അസുരപ്രണയം: ഭാഗം 17

 

എഴുത്തുകാരി: പൊന്നു

"എനിക്ക് ഡിവോഴ്സ് വേണം.... " അവളെ കേറി ആക്രമിക്കാൻ ചെന്ന ദേവ് shock ഏറ്റപോലെ നിന്നു.... "എന്താ.... "(ദേവ്) ""I want to divorce..."" "ആമി നീ എന്തൊക്കെയാ ഈ പറയുന്നേ.... കല്യാണം കഴിഞ്ഞിട്ട് ആകെ രണ്ട് ദിവസം ആണ് ആയത്.. അതിനു മുന്നേ... നിനക്ക് വട്ടായോ... " "അതേ... എനിക്ക് വട്ടാണ്... നിങ്ങൾക്ക് പ്രതികാരം തീർക്കണമെങ്കിൽ തീർത്തോ.... പക്ഷെ അത് ഇങ്ങനെ അല്ല തീർക്കേണ്ടത്... ഞാൻ നിങ്ങളുടെ ഭാര്യയാണ്... താലിയുടെ മറവിൽ അല്ല പക വീട്ടേണ്ടത്.... നമുക്ക് പിരിയാം... അത് കഴിഞ്ഞ് നിങ്ങൾ പക വീട്ടുകയോ എന്നെ കൊല്ലുകയോ എന്താന്ന് വച്ച ആയിക്കോ... നിങ്ങളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല... ഞാനറിഞ്ഞു കൊണ്ട് ചെയ്തതല്ലല്ലോ... പിന്നെന്തിനാ എന്നോടിങ്ങനെ.... അറിവില്ലാത്ത പ്രായത്തിൽ പറ്റിപ്പോയതാ.... ക്ഷെമിക്കണം എന്ന് പറയുന്നില്ല.... ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്... പക്ഷെ ഭാര്യയായിട്ട് എന്നെ കണ്ടൂടെ ഏട്ടാ.... Pleas... അതിന് ഒരിക്കലും പറ്റില്ലെങ്കിൽ... എന്നെ ഒന്ന് കൊന്ന് തായോ..... നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.... ഇതാ നോക്ക്... ഈ കത്തി വച്ചു എന്നെ കഴുതറുത്തു കൊന്നേക്ക്.... നിങ്ങൾക്ക് പറ്റില്ലെങ്കിൽ ഞാൻ തന്നെ ചെയ്തോളാം... "

കരഞ്ഞുകൊണ്ട് പറഞ്ഞ ശേഷം കയ്യിലെ കത്തിയെടുത്തു കഴുത്തിലേക്ക് അമർത്താൻ തുനിഞ്ഞതും ദേവ് അത് തട്ടി എറിഞ്ഞു കൊണ്ട് അവളെ നെഞ്ചോട് ചേർത്തു... ""നീ എന്തൊക്കെയാ ആമി ഈ കാട്ടണെ... നിന്നോട് ദേഷ്യപെടുന്നു എന്ന് വച്ച്.... ഈ നെഞ്ചിൽ അന്നും ഇന്നും നീ മാത്രേ ഉള്ളു...നിന്നോട് ഇഷ്ടമില്ലെങ്കിൽ ഒരിക്കലും ഈ താലി നിന്റെ കഴുത്തിൽ വീഴില്ലായിരുന്നു... ഇങ്ങനെ ഈ കാര്യത്തിനൊക്കെ ഇതുപോലെ കാണിച്ചാൽ എങ്ങനെയാ.... ദേ.. നോക്കിയേ.... നിന്നോട് നല്ല ദേഷ്യമുണ്ട് എന്നുവെച്ച് നീ ഇല്ലാതെ ഞാനെങ്ങനെയാ.... ഞാൻ എല്ലാം മറക്കാൻ ശ്രെമിച്ചതാ.... നിന്നെ സ്നേഹിക്കണം എന്നൊക്കെ തീരുമാനിച്ചതുമാ... പക്ഷെ... അച്ഛനേം അമ്മനേം ഓർമ വരുമ്പോ പിന്നേം പക ആവും.... നിന്നെ കുറച്ചെങ്കിലും കഷ്ടപ്പെടുത്തണം എന്ന് തോന്നും... ഇനി ഒന്നുല്ല.... ഒന്നും വേണ്ട.... എനിക്ക് നീ വേണം എന്നും.... നീ എന്റെ പെണ്ണാണ്... എന്റെ മാത്രം.... Love you ആമി "" അവനിൽ നിന്നും ഒരടി പ്രതീക്ഷിച്ച ആമി ഇങ്ങനെ കേട്ടപ്പോൾ സ്തംഭിച്ചു പോയിരുന്നു...

"ഏട്ടാ... അപ്പൊ എന്നെ ഇഷ്ട്ടാണോ...ശെരിക്കും പറഞ്ഞതാണോ... അതോ ഞാൻ മരിക്കാതിരിക്കാൻ പറയുന്നതോ... " ആനന്ദത്താൽ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് വിറയർന്ന സ്വരത്തിൽ അവൾ ചോദിച്ചതും അവൻ അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് നിർത്തി... മറുപടിയായി ഏറെ പ്രണയത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു... അവളുടെ കാപ്പി കണ്ണുകളിലേക്ക് അവൻ ഉറ്റുനോക്കി പ്രണയാർദ്രമായി... പക നിറഞ്ഞ കണ്ണുകളിൽ ഇന്ന് അവൾ കാണുന്നത് അടങ്ങാത്ത പ്രണയം മാത്രമാണ്..... ""I Love U ❤❤"" അവളുടെ കാതോരം അവൻ മന്ത്രിക്കുമ്പോൾ പെണ്ണവനെ ഇറുകെ പുണർന്നു.... "എന്നെ ഇനിയും തനിച്ചാക്കല്ലേ ഏട്ടാ.... എനിക്ക് നിങ്ങൾ അല്ലാതെ ആരും ഈ ലോകത്തില്ല.... " അവന്റെ നെഞ്ചോരം കിടന്ന് കരഞ്ഞു പറയുന്ന തന്റെ പ്രണയത്തെ അവൻ ഒന്നുകൂടി ചേർത്തു പിടിച്ചു.... ഒരിക്കലും ആർക്കും വിട്ട് കൊടുക്കില്ല എന്നപോലെ... "എന്നാലും ഭാര്യേ... ആ ചായ ഒക്കെ എന്നെ കൊണ്ട് വൃത്തിയാക്കിച്ചത് ശെരിയായില്ലാട്ടോ... എന്നിട്ട് അവൾടെ ഒരു കോപ്പിലെ പാട്ടും... കുറച്ചു കൂടുന്നുണ്ട് നിനക്ക്... "

ദേവ് അവളെ തന്നിൽ നിന്നും അടർത്തി മാറ്റികൊണ്ട് പറഞ്ഞു... "പിന്നേ..... ഒരു കൂടുതലും ഇല്ല... നിങ്ങടെ കൈയ്യിൽ ഇരുപ്പ് കാരണമല്ലേ...മര്യാദയ്ക്ക് ചായ കൊണ്ട് തന്നപ്പോ തട്ടി കളയാൻ ഞാൻ നിങ്ങളോട് പറഞ്ഞോ.... ഇല്ലല്ലോ.... ഇനിയും ഇങ്ങനെ ചെയ്താൽ ഉണ്ടല്ലോ.... തിളച്ച വെള്ളം എടുത്ത് തലയിൽ ഒഴിച്ചു തരും..... " അവനിൽ നിന്നും മുഖം തിരിച്ചു നിന്നുകൊണ്ട് ആമി പറഞ്ഞതും അവൻ അവളെ ഇടുപ്പിലൂടെ കൈ ഇട്ട് ചേർത്തു നിർത്തി.... "എടീ ദുഷ്ട്ടേ.... ഇങ്ങനെ ഒന്നും പറയാതെടി.... ഇനി ചെയ്യില്ല പോരെ.... അഥവാ ചെയ്താൽ നീ പകരം ആയിട്ട് എന്റെ ചുണ്ടിൽ ഒരുമ്മ തന്നാമതിയെടി...." "അയ്യടാ... പൊന്നുമോൻ അത് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട... "(ആമി) "എങ്കിൽ പിന്നെ അത് പോട്ടെ.... നീ എനിക്ക് വേറെ ഒന്ന് തന്നാമതി..." വശ്യമായി ചിരിച്ചു കൊണ്ട് അവളിലേക്ക് അടുക്കുന്ന ദേവിനെ ആമി തടഞ്ഞു നിർത്തി... "വേറെ എന്ത്.... "(ആമി) "അത് theory പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല.... ഞാൻ പ്രാക്ടിക്കൽ ചെയ്തു കാണിച്ചുതരാം...."

അവൻ പറഞ്ഞു തീർന്ന ഉടനെ തന്നെ അവളെ രണ്ട് കൈകളിലായി കോരി എടുത്തുകൊണ്ടു കട്ടിലിന് അടുത്തേക്ക് നടന്നു..... ബെഡിന്റെ നടുക്കായി അവളെ കിടർത്തിയ ശേഷം അവൻ ഷർട്ടിന്റെ ബഡ്ഡെൻസ് ഓരോന്നായി അഴിച്ചുമാറ്റി... Shirt ഊരി മാറ്റിയ ശേഷം ബെഡിൽ കയറി ഇരുന്നുകൊണ്ട് അവളിലേക്ക് കുനിഞ്ഞു വന്നു..... അവൻ കൂടുതൽ അടുക്കും തോറും അവളുടെ കൈകൾ ബെഡിൽ അമർന്നുകൊണ്ടിരുന്നു... അവളുടെ വിയർപ്പ് പൊടിഞ്ഞ മൂക്കിൽ അവൻ ചുണ്ടുകൾ അമർത്തി.... ചുണ്ടുകൾ അതിന്റെ ഇണക്കായി വിറകൊണ്ടു... അവളുടെ അധരത്തിലേക്ക് അവന്റെ അധരം ചേർത്തു വെച്ചു... പതിയെ അത് വായിലാക്കി നുണഞ്ഞു കൊണ്ടിരുന്നു.... ചുണ്ടുകളും കൈകളും അവളുടെ ശരീരത്തിലായി ഗതിമാരി സഞ്ചരിച്ചു... അവളുടെ കഴുത്തിലായി അവന്റെ ദന്തങ്ങൾ മുദ്ര പതിപ്പിക്കുമ്പോൾ ഇരുവരുടെയും ശരീരങ്ങൾ ചൂടുപിടിച്ചു.... അവളുടെ മാറിൽ നിന്നും സാരി അവൻ അടർത്തി മാറ്റി.... വസ്ത്രങ്ങൾ ഓരോന്നായി അവൻ അഴിച്ചുമാറ്റി..... തേടിയതെന്തോ കിട്ടിയതുപോലെ അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി....

അവളിൽ നിന്നും പുറപ്പെടുന്ന ശബ്ദങ്ങൾ അവന് കൂടുതൽ ആവേഷമേകിയിരുന്നു ..... അവൻ അവളിലേക്ക് ആഴ്ന്നിറങ്ങിയതും ബെഡ്ഷീറ്റിനെ നനച്ചുകൊണ്ട് ഒരു കുഞ്ഞു രക്തത്തുള്ളി അവിടെ പടർന്നു....പരിശുദ്ധിയുടെ കറ.... തളർന്നവൻ അവളുടെ നഗ്നമായ മാറിൽ കിടക്കുമ്പോൾ അവളും അവനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് തലയിൽ തലോടി കൊടുത്തു... "ആമി...... "(ദേവ്) "മ്മ്മ്... " "വേദനിച്ചോടി.... "(ദേവ്) "പോടാ .... എല്ലാം ഒപ്പിച്ചുവെച്ചിട്ട് വേദനിച്ചോന്നോ.... ഇത്രക്ക് ആക്രാന്തം പാടില്ലാട്ടോ...."(ആമി) "സോറി മോളൂ.... നിന്നെ just kiss ചെയ്തപ്പോ തന്നെ എന്റെ സകല നിയന്ത്രണവും പോയി.... പറ്റിപ്പോയി.... ഈ വകയിൽ ഞാനങ് പ്രതികാരം തീർത്തൂന്ന് വെച്ചോ..." ഇരുവരും ഒരു പുതപ്പിനുള്ളിൽ നഗ്നമായ മേനിയോടെ ചേർന്നു കിടന്നു... "ഏട്ടാ..... I love you. ❤❤❤" അവൾ ഏറെ പ്രണയത്തോടെ പറഞ്ഞതും പറഞ്ഞതും അവൻ പിന്നെയും അവളിലേക്ക് മുഖംഅടുപ്പിച്ചു..... അവളുടെ അധരങ്ങൾ വായിലാക്കി നുണഞ്ഞു..... "അത്തെ....... എഞ്ചു ചെയ്യാ.....കയയുവാണോ..... "

ആമിയെ ഓർത്തിരിക്കെ ഈറൻ കണ്ണുകൾ തുടച്ചതും കുറുമ്പി പെണ്ണ് ദേവിന്റെ മടിയിലേക്ക് എന്തി വലിഞ്ഞു കേറിക്കൊണ്ട് പറഞ്ഞതും ദേവ് ഒരു ജീവനില്ലാത്ത പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.... ആമിയുടെ പോലുള്ള അതേ നുണക്കുഴി കവിൾ ആയിരുന്നു കുറുമ്പി പെണ്ണിനും... "അത്തേ..... മോൾക്ക് കളിച്ചണം.... എത്ക്ക് അത്തേ..... " കൈകൾ വിടർത്തി അവനോടു പറഞ്ഞതും ദേവ് അവളെ പൊക്കി എടുത്തു.... ഇരുന്നിടത്ത് നിന്നും എഴുനേറ്റു കൊണ്ട് കുറുമ്പിയെ എടുത്തു കറക്കി.... കുടുകുടെ കുലുങ്ങി ചിരിക്കുന്ന കുഞ്ഞിപ്പെണ്ണിന്റെ വയറിൽ അവൻ ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു.... "എടീ കള്ളി പെണ്ണേ..... നിന്നെ ഞാൻ എടുത്ത് വെളിയിൽ ഏറിയട്ടെ... ഏഹ്... " ദേവ് കുഞ്ഞിനെ എറിയുന്ന പൊലെ കാട്ടിയതും കുറുമ്പി അവന്റെ നെഞ്ചിൽ ഒളിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു... കുഞ്ഞിരിപല്ലുകാട്ടിയുള്ള അവളുടെ ചിരി കണ്ടതും ദേവ് സ്വയം വേദനകൾ മറക്കാൻ ശ്രെമിച്ചു.... ഫോണിൽ തുരുതുരെ ഉള്ള ബെല്ലടി ശബ്ദം കേട്ടതും അവൻ call അറ്റൻഡ് ചെയ്തു.... "Hallo... " "Hallo... Mr. ദേവ് ആണോ സംസാരിക്കുന്നത്.... "

"അതേ... നിങ്ങൾ ആരാണ്... "(ദേവ്) "ഞാൻ പോലീസ് ആണ്... നിങ്ങളുടെ ഭാര്യയാണോ ആത്മിക....ആളിപ്പോ എവിടെ ഉണ്ട്..." "അതേ sir.... അവളിപ്പോ.... അവൾ ഇന്ന് ഈ ലോകത്തില്ല..... " പറയുമ്പോൾ അവന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു..... """I think.... നിങ്ങളുടെ wife ഇപ്പോഴും ജീവനോടെ ഉണ്ട്.... """ "What...... " വിശ്വാസം വരാതെ ദേവ് ഞെട്ടി പോയിരുന്നു..... കത്തിചാമ്പലാകുന്ന ആമിയുടെ ശരീരം നേരിൽ കണ്ടതാണവൻ.... അങ്ങനെയുള്ള അവന് അത് ഒഴിക്കലും അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..... "Sir.... എന്തൊക്കെയാ ഈ പറയുന്നേ..... " ......  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...