ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 33

 

എഴുത്തുകാരി: ആൻവി

"റോയൽ പാലസ് ഓഡിറ്റോറിയം ബുക്ക് ചെയ്യാൻ ഹരനോട് പറഞ്ഞിട്ടുണ്ട്...മൂന്ന് കൂട്ടർക്കും അവിടെ ഒത്തു കൂടാമല്ലോ...." അയാൾ അതും പറഞ്ഞു തീരും മുന്നേ ഫോൺ റിങ് ചെയ്തു... "ജഗൻ ആണല്ലോ...?" അയാൾ ഒന്ന് ശങ്കിച്ച് നിന്നു... പിന്നെ കാൾ അറ്റൻഡ് ചെയ്തു..... "ഹലോ...." "അങ്കിൾ ഇത് ഞാനാ ജഗൻ.." "മനസിലായി മോനെ..എന്തെ വിളിച്ചേ...." "അങ്കിൾ ഞാൻ ജാതകങ്ങൾ തമ്മിലുള്ള പൊരുത്തം നോക്കിയ കാര്യം പറയാൻ വേണ്ടി വിളിച്ചതാ...." "ആഹ്...ഞാൻ അക്കാര്യം മറന്നു..എന്നിട്ട് എന്താ മോനെ... കുഴപ്പം ഒന്നുമില്ലല്ലോ....?" അയാൾ ആകാംഷയോടെ ചോദിച്ചു..... "കുഴപ്പം ഇല്ല അങ്കിൾ...നല്ല ചേർച്ചയുള്ള ജാതങ്ങളാണ്.... അച്ഛനാണ് പോയി നോക്കിയത്... തിരുമേനി എഴുതിയ കുറിപ്പ് കാണിച്ചു തന്നു..." "അതെയോ...ഓമിന് അങ്ങനെ നാളുകൾ ഒത്തു വരാറില്ല...അതാ ഞാൻ നോക്കാൻ പറഞ്ഞത്...ഇപ്പോ സമാധാനം ആയി...." "എന്നാ ശെരി അങ്കിൾ...കുറച്ചു വർക്ക് ഉണ്ട്..' ,"ശെരി മോനെ....". മഹി ചിരിച്ചു കൊണ്ട് കാൾ കട്ടാക്കി... "എന്താ ഏട്ടാ അവൻ പറഞ്ഞത്...." രോഹിണി കാര്യം അന്വേഷിച്ചു... "ഒന്നുമല്ല നാളുകൾ തമ്മിൽ നല്ല ചേർച്ചയാണെന്ന് പറഞ്ഞതാ...." "അതെങ്ങനെയേ വരൂ എനിക്കറിയാം...." രോഹിണി ചിരിച്ചു കൊണ്ട് പറഞ്ഞു.. "നിനക്ക് എങ്ങനെ അറിയാം...." മഹി മുഖം ചുളിച്ചു.. "ഏട്ടൻ ദേഷ്യപെടില്ലേൽ ഞാൻ പറയാം... കുറേ മുന്നേ അമ്പലത്തിലേ പൂജാരി എന്നോട് പറഞ്ഞിരുന്നു... ഓമിന് മാത്രമായി ഒരു പെൺകുട്ടി വരുമെന്ന്....അവൾ വന്നാൽ അവന്റെ ലോകം തന്നെ മാറുമെന്ന്...

അല്ലേൽ ഒന്ന് നോക്ക് സിദ്ധുമോളുടെ നാൾ രോഹിണി.... രോഹിണി നാൾ ഓമിന് ചേരില്ലെന്ന് ഒരിക്കൽ തിരുമേനി പറഞ്ഞതാണ്.... പക്ഷേ സിദ്ധുമോളുടെ നാളും ജാതകവും വെച്ചു നോക്കുമ്പോൾ അവനുമായി നല്ല പൊരുത്തം....". അത്രയും പറഞ്ഞു കൊണ്ട് രോഹിണി മഹിയെ നോക്കി... "ഏട്ടന് ഓർമയില്ലേ ഓമിന്റെ പേരിടൽ ചടങ്ങിന്റെ അന്ന് തിരുമേനി പറഞ്ഞത്...പണ്ട് മരിച്ച വ്യാസിന്റെ ജന്മനക്ഷത്രം തന്നെയാണ്‌ ഓമിന്റേത് എന്ന്....ആ വാക്കുകൾ ഞാനിപ്പോഴും നല്ല പോലെ ഓർക്കുന്നുണ്ട്...." "അതെന്തേലും ആകട്ടെ....നീ ഇനി ഇത് പിള്ളേരോട് പറഞ്ഞു നടക്കാൻ നിൽക്കണ്ട..." അയാൾ അതും പറഞ്ഞു എഴുനേറ്റു പോയി....  "ഇനി അധികനാളില്ല ഞാൻ എന്റെ പ്രണയത്തെ സ്വന്തമാക്കും...അന്ന് ഞങ്ങൾക്ക് വേണ്ടി പൊഴിക്കണം ഈ പ്രണയപുഷ്പങ്ങളെ.... അത് കാണാൻ ഞാൻ വരും എന്റെ പ്രണയത്തെയും കൂട്ടി....." ചെമ്പക മരത്തിന്റെ ഉടലിൽ... ഒന്ന് തലോടി കൊണ്ട് അവൻ പറഞ്ഞു.... നിലക്കാതെ അവന് മേൽ പൂക്കൾ പൊഴിക്കുന്ന ചെമ്പകമരം ഇളം കാറ്റി പോലും ഒന്ന് ആടി ഉലഞ്ഞു.... "പറയേണ്ട ആവശ്യമില്ല..എന്നിലെ ഓരോ വസന്തവും നിങ്ങൾക്ക് വേണ്ടിയാണ്....നിങ്ങളിലേ പ്രണയത്തിന് വേണ്ടിയാണ്....എന്നിൽ നിന്ന് പൊഴിയുന്ന ഓരോ പൂക്കളും നിങ്ങൾക്ക് മാത്രാമാണ്..നിങ്ങളിൽ മാത്രമേ അവ പൊഴിയൂ.." പുഷ്പിണിയായ ചെമ്പകമരം അവനോട് പറയാതെ പറഞ്ഞു.... തോളിലേക്ക് വീണാ ചെമ്പകപൂവിനെ അവൻ കൈകളിൽ എടുത്ത് മുഖം ഉയർത്തി ഒന്ന് പുഞ്ചിച്ചു....

നാസിക തുമ്പിലേക്ക് ആ പൂവിനെ ചേർത്ത് വെച്ച് അതിന്റെ മാധക ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചു... എത്ര നേരം അതിന്റെ ചുവട്ടിൽ നിന്നെന്നെറിയില്ല.... പൂത്തുലഞ്ഞ അവന്റെ പ്രണയത്തിന് ആ ചെമ്പകപൂവിന്റെ ഗന്ധമായിരുന്നു.. ആ മരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ അവനിലേക്ക് ഓടിയെത്തുന്ന പൂർവജന്മത്തിന്റെ ഓർമ്മകൾ അവനെ മറ്റൊരു ലോകത്തേക്ക് എത്തിക്കും പോലെ....പ്രിയപ്പെട്ടവരുടെ സാമിപ്യത്തിൽ മാത്രം പൂക്കൾ പൊഴിക്കിനയായിരുന്നു ആ ചെമ്പകമരത്തിനിഷ്ടം...അപ്പോൾ മാത്രമേ അവയിൽ നിന്ന് പൂക്കൾ പൊഴിയൂ.... ഓം മരത്തിനെ ഒരിക്കൽ കൂടെ നോക്കിയ ശേഷം കയ്യിൽ കരുതിയാ ചെമ്പകപൂവിനെ ഭദ്രമാക്കി പിടിച്ചു കൊണ്ട് അവൻ ആ തറവാടിന്റെ ഉമ്മറത്തേക്ക് കയറി..... കുറച്ചു നേരം അവിടെ ഇരുന്നു...കണ്ണുകൾ അടച്ചു.... തന്നിൽ നിന്ന് ഓടി മറയുന്ന ദാവണിക്കാരിയെയും...ഉയർന്നു കേൾക്കുന്ന ചിലങ്കയുടെ നാദവും അവനെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി....മുന്നിൽ വന്ന കുറുമ്പി പെണ്ണിന്റെ കണ്ണിലെ പ്രണയം കണ്ട കാലം..അവൾ സമ്മാനിച്ച ചെമ്പക ചെടിയെ നെഞ്ചോടു ചേർത്ത് പിടിച്ചു നാൾ...അവളോടുള്ള പ്രണയവും മോഹവും കൊണ്ട് നട്ടു വളർത്തിയ ചെമ്പകതയ്യിനോട്‌ അവളെ കുറിച്ച് പറഞ്ഞു തള്ളിനീക്കിയ നിമിഷങ്ങൾ.... "ഓം......." തോളിൽ തട്ടി മുത്തശ്ശി വിളിച്ചപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്.... കണ്ണുകൾ വലിച്ചു തുറന്നു.... കിതാപ്പോടെ ചുറ്റും നോക്കി.... "എന്താ മോനെ എന്ത് പറ്റി....നീ ആകെ വിയർത്തല്ലോ..."

മുത്തശ്ശി അവന്റെ മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് ചോദിച്ചു... "ഒന്നുല...." അസ്വസ്ഥതയോടെ മറുപടി പറഞ്ഞു കൊണ്ട് അവൻ മറുപടി കൊടുത്തു... "നീ എന്താ കുട്ട്യേ ഇവിടെ ഇരിക്കുന്നത് വല്ല ഇഴജന്തുക്കളും ഉണ്ടാകും...." ചുറ്റും നോക്കി കൊണ്ട് അവർ പറഞ്ഞു.... അപ്പോഴാണ് ഗേറ്റ് കടന്ന് ആരൊക്കെയോ അങ്ങോട്ട് വന്നത്.. മുത്തശ്ശിയെ നോക്കി ഒന്ന് ചിരിച്ച ശേഷം ഓം വന്നവരുടെ അടുത്തേക്ക് ചെന്നു... "furniture എല്ലാം മാറ്റണം...പിന്നെ ഒന്ന് വൈറ്റ് വാഷ് ചെയ്യണം.... ചുറ്റും ഉള്ള പുല്ലുകൾ എല്ലാം വെട്ടി കളയണം....പിന്നെഈ തുളസി തറ ഒന്ന് ഉയർത്തി കെട്ടണം അതിനടുത്ത് വളരുന്ന തുളസി തന്നെ അതിൽ നട്ടാൽ മതി....നശിച്ചു പോയാ സന്ദനങ്ങൾ മാത്രം മാറ്റിയാൽ മതി.. അല്ലാത്തത് അതുപോലെ തന്നെ അവിടെ ഇരിക്കട്ടെ....ആ ചെമ്പകചെടിയുടെ അടുത്തേക്ക് മാത്രം പോകണ്ട....." അവസാനം അവന്റേത് ഒരു താക്കീത് ആയിരുന്നു.. "ശെരി സർ...." അവർ ഒരുപോലെ പറഞ്ഞു... "മ്മ്..എന്നാ ജോലി തുടങ്ങിക്കോ... ചുമരിലെ കൊത്തു പണികൾക്ക് ഒരു കേടുപാടുപോലും വരരുത്...." "ഇതാരൊക്കെയാ ഓം...."മുത്തശ്ശി ചോദിച്ചു... "മുത്തശ്ശി ഇവർ ഇവിടെ ക്ലീൻ ചെയ്യാൻ വന്നവരാണ്... വാ നമുക്ക് വീട്ടിലേക്ക് പോകാം..." അവൻ മുത്തശ്ശിയെ ചേർത്ത് പിടിച്ചു പുറത്തേക്ക് ഇറങ്ങി.... "ഇതൊക്കെ ഇപ്പോ എന്തിനാ ഓം...??" മുത്തശ്ശിയുടെ ചോദ്യത്തിന് മറുപടിയായി അവനൊന്നു പുഞ്ചിരിച്ചതല്ലേ ഒള്ളൂ....ഒരിക്കൽ കൂടെ അവൻ ആ തറവാട്ടിലേക്ക് തിരിഞ്ഞു നോക്കി...

ജീവിക്കണം വ്യാസായി എന്റെ വൈശാലിയുടെ ഒപ്പം...മരണം തങ്ങളെ ഒരുമിച്ച് പുൽകും വരെ.... മൗനമായ് മന്ത്രിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു.... "ഡീ പെണ്ണേ.... പുറത്ത് പോയി വന്നപ്പോൾ തൊട്ട് സ്വപ്നം കണ്ടിരിക്കാൻ തുടങ്ങിയതാണല്ലോ നീ...." സോഫയിൽ കിടന്ന് എന്തോ ആലോചിച്ചു കൂട്ടുന്ന സിദ്ധുവിന്റെ അടുത്ത് ചെന്നിരുന്ന് ജഗൻ ചോദിച്ചു.... അവളൊരു ചമ്മിയ ചിരിയോടെ എഴുനേറ്റ് അവന്റെ തോളിലേക്ക് തലചായ്ച്ചു.. "ഇങ്ങനെ ഇരുന്നാൽ മതിയോ...രണ്ട് ദിവസം കൂടെ ഒള്ളൂ..എൻഗേജ്മെന്റിന് ഡ്രെസ്സും മറ്റും എടുക്കണ്ടേ...." അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ ചോദിച്ചു... "മ്മ്...." അവളൊന്നു മൂളിയതെ ഒള്ളൂ... ഡെയിനിങ് ഏരിയയിൽ ഇരുന്ന് വൈകുന്നേരത്തെ പതിവ് ചായ കുടിക്കുന്ന അനന്തൻ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. "നിനക്കുള്ള ഡ്രെസ്സും ഒണ്മെന്റ്സും ഞാനും ജീവനും കൂടെ സെലക്ട്‌ ചെയ്തിട്ടുണ്ട്..." ജീവൻ പറഞ്ഞത് കേട്ടതും സിദ്ധു വിടർന്ന കണ്ണുകളോടെ അവനെ നോക്കി... "ആണോ... എന്നിട്ട് എവിടെ...." അവൾ അവന് നേരെ കൈകൾ നീട്ടി...ജഗൻ ചിരിച്ചു കൊണ്ട് അവളുടെ ഉള്ളം കയ്യിൽ ചെറുതായി അടിച്ചു... "അതൊക്കെ പിന്നെ തരാം... ജീവൻ വരട്ടെ..നമുക്ക് റിങ് എടുക്കാൻ പോകണം...നീ ചെന്ന് റെഡി ആക് അവൻ വന്നാൽ കയറ് പൊട്ടിക്കാൻ തുടങ്ങും..ചെല്ല്...." ജീവൻ ചിരിയോടെ പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് റൂമിലേക്ക് പോയി.... ജഗൻ അനന്തനെ ഒന്ന് നോക്കിയാ ശേഷം ഫോണും എടുത്ത് ഉമ്മറത്തേക്ക് പോയി...

പാർക്കിലെ മുളകൊണ്ട് ഉണ്ടാക്കിയ ഇരിപിടത്തിൽ ഇരിക്കുകയായിരുന്നു ഓം... ഇടക്ക് ഇടക്ക് അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി കൊണ്ടിരുന്നു... ദൂരെ നിന്ന് നടന്നു വരുന്ന സിദ്ധുനെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപെട്ടു... "30 minutes late..." അവളെ കണ്ടയുടൻ ഓം പറഞ്ഞു... സിദ്ധു ചുണ്ട് ചുളുക്കി കൊണ്ട് മുഖം താഴ്ത്തി... "സോറി... നാളെ എൻഗേജ്മെന്റ് അല്ലേ...അതിന്റെ ചെറിയ ഷോപ്പിംഗ്.." ഇടം കണ്ണിട്ട് അവനെ നോക്കി കൊണ്ട് അവൾ പറഞ്ഞു... അവനൊന്നു നോക്കി... മെല്ലെ അവളുടെ മൂക്കുത്തിയിൽ ഒന്ന് തട്ടി.. "എനിക്ക് മനസിലാകും... നീ ഇവിടെ ഇരിക്ക്..." അവൻ അവളെ ഇരിപ്പിടത്തിൽ പിടിച്ചിരുത്തി... "Say something...." തങ്ങൾക്കിടയിൽ മൗനം താളം കെട്ടിയപ്പോൾ ഓം അവളോടായി പറഞ്ഞു... അവളൊന്നു ചിരിച്ചു പിന്നെ അവന്റെ തോളിലേക്ക് ചാരി ഇരുന്നു... അവൻ അവളെ ചേർത്ത് പിടിച്ചു... "കുറച്ചു നാൾ കൂടി കഴിഞ്ഞാൽ എനിക്കെന്നും ഇങ്ങനെ ചേർന്നിരിക്കാം അല്ലേ ഓം...." അവന്റെ ഇടം നെഞ്ചിൽ കൈ ചേർത്ത് വെച്ചവൾ ചോദിച്ചു... "എന്തിനാ കുറച്ച് നാൾ...അതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല...എന്നോട് ചേർന്നിരിക്കാൻ നിനക്ക് തോന്നുമ്പോൾ നിന്നേ ചേർത്ത് പിടിക്കാൻ ഞാൻ എപ്പോഴും ഉണ്ടാകും ശ്രീ....." അവന്റെ നെഞ്ചിൽ അമർന്ന അവളുട. കൈകൾക്ക് മേൽ കൈ വെച്ചു കൊണ്ട് അവൾ പറഞ്ഞു... സിദ്ധു മിഴികൾ ഉയർത്തി അവനെ നോക്കി.. അവന്റെ കവിളിൽ പിടിച്ച് തന്നോട് അടുപ്പിച്ച് പുഞ്ചിരി തങ്ങി നിന്ന അവന്റെ ചുണ്ടുകളിൽ അവളൊരു നനുത്ത ചുംബനം നൽകി.... ഓം ഒരു നിമിഷം കണ്ണ് മിഴിച്ചു പോയി.... പിന്നെ കള്ള ചിരിയോടെ ചുണ്ട് നനച്ചു കൊണ്ട് ചുറ്റും നോക്കി...

എല്ലാവരും അവരുടേതായ ലോകത്ത് ആണ്..... "ഇനി കാത്തിരിപ്പില്ല...എന്റെ പ്രണയം എന്നോടൊപ്പം..." അവന്റെ കവിളിൽ തലോടി കൊണ്ട് അവൾ പറഞ്ഞു.... "അതിന് വേണ്ടിയല്ല എന്റെ ഈ ജന്മം പോലും...." അവൻ അവളുടെ മുടിയിഴകളിൽ തലോടി... അവൾ മുഖം ഉയർത്തി അവനെ നോക്കി.. "നിന്റെ പ്രണയമല്ലേ എനിക്ക് പുനർജ്ജന്മം നൽകിയത്.... നീ എന്നിൽ ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് എന്റെ ജീവിതത്തിന് അർത്ഥം വന്നത്...പ്രണയം തിരിച്ചറിഞ്ഞത് മുതലാണ് എന്റെ ജന്മം പൂർണമായത്...." പറയുന്നതിനോടൊപ്പം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു.... "I will never leave you ...ശ്രീ...." അത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു... നോക്കിയപ്പോൾ അച്ഛനാണ്... "ഹലോ അച്ഛാ..." "ഓം.. ഇന്ന് നേരത്തെ വരണം...ജോലി ഉണ്ട് .." "മ്മ്... ശെരി..." അവൻ അതും പറഞ്ഞു കൊണ്ട് ഫോൺ കട്ടാക്കി.. "അച്ഛനാണ്..." തന്നെ നോക്കി ഇരിക്കുന്ന സിദ്ധുവിനെ നോക്കി അവൻ പറഞ്ഞു... "അച്ഛനെ പേടിയാണോ... മ്മ്.. " കുസൃതിയോടെ അവൾ ചോദിച്ചു... അത് കേട്ട് അവൻ പൊട്ടിച്ചിരിച്ചു... "അച്ഛനല്ലേ ഭൂതമൊന്നുമല്ലല്ലോ പേടിക്കാൻ...എന്റെ അച്ഛൻ ഫ്രണ്ട്‌ലി ആണ്....എന്നാൽ സ്ട്രിക്ട് ആണ്..." "അപ്പൊ അമ്മയോ...?" അവൾ ആകാംഷയോടെ ചോദിച്ചു.. അവനൊന്നു പുഞ്ചിരിച്ചു... "അമ്മ സ്വീറ്റ് ആണ്..." "അപ്പൊ ഏട്ടനോ..." അതും പറഞ്ഞു അവൾ അവനായി കാതോർത്തു... "

ഹരൻ ഒരു caring person..i am sure എന്റെ വീട്ടിൽ നിനക്ക് ഏറ്റവും ഇഷ്ടവുക ഹരനെ ആവും ജഗനെയും ജീവനെയും നിനക്ക് മിസ്സ്‌ ചെയ്യില്ല എന്റെ ഹരാനുള്ളപ്പോൾ..." ഒരു ചിരിയോടെ അവൻ പറഞ്ഞു.... "അല്ലു...??" "അല്ലു....He is a crazy boy....എന്നെ irritate ചെയ്യലാണ് അവന്റെ മെയിൻ ഹോബി....എന്നെ മാത്രമേ അവന് പേടിയൊള്ളൂ.... അമ്മയുടെ ചെല്ലക്കുട്ടി ആണ്...." പറയുമ്പോൾ അവൻ ചിരിക്കുന്നുണ്ടായിരുന്നു..... "നീയും അല്ലുവുമായി എന്ത്‌ പ്രശ്നം ഉണ്ടേലും അത് നിങ്ങൾ തമ്മിൽ തീർക്കണം....മനസിലായോ..." മറുപടിയായി അവളൊന്നു തലയാട്ടി...  എൻഗേജ്മെന്റ് ഡേ...❤️ "സിദ്ധു കഴിഞ്ഞില്ലേ....." വാതിലിൽ മുട്ടി യമുന ചോദിച്ചു... "കഴിഞ്ഞമ്മേ ഇപ്പോ വരാം...." സിദ്ധുവിന്റെ മുടി കെട്ടി കൊണ്ട് ജീവൻ വിളിച്ചു പറഞ്ഞു.... ജഗൻ നെറ്റിയിൽ പൊട്ടു തൊട്ട് കൊടുക്കുന്ന തിരക്കിലാണ്.... ഒരു കൈ വയ്യാതെ ഇരിക്കുവാണല്ലോ... "ആ കണ്ണ് കൂടെ എഴുത്... നല്ല കട്ടക്ക് എഴുതിക്കോ...??" ജഗൻ കണ്മഷി അവൾക്ക് കൊടുത്തു കൊണ്ട് പറഞ്ഞു... അവൾ ചിരിച്ചു കൊണ്ട് കണ്ണെഴുതി.... "പെർഫെക്ട്....". ഒരുക്കം കഴിഞ്ഞു അവളെ പിടിച്ചു കണ്ണാടിയുടെ മുന്നിൽ നിർത്തി കൊണ്ട് ജഗനും ജീവനും ഒരുപോലെ പറഞ്ഞു... സിദ്ധു ചിരിച്ചു.... ഏട്ടന്മാർ സെലക്ട്‌ ചെയ്ത റെഡ് കളർ ഫ്രോക്കിൽ അവൾ സുന്ദരിയായിരുന്നു... ജഗനും ജീവനും പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ ഇരു കവിളിലും സ്നേഹത്തോടെ ചുംബിച്ചു... "വാ ഇറങ്ങാം... അമ്മ കയറു പൊട്ടിക്കുന്നുണ്ടാവും .."

അവളുടെ ഇരു കയ്യിലും പിടിച്ചു കൊണ്ട് അവർ റൂമിന് പുറത്തേക്ക് ഇറങ്ങി.... *** ഓമിനെയും ഹരനെയും കാത്ത് നിൽക്കുകയായിരുന്നു എല്ലാവരും.. "ആഹ് ഏട്ടൻ വന്നു...." സ്റ്റയർ ഇറങ്ങി വരുന്ന ഹരനെ കണ്ട് അല്ലു പറഞ്ഞു...ഒരു ബ്ലൂ കളർ കുർത്തയായിരുന്നു അവന്റെ വേഷം... "പോകാം....." ഹരന് പിന്നാലെ കുർത്തയുടെ കൈ കയറ്റി വെച്ച് കൊണ്ട് ഓം ഇറങ്ങി വന്നു... ഒരു വൈറ്റ് കളർ കുർത്തയായിരുന്നു ഓമിന്റേത്.. ഓം കൂടെ വന്നതും എല്ലാവരും ഫങ്ക്ഷൻ ഹാളിലേക്ക് പോയി... അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു.... അത് കൊണ്ട് തന്നെ ഓം കൂടുതൽ comfortable ആയിരുന്നു... അവർ രണ്ട് പേരും സ്റ്റേജിൽ കയറി നിന്നു... ഓം ഫോൺ എടുത്തു അതിൽ കുത്തി നിന്നു... ഹരൻ ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്... അടുത്ത് സിദ്ധുവിന്റെ സാമിപ്യം അറിഞ്ഞാണ് ഓം ഫോണിൽ നിന്ന് മുഖം ഉയർത്തിയത്... അവനെ നോക്കി പുഞ്ചിരിക്കുന്ന സിദ്ധുവിന്റെ മുഖം കണ്ടപ്പോൾ അവന്റെ മുഖം വിടർന്നു.... ഹരന്റെ അടുത്ത് അഞ്ജലിയും സ്ഥാനം പിടിച്ചിട്ടുണ്ട്... ഓം ഒരു ചിരിയോടെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു..... അനന്തൻ എല്ലാത്തിൽ നിന്ന് ഒഴിഞ്ഞു നിന്നെങ്കിലും എല്ലാവരും കൂടെ ആയപ്പോൾ അയാൾക്ക് മാറി നിൽക്കാൻ കഴിഞ്ഞില്ല... മ അഞ്ജലിയുടെ അച്ഛൻ അരവിന്ദൻ അനന്തനെ സ്റ്റേജിലേക്ക് വലിച്ചു കൊണ്ട് പോയി... മൂന്ന് അച്ഛന്മാരും കൂടെ മക്കളുടെ വിവാഹം announce ചെയ്തു... അപ്പോഴും അനന്തന്റെ കണ്ണുകൾ സിദ്ധുവിലേക് പാഞ്ഞു....

അനന്തൻ പ്രോബ്ലം ഒന്നും ഉണ്ടാക്കാത്തതിന്റെ സമാധാനത്തിൽ ആയിരുന്നു ജീവനും ജഗനും... അവർ രണ്ട് പേരും പരസ്പരം നോക്കി ചിരിച്ചു...  "ഡീീ....അനു...." ജ്യൂസ് കുടിച്ച് കൊണ്ടിരിക്കെ പുറകിൽ നിന്നൊരു അലർച്ച കേട്ട് അനു ഒന്നു ഞെട്ടി... തിരിഞ്ഞു നോക്കിയപ്പോൾ അതാ അല്ലു... "അലോക് നീയോ...??" അവൾ കണ്ണ് മിഴിച്ചു.... "അതെ ഞാൻ തന്നെ... ഇഷ്ടാണെന്ന് പറഞ്ഞിട്ട് നീ എന്താടി എന്നെ മൈൻഡ് ചെയ്യാത്തത്...ദിവസം കുറച്ച് ആയില്ലേ ഞാൻ ഇക്കാര്യം പറയാൻ തുടങ്ങിയിട്ട്..." ഷർട്ടിന്റെ കൈ തെരുത്തു വെച്ചു കൊണ്ട് അവൻ ചോദിച്ചു... "അത്... അത് പിന്നെ..." അവൾ നിന്ന് വിയർത്തു... സിദ്ധുവിനെ നോക്കിയപ്പോപ്പോൾ അവൾ സ്റ്റേജിൽ ഓമിനോടൊപ്പം ആണ്.. "ഡീീ ഇങ്ങോട്ട് നോക്കടി... എത്രനാളായി ഞാൻ പറയാൻ തുടങ്ങീട്ട്... " അവൻ അവളെ തുറിച്ചു നോക്കി... "അത്... നിങ്ങളൊക്കെ വല്ല്യേ ആളുകൾ അല്ലേ... എന്റെ അച്ഛൻ നിങ്ങളുടെ ഓഫിസിലെ സ്റ്റാഫ്‌ അല്ലേ..." അവൾ ഉമിനീർ ഇറക്കി കൊണ്ട് അവനോട് പറഞ്ഞു.. "അതിന്...??" "നിനക്ക് എന്നേക്കാൾ നല്ല പെൺകുട്ടിയെ കിട്ടില്ലേ... വലിയ വീട്ടിലെ...." അവൾ പറയുന്നത് കേട്ട് അല്ലു അവളെ ഒന്നു ഇരുത്തി നോക്കി... "ശെരിയാ.. എനിക്ക് നിന്നെക്കാളും നല്ല പെൺകുട്ടിയെ കുട്ടിയെ കിട്ടും..

അതിനുള്ള ഗ്ലാമറും പണവും ഒക്കെ എനിക്കുണ്ട്..... പക്ഷേ എന്നേക്കാൾ നല്ലൊരു ചെക്കനെ നിനക്ക് ഇനി കിട്ടാൻ പോണില്ല.... So മോള് എന്നെ കെട്ടിക്കോ...." അതും പറഞ്ഞു അവളുടെ കവിളിൽ ഒന്ന് നുള്ളി സൈറ്റ് അടിച്ച് കൊണ്ട് അവൻ തിരിഞ്ഞു നടന്നു... അനു ആണേൽ വായും പൊളിച്ച് കവിളിൽ തലോടി അവൻ പോകുന്നതും നോക്കി നിന്നു... അല്ലു ഒരിക്കൽ കൂടെ അവൾക്ക് നേരെ തിരിഞ്ഞു... "പിന്നെ എന്നെ കെട്ടിക്കാൻ ടൈം ആവുമ്പോൾ ഞാൻ വീട്ടുകാരെയും കൂട്ടി വരാട്ടോ... അതുവരെ വെയിറ്റ് ചെയ്യണേ.." അന്തം വിട്ടു നിൽക്കുന്ന അവളെ നോക്കി അവൻ പറഞ്ഞു....  "റിങ് ചേഞ്ച്‌ ചെയ്തോളൂ...." മഹി പറയുന്നത് കേട്ടതും ഓം സിദ്ധുവിന് നേരെ തിരിഞ്ഞു.... അവളുടെ കണ്ണുകളിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.... അവൾ കൈ അവന് നേരെ നീട്ടി... മുന്നേ ഇട്ട് കൊടുത്തു റിങ് അവളുടെ കയ്യിൽ കണ്ടപ്പോൾ അവൻ അറിയാതെ പിടിച്ചു പോയി...അതിൽ വിരൽ കൊണ്ട് ഒന്ന് തഴുകിയ ശേഷം മറ്റേ വിരലിൽ അവൻ മോതിരം അണിയിച്ചു.,. സിദ്ധുവും അവന്റെ വിരലിൽ മോതിരം അണിയിച്ചു.... പ്രണയത്തിന്റെ പുതിയ ചുവട് വെപ്പ്.... നിമിഷങ്ങൾ.....വർഷങ്ങൾ... യുഗങ്ങൾ ..ഈ നിമിഷം അടയാള പെടുത്തിയിരുന്നെങ്കിൽ..ജനിമൃതികൾക്കപ്പുറം കാത്തിരുന്നു വന്നു ചേർന്ന അവരുടെ പ്രണയം....❤️ കണ്ണുകൾ തമ്മിൽ കഥകൾ കൈമാറിയാ നിമിഷം... സിദ്ധു ചിരിച്ചു കൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു.... ഓം അവളെ ചേർത്ത് പിടിച്ചു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...