❤️അസുരപ്രണയം❤️: ഭാഗം 21

 

രചന: ആര്യ പൊന്നൂസ്‌

ശ്രീയേട്ടൻ ഇന്ന് ഇത്രയൊക്കെ ചെയ്തിട്ടും ഞാനൊരു താങ്ക്സ് പോലും പറഞ്ഞില്ലല്ലോ .... എന്നെ വെയിറ്റ് ചെയ്യുന്നുണ്ടാവുമോ.... ഒന്ന് പോയി നോക്കിയാലോ.... അവളവിടുന്ന് എണീക്കാൻ തുടങ്ങിയതും മാളു അവളെ കെട്ടിപിടിച്ചു അവളുടെ മേലേക്ക് കാലെടുത്തുവച്ചു.....അച്ചുവിന് അവിടുന്ന് അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല...... ശ്രീ കൈകൊണ്ട് കണ്ണ് വലിച്ചുതുടച്ചു..... ഇപ്പോൾ അവളെന്നെ അവോയ്ഡ് ചെയ്യുമ്പോൾ ഞാൻ എത്രയധികം വേദനിക്കുന്നുണ്ട്, അപ്പോൾ ഇത്രയും കാലം അവളോട് ഞാൻ എന്താ ചെയ്തേ..... കാണുമ്പോഴൊക്കെ ഒരേയൊരു ചോദ്യമായിരുന്നില്ലേ അവൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്.... ഞാൻ അവളെ സ്നേഹിക്കുന്നുണ്ടോ എന്ന്..... ഒരുപാട് സ്നേഹിക്കുമ്പോഴും ഞാൻ കള്ളം പറഞ്ഞു...... ബട്ട്‌ ദച്ചു ട്രസ്റ്റ്‌ മി.... ഒത്തിരി ഇഷ്ടമുള്ളതുകൊണ്ടാടി ഞാൻ അങ്ങനെ......ചെയ്തതിന് മാപ്പ് പറയുക എന്നല്ലാതെ മറ്റെന്താ ചെയ്യേണ്ടേ..... ഛെ എന്തുകരുതിയ ഞാനാ താലി പൊട്ടിച്ചത്.....എങ്ങനെയാ എന്റെ ദേഷ്യം ഒന്ന് കണ്ട്രോൾ ചെയ്യുന്നേ..... എന്തെങ്കിലും ഒരു വഴി കണ്ടുപിടിച്ചേ മതിയാകൂ... ഇല്ലേൽ അവളെ എനിക്ക്..... നഷ്ടമാകും.... നോ... ഇത്രയും കാലം ജീവിക്കുമ്പോൾ എന്റെ ഹോപ്‌ അവളായിരുന്നു.... അവളില്ലാതെ... നെവർ.....

ഞാൻ എന്തൊക്കെയാ ചെയ്യേണ്ടത്.... അവളെ ഇമ്പ്രെസ്സ് ചെയ്യണം ആദ്യത്തേപോലെ കാര്യങ്ങൾ സ്മൂത്ത്‌ ആക്കണം.... മോർഓവർ ആ ആളെ കണ്ടുപിടിക്കണം..... ഇപ്പോൾ കുറച്ചു ദിവസമായി മെസേജ് ഒന്നും ഇല്ലല്ലോ.... വൈ.... ആ ആള് എവിടെ...... എവിടെയായാലും one ഡേ i വിൽ ക്യാച്ച് യു.... ആൻഡ് it വിൽ ബി യുവർ ലാസ്റ്റ് ഡേ..... ഒന്നിനുപുറകെ ഒന്നായി എന്തൊക്കയോ ചിന്തകൾ അവന്റെ മനസിലൂടെ കടന്നുപോകുകയാണ്.....പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു ഉറക്കം അവനെ ഇതിനോടകം പിടികൂടിയിരുന്നു...... അച്ചുവിനെന്തോ ഉറക്കം വരുന്നേയില്ല, കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി, എന്നിട്ടും ഒരു ഫലവുമില്ലാതെ വന്നതും അവള് പതിയെ മാളുവിന്റെ കാൽ ദേഹത്തുനിന്നും എടുത്തുമാറ്റി അവിടുന്ന് എണീറ്റു.... മാളു ഇൻജെക്ഷന്റെ ക്ഷീണത്തിൽ നല്ല ഉറക്കത്തിലാണ്....... അച്ചു വാതിൽ ചാരിവച്ചു ആരെയും ശല്യം ചെയ്യാതെ ശ്രീ കിടക്കുന്നിടത്തേക്ക് നടന്നു..... വാതിലു തുറന്നു ലൈറ്റ് ഇട്ടപ്പോൾ കണ്ടു ബെഡിൽ മലർന്നു കിടന്നുറങ്ങുന്ന ശ്രീയെ.... അവന്റെ കാലുകൾ താഴേക്ക് തൂങ്ങികിടക്കുന്നുണ്ട്..... ഉറങ്ങിയോ.... കാത്തിരിക്കും എന്ന് പറഞ്ഞിട്ട്.... ഛെ ഞാൻ വെറുതെ കഷ്ടപ്പെട്ട് വന്നു.... ഓഹ് ഇത്രയേ ഉണ്ടാവായിരിക്കും...

അല്ല പിന്നെ....ഇതെന്ത് കിടത്തമാ.... ഇതാര് യേശുക്രിസ്തോ.... അവള് പതിയെ അവനെ ഉണർത്താതെ അവന്റെ കാലുകൾ നേരെയെടുത്തുവച്ചു... ബെഡ്ഷീറ്റ് ഇട്ടുകൊടുക്കാൻ നേരമാണ് അവന്റെ ഫോൺ തറയിൽവീണു ചിന്നിചിതറിയത് ശ്രദ്ധയിൽപ്പെട്ടത്.....അവളത് കയ്യിലെടുത്തു....അതിന്റെ ഡിസ്പ്ലേ ചിലന്തിവല പോലെയായിട്ടുണ്ട്..... അവളവനെയും ആ ഫോണിലേക്കു മാറിമാറി നോക്കി ..... ഇതിനെക്കൊണ്ട് ഞാൻ തോറ്റു.... എന്നോടുള്ള ദേഷ്യത്തിൽ പൊട്ടിച്ചതാവും ഇത്..... ഇങ്ങനെയൊരു സാധനം..... ഇങ്ങനെ പോയാൽ എങ്ങനെയാ കാര്യങ്ങൾ റെഡിയാവുന്നേ..... ഈ ദേഷ്യം എങ്ങനെയാ ഒന്ന് കണ്ട്രോൾ ചെയ്യുന്നേ.... ഞാൻ ഈ അവോയ്ഡ് ചെയ്താൽ ഇത് നന്നാവില്ല.... ബട്ട്‌ അടുക്കുമ്പോൾ എന്നെ ആട്ടി അകറ്റുവല്ലേ... പിന്നെ എന്ത് വിശ്വസിച്ച ഞാൻ..... എന്തിന് താലിയടക്കം വലിച്ചുപൊട്ടിച്ചു പ്രാന്തൻ..... എന്തൊക്കയോ ഓർത്ത് അവളവനെ പുതപ്പിച്ചുകൊടുത്തുകൊണ്ട് അവന്റെ അടുത്തായിരുന്നു അവനെയും നോക്കിയങ്ങനെ ആ ഇരിപ്പ് തുടർന്ന്..... ഉറങ്ങുമ്പോ എന്ത് പാവമാ.... ഉണർന്നാൽ പറയണ്ട..... ബട്ട്‌ എന്റെ പൊന്നുശ്രീയേട്ടാ i ലവ് യു സൊ മച്ച്..... ഒത്തിരി ഇഷ്ടാ എനിക്കെന്റെയീ തെമ്മാടിയെ.....

അവന്റെ മുടിയിൽ മാടി അവളവന്റെ നെറ്റിയിൽ ഉമ്മവെയ്ക്കാൻ തുടങ്ങിയതും ഉറക്കത്തിൽ അവനവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു..... അവള് കുതറിയെങ്കിലും അവനത് അറിഞ്ഞില്ല..... ഒടുക്കം അവളാ നെഞ്ചിൽ കിടന്നു...... പിറ്റേന്ന് ശ്രീ കണ്ണ് തുറന്നപ്പോഴാണ് തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അച്ചുവിനെ കാണുന്നത്..... അതുകണ്ടമാത്രയിൽ അവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.... അപ്പോൾ എന്നോട് ഇഷ്ടമുണ്ടല്ലെടി കള്ളി...... മനസിലോർത്ത് അവനവളുടെ മൂക്കിൻ തുമ്പിൽ പതിയെ കടിച്ചതും അവള് ഞെട്ടിയുണർന്ന് മൂക്ക് തട്ടി..... ശ്രീ അതേ പുഞ്ചിരിയോടെ അവളെ നോക്കുകയാണ്..... ഉറക്കച്ചടവോടെ അവനെ നോക്കി അവള് എണീറ്റിരുന്നു.... ദച്ചുമോളു.... എന്നെ എത്ര ഇഷ്ടമുണ്ട്... പിന്നെ ഇഷ്ടപ്പെടാൻ പറ്റിയ ഒരു മുതലും... എനിക്കൊന്നുമില്ല... പിന്നെ നീയെന്ത് മാങ്ങാത്തൊലിയ്ക്കാ ഇങ്ങോട്ട് എഴുന്നള്ളി എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നേ.... ഞാൻ എന്റെ ഒരു സാധനം എടുക്കാൻ വന്നപ്പോൾ ബോധമില്ലാതെ താനാ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടത്.... ദച്ചു നുണ പറയരുത്.... വേണേൽ വിശ്വസിച്ചാൽ മതി... എനിക്കൊരു നിർബന്ധവുമില്ല.....മാറങ്ങോട്ട്... ഇല്ല.... മാറുന്നില്ല, എനിക്ക് നിന്റെ മടിയിൽ കിടക്കണം.... ദേ, ശ്രീ എന്നെ വെറുതെ ദേഷ്യമ്പിടിപ്പിക്കരുത്... ഇന്നലെ നീ അവളെ കിടത്തിയല്ലോ അതോ.... അവളെന്റെ അനിയത്തിയാ, അതുമാത്രമല്ല അവൾക്ക് വയ്യായിരുന്നു.... എനിക്ക് വയ്യാതായാൽ നീ നോക്കോ.....

സിറ്റുവേഷൻ പോലെ... ഉറപ്പൊന്നും പറയാൻ പറ്റില്ല..... ദച്ചു,, സോറി എടീ.... പ്ലീസ്.... മതിയാക് ഒന്ന്.... നമുക്ക് കോംപ്രോമിസ് ആവാം.... ഉവ്വോ... വേണ്ടെന്റെ ശ്രീ..... അവനെ തള്ളിമാറ്റി അവളവിടുന്ന് എണീക്കാൻ തുടങ്ങിയതും അവനവളെ പിടിക്കാൻ നോക്കി, എന്നാലവൾ മാറിയതും അവനവളുടെ ദാവണി തുമ്പിലാണ് പിടുത്തം കിട്ടിയത് അവൻ പെട്ടന്ന് ശക്തിയിൽ വലിച്ചപ്പോൾ അവളുടെ ദാവണി അഴിഞ്ഞുവീണു...... ബ്ലൗസും പാവാടയും മാത്രമിട്ട് തന്റെ മുൻപിൽ നിൽക്കുന്നവളെ കണ്ടതും അവന്റെ കണ്ണുരുണ്ട്.....ശ്വാസമെടുക്കാൻപോലും മറന്നവൻ അവളെ നോക്കി അതെയിരിപ്പ് തുടർന്ന്..... അവള് ഇരുകയ്യാലും മാറുമറച്ചു നേരെ തിരിഞ്ഞുനിന്ന്......അവള് നിന്ന് വിയർക്കുകയാണ്.... ശ്രീ ബെഡിൽനിന്നും ദാവണിയുമായി എണീറ്റ് അവൾക്കരികിൽ വന്നു അത് ഷാളുപോലെ അവൾക്കിട്ടുകൊടുത്തു..... അവളപ്പോഴും തലയും കുമ്പിട്ടാണ് നിൽക്കുന്നത്..... ദച്ചൂ........ വിറയാർന്ന ശബ്ദത്തിലുള്ള...... ആ വിളി അവളുടെ ശ്വാസഗതി വർധിപ്പിച്ചു.......

എടീ... പെണ്ണെ.... I cant കണ്ട്രോൾ...... One കിസ്.... ഒന്ന് മാത്രം.... അല്ലെങ്കിൽ.... അല്ലെങ്കിൽ ശരിയാവില്ലെടി...... അവള് ഷാളിലുള്ള പിടിമുറുക്കി..... ശ്രീ അവളുടെ തോളിൽ താടികുത്തിനിന്ന് പതിയെ ആ കഴുത്തിലൂടെ മുഖമുരസി.... അവള് കണ്ണുകൾ രണ്ടും അടച്ചുപിടിച്ചിരിക്കുകയാണ്.... ചെറിയ ചെറിയ ശബ്ദങ്ങൾ അവളുണ്ടാക്കുന്നുണ്ട് അതവനെ കൂടുതൽ കൂടുതൽ ഹരംപിടിപ്പിക്കുകയാണ് ചെയ്യുന്നത്..... അവളുടെ ചെവിയിൽ കടിച്ചതും അച്ചു വിരലിൽ ഉയർന്നുപോങ്ങി, അവന്റെ വലതുകരം ഇതിനോടകം അവളുടെ പൊക്കിൾചുഴിയിൽ അലഞ്ഞുനടക്കുന്നുണ്ട്..... അവനാ കൈകൊണ്ട് അവളുടെ വയറിൽ ചിത്രംവര തുടങ്ങിയിട്ടുണ്ട്.... ഒപ്പം അവന്റെ ഇടതുകരം അവളുടെ കഴുത്തിലൂടെയും ചുണ്ടുകളിലൂടെയും ഓടിനടക്കുന്നുണ്ട്..... പെട്ടന്നവനവളിലേക്ക് ചാഞ്ഞു അവളുടെ വയറിൽ തന്റെ കരം ശക്തിയിൽ അമർത്തികൊണ്ട് അവളുടെ ചെവിയിൽ കടിച്ചു...... ശ്ഷ്..... ശ്രീയേട്ടാ...... കമാധുരമായാണ് ആ വിളി....... അതവനിലെ രക്തത്തിനു പിന്നെയും ചൂടേകി..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...