ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 37

 

എഴുത്തുകാരി: ആൻവി

 "ഓം......." നഗ്നമായ അവന്റെ മാറിൽ മുഖം ഉരസികൊണ്ട് അവൾ വിളിച്ചു.... കണ്ണടച്ചു കിടക്കുകയായിരുന്നു ഓം.... ഒരു കൈ കൊണ്ട് അവളുടെ നെറുകയിൽ തലോടുന്നുണ്ട്... "ഓം..... കേൾക്കുന്നുണ്ടോ...." മുഖം ഉയർത്തി അവൾ ഒരിക്കൽ കൂടെ ചോദിച്ചു... "മ്മ്...." അവനൊന്നു മൂളി... "ഇനിയുള്ള കാലം നമുക്ക് ഈ വീട്ടിൽ താമസിച്ചു കൂടെ...ഈ മുറിയും ചെമ്പകമരവും പൂർവകാലത്തിന്റെ കുറേ ഏറെ ഓർമകളും എല്ലാം ആസ്വദിച്ച് ഇവിടെ തന്നെ കഴിയാൻ തോന്നുന്നു..." പ്രതീക്ഷയോടെ അവൾ മുഖം ഉയർത്തി അവനെ നോക്കി...കണ്ണുകൾ തുറന്ന് അവൻ സിദ്ധുനെ നോക്കി പുഞ്ചിരിച്ചു..... "ഇനിയുള്ള കാലം നിന്റെ വ്യാസായി ഞാനും എന്റെ വൈശാലിയായ് നീയും ഈ തറവാട്ടിൽ കഴിയും....നമ്മുടെ പ്രണയത്തെ നിലക്കാത്ത വസന്തമായ് വിരിയിക്കുന്ന ചെമ്പകമരത്തിന്റെ ഗന്ധമേറ്റ്... ജീവിക്കണം നമുക്ക് ..."

പ്രണയത്തോടെ അവൻ അവളുടെ കവിളിൽ ചുംബിച്ചു... സിദ്ധു ചിരിച്ചു കൊണ്ട് അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു....മഴയുടെ കുളിരിലും വിയർപ്പ് പൊടിഞ്ഞ അവന്റെ വിരി നെറ്റിയിൽ അവൾ ചുണ്ട് ചേർത്തു... അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി.... പാതി തുറന്ന ജലാകത്തിലൂടെ പുതുതായി വിരിഞ്ഞ ചെമ്പകപൂക്കളുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് അവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി കിടന്നു.... എത്രനേരം എന്നറിയില്ല... "ശ്രീ.,....." ആർദ്രമായ അവന്റെ ശബ്ദം അവളുടെ കാതിൽ വന്നു പതിഞ്ഞു... അവൾ കണ്ണുകൾ തുറന്നു.... അവളുടെ കവിളിൽ കൈ ചേർത്ത് വെച്ചു... ഓം എഴുനേറ്റ് അവളെ കൈകളിൽ വാരി എടുത്തു.... പെട്ടെന്ന് ആയത് കൊണ്ട് സിദ്ധു ഒന്ന് പകച്ചു... മാറിൽ നിന്ന് ഊർന്ന് പോകാൻ തുടങ്ങിയ പുതപ്പ് നെഞ്ചോട് ചേർത്ത് കൂട്ടി പിടിച്ച് പിടിക്കുന്ന മിഴികളോടെ അവനെ നോക്കി... ഓം ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,..

അവളെ ജാലകത്തിനടുത്തു നിർത്തി അവനും അവളോട് ചേർന്ന് നിന്നു... രണ്ട് പേരുടെയും കണ്ണുകൾ പോയത് ചാറ്റൽ മഴയിൽ പുതിയ പൂക്കൾക്ക് ജന്മം കൊടുക്കുന്ന ചെമ്പകമരത്തിനടുത്തേക്ക് ആണ്.... ഓം സിദ്ധുവിന്റെ തോളിൽ മുഖം ചേർത്ത് നിന്നു.... ജനൽ കമ്പിയിൽ മുറുകിയിരുന്ന അവളുടെ കൈകളിൽ അവന്റെ കൈകൾ ചേർത്ത് പിടിച്ചു..... സിദ്ധു കാർമേഘങ്ങൾ യാത്രയാകുന്ന മേലാകാശത്തേക്ക് നോക്കി.... അവളെ നോക്കി കണ്ണ് ചിമുന്ന ഒരു നക്ഷത്രം ഉണ്ടായിരുന്നു അവിടെ....അവൾ അതിനെ നോക്കി കൊണ്ട് ഓമിന്റെ നെഞ്ചിലേക്ക് ചാരി നിന്നു.... കുറച്ചകലെ മറ്റൊരു നക്ഷത്രം കൂടെ ഉണ്ടായിരുന്നു.... "നീ കണ്ടോ ഓം ആ രണ്ട് നക്ഷത്രങ്ങളേ.,.." അവൾ ചോദിച്ചു... "മ്മ്...." അവനൊന്നു മൂളി അവളെ പൊതിഞ്ഞു പിടിച്ചു... "മരിച്ചു പോയവരാണ് മാനത്തു നക്ഷത്രങ്ങളായി വരാറെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്....

നമ്മൾ നക്ഷത്രങ്ങളായാലും ഇതുപോലെ ഒരുമിച്ച് വേണം കേട്ടോ ഓം...എന്നെ ഒറ്റക്ക് ആക്കരുത്...." നേർത്ത സ്വരത്തോടെ അവൾ പറഞ്ഞു...പിന്നെ ഓമിന് നേരെ തിരിഞ്ഞു... ഓം അവളുട മുഖം കയ്യിൽ എടുത്തു... കരുതലോടെ അവളുടെ മിഴികളിൽ ചുംബനം നേദിച്ചു.... "ഞാൻ പറഞ്ഞത് ഓർമയില്ലേ ശ്രീ... ഇനി ഒരിക്കലും നിനക്കെന്നിൽ നിന്ന് മോചനമില്ല...എന്റെ പ്രണയം അത് നിലക്കാത്ത പെയ്യുന്ന മഴപോലെയാണ്.... മരണത്തിലും കൈ വിടില്ല ഞാൻ...എന്നെ തനിച്ചാക്കി നീ പോയാലും തേടി വരും ഞാൻ അത് മരണത്തിലേക്ക് ആയാലും നിന്നെ പ്രണയിക്കാൻ നിന്റെ പ്രണയം ആവോളം ആസ്വദിക്കാൻ....." നിറഞ്ഞോഴുകിയ അവളുടെ കണ്ണുനീർ അധരങ്ങളാൽ ഒപ്പിയെടുത്തു..... "എനിക്ക് നിന്നെ കൊതിതീരാതെ പ്രണയിച്ചു കൊണ്ടിരിക്കണം ശ്രീ...നിന്നോട് ചേർന്ന് നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് ഉണ്ടാവുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്... നിന്നേ സ്പർശിക്കുമ്പോഴും ചുംബിക്കുമ്പോഴും കണ്മുന്നിൽ മിന്നിമായുന്നത് നമ്മുടെ ഭൂതവും ഭാവിയുമാണ്....

ആ ജന്മത്തിൽ എനിക്ക് നിന്നെ സ്വന്തമാക്കാൻ കഴിഞ്ഞില്ലേലും ഇന്ന് നിന്റെ സാമിപ്യം സുഖമുള്ളൊരു സാമ്രാജ്യമാണ് എന്നിൽ തീർക്കുന്നത്...." അവളുടെ ഇടം തോളിൽ അവന്റെ ചുണ്ടുകൾ അമർന്നു.... സിദ്ധു തോളനക്കി കൊണ്ട് അവന്റെ കഴുത്തിൽ മുഖം ചേർത്ത് നിന്നു... ഓം അവളെ വാരി എടുത്തു ബെഡിനടുത്തേക്ക് നടന്നു.....  പുലർച്ചയാണ് ഓമും സിദ്ധുവും തറവാട്ടിൽ നിന്ന് വീട്ടിലേക്ക് തിരിച്ചത്... സൂര്യനുദിച്ചു തുടങ്ങിയിരുന്നില്ല... ഓം കാർ മുറ്റത്തേക്ക് കയറ്റി... സിദ്ധു അവന്റെ തോളിലേക്ക് ചാരി ഉറങ്ങുകയായിരുന്നു... ഓം മുഖം ചെരിച്ചവളെ ഒന്ന് നോക്കി നോക്കി... നെറുകയിൽ ഒന്ന് മുത്തി കൊണ്ട് കാറിൽ നിന്നിറങ്ങി... അവളുടെ ഭാഗത്തെ ഡോർ തുറന്ന് അവളെ കയ്യിൽ എടുത്തു... സ്‌പെയർ കീ ഉപയോഗിച്ച് ഡോർ തുറന്ന് അവളെയും കൊണ്ട് അകത്തേക്ക് കയറി... റൂമിൽ കൊണ്ട് കിടത്തി.. വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി.... അവൾക്ക് പുതച്ച് കൊടുത്ത് അവനും അടുത്ത് കിടന്നു.... അവനും അവളുടെ അടുത്ത് കിടന്നു.... ഉറങ്ങി കിടക്കുന്ന അവളെ നോക്കി അങ്ങനെ കിടന്നു..

മുഖത്തേക്ക് വെളിച്ചം അടിച്ചപ്പോഴാണ് സിദ്ധു കണ്ണ് തുറന്നത്.... തുറന്നിട്ട ജനാലയിലൂടെ കണ്ണ് പുളിക്കും വിധം സൂര്യപ്രകാശം കടന്നു വന്നപ്പോൾ അവൾ മുഖം വെട്ടിച്ചു.... ബെഡിൽ കിടന്നൊന്ന് ഞെളിഞ്ഞു നിവർന്നു കൊണ്ട് സൈഡിലേക്ക് നോക്കിയപ്പോൾ കണ്ടു ടേബിളിൽ ആവി പറക്കുന്ന ചായ ഇരിക്കുന്നത്... പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ ചാടി എണീറ്റു.... നേരം 8 മണി കഴിഞ്ഞിരുന്നു... 'ശോ....ഏട്ടൻ നേരത്തെ എണീക്കണം എന്ന് പറഞ്ഞിരുന്നതാ.... ' തലക്കും കൈ കൊടുത്തവൾ ആലോചിച്ചു... ബെഡിൽ നിന്നിറങ്ങി ടേബിളിൽ ഇറുക്കന്ന ചായകപ്പ് കയ്യിൽ എടുത്തു...അതിനടുത്തുള്ള സ്ലിപ് അവളുടെ കണ്ണിൽ പെട്ടു.... ""Good Morning angry young women...""" അതിൽ എഴുതിയത് വായിച്ചപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ചിരിയോടെ ചായ ഊതി കുടിച്ചു... വേഗം ചെന്ന് ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോൾ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു... അല്ലുവും ഓമും പാത്രം വായിക്കുന്നുണ്ട്... മഹി ലാപ്പിൽ എന്തോ വർക്കിലാണ്.... രോഹിണി ഡെയിനിങ് ഏരിയയിൽ ടേബിളിൽ എല്ലാം ഒതുക്കി വെക്കുന്നുണ്ട്....

"ആഹാ മോർണിംഗ് മോളെ ..." ലാപ്പിൽ നിന്ന് മുഖം ഉയർത്തി മഹി സിദ്ധുനെ കണ്ടപ്പോൾ പറഞ്ഞു...അപ്പോഴാണ് അല്ലുവും ഓമും അവളെ കാണുന്നത്.. "മോർണിംഗ് അച്ഛാ...." ചെറു ചിരിയോടെ അവൾ പറഞ്ഞു... അല്ലുനേയും ഓമിനെയും ഒന്ന് നോക്കിയ ശേഷം അവൾ രോഹിണിയുടെ അടുത്തേക്ക് ചെന്നു... "മോള് എണീറ്റോ.... ഞാൻ കുറച്ചു മുന്നേ വന്നപ്പോൾ നല്ല ഉറക്കത്തിൽ ആയിരുന്നു അതാ വിളിക്കാഞ്ഞേ.." "സോറി അമ്മേ,... നേരം പോയത് ഞാൻ അറിഞ്ഞില്ല..." അവൾ ചമ്മലോടെ പറഞ്ഞു... "ഏയ്‌ അത് സാരമില്ല...യമുന പറഞ്ഞു രാവിലേ എണീക്കുന്നത് കുറച്ചു മടിയുള്ള കാര്യമാണെന്ന്...കുറച്ചു കഴിയുമ്പോൾ പതിയെ മാറിക്കോളും.. ഇതും മോളുടെ വീട് തന്നെയാ കേട്ടോ..." രോഹിണി അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു... അപ്പോഴാണ് ഓം കിച്ചണിലേക്ക് പോകുന്നത് കണ്ടത്... സിദ്ധു അവന്റെ പിന്നാലെ ചെന്നു.. "ഓം...." ചായ കപ്പ് കഴുകി വെക്കുന്ന ഓം അവളുടെ വിളി കേട്ട് തിരിഞ്ഞു നോക്കി... അവൻ അവളെ തിരിഞ്ഞു നോക്കി.. "മ്മ്..." പുരികം ഉയർത്തി അവൻ ചോദിച്ചു . "ഞാൻ കഴുകി വെക്കാം... " അവൾ പറഞ്ഞു...

ഓം അത് മൈൻഡ് ചെയ്യാതെ ഗ്ലാസ് കഴുകി വെച്ചിട്ട് അവളുടെ കയ്യിൽ പിടിച്ചു അവനിലേക്ക് വലിച്ചടുപ്പിച്ചു.... പെട്ടെന്ന് ആയത് കൊണ്ട് സിദ്ധു ഒന്ന് ഞെട്ടി... ഓം പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് പാറി വീണ അവളുടെ മുടിയിഴകൾ മാടി ഒതുക്കി വെച്ചു.,. ചുവന്നു തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു... "ഇതൊക്കെ സ്വയം ചെയ്യുന്നതാ എനിക്കിഷ്ടം...നീ ചായ കുടിച്ചോ .. ഞാൻ ടേബിളിൽ വെച്ചിരുന്നു...." "മ്മ്... കുടിച്ചു... എന്നെ വിളിക്കാമായിരുന്നില്ലേ..." അവന്റെ കൈ ക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് അവൾ പരിഭവത്തോടെ ചോദിച്ചു.. "നീ ഉറങ്ങുന്നത് കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല... ഉറക്കം മുഴുവൻ തീർന്ന് എഴുനേക്കുന്നതാണ് നല്ലത് എന്ന് തോന്നി...." "എന്നാലും അവരൊക്കെ എന്ത്‌ വിചാരിച്ചു കാണും ആദ്യ ദിവസം തന്നെ..." അവന്റെ നെഞ്ചിലേക്ക് പറ്റിചേർന്ന് കൊണ്ട് അവൾ പറഞ്ഞു നിർത്തി... "ഇവിടെ ആരും ഒന്നും വിചാരിക്കില്ല ശ്രീ.. And നീ അങ്ങനെ ഒന്നും വിചാരിക്കണ്ട അതെനിക്കിഷ്ട്മല്ല.." ചിരിയോടെ അവൻ അവളുടെ കവിളിൽ തട്ടി... അവളൊന്നു ചുണ്ട് കൂർപ്പിച്ചു...

അവൾ ഒന്ന് ചിരിച്ചു ആ ചുണ്ടുകളിൽ നനുത്ത ചുംബനം നൽകി കൊണ്ട് പുറത്തേക്ക് ഇറങ്ങി.... സിദ്ധു ചുണ്ടിൽ തൊട്ട് കൊണ്ട് അവൻ പോകുന്നത് നോക്കി നിന്നു....  "ഏട്ടത്തിയും അനുവുമായി എങ്ങനാ... കട്ട ഫ്രണ്ട്സ് ആണോ...." ഉച്ചക്ക് ഉള്ള ഭക്ഷണം കഴിച്ച് കഴിഞ്ഞു ഹാളിൽ ഇരിക്കുമ്പോഴാണ് അല്ലുവിന്റെ ചോദ്യം... "ഏത് അനു...??" സിദ്ധു മുഖം ചുളിച്ചു.. "ഓഹ് പിന്നെ അറിയാത്ത പോലെ..അച്ഛന്റെ PA യുടെ മകൾ അനുപമ എന്നാ അനു..." സിദ്ധുവിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് അവൻ ഇളിച്ചു... "ഓ... അനു...പിന്നെ നാട്ടിൽ എന്റെ ആകെ ഉള്ള ഫ്രണ്ട് ആണ്... അവളെ അറിയോ..??" "ആ.. അറിയാം...." "നീ എന്തെ ചോദിച്ചേ...". "ഏയ്‌ ഒന്നൂല ചുമ്മാ...." ചുമൽ അനക്കി കൊണ്ട് അവൻ ചിരിച്ചു കൊടുത്തു... സിദ്ധു അവനെ ഒന്ന് ഉഴിഞ്ഞു നോക്കി... "എന്തെ ഇങ്ങനെ നോക്കണേ...എനിക്കവളെ ഇഷ്ടാണെന്ന് തോന്നിയോ....?" അവൻ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു... "മ്മ്മ്...." അവളൊന്നു തലയാട്ടി.... "എന്നാലേ അത് സത്യാ... എനിക്കിഷ്ടാ..." അവനൊരു കള്ള ചിരിയോടെ പറഞ്ഞു... സിദ്ധുന്റെ കണ്ണ് മിഴിഞ്ഞു... "ആരോടും പറഞ്ഞേക്കല്ലേ......"

സ്വകര്യമായി പറഞ്ഞു കൊണ്ട് അവൻ ആടിപാടി റൂമിലേക്ക് പോയി...  ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഓം... പുറകിലൂടെ രണ്ട് കൈകൾ അവനെ ചുറ്റി വരിഞ്ഞു.... "ശ്രീ......" തന്റെ നെഞ്ചിൽ അമർന്ന അവളുടെ കയ്യിൽ അവൻ കൈ ചേർത്ത് വെച്ചു.... "അമ്മ പറഞ്ഞു എന്റെ വീട്ടിലേക്ക് പോകാൻ.... ഇന്ന് രാത്രി അവിടെ നിന്നിട്ട് നാളെ വരാം എന്ന്...." അവന്റെ പുറത്ത് തല വെച്ചു നിന്നു കൊണ്ട് അവൾ പറഞ്ഞു... "മ്മ്... എന്നാ താൻ റെഡി ആയിക്കോ... അമ്മ എന്നോടും പറഞ്ഞിരുന്നു..." "ആണോ എന്ന ഞാൻ ഇപ്പോ വരാം..." ഒന്ന് കൂടെ അവനെ ഇറുക്കി കെട്ടിപിടിച്ചു അവന്റെ മുടിയിൽ അമർത്തി ചുംബിച്ചു... അവൻ തിരിഞ്ഞു നോക്കും മുന്നേ അവൾ റൂമിലേക്ക് ഓടി..... ചിരിച്ചു കൊണ്ട് പുറകെ അവനും പോയി.... സാരി ഉടുക്കുകയായിരുന്നു സിദ്ധു.... ഓം റൂമിലെ ചിത്രങ്ങൾ എല്ലാം നോക്കുകയയുരിന്നു... ശീല കൊണ്ട് മറച്ച ചിത്രത്തിലേക്ക് നോക്കി അവൻ പുഞ്ചിരിച്ചു.... ഡ്രസിങ് റൂമിന്റെ ഭാഗത്തേക്ക്‌ ഒന്ന് നോക്കിയ ശേഷം അവൻ ആ ശീല എടുത്തു മാറ്റി....

മുന്നിൽ അനാവൃതമായാ ആ വശ്യമനോഹര ചിത്രം എത്ര നേരം നോക്കി നിന്നെന്ന് അറിയില്ല.... ഒറ്റ നോട്ടം കണ്ടാ ഓരോ രൂപവും വരച്ചെടുക്കാൻ അവന് കഴിയുമായിരുന്നു....പക്ഷേ ഈ ചിത്രം മാത്രം ഓരോ ദിവസവും കണ്മുന്നിൽ തെളിയുന്ന സ്വപ്‌നങ്ങൾ കൂട്ടി വെച്ചു ജന്മം നൽകിയതാണ് ഈ ചിത്രം.... വൈശാലി....!! അവന്റെ മനസ്സ് മന്ത്രിച്ചു... പെട്ടന്നാണ് സിദ്ധുനെ അവൾക്ക് ഓർമ വന്നത്.... അവൻ ചാരിയിട്ട ഡ്രസിങ് റൂമിലേക്ക് ചെന്ന് നോക്കി.... സിദ്ധു സാരിയുടെ ഞൊറി ശെരിയാക്കുവായിരുന്നു.... "ശ്രീ......" "എന്താ ഓം..." സാരി ശെരിയാക്കി കൊണ്ട് അവൾ ചോദിച്ചു... "Come.... " അവൻ അവളുടെ കൈപിടിച്ച് വലിച്ചു... "എങ്ങോട്ടാ ഓം..." "പറയാം വാ....." അവൻ ചിരിച്ചു കൊണ്ട് അവളെ പുറത്തേക്ക് കൊണ്ട് പോയി.... "എന്താ..." റൂമിൽ എത്തിയപ്പോൾ മുഖം ചുളിച്ചവൾ ചോദിച്ചു... അവനൊന്നു ചിരിച്ചു പിന്നെ ചുമരിലേക്ക് കണ്ണോടിച്ചു.... അപ്പോഴാണ് സിദ്ധുവും ചുമരിലേക്ക് നോക്കിയത്.... ഒരു നിമിഷം അവൾ തറഞ്ഞു നിന്നു പോയി.... പിന്നെ ഇടറുന്ന കാലടികളോടെ അവൾ അങ്ങോട്ട് പോയി.... "ഓം... ഇത്... ഇത് ഞാനല്ലേ...." ചിത്രത്തിലേക്ക് കണ്ണും നട്ടവൾ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു... ഓം അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു.... "അതെ....എന്റെ മാത്രം വൈശാലി....."

അവന്റെ ചുണ്ടുകൾ അവളുടെ ചെവിക്ക് അരുകിൽ അമർന്നു.... അവളൊന്നു വിറച്ചു.... "എപ്പോ വരച്ചു....മ്മ്." "വര തുടങ്ങിയിട്ട് കാലം കുറച്ച് ആയി പക്ഷേ പൂർത്തി ആയത് അന്ന് നീ ഈ മൂക്കുത്തി അണിഞ്ഞു വന്ന അന്നാണ്...." കുസൃതിയോടെ അവൻ അവളുടെ മൂക്കുത്തിയിൽ പതിയെ തട്ടി.... നാണത്താൽ അവളുടെ മിഴികൾ താഴ്ന്നു... പിന്നെ ആ ചിത്രത്തിലേക്ക് നോക്കി.. തന്റെ മുഖമാണ്.. പക്ഷേ വേഷം തനി നാടൻ ആയിരുന്നു... "അന്ന് ഞാൻ ഇങ്ങനെ ആയിരിക്കും... അല്ലേ ഓം.." അവൾ അവനു നേരെ തിരിഞ്ഞു... "മ്മ്... ഞാൻ നിന്നെ കണ്ടത് ഇങ്ങനെയാണ്..." "വൈശാലിയിൽ നിന്നൊരു പുനർജ്ജന്മം അല്ലേ..." കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവൾ ചോദിച്ചു.. ഓം അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.... _____________ "അമ്മേ അവർ എത്തിട്ടോ....." ഉമ്മറത്ത് നിന്ന് ജഗൻ വിളിച്ച് പറഞ്ഞു.... കാറിൽ നിന്നിറങ്ങി വന്ന സിദ്ധു ഓടി വന്ന് അവനെ കെട്ടിപിടിച്ചു.... ജീവനും യമുനയും അനന്ദനും എല്ലാം പുറത്തേക്ക് വന്നു.... ജീവൻ ഓമിന്റെ അടുത്തേക്ക് ചെന്ന് അവന് കൈ കൊടുത്തു... അവരെ അകത്തേക്ക് ക്ഷണിച്ചു...

"നിങ്ങൾ രാവിലേ വരും എന്നാ ഞങ്ങൾ കരുതിയത്...." സോഫയിൽ ഇരുന്നു കൊണ്ട് ജഗൻ പറഞ്ഞു..... "അമ്മക്ക് ഒരേ നിർബന്ധം ഉച്ചക്ക് ഭക്ഷണം അവിടെന്ന് കഴിക്കണം എന്ന് .. ഹരനും വൈഫും വൈകീട്ടെ വരൂന്ന് പറഞ്ഞു... ഞങ്ങൾ കൂടെ പോന്നാൽ അവിടെ ആരും ഉണ്ടാകില്ലല്ലോ..." മറുപടി കൊടുത്തത് ഓം ആയിരുന്നു... "അത് ശെരിയാ....സിദ്ധു ഓമിനെ റൂമിലേക്ക് കൊണ്ട് പോ..ഫ്രഷ് ആയിക്കോട്ടെ..." യമുനയാണ് അവളൊന്നു തലയാട്ടി കൊണ്ട് ഓമിനെ നോക്കി... ഓം എഴുനേറ്റ് അവളുടെ ഒപ്പം നടന്നു... "നീ ഇതുവരെ നിന്റെ അച്ഛനോട് സംസാരിച്ചില്ലല്ലോ ശ്രീ...അദ്ദേഹം നിന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നല്ലോ...." റൂമിൽ എത്തിയ ഉടൻ അവൻ അത് ചോദിച്ചതും അവളുടെ മുഖം ഇരുണ്ടു... താല്പര്യം ഇല്ലാത്ത പോലെ പുറത്തേക്ക് പോകാൻ തുടങ്ങിയ അവളെ ഓം പിടിച്ചു വെച്ചു... "ചോദിച്ചത് കേട്ടില്ലേ ശ്രീ..." സിദ്ധു ദേഷ്യത്തിൽ അവന്റെ കൈ തട്ടി മാറ്റി... "ഞാൻ കേട്ടു... എനിക്ക് ടോപിക് സംസാരിക്കാൻ താല്പര്യം ഇല്ല ഓം..." അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു... "എന്ത്‌ കൊണ്ടാ ശ്രീ.... എന്റെ മുഖത്തേക്ക് നോക്ക്..." സൗമ്യമായി പറഞ്ഞു കൊണ്ട് അവൻ അവളുടെ മുഖം കയ്യിൽ എടുത്തു.... "നോക്കി ശ്രീ.... നിനക്ക് ഉണ്ടായ സങ്കടം എനിക്ക് മനസിലാവും അതിൽ എനിക്കും വിഷമം ഉണ്ട്...

പക്ഷെ ഇപ്പോ നീ ചെയ്യുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല.." അവൻ പറയുന്നത് കേട്ട് അവൾ മുഖം ചുളിച്ചു.. "അദ്ദേഹത്തിനു ഒരു തെറ്റ് പറ്റി... കാരണം അദ്ദേഹത്തിന്റെ കാഴ്ചപാടും വളർന്ന സാഹചര്യവും അങ്ങനെ ആയിരുന്നു...ഇപ്പോ അച്ഛന് നിന്നോടുള്ള പെരുമാറ്റം മാറിയത് പോലെ നിനക്ക് തോന്നിയില്ലേ....?? തെറ്റ് തിരുത്താൻ ശ്രമിക്കുന്നവരെ തളർത്തരുത് ശ്രീ.. അത് അവർക്ക് വലിയ സങ്കടമാവും ..." "ഞാനിപ്പോ എന്താ വേണ്ടേ..." മറ്റെങ്ങോ നോക്കി കൊണ്ട് അവൾ ചോദിച്ചു... ഓം ഒന്ന് ചിരിച്ചു.... "എനിക്ക് വേണ്ടി ഒന്നും ചെയ്യണ്ട... നിനക്ക് അച്ഛന്റെ സ്നേഹം വേണമെങ്കിൽ ചെന്ന് അദ്ദേഹത്തോട് സംസാരിക്ക്...ജഗൻ എന്നോട് പറഞ്ഞു അച്ഛന്റെ മാറ്റത്തെ കുറിച്ച്... അത് നീ അംഗീകരിക്കണം..." "എന്നെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല ഓം..." അവളുടെ കണ്ണുകൾ നിറഞ്ഞു.... ഓം അവളുടെ മുഖം നെഞ്ചോട് അമർത്തി വച്ചു. . "പറ്റും ശ്രീ.... നീ സംസാരിക്കണം...." അത്രയും പറഞ്ഞു അവളുടെ നെറുകയിൽ അവനൊന്നു മുത്തി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...