അസുര പ്രണയം : ഭാഗം 5
നോവൽ എഴുത്തുകാരി: ചിലങ്ക എന്ത് പറ്റി തനിക്ക് ……. റൂമിൽ ചിന്തകളിൽ മുഴുകിയിരുന്ന സുമിത്രയോട് പ്രഭാകാരൻ ചോദിച്ചതും പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്ന് അവർ അയാളെ നോക്കി
Jul 10, 2020, 19:44 IST
നോവൽ
എഴുത്തുകാരി: ചിലങ്ക
എന്ത് പറ്റി തനിക്ക് ……. റൂമിൽ ചിന്തകളിൽ മുഴുകിയിരുന്ന സുമിത്രയോട് പ്രഭാകാരൻ ചോദിച്ചതും പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്ന് അവർ അയാളെ നോക്കി ഒന്നും ഇല്ലെന്ന് തലയാട്ടി…….
ഈ എന്നോട് ആണോ സുമിത്രേ നീ കള്ളം പറയുന്നത്…………
ഏയ്യ് ഒന്നും ഇല്ലാ ഏട്ടാ…. തോന്നുന്നതാ…..
എനിക്കറിയാഡോ ദത്തൻ വന്നിട്ട് തന്നോട് മിണ്ടുക പോലും ചെയ്തില്ല ….. അതല്ലേ ഈ മൂഡ് ഔട്ട്….????
പെട്ടെന്ന് പൊട്ടിക്കരഞ്ഞ് അവർ അയാളുടെ നെഞ്ചിലേക്ക് തല ചായിച്ചു……