അരുന്ധതി: ഭാഗം 7

 

എഴുത്തുകാരി: ദിവ്യ സാജൻ

എവിടാടീ ആ ഒരുമ്പെട്ടോള്......ഏത് മുറിയിലാ അവളെ പാർപ്പിച്ചിരിക്കുന്നേ....വന്ന ദേഷ്യത്തിന് ഉമ്മറത്ത് കിടന്ന ചൂരൽ കസേരെ നിലത്തടിച്ച് നാല് കഷ്ണമാക്കിയിരുന്നവൻ..... എന്നതാ ഇച്ഛായതാ എന്നാത്തിനാ കിടന്നലറുന്നേ.....കണ്ണാപ്പീ ഉറങ്ങാ .....കുഞ്ഞെണീക്കുവല്ലോ......ആലീസ് അവിടേക്ക് തിടുക്കത്തിൽ വന്നു.... ഹാ....അവളെവിടാടീ....വർദ്ധിച്ച കോപത്തോടെ അലക്സ് വീണ്ടും അലറി.... ആരുടെ കാര്യാ ഇച്ഛായനീ പറയുന്നേ..... ദേ.....ആലീസേ ഒരുമാതിരി പൊട്ടൻ കളിക്കല്ലേ.....അവളെവിടാന്ന് പറയടീ പറഞ്ഞു കൊണ്ട് അടുത്ത് കിടന്ന ടീപ്പോ നിലത്തേക്ക് മറിച്ചിട്ടു.... ദേ ഇച്ഛായാ.....ഇവിടെ ഈ നിരത്തയിടുന്നതൊക്കെ അതേ പോലെ അടുക്കി വെച്ചേക്കണം അതിനിനി പുറത്തൂന്ന് ആരും വരുകേല.... ടീ.....പുല്ലേ.....ഗർഭിണിയാണെന്ന് നോക്കുകേല ഒറ്റക്കീറു വച്ച് തന്നാലുണ്ടല്ലോ ....ആലീസിനു നേരെ കൈയുയർത്തി കൊണ്ട് അലക്സ് അലറി.... ആഹാ തല്ലുവോ എന്നാ ഒന്ന് തല്ലിക്കേ.....എനിക്കേ ചോദിക്കാനും പറയാനും ആളുണ്ട് അത് മറക്കണ്ട ചിരിയോടെ ആലീസ് അവനെ നോക്കി.... ഹാ....നീ പറയില്ലല്ലേ.....ഞാൻ കണ്ടു പിടിച്ചോളാം......

പറഞ്ഞു കൊണ്ട് മുണ്ടു മടക്കിക്കുത്തി അലക്സ് മുകളിലേക്ക് നോക്കി പോവാൻ തുടങ്ങി..... ഉടനെ ആലീസ് അവനെ വട്ടം പിടിച്ചു..... ഇച്ഛായാ എന്തിനുളള പുറപ്പാടാ അതൊരു പാവം കൊച്ചാ......വിട്ടേക്ക്....അമ്മച്ചിയാ അതിനെ ഇവിടേക്ക് കൊണ്ട് വന്നത്..... അങ്ങോട്ട് മാറടീ .......അവളെ വിടൂവിച്ചു മാറ്റി അലക്സ്..... ഇച്ഛായാ പാവാ ഇച്ഛായാ .....വേണ്ടിച്ഛായാ....ആലീസ് കെഞ്ചി.... ആലീസേ നിന്നോടാ മാറി നിക്കാൻ പറഞ്ഞത് അവന്റെ മുന്നിലേയ്ക്ക് കയറി നിന്നവളെ ഒരു വശത്തേക്ക് മാറ്റി നിർത്തി പറഞ്ഞു കൊണ്ട് അവൻ മുകളിലേക്ക് പോയി..... ആലീസ് നെഞ്ചിൽ കൈവച്ചു കൊണ്ട് ഏലിയാമ്മയെ വിളിക്കാനായി പിന്നാമ്പുറത്തേക്ക് പോയി.... ❤❤❤ അരുന്ധതി കുളിച്ചു കഴിഞ്ഞ് റൂമിൽ നീന്ന് തലതുവർത്തൂകയായിരുന്നു......ഈ സമയം മുറിയിലെ ജനാല തുറന്നു പുറത്തേക്ക് നോക്കിയവൾ.....താഴേക്ക് നോക്കുമ്പോൾ ഏലിയാമ്മ ആടിന് പുല്ലരിഞ്ഞ് കൊടുത്ത് കൊണ്ട് നിൽക്കുന്നത് കണ്ടു.....ആടിന്റെ കുഞ്ഞിനെ എടുത്തു കൈയിൽ വച്ച് കൊഞ്ചിക്കുന്ന ഏലിയാമ്മയെ കാണേ അവളുടെ ചുണ്ടുകളിൽ നറു പുഞ്ചിരി മൊട്ടിട്ടു..... ഈ സമയം വാതിലിൽ തുടരെ തുടരെ ഉറക്കെ കൊട്ടുന്നത് കേട്ട് അരുന്ധതി വേഗം പോയി വാതിൽ തുറന്നു......

പുറത്ത് വലിഞ്ഞു മുറുകിയ മുഖത്തോടെ രൂക്ഷമായി അവളെ നോക്കുന്നവനെ കാണെ ഭയത്തോടെ ഉമിനീരിറക്കിക്കൊണ്ട് പിന്നിലേക്കടിവച്ചവൾ.... ഉടനെ അലക്സ് പാഞ്ഞകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു.....പേടിച്ച് വിറച്ച് അരുന്ധതി പിന്നിലേക്ക് നടക്കാൻ തുടങ്ങി....അവൾ പിന്നിലേക്ക് നടക്കുന്നതിനനുസരിച്ച് അവൻ മുന്നോട്ട് വന്നു..... അവന്റെ മുഖത്തെ ദേഷ്യം കണ്ട് അവളുടെ ഹൃദയം പെരുമ്പറമുഴക്കുന്നുണ്ടായിരുന്നു.... ആരു ചുമരിൽ ചെന്ന് തട്ടി നിന്നു......അലക്സ് അവളുടെ അടുത്തേക്ക് വന്ന് അവളുടെ ഇരുവശത്തും ചുമരിൽ കൈകുത്തി നിന്നു..... ആരു അവനെ നോക്കാതെ മുഖം കുനിച്ച് നിന്നു.....ഭയം കൊണ്ട് കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി..... എന്താടി നിന്റെ ഉദ്ദേശം.......അലക്സ് അലറിക്കൊണ്ട് അവളെ രൂക്ഷമായി നോക്കി..... മറുപടി പറയാതെ നിന്നു ആരു.... ടീ.....പുല്ലേ നിന്നോടാ ചോദിച്ചത് പറയടീ.....എന്തിനാ നീയിവിടെ കയറി കൂടിയത്.....അവളുടെ കവിളിൽ കുത്തി പിടിച്ചു അവനു നേരെ മുഖമുയർത്തി പിടിച്ചു.... അരുന്ധതിയുടെ മൗനം കണ്ട് അലക്സിന് ദേഷ്യം ഇരട്ടിച്ചു അവനവളെ മുടി കുത്തിന് പിടിച്ച് വലിച്ചു റൂമിൽ നിന്നും പുറത്തേക്കിറങ്ങി വലിച്ചു താഴേക്ക് കൊണ്ട് പോയി.....

വിട്.....വിട്.....പ്ലീസ് വീട് കരഞ്ഞ് കൊണ്ട് അവന്റെ കൈ പിടിച്ചു വിടുവിക്കാൻ നോക്കുന്നുണ്ടായിരുന്നു ആരു....പക്ഷേ അലക്സിന്റെ കൈക്കരുത്തിന് മുന്നിൽ അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..... ഈ സമയം അലക്സ് അവളെയും കൊണ്ട് ഉമ്മറത്ത് വന്നിരുന്നു.....അവളെ വലിച്ചു നിലത്തേക്കെറിഞ്ഞു...... ആരു മുഖമടിച്ച് നിലത്തേക്ക് വീണു..... ടീ.....പന്ന മോളെ ആരു പറഞ്ഞിട്ടാടീ അന്ന് നീ എന്നെ ചതിക്കാൻ കൂട്ടു നിന്നത് കൈകുടഞ്ഞ് കൊണ്ട് അലക്സ് അവളുടെ അടുത്തേക്ക് നടന്നടുത്തു....... ആരു ഭയത്തോടെ അവനെ ഉറ്റുനോക്കി.... പ്ഫാ.....പന്ന മോളെ നിന്നോടാ ചോദിച്ചത് ആര് പറഞ്ഞിട്ടാടീ.....അലക്സ് അടുത്ത് കിടന്ന സ്റ്റൂള് കൈയിലൈടുത്ത് അവൾക്ക് നേരെ ഉയർത്തി..... ആരു കണ്ണുകൾ രണ്ടും ഇറുക്കെ അടച്ചു കൈ കൊണ്ട് മുഖം മറച്ചു..... ടാ.....തെമ്മാടീ കൊല്ലുവോടാ ആ കൊച്ചിനെ നീ....ഏലിയാമ്മ പാഞ്ഞു വന്ന് അലക്സിന്റെ കൈയിൽ നിന്നും സ്റ്റൂള് പിടിച്ചു വാങ്ങി നിലത്തിട്ടു..... നിനക്ക് തിന്ന തെല്ലിന്റെടേല് കുത്തുവാണേ ആ കുത്തല് വേറെ എവിടേലും പോയ് തീർത്തോ അല്ലാതെ പാവം പിടിച്ച ഈ കൊച്ചിനെ തൊട്ടാലുണ്ടല്ലോ....

.കൈയിലിരുന്ന അറുപത്തി അവനു നേരെ ഉയർത്തി ഏലിയാമ്മ...... പാവാന്ന് പറഞ്ഞു കുടുംബത്തി കേറ്റി താമസിപ്പിച്ചോ.....നല്ല പണി തരുമ്പോ മനസ്സിലാക്കും അലക്സ് ഏലിയാമ്മയെ നോക്കി കണ്ണുരുട്ടി..... എന്നാ ഞാനങ്ങ് സഹിക്കും എന്റെ മോന് ദണ്ഡിക്കണ്ട.....ഏലിയാമ്മ ആരുവിനെ എണീപ്പിച്ചു...... ദേ അമ്മച്ചി വെറുതെ എന്നെ ഭ്രാന്ത് കേറ്റരുത് ഇറക്കിവിടിവളെ.....ഇവിടെ വേണ്ടിവള്.... പഫാ.....കാല് പിറന്നവനെ ഇവിടെ ആരെ താമസിപ്പിക്കണം ആരെ താമസിപ്പിക്കണ്ടാന്ന് ഞാൻ തീരുമാനിച്ചോളാം .....നിനക്കത്ര ദണ്ഡവാണേല് ഇറങ്ങി പോടാ തെമ്മാടീ..... അലക്സ് അരുന്ധതിയെ രൂക്ഷമായി വീണ്ടും നോക്കി..... ടാ നീയെന്നാത്തിനാടാ അതിനെ നോക്കി ദഹിപ്പിക്കുന്നേ.....നിന്നെ പോലെ തന്നെ അതും നിരപരാധിയാ....നിനക്കറിയില്ലോ ആരാ ഇത് ചെയ്തതെന്ന് നിന്റെ ഏനക്കേട് അവന്റെ നെഞ്ചത്ത് തീർക്കെടാ അല്ലാതെ പാവം പിടിച്ച ഈ മോളുടെ നേരെയിനി നീ ഈ പേരും പറഞ്ഞ് കൈയുയർത്തിയാലുണ്ടല്ലോ ആ കൈ ഞാൻ വെട്ടും ഓർത്തോ നീ..... ദേ അമ്മച്ചി......

വെറുതെ എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ ഇറക്കി വിടുന്നുണ്ടോ അവളെ.....ചീറി ക്കൊണ്ട് അലക്സ് പറഞ്ഞു.... മനസ്സില്ലടാ.....ഇനി അവളിവിടെ തന്നെയുണ്ടാവും താമയ്ക്കലെ അലക്സിന്റെ ഭാര്യയാവേണ്ടവളാ അവള്.... അത് കേട്ടതും അലക്സും അരുന്ധതിയും ഒരു പോലെ ഞെട്ടിക്കൊണ്ട് അവരെ നോക്കി.... അത് അമ്മച്ചി മാത്രം തീരുമാനിച്ചാ മതിയോ......അലക്സ് കയർത്തു.... നിന്നെ ഞാനാണ് വളർത്തിയതെങ്കി നീയനുസരിക്കും..... നമുക്ക് കാണാം.....അലക്സ് നേരെ അരുന്ധതിയുടെ അടുത്തേക്ക് പോയി.....ടീ....പന്ന മോളെ ഒള്ളൊളള കാലമത്രേം ഇവിടെ വാഴാന്ന് നീ വിചാരിക്കണ്ട...കൊന്നു തളളും ഞാൻ ഓർത്തു വച്ചോ....അവളുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.... ആരു കരയാൻ തുടങ്ങി..... ദേ....പിന്നേം...ടാ പോടാ ചെക്കാ....ഏലിയാമ്മ അവനെ കടുപ്പിച്ച് നോക്കി.... ഏലിയാമ്മയെ ഒന്നിരുത്തി നോക്കിയ ശേഷം പുറത്തേക്ക് പോയി ജീപ്പ് സ്റ്റാർട്ടാക്കി പാഞ്ഞു അലക്സ്................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...