ദക്ഷ പൗർണമി: ഭാഗം 18

 

എഴുത്തുകാരി: ദിവ്യ സാജൻ

""പൗർണമി "".........ദക്ഷൻ മന്ത്രിച്ചു.........അവളെ അവിടെ കണ്ടപ്പോൾ അവന്റെ മനസ്സൊന്ന് ശാന്തമായപോലെ തോന്നി......ദക്ഷൻ പിന്നിൽ ഉണ്ടായിരുന്നത് പൗർണമി അറിഞ്ഞിരുന്നില്ല......അവൻ ശബ്ദമുണ്ടാക്കാതെ ചുമരിനടുത്തായി ഒളിച്ചു നിന്നു...... പൗർണമി ആയിരുന്നോ അസ്ഥിത്തറയിൽ വിളക്കു വക്കാറുണ്ടായീരുന്നതും ഇവിടെയൊക്കെ കാടുകയറി നശിക്കാതെ സൂക്ഷിച്ചതും.....അതോർത്ത് അവനിൽ അവളോടുളള ഇഷ്ടം ഒന്നു കൂടി വർദ്ധിച്ചു..........ഒരു പുഞ്ചിരിയോടെ അവൾ ചെയ്യുന്നതെല്ലാം അവൻ നോക്കി നിന്നു..... താൻ ചെയ്യേണ്ട കടമകളെല്ലാം തന്റെ അഭാവത്തിൽ ഒരു കുറവും വരുത്താതെ ചെയ്ത അവളോട് അവന് ബഹുമാനം തോന്നി......

ഒരുപാടിഷ്ടം തോന്നുവാ പെണ്ണേ നിന്നോട്........മരിച്ച് മൺമറഞ്ഞ് പോയ എന്റെ അച്ഛയെയും അമ്മയേയും നീ ഓർത്തതിനും അവർക്ക് വേണ്ടി എല്ലാ ദിവസവും നിന്റെ സമയം മാറ്റിവെച്ചതിനും....ഞാനെന്താ നിനക്ക് പകരം തരേണ്ടത്.....ഈ ജന്മം മുഴുവൻ നീ യെന്നോടൊപ്പം ഉണ്ടാവണം.....അച്ഛ അമ്മയെ പ്രണയിച്ച പോലെ എനിക്കും നിന്നെ പ്രണയിക്കണം മതിവരാതെ...... വിളക്ക് തെളിയിച്ച ശേഷം പൗർണമി വീട്ടിലേക്ക് തിരിച്ചു.....അവളറിയാതെ ദക്ഷനും അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു....... 🔥🔥🔥🔥🔥🔥🔥🔥 കിഷോറുമായി ദക്ഷൻ സംസാരിച്ചു......

അനന്തന്റെയും പാറുവിന്റെയും മരണം നടന്ന സമയത്ത് കുന്നത്തൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരേയും കിഷോറിന്റ നേതൃത്വത്തിൽ ചോദ്യം ചെയ്യാനുള്ള പെർമിഷൻ വാങ്ങി......രണ്ടാഴ്ച കൊണ്ട് അന്നത്തെ എസ് ഐ.ഒഴിച്ച് ബാക്കി യുളളവരെയൊക്കെ ചോദ്യം ചെയ്തു.......ആര്യനും അവരൂടെ കൂടെ സാക്ഷിയായി ഉണ്ടായിരുന്നു...... കുഞ്ഞാ......അവരെ ചോദ്യം ചെയ്തതിൽ നിന്നും കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു......അന്ന് നടന്നത് അപകടമല്ല കൊലപാതകം തന്നെയാണ്......ആരൊക്കെയോ ഇതിന് പിന്നിൽ കളിച്ചിട്ടുണ്ട്......പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ തിരുത്തി എഴുതിയിട്ടുണ്ട്......അത് തറപ്പിച്ചു പറയാൻ കാരണം....

മാസ്സർ എഴുതിയ സമയത്ത്...നിന്റെ അച്ഛയുടെയും അമ്മയുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു..... അതായിരുന്നിരിക്കാം അവരുടെ മരണ കാരണമായത്.....പക്ഷെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അങ്ങനെ ഒരു മുറിവ് രേഖപ്പെടുത്തിയിട്ടില്ല.....ഇത് ചോദ്യം ചെയ്ത കോൺസ്റ്റബിനെ ആളെ വിട്ട് തല്ലിച്ചെന്നാ അയാൾ പറഞ്ഞത്......അതിനു പുറമേ എസ്.ഐ യുടെ ഭീഷണിയും.....എന്റെ മുന്നിൽ വച്ചാണ് എല്ലാവരെയും ചോദ്യം ചെയ്തത്.......അവർക്ക് ഇതിന് പിന്നിൽ ആരോ ഉണ്ടെന്ന് ഉറച്ച വിശ്വാസം ഉണ്ട്.....പക്ഷെ ആരാന്ന് അറിയില്ല....അതറിയുന്ന ഒരേ ഒരാൾ ആ എസ്.ഐ ആണ് .......അയാളാണ് ഈ കൊലപാതകം അപകടമാക്കി മാറ്റിയത്.....

ആ എസ് ഐ ടെ പേര് ഷൺമുഖൻ എന്നാ......അയാള് ഈ കുന്നൂരുകാരനാ....ഇപ്പൊ ഇവിടെയില്ല മക്കളുടെ കൂടെ വിദേശത്താ......അയാളും നിന്റെ അച്ഛയും കവലയിൽ വച്ച് തല്ലുണ്ടാക്കിയിട്ടുണ്ട് .....നിന്റെ അച്ഛ അയാളെ ഇടിച്ചു പഞ്ഞിക്കിട്ടെന്നാ കേട്ടത്.....അതിനു പിന്നിലെ കാരണം അറിയില്ല......അത് അയാൾക്കും നിന്റെ അച്ഛക്കും മാത്രേ അറിയൂ...... ഇതെല്ലാം ശാന്തമായി തന്നെ ദക്ഷൻ കേട്ടിരുന്നു.......കുറച്ചു സമയത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു..... അപ്പോ......ശത്രു അത്ര നിസ്സാരക്കാരനല്ല......എവിടെന്നാ ആര്യാ നമ്മൾ തുടങ്ങേണ്ടത്.......ആരിൽ നിന്നും തുടങ്ങണം...... ഒരു തുമ്പും കിട്ടുന്നില്ലല്ലോടാ.....ദക്ഷൻ അധിയോടെ പറഞ്ഞു...... ഹാ.......

എന്റെ കുഞ്ഞാ നമ്മൾ അന്വേഷിക്കുകയല്ലേ......ഇനിയും ഒരുപാടറിയാനില്ലേ നിന്റെ അച്ഛയേയും അമ്മയേയും കുറിച്ചു നമുക്ക് നോക്കാം..... ആര്യാ ആ എസ് ഐ അയാൾ വിദേശത്ത് എവിടാ ന്നറിയോ...... ഇല്ലടാ.....അയാളെ കുറിച്ച് ആർക്കും ഒന്നും അറിയില്ല....ഈ കുന്നത്തൂരൊക്കെ വിട്ടിട്ടാ അയാള് പോയിരിക്കണത്...... അപ്പ പറഞ്ഞ ചാരു.....അവരെവീടായിരിക്കും....ജീവിച്ചിരിപ്പുണ്ടോ.....ഒന്നും അറിയില്ല..... അതും ഞാനന്വേഷിക്കാം....നീ വെറുതെ വിഷമിച്ചിരീക്കേണ്ട..... മ്മ്......അതിനു മറുപടിയായി അവനൊന്ന് അമർത്തി മൂളി..... 🔥🔥🔥🔥🔥🔥🔥 പിറ്റേദിവസം കളരിത്തറയിൽ പരിശീലനത്തിലായിരുന്ന സമയത്തും ദക്ഷന്റെ മനസ്സ് അസ്വസ്ഥമായിരുന്നു....

പരിശീലനത്തിൽ വേണ്ട ശ്രദ്ധ കൊടുക്കാൻ അവന് കഴിഞ്ഞില്ല......പത്മനാഭൻ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു........ഇടക്ക് വടികൊണ്ട് ദക്ഷന്റെ നെറ്റിപൊട്ടി... ചോര വന്നു.....പത്മനാഭൻ ഓടി അവനടുത്തേക്ക് വന്നു....... എന്താ മോനേ ഇത്......ഇന്ന് നിന്റെ ശ്രദ്ധ മാറിപ്പോയല്ലോ കുട്ടി......ദേ നെറ്റി പൊട്ടി ചോര വന്നൂല്ലോ......വന്നേ.....ഇന്നിത്രേം മതി അതും പറഞ്ഞു കൊണ്ട് പത്മനാഭൻ അവനെയും കൊണ്ട് അകത്തേക്ക് പോയി......അവിടെ ഉമ്മറത്തെ കസേരയിൽ ഇരുത്തി.....മുറിവിൽ നിന്നും ചോര വരുന്നത് കൊണ്ട് തുണി അമർത്തി വെച്ച് കൊണ്ടാണ് വന്നത്......പത്മനാഭൻ വേഗം ഇന്ദ്രനെ വിളിച്ചു....

.ഇന്ദ്രൻ വന്ന് മുറിവ് ക്ലീൻ ചെയ്ത ശേഷം ഡ്രസ് ചെയ്ത് മെഡിസിനും ക്രീമും കൊടുത്തു....അപ്പോഴേക്കും അവിടേക്ക് സീതയും മുത്തശ്ശിയും എത്തി...മുത്തശ്ശി അവന്റെ നിറുകിൽ തലോടി...... എന്താ......മോനേ സൂക്ഷിക്കണ്ടേ.....ഇതിപ്പോ നല്ല മുറിവുണ്ടല്ലോ പപ്പാ....ആശുപത്രിയിൽ പോണ്ടേ....ആധിയോടെ മുത്തശ്ശി ചോദിച്ചു.... അതൊന്നും സാരല്ല്യാ മുത്തശ്ശി കുറച്ച് നേരം റെസ്റ്റെടുക്കുമ്പോ എല്ലാം മാറും......നെറ്റിയിലെ മുറിവിൽ കൈവച്ച് എരിവ് വലിച്ചു കൊണ്ട് ദക്ഷൻ പറഞ്ഞു.....

അനന്തൻ ഇത് പോലെയായിരുന്നു.......എത്ര വേദനയുണ്ടെങ്കീലും കടിച്ചു പിടിച്ചിരീക്കൂം മുറിവൊന്നും അവൻ കാര്യമാക്കില്ല.......കുട്ടിയെ ക്കാണാനും അനന്തന്റെ അതേ ഛായയാ.....മോനും....അത് പറയുമ്പോൾ മുത്തശ്ശി യുടെ കണ്ണ് നിറയുന്നത് അവൻ കണ്ടിരുന്നു..... സോറി മുത്തശ്ശി ഞാൻ അനന്തന്റെ മോനാന്ന് നിങ്ങളോടൊക്കെ വിളിച്ചു പറയണം ന്നുണ്ട് പക്ഷെ കഴിയില്ലെനിക്ക്.......എന്റെ ലക്ഷ്യത്തിലെത്തുന്നതു വരെ ഇങ്ങനെ മുന്നോട്ട് പോയേ മതിയാവൂ....ദക്ഷൻ ഓർത്തു................................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...