❤️അസുരപ്രണയം❤️: ഭാഗം 2

 

രചന: ആര്യ പൊന്നൂസ്‌

അവളിറങ്ങി ഓടി......ഓടുന്നതിനിടയിൽ ആരെയോ തട്ടി അവള് വീണു, ഒപ്പം ആ ആളും.... അവിടുന്ന് തപ്പിത്തടഞ്ഞു എണീറ്റപ്പോഴാണ് കലിപ്പിൽ നിൽക്കുന്ന ആരോണിനെ കാണുന്നത്...... ഓഹ് ഡാർക്ക്‌.....ഇതാര് ആരോൺ ചേട്ടനോ, രാവിലെതന്നെ ഇങ്ങ് പോന്നോ... ഇളിഞ്ഞുകൊണ്ടുള്ള ചോദ്യം കേട്ടതും അവൻ നാക്ക് കടിച്ചു അവളെ നോക്കി..... ടോം എന്തേ..... ഇപ്പോൾ വന്നു എന്നെ ഇടിച്ചിടോ.... ടോമോ... ഏത് ടോം... നീ ജെറിയും അവൻ ടോമും ആണല്ലോ..... എവടെ.... എന്ത് ചെയ്തിട്ടാണാവോ ഇങ്ങോട്ട് ഓടി വന്നത്.... നീയെന്താടി എന്റെ ഹരിയെ ചെയ്തത്.... ഞാൻ കറിവച്ചു തിന്നു അല്ല പിന്നെ.... ദേ മോനെ.... നല്ലപോലെ ആണെങ്കിൽ നിങ്ങള് ഇവിടെ വരുന്നതിന്റെ റിയൽ പർപസ് ഞാൻ ആരോടും പറയില്ല ഇല്ലെങ്കിൽ എല്ലാം കുളമാക്കി കയ്യിൽത്തരും നോക്കിക്കോ... എന്ത്.... നിഷ്കളങ്കതയോടെ അവൻ ചോദിച്ചപ്പോഴാണ് പുറകിൽനിന്നും ഹരിവന്നു ദക്ഷയുടെ കൈപിടിച്ച് വച്ചു ചായ തലവഴി ഒഴിച്ചത്...... അവള് കണ്ണടച്ചു നിൽക്കുകയാണ്, ചൂടാറിയ കാരണം കാര്യമായി ഒന്നും പറ്റിയിട്ടില്ല, ഹരിയുടെ ദേഷ്യം അപ്പോഴും അടങ്ങിയിട്ടില്ല, അവനവളുടെ കൈപിടിച്ച് അമർത്തുന്നുണ്ട്...... എടീ... നീയാരോടാ കളിക്കുന്നതെന്ന ബോധ്യം വേണം ആദ്യം.....

എന്താ നിന്റെ വിചാരം എന്നെയങ്ങു മൂക്കിക്കയറ്റാം എന്നോ.... ഇതേ നീ വിചാരിച്ച ആളല്ല, ശ്രീഹരിയാ.... നിന്റെ കൊക്കിൽ ഒതുങ്ങില്ല ഞാൻ മനസിലായോടി..... എന്റെ കൈവിട്, എനിക്ക് നന്നായി വേദനിക്കുന്നുണ്ട്.... ഈ കൈകൊണ്ടല്ലേ നീ വെള്ളം ഒഴിച്ചത്..... വേദന സഹിക്ക് ...... അവള് എരുവലിച്ചു അവനെ നോക്കി, അവരുടെ അടുത്തേക്ക് പ്രസാധും രജനിയും വരുന്നത് കണ്ടതും അവളുറക്കെ കരഞ്ഞു..... ഹരീ...... അച്ഛന്റെ ശബ്ദം കേട്ടതും അവളുടെ കൈവിട്ട് അവൻ നേരെനിന്നു..... മോളെ, എന്തുപറ്റി ഇവനെന്താ ചെയ്തത്..... ഹരി നീയെന്താ അച്ചുവിനെ ചെയ്തത്.....അയ്യോ ഇതെന്ത മോൾടെ മുഖത്തൊക്കെ..... മോളെ അച്ചൂ എന്താ ഉണ്ടായത്.... ഒന്നുല്ല അങ്കിൾ.... ഈ ഹരിയേട്ടന് എന്തോ സ്വഭാവാ.... ഹരീ... മോളോട് സോറി പറ... അച്ഛാ ഞാനല്ല ഇവളാ എന്റെ മുഖത്തു വെള്ളമൊഴിച്ചു ഓടിയത്..... കള്ളി.... അത് ഹരിയേട്ടൻ എന്നെ വഴക്ക് പറഞ്ഞിട്ടല്ലേ..... എന്തിനാ ഹരി നീ മോളെ വഴക്ക് പറയുന്നത്... രജനി അവളുടെ തല തുടയ്ക്കുന്നതിനിടയിൽ അവനോട് ചോദിച്ചതും അവരെ ഇരുവരെയും നോക്കി അവൻ റൂമിലേക്ക് നടന്നു..... മോളേ അച്ചു, പോയി കുളിച്ചിട്ട് വന്നേ.... മോൾക്കൊരു സർപ്രൈസ് ഉണ്ട്.... പ്രസാദ് പറഞ്ഞതും അവളെന്തെന്ന് ആക്ഷൻ കാണിച്ചു....

അതൊക്കെ പറയാം, മോളിപ്പോൾ ചെല്ല്..... അവനാവിടെയുള്ളത് ഓർക്കാതെ അവള് റൂമിലേക്ക് നടന്നു..... ഹരി ബെഡിൽ മലർന്ന് കിടന്ന് ഫോണിൽ കളിക്കുകയാണ് ഒപ്പം ആരോണും ഇരിക്കുന്നുണ്ട്...... അവളെക്കണ്ടതും ആരോൺ ചിരി അടക്കാൻ പാടുപെടുന്നുണ്ട്...... ഹരീ,... ഡാ ഇതാ നിന്റെ വൈഫ്‌.... അവൾടെ നോട്ടം കണ്ടതും അവിടുന്ന് എസ്‌കേപ്പ് ആകുന്നതിനിടയിൽ അവൻ വിളിച്ചുപറഞ്ഞു..... ഹരി എണീറ്റിരുന്നു അവളെനോക്കി. ഡീ.... നീയെന്തിനാ അച്ഛനോട് പറഞ്ഞത്... മോനെ ഹരി, ഡീ അല്ല എന്റെ പേര് ദക്ഷ എന്നാ... ഒന്നുകിൽ അത് വിളിക്കാം അല്ലെങ്കിൽ അച്ചു.... മനസിലായോ.... നിന്നെക്കാൾ മൂത്ത എന്നെ എടാ പോടാ എന്ന് നീ വിളിക്കുന്നതോ, അവന്റെ ചോദ്യത്തിന് ഉത്തരമില്ലാത വന്നതും അവള് തല താഴ്ത്തി നിൽപ്പായി..... തലയുംകുനിച്ചു നിന്നാൽ മതിയല്ലോ.... എടീ.... ഒരു കാര്യം അച്ഛൻ പോകുന്നതുവരെ lets ആക്ട്.... എന്തോ എങ്ങനെ.... അതായത് എന്റെ അച്ഛൻ പോകുന്നതുവരെ നമുക്ക് നല്ല ഭാര്യ ഭർത്താവായി അഭിനയിക്കാമെന്ന്.....പിന്നെ അഭിനയിച്ചു ഓവറാക്കി കുളമാക്കരുത്.... കേട്ടല്ലോ... അഭിനയിക്കുന്നതുകൊണ്ട് എനിക്കെന്ത് ഗുണാ ഉള്ളെ... നിങ്ങൾക്ക് അറ്റ്ലീസ്റ്റ് അങ്കിളിനെ പറ്റിക്കാം, എനിക്കോ..... നിന്റെ അച്ഛനോട് സംസാരിച്ചു നിന്റെം ഡേവിഡിന്റെയും കാര്യം ഞാൻ സെറ്റാക്കിത്തരാം.....

ഇയാൾക്കെന്താ പ്രാന്താണോ.... കഷ്ടപ്പെട്ട് നിങ്ങള് സെറ്റാക്കണ്ട, ഞങ്ങള് സെറ്റായിക്കൊള്ളാം, അല്ല പിന്നെ അവളുടെ സംസാരം കേട്ടതും ഹരി അമർഷത്തിൽ തലയാട്ടി ബാൽക്കണിയിലേക്ക് നടന്നു...... അവൻ പോയതും അവള് ടവലെടുത്ത് കുളിക്കാൻ കയറി..... **** ഹരിയുടെ അടുത്തുനിന്നും ഇറങ്ങി മൂളിപ്പാട്ടുമ്പാടി നടക്കുമ്പോഴാണ് ആരോൺ റൂമിലിരുന്ന് മുടിചിക്കുന്ന ഗോപികയെ കാണുന്നത്..... ഇവിടെയിരിക്കായിരുന്നോ മോളെ.... ദാ ചേട്ടൻ വന്നു.... മനസിലോർത്ത് ആ റൂമിലേക്ക് കയറി അവൻ കതകടച്ചു, അതൊന്നും ഗോപിക അറിഞ്ഞിരുന്നില്ല, അവളുടെ പിന്നിലൂടെ ചെന്ന് അവളെ കെട്ടിപിടിച്ചതും അവളാർത്തു കരഞ്ഞു.....അവളെ വിട്ട് അവൻ നേരെനിന്നതും അവനെ അടിക്കാനായി തിരിഞ്ഞ ഗോപികയുടെ മുഖത്തു നാണം നിറഞ്ഞു....... ഏട്ടനായിരുന്നോ.... ഞാൻ പേടിച്ചു പോയി.....എന്താ മുന്നറിയിപ്പൊന്നും ഇല്ലാതെ.... ഒരു വീക്കങ്ങു തന്നാലുണ്ടല്ലോ..... നിന്നെ എത്ര വിളിച്ചു, എത്ര മെസ്സേജ് അയച്ചു, ഫോണെടുത്ത് നോക്കെടി, എന്നിട്ട് എങ്ങനെയോ വന്നപ്പോൾ അവളുടെ ഒടുക്കത്തെ കരച്ചില്... .

ഈ...... ഇളിക്കല്ലേ....എങ്ങോട്ടാ കെട്ടിയൊരുങ്ങി രാവിലെതന്നെ... എന്നെ പെണ്ണുകാണാൻ ഒരാള് വരുന്നുണ്ട്..... അതുകേട്ടതും അവനവളെ കൂർപ്പിച്ചുനോക്കി, അവന്റെ ചെന്നിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതുകണ്ടതും അവളവന്റെ കയ്യിൽപിടിച്ചു..... അയ്യേ, ഞാനൊരു തമാശ പറഞ്ഞതല്ലേ, എന്റേയീ അരുവേട്ടനെ അല്ലാതെ വേറൊരുത്തനെയും ഞാൻ കെട്ടില്ല, അങ്ങനെ ആണേൽ നിനക്ക് കൊള്ളാം.... അവളുടെയൊരു വേഷംകെട്ടൽ... എന്നെ തേയ്ക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ... ഞാൻ അങ്ങനെ ചെയ്യോ.... കൊഞ്ചിക്കൊണ്ടവൾ ചോദിച്ചതും ആരോൺ അവളുടെ ഇരുത്തോളിലുമായി കൈവച്ചു, മോളെന്തോ തരാമെന്ന് പറഞ്ഞിരുന്നല്ലോ, ദാ ഏട്ടൻ കണ്ണടച്ചു നിൽക്കാം പെട്ടന്ന് തന്നേ..... അവൻ കണ്ണടച്ചുനിൽക്കാൻ തുടങ്ങി, ഗോപിക കണ്ണുകൊണ്ടു ചുണ്ടുകൊണ്ടും എന്തൊക്കയോ കാണിക്കുന്നുണ്ട്, പെട്ടന്നാണ് വാതിലിൽ തുടരേതുടരെയുള്ള തട്ടൽ കേൾക്കുന്നത്.... മോളെ ഗോപു, എന്താ ഉണ്ടായേ....വാതില് തുറക്ക്, എന്തിനാ കരഞ്ഞേ.... ഗോപൂ...... അവളുടെ കരച്ചില് കേട്ട് ബാക്കിയുള്ളവർ അപ്പോഴേക്ക് അങ്ങോട്ടേത്തിയിരുന്നു, ആരോൺ എന്തുചെയ്യുമെന്ന ഭാവത്തിൽ അവളെ നോക്കിയതും അവള് കൈമലർത്തി കാണിച്ചു.....

ഒറ്റ ഇടി... നിന്റെ ഒടുക്കത്തെ കരച്ചില് കേട്ടാണ് അവരൊക്കെ വന്നത്, പോയി എന്തേലും ചെയ്യടി, ഞാൻ ബാത്‌റൂമിൽ കാണും അവളെ അങ്ങോട്ട് ഉന്തിവിട്ട് അവൻ ബാത്‌റൂമിൽ കയറി കതകടച്ചു...... ഗോപു.... എന്താ ... നീയെന്തിനാ കരഞ്ഞത്.... അകത്തേക്ക് നോക്കി ഹരി ചോദിച്ചതും അവള് ചുമല്കൂച്ചി ഒന്നുമില്ലെന്ന് കാണിച്ചു.... പിന്നെ നീ എന്തിനാ ഗോപു കരഞ്ഞത്..... അവളുടെ അടുത്തേക്ക് വന്നു പ്രസാദ് ചോദിച്ചതും അവള് ഒരു ഉത്തരത്തിനായി പരതി.... അത്... അത് മാമാ.... അതുപിന്നെ പാറ്റ... അതാ... വിക്കികൊണ്ടവൾ പറഞ്ഞൊപ്പിച്ചു... അവളെയൊന്ന് തറപ്പിച്ചുനോക്കി ഹരി മുൻപിൽ നടന്നു, ബാക്കിയുള്ളവർ പുറകെയുംവച്ചുപിടിച്ചു......അവര് പോയതും അവള് അകത്തുകയറി കതകടച്ചു ശ്വാസം വലിച്ചെടുത്തു.... അരുവേട്ടാ.... ഇറങ്ങിവാ അവര്പ്പോയി.... ബാത്‌റൂമിൽ നിന്ന് ഇറങ്ങിവന്ന് ഒരു ഇളിയോടെ അവളെ നോക്കി അവൻ വേഗം റൂമിൽനിന്നിറങ്ങിപ്പോയി....... എല്ലാവരും ഒരുമിച്ചിരുന്നു ചായകുടിച്ചു കഴിഞ്ഞതും പ്രസാദ് ശ്രീഹരിയെയും ദക്ഷയെയും അടുത്തേക്ക് വിളിച്ചു, ബാക്കിയെല്ലാവരും അവിടെ ഇരിക്കുന്നുണ്ട്......

ഹരീ..... എന്താ അച്ഛാ..... നമ്മുടെ ഒരു ക്ലയിന്റിനെ മീറ്റ് ചെയ്യാനുണ്ട്. ബാംഗ്ലൂർ ആണുള്ളത്, സൊ നീ പോവണം.... ഓക്കേ അച്ഛാ.... എന്നാ പോവണ്ടെന്ന് പറഞ്ഞാൽ മതി..... ഏഹ്, ഇതിനെ പറഞ്ഞയക്കുകയാണോ...... അങ്ങനെ ആണേൽ വിചാരിച്ചകാര്യങ്ങളൊക്കെ എളുപ്പം ചെയ്തുതീർക്കാം..... ഒരുപുഞ്ചിരിയോടെ മനസ്സിൽ കണക്കുകൂട്ടുകയാണ് അവള്..... മോളേ അച്ചൂ.... ഹരി തനിച്ചല്ല, മോളും പോവണം.... താമസം നമ്മുടെ ജോസഫിന്റെ വീട്ടിലാ..... ഇതാ ഞാൻ പറഞ്ഞ സർപ്രൈസ്... പ്രസാദ് പറഞ്ഞതും അവള് കാറ്റുപോയ ബലൂൺ പോലെയായി.... അയാളെ നോക്കി അവള് പതിയെ കഴുത്തിളക്കി...... എന്റെ പടച്ചോനെ രക്ഷപെട്ടെന്ന് വിചാരിച്ചതാ.... എന്നെ കൊല്ലാതിരുന്നാൽ മതിയായിരുന്നു പിശാച്...... വിശാദത്തോടെ നിൽക്കുന്നവളെ കണ്ടതും ഹരി തോളിലൂടെ കയ്യിട്ട് അവളോട് ചേർന്ന് നിന്ന്..... എന്തുപറ്റി.... സന്തോഷിക്കുകയല്ലേ വേണ്ടത്.... നിന്റെ ഡേവിച്ചന്റെ കൂടെ അടിച്ചുപൊളിച്ചൂടെ..... ഞാൻ കൂടെ ഉണ്ടാകുന്നതോർത്താണോ സങ്കടം..... ഞാൻ എന്തായാലും നിങ്ങടെ സ്വർഗത്തിലെ കട്ടുറുമ്പാവില്ല............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...