അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 5

 

എഴുത്തുകാരി: നിള കാർത്തിക

അച്ഛന്റെ കൂടെ ആശുപത്രിയിൽ അമ്മ നിന്നോളാം എന്ന് പറഞ്ഞതു കൊണ്ടു ഹൃദ്യ അവിടെ നിന്നു ഇറങ്ങി. വീട്ടിലേക്കു പോകാൻ വേണ്ടി ഇറങ്ങിയതും കണ്ടു തന്നെയും കാത്ത് നിൽക്കുന്ന എൽദോയെ. പെങ്ങളെ.... വാ ഞാൻ കൊണ്ട് ആക്കാം.......അണ്ണൻ പറഞ്ഞിരുന്നു...... വാ കയറു.... ""വേണ്ട ഞാൻ പൊക്കോളാം..... അതും പറഞ്ഞു മുന്പോട്ട് നടന്നു. ""കയറു പെങ്ങളെ.... ഒരു ആങ്ങളയെ പോലെ കാണാം എല്ലാം എടുത്തു അകത്തു വെയ്ക്കണ്ടേ..... മഴ ക്ക് മുന്പേ പോകാം..... അതും പറഞ്ഞു കാറിന്റെ door തുറന്നു. ഒരു നിമിക്ഷം എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു പിന്നെ ഒന്നും മിണ്ടാതെ കാറിലേക്ക് കയറി. പെങ്ങളെ.... അണ്ണൻ അത്ര ദുഷ്ടൻ ഒന്നും അല്ലാട്ടോ.... കുറച്ചു വാശിയും കോപവും ഉണ്ടന്നെ ഉള്ളൂ..... ""എനിക്ക് അയാളെ കുറിച്ച് ഒന്നും കേൾക്കണ്ട..... പ്ലീസ്‌.... അതും പറഞ്ഞു കാതുകൾ പൊത്തി. അവൾക്ക് അവന്റെ പേര് പോലും അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് മനസിലായി എൽദോ പിന്നെ ഒന്നും പറഞ്ഞില്ല. എൽദോയും കൂടി പെട്ടന്ന് സാധനങ്ങൾ എടുത്തു വെച്ചു ഹൃദ്യ.

""എന്നാൽ ഞാൻ പോകുവാ പെങ്ങളെ..... നാളെ വരാം....പെങ്ങള് തന്നെ നിൽക്കുവോ ഇവിടെ ഞാൻ നിൽക്കണോ..... വേണ്ട...... ഞാൻ നിന്നോളം....എനിക്ക് ആരും കൂട്ട് വേണ്ട..." . അതും പറഞ്ഞു അകത്തേക്ക് കയറി കതകു അടച്ചു ദേക്ഷ്യത്തോടെ ബാഗ് നിലത്തേക്കു വലിച്ചു എറിഞ്ഞു, ഊർന്നു ഇരുന്നു കരഞ്ഞിരുന്നു നെഞ്ച് വിങ്ങി പൊട്ടുന്ന പോലെ തോന്നി അവൾക്കു. ""എന്തിനാ ഞാൻ ജീവിക്കുന്നേ അയാളുടെ ഭാര്യ ആകുന്നതിലും ഭേദം മരിക്കുന്നതാ....... ഞാൻ വരുവാ അഭി.... ഞാൻ......."" മുഖം തുടച്ചു എഴുനേറ്റു അടുക്കളയിലേക്ക് നടന്നു സ്ലാബിൽ ആകെ പരതി കത്തിയിൽ കൈ ഉടക്കിയതും കൈ തണ്ടയിലേക്ക് മുറുക്കെ അമർത്തി കത്തി തൊലിയിൽ അമർന്നതും കണ്ണുകൾ ഇറുകി അടച്ചു അച്ഛന്റെ ദയനീയ മുഖം കൺ മുമ്പിൽ നിന്നുഅമ്മയുടെ കരയുന്ന മുഖവും പെട്ടന്ന് കണ്ണ് വലിച്ചു തുറന്നു കത്തി കൈയിൽ നിന്ന് താഴെ വീണു. ഇല്ല... ഞാൻമരിച്ചു കൂടാ..... അയാൾ എന്റെ അഭിയുടെ അച്ഛനെയും അമ്മയെയുംഅയാൾ ഇറക്കി വിടും അവർ എന്ത് ചെയ്യും... ഞാൻ മകൾ അല്ലേ അവരുടെ..... അതേ ഹൃദ്യ ജീവിച്ചിരിക്കുമ്പോൾ അവർ തെരുവിൽ ഇറങ്ങി കൂടാ......

ഇറങ്ങി കൂടാ...... കണ്ണ് നീർ അമർത്തി തുടച്ചു സാരി തുമ്പാൽ കൈയിൽ അമർത്തി കെട്ടി, ആകെ ഒരു പരവേശം തോന്നി അവൾക്കു ഗ്ലാസ്‌ എടുത്തു പൈപ്പ് തുറന്നു വെള്ളം പിടിച്ചു വായിലേക്ക് കമത്തി അത് വരണ്ട തൊണ്ടയെ നനച്ചു ഇറങ്ങി. ആകെ മൊത്തം ദേഹം തളരുന്ന പോലെ തോന്നി ഹൃദ്യക്ക് എപ്പോഴോ കിടന്നു മയങ്ങി പോയിരുന്നു. വയറിലൂടെ എന്തോ ഇഴയുന്നപോലെ തോന്നിയതും ചാടി എഴുനേറ്റു അപ്പോഴേക്കും കരുത്ത് ആർന്ന കൈ അവളുടെ വാ പൊത്തി ഒരു ഞെട്ടലോടെ കണ്ടു തന്നിലേക്ക് അമരാൻ വരുന്ന സുധിയെ. അവന്റെ ദേഹം മൊത്തമായും അവളിലേക്കു അമർന്നു രണ്ടു കൈ യാലും അവന്റെ നെഞ്ചിൽ ആഞ്ഞു അടിച്ചു അവൾ എന്നാൽ മുറിവിന്റെ വേദന യും അവന്റെ ശക്തിയും അവളെ തളർത്തി.അവളുടെ ദേഹത്തേക്ക് കയറി കിടന്നിരുന്നു അവൻ മുഖം അവളുടെ കഴുത്തു ഇടുക്കിലേക്ക് ആർത്തിയോടെ അമർത്തി ഒന്ന് അലറി കരയാൻ തോന്നി എങ്കിലും നിസ്സഹായ ആയി കിടന്നു കരച്ചിൽ ചീളുകൾ തൊണ്ട കുഴിയിൽ കുടുങ്ങി കിടന്നു. പല്ലുകളാൽ അവളുടെ കഴുത്തിൽ അമർത്തി കടിച്ചു അവൻ വേദന യാൽ ഒന്ന് പുളഞ്ഞു

എല്ലാം തീർന്നു എന്ന് തോന്നി അവൾക്കു കണ്ണുകൾ ഇറുകി അടച്ചു തന്റെ മാറിൽ നിന്നു സാരി മാറുന്നത് അറിഞ്ഞു അവൾ. ആ സമയം കാളിങ് ബെൽ കേട്ടതും അവളിൽ നിന്നു ശ്രെദ്ധ മാറി പോയി സുധിയുടെ ആ സമയം മുട്ട് ഉയർത്തി അവന്റെ കാലിടുക്കിൽ ഇടിച്ചിരുന്നു പുറകോട്ടു വേച്ചു പോയ അവനെ തള്ളി കതകു തുറന്നു ഓടി സാരി തുമ്പ് മാറിൽ നിന്നു മാറി നിലത്തു വീണിരുന്നു ഓടി ചെന്നതും ആരുടയോ നെഞ്ചിലേക്ക് മുഖം അടിച്ചു നിന്നു അവൾ ഇരു കൈ യാലും അയാളെ പൊതിഞ്ഞു പേടിച്ചു ആ നെഞ്ചിൽ മുഖം അമർത്തി നിന്നു. എന്നെ..... എന്നെ..... ഇയാൾ...... പറയുകയും വിതുമ്പുകയും ആയിരുന്നു അവൾ. അവളുടെ പുറകെ ഓടി വന്നതും മുമ്പിൽ നിൽക്കുന്ന ആളെ കണ്ടതും വിറങ്ങലിച്ചു നിന്നു സുധി, ഒരു കൈ യാൽ അവളെ പിടിച്ചു കൊണ്ടു സുധിയുടെ നെഞ്ചിലേക്ക് ചവിട്ടി വീഴ്ത്തി ഇരുന്നു ഒരു അലർച്ച യോടെ അവൻ നിലത്തേക്ക് വീണതും. താൻ ആരുടയോ കരങ്ങളിൽ ആണെന്ന് അറിഞ്ഞതും ഞെട്ടി മാറി ഹൃദ്യ , കാണുന്നത് തന്നെയും കടന്നു സുധി യുടെ അടുത്തേക്ക് കുതിക്കുന്ന ശിവഭദ്രനെആണ്. ""പെങ്ങളെ.... ഇന്നാ....""

അതും പറഞ്ഞു എൽദോ നിലത്തുകിടന്ന സാരി ദേഹത്തേക്ക് ഇടുമ്പോളാണ് തന്റെ സാരി തുമ്പ് തന്നിൽ നിന്നു വേർപെട്ടത് അറിഞ്ഞത് എൽദോ യുടെ കൈയിൽ നിന്നു സാരി മേടിച്ചു ദേഹത്തു പൊതിഞ്ഞു പിടിച്ചു. അപ്പോഴേക്കും സുധിയുടെ കഴുത്തിനു കുത്തി പിടിച്ചു പോക്കി എടുത്തിരുന്നു ഭദ്രൻ. ""ഭദ്രന്റ സ്വത്തിൽ കേറി നിരങ്ങാൻ വരുന്നോടാ നാറി.......എന്ത് ധൈര്യം ഉണ്ടായിട്ടാ...... പറഞ്ഞതും അവന്റെ കവിളിൽ മാറി മാറി അവന്റെ കൈ വീണിരുന്നു. """ഇവൾ ഭദ്രന്റെ മുതൽ......എന്റെ ഭാര്യ ആകാൻ പോകുന്നവൾ അവളെ തൊടാൻ ഉള്ള അവകാശം ഭദ്രന് മാത്രം.......ഭദ്രന്റെ മാത്രം മുതൽ...... ഇനി ഇവളുടെ ദേഹത്തു കൈ വെച്ചാൽ ഈ കൈ ഇങ്ങു എടുക്കും ഭദ്രൻ...... പറഞ്ഞു കൊണ്ട് കൈ പിടിച്ചു പുറകോട്ട് തിരിച്ചിരുന്നു, അലറി നിലവളിച്ച അവന്റെ വായിലേക്ക് അവിടെ കിടന്ന ഒരു തുണി എടുത്തു തിരികി കേറ്റി ഇരുന്നു ഭദ്രൻ. വേദന എടുത്തു ഞെളിപിരി കൊണ്ട് നിലത്തേക്ക് വീണു. എൽദോ ഇവനെ പോക്കി എന്റെ ജീപ്പിലേക്ക് ഇടടാ ...... അതും പറഞ്ഞിട്ട് ഹൃദ്യ യുടെ നേരെ തിരിഞ്ഞു ,

""ഇവൻ പറഞ്ഞത് അല്ലേടി ഇവിടെ നിൽക്കാം എന്ന് അപ്പോൾ നിനക്ക് അഹങ്കാരം..... ഇപ്പോൾ ഞാൻ വന്നില്ലെങ്കിൽ കാണാമായിരുന്നു........ ഒന്നും മിണ്ടാതെ നിന്നു അവൾ കാരണം പറയാനും ഒന്നുമുണ്ടായിരുന്നില്ല. എൽദോ ഒരു കവർ കൊണ്ടു വന്നു അവളെ എല്പിച്ചു അത് ഹൃദ്യ ക്ക് നേരെ നീട്ടി ഭദ്രൻ. അവനെ നോക്കാതെ മുഖം തിരിച്ചു നിന്നു അവൾ ബലം ആയി അവളുടെ കൈയിൽ കവർ വെച്ചു കൊടുത്തു അവൻ. ""നാളെ ഉടുക്കാൻ ഉള്ള സാരിയും സ്വർണ്ണവും ആണ്......എൽദോ കാറും കൊണ്ട് വരും ഒരുങ്ങി നിന്നോണം.......ഇവനെ ഞാൻ അങ്ങ് കൊണ്ടു പോകുവാ...... അതും പറഞ്ഞു മുണ്ടും കുത്തി നടന്നു പോകുന്നവനെ ഒരു മരവിപ്പോടെ നോക്കി നിന്നു അവൾ. അയാൾ വിലക്ക് വാങ്ങിയ ഒരു വസ്തു മാത്രം ആണ് താൻ എന്ന് മനസിലായി അവൾക്കു സാരി നെഞ്ചോടു ചേർത്തു പിടിച്ചു ബാത്‌റൂമിൽ കയറി shower തുറന്നു മുമ്പിൽ നിന്നു വെള്ളം അരിച്ചു ഇറങ്ങുമ്പോൾ പൊള്ളി പടരുന്ന പോലെ തോന്നി ഹൃദ്യ ക്ക് അവന്റെ ദേഹം അമർന്ന തന്റെ ശരീരത്തോട് അറപ്പും അവന്റെ പല്ലുകൾ അമർന്ന ഇടം നീറി അവൾക്കു,

അവളിൽ നിന്നു ഒഴുകിയ കണ്ണീരും ആ വെള്ളത്തോടൊപ്പം ഒന്നായി ഒഴുകി നാളെ താൻ മറ്റൊരു ചെകുത്താന്റെ കൈയിൽ കിടന്നു പിടഞ്ഞു തീരേണ്ടത് ആണെന്ന് ഉള്ള ചിന്ത അവളെ പൊള്ളിച്ചു. കുളികഴിഞ്ഞു ഇറങ്ങി അമ്മയുടെ ഫോണിലേക്ക് വിളിച്ചു. അച്ഛൻ കുത്തി വെയ്‌പിന്റെ ക്ഷീണത്തിൽ ഉറങ്ങുക ആണെന്ന് പറഞ്ഞു നാളെ ഡിസ്ചാർജ് ആകുമ്പോൾ എങ്ങോട്ട് പോകും എന്ന് പറഞ്ഞു കുറെ അലച്ചു കരഞ്ഞു.ഭദ്രൻ വീട് തിരിച്ചു തന്നു എന്ന് മാത്രം പറഞ്ഞു, അതിശയത്തോടെ എങ്ങനെ എന്ന് ചോദിച്ചു എങ്കിലും പറഞ്ഞില്ല ഞാൻ എന്തിന് പറയണം അച്ഛൻ അറിഞ്ഞാൽ സമ്മതിക്കില്ല അതുകൊണ്ട് മറച്ചു പിടിച്ചു. അന്ന് കിടന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല ഹൃദ്യ ക്ക് അഭിയുടെ ഫോട്ടോ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു അവൾ. രാവിലെ എഴുനേറ്റു കുളിച്ചു അയാൾ തന്നിട്ട് പോയ സാരി ഉടുത്തു ഗ്രേപ്പ് കളറിൽ സ്റ്റോർൺ വർക്ക്‌ ഉള്ള സാരി ആയിരുന്നു അത് മാത്രം ഉടുത്തു ഇറങ്ങി സ്വർണതിന്റെ പെട്ടി തുറന്നു പോലും നോക്കിയില്ല അവൾ അത് ഒരു കവറിൽ ആക്കി മുറി പൂട്ടി ഇറങ്ങി അവൾ. 🥀🖤

""ആ... ഏട്ടൻ രാവിലെ എങ്ങോട്ടാ കുളിച്ചു ഒരുങ്ങി...... മുകളിൽ നിന്നു ഒരുങ്ങി ഇറങ്ങി വരുന്ന ഭദ്രനോട് ചോദിച്ചു കൊണ്ടു സോഫയിൽ നിന്നു എഴുനേറ്റു ഉണ്ണി എന്ന ഗൗതം ഭദ്രന്റെ അനിയൻ. അത് ഒരു അത്യാവശ്യ കാര്യം ഉണ്ടു അതാ......നീയും പോരെ ..... അവന്റെ തോളിൽ തട്ടി ചിരിയോടെ പറഞ്ഞു ഭദ്രൻ. .. പൂജമുറിയിൽ ഇരുന്നു പ്രാർത്ഥിക്കുന്നമുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു അവൻ അവരെ വട്ടം കെട്ടി പിടിച്ചു. എന്താ കണ്ണാ രാവിലെ നീ എങ്ങോട്ടാ...... ""അത് എന്റെ മുത്തശ്ശിക്ക് ഒരു സമ്മാനം ആയി വരുന്നുണ്ട് ഈ ഭദ്രൻ എന്റെ മുത്തശ്ശി ഏറ്റവും ആഗ്രഹിച്ച ഒരു സമ്മാനം.......ഭദ്രൻ നേടി തരും എന്ത് വില കൊടുത്തും......."" ......കണ്ണാ..... മുത്തശ്ശി ക്ക് ഒരു ആഗ്രഹമേ ഉള്ളൂ.... അത് നീ സമ്മതിക്കുകയും ഇല്ലല്ലോ...... അതിനു മറുപടി ആയി ആ കവിളിൽ ഒന്ന് മുത്തി അവൻ.. കാർ മുമ്പിൽ നിന്നു മാഞ്ഞതും മുത്തശ്ശിയുടെ അടുത്തേക്ക് വന്നു രമ. """എന്തോ ഒരു തരികിട ഒപ്പിക്കാൻ ഉള്ള പോക്കാണ് കാണുമ്പോൾ അറിയാം അതിനു എന്റെ ഉണ്ണിയെ എന്തിന് ആണാവോ കൂട്ടിയത്...... രമ ഇഷ്ട്ടപെടാതെ പറഞ്ഞു.

""ഉണ്ണി നിന്റെ മകൻ മാത്രം അല്ല അവന്റെ അനിയൻ കൂടെ ആണ് അത് ഓർത്താൽ കൊള്ളാം....... 🥀 എൽദോ ആണ് കാർ ഓടിച്ചത്. ""അല്ല ഏട്ടാ...... എന്ത് സമ്മാനം ആണ് മുത്തശ്ശിക്ക് വില പിടിപ്പുള്ളതു വല്ലതും ആണോ.... ഉണ്ണി ഭദ്രനോട് ചേർന്നു ഇരുന്നു ചോദിച്ചു. ""ഭദ്രന്റെ ജീവിതത്തിലെ ഏറ്റവും വില പിടിച്ച ഒരു കച്ചവടം നഷ്ടം ആണെങ്കിലും മുത്തശ്ശി ക്ക് വേണ്ടിമാത്രം ......... അത് എന്ത് വസ്തുവാ..... മുത്തശ്ശി ഞെട്ടുവോ ഏട്ടാ...... മുത്തശ്ശി മാത്രം അല്ല....നിന്റെ അമ്മയും പിന്നെ നാട്ടുകാരും മൊത്തം ഞെട്ടും പിന്നെയാ...... എൽദോ ആണ് അത് പറഞ്ഞത്. ""ചിലക്കാതെ വണ്ടി ഓടിക്കടാ പന്നി....... അതും പറഞ്ഞു അവന്റെ തോളിൽ അടിച്ചു ഭദ്രൻ. ""അത് എന്തോന്ന്....... സാധനം..... ഇനി വല്ലോം കോഹിനൂർരത്നം വല്ലതും ആണോ......."" ഉണ്ണി ചിന്തയിൽ ആണ്ടു. കാർ നിർത്തുന്നതും ബാക്ക് സീറ്റിൽ തന്റെ അടുത്ത് ആയി ഒരു പെണ്ണ് കേറുന്നതും കണ്ടതും ഞെട്ടലോടെ ഭദ്രനെ നോക്കി. "ഇത്.... എന്നാ.... എന്നെ കെട്ടിക്കാൻ പോകുവാ.... ഹൃദ്യ രൂക്ഷം ആയി നോക്കി ചോദിച്ചു അവൻ. ""അല്ല....നിനക്ക് അല്ല എനിക്ക്.....ഇതാണ് ഭദ്രൻ വില കൊടുത്തു വാങ്ങിയ മുത്തശ്ശി ക്ക് ഉള്ള gift എങ്ങനെ ഉണ്ട് ഉണ്ണികുട്ടാ........ താടി ഉഴിഞ്ഞു ഒരു പുച്ഛചിരിയോടെ പറഞ്ഞു കൊണ്ടു സീറ്റിലേക്ക് ചാരി ഇരുന്നു അവൻ.

അവൻ പറഞ്ഞ വാക്കുകൾ കേട്ടത്തും കാതുകൾ കൊട്ടി അടക്കുന്ന പോലെ തോന്നി അവൾക്കു, അതേ അയാൾ വില കൊടുത്തു വാങ്ങിയ വെറും ഒരു കാഴ്ച വസ്തു മാത്രം ആണ് താൻ അയാൾക്ക്‌ തട്ടി കളിക്കാൻ ഉള്ള കളിപ്പാട്ടം മാത്രം ആണ്.....സ്വയം വെറുപ്പ്‌ തോന്നി അവൾക്ക് ഒരു തരം മരവിപ്പോടെ തന്നിൽ നിന്നു മറയുന്ന പിൻകാഴ്ച്ച കളിലേക്ക് മിഴി നിറച്ചു നോക്കി ഇരുന്നു അവൾ. അപ്പോഴും ഭദ്രൻ പറഞ്ഞ വാക്കുകളിൽ കുടുങ്ങി കിടന്നു ഉണ്ണി. ""ഏട്ടൻ എന്താ ഈ പറയുന്നേ...... മനസിലായില്ല..... മനസിലാക്കാൻ ഒന്നും ഇല്ല..... മുത്തശ്ശി ക്ക് ഒരു ആഗ്രഹം ഇവളെ ഞാൻ കെട്ടണം എന്ന്..... അപ്പോൾ നടത്തി കൊടുക്കണ്ടേ...... ഇവൾ എനിക്ക് തരാൻ ഉള്ള കാശിനു ഇവളെ ഞാൻ വിലക്ക് എടുത്തു.... ഒരു കൂസലും ഇല്ലാതെ പുച്ഛത്തോടെ പറയുന്നവനെ ഞെട്ടലോടെ നോക്കി ഉണ്ണി. ഉണ്ണിയുടെ കണ്ണുകൾ മിഴി നിറച്ചു പാവ കണക്കെ ഇരിക്കുന്നവളിൽ ആയിരുന്നു, അവളുടെ ആ ഇരിപ്പ് അവന്റെ നെഞ്ചിൽ നോവായി ആ കണ്ണിൽ നിന്നു ഒഴുകുന്ന ഓരോ തുള്ളിയും തന്റെ ഏട്ടനെ ചുട്ടു എരിക്കാൻ പാകത്തിന് ഉള്ളത് ആണന്നു തോന്നി അവനു അവളോട്‌ ദയ തോന്നി അവനു. ""ഇച്ചാച്ച......വണ്ടി.... നിർത്ത്....."" എൽദോ യോട് ആയി പറഞ്ഞു അവൻ. എടാ..... നിർത്തണ്ട..... നീ പോ.... അമ്പലം അടക്കും......നിനക്ക് പറയാൻ ഉള്ളത് പറഞ്ഞോ...... ""ഏട്ടാ... ഒരു പെണ്ണ്‌ എന്ന് പറയുന്നത് വില കൊടുത്തു വാങ്ങാൻ ഉള്ള വസ്തു അല്ല..... ഏട്ടൻ വില കൊടുത്തു വാങ്ങി വീട്ടിൽ വെച്ചിരിക്കുന്ന പലതും കാണും അതുപോലെ ഒരു പെണ്ണിനെ കാണരുത്..... തെറ്റാണു ഏട്ടാ...... കല്യാണത്തിനെ കച്ചവടം ആക്കരുത്.......നമ്മുടെ അച്ഛനെ പോലെ ആകല്ലേ ഏട്ടാ.......മുത്തശ്ശി അറിഞ്ഞാൽ തകരും ആ മനസ്സ്.......

ഭദ്രന് ഇങ്ങനെ ആകാനെ കഴിയു...... എന്നെ അപേക്ഷിച്ചു ഇത് ഒരു കച്ചവടം മാത്രം മുത്തശ്ശി ക്ക് വേണ്ടി.... മാത്രം മാണ് ഈ കല്യാണം.... ...എന്റെ മനസിൽ വേറെ ഒരു വികാരങ്ങൾക്കും സ്ഥാനം ഇല്ല......പിന്നെ ഇവൾ ഇതു ഭദ്രന്റെ ഒരു വാശിയും കൂടിയാ......... അത്ര മാത്രം....... ഏട്ടാ.... ഈ പെണ്ണിനും കാണും ഒരു മനസ്സ് സ്വന്തം ആയി ഇഷ്ട്ടങ്ങൾ...... അത് നേരാ....പക്ഷെ കടം മേടിച്ച കാശ് മാത്രം ഇല്ല....... അവന്റെ വാക്കുകളിൽ പരിഹാസം നിറഞ്ഞു. ആ നിമിക്ഷം മരിച്ചു പോയിരുന്നു എങ്കിൽ എന്നു തോന്നി പോയി അവൾക്ക്. അമ്പലത്തിൽ എത്തിയതും ഭദ്രൻ ആദ്യം ഇറങ്ങി മുന്പേ പോയിരുന്നു. പെങ്ങളെ.... ഇറങ്ങു..... അമ്പലം എത്തി... എൽദോയുടെ ഒച്ച കേട്ടതും കണ്ണ് തുറന്നു നാല് പാടും നോക്കി ആകെ മൊത്തം ഒരു മരവിപ്പ് പടർന്നിരുന്നു അവളിൽ. ഒരു യന്ത്രം പോലെ എൽദോയുടെ കൂടെ നടന്നു അവൾ ഉണ്ണി കാറിൽ ചാരി തന്നെ നിന്നു. ""ഏട്ടൻ ഈ ചെയ്യുന്ന തു തെറ്റ് ആണ്...... പക്ഷെ എങ്കിലും എനിക്ക് തോന്നുന്നു ഏട്ടാ ഇതു ഏട്ടന്റെ നല്ല ഒരു മാറ്റത്തിന് വേണ്ടി ആണെന്ന്...... ഒരു കാട്ടാളനിൽ നിന്നു മനുഷ്യനിലേക്കുള്ള മാറ്റത്തിന് ആണെന്ന്........."" മനസ്സിൽ പറഞ്ഞു ഉണ്ണി മഹാദേവന്റെ മുമ്പിൽ ഒരു പാവ കണക്കെ നിന്നു അവൾ തനിക്ക് ചുറ്റും നടക്കുന്നത് എന്ത് ആണന്നു പോലും അറിയാതെ, ഭദ്രന്റെ താലി തന്റെ കഴുത്തിൽ അയാൾ അണിയുന്നതും നിറുകയിൽ സിന്തൂരം ഇടുന്നതും അറിഞ്ഞില്ല അവൾ കണ്ണ് നീർ മാത്രം ധാര ആയി ഒഴുകികൊണ്ടു ഇരുന്നു. തുടരും 🥀.................

ഇത് ഒരു കഥ ആയിമാത്രം കാണുക.സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി സ്നേഹം ❤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...