❤️അസുരപ്രണയം❤️: ഭാഗം 4

 

രചന: ആര്യ പൊന്നൂസ്‌

ഒന്നുമില്ലാഞ്ഞിട്ടാണോടി നീ അവനു കിടന്നുകൊടുത്തത്...... അങ്ങനെ കിടന്നിട്ട് പോലീസ് സ്റ്റേഷനിൽവരെ കയറിയിറങ്ങിയതല്ലെടി രണ്ടാളും.... എന്നിട്ടവളിപ്പോൾ അഭിനയിക്കാ...... താനൊന്ന് വണ്ടി നിർത്ത്യേ..... നീ പറയുമ്പോ നിർത്താൻ പോവാ ഞാൻ... താൻ നിർത്തെടോ, ഇല്ലേൽ രണ്ടുപേരും ഇപ്പോൾ ചാവും.... അതൊന്ന് എനിക്ക് കാണണം..... ആക്‌സിലാറേറ്റർ ഒന്നൂടെ ചവിട്ടിയവൻ പറഞ്ഞതും അവള് സ്റ്റിയറിങ്ങ് വീലിൽ കൈവച്ചു അത് തിരിയ്ക്കാൻ തുടങ്ങി.... ഡീ പുല്ലേ മാറെടി.... അടങ്ങിയിരിക്കെടി.... തന്നോട് പറഞ്ഞതല്ലേ വണ്ടി നിർത്താൻ... നിർത്ത്..... അവനവളെപിടിച്ചു ഒരുവിധം മാറ്റി വണ്ടിയൊതുക്കി നിർത്തി..... ഇനി നിനക്കെന്താ വേണ്ടത്..... വണ്ടി തുറക്ക്..... അവൻ വണ്ടിയുടെ ലോക്ക് ഒഴിവാക്കിയതും അവള് ഹാൻഡ്‌ബാഗും ഫോണുമെടുത്ത് ഇറങ്ങി.. അവളിറങ്ങിയതും ശ്രീഹരിയും ഇറങ്ങി..... എന്താ നിന്റെ ഉദ്ദേശം.... ഞാൻ നിന്റെ കാലുപിടിക്കുമെന്നാണോ... അങ്ങനെയൊന്നും ഞാൻ പറഞ്ഞില്ല ആഗ്രഹിക്കുന്നുമില്ല, ബട്ട്‌ പ്ലീസ് ലിസൺ..... എനിക്ക് പറയാനുള്ളത് എന്താണെന്ന് ഒന്ന് മനസിലാക്ക്... നിങ്ങളാറിഞ്ഞു എന്നത് സത്യം, ഞാനും ഡേവിച്ചനും സ്റ്റേഷനിൽ കയറിയിട്ടുണ്ട്... ബട്ട്‌ ആക്ച്വലി അത്.... ശ്രീ വണ്ടിയിൽ ശക്തിയിൽ അടിച്ചതും അവള് രണ്ടടി പുറകിലേക്ക് നിന്ന്....

യു know onething... നീ ചെയ്തുകൂട്ടിയ തോന്ന്യാസം കേൾക്കുമ്പോൾ എനിക്ക് നിന്നെ കൊല്ലാനാ തോന്നുന്നത്, അതിനിടയ്ക്കാ അവളുടെ എക്സ്പ്ലനേഷൻ.... വന്നു വണ്ടിയിൽ കയറടി, എനിക്ക് പോണം..... ഞാൻ വരുന്നില്ല.... ശരി എങ്കിൽ ഇവിടെയിരുന്നു പണ്ടാരടങ്ങു... ശല്യം....... ദേഷ്യത്തിൽ പോയി അവൻ വണ്ടിയെടുത്ത് മുന്നോട്ട് പോയി.... ദക്ഷയുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്.... കുറച്ചുനേരം അവിടെനിന്നു പിന്നോട്ട് നടന്നു, കുറച്ചുപോയപ്പോഴാണ് കുറച്ചു പയ്യന്മാർ അവിടെയിരുന്നു വെള്ളമടിക്കുന്നത് കാണുന്നത്.....അവളെക്കണ്ടതും അവരവളെ ശ്രദ്ധിക്കാൻ തുടങ്ങി...... അത് മനസിലായിട്ടാകണം അവള് ചുറ്റും ഒന്ന് കണ്ണോടിച്ചു, അതൊരു കാട്ട് പ്രേദേശമാണെന്ന് മനസിലായതും അവളുടെയുള്ളം അറിയാതെ കിടുങ്ങി, അത് പുറത്ത് പ്രകടിപ്പിക്കാതെ അവരെ മറികടന്നു പോകാനൊരുങ്ങിയപ്പോഴാണ് അതിലൊരാൾ അവൾക്ക് വട്ടംനിന്നത്....... ****** പതിവുപോലെ ഓഫീസിൽനിന്നുവന്ന് റൂമിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് കത്രീന ഡേവിഡിന്റെ കയ്യിൽപ്പിടിച്ചത്.... എന്താ അമ്മച്ചി..... എന്താടാ ഡേവിഡേ നിനക്ക്..... എനിക്കെന്ത്.... ഒരു കുഴപ്പവുമില്ലല്ലോ.... മോനെ... എനിക്കറിയാം നിന്നെ... ഞാനെ നിന്നെ പെറ്റ തള്ളയാ..... എടാ അവളെന്തായാലും നിന്നെ ചതിച്ചു ഇപ്പോൾ ആ ഹരിയെ കെട്ടി.....

അവര് പറഞ്ഞു തുടങ്ങിയതും അവൻ നെറ്റിച്ചുളിച്ചു അവരുടെ കൈവിടുവിപ്പിച്ചു.... അമ്മച്ചി ആരുടെ കാര്യമാ പറയുന്നത്, അച്ചുവിന്റെയാണോ.... നിങ്ങൾക്കൊക്കെ എത്ര പറഞ്ഞാലും മനസിലാകില്ലല്ലോ, അവളെന്റെ ഫ്രണ്ടാ എന്റെ അനിയത്തി അതിനപ്പുറം മറ്റൊരു കണ്ണുകൊണ്ട് എനിക്കവളെ കാണാൻ പറ്റില്ല, അവളെന്നെ ചതിച്ചുപോലും.... അതിന്റെ ആവശ്യം അവൾക്കെന്താ..... എന്നെ ചതിച്ചിട്ടുണ്ട് ബട്ട്‌ അവളല്ല, ഞങ്ങളെ ഒരുപോലെ ചതിച്ച ഒരു അവരാധിമോള്..... പിന്നെ ഒരാണും ഒരുപെണ്ണും ഒരുമിച്ചു ഒരു റൂമിൽ കുറച്ചു നേരം ഇരുന്നു എന്നതിന്റെ അർത്ഥം അവര് ശരീരം പങ്കുവെച്ചു എന്നല്ല, നിങ്ങളൊക്കെ ഇത് ഏത് നൂറ്റാണ്ടിലാ... ഇതാ ഞാൻ പണ്ടാരടങ്ങി നേരത്തെ വരാത്തത് .... ചൊറിയുന്ന വർത്താനവുമായി വന്നോളും...... അപ്പോൾ പിന്നെ ആരാ നീ പറഞ്ഞ പെണ്ണ്.... അതിനി പറഞ്ഞിട്ട് കാര്യമില്ല, അതാരായാലും അവളുടെ കെട്ട് കഴിഞ്ഞു...... അച്ചു അല്ലല്ലോ.... നോക്ക് എന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിൽക്കണ്ടേൽ ചൊറിയാൻ വരണ്ട...... അതല്ലടാ.... ഇന്ന് ഹരിയും അച്ചുവും വരുന്നുണ്ട്, നിന്നെ ചതിച്ചത് അവളാണെൽ എനിക്കവളോട് സ്നേഹത്തോടെ നിൽക്കാൻ പറ്റില്ലാലോ.... ഇന്ന് വരോ..... എന്നിട്ട് എന്താ നേരത്തെ പറയാതിരുന്നത്.....അവളും ഒന്നും പറഞ്ഞില്ലല്ലോ..... ഞാനൊന്ന് വിളിച്ചു നോക്കട്ടെ..... ഡേവിഡ് വിളിച്ചെങ്കിലും മറുപ്പുറത്ത് ആരും എടുക്കുന്നില്ല, അവളെടുക്കാതെ വന്നതും അവൻ ഹരിയെ വിളിച്ചു, അവന്റെ ഫോണും അങ്ങനെ ആയിരുന്നു... ****

ഹരി കുറച്ചു മുൻപോട്ട് പോയപ്പോഴാണ് മഴ ഇടിച്ചുകുത്തി പെയ്യാൻ തുടങ്ങിയത്.... നാശം... ഈ മഴയ്ക്ക് പെയ്യാൻ കണ്ടൊരു നേരം.... ആ മോളാണെങ്കിൽ ഇറങ്ങിപ്പോയില്ലേ, അവളില്ലാതെ ഞാനെങ്ങനെ തിരിച്ചുപോകും..... അവളുടെ കോപ്പിലെ..... പന്ന... വായില് വന്നതൊക്കെ അവളെ പറഞ്ഞു അവൻ വണ്ടി തിരിച്ചെടുത്തു അവളെ ഇറക്കിയ വഴിയിൽ വണ്ടി നിർത്തി... അവളവിടെത്തന്നെ ഉണ്ടാകുമെന്നായിരുന്നു അവൻ കരുതിയിരുന്നത്.....ഓരോന്ന് ഞൊടിഞ്ഞുകൊണ്ടവൻ വണ്ടിയിൽനിന്നിറങ്ങി അവിടെയൊക്കെ അവളെ തിരയാൻ തുടങ്ങി.... കുറച്ചു മുൻപോട്ട് നടന്നപ്പോഴാണ് അവളുടെ ഹാൻഡ്‌ബാഗ് അവിടെ കിടക്കുന്നത് കണ്ടത്, അതിനു തൊട്ടപ്പുറത്തായി കുറച്ചു മദ്യകുപ്പികളും കിടക്കുന്നുണ്ട്, അറിയാതെയെങ്കിലും അവന്റെയുള്ളിൽ ഭയം ഉടലെടുത്തു...... അച്ചൂ..... അച്ചൂ...... അവനുറക്കെ വിളിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ല, അവനവളുടെ ബാഗ് എടുത്തുനോക്കി, മൊബൈൽ അതിൽ ഇല്ലെന്ന് മനസിലായതും അവൻ വേഗം അവളെ വിളിച്ചു., ബെല്ലടിയുന്നുണ്ടെങ്കിലും ആരും അറ്റൻഡ് ചെയ്യുന്നില്ല.... ഇവളിത് എവിടെപ്പോയി.... അച്ചൂ.... എടീ.... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് നീ വാ നമുക്ക് പോവാം.... അച്ചൂ... അവനുറക്കെ അലറി.... അവന്റെ ശബ്ദം അവിടെയാകെ പ്രതിഫലിച്ചെന്നല്ലാതെ അവളുടെ മറുപടിയുണ്ടായില്ല...... അവൾക്കിനി എന്തെങ്കിലും പറ്റിക്കാണുമോ.... അതാണോ... ഏയ്‌... നോ നെവർ....

അവൻ ദേഷ്യംകൊണ്ട് അവന്റെ മുടിപിടിച്ചുവലിച്ചു എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ആരോ അവന്റെ കയ്യിൽപ്പിടിച്ചത്..... അവളാകുമെന്ന പ്രതീക്ഷയിൽ അവൻ തിരിഞ്ഞു...... അടുത്തുനിൽക്കുന്ന ആ കൊച്ചുപയ്യനെ അവനൊരു പരിചയവുമുണ്ടായിരുന്നില്ല എങ്കിലും അവൻ ചിരിച്ചു..... ഏട്ടാ.... ഏട്ടൻ ആ ചേച്ചിയെ തിരഞ്ഞു വന്നതാണോ.... അവന്റെ ആകുലതയോടെയുള്ള ചോദ്യം കേട്ടതും ഹരിയുടെ ഹാർട് ബീറ്റ് ഉയർന്നു, അവൻ വേഗം ഫോണെടുത്ത് അവളുടെ ഫോട്ടോ അവനുനീട്ടി... മോൻ, ഈ ഏച്ചിയുടെ കാര്യമാണോ.... ഉം.... ഇത്... ഇതെന്നെ.... ഈ ചേച്ചിയെ തന്നെ ഞാൻ കണ്ടേ..... അവളെവിടെ എങ്ങോട്ടാ പോയത്..... ചേച്ചി പോയതല്ല, ഇവിടെ കുറച്ചു ആളുകൾ ഉണ്ടായിരുന്നു അവര് ചേച്ചിയുടെ പുറകെപോയപ്പോൾ ചേച്ചി അങ്ങോട്ടോടി ഒപ്പം അവരും.... അവർക്കുമുൻപിലേക്കുള്ള കാട്ടുവഴി ചൂണ്ടി അവൻ പറഞ്ഞതും ഹരി വല്ലാതായി....... ഏട്ടൻ വേഗം പൊക്കോ, അല്ലെങ്കിൽ..... അവൻ പറയുന്നത് കേൾക്കുന്നതിനുമുന്പേ ഹരി അങ്ങോട്ടൊടിയിരുന്നു.......

അച്ചൂ....... അച്ചൂ...... നീ എവിടെ.... എങ്ങോട്ടാ പോയത് എവിടെ ആണെങ്കിലും ഒന്ന് പറ.... ഞാൻ. വരാം അങ്ങോട്ട്‌.... അച്ചൂ...... അച്ചൂ..... അച്ചൂ..... അലറിവിളിച്ചുകൊണ്ട് അവൻ അതിലെ അവളെയും തിരഞ്ഞു നടക്കാൻ തുടങ്ങി, കുറച്ചൂടെ മുൻപിലേക്ക് പോയപ്പോഴാണ് അവളുടെ ഷാൾ അവിടെ വീണുകിടക്കുന്നത് കാണുന്നത്......... അവനതെടുത്തു അതിൽ രക്തകറ കണ്ടതും ഹൃദയം നിലച്ചപോലെയാണ് തോന്നിയത്...... ഈശ്വരാ അച്ചു...... ഞാൻ അവളെ എന്തിനാ ഇറക്കിവിട്ടത്...... അച്ചൂ...... അച്ചൂ....... ഉറക്കെവിളിച്ചു അവൻ മുൻപോട്ട് തന്നെ നടന്നു...... ദച്ചൂ...ദച്ചു i'm സോറി,നീ എവിടെയാണെങ്കിലും വാ നമുക്ക് സംസാരിക്കാം..... i നീഡ് യു......എടീ..... എവിടെപ്പോയി കിടക്കാടി നീ.... എനിക്ക് പേടിയാകുന്നുണ്ട്.... പ്ലീസ് end ദിസ്‌ ഹൈഡ് and സീക്..... പ്ലീസ്..... അച്ചൂ....... അവനുറക്കെ കരഞ്ഞുകൊണ്ട് പിന്നെയും തിരച്ചിൽ ആരംഭിച്ചു, അപ്പോഴാണ് കുറ്റിക്കാട്ടിൽനിന്നും ആരുടെയോ ഞരക്കം കേട്ടത്, അവൻ എളുപ്പം അങ്ങോട്ടോടി..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...