ദക്ഷ പൗർണമി: ഭാഗം 32

 

എഴുത്തുകാരി: ദിവ്യ സാജൻ

അനന്തനെയും പാറുവിനെയും പറ്റി നിക്കറിയാന്നൊളളത് ഞാൻ പറയാം.....പാറു ഞങ്ങളുടെ ശ്രീ പാർവതീ........മുപ്പത് വയസ്സ് കഴിഞ്ഞപ്പോ നിക്ക് കിട്ടീതാ അവളെ......സത്യം പറയാല്ലോ മൂന്നും ആൺകുട്ടികൾ ആയപ്പോ ഒരു പെൺകുട്ടിയെ കിട്ടിയെങ്കിലെന്ന് കൊതിച്ചിരുന്നു......അങ്ങനെയിരിക്കയാ പപ്പന് പത്തു വയസ്സുളളപ്പോ അവള് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്.......നകുലനും രാമനും അപ്പോഴേക്കും വലിയ കുട്ടികളായിരുന്നു.......കളി , കൂട്ട് ഇതൊക്കെയായിരുന്നു അവരുടെ ലോകം......പക്ഷെ ന്റെ പാറുട്ടിയെ നിലത്തു വയ്ക്കാതെ കൈവെളളയിൽ കൊണ്ട് നടന്ന് നോക്കിയത് പപ്പനാ...വല്യ സ്നേഹാരുന്നു അവളെ....

അവളുടെ അച്ഛന് അവള് കരയുന്നതേ ഇഷ്ടമല്ലായിരുന്നു ..വലുതാവുന്തോറും കുറുമ്പിയായിരുന്നു പെണ്ണ്.....നന്നായി നൃത്തം ചെയ്യുമായിരുന്നു.... അവൾക്ക് വേണ്ടിയാ കളരിത്തറയുടെ അടുത്തായി മണ്ഡപം വെച്ചത്......അവളുടെ നൃത്ത പഠനത്തോടൊപ്പം ചെറിയ കുട്ട്യേളെ വെറുതെ പഠിപ്പിക്കാൻ തുടങ്ങി...... അവൾക്ക് പതിനാറു വയസ്സുളളപ്പോഴാ അനന്തൻ ഇവിടെ ആദ്യായി കളരി പഠിക്കാൻ വന്നത്......അതിനു മുമ്പ് കവലയിൽ വച്ചൊക്കെ അവൾ അവനെ കണ്ടിട്ടുണ്ടത്രേ..... സർവ്വ ഗുണവും തികഞ്ഞൊരാണൊരുത്തനായിരുന്നു അനന്തൻ......നല്ല മെയ് വഴക്കവും കരുത്തുമുളളവൻ....നല്ലവനായിരുന്നു.....ആര് എന്ത് സഹായം ചോദിച്ച് ചെന്നാലും കഴിയുന്ന രീതിയിൽ സഹായിക്കുവായിരുന്നവൻ....

കളരിത്തറയിൽ കയറി അധികം ആവണതിനു മുന്നേ തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ കേറി പറ്റിയവൻ.....അത് പോലെ ഞങ്ങളുടെ പാറുവിന്റെയും.......അവനോട് സംസാരിക്കാൻ കാത്തു നിൽക്കുമായിരുന്നൂത്രേ പെണ്ണ്........എന്തെങ്കിലും കാരണം പറഞ്ഞ് കളരിത്തറയിലേക്ക് ചെല്ലും അവനെ ഒരു നോക്ക് കാണാൻ......ആദ്യമൊക്കെ അവനും അവളോട് വല്യ കാര്യയിരുന്നു......അങ്ങനെയിരിക്കെ ഒരിക്കൽ അവൾ അവനോട് അവളുടെ ഇഷ്ടം തുറന്നു പറഞ്ഞു.....പക്ഷെ അവൾ പ്രതീക്ഷിച്ച പോലെയായിരുന്നില്ല....തല്ലാനായി കൈയുയർത്തിത്രേ ......അനന്തൻ അവൾക്ക് നേരെ......""ഇനി ഇത് പോലെ വിവരദോഷം പറഞ്ഞു ചെന്നാൽ തല്ലുമെന്ന്"" താക്കീതും കൊടുത്തൂത്രേ.....

വല്യ കരച്ചിലാരൂന്നൂന്നാ ചാരു പറഞ്ഞത്.....പക്ഷെ അവൾ പിന്മാറിയില്ല പിന്നാലെ തന്നെ കൂടി . .....കാണുമ്പോ കാണുമ്പോ അനന്തൻ അവളെ ആട്ടിയകറ്റുമായിരുന്നുത്രേ പോരാത്തതിന് കണ്ണ് പൊട്ടണ രീതിയിൽ വഴക്കും പറയാരുന്നു.....പക്ഷെ അവള് വിട്ടില്ല.......അത്രക്ക് അനന്തൻ അവളുടെ ഹൃദയത്തിൽ ആഴ്ന്നിരുന്നു.......ആശാന്റെ മകളാ നീ......തെറ്റായ രീതിയിൽ കാണാൻ കഴിയില്ലെന്നും പറഞ്ഞ് വിലക്കിയിരുന്നവൻ.... അവൾ അപ്പോഴും അവന്റെ പിന്നാലെ തന്നെയായിരുന്നു.....അവൻ ആട്ടിയകറ്റുന്തോറും കൂടുതൽ അവനിലേക്ക് ചേരായിരുന്നവൾ...... എത്ര നാള് ഹൃദയം കല്ലാക്കി അവളുടെ ഇഷ്ടം കണ്ടില്ലാന്ന് നടിക്കും......പതിയെ പതിയെ അവനിലും മാറ്റങ്ങൾ വന്നു തുടങ്ങി......

അവനറിയാതെ തന്നെ ഒരിക്കൽ അവന്റെ ഉളളിലൊതുക്കി വച്ച പ്രണയം പുറത്ത് വന്നു..... ഒരിക്കൽ പെണ്ണ് പൊട്ടൻമലേന്ന് ചാടി ചാവൂന്ന് പറഞ്ഞ് അങ്ങോട്ടേയ്ക്ക് ഓടി കേറീത്രേ....അനന്തൻ പിന്നാലെ പോയി പൂട്ടിട്ട് പിടിച്ചു താഴേക്ക് കൊണ്ട് വന്നു......നല്ല പെടയും കൊടുത്തു.....അതീ പിന്നെ അവനവളെ അകറ്റി നിർത്തിയിട്ടില്ല...... അവളെ ആട്ടിയകറ്റിയതിന്റെ നൂറു മടങ്ങായി ചേർത്ത് പിടിച്ചു ......കുളപ്പടവും നൃത്ത മണ്ഡപവും അവരുടെ പ്രണയത്തിന് സാക്ഷികളായി.......ചാരുവൊഴിച്ച് വേറാരും ഇതൊന്നുമറിഞ്ഞില്ല അനന്തന്റെ ഉറ്റ സുഹൃത്തായ ഉണ്ണി പോലും..... മൂന്നു നാല് വർഷങ്ങൾക്ക് ശേഷം മുംബൈയിലെ ഒരു വലിയ കമ്പനിയിൽ അനന്തന് നല്ലൊരു ജോലി തരപ്പെട്ടു.....

.ഇത്രയും ദൂരേക്ക് ജോലിക്ക് പോവുന്നതറിഞ്ഞ് പാറു ഒരുപാട് കരഞ്ഞു..... പക്ഷെ എല്ലാ മാസവും നാട്ടിൽ വന്ന് അവന്റെ അമ്മയെയും പാറുവിനെയും കണ്ടു മടങ്ങുമായിരുന്നു......ആ ഇടയ്ക്ക് പാറുവിന് ഉണ്ണിയുടെ വിവാഹാലോചന വന്നത്.....അവൾക്ക് സമ്മതമാവുമെന്ന് കരുതി അദ്ദേഹം ആ വിവാഹത്തിന് വാക്ക് കൊടുത്തു......പാറു ഇതറിഞ്ഞപ്പോ മുതൽ കരച്ചിലായിരുന്നു....അവൾക്ക് ഈ വിവാഹം വേണ്ടാന്ന് പറഞ്ഞ് നിരാഹാരം കിടന്നു......എന്നിട്ടും മനസ്സിലുള്ളത് പറഞ്ഞില്ല.....നകുലനും രാമനും കൂടി അവളെ ഒരുപാട് ശകാരിച്ചു.....തല്ലുകേം ചെയ്തു.....പപ്പനെ പുറത്തെ മുറിയിൽ പൂട്ടിയിട്ടിട്ടാ അവളെ അവര് തല്ലിയത്....അദ്ദേഹം നിസ്സഹായതയോടെ നോക്കി നിന്നു.....

.അവളുടെ സമ്മതമില്ലാതെ തന്നെ വിവാഹം നടത്താൻ നകുലനും രാമനും തീരുമാനിച്ചു.......അവർക്ക് വലുത് ഉണ്ണിക്ക് കൊടുത്ത വാക്ക് പാലിക്കുക എന്നതായിരുന്നു.... ജാതകം കൊടയുടെ തലേന്ന് രാത്രീ അനന്തൻ വന്ന് ആരും അറിയാതെ അവളെ വിളിച്ചിറക്കി കൊണ്ട് പോയി....... അവളെ കാണാതായതിനു ശേഷം ചാരുവിനെ വിരട്ടിയപ്പോഴാ ഓരോന്നും പുറത്തറിഞ്ഞത്.....അവർ തമ്മിലുള്ള സ്നേഹബന്ധം എല്ലാ അർത്ഥത്തിലും അതിരു കവിഞ്ഞിരുന്നു .....അതിനു തെളിവായി നീ അവളുടെ വയറ്റിൽ വളരാൻ തുടങ്ങിയിരുന്നു ചാരു പറഞ്ഞപ്പോഴാ ആ സത്യം ഞങ്ങളറിഞ്ഞത്.....അവൾ ഗർഭിണിയായിരുന്നൂന്ന കാര്യം ഞങ്ങളെ എല്ലാവരേയും ഒരുപോലെ ഞെട്ടിപ്പിച്ചു.....

വിവാഹത്തിനു മുൻപ് ഒരു പെൺകുട്ടി ഗർഭിണിയാവുന്നത് കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കണ കാര്യമായതിനാൽ നാട്ടുകാരറിയാതിരിക്കാൻ ശ്രദ്ധിച്ചു....... ഇതൊക്കെ കേട്ട് അദ്ദേഹം ആകെ തകർന്നു പോയി......അനന്തനെ അവൾക്ക് ഇഷ്ടവാണെന്നറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്നെ മുൻ കൈയെടുത്ത് ഈ വിവാഹം നടത്തുമായിരുന്നു...... പിന്നെ മാസങ്ങൾ കഴിഞ്ഞ ശേഷം എല്ലാം ഒന്ന് ആറിത്തണുക്കാൻ തുടങ്ങിയപ്പോൾ പപ്പൻ അവളെ കാണാൻ മുംബൈക്ക് പോയി......അപ്പോ അവൾക്ക് ആറാം മാസായിരുന്നു......എനിക്കും അദ്ദേഹത്തിനും അവളെ കാണണമെന്നുണ്ടായിരുന്നു.....പക്ഷെ നകുലനും രാമനും വല്യ അഭിമാനികളല്ലേ....സമ്മതിച്ചില്ല........

പപ്പൻ അനന്തന്റെ ജോലിസ്ഥലത്ത് അന്വേഷിച്ചു താമസ സ്ഥലം കണ്ടെത്തിയത്രേ പാറുവിന്റെ കാണാൻ പോയത്......അന്ന് പപ്പനെ കണ്ട് അവൾക്ക് വലിയ സന്തോഷം ആയിത്രേ.....പിന്നെ ഇടക്കൊക്കെ പപ്പൻ പാറുവിനെ കാണാൻ പോവാറുണ്ടായിരുന്നു.....അനന്തൻ അവളെ പൊന്നു പോലാ നോക്കണതെന്ന് അവൻ പറയുവായിരുന്നു......പിന്നെ മാസങ്ങൾ കഴിഞ്ഞ് നീ ജനിച്ചത് അനന്തൻ ഇവിടേക്ക് ഫോണിൽ വിളിച്ചു പറഞ്ഞു.......ആ സമയത്താണ് ആയില്യ പൂജ അടുത്ത് വന്നത്.. നടതുറന്ന് പൂജ നടത്തേണ്ടത് ഇവിടുത്തെ അപ്പോഴത്തെ മരുമകൻ ആവണം അതാണ് ഇവിടത്തെ ആചാരം അങ്ങനെ വരുമ്പോൾ അനന്തനാണ് അത് ചെയ്യേണ്ടത്......

അദ്ദേഹം ഫോണിലൂടെ അനന്തനെ വിളിച്ച് കാര്യം പറഞ്ഞു....... 41 ദിവസത്തെ വൃതം നോറ്റാണ് അതീനായ് തയ്യാറാവേണ്ടിയിരുന്നത്....ആയില്യ പൂജയ്ക്കു രണ്ടാഴ്ച കിടക്കേ അനന്തനും പാറുവും നിന്നേയും കൊണ്ട് ഇവിടെക്ക് വന്നു...... ഈ സമയം ദക്ഷന്റെ അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് മുത്തശ്ശി നോക്കുമ്പോൾ ദക്ഷൻ ഉറങ്ങിക്കഴിഞ്ഞിരുന്നു.... കുറുമ്പൻ ഉറങ്ങീല്ലോ.... പറയുന്നതിനൊപ്പം അവന്റെ തലക്കു കീഴിൽ തലയണവച്ച് ബെഡിൽ നിന്നും എണീറ്റിരുന്നു ഭവാനിയമ്മ...... പതിയെ അവന്റെ നിറുകിൽ ചുമ്പിച്ച ശേഷം ശബ്ദമുണ്ടാക്കാതെ പൗർണമിക്കൊപ്പം പുറത്തേക്ക് പോയി......ഈ സമയം ആര്യൻ അവിടേക്ക് വന്നു......ഒരു ബെഡ്ഷീറ്റെടുത്ത് ദക്ഷന് മൂടിക്കൊടുത്ത ശേഷം ആര്യനും കിടന്നു...... 🔥🔥🔥🔥🔥🔥🔥🔥

പിറ്റേന്ന് രാവിലെ തന്നെ ആര്യൻ ദക്ഷൻ പറഞ്ഞതനുസരിച്ച് ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് പോകാനായി റെഡിയാവുകയായിരുന്നു.... ദക്ഷൻ രാവിലെ തന്നെ ദേവനെ വിളിച്ച് സംഭവം നടന്ന ദിവസം അതായത് തീയതിയും ദിവസവും ചോദിച്ചു മനസ്സിലാക്കി......ദക്ഷൻ ജനിച്ച് 45 മത്തെ ദിവസമാണ് കൊല നടന്നത്.....ആ കണക്ക് വച്ച് തീയതി കണ്ടു പിടിച്ചു....വൈകാതെ തന്നെ ആര്യൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു..... ചാരുവിനെ ഡിസ്ചാർജ് ചെയ്യുന്ന ദിവസം കൂടി ആയതു കൊണ്ട് ദക്ഷൻ പൗർണമിയെയും കൂട്ടി രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.......ദക്ഷനും പൗർണമിയും ഹോസ്പിറ്റലിൽ ചെന്നപ്പോഴേക്കും പത്മനാഭനും സീതയും തിരികെ വീട്ടിലേക്ക് പോയിരുന്നു.....

അവർ വീട്ടിലെത്തിയപ്പോഴേ ഉണ്ണി അവിടേക്ക് എത്തി.....നകുലനും രാമനും ചാരുവിന് വയ്യാണ്ടായതും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതും പറഞ്ഞറിഞ്ഞ് അതേ കുറിച്ച് ചോദിച്ചറിയാനായിരുന്നു അയാൾ വന്നത്.... ആഹ്.......ഉണ്ണിയോ.....എന്താ ഉണ്ണി .......ഈ നേരത്ത്.....പത്മനാഭൻ ചിരിയോടെ ചോദിച്ചു.... ഹാ....ഇതു വഴി പോയപ്പോ കേറീതാ പപ്പാ......ചാരുവിന് സുഖവില്ലാണ്ടായീന്ന് കേട്ടു അതേ പറ്റി ചോദിക്കാൻ കൂടിയാ ഇവിടെ കയറിയത്..... ഈ സമയം സീത അകത്തേക്ക് കയറി പോയി...... ആ.....അവൾക്ക് പെട്ടെന്ന് അപസ്മാരംണ്ടായി.....അങ്ങനെയാ ഹോസ്പിറ്റലിൽ കൊണ്ട് പോയത്......പേടിക്കാനായിട്ടൊന്നുല്ലാ ന്നാ ഡോക്ടർമാർ പറഞ്ഞത്......

ക്രമേണ കൊണ്ട് മാറ്റം വരൂത്രേ.....ഇപ്പൊ കണ്ണുകളും ഒരു കൈയും ചെറിയ രീതീല് ചലിപ്പിക്കാൻ പറ്റണ്ട്..... പത്മനാഭൻ പറയുന്നതൊക്കെ കേട്ട് തറഞ്ഞിരുന്നു പോയയാൾ..... നേരിയ ഭയം അയാളെ വലയം ചെയ്തു.....അത് പുറത്ത് കാട്ടാതെ പുഞ്ചിരിയോടയാൾ തുടർന്നു..... ഹാ.....അത് നല്ല ലക്ഷണം ആണല്ലോ......അല്ല....പപ്പാ പെട്ടെന്ന് ഇങ്ങനെ വരാനിപ്പോ ന്താ ണ്ടായേ......കൗശലത്തോടെ അയാൾ ചോദിച്ചു...... അറിയില്ലുണ്ണീ..........പൗർണി മോളും ദക്ഷനും മാത്രേ അപ്പോ ആ മുറിയിലുണ്ടായുളളൂ.....അവരോട് ചോദിച്ചപ്പോ പിളളാർക്കൊന്നും അറിയില്ലാന്ന്.....പത്മനാഭൻ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞു..... മ്മ്......അപ്പോ ആ ദക്ഷൻ വന്നതിന്റെ ഉദ്ദേശം വ്യക്തം......

ചാരുവിൽ നിന്നും സത്യമറിയുക ....അച്ഛന്റെയും അമ്മയുടെയും കൊലയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തി പകരം ചോദിക്കാൻ തന്നയാ അവൻ വന്നിരിക്കുന്നത്......ആശാനു പോലും കീഴടക്കാൻ പറ്റാത്ത അനന്തനെ കൊന്നു തളളി പിന്നെയാ ഈ പീറ ചെക്കൻ......അയാൾ പുച്ഛത്തോടെ ഓർത്തു....... അപ്പോ പപ്പാ ഞാനിറങ്ങാ.......ഇനീം ഇരുന്നാ സമയം പോവും.....ചാരു വരട്ടെ അപ്പോ വന്ന് കാണാം ന്നാ ശരി പപ്പാ....പറയുന്നതിനൊപ്പം പടികളിറങ്ങിയിരുന്നു ഉണ്ണി..... പത്മനാഭൻ പുഞ്ചിരിയോടെ നോക്കി നിന്നു...... 🔥🔥🔥🔥🔥🔥🔥🔥 ദക്ഷൻ ചാരുവിന്റെ അടുത്തായി ഇരിക്കുകയായിരുന്നു.....ഈ സമയം ചാരു നല്ല ഉറക്കത്തിലായിരുന്നു...... പൗർണമിയും ദക്ഷനും കൂടി അനന്തന്റെ കാര്യം സംസാരിക്കാനുണ്ടായിരുന്നു.......

ടീ പെണ്ണേ അച്ഛയിപ്പോ ഉണ്ടായിരുന്നെങ്കിൽ നാഗക്ഷേത്രത്തിൽ പൂജയൊക്കെ മുടക്കമില്ലാതെ നടന്നേനല്ലേ..... പിന്നല്ലാതെ......അനന്തൻമാമ ഇല്ലാത്തോണ്ട് ഇനി അത് ചെയ്യേണ്ടത് കുഞ്ഞേട്ടനാ......അവൾ പുഞ്ചിരിയോടെ പറഞ്ഞു...... ആണോ......അതിനു മുൻപ് ഞാൻ നിന്നെ കെട്ടിയാലോന്നാലോചിക്കാ ......എത്ര നാളാ ഇങ്ങനെ .....ഏ........എന്താ നിന്റെ അഭിപ്രായം.....മീശമുറുക്കി കുറുമ്പോടവൻ ചോദിച്ചു..... എങ്ങനെ????ദേ മനുഷ്യാ കുരുത്തക്കേടും കൊണ്ടിങ്ങോട്ട് വരാൻ നിക്കണ്ട......വീറോടെ പറഞ്ഞവൾ..... വന്നാ നീ എന്ത് ചെയ്യും ഉണ്ടക്കണ്ണി.....പറയുന്നതിനൊപ്പം ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് തെറുത്ത് വച്ച് കൊണ്ട് അവളുടെ അടുത്തേക്ക് പോയിരുന്നു......

കുഞ്ഞേട്ടാ തമാശിക്കല്ലേ......ആരേലും കണ്ടോണ്ട് വരുവാണേൽ ഇപ്പൊ ഉളള സ്വാതന്ത്ര്യം കൂടി പോവും പിന്നെ സംസാരിക്കാൻ കൂടി സമ്മതിക്കില്ല പറഞ്ഞേക്കാം........പിന്നിലേക്ക് നടന്നു കൊണ്ടവൾ പറഞ്ഞു..... ആണോ.....നീ പറഞ്ഞത് ശരിയാ.....അത് കൊണ്ട് കുരുത്തക്കേടൊന്നും വേണ്ട....ന്നാലും പറഞ്ഞു തീരുന്നതിന് മുന്നേ ദക്ഷൻ അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടിരുന്നു .....അവളുടെ കവിളിൽ അവന്റെ ദന്തമുദ്ര പതിപ്പിച്ചു.......... ഹാവൂ......എന്താ കുഞ്ഞേട്ടാ ഇത് എരിവ് വലിച്ചു കൊണ്ട് അവനെ പിന്നിലേക്ക് തളളിയിരുന്നവൾ...... ഇപ്പൊ ഇത്രയൊക്കെ മതി കുസൃതി ച്ചിരിയോടെ പറഞ്ഞു കൊണ്ട്......വീണ്ടും ചെയറിൽ പോയിരുന്നു....... ഈ സമയം ചാരു ഉണർന്നിരുന്നു......

അവൾ പതിയെ ദക്ഷനെ നോക്കി....... ദക്ഷൻ അവരുടെ കൈപിടിച്ചു തന്റെ കൈക്കുള്ളിൽ വച്ചു കൊണ്ട് മൃദുവായി ചോദിച്ചു...... ചാരുമ്മാ എന്തേലും പറയാനുണ്ടോ..... ഉടനെ ചാരു വിരലനക്കി......ദക്ഷൻ സംശയത്തോടെ അവരെ നോക്കി..... എന്താ പറയേണ്ടത്.......അച്ഛേടെ കാര്യാണോ.....അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.... ചാരു വീണ്ടും വിരലനക്കി...... എന്ത് കാര്യാവും പറയാനുള്ളത്......അച്ഛയെ കൊന്നവരെ കുറിച്ചാണോ.....വീണ്ടും ആകാംഷയോടവൻ ചോദിച്ചു...... വീണ്ടും വിരലനക്കീ........ ഞാൻ ആരെയാ സംശയിക്കേണ്ടത് ചാരുമ്മാ....ആര്യൻ ഇന്ന് ഹോസ്പിറ്റലിൽ പോയിരിക്കാ......അത് പറഞ്ഞപ്പോഴാണ് പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ ചോദിച്ചു........ ചാരുമ്മാ......

അവര് മൂന്നുപേരെയും ചാരുമ്മക്ക് അറിയോ.... ചാരു പ്രതികരിച്ചില്ല....... രണ്ടു പേരെ അറിയോ...... ചാരു വിരലനക്കി....... ദക്ഷന്റെ മുഖം വിടർന്നു...... ആ മൂന്നാമനെ ആദ്യമായാണോ ചാരുമ്മ അന്ന് കാണുന്നത്...... അതിന് മറുപടി കൊടുത്തില്ല ചാരു.... ഇനി കണ്ടാലറിയോ....വീണ്ടും അവരോടായ് ചോദിച്ചു...... ചാരു പ്രതികരിച്ചില്ല...... എന്ത് കൊണ്ടാ മറുപടി പറയാത്തത് ആദ്യമായല്ല കാണുന്നത്...... ഇനി കണ്ടാൽ അറിയില്ലാന്നും അപ്പോ പിന്നെ എന്താ......ദക്ഷൻ പിറു പിറുപിറുത്ത് കൊണ്ട് താടിയുഴിഞ്ഞു...... കുഞ്ഞേട്ടാ.....ചിലപ്പോൾ ചിറ്റ അയാളെ നേരെ കണ്ടു കാണില്ലായിരിക്കും ആരെന്ന് കണ്ടാലല്ലേ പറയാൻ പറ്റുളളൂ..... അത് ശരിയാ.....ചാരുമ്മാ..... അയാളെ വ്യക്തമായി കണ്ടില്ലേ.....

മറുപടിയായി വീണ്ടും വിരലനക്കിയിരുന്നു ചാരു.... അപ്പോ അതാണ് കാര്യം....മ്മ്..... ദക്ഷൻ വീണ്ടും ചോദിച്ചു......മുന്നു പേരിൽ രണ്ടു പേരെ ചാരുമ്മ വ്യക്തമായി കണ്ടു അച്ഛയെ അറിയാവുന്നവർ ....മൂന്നാമന്റെ മുഖം ചാരുമ്മ കണ്ടില്ല ല്ലേ..... അതിന് മറുപടിയായി ചാരു വിരലുകളനക്കി...... ഇവരിൽ ആരാ അച്ഛയെയും അമ്മയെയും കൊന്നത്......ഒന്നാമനാണോ???? ചാരു പ്രതികരിച്ചില്ല....... രണ്ടാമനാണോ.......അതിനും പ്രതികരിച്ചില്ല..... അപ്പോ....മൂന്നാമൻ.....വർദ്ധിച്ച ഹൃദയമിടിപ്പോടവൻ ചോദിച്ചു..... ചാരു വിരലനക്കി.... രണ്ടു പേരെയും കൊന്നത് ഈ...ഒ....ഒറ്റയാളോ.....ഇടറിയ ശബ്ദത്തിൽ അവൻ ചോദിച്ചു..... ചാരു വീണ്ടും വിരലനക്കി..... ദ

ക്ഷൻ ദീർഘമായി നിശ്വസിച്ചുകൊണ്ട് ചെയറിലേക്ക് ചാരിയിരുന്നു....... ഈ സമയം ആര്യൻ വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നു.....വന്ന പാടെ ജഗ്ഗിലിരുന്ന വെളളമെടുത്ത് വായിലേക്ക് കമിഴ്ത്തി.....എന്നിട്ട് ഏമ്പക്കവും വിട്ട് ദക്ഷനെ നോക്കി..... ദക്ഷനും പൗർണമിയും അമ്പരന്ന് അവനെ നോക്കി...... ന്താടാ.......ഇപ്പോഴാണോ വെളളം കാണണത്....ഇതുവരെ ആരും കുടിവെള്ളം തന്നില്ലേ നിനക്ക്..... ഒന്ന് പോടാ.....എത്ര നേരായിട്ടുളള അലച്ചിലായിരുന്നൂന്നോ...... എന്നിട്ട് പോയകാര്യം ന്തായി......എന്തെങ്കിലും തുമ്പ് കിട്ടിയോ.....ദക്ഷൻ ജിജ്ഞാസയോടെ ചോദിച്ചു...... അങ്ങനെ ചോദിച്ചാൽ പോയത് കൊണ്ട് ഗുണമുണ്ട് എന്നും പറയാം ഇല്ലാന്നും വേണോങ്കീ പറയാം.........

നീയൊന്ന് തെളിച്ചു പറയെന്റെ ആര്യാ....മനുഷ്യന് ക്ഷമ നശിച്ചിരിക്കാ...അപ്പോഴാ അവന്റെ അവിടേം ഇവിടേം തൊടാത്ത മറുപടി.......ദക്ഷൻ കെറുവിച്ചു.... അന്ന് പരിക്കുകളോടെ ആരും തന്നെ ആ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടില്ല....എന്ന് വച്ചാൽ നിന്റെ അച്ഛയുടെ തല്ല് കൊണ്ട ആരും അങ്ങോട്ടേക്ക് പോയിട്ടില്ല..... ഇത് കണ്ട് പിടിക്കാൻ ആ പ്യൂണിന്റെ കാല് പിടാച്ചില്ലാന്നേളളൂ.....പിന്നേ നോട്ട് കെട്ട് കണ്ടപ്പോൾ അയാള് തന്നെ റെക്കോർഡ് കണ്ട് പിടിച്ച് എടുത്ത് കൊണ്ട് വന്നു..... പിന്നെ നീ ഗുണം ഉണ്ടെന്ന് പറഞ്ഞതോ..... ആ അത് നമ്മൾ തേടി നടന്ന ഒരു വളളി കാലേൽ ചുറ്റീ..... ആര്യാ.....സത്യം പറ നീ ഗവൺമെന്റ് ഹോസ്പിറ്റലി തന്നെയല്ലേ പോയത്......

അല്ലാതെ ഭ്രാന്താശുപത്രിയിലേക്കല്ലല്ലോ.......വന്നപ്പോ തൊട്ട് തുടങ്ങിയതാ പിരിപോയ പോലെയുളള സംസാരം ന്താടാ.....പല്ലു കടിച്ചു കൊണ്ടവൻ ചോദിച്ചു...... ഒന്ന് പോടാ......ഞാൻ പറഞ്ഞു വന്നത്.....അപ്പോഴേക്കും അവിടേക്ക് ഡോക്ടർ റൗണ്ട്സിംഗിനു വന്നു.....ഉടനെ ദക്ഷൻ ആര്യനൊപ്പം പുറത്തേക്ക് പോയി.....അവിടെ വച്ച് ആര്യൻ ദക്ഷനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.....അത് കേൾക്കെ സന്തോഷവും ദുഃഖവും കലർന്ന സമ്മിശ്ര ഭാവങ്ങൾ ദക്ഷന്റെ മുഖത്ത് തെളിഞ്ഞു വന്നു...................................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...