ദക്ഷ പൗർണമി: ഭാഗം 27

 

എഴുത്തുകാരി: ദിവ്യ സാജൻ

ചാരു ചിറ്റയോ??? അതേ...... കുഞ്ഞേട്ടൻ പറഞ്ഞില്ലേ കുഞ്ഞേട്ടനെ കുഞ്ഞേട്ടന്റെ അപ്പയുടെയും അമ്മയുടെയും കൈയിൽ ഏൽപ്പിച്ച ചാരു വിനെ പറ്റി ആ ചാരു......തന്നെയാ ഇത്...പൗർണമി പറഞ്ഞത് കേട്ടു തറഞ്ഞു നിന്നു പോയി ദക്ഷൻ.... നീ.....നീ..... പറയുന്നത്....സത്യാണോ പൗർണമി......ചാരുലക്ഷ്മി ജീവനോടെയുണ്ടോ....പക്ഷേ എവിടെ??? ഇവിടെ യാണോ...അമ്പരപ്പോടെയവൻ ചോദിച്ചു...... അതേലോ....ചാരു ചിറ്റ ജീവനൊടുണ്ട്.. ...പത്മദളത്തിൽ തന്നെയുണ്ട് ....... ഈശ്വരാ.....ഞാൻ എത്ര നാളായി അവരെ തിരയുകയാണെന്നറിയോ......അവർക്ക് മാത്രമേ അച്ഛയെയും അമ്മയെയും കൊന്നത് ആരെന്നു പറയാൻ പറ്റൂ....

മാത്രല്ല അന്ന് രാത്രി എന്താ നടന്നതെന്നൊക്കെ പറയാൻ കഴിയൂ പക്ഷെ കുഞ്ഞേട്ടാ......കുഞ്ഞേട്ടൻ വിചാരിക്കണപോലല്ല കാര്യങ്ങൾ..... കഴിഞ്ഞ ഇരുപത്തെട്ട് വർഷായിട്ട് ചാരു ചിറ്റ കിടപ്പിലാ... അന്നത്തെ ആ സംഭവത്തിനു ശേഷം തലക്ക് പരിക്കേറ്റു ചലന ശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട് ജീവശ്ഛവമായി കിടക്കാ...... പൗർണമി എനിക്ക് അവരെയൊന്ന് കാണാൻ പറ്റുമോ......ഇപ്പൊ തന്നെ വേണം..... അതിനെന്താ......കുഞ്ഞേട്ടൻ എന്റൊപ്പം വായോ.... ദക്ഷൻ പൗർണമിക്കൊപ്പം ചാരു കിടക്കുന്ന റൂമിലേക്ക് പോകാൻ തുടങ്ങി .....താഴേക്ക് ചെന്നപ്പോഴേക്കും വൈദ്യരെത്തിയിരുന്നു...... പൗർണമിക്കൊപ്പം ദക്ഷനെ കണ്ട വൈദ്യർ അവനെ തന്നെ ഉറ്റുനോക്കി നിന്നു.....എന്നിട്ട് പത്മനാഭനോടായ് പറഞ്ഞു..... .

പപ്പാ.....ആരാ യീ കുട്ടി.....മുമ്പെങ്ങും ഇവിടെ കണ്ടിട്ടില്ലല്ലോ...... ഇത് ദക്ഷൻ...... കളരിപഠിക്കാൻ വന്നതാ.... അനന്തന്റെ അതേഛായയാ.......ഒരു നിമിഷം അനന്തനാണോന്ന് ചിന്തിച്ചു പോയി......അയാൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു...... അനന്തനെ അറിയോ കുട്ടീ.....അയാൾ ദക്ഷനോട് ചോദിച്ചു...... അറിയാം......ഇവിടെ വന്നത് മുതൽ കേൾക്കണ പേരാ.....""അനന്തൻ ""കൂടുതൽ അറിയണം ന്നു ണ്ട്........ദക്ഷൻ മറുപടിയായി പറഞ്ഞു..... മ്മ്.....അനന്തനെ കുറിച്ചു പറയാനൊരുപാടുണ്ട്.......ഇവിടുത്തെ ഭവാനിയമ്മയോട് ചോദിച്ചാ മതി......എല്ലാ ചരിത്രവും അറിയണതവർക്കാ...... ഈ സമയം പത്മനാഭൻ ദക്ഷനെ തന്നെ നോക്കി നിക്കാരുന്നു ..... അനന്തന്റെ അതേ സ്വഭാവവാ ചെക്കനും.....

അനന്തൻ അവന്റെ അച്ഛയാ അത് പുറമേ കാട്ടാതെ എന്ത് സ്വാഭാവികതയോടെയാ പെരുമാറുന്നത് പത്മനാഭൻ ഓർത്തു....... ആ.....പൗർണി മോളെ മോള് വായോ......കുറേ പറയാനുണ്ട് കുട്ടിയോട്......അതും പറഞ്ഞു കൊണ്ട് അയാൾ പൗർണമിയേയും കൂട്ടി ഇടനാഴിക്കടുത്തായുളള ചാരുവിന്റെ മുറിയിലേക്ക് പോയി..... . ഈ സമയം ദക്ഷൻ തിരികെ റൂമിലേക്ക് മടങ്ങി......മറൊരവസരത്തിൽ ചാരുവിനെ കാണാമെന്ന് അവൻ കരുതി .....ഈ സമയം ചാരുവുമായുളള കൂടിക്കാഴ്ച ചിലപ്പോൾ മറ്റുള്ളവർക്ക് സംശയം ഉണ്ടാക്കാൻ ഇടയാവുമെന്ന് കരുതി.......അവന്റെ ലക്ഷ്യത്തിലെത്താനുളള പിടിവളളി കിട്ടിയതിലുളള സമാധാനത്തോടെ അവൻ തിരികെ പോയി... 🔥🔥🔥🔥🔥🔥

പൗർണിമോളെ മരുന്നൊക്കെ മുടങ്ങാതെ കൊടുക്കണുണുണ്ടല്ലോ ......ല്ലേ...... ഉവ്വ്.......വൈദ്യമ്മാമേ......എല്ലാം വൈദ്യമ്മാമ പറഞ്ഞത് പോലെ തന്നെ കൊടുക്കണുണ്ട്..... മ്മ്........ഔഷധക്കൂട്ട് കൊണ്ട് ധാര ചെയ്യിക്കാൻ തുടങ്ങണം......നോക്കട്ടെ......എന്തെങ്കിലും മാറ്റം വരുമോന്ന്......ചാരുവിന്റെ കൺതടം വലിച്ചു നോക്കിക്കൊണ്ടയാൾ പറഞ്ഞു....... വൈദ്യമ്മാമേ.......ചാരു ചിറ്റ ഇനി ഒരിക്കലും എണീക്കില്ലേ......പൗർണി അയാളുടെ മറുപടിക്കായി ഉറ്റുനോക്കി....... ഒരു ചിരിയോടെ അയാൾ തുടർന്നു......ഒന്നും പറയാൻ പറ്റില്ല കുട്ട്യേ.....നമുക്ക് നോക്കാം.....പക്ഷേ ഒന്നുറപ്പുണ്ട്......നമ്മളെയൊക്കെ അവൾ കാണണ്ട്.....പറയുന്നതൊക്കെ കേക്കണ്ട്.....

അതിനു തെളിവാ ഈ കാണണ ഉണങ്ങിയ കണ്ണുനീർ പാടുകൾ......ചാരുവിന്റെ കണ്ണുകളിലേക്ക് ചൂണ്ടിക്കൊണ്ടയാൾ പറഞ്ഞു........ ചാരു ചിറ്റ ഉണരണതും കാത്തിരിക്കാ ഇവിടെല്ലാവരും.....ഒരു നെടുവീർപ്പോടവൾ പറഞ്ഞു നിർത്തി...... മോള് വിഷമിക്കേണ്ട ഒക്കെ ശരിയാവും.....ഈശ്വരാനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥനയോടെ ഈ ഔഷധക്കൂട്ട് കൊടുത്താൽ മതി.....അവളെണീക്കേണ്ട സമയായിട്ടുണ്ടാവില്ല.... സമയാവട്ടെ എണീക്കും.......അന്നത്തെ ആ രാത്രിയിൽ എന്താ നടന്നതെന്ന് അവൾക്ക് മാത്രേ പറയാൻ കഴിയൂ.......എന്തൊക്കെയോ ദൂരുഹതകൾ ഉളളപോലെ.....ദീർഘമായി നിശ്വസിച്ചു കൊണ്ടയാൾ പറഞ്ഞു.......ന്നാ പിന്നെ ഞാനെറങ്ങാ കുട്ട്യേ.....

അതും പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് നടന്നു.... പൗർണമി ചാരുവിനടുത്തായി കട്ടിലിൽ ഇരുന്നു..... ചിറ്റേ......വിഷമിക്കണ്ടാട്ടോ.....വേഗം ഭേതാവും.....ചിറ്റക്കൊരു കാര്യറിയോ....കുഞ്ഞേട്ടൻ തിരികെ വന്നൂട്ടോ.....ചിറ്റയുടെ പാറുവിന്റെ കുഞ്ഞൻ....കുഞ്ഞേട്ടൻ ന്നോട് എല്ലാം പറഞ്ഞു.... ചിറ്റയാ കുഞ്ഞേട്ടനെ രക്ഷിച്ചതെന്ന്.....ആരാ ചിറ്റേ അനന്തമ്മാമേം പാറു അപ്പച്ചിയേയും കൊന്നത്.....ചിറ്റക്കറിയോ അത്.....അവരുടെ വരണ്ട കവിളിൽ തലോടിക്കൊണ്ട് അവൾ ചോദിച്ചു...... ഈ സമയം ചാരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....... പൗർണമി അത് വേഗം തുടച്ചു കൊടുത്തു... നിക്കറിയാം ചിറ്റക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന്.....

എല്ലാം കഴിയും...ഒരു ദിവസം ചിറ്റ എണീക്കും നിക്ക് ഉറപ്പാ.... കുഞ്ഞേട്ടനെ കാണണ്ടേ ചിറ്റക്ക്......വരൂട്ടോ ഉടനെ ......കാത്തിരിക്കാരുന്നൂത്രേ ചിറ്റേ കാണാൻ......അനന്തൻ മാമേടെ അതേ ഛായയാ.......അതും പറഞ്ഞു കൊണ്ട് പൗർണമി അവരുടെ നിറുകിൽ മൃദുവായി ചുമ്പിച്ചു...... ഈ സമയം ചാരുവിന്റെ ഹൃദയം ക്രമാധീതമായി മിടിക്കുന്നുണ്ടായിരുന്നു.....പക്ഷേ പൗർണമി അതറിഞ്ഞില്ല..... 🔥🔥🔥🔥🔥🔥🔥🔥 സന്ധ്യക്ക് അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാൻ പോവുകയായിരുന്നു പൗർണമി.....കുറച്ചു ദൂരം പോയപ്പോൾ ഒരു കാർ നിർത്തിയിട്ടിരിക്കുന്നതവൾ കണ്ടു.......പൗർണമി നടന്ന് അതിനടുത്തെത്തിയപ്പോഴേക്കും അതിൽ നിന്നും നന്ദൻ ഇറങ്ങി......

നന്ദനെ കണ്ടപ്പോൾ പൗർണമി പുഞ്ചിരിച്ചു......ഉളളിൽ പുകയുന്ന കൊപം പുറത്ത് കാട്ടാതെ അവനും നേർമയായി പുഞ്ചിരിച്ചു...... എന്താ നന്ദേട്ടാ........ഈ വഴീയൊക്കെ ..... ഞാൻ നിനക്ക് വേണ്ടി കാത്തു നിന്നതാ പൗർണമി.....എനിക്ക് നിന്നോടു കുറച്ചു സംസാരിക്കാനുണ്ട്........ എന്താ......നന്ദേട്ടാ.....എന്താ പറയാനുള്ളത്...... ഞാൻ അച്ഛനോട് പറഞ്ഞിട്ടാ അച്ഛൻ വിവാഹാലോചനയുമായി പത്മദളത്തിൽ വന്നത്....പക്ഷേ തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞുന്ന് അച്ഛൻ പറഞ്ഞു....എന്താടോ തനിക്ക് എന്നെ ഇഷ്ടമല്ലേ.....തന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്.....തന്നെ പിരിഞ്ഞൊരു ജീവിതം എനിക്കുണ്ടാവില്ല.....താനല്ലാതെ മറ്റൊരു പെൺകുട്ടിയെ പറ്റി ചിന്തിക്കാനേ എനിക്ക് കഴിയില്ല.....

പുറത്ത് ദുഃഖത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് ഉളളിൽ പൗർണമിക്കുളള ചതിക്കുഴി ഒരുക്കിക്കൊണ്ടവൻ പറഞ്ഞു...... നന്ദേട്ടാ എന്നെ ധർമ്മ സങ്കടത്തിലാക്കല്ലേ......ഞാൻ.....ഞാൻ.....നന്ദേട്ടനെ എന്റെ ഏട്ടന്റെ സ്ഥാനത്താ കണ്ടിരിക്കണത്......അല്ലാതെ കാണാൻ നിക്ക് കഴിയില്ല......എന്നെ മറക്കണം.....എന്നെക്കാൾ നല്ല കുട്ടിയെ കിട്ടും നന്ദേട്ടന്..... മറക്കാനോ.....മരിക്കും....ഞാൻ.....എന്നെ നിനക്കിഷ്ടമല്ലെങ്കിൽ നിന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ.....അങ്ങനെയാരെങ്കിലും ഉണ്ടെങ്കിൽ വെറുതെ ഞാൻ കാത്തിരിക്കണ്ടല്ലൊ പൗർണമി അത് കൊണ്ട് ചോദിച്ചതാ.......പുറത്ത് സാധുവായി അഭിനയിച്ചു കൊണ്ട് അയാൾ വീണ്ടും തുടർന്നു......

അങ്ങനെ ചോദിച്ചാൽ ഇല്ലെന്ന് പറഞ്ഞാൽ അത് സത്യമല്ലാതാവും.......ഞാൻ ഒരാളെ സ്നേഹിക്കുന്നുണ്ട് ആ ആളും എന്നെ പ്രണനെ പ്പോലെ സ്നേഹിക്കുന്നുണ്ട്..... ആരാതാ.....എന്നോട് പറയാവോ......ഉളളിൽ ആളിയ ദേഷ്യം മറച്ചു വയ്ച്ച് കൊണ്ട് പറഞ്ഞു..... അത്....പറയാറായിട്ടില്ല നന്ദേട്ടാ.....കുറച്ചു നാള് കഴിഞ്ഞ് ഞാൻ പറയാം .....ആ....ഞാൻ വിളക്ക് വിളക്ക് തെളിയിച്ചിട്ട് വരാം.......ഇപ്പൊ തന്നെ ഒരുപാട് വൈകി... പറഞ്ഞു തീരുന്നതാനൊപ്പം അവൾ മുന്നോട്ട് നടന്നു..

ഈ സമയം പക നുരയുന്നത് പുറത്ത് കാട്ടാതെ പുഞ്ചിരിച്ച് കൊണ്ടയാൾ പൗർണമി യെ തന്നെ നോക്കി നിന്നു.... വൈകിതെ തന്നെ പൗർണമി അസ്ഥിത്തറയിലെത്തി അവിടെ ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം വേഗം വിളക്ക് വച്ചു....എഴുന്നേറ്റ് തിരികെ നടക്കാൻ തുടങ്ങിയതും ആരോ പിന്നിൽ നിന്നും വന്നു കണ്ണ് പൊത്തി......ആളാരാണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം നേരം വേണ്ടി വന്നില്ല..... കുഞ്ഞേട്ടാ.....എന്തായീത്.....ആരേലും കാണൂട്ടോ....അപ്പുറം ഇടവഴിയാ ....വീട്ടേ.....പറയുന്നതിനൊപ്പം കൈകൾ വലിച്ചു മാറ്റിയിരുന്നു പൗർണമി.... ഞാനാണെന്ന് എങ്ങനെ മനസ്സിലായി പൗർണമി പെണ്ണേ......കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു..... അതൊക്കെ അറിയാം.......

കുഞ്ഞേട്ടന്റെ സാമീപ്യം എനിക്ക് മനസ്സിലാവും...അപ്പോ ന്റെ പിന്നാലെ ഉണ്ടായിരുന്നു ല്ലേ.....എളിക്ക് കൈകുത്തി കുറുമ്പോടവൾ ചോദിച്ചു..... മ്മ്.....എന്റെ അച്ഛേടേം അമ്മേടേം അടുത്ത് വരാൻ തോന്നി.....കൂട്ടത്തിൽ നിന്നോടു കുറച്ചു സംസാരിക്കേം ചെയ്യാലോ അതും പറഞ്ഞു കൊണ്ട് അവൻ അവളെ തന്നോട് ചേർത്ത് നിർത്തി..... കുഞ്ഞേട്ടാ.....ഇപ്പൊ തന്നെ വൈകി.....ഇനീം നിന്നാ എന്നെ തിരക്കി അച്ഛ വരും ആണോ ......ഈ കാർന്നോരെക്കൊണ്ട്...... ദേ.....കുഞ്ഞേട്ടന് കുറുമ്പീത്തിരി കൂടണുണ്ടേ....എപ്പോഴും ന്റെ അച്ഛയെ കുറ്റം പറയാ.....അവനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അവൾ ഇടക്ക് കയറി പറഞ്ഞു... ഞാൻ വെറുതെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറയുന്നതല്ലേ പെണ്ണേ........

അവളുടെ മൂക്കിൻ തുമ്പിലായ് പിച്ചിക്കൊണ്ട് അവൻ പറഞ്ഞു...... മ്മ്.....ന്നാലും കുഞ്ഞേട്ടന് കുറുമ്പ് കൂടുതൽ തന്നാ.....അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവൾ പറഞ്ഞു..... എന്ത് കുറുമ്പാടി ഞാൻ നിന്നോട് കാട്ടിയേ.....പറയുന്നതിനൊപ്പം അവളുടെ വയറിൽ പിച്ചിയിരുന്നവൻ.... ആഹ്.....ഇത് തന്നാ.....ഇതൊക്കെ തന്നാ കുറുമ്പെന്ന് ഞാൻ മുന്നേ പറഞ്ഞത്.....എരിവ് വലിച്ചു കൊണ്ടവൾ പറഞ്ഞു..... ഇത് കുറുമ്പല്ലടീ എന്റെ അവകാശാ....അവളെ തനിക്ക് നേരെ നിർത്തിക്കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ച് കൊണ്ടവൻ പറഞ്ഞു.... അതിനു മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു..... പൗർണമി പെണ്ണേ........എന്റെ അച്ഛയെയും അമ്മയെയും കുറിച്ചു ഒരുപാടു അറിയാനുണ്ട്........

ഞാൻ പറഞ്ഞു വന്നത്..അവരുടെ പ്രണയം.....മുത്തശ്ശിക്കറിയാരിക്കില്ലേ എല്ലാം....എങ്ങനാ ചോദിക്കാ......അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു....... കുഞ്ഞേട്ടാ.......അതിനൊക്കെ നമുക്ക് വഴിയുണ്ടാക്കാം......ഇപ്പൊ വീട് പിടിക്കണ്ടേ..... അതും പറഞ്ഞു കൊണ്ട് അവൾ മുന്നോട്ട് പോയി.....പിന്നാലെ തന്നെ ദക്ഷനും..... ഇതെല്ലാം നന്ദൻ മാറി നിന്ന് കാണുന്നുണ്ടായിരുന്നു......അവന്റെയുളളിലെ പക ആളിക്കത്താൻ തുടങ്ങി...... അപ്പോൾ ഇതാണ് പൗർണമി സ്നേഹിക്കുന്നുന്ന് പറഞ്ഞവൻ.........""ദക്ഷൻ "" .......അവളുടെ പ്രണയം...... ഇവനോടൊപ്പമുളള ജീവിതം നീ വ്യാമോഹിക്കണ്ട പൗർണമി......

ആയില്യത്തിന് നാഗക്ഷേത്രം തുറന്ന് പൂജ നടത്തണം അതിനു മുൻപ് നിങ്ങളെ രണ്ടു പേരെയും രണ്ടു വഴിക്കാക്കും ഞാൻ.....അവൻ തന്നെ നിന്നെ വേണ്ടന്ന് പറഞ്ഞു തളളിക്കളയും.....അതിനു വേണ്ടത് എന്താന്ന് എനിക്കറിയാം.....അതിനു വേണ്ടി അവനെ ഞാനിറക്കും പാർത്ഥിപനെ.....നീയും പത്മനാഭനും ചേർത്ത് ജയിലഴിക്കുളളിലാക്കിയ പാർത്ഥിപനെ....ഗൂഢമായി ചിരിച്ചു കൊണ്ടയാൾ ഓർത്തു.............................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...