അസുരപ്രണയം: ഭാഗം 19

 

എഴുത്തുകാരി: പൊന്നു

ദേഷ്യത്തോടെ അവളെ തന്നെ നോക്കിനിൽക്കുന്ന അക്കു അവളെ ലോറി ഇടിച്ച് തെറുപ്പിക്കുന്നത് നേരിൽ കണ്ടു.... വിളിക്കാൻ പോലും നാവ് പൊന്തിയില്ല അവന്റെ... കാലുകൾക്ക് ബലം കുറയുന്നത് പൊലെ.... അവൾക്കടുത്തേക്ക് ആളുകൾ ഓടി കൂടി.... ഇല്ലാത്ത ഊർജം സംഭരിച്ചുകൊണ്ട് അക്കു അവൾക്കടുത്തേക്ക് ഓടി..... കാലിടറി പലതവണ വീണെങ്കിലും അവൻ പിന്നെയും അവൾക്കടുത്തേക്ക് ഓടി...... ആളുകളെ തള്ളി മാറ്റികൊണ്ട് അവൻ അവൾക്കടുത്തായി ഇരുന്നു... "അ... അഭി..... അഭി... കണ്ണ് തുറക്കെടി... ഒന്ന് നോക്ക് പെണ്ണെ.... " അവൻ അവളെ മടിയിലേക്ക് കിടത്തികൊണ്ട് അലറി കരഞ്ഞു..... ആരോ വിളിച്ചു പറഞ്ഞ പ്രകാരം ആംബുലൻസ് എത്തിയതും തലപൊട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്ന പെണ്ണിനെ കൈകളിൽ കോരി എടുത്തുകൊണ്ടു ആംബുലൻസിൽ കേറ്റുമ്പോൾ താൻ കാരണമാണല്ലോ അവൾക് ഇങ്ങനെ ഒന്നുണ്ടായത് എന്ന കുറ്റബോധത്തിൽ അവൻ വെന്തുരുകുകയായിരുന്നു.... അവളിൽ നെഞ്ചിൽ ചേർത്തു വച്ച് അവൻ കരഞ്ഞു.... "അഭി.... മോളേ...ഡീ ഒന്ന് കണ്ണുതുറക്ക്.... എന്നെ ഒന്ന് നോക്കെടി...😭"

അവളുടെ കരം കവർന്നുകൊണ്ട് അവൻ പൊട്ടി കരഞ്ഞു.... Hospital വരാന്തയിലൂടെ അവളെക്കൊണ്ട് പോകുമ്പോൾ പോകുന്ന വഴിയിലെല്ലാം അവളിൽ നിന്നും രക്തതുള്ളികൾ ഇറ്റുവീണുകൊണ്ടിരുന്നു.... ചലനമില്ലാതെ കിടക്കുന്ന അഭിയെ കാണുംതോറും അവന് ദേഹം തളരുന്നതുപോലെ തോന്നി..... Icu വിന് ഉള്ളിലേക്ക് അവളെ കയറ്റി വാതിലടച്ചതും തന്നിൽ നിന്നും അവൾ എന്നെന്നേക്കുമായി തന്നിൽ നിന്നും അകലുകയാണെന്നു അവന് തോന്നിപോയി.... തളർച്ചയോടെ അവൻ icu വിന് പുറത്തെ കസേരയിൽ ഇരുന്നു... കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു കൊണ്ടിരുന്നു.... തലമുടിയിൽ കോർത്തുവലിച്ചുകൊണ്ട് അവൻ ആരും കേൾക്കാതെ കരഞ്ഞു.... ഫോൺ എങ്ങനെയൊക്കെ എടുത്തു ദേവിന് കാൾ ചെയ്തു.... കൈ അപ്പോഴും വിറക്കുന്നുണ്ടായിരുന്നു.... കൈയ്യിൽ നിറയെ അവളുടെ ചുടുരക്തം... ****** "ഏട്ടാ... അഭി എവിടെ.... രാവിലെ പോയതാണല്ലോ... ഇതുവരെ വന്നിട്ടില്ല... " റൂമിലേക്ക് വന്നുകൊണ്ട് ആമി പറഞ്ഞതും ലാപ്പിൽ നോക്കികൊണ്ടിരുന്ന ദേവ് സംശയത്തോടെ അവളെ നോക്കി...

"ഇതുവരെ വന്നില്ലേ അവൾ... ചിലപ്പോ അക്കുവിന്റെ കൂടെ കാണും... " "മ്മ്.... എന്നാലും അവൾക്കൊന്ന് ഫോൺ എടുത്തൂടെ... അവിനാഷേട്ടനെ ഒന്ന് വിളിച്ചുനോക്കിയേ ഏട്ടാ... എനിക്ക് ഒരു സമാധാനവും ഇല്ല.... " "അതൊക്കെ വിളിക്കാം നീ ഇപ്പൊ ഇങ്ങോട്ട് വന്നേ... ഞാൻ ഒന്ന് സ്നേഹികട്ടെടി നിന്നെ... " അവൾക്കടുത്തേക്ക് വന്നു പറഞ്ഞുകൊണ്ട് അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു.... അവളുടെ പിടക്കുന്ന കണ്ണുകളിൽ ചുംബിച്ചു.. അവന്റെ നോട്ടം തന്റെ ചുണ്ടിലേക്ക് ആണെന്ന് അറിഞ്ഞതും ആമി കണ്ണുകൾ ഇറുകെ അടച്ചു... അവളുടെ ചുണ്ടിലേക്ക് അവന്റെ അധരം ചേർത്തു വച്ചുകൊണ്ട് നുണഞ്ഞതും അവന്റെ ഫോൺ റിങ് ചെയ്തു.... അത് വക വെക്കാതെ പിന്നെയും അവളുടെ ചുണ്ടുകൾ അവൻ ആവോളം രുചിച്ചുകൊണ്ടിരുന്നു... പിന്നെയും ഫോൺ റിങ് ചെയ്തതും ആമി അവനിൽ നിന്നും കുതറി മാറി... "പോയി ഫോണെടുക്ക് മനുഷ്യ.... " അവനെ കൂർപ്പിച്ചു നോക്കികൊണ്ട് ആമി പറഞ്ഞതും പാതി മുറിഞ്ഞ ദേഷ്യത്തിൽ ഫോൺ എടുത്തു..... "Halo.... " മറുവശത്തുനിന്നും തേങ്ങൽ മാത്രമാണ് കേട്ടത്....

"Halo... Da... അക്കു എന്താ... എന്തിനാ നീ ഇങ്ങനെ കരയുന്നെ..... ഡാ പുല്ലേ കാര്യം പറയെടാ..... " "ദേവാ... ഡാ അവള്.... അ... അഭി..... " പറഞ്ഞു മുഴുവപ്പിക്കാൻ ആക്കാതെ അക്കു പൊട്ടികരഞ്ഞു.... "അ... അവൾക്ക് എന്താ... അഭിക്ക് എന്താ പറ്റിയെ... പറയെടാ....... " "നീ... നീ വേ... വേഗം city ഹോസ്പിറ്റലിലേക്ക് വാ.....ഞാൻ ഇപ്പൊ icu വിന് മുന്നിൽ ഉണ്ട്.... കൂടുതൽ ഒന്നും നീ ഇപ്പൊ എന്നോട് ചോദിക്കരുത്... വേഗം വാടാ.... " തൊണ്ട ഇടറി എങ്കിലും എങ്ങനെയോ പറഞ്ഞൊപ്പിച്ച ശേഷം അക്കു കാൾ കട്ട് ചെയ്തു.... "എന്താ എന്താ പറ്റിയെ അവൾക്ക്.... " ദേവിന്റെ മുഖഭാങ്ങൾ കണ്ടിട്ട് ആമി ടെൻഷനോട് ചോദിച്ചു... "അഭിക്ക് എന്തോ... എന്തോ പറ്റിയിട്ടുണ്ട്.... City ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞു.... നീ വേഗം വാ.... " ഒറ്റശ്വാസത്തിൽ പറഞ്ഞു കൊണ്ട് ദേവ് വണ്ടിയുടെ കീയും പേഴ്സും എടുത്തുകൊണ്ടു പുറത്തേക്ക് ഓടി... പിറകെ തന്നെ ആമിയും....

കാർ അതിവേഗത്തിൽ ഓടിച്ചുകൊണ്ട് ഹോസ്പിറ്റലിലേക്ക് കേറി..... ദേവ് തന്റെ കുഞ്ഞിപ്പെങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് icu ലക്ഷ്യമാക്കി ഓടി... Icu വിന് മുന്നിൽ കൈകൊണ്ട് മുഖം പൊത്തി കുനിഞ്ഞിരുന്നു കരയുന്ന അക്കുവിനെ കണ്ടതും അങ്ങോട്ടേക്ക് ഓടി.... "അക്കു...... ഡാ എന്താ അവൾക്... Icu വിൽ കേറ്റാൻ വേണ്ടി ന്താ എന്റെ കുട്ടിക്ക്.... " ദേവിന്റെ സ്വരം കേട്ടതും അക്കു മുഖമുയർത്തി അവനെ നോക്കി.. തൊട്ടടുത്ത നിമിഷം തന്നെ ദേവിനെ ഇറുകെ പുണർന്നവൻ പൊട്ടി കരഞ്ഞു.... "എന്താടാ.... അവൾക് ഒന്നും ഉണ്ടാവില്ല... നീ എന്താ പറ്റിയതെന്ന് പറയ്... " അവനെ ചേർത്തു പിടിച്ചുകൊണ്ട് ദേവ് പറഞ്ഞു... അക്കു അവനിൽ നിന്നും അകന്ന് മാറിക്കൊണ്ട് icu വിലേയ്ക്ക് ചൂണ്ടി... "അവള്.... അവൾ എന്റെ മുന്നിൽ വച്ചാണെടാ.... എന്റെ കണ്ണുകൊണ്ട് കണ്ടതാണ് ലോറി.... അവളെ..... " പിന്നെയും തളർന്നുകൊണ്ട് അവൻ കസേരയിൽ ഇരുന്നു..... "നോക്കെടാ... നോക്ക്... എന്റെ ദേ.... ദേഹത്ത് മുഴുവൻ അവളുടെ രക്തമാണ്... ഞാൻ.... ഞാൻ കാരണമാണ് എല്ലാം.... "

കൈയ്യിലെയും ഷർട്ടിലെയും blood കാണിച്ചുകൊണ്ട് പറഞ്ഞ ശേഷം അക്കു പൊട്ടികരഞ്ഞുകൊണ്ട് തലയിൽ അടിച്ചു പുലമ്പിക്കൊണ്ടിരുന്നു.... ശെരിയാണ്... അവന്റെ വൈറ്റ് shirt മുഴുവനും രക്തകറയാണ്... കൈയ്യിൽ നിറയെ അവളുടെ കട്ട രക്തം... കേട്ടതിന്റെ നടുക്കത്തിൽ വിറച്ചുനിൽക്കുകയാണ് ആമിയും ദേവും... ആമി icu വിന് മുന്നിൽ നിന്നുകൊണ്ട് വാപൊത്തി കരഞ്ഞു.... ദേവിന്റെ കണ്ണും നിറഞ്ഞിരുന്നു... കേട്ടതിന്റെ നടുക്കത്തിൽ ആവാം കണ്ണുനീർ പോലും താഴേക്ക് പതിക്കാതെ നിൽക്കുന്നു.... നിധിപോലെ കാത്തുസൂക്ഷിച്ച ജീവനായ പെങ്ങൾ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്നത് ഓർക്കുംതോറും ദേവിന് നിയന്ത്രണം പോകും പൊലെ.... അക്കുവിന്റെ അടുത്തായി അവൻ ഇരുന്നു.... വിറക്കുന്ന കൈകളോട് അക്കുവിനെ സമാധാനിപ്പിക്കാൻ നോക്കി.... "ഏയ് കരയാതെടാ... അവൾ വരും... നമ്മുടെ അഭിയല്ലേ.... കു... കുറച്ചു കുറുമ്പ് ഉണ്ടെങ്കിലും അവൾ പാവമാ.... അവൾക്ക് ഒന്നും ഉണ്ടാവില്ല.... നീ... നോ.. നോക്കിക്കോടാ... അവൾ 2 ദിവസത്തിനുള്ളിൽ ഓടിച്ചാടി പഴയതുപോലെ നടക്കും....

നീ ഇങ്ങനെ കരയല്ലേ.... അവ... അവൾക്ക് ഇഷ്ടല്ലാട്ടോ അക്കുവേ ഈ കരയുന്നത്.... വരട്ടെ അവൾ പറഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ... നിന്നെ അവൾ കളിയാക്കി കൊല്ലും നോക്കിക്കോ.... ഇനി കരഞ്ഞാൽ ഞാൻ പറയൂട്ടോ അവളോട്.... " ദേവ് ചങ്ക് പൊട്ടുന്ന സങ്കടത്തിലും അക്കുവിനെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞുകൊണ്ടിരുന്നു.... ആമി അപ്പോഴും കരഞ്ഞുകൊണ്ട് പ്രാർത്ഥനയിൽ ആയിരുന്നു.... Icu വിന്റെ dor തുറന്ന് ഡോക്ടർ വന്നതും ദേവ് അങ്ങോട്ടേക്ക് ചെന്നു.... തളർച്ചയോടെ എണീറ്റുകൊണ്ട് അക്കുവും അവർക്കടുത്തേക്ക് ചെന്നു നിന്നു..... "ഡോ... ഡോക്ടർ ഇപ്പൊ.... " ദേവ് ആയിരുന്നു ചോദിച്ചത്....പ്രതീക്ഷയോടെ മൂന്നുപേരും ഡോക്ടറിലേക്ക് നോട്ടം ഊന്നി... "Sorry...... ജീവൻ രക്ഷിക്കാൻ ആയി.... But.... ഇനി പറയുന്നത് നിങ്ങൾ എങ്ങനെ ഉൾക്കൊള്ളുമെന്ന് അറിയില്ല.... തല നന്നായി ഇടിച്ചിട്ടുണ്ട്.... ഒരുപാട് blood പോയിട്ടുണ്ട്....ജീവൻ തന്നെ രക്ഷപെട്ടത് ഭാഗ്യം... പക്ഷെ ഒരു പ്രശ്നം ഉണ്ട്.... നിങ്ങളുടെ അഭിനന്ദ ഇപ്പോ കോമ സ്റ്റേജിൽ ആണ്... കണ്ണ് അടയും തുറക്കും എന്നല്ലാതെ അവൾ ചലിക്കില്ല.... അവൾക്ക് എല്ലാം കാണാനും അറിയാനും പറ്റും.... എപ്പോ ഇത് ശെരി ആകും എന്ന് പറയാൻ പറ്റില്ല.... അവൾക്ക് വേണ്ടി പ്രാർത്ഥിക്കൂ അല്ലാതെ ഒന്നും ചെയ്യാനില്ല....

പിന്നെ എല്ലാ കാര്യവും ചെയ്യാനായി അവൾക്കാരെങ്കിലും കൂട്ടിനു വേണം എപ്പോഴും.... Ok.. ഇപ്പൊ കാണാൻ പറ്റില്ല... ആർക്കും.... കുറച്ചുകഴിഞ്ഞു റൂമിലേക്ക് മാറ്റും.... അപ്പൊ കാണാം..." അവരോടായി ഡോക്ടർ പറഞ്ഞ ശേഷം തിരികെ icu വിലേക്ക് തന്നെ പോയി.... മണിക്കൂറുകൾക്ക് ശേഷം അഭിയെ റൂമിലേക്ക് മാറ്റിയതും മൂവരും കാണാനായി കയറി.... അവളെ ആ ഒരവസ്ഥയിൽ കാണാൻ അവർക്ക് പറ്റുന്നുണ്ടായിരുന്നില്ല.... തലയിൽ വലിയ ഒരു കെട്ടുണ്ട്.... കൈയ്യും കാലും ഒക്കെ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.... തന്റെ പെണ്ണിനെ കാണുംതോറും അക്കു തളർന്ന് പോയി കൊണ്ടിരുന്നു..... തളർച്ച ബാധിച്ച കണ്ണുകൾ മാത്രം അവൾ ചിമ്മി തുറക്കുന്നതല്ലാതെ ഒന്ന് അനങ്ങുക പോലും ചെയ്യുന്നില്ല... അവൾ എല്ലാം അറിയുന്നുണ്ട് എന്ന് ഉള്ളത് കൊണ്ട് അക്കുവും ആമിയും ദേവും മുഖത്ത് ഒരു കൃത്രിമ ചിരി നിറച്ചു.... ഈ കുട്ടിക്ക് dress മാറ്റികൊടുക്കണം ഒന്ന് പുറത്തേക്ക് ഇറങ്ങിയേ എല്ലാവരും..... ആമി ഒഴികെ മറ്റു രണ്ടാളും പുറത്തേക്കിറങ്ങി..... അൽപ്പം കഴിഞ്ഞതും ആമിയും ഇറങ്ങി....

പൊട്ടികരഞ്ഞുകൊണ്ട് ദേവിന്റെ നെഞ്ചോരം ചേർന്നു.... "എനിക്ക് പറ്റുന്നില്ല ഏട്ടാ... അവളെ ഇങ്ങനെ കാണാൻ.... " ദേവ് അവളെ ചേർത്തു പിടിച്ചുകൊണ്ട് ആശ്വസിപ്പിക്കാൻ ശ്രെമിച്ചു..... "അവളുടെ കൂടെ നിക്കാൻ ഒരു ലേഡി യെ ഏർപ്പാടാക്കണം..... പത്രത്തിൽ കൊടുക്കാം... " ദേവ് പറഞ്ഞതും അക്കു എന്തോ ഉറപ്പിച്ച മട്ടിൽ ദേഷ്യത്തോടെ എഴുനേറ്റു..... "അതിന്റെ ആവിശ്യം ഇല്ല.... ഞാൻ നോക്കിക്കോളാം അവളെ...." അത്രമാത്രം പറഞ്ഞുകൊണ്ട് അവൻ പുറത്തക്ക് പോയി.... കുറച്ചു കഴിഞ്ഞതും അവൻ തിരികെ വന്നു..... അഭിയുടെ അടിത്തിരിക്കുന്ന ദേവിന്റെ കാലിൽ ഒന്ന് തൊട്ട് വണങ്ങി... ദേവും ആമിയും ഞെട്ടികൊണ്ട് പരസപരം നോക്കി..... അഭിയെ നോക്കി കുറച്ചു നേരം നിന്ന ശേഷം പോക്കറ്റിൽ നിന്നും താലി എടുത്തു... അവളുടെ കഴുത്തിലായി ചാർത്തി..... സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ആവാം.... അവളുടെ മിഴികൾ നിറഞ്ഞ് ചെന്നിയിലൂടെ ഒഴുകി ഇറങ്ങി..............  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...