അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 24

 

എഴുത്തുകാരി: നിള കാർത്തിക

ഞാൻ ഒരു ചെകുത്താൻ ആണല്ലേ ഹൃദ്യ....... "" അവളുടെ നെറ്റിയിൽ , നെറ്റി മുട്ടിച്ചു നിന്നു ഭദ്രൻ അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടറി ഇരുന്നു. അതിന് ഉത്തരമായി അവന്റെ നെറ്റിയിൽ ചുണ്ടുകൾ മുദ്രണം ചെയ്യ്തിരുന്നു അവൾ. ""ചില നേരം എനിക്ക് ദേക്ഷ്യം വരുമ്പോൾ എന്റെ അടുത്ത് വരണ്ട നീ.... എനിക്ക് നിയന്ദ്രിക്കാൻ ആവില്ലടി.....എന്തങ്കിലും ചെയ്യ്തു പോകും....... അവളുടെ മുറിവിൽ വിരലാൽ തലോടി ആദ്യമായി ഭദ്രന് നോവുന്നു കുറ്റബോധം തോന്നുന്നു അവൻ സന്തോഷത്തോടെ തിരിച്ചു അറിഞ്ഞു. തന്നിലേക്ക് മാത്രം മിഴികൾ ഊന്നി നിൽക്കുന്നവനിലായി കണ്ണുകൾ ഓടി നടന്നു ദീശരോമത്തിൽ കൈകൾ ഓടിച്ചു അവൾ ആ കണ്ണിന് തുമ്പിൽ വന്നു നിൽക്കുന്ന ഒരു നീർ കണം ചൂണ്ടു വിരലാൽ തൊട്ട് എടുത്തു ഹൃദ്യ. പെരുവിരൽ ഊന്നി അവന്റെ ഇരു മിഴികളിലും കവിളിലും ചുണ്ടുകൾ ഓടി നടന്നു ഹൃദ്യയുടെ. """"ശിവഭദ്രന്റ കോപത്തെ അണക്കാൻ ഒരു മഴ ആയി ഹൃദ്യ എന്നും കാണും.... പറയുകയും അവന്റെ നെഞ്ചിൻ കൂടിലേക്ക് ചിരിയോടെ ചാഞ്ഞു ആ രോമ കാടുകളിലേക്ക് മുഖം അമർത്തി ഉമ്മ വെച്ചു. എനിക്ക് ഒരു ദേക്ഷ്യവും ഇല്ല ഭദ്രേട്ടാ....

ഹൃദ്യ ഒരിക്കലും വിചാരിച്ചത് അല്ല ഭദ്രേട്ടാ എനിക്ക് ഇയാളെ സ്നേഹിക്കാൻ പറ്റുമെന്ന് വെറുത്തു വെറുത്തു ആ വെറുപ്പിനോടുവിൽ പ്രണയം മാത്രേ ഉള്ളൂ ഹൃദ്യ യുടെ ഉള്ളിൽ ശിവ ഭദ്രനോടുള്ള പ്രണയം.... .പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടു ഭദ്രൻ. എനിക്ക് അയാളെ പേടിയാ ഭദ്രേട്ടനെ എന്തങ്കിലും ചെയ്യ്താൽ..... അവളിൽ നിന്ന് വീഴുന്ന ഓരോ വാക്കുകളും കേട്ട് അവളുടെ മുടിയിലൂടെ തലോടി കൊണ്ട് ഇരുന്നു ഭദ്രൻ. അവൻ എന്നെ ആണ് പേടിക്കേണ്ടത്......അത് അയാൾക്കു ഞാൻ അറിയിച്ചു കൊടുക്കും.....എന്റെ ഉണ്ണിയെ എന്നിൽ നിന്നു അകറ്റാൻ നോക്കിയാൽ...... എനിക്കും അതാ പേടി അയാൾ എന്തങ്കിലും ചെയ്യുമോ എന്നല്ല......ഭദ്രേട്ടൻ എന്തങ്കിലും ചെയ്യുമോ എന്നാണ്....... പറയുകയും അവനിലെ പിടിത്തം മുറുക്കി അതിന് ഉത്തരമായി ഒന്ന് ചിരിച്ചു ഭദ്രൻ. ""ഭദ്രേട്ടാ മുത്തശ്ശി യോട് എല്ലാം പറഞ്ഞു കൂടെ........

""പറ്റില്ലടി എനിക്ക് .... ഭദ്രൻ കണിശ കാരൻ ആണ് തെമ്മാടി ആണ് എന്നാൽ ഉണ്ണിയുടെ കാര്യത്തിൽ സ്വാർത്ഥനും ആണ് അവൻ നമ്മുടെ ആരും അല്ല എന്ന് മുത്തശ്ശി അറിഞ്ഞാൽ പിന്നെ എന്ത് ഉണ്ടാകും എന്ന് അറിയില്ല എനിക്ക്......പൊറുക്കില്ല മുത്തശ്ശി..... അതിന്റെ പേരിൽ അവനെ നഷ്ടപെടേണ്ടി വന്നാൽ അത്രയ്ക്ക് ഇഷ്ട്ടം ആടി എനിക്ക് അവനെ.....മനസ്സ് അറിഞ്ഞു അവനെ ഒന്ന് സ്നേഹിക്കൻ പേടിയാ എനിക്ക്...... നഷ്ടപെടുമോ എന്ന പേടി...... പറയുമ്പോൾ ഒരിക്കലും നിറയാത്ത ആ കണ്ണുകൾ നിറയുന്നതും വാക്കുകൾ മുറിയുന്നതും അറിഞ്ഞു ഹൃദ്യ. 🥀🖤 രമേ.... നീ എങ്കിലും എന്നോട് പറ എന്താ സംഭവിച്ചത് എന്ന്...... രമ യുടെ അടുത്തായി ചെന്നു ചോദിച്ചു മുത്തശ്ശി അവർ എന്ത് പറയണം എന്ന് അറിയാതെ വിരലുകൾ ഞെരടി. ഞാൻ എന്ത് തെറ്റ് ചെയ്യ്തിട്ട അമ്മേ ഞാൻ ഉണ്ണിയെയും കൂട്ടി പോകുവാ..... ഞങ്ങൾക്ക് ഇങ്ങനെ അഭയാർത്ഥി കളെ പോലെ കഴിയാൻ വയ്യ.....എന്റെ കുഞ്ഞിനേയും കൊണ്ട് ഞാൻ പോകുവാ...... അവർ പറഞ്ഞു കൊണ്ട് കരയാൻ തുടങ്ങി. നീ... വേണമെങ്കിൽ പൊയ്ക്കോ പക്ഷെ ഉണ്ണി അവനെ വിട്ട് തരത്തില്ല രമേ.....

അവരുടെ സ്വരം കടുത്തു. ""ഓ..... എല്ലാവർക്കും ഉണ്ണിയെ മതി മകന്റെ അല്ല എന്ന് അറിഞ്ഞാൽ പിന്നെ ഈ തള്ള എന്നെ ഇവിടെ പൊറുപ്പിക്കതില്ല അതിന് മുന്പേ എന്തങ്കിലും ചെയ്യണം ""മനസ്സിൽ ഓർത്തുകൊണ്ട് അവർ കൈയിൽ ഇരുന്ന സാരി ബെഡിലേക്ക് എറിഞ്ഞു ഞാൻ പറഞ്ഞത് നീ കേട്ടില്ല എന്ന് ഉണ്ടോ രമേ...... ഓ കേട്ടൂ...... അത് എങ്ങനെ ആ അമ്മേ ശരി ആകുന്നെ അവൻ എന്റെ യും ശേഖർ ഏട്ടന്റെയും ഒറ്റ മോനാ...... ആ ഓർമ്മ നിനക്കും ഉണ്ടാകണം രമേ..... പറഞ്ഞു കൊണ്ട് അവരെ രൂക്ഷമായി നോക്കി യിട്ട് പോയിരുന്നു മുത്തശ്ശി. 🖤 രാത്രിയോടെ എത്തി ഇരുന്നു അഭിയുടെ വീട്ടിൽ ഹൃദ്യ യും ഭദ്രനും. അച്ചന്റെ അടുത്തായി കുറച്ചു നേരം ഇരുന്നു സിന്ധുവിന്റെയും സുധി യുടെയും രൂക്ഷമായ നോട്ടത്തെ പാടെ അവഗണിച്ചിരുന്നു അവൾ. അച്ഛന്റെ മുഖം ഒരു നോവായി നെഞ്ചിൽ നിന്നു. ആ രാത്രി മുഴുവനും അവൾക്കു അരികിലായി ഇരുന്നു ഭദ്രൻ.

രാവിലെ ശവദാഹം കഴിഞ്ഞു പോരാൻ ആയി ഇറങ്ങി ഹൃദ്യ നെഞ്ചകം വല്ലാതെ നീറുന്നത് അറിഞ്ഞു അവൾ അച്ഛന് സഹിക്കാൻ കഴിയാത്ത എന്തങ്കിലും നടന്നിട്ടുണ്ടാവാം അതുകൊണ്ട് ആകാം സ്വയം ജീവൻ കളഞ്ഞത് ആ ഓർമ്മകൾ കുത്തി നീറ്റുന്നത് അറിഞ്ഞു അവൾ .ജീപ്പിന്റെ അടുത്തേക്ക് നടന്നിരുന്നു ഭദ്രൻ അവൾ അവന്റെ പുറകെ നടന്നതും ആരോ അവളുടെ കൈയിൽ പിടിച്ചു വലിച്ചിരുന്നു ഒരു ഭിത്തിയുടെ മറവിലേക്കു മാറ്റി നിർത്തി ഇരുന്നു അവളെ. ""സുധി വിട്.... എന്റെ കൈ.... കോപത്തോടെ തന്റെ മുമ്പിൽ നിൽക്കുന്നവനെ നോക്കി ഹൃദ്യ. എന്താടി പിടക്കുന്നെ.... അവനെ കണ്ടാണ് നീ നേഹളിക്കുന്നത് എങ്കിൽ അവനു ഇനി അധികം ആയുസ് കാണില്ല അയാള് അവനെ തീർക്കും.... പിന്നെ നിന്നെ എന്ത് ചെയ്യണം എന്ന് സുധിക്കു അറിയാം....... പറഞ്ഞു കൊണ്ട് അവളുടെ കൈ വിട്ടതും അവന്റെ കവിളിൽ ആഞ്ഞു അടിച്ചിരുന്നു അവൾ. എന്താടാ പട്ടി...

പറഞ്ഞെ നീ ഭദ്രേട്ടന്റെ ദേഹത്തു ഒരു മണൽ തരി പോലും ഇടില്ല നീ....... നിന്നെ പച്ചക്ക്‌ കത്തിക്കും ഭദ്രേട്ടൻ..... ഓർത്തോ നീ...... കിടന്നു വിളയാതടി..... അവനെ കൊന്ന് നിന്റെ ദേഹത്തു കൂടി ഒരു കയറ്റം കയറും സുധി...... ഒരു മിന്നൽ പോലെ തന്റെ മുമ്പിലൂടെ മാറുന്നത് കണ്ടതും ഞെട്ടലോടെ നോക്കി.തെറിച്ചു വാഴ ചുവട്ടിൽ കിടക്കുന്നവനെയും അവനെ ചെന്നു കുത്തിനു പിടിച്ചു എഴുനേൽപ്പിക്കുന്നഭദ്രനിലേക്കും കണ്ണുകൾ പാഞ്ഞു. എന്താണ് നടന്നത് എന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല അവൾക്ക്. അവനെ ചുവരിലേക്ക് ചേർത്തു നിർത്തി പിൻകൈയാൽ കഴുത്തിൽ അമർത്തിപിടിച്ചു ശിവഭദ്രൻ. എന്താടാ പന്നി നീ പറഞ്ഞത്...... നീ ഒന്ന് കയറി നോക്കടാ....... പറഞ്ഞതും മുട്ട് കാൽ പൊക്കി അവന്റെ അടിനാഭിയിൽ തൊഴിച്ചിരുന്നു അലറി വിളിച്ചു നിലത്തേക്ക് ഇരുന്നു തല പെരുക്കുന്ന പോലെ തോന്നി സുധി ക്ക്‌ അലറി കരച്ചിൽ കേട്ട് ആളുകൾ ഓടി കൂടി സിന്ധുവും ഓടി വന്നിരുന്നു

. ""എടാ കാലമാടാ നീ എന്റെ കുഞ്ഞിനെ കൊന്നോ...... അവർ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നില്ല ഭദ്രൻ. സുധിയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു കിണറിന്റെ അടുത്തേക്ക് കൊണ്ട് പോയി കിണർ മൂടി ഇരുന്ന വല ഇടം കൈയാൽ വലിച്ചു പറിച്ചു അവനെ തലയോടെ കമത്തി നിർത്തി വെപ്രാളംത്തോടെ ഭദ്രന്റെ കൈയിൽ കിടന്നു പിടച്ചു സുധി. ഭദ്രാ വേണ്ട ഇനി അവനും ഞാനും ഒന്നിനും വരില്ല...... എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ എനിക്ക് അവനെ ഉള്ളു.... പറഞ്ഞതും അവർ ഭദ്രന്റെ കാലിലേക്ക് വീണിരുന്നു , കാല് പെട്ടന്ന് പിൻവലിച്ചു അവൻ സുധിയെ വലിച്ചു നിലത്തേക്ക് ഇട്ടു. "ഇനി എന്റെ പെണ്ണിന്റെ കൺ മുമ്പിൽ തള്ളയും മോനും വന്നാൽ കാല് കുത്തി നടക്കില്ല ഇവൻ.......ഞാൻ ക്ഷമിക്കുന്നത് ആ കത്തി അമരുന്ന ആ മനുഷ്യനെയും അഭിയേയും ഓർത്താണ് അല്ലങ്കിൽ ആദ്യമായി ഇവളുടെ ദേഹത്തു കൈ വെച്ച അന്നേ തീർത്തേനെ ഇവനെ ഞാൻ.......എപ്പോഴും അത് ഉണ്ടാകില്ല ഇനി ഞങ്ങളുടെ ജീവിതത്തിലേക്ക് കയറി വരരുത് അത് ആരുടെ വാക്ക്‌ കെട്ടിട് ആണെങ്കിലും........

അതും പറഞ്ഞു അരണ്ടു നിൽക്കുന്നവളുടെ കൈയിൽ പിടിച്ചു നെഞ്ചിലേക്ക്‌ വലിച്ചു ചേർത്തു. ഇനി മുതൽ ഇവൾ നിങ്ങളുടെ ആരും അല്ല..... അതുകൊണ്ടു ബന്ധം പുതുക്കാൻ വരണ്ട..... മര്യാദക്ക്‌ പണി എടുത്തു ജീവിച്ചോ....... രവീന്ദ്രന്റെ വാക്ക് കേട്ട് തുള്ളിയാൽ ദേ അതുപോലെ കത്തും മോൻ....... പറഞ്ഞു മനസിലാക്കിയെക്ക് മോനെ....... പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ചു നടന്നിരുന്നു. ""എൽദോ വണ്ടി എടുക്കടാ......"" ജീപ്പിലേക്ക് കയറി കൊണ്ട് പറഞ്ഞു ഭദ്രൻ. ആ ജീപ്പ് അവിടം കടന്ന് പോകുന്നത് തളർച്ച യോടെ നോക്കി നിന്നു അവർ. ഇനി ഒന്നിനും പോകണ്ട മോനെ.....നമ്മൾ അവളോട് ചൈയ്തത് അറിഞ്ഞിട്ട് ആണ് നിന്റെ അച്ഛൻ ആത്മഹത്യ ചെയ്തത് എന്ന് അറിഞ്ഞാൽ പിന്നെ അവൻ തീർക്കും നിന്നെ......അവൻ ഒരു ചെകുത്താനാ കൊല്ലും.....അവൾ എവിടെ എങ്കിലും പോയി തുലയട്ടെ......അയാളിനി ഫോൺ വിളിച്ചാൽ എടുക്കണ്ട...... സിന്ധു അതും പറഞ്ഞു കൊണ്ട് അവനെ താങ്ങി എഴുനേൽപ്പിച്ചതും അടിവയറ്റിലൂടെ കുത്തി കയറിയ വേദനയിൽ വയർ അമർത്തി ഇരുന്നു അവൻ. 🥀🖤

ഭദ്രന്റെ തോളിൽ തല വെച്ചു കിടന്നു രണ്ടു പേരുടെയും കൈ വിരലുകൾ പരസ്പരം പരിഭവം പറഞ്ഞു കൊണ്ട് ഇരുന്നു. ""അണ്ണാ ഉണ്ണി വിളിച്ചിരുന്നു.... അണ്ണനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു ""ഞാൻ വിളിച്ചോളാം..... ഇവളെ വീട്ടിൽ ഇറക്കിയിട്ട് ഞാൻ ഓഫീസ് വരെ പോകുവാണ് നീ പാലക്കാടിനു വിട്ടോ ഉണ്ണി തന്നെ അല്ലേ ഉള്ളു അവൻ ഒരു കാരണവശാലും ഉടനെ ഇങ്ങോട്ട് വരരുത്.....അതിന് മുൻപ് എല്ലാത്തിനും ഒരു തീരുമാനം എടുക്കണം എനിക്ക്.... പറയുമ്പോൾ ഭദ്രന്റെ കണ്ണുകൾ കുറുകി. ഹൃദ്യ.... താൻ ഇറങ്ങിക്കോ ..... ഞാൻ കുറച്ചു താമസിക്കും...... പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തലോടി ഭദ്രൻ ,ഇറങ്ങാതെ വിരലുകൾ കൊരുത്ത് കണ്ണുകൾ താത്തി ഇരുന്നു അവൾ തള്ളവിരലാൽ കൺതടത്തിൽ തലോടി കൊടുത്തു ഭദ്രൻ. രണ്ടു പേരുടെയും നോട്ടം കണ്ടതും കുസൃതി ചിരിയോടെ ജീപ്പിൽ നിന്ന് ഇറങ്ങി പോയിരുന്നു എൽദോ ""പോകണ്ട ഭദ്രേട്ടാ എനിക്ക് എന്തോ....."" ഞാൻ വേഗം വരും ആ അരവിന്ദൻ അയാളെ ഇനി വെച്ച് പൊറുപ്പിക്കാൻ പറ്റില്ല...... പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ മുത്തി. ജീപ്പിൽ നിന്ന് ഇറങ്ങുമ്പോൾ എന്തിനു എന്ന് അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു. അകന്നു പോകുന്നവനെ നോക്കി നിന്നു പിന്നെ അകത്തേക്ക് കയറി.

പെങ്ങളെ ഞാൻ വീട്ടിൽ പോയി തുണി ഒക്കെ എടുത്ത് വരാം..... എന്തങ്കിലും ആവശ്യം ഉണ്ടങ്കിൽ വിളിച്ചാൽ മതി ട്ടോ..... അതും പറഞ്ഞു എൽദോ പോയിരുന്നു ഹൃദ്യ അകത്തെക്കും എന്തോ നെഞ്ചിൽ ഒരു ഭാരം പോലെ തോന്നിയതും ബെഡിലേക്ക് കിടന്നു. 🖤🥀 ആ ആശുപത്രി വരാന്തയിലൂടെ പായുമ്പോൾ ആദ്യമായി തന്റെ കാലുകൾ വിറ കൊള്ളുന്നത് അറിഞ്ഞു ശിവഭദ്രൻ. മനസ്സ് പറയുന്നിടത്തു കാല് ഉറക്കാത്ത പോലെ ഒരിക്കലും നിറഞ്ഞു തുളുമ്പാത്ത ആ മിഴികൾ ഒഴുകി കവിളിനെ തഴുകി.അകലെ നിന്നെ കണ്ടു icu വിന്റെ മുമ്പിൽ ചുവരിൽ ചാരി നിൽക്കുന്ന എൽദോയെ. ഓടി ചെന്നു ആ കൈകളിൽ പിടിച്ചു ഭദ്രൻ ദേഹ മാകെ പുരണ്ടിരിക്കുന്ന അവന്റെ ദേഹത്തെ ചോരയിലേക്കും പേടിച്ചു അരണ്ട മുഖത്തെക്കും നോക്കി ചോരയുടെ മടുപ്പിക്കുന്ന മണം തലയ്ക്കുള്ളിലേക്ക് ഇരച്ചു കയറി ശിവഭദ്രന്റെ തലക്കുള്ളിലൂടെ മിന്നൽ പാഞ്ഞു. ""അണ്ണാ....... " അത്......."" പറയുകയും അവന്റെ നെഞ്ചിലേക്ക് വീണു എൽദോ, ദേഹമാകെ തളർന്നു ഭദ്രന്റെ ആദ്യമായി ഭദ്രൻ തോറ്റു പോകുക ആണന്നു തോന്നി ഭദ്രന്. ""ഹൃദ്യ...... യുടെ കൂടെ ആരാ ഉള്ളത്....."" ഒരു നേഴ്സ് വന്നു ചോദിച്ചതും അവരുടെ അടുത്തേക്ക് പാഞ്ഞു ചെന്നിരുന്നു അവൻ.........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...