ഭദ്ര IPS : ഭാഗം 21 – അവസാനിച്ചു

എഴുത്തുകാരി: രജിത ജയൻ കസേരയിൽ തലയും താഴ്ത്തി ഇരിക്കുന്ന ആന്റ്റണിയെ വീണ്ടും ,വീണ്ടും ദേവദാസ് സൂക്ഷിച്ച് നോക്കി… അയാളുടെ മുഖത്ത് നിഴലിക്കുന്ന സംശയഭാവം കണ്ട ഭദ്ര അയാൾക്കരികിലെത്തി…
 

എഴുത്തുകാരി: രജിത ജയൻ

കസേരയിൽ തലയും താഴ്ത്തി ഇരിക്കുന്ന ആന്റ്റണിയെ വീണ്ടും ,വീണ്ടും ദേവദാസ് സൂക്ഷിച്ച് നോക്കി… അയാളുടെ മുഖത്ത് നിഴലിക്കുന്ന സംശയഭാവം കണ്ട ഭദ്ര അയാൾക്കരികിലെത്തി… “എന്താണ് സാർ, അങ്ങേക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ ആന്റണി ആണ് ലീനയെ കൊന്നതെന്ന്….? ജോസപ്പനെ വെട്ടിയതെന്ന്….?

“ഇല്ല ഭദ്രാ.. ഇല്ല ,, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലത്..,, ” നിങ്ങളെങ്ങനെ കണ്ടെത്തി ഇയാളാണ് പ്രതിയെന്ന്..? ദേവദാസ് ചോദിച്ചു കൊണ്ട് ഭദ്രയെ നോക്കി .. “സാർ ഹരിയെടുത്ത, ഇതുവരെയുള്ള ഈ കേസുമായി ബന്ധപ്പെട്ട ഫോട്ടോകൾ ഒന്നുകൂടി നോക്കുന്നതിനിടയിലാണ് ആന്റണി ഞങ്ങളുടെ കണ്ണിൽ പെടുന്നത്..,, “ഏത് ഫോട്ടോ ..? ദേവദാസ് ചോദിച്ചു “ദാ ,സാർ ഈ ഫോട്ടോ കണ്ടോ..? “

ഇത് ജോസപ്പന് വെട്ടുകിട്ടികിടക്കുന്ന സമയത്തെടുത്തതാണ് , ഈ ഫോട്ടോയിലെവിടെയും ആന്റണി ഇല്ല ..,എന്നാൽ ജോസപ്പനെ പോലീസ് ആശുപത്രിയിൽ കൊണ്ടു പോവുന്ന ഈ ഫോട്ടോയിൽ ആണ്റ്റണി ഉണ്ട് ദാ ഇത് നോക്കൂ .. വേറൊരു ഫോട്ടോ കാണിച്ചു കൊണ്ട് ഭദ്ര പറഞ്ഞപ്പോൾ ദേവദാസ് അതിലേക്കു നോക്കി … പോലീസുകാർ ശ്രദ്ധയോടെ വണ്ടിയിൽ കയറ്റുന്ന ജോസപ്പനെ നോക്കി നിൽക്കുന്ന ആന്റണി ,

അയാളുടെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നത് നിറഞ്ഞ സംതൃപ്തിയുടെ ചിരിയാണെന്ന് ആർക്കും വേഗം മനസ്സിലാവുമായിരുന്നു..!! “ഭദ്രേ ..,ഈ ഫോട്ടോ യുടെ മാത്രം അടിസ്ഥാനത്തിൽ ആണോ നീ…,, “അല്ല സാർ ,ദേ ഈ ഫോട്ടോ കൂടി നോക്കൂ. ..,, ജോസപ്പന് വെട്ടുകിട്ടുന്നതിനൽപ്പം മുമ്പ് ഹരി എടുത്തതാണ് , ഈ ഫോട്ടോയിൽ ആണ്റ്റണി ഉണ്ട് അതും നല്ല നീലവരയൻ ഷർട്ട് ധരിച്ച് ..,

പക്ഷെ ജോസപ്പന് വെട്ടുകിട്ടിയതിനു ശേഷമുള്ള ഫോട്ടോയിൽ ആണ്റ്റി ധരിച്ചിരിക്കുന്നത് ഒരു കറുപ്പ് ഷർട്ടാണ് അതായത് ജോസപ്പനെ വെട്ടിയതിനു ശേഷം വേഷം മാറിയാണ് ആന്റണി രണ്ടാമതു രംഗത്ത് വന്നിരിക്കുന്നത്, അതും അയാൾ മരിച്ചോ എന്നറിയാൻ. ..!! “അടുപ്പിച്ചെടുത്ത ഈ രണ്ടു ഫോട്ടോകൾ തമ്മിലുള്ള ഈ വ്യത്യാസം കണ്ടത് കൊണ്ടാണ് ഞങ്ങൾ ലീനയുടെ ശവശരീരം കണ്ടു കിട്ടിയപ്പോഴുളള ഫോട്ടോകൾ നോക്കിയത്,

അവിടെയും ആണ്റ്റണി ഉണ്ട് നിറഞ്ഞ ചിരിയുമായ്.., മാത്രമല്ല ചോദ്യം ചെയ്തപ്പോൾ അയാൾ സമ്മതിക്കുകയും ചെയ്തു ഞങ്ങൾ അന്നവിടെ ചെന്നതിനുശേഷം അയാൾ തന്നെയാണ് ലീനയുടെ ശവശരീരം പെട്ടെന്ന് കാണുവാൻ വേണ്ടി തോട്ടത്തിലെ പണിക്കാരനോട് പുകപുര വൃത്തിയാക്കാൻ ജോസപ്പൻ പറഞ്ഞുവെന്ന് പറഞ്ഞതും..,, ചെയ്യിപ്പിച്ചതും.!! “എന്തിന് വേണ്ടിയാണ് ഭദ്രാ ഇയാൾ അവരെ ഇല്ലാതാക്കാൻ നോക്കിയത് ..?

ദേവദാസ് ആകാംക്ഷയോടെ ചോദിച്ചു. .. “ആ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാൻ ഞങ്ങൾ ജേക്കബ് അച്ചന്റ്റെ പഴയ വസ്തുക്കൾ പരിശോധിച്ചു നോക്കി അതിൽ നിന്ന് കിട്ടിയതാണ് സാർ ദേ ഈ ഫോട്ടോ. .,, ഭദ്ര ചൂണ്ടി കാണിച്ച ഫോട്ടോയിലേക്ക് നോക്കിയ ദേവദാസ് കണ്ടു ചെറുപ്പക്കാരായ രണ്ട് പേരെ.,, ജേക്കബ് അച്ചനും,, ആന്റ്റണിയും…!! ദേവദാസ് ചോദിച്ചു … “അതെ സാർ , അവർ സുഹൃത്തുകളായിരുന്നു വെറും സുഹൃത്തുക്കൾ മാത്രമല്ല ഒന്നിച്ചൊരനാഥാലയത്തിൽ ഒരുമിച്ച് വളർന്ന രണ്ട് പേർ ..ഒരാൾക്ക് മറ്റൊരാളാണ് പ്രാണൻ ..,

പക്ഷേ ഇവരുടെ സൗഹൃദം ഒരാളും ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല..,ഇവർ അറിയിച്ചില്ല… “വലുതായപ്പോൾ ജേക്കബ് വികാരിയായി മാറി ,ആണ്റ്റണി പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലാതെ ജേക്കബ് അച്ചനുളള നാടുകളിൽ ഓരോന്നിലും അലഞ്ഞു നടന്നു ഒടുവിൽ ഇവിടെ എത്തി. ..,, “ഓകെ ..,ഓകെ ഭദ്രാ ..,എല്ലാം ശരിയാണ് പക്ഷേ ഇപ്പോഴും ഒരു സംശയം ബാക്കി ആണല്ലോ..? ദേവദാസ് പറഞ്ഞു “ഏതു സംശയം സാർ…?

“ജേക്കബ് ജേക്കബ് അച്ചനെങ്ങനെ ആണ് കുട്ടികളെ പറ്റിയുള്ള വിവരങ്ങൾ അറിഞ്ഞത് , അതിന്റെ അടിസ്ഥാനത്തിൽ ആണല്ലോ നമ്മളീ കേസ് ഏറ്റെടുത്തതും താനീ തെന്മലയിൽ എത്തിയതും.., അതെങ്ങനെ അറിഞ്ഞു. ..? ദേവദാസ് ചോദിച്ചപ്പോൾ ഭദ്ര ആന്റണിയെ ഒന്ന് നോക്കി. ..,, ” അതിനും വ്യക്തമായ ഉത്തരം ഉണ്ട് സാർ , ജോസപ്പന്റ്റെയും പീറ്ററിന്റ്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ഗ്രേസിയമ്മ തന്നെയാണ് അക്കാര്യം ജേക്കബ് അച്ചനോട് പറഞ്ഞത് ഒരു കുമ്പസാര രഹസ്യം പോലെ..,,

അച്ചന്റ്റെ നിർദ്ദേശം അനുസരിച്ച് ജോസപ്പനെയും മകനെയും നിരീക്ഷിച്ചു കൊണ്ടിരുന്ന ഗ്രേസി ഒടുവിലാ രഹസ്യ അറ കണ്ടു പിടിച്ചെങ്കിലും അപ്പോൾ തന്നെ ജോസപ്പന്റ്റെ കയ്യിൽ അകപ്പെട്ടതുകൊണ്ട് രഹസ്യ അറയുടെ വിവരങ്ങൾ ആരും അറിഞ്ഞില്ല.., പക്ഷേ ഗ്രേസിക്ക് സംഭവിച്ചതൊരു സാധാരണ അപകടം അല്ലെന്ന് തിരിച്ചറിഞ്ഞ ജേക്കബ് അച്ചൻ പരാതിയുമായ് എനിക്ക് അരിക്കിലെത്തി.,,

“കൂടാതെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അച്ചൻ ഇറങ്ങി തിരിച്ചത് തിരിച്ചറിഞ്ഞ ജോസപ്പൻ ലീനയെ ഉപയോഗിച്ച് അച്ചനെ ബംഗ്ളാവിലേക്ക് വിളിച്ചു വരുത്തി, ഞെട്ടിക്കുന്ന കുറച്ചു കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്…!! ” ഒരുപക്ഷേ അതിലൊരു ചതി തിരിച്ചറിഞ്ഞതുകൊണ്ടാവാം അവസാന നിമിഷം ജേക്കബ് അച്ചൻ എല്ലാവിവരവും ആന്റ്റണിയെ അറിയിച്ചത്, ഒപ്പം തനിക്ക് എന്തെങ്കിലും പറ്റിയാലും സത്യങ്ങൾ എല്ലാമറിയുന്ന ഒരാൾ വേണം എന്ന് അച്ചൻ നിർദ്ദേശിച്ചതനുസരിച്ച് ആന്റണി രഹസ്യമായി ലീനയുടെയും അച്ചന്റ്റയും മീറ്റിംഗ് മറഞ്ഞു നിന്ന് വീക്ഷിച്ചു..,

“അപ്പോൾ ആന്റണി കണ്ടിരുന്നോ അച്ചനെ അവർ കൊല്ലുന്നത്..? ദേവദാസ് ഉദ്യോഗത്തോടെ ചോദിച്ചു. .. “യെസ് സാർ ആന്റണി കണ്ടിരുന്നു..,, അവർ അച്ചനെ ബലമായി ഇൻഞ്ചക്ഷൻ ചെയ്യുന്നത്..! “പക്ഷേ , ഒന്നും ചെയ്യാൻ കഴിയാതെ നിശബ്ദനാവാൻ മാത്രമേ ആന്റ്റണിക്ക് പറ്റിയുളളു, കാരണം ദൃക്സാക്ഷിയായി ആണ്റ്റണി ഉണ്ടെന്നറിഞ്ഞിരുന്നെങ്കിൽ അവർ അപ്പോൾ തന്നെ ആന്റണിയെകൂടി ഇല്ലായ്മ ചെയ്യുമായിരുന്നു. ..!! അപ്പോൾ ലീന. ..?

“അച്ചന്റ്റെ ശരീരവുമായ് ജോസപ്പനും മകനും പോയപ്പോൾ വീട്ടിൽ ഒറ്റയ്ക്കായ ലീനയെ ആന്റണി ആണ് പുകപുരയിലെന്തോ ബഹളം എന്ന് പറഞ്ഞ് പുറത്തേക്ക് കൂട്ടി കൊണ്ട് പോയതും തലയ്ക്കടിച്ചു വീഴ്ത്തിയതും..!! “പിന്നീട് കൈകാലുകൾ ബന്ധിച്ച് വാ മൂടികെട്ടി പുകപുരയിലെ ഷീറ്റുകൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു ലീന കുറച്ചു ദിവസം , ഒടുവിൽ രക്തം വാർന്നാണവൾ മരിക്കുന്നത്..!! “

അപ്പോൾ അവളെ പുകപുരയിലെ വേസ്റ്റ് കത്തിക്കുന്ന കുഴിയിലിട്ട് മൂടി അവസാനം നമ്മൾ പിന്നെയും ലീനയെ തിരഞ്ഞുനടക്കുമെന്ന് തോന്നിയപ്പോഴാണ് ആന്റണി ലീനയുടെ ശരീരം കുഴിയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടതും പണികാരൻ കണ്ടതും..,, “അതിനുശേഷം ഒരുതരം പകയോടെ ജോസപ്പനെ നോക്കി ഇരുന്ന ആന്റ്റണിയുടെ കയ്യിലേക്ക് തന്നെയാണ് ജോസപ്പൻ രാത്രി ഞങ്ങളെ കണ്ടു ഭയന്നോടിയെത്തിയത്…, “ഇരുട്ടിൽ അയാളെ ആക്രമിച്ച ആണ്റ്റണി ഹരിയെ കണ്ടപ്പോൾ ഓടുകയായിരുന്നു. ..,,

ഭദ്ര പറഞ്ഞു നിർത്തിയപ്പോൾ ദേവദാസൊന്ന് ശ്വാസം വലിച്ചു വിട്ടു … “ഇപ്പോൾ ജേക്കബ് അച്ചൻ തന്ന പരാതിയും തന്റ്റെ അന്വേഷണവും പൂർത്തിയായി അല്ലേ ഭദ്രാ..? യെസ് സാർ…, ഇനിയീ കേസ് ക്ളോസ് ചെയ്യാം എല്ലാ തെളിവുകളും നമ്മുടെ കയ്യിൽ ഉണ്ട്. . “ഓകെ ഭദ്രാ…,, പറഞ്ഞു കൊണ്ട് ദേവദാസ് എഴുന്നേറ്റു സാർ…..,, “യെസ് ഭദ്രാ….,, “സാർ ആ പെൺകുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. .?

ഭദ്ര ചോദിച്ചു “അവരെ ഇവിടെ നിന്ന് തിരുവന്തപുരത്തേക്ക് മാറ്റുകയാണ്.., അവരുടെ വയറ്റിലെ കുഞ്ഞുങ്ങൾക്ക് ഏകദേശം മൂന്ന് മാസം ആവാറായെങ്കിലും പെൺകു ട്ടികളുടെ ജീവൻകണക്കിലെടുത്ത് അവരുടെ കൂടി സമ്മതത്തോടെ ആ ഭ്രൂണങ്ങളെ ഓപ്പറേഷനിലൂടെ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്..,, ” അവരുടെ ആരോഗ്യ നില ഓകെ ആയാലുടനെ അതുണ്ടാകും…!! “ഓകെ സാർ , അപ്പോഴിനി രണ്ട് ദിവസത്തിനുളളിൽ എനിക്ക് ഈ തെന്മലയിൽ നിന്ന് മടങ്ങി പോകാമല്ലോല്ലേ സാർ..?

“തീർച്ചയായും ഭദ്രാ. .,, ദേവദാസ് പറഞ്ഞതും ഭദ്രയിലൊരു ചിരി തെളിഞ്ഞു.. രണ്ട് ദിവസങ്ങൾക്കു ശേഷം ഭദ്ര തെന്മലയിൽ നിന്ന് പോവാനൊരുങ്ങിയപ്പോൾ ആ ഗ്രാമം ആകെ എത്തിയിരുന്നു അവളെ യാത്ര അയക്കാൻ. …,,, ഷാനവാസുൾപ്പെടെ എല്ലാവരും ഭദ്രയെ കാത്തുനിൽക്കുകയാണ് സ്റ്റേഷൻ മുറ്റത്ത്. .. “ഷാനവാസ് ഭദ്ര മാഡം എവിടെ? രാജീവ് ചോദിച്ചു. “മാഡം സെല്ലിനുളളിൽ ആന്റ്റണി ചേട്ടനോടെന്തോ സംസാരിക്കുകയാണ്…,,

ഷാനവാസ് പറഞ്ഞു ഈ സമയം ഭദ്ര ആന്റണിയുടെ അടുത്തായിരുന്നു “ആന്റണി ചേട്ടാ ഞാൻ പോവുകയാണ് , ജേക്കബ് അച്ചൻ എന്നെ ഏൽപ്പിച്ച കേസ് കഴിഞ്ഞു..,, പോട്ടെ ഞാൻ ..,, അവൾ യാത്ര ചോദിച്ചതും അയാൾ വിറയലോടെ അവളുടെ കൈകളിൽ പിടിച്ചു … “ഒരുപാട് നന്ദി ഉണ്ട് മോളെ…,, അയാൾ പൊട്ടികരഞ്ഞു. .. “സാരമില്ല ആന്റണി ചേട്ടാ എല്ലാം കഴിഞ്ഞില്ലേ..,, മരണം അർഹിക്കുന്ന തെറ്റ് തന്നെയാണ് ജോസപ്പനും മകനും ലീനയും ചെയ്തത്. . ” ആന്റണി ചേട്ടന് അധികകാലം അകത്തു കിടക്കേണ്ടി വരില്ല ട്ടോ..,ഇറങ്ങുമ്പോൾ ഞാൻ വരും ചേട്ടനെ തേടി എന്തിനാണന്നല്ലേ ദാ ഇതുതരാൻ….,,

പറഞ്ഞു കൊണ്ട് ഭദ്ര കയ്യിലെ ഫോട്ടോ അയാൾക്ക് നേരെ നീട്ടിയതും വിശ്വസിക്കാൻ കഴിയാതെ ആന്റണി ഭദ്രയെ തുറിച്ചു നോക്കി…..,, ആ ഫോട്ടോയിൽ ആന്റ്റണിയും ഗ്രേസിയുമായിരുന്നു ഉണ്ടായിരുന്നത്..! “എനിക്ക് ഇത് കിട്ടിയത് ജേക്കബ് അച്ചന്റ്റെ ഡയറിയിൽ നിന്നാണ് ആന്റ്റണി ചേട്ടാ , ഒരിക്കൽ പരസ്പരം ജീവനുതുല്യം സ്നേഹിച്ചവരാണ് ആന്റണി ചേട്ടനും ഗ്രേസിയുമെന്ന് എനിക്ക് മനസ്സിലാക്കി തന്നത് ജേക്കബ് അച്ചന്റ്റെ പഴയ ഡയറി താളുകൾ ആണ്. ..,,

“സമ്പത്തിന്റ്റെ ബലത്തിൽ ജോസപ്പൻ ഗ്രേസിയെ സ്വന്തമാക്കിയപ്പോൾ ആ പഴയ ഓർമ്മകളിൽ ഒരു ജന്മം പാഴാക്കിയ ചേട്ടനോട് എനിക്ക് ഒന്നും പറയാനില്ല..,, പിന്നെ ലീനയെ കൊന്നതിലൂടെ, ജോസപ്പനെ വെട്ടിയത്തിലൂടെ ആന്റണി ചേട്ടൻ തീർത്തത് ജേക്കബ് അച്ചനെ കൊന്നവരോടുളള പക മാത്രമല്ലാന്നും ഗ്രേസിയെ ഇപ്പോഴത്തെ അവസ്ഥയിൽ ആക്കിയവരോടുളള പ്രതികാരം കൂടിയാണെന്ന് എനിക്ക് അറിയാം..,, പക്ഷേ അതും ഈ കേസും തമ്മിൽ കൂട്ടി ചേർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല..,,

ആന്റണി ചേട്ടന്റ്റെ പ്രണയം എന്നും ചേട്ടന്റ്റെ ഉളളിൽ തന്നെ ഇരിക്കട്ടെ ട്ടോ…,, പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട് ആന്റണി ചേട്ടാ ,ജേക്കബ് അച്ചൻ സ്വന്തം പ്രാണൻ ബലികൊടുത്ത ആ അനാഥാലയും അവിടത്തെ കുട്ടികളും ഇനി കൂടുതൽ സുരക്ഷിതരായിരിക്കും കാരണം ഇനി അവിടെ അവർക്ക് കാവലായി തെന്മല സുനി ഉണ്ടാകും എന്നും… പഴയ ഗുണ്ട ആയിട്ടല്ല മറിച്ച് ജേക്കബ് അച്ചന്റ്റെ മകനായി. .. അപ്പോൾ പറഞ്ഞത് മറക്കണ്ട ഇവിടെ നിന്നിറങ്ങുമ്പോൾ വരണം എന്റ്റെ അടുത്തേക്ക്..,,

പറഞ്ഞു കൊണ്ട് ഭദ്ര നടന്നു നീങ്ങവേ നിറമിഴികളുമായ് ആന്റണി അവളെ നോക്കി നിന്നു. .. എല്ലാവരോടും യാത്ര പറഞ്ഞ് തന്നെ കാത്തിരിക്കുന്ന പുതിയ കേസുകളുടെ ലോകത്തേക്ക് ഭദ്ര ജൈത്ര യാത്ര തുടരുമ്പോൾ അവൾക്കായുളള ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ തെന്മലഗ്രാമമവളെ അനുഗ്രഹിച്ച് യാത്രയയച്ചു. ….

(അവസാനിച്ചു) കഥയ്ക്ക് നിറഞ്ഞ പ്രോത്സാഹനവും സ്നേഹവും നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. … രജിത ജയൻ

ഭദ്ര IPS : ഭാഗം 20