ..... അതിനു മറുപടി പറയാതെ നിന്നു അലക്സ്.... ഇനി മറ്റൊരു കാര്യം.....ആ ചാണ്ടിയെ പളളിന്ന് വിലക്കിയിരിക്കുവല്ല്യോ .....അത് കൊണ്ട് ഇത്തവണത്തെ പെരുന്നാള് ഏറ്റെടുത്തു നടത്താനുമാളില്ല.....ഇത്രയും നാള് പാറേക്കാട്ടിലുളളവരാ പെരുന്നാള് നടത്തി .പോയത്.......ഇത്തവണ ആ ചുമതല കൂടി നീ ഏറ്റെടുക്കണമെന്നാ യൂത്തിലെ പിളളാര് തീരുമാനിച്ചു വച്ചിരിക്കുന്നത്..... അത് കേട്ടതും അലക്സ് അച്ഛനേ ഞെട്ടലോടെ നോക്കി..... ഇങ്ങനെ എടുപിടീന്ന് പറഞ്ഞാലെങ്ങനാച്ഛോ.....അതൊക്കെ സാവകാശത്തോടെ തീരുമാനിച്ചു ചെയ്യേണ്ടതല്ലേ..... ഹാ....നീ എല്ലാത്തിന്റെയും മുന്നിലൊന്ന് നിന്ന് തന്നാ മതിയെടാ ഉവ്വേ.....ബാക്കി പിളളാര് നോക്കിക്കോളും ......എടാ അലക്സേ നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ താമരയ്ക്കല് കാരുടെ കുത്തകയായിരുന്നു പളളി പെരുന്നാളിന്റ നടത്തിപ്പവകാശം.....പക്ഷേ നിന്റെ അപ്പന്റെ തലതിരിവ് കൊണ്ടാ അത് പാറേക്കാട്ടിലെ ചാണ്ടിച്ചന്റെ കൈയിലെത്തിയത്.....അത് ഇപ്പൊ നീയായിട്ട് തിരിച്ചു പിടിച്ചെന്ന് കരുതിയാ മതി....അല്യോ ഏലിക്കുട്ടിയേ..... പിന്നല്ലാതെ.....എടാ മോനേ അങ്ങ് സമ്മതിക്കെടാ....

നിന്റെ അപ്പനായിട്ട് തുലച്ചതിനെ നീ നേടിയെടുത്തെന്ന് കരുതിയാ മതി.....ഏലിയാമ്മ പറഞ്ഞു .... അലക്സ് ആന്റണിയെ നോക്കി...... സമ്മതിക്കിച്ഛായ.....ഇച്ഛായനില്ലാതെ എന്ത് പളളിപ്പെരുന്നാള്.....ഞങ്ങള് കൂടെയുണ്ടാവും... എന്നാ....ശരി എല്ലാവരുടെയും ആഗ്രഹം അതാണെങ്കിൽ ഞാനായിട്ട് മാറി നിക്കുന്നില്ല....നാളത്തെ പളളിക്കമ്മിറ്റി കൂടാൻ ഞാനുണ്ടാവും അച്ഛോ...... എല്ലാവരും പുഞ്ചിരിയോടെ അലക്സിനെ നോക്കി...... ❤❤❤ ഞായറാഴ്ച കുറുമ്പാനയ്ക്ക് ശേഷം അച്ഛൻ പറഞ്ഞതു പോലെ പളളിക്കമ്മിറ്റി കൂടി.....എല്ലാവരുടെയും സമ്മതത്തോടെ പളളിപെരുന്നാളിന്റെ നടത്തിപ്പ് അലക്സ് ഏറ്റെടുത്തു.... പളളിക്കമ്മിറ്റിയിൽ അംഗീകാരിച്ച കാര്യങ്ങൾ പിറ്റേ ദിവസം കുറുബാന കഴിഞ്ഞ് അച്ഛൻ അനൗൺസ് ചെയ്തു..... അന്നത്തെ ദിവസം മുതൽ അലക്സും ആന്റണിയും പളളിപെരുന്നാളിന്റെ ആവശ്യങ്ങൾക്ക് പിറകെ തന്നെയായിരുന്നു..... ❤❤❤ അലക്സിനെ പളളിപെരുന്നാൾ നടത്താനായി തിരിഞ്ഞെടുത്ത കാര്യമറിഞ്ഞ ചാണ്ടിച്ചൻ വല്ലാതെ കുപിതനായി....കൈയിൽ കിട്ടിയതെല്ലാം എറിഞ്ഞുടയ്ക്കുകയായിരുന്നയാൾ..... ഈ സമയം ശോശാമ്മ അവിടേക്ക് ഓടി വന്നു.....

ചാണ്ടിയുടെ പ്രവൃത്തി കണ്ടു ഭയത്തോടെ മാറി നിന്നു അവർ....അയാളൊന്നടങ്ങീയതും അവർ അയാളുടെ അടുത്തേക്ക് വന്നു..... എന്താ ഇച്ഛായാ ഇതൊക്കെ.....ആരോടുളള ദേഷ്യവാ നിങ്ങളീ കാണിക്കുന്നത്....കണ്ണുനീർ തുടച്ചു കൊണ്ട് അവർ ചോദിച്ചു....... നീയറിഞ്ഞില്ലേ....ആ അലക്സ് അവനാ ഇക്കൊല്ലത്തെ പളളിപ്പെരുന്നാള് നടത്തുന്നതെന്ന്.....നിനക്കറിയോ പത്തിരുപത് കൊല്ലവായിട്ട് പളളിപെരുന്നാള് നടത്തി വന്നത് ഈ ഞാനാ.....എന്നിട്ട് പെട്ടന്നൊരു ദിവസം ആ പന്ന........ അതേറ്റെടുത്ത് നടത്താൻ പോവാന്ന് കേട്ടപ്പോൾ ഭ്രാന്ത് പിടിക്കുവാ.....ആ .........മോൻ കാരണവാ എന്നെ പള്ളിയിൽ നിന്നും വിലക്കിയത്......അവൻ കാരണവാ ഞാനിന്ന് ഒന്നുമല്ലാത്തവനായത്......വെറും വട്ട പൂജ്യമായത്....പുച്ഛത്തോടെ പല്ല് ഞെരിച്ചയാൾ...... എന്തിനാ ഇച്ഛായാ ഈ വാശിയും പകയുമൊക്കെ ഇനിയെങ്കിലും മതിയാക്കിക്കൂടെ എല്ലാം.....ഇച്ഛായനല്ലേ ആ താമരയ്ക്കലുളളവരെ വെറുതെ ദ്രോഹിക്കുന്നത്.....അവരായിട്ടിതു വരെ എന്തെങ്കിലും പ്രശ്നത്തിന് വന്നിട്ടാണോ ഇച്ഛായാ.....ഇടർച്ചയോടെ അവർ പറഞ്ഞു.... പ്ഫ........... മോളെ.....അത് പറയാൻ നീ ആരാടീ...

.ഈ ചാണ്ടിയെ ചോദ്യം ചെയ്യാൻ ഒരു പിഴച്ചവളും വരണ്ട.....അടങ്ങി ഒതുങ്ങി ഇരുന്നാൽ നീ കുറച്ചു കാലം കൂടി ജീവിക്കും ഇല്ലെങ്കിൽ ചവിട്ടിക്കൊന്ന് കെട്ടിത്തൂക്കും ഞാൻ ഓർത്തോ...... അത് കേട്ടതും സ്വയം ഉരുകിയില്ലാതായിപ്പോയി ശോശാമ്മ.....ആത്മാഭിമാനം അടിയറവ് വയ്ക്കേണ്ടിവന്നവളുടെ നിസ്സഹായത 🔥🔥 എനിക്കറിയാം സോഫീടെ മോനെ നിങ്ങൾക്ക് വിട്ടു തരാത്തതിലുളള കലിയല്ലേ ഇപ്പൊ നിങ്ങൾക്ക്.....അവനവിടെ അവരോടൊപ്പം മനുഷ്യനായി തന്നെ വളരട്ടേ.....ഇവിടേക്ക് കൊണ്ട് വന്നാൽ നിങ്ങളെ പോലെ ചെകുത്താനായി മാറും ആ കുഞ്ഞ്.....അവനോടുളള സ്നേഹം കൊണ്ടല്ല സ്വത്ത് മോഹിച്ചല്ലേ നിങ്ങൾ ആ കുഞ്ഞിനെ ഇവിടേയ്ക്ക കൊണ്ട് വരാൻ നോക്കുന്നത്.....എന്തിനാ....ആർക്കു വേണ്ടിയാ....ഉണ്ടായിരുന്ന രണ്ടു പെൺമക്കളെയും തമ്പുരാനങ്ങ് വിളിച്ചു......ഇനിയുളള മോൻ മാത്രാ.....വെറുതെ മറ്റുള്ളവരുടെ ശാപം പിടിച്ചു പറ്റിയതൊന്നും അവന് വേണ്ട........അത് വരെ കടിച്ചമർത്താൻ ശ്രമിച്ച ദേഷ്യവും സങ്കടവും അറിയാതെ അമർഷമായി പുറത്തേക്ക് വന്നു...... എന്നതാടീ പറഞ്ഞത്.....ചാണ്ടി പാഞ്ഞു വന്ന ശോശാമ്മയുടെ മുടിക്കുത്തിന് പിടിച്ചു.....രണ്ടു കവിളിലും മാറി മാറി തല്ലി...

..കലിയടങ്ങുന്നവരെ അവരെ അയാൾ തല്ലി ചതച്ചു..... നീ നോക്കിക്കോ അവനെ ഞാൻ അധിക കാലം വാഴിക്കില്ല....കൊന്നു തളളും അവനെയും അവൻ മിന്നുകെട്ടിയ ആ പീറ പെണ്ണിനെയും.....എന്റെ ഡെയ്സി മോള് മരിക്കാൻ കാരണക്കാരനേ അവനാ....അവന്റെ മുന്നിലിട്ട് തീർക്കും ഞാൻ അവളെ......അത് കണ്ട് അവൻ ചങ്ക് പൊട്ടി അലറിക്കരയണം...... ഭ്രാന്തമായി അട്ടഹസിച്ചു കൊണ്ടയാൾ പറഞ്ഞു...... നിർവികാരതയോടെ എല്ലാം കേട്ടിരിക്കുകയും സഹിച്ചതുമല്ലാതെ ഒരു തുളളി കണ്ണുനീർ പോലും അവളുടെ കണ്ണുകൾ ഉതിർത്തില്ല......ഒന്നലറി വിളിക്കാനായി അവളുടെ നാവു പൊങ്ങിയില്ല....നിർജീവമായ മനസുമായി അവൾ നിലത്തേക്ക് ഊർന്നിരുന്നു.... ❤❤ രാത്രി അലക്സിന്റെ നെഞ്ചിൽ തലചായ്ച് കിടക്കുകയായിരുന്നു ആരു......

അലക്സ് ഒന്ന് മയങ്ങി വന്നതായിരുന്നു ഇച്ഛായാ.... വിളിച്ചിട്ടും അനക്കമില്ലാന്ന് കണ്ട് അവൾ അവനെ മുഖമുയർത്തി നോക്കി.....കണ്ണടച്ച് കിടക്കുവായിരുന്നു അലക്സ് ..... അവൾ കുറുമ്പോടെ അവനെ വീണ്ടും തട്ടി വിളിച്ചു....... ഇച്ഛായാ.....ഇച്ഛായോ......കണ്ണു തുറന്നേ.... എന്നാടീ.....അലോസരത്തോടെ അലക്സ് കണ്ണ് വലിച്ചു തുറന്ന് അവളെ നോക്കി..... ഇച്ഛായാ ......ഇച്ഛായനെപ്പോ മുതലാ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയേ.....കൊഞ്ചലോടവൾ ചോദിച്ചു ദേ..... പെണ്ണേ മര്യാദയ്ക്ക് കിടന്നുറങ്ങുന്നുണ്ടോ നീ.....അവളുടെ ഓരോരോ വട്ട് .....അതും പാതിരാത്രിയില് ഉറക്കത്തീന്ന് വിളിച്ചുണർത്തിയേച്ചും വച്ച്......അലക്സ് പല്ല് കടിച്ചു കൊണ്ട് അവളെ കൂർപ്പിച്ചു നോക്കി .....മനുഷ്യനിവിടെ ഉറക്കം വന്ന് കണ്ണ് തുറക്കാമ്മേല അപ്പോഴാ ......കെറുവിച്ചു കൊണ്ട് മുഖം തിരിച്ചു അലക്സ്..... എന്തൊരു മനുഷ്യനാ .....കാട്ട് പോത്ത്.....ആരു പിറുപിറുത്തു.... നിന്റെ തന്തയാടീ പുല്ലേ.....നീ ചോദിച്ചതിനുളള മറുപടി ഞാൻ പിന്നെ തരാം ഇപ്പൊ എന്റെ കൊച്ച്..........പൂർത്തിയാക്കാതെ കളളചിരിചിരിച്ചു കൊണ്ട് അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞിരുന്നവൻ.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...