ദക്ഷ പൗർണമി: ഭാഗം 33

 

എഴുത്തുകാരി: ദിവ്യ സാജൻ

അൽപ സമയത്തിനു ശേഷം ദക്ഷനും ആര്യനും റൂമിലേക്ക് വന്നു...... കുഞ്ഞാ ഞാൻ പറഞ്ഞത് പോലെ ആദ്യം നമുക്ക് അന്വേഷിക്കാം.....ശരിയാണോന്നറിയില്ലല്ലോ..... അത് കഴിഞ്ഞ് നമുക്ക് അവിടെ വരെ ഒന്ന് പോയ് നോക്കാം...... മ്മ്..... പൗർണമി......എപ്പോഴാ ചിറ്റയെ ഡിസ്ചാർജ് ചെയ്യുന്നത്.....ആര്യൻ പൗർണമിയോടായ് ചോദിച്ചു..... ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ചെയ്യുന്നുന്നാ പറഞ്ഞത്..... ഡോക്ടർ പറഞ്ഞത് പോലെ ചാരുവിനെ വൈകുന്നേരം തന്നെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോയി......വീട്ടിൽ ചെന്നപ്പോൾ മുതൽ ഇടം വലം തിരിയാതെ ദക്ഷനും പൗർണമിയും ചാരുവിനൊപ്പം ഉണ്ടായിരുന്നു.......... ചാരുവിന്റെ എല്ലാ കാര്യങ്ങളും പൗർണമി നല്ല പോലെ നോക്കിയിരുന്നു.....

ആര്യൻ പറഞ്ഞത് പോലെ പുറത്ത് നിന്നും കൊണ്ട് വരുന്ന ഒന്നും അവർക്ക് കൊടുക്കാൻ അവൾ അനുവദിച്ചിരുന്നില്ല....... ദിവസങ്ങൾ പതിയെ കടന്നു പോയിക്കൊണ്ടിരുന്നു.......ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെയായ് ചാരുവിന്റെ ജീവിതം മുന്നോട്ട് പോയി......എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്യാനായി തെറാപ്പിസ്റ്റും വന്നു പോയിരുന്നു.......ചാരുവിലും പ്രകടമായ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു......അവളുടെ മെലിഞ്ഞുണങ്ങിയ ശരീരം പുഷ്ടിപ്പെടാൻ തുടങ്ങി...... വീൽചെയറിലിരുത്തിയാൽ ഇരിക്കാനുളള ബലം പതിയെ വന്നു തുടങ്ങി........രണ്ടു കൈയും അനക്കാൻ പറ്റുന്ന അവസ്ഥയിലെത്തി....ലഘുവായ ഭക്ഷണങ്ങൾ.....

പഴവർഗങ്ങൾ ഇവയൊക്കെ സ്വയം ചവച്ചു കഴിക്കാൻ തുടങ്ങി....പക്ഷെ പര സഹായത്തോടെ മാത്രമേ ഭക്ഷണം വായിൽ വയ്ക്കാൻ പറ്റുളളൂവായിരുന്നു..........പതിയെ ചിരിക്കാൻ തുടങ്ങി.....പക്ഷെ ഇപ്പോഴും സംസാര ശേഷി തിരികെ കിട്ടിയിട്ടില്ലായിരുന്നു.....പഴയ കാര്യങ്ങൾ ചോദിക്കുമ്പോൾ ഇടക്ക് കരയുകയും ചെയ്യുമായിരുന്നു......ഈ ദിവസങ്ങൾ കൊണ്ട് ദക്ഷനും പൗർണമിക്കും ആര്യനും ചാരുവുമായൊരാത്മ ബന്ധം ഉടലെടുത്തിരുന്നു......ചാരുവിന്റെ ചെറിയ ചെറിയ മാറ്റങ്ങൾ പോലും അവർക്ക് വേഗം മനസ്സിലാക്കാൻ കഴിഞ്ഞു....... ചാരുവിലുണ്ടാകുന്ന മാറ്റങ്ങൾ ദക്ഷന്റെ ശത്രുക്കളും അറിയുന്നുണ്ടായിരുന്നു....ഇതിനോടകം തന്നെ അവരിലും ഭയത്തിന്റെ വിത്തുകൾ മുള പൊട്ടിയിരുന്നു....... 🔥🔥🔥🔥🔥🔥🔥🔥

ഇന്നാണ് പാർത്ഥിപന് പരോൾ കിട്ടുന്ന ദിവസം....രാവിലെ അവനെ സ്വീകരിക്കാനായി നന്ദൻ ജയിലിനു മുന്നിൽ തന്നെയുണ്ടായിരുന്നു......... വൈകാതെ തന്നെ ജയിലിന്റെ മെയിൻ ഗേറ്റ് തുറന്നു പുറത്തേക്ക് വരുന്നവനെ കണ്ട് നന്ദൻ പുഞ്ചിരിച്ചു.....അവൻ വേഗം പാർത്ഥിപന്റെ അടുത്തേക്ക് പോയി..... മാഷ് രാവിലെ തന്നെ എത്തിയോ........നിറഞ്ഞ ചിരിയോടവൻ ചോദിച്ചു....... മ്മ്......എവിടേക്കാ പാർത്ഥിപാ പോവേണ്ടത്......ഈശ്വര മംഗലത്തേക്കാണോ അതോ.......നന്ദൻ പാതിയിൽ പറഞ്ഞു നിർത്തി...... ആദ്യം കവലയിലേക്ക് ഞാൻ തിരികെ വന്നത് എന്റെ ശത്രുക്കളറിയണ്ടേ.....താടിയുഴിഞ്ഞുകൊണ്ടയാൾ പറഞ്ഞു....... വൈകാതെ നന്ദന്റെ കാർ കവലയിൽ ചെന്ന് നിന്നു.....

അതിൽ നിന്നും ഇറങ്ങുന്നവനെ ക്കണ്ട് അവിടെ കൂടി നിന്നവരുടെ മുഖത്ത് ഭയം നിറയുന്നുണ്ടായിരുന്നു......... ""ഒറ്റകൊമ്പൻ "" ആർക്കും തോൽപിക്കാൻ കഴിയാത്തവൻ....ഇവൻ ജയിലീന്നിറങ്ങിയോ....ഇനി സ്ത്രീകൾക്ക് മനസ്സമാധാനമായിട്ട് പുറത്തിറങ്ങാൻ പറ്റില്ലല്ലോ.....ആ....പൂമനയിലെ കുട്ടിയെ നടു റോഡിലിട്ട് കത്തിച്ച് കൊന്ന കേസിൽ ജയിലായിരുന്നവനാ......ഇവനെങ്ങനെ പുറത്തിറങ്ങി......അവിടെ കൂടി നിന്നവർ അടക്കം പറയുന്നുണ്ടായിരുന്നു...... കുറച്ചു സമയം കവലയുടെ ഒത്ത നടുക്കുളള ആൽമരച്ചോട്ടിലെ തറയിൽ കയറിയിരുന്നു....പിന്നീട് നന്ദനൊപ്പം അവിടന്ന് പോവൂകയും ചെയ്തു..... 🔥🔥🔥🔥🔥🔥🔥🔥

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ചാരു ഉറക്കം പിടിച്ചിരുന്നു.....ഈ സമയം പൗർണമി ചാരുവിന്റെ അലക്കിയ തുണികൾ പെറുക്കി അടുക്കി വയ്ച്ചു കൊണ്ടിരുന്നു....ദക്ഷൻ അവിടേക്ക് വന്നപ്പോൾ കണ്ടു കാര്യമായി ജോലിയിൽ ശ്രദ്ധിച്ചു നിൽക്കുന്നവളെ.....അവൻ ശബ്ദമുണ്ടാക്കാതെ അവളുടെ പിന്നിലൂടെ പോയി കെട്ടി പിടിച്ചു.... പെട്ടെന്ന് ആയതു കൊണ്ട് അവളൊന്ന് ഞെട്ടി പിടഞ്ഞു.... എന്താ കുഞ്ഞേട്ടാ.....പേടിച്ച് പോയല്ലോ.....ഞാൻ പറഞ്ഞിട്ടുളളതാ കുരുത്തക്കേട് കാട്ടരുതെന്ന്......അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ടവൾ പറഞ്ഞു....... ഹാ......ചൂടാവല്ലേ....പെണ്ണേ....ഞാൻ പിന്നെ വേറെ ആരോട് പോയി കുരുത്തക്കേട് കാണീക്കാനാ കളളച്ചിരിയോടെ അവളോടായി പറയുന്നതിനൊപ്പം അവളെ നെഞ്ചോട് ചേർത്ത് നിർത്തിയിരുന്നവൻ .....

ഈ സമയം ആമി വാതിൽ തുറന്നു പുറത്ത് നിന്നും അകത്തേക്ക് കയറി വന്നു.....പെട്ടെന്ന് വാതിൽ തളളീത്തുറക്കുന്നത് കണ്ട് കൊണ്ട് ദക്ഷൻ പൗർണമിയിൽ നിന്നും അടർന്നു മാറി നിന്നു..... ആമീ അവരെ രണ്ടു പേരെയും മാറി മാറി നോക്കി..... എന്താ ആമീ.... നീയിങ്ങനെ നോക്കണത്......ആമിയുടെ നോട്ടം കണ്ട് പൗർണമി ചോദിച്ചു.... ഏയ് ഒന്നൂല്യ.....രണ്ടു പേരെയും നോക്കി ആക്കിച്ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.... ഈ സമയം ദക്ഷനാകെ ചമ്മലോടെ നിക്കാരുന്നു....... ടീ.....പൗർണി.....ഇന്ന് കവലേല് ആ പാർത്ഥിപൻ വന്നൂത്രേ.......അമ്മ ചന്തേല് പോയിട്ട് വന്നപ്പോ പറഞ്ഞതാ...... പാർത്ഥിപൻ എന്ന പേര് കേട്ടപ്പോൾ തന്നെ പൗർണമിയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.....

അത് ദക്ഷൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....... അതിന് അയാള് ജയിലല്ലാരുന്നോ......ജീവപര്യന്തം അല്ലേ....പിന്നെങ്ങനെ??സംശയത്തോടവൾ ചോദിച്ചു....... പരോളിലിറങ്ങിയതാന്നാ കേക്കണത് പൗർണി.....അയാളെ നിനക്കറിയാല്ലോ നിന്നോട് അയാൾക്ക് അടങ്ങാത്ത പകയുണ്ടാവും സൂക്ഷിക്കണം......ഇനി ഒരിടത്തും ഒറ്റക്ക് പോവണ്ടാട്ടോ..... മ്മ്.......മറുപടി മൂളലിലൊതുക്കിയിരുന്നവൾ..... ആമി പറഞ്ഞത് ശരിയാണ് തന്നോട് അയാൾക്ക് പകയായീരിക്കും.....അയാളീനി അടങ്ങിയിരിക്കില്ല ... അയാൾ അന്ന് പറഞ്ഞതോരോന്നാർത്ത് അവളിലും ഭയം നിറഞ്ഞു..... ഈ സമയം പൗർണമിയുടെ മുഖത്ത് വരുന്ന ഭാവവ്യത്യാസങ്ങൾ നോക്കി കാണുകയായിരുന്നു ദക്ഷൻ.....

അവളെ കാര്യമായി അലട്ടുന്ന എന്തോ ഒരു പ്രശ്നം ഉണ്ടെന്ന് അവനു മനസ്സിലായി...... പൗർണി ഞാൻ പോവാണേ......അപ്പോ പറഞ്ഞത് പോലെ എല്ലാം ഒന്ന് ശ്രദ്ധിച്ചോണേ.....അവളുടെ കവിളിൽ തട്ടി ക്കൊണ്ട് ആമി പറഞ്ഞു..... മ്മ്.....മൂളിക്കൊണ്ട് വിളറിയ ഒരു പുഞ്ചിരി അവൾക്ക് കൊടുത്തു..... ആമി പുറത്തേക്ക് പോയപ്പോൾ പൗർണമി ടേബിളിൽ തലചായ്ച് തലകുമ്പിട്ടിരുന്നു.... 🔥🔥🔥🔥🔥🔥🔥🔥 ആമി പടിപ്പുര കടന്ന് പുറത്തേക്ക് പോയതും ഒരു കൈ വന്നവളെ പിടിച്ചു വലിച്ചോണ്ട് ചെന്ന് അടുത്തുള്ള മതിലിൽ ചേർത്ത് നിർത്തി........മുഖമുയർത്തി നോക്കുമ്പോൾ അവളെ തന്നെ തുറിച്ച് നോക്കി നിൽക്കുന്നവനെ കണ്ടു... ആര്യൻ ഒന്ന് കൂടി ആമിയോട് ചേർന്ന് നിന്നു....

അവളുടെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി.....തൊണ്ട വറ്റി വരണ്ട് ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല..... ആര്യൻ ചുടു നിശ്വാസം അവളുടെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു.....പേടിച്ചരണ്ട മിഴികൾ നിലത്ത് പരതി അവൾ നിന്നു..... ""ആമി""തെല്ലു നേരത്തെ മൗനത്തിനു ശേഷം അവൻ വിളിച്ചു...... മറുപടിയായി വാലിട്ടെഴുതിയ പിടക്കുന്ന കണ്ണുകൾ മുകളിലേക്ക് ഉയർത്തി നോക്കിയവൾ...... പേടിച്ച് പോയോടി......അവൻ ആർദ്രമായി ചോദിച്ചു..... മ്മ് ഹും.......മറുപടി മൂളലിലൊതുക്കിയിരുന്നവൾ എന്നോട് ദേഷ്യാണോ ടീ പെണ്ണേ......ശാന്തമായവൻ ചോദിച്ചു...... ഇല്ലെന്ന് തലയാട്ടിയിരുന്നു ആമീ..... പിന്നെ എന്നെ ഇഷ്ടാണോ..... ഒന്നും മിണ്ടാതെ ആമി മുഖം താഴ്ത്തി നിന്നു..

ആര്യൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു കൊണ്ട് പറഞ്ഞു...... ആമി ഒന്ന് പറ പെണ്ണേ എന്നെ ഇഷ്ടാന്ന്.......എന്തിനാ ഇങ്ങനെ വാശി കാണിക്കണത്........അത്രക്ക് ഇഷ്ടായിട്ടാ പിന്നാലെ കൂടിയത്......എന്തെങ്കിലും ഒന്ന് പറ പെണ്ണേ......ആര്യൻ ആമിയോടായ് കെഞ്ചി.... ഇഷ്ടാ.....പുഞ്ചിരിയോടവൾ പറഞ്ഞു....... അവൾ ഇത്രവേഗം ഇഷ്ടം തുറന്നു പറയുമെന്ന് ആര്യൻ കരുതിയില്ല..... അവൻ ഞെട്ടി നിക്കാരുന്നു..... ഡോ .....വായ അടച്ചു വയ്ക്കടോ ഈച്ച കേറി പോവും പറയുന്നതിനൊപ്പം അവന്റെ താടിയിൽ പിടിച്ചു വായ അടച്ചിരുന്നവൾ...... അപ്പോ അന്നെന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞതോ... പെട്ടെന്ന് സ്വപ്നത്തിൽ നിന്നും ഞെട്ടിയെണീറ്റ പോലെ അവൻ ചോദിച്ചു......

എന്തേ ഇപ്പൊ മാറ്റി പറയണോ..... അവനെ കൂർപ്പിച്ചു നോക്കി ക്കൊണ്ട് അവൾ ചോദിച്ചു.... മ്മ് ഹും ....വേണ്ടാന്ന് തലയനക്കിയിരുന്നവൻ.... """എന്നെ സ്നേഹിക്കുന്ന ആളിനെയല്ലേ ഞാൻ ജീവിതത്തിൽ കൂട്ടേണ്ടത്....... തേടിചെല്ലുന്ന സ്നേഹത്തെക്കാൾ ആത്മാർഥതയുണ്ടാവും തേടി വരുന്ന സ്നേഹത്തിന്"".......പുഞ്ചിരിയോടവൾ പറഞ്ഞു..... ആര്യൻ അവളെ നെഞ്ചോട് ചേർത്ത് നിർത്തി നിറുകിൽ ചുമ്പിച്ചു..... 🔥🔥🔥🔥🔥🔥🔥🔥🔥 പൗർണമി ടേബിളിൽ കുനിഞ്ഞ് തന്നെ ഇരിക്കുകയായിരുന്നു......ഏറെ നേരമായിട്ടും തലയുയർത്തുന്നില്ലാന്ന് കണ്ട് ദക്ഷൻ അവളുടെ അടുത്തേക്ക് വന്ന് അവളുടെ തോളിൽ കൈവച്ചു...... ""പൗർണമി ""അവൻ മൃദുവായി വിളിച്ചു....... ഈ സമയം പൗർണമി തലയുയർത്തി....

അവനെ നോക്കി.....കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നത് അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്.....അവളുടെ കരഞ്ഞു കലങ്ങിയ മിഴികൾ കാണെ അവന് വേദന തോന്നി.... എന്താടാ ഇത് നീ കരയാരുന്നോ.....അതിനു മാത്രം ഇപ്പൊ ഇവിടെ എന്താണ്ടായേ......അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് പെരുവിരലാൽ അവളുടെ ചെന്നിയിലൂടൊഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ടവൻ ചോദിച്ചു......... കുഞ്ഞേട്ടാ നിക്ക് പേടിയാ.....അയാള് ആ പാർത്ഥിപൻ ദുഷ്ടനാ.....എന്തും ചെയ്യാൻ മടിക്കില്ല.....വിതുമ്പലോടവൾ പറഞ്ഞു...... പാർത്ഥിപൻ.......ആരാ അയാള്??? ...കുഞ്ഞൻ സംശയത്തോടെ ചോദിച്ചു...... അനന്തൻമാമേടെ ഏട്ടൻ വീരഭദ്രന്റെ മകനാ.....കുഞ്ഞേട്ടന്റെ വല്യച്ഛന്റെ മകൻ....കുഞ്ഞേട്ടന്റെ ഏട്ടൻ......

.പാർത്ഥിപൻ.... ആണോ......പക്ഷെ നീയെന്തിനാ അയാളെ പേടിക്കണത്.....ദക്ഷൻ നെറ്റിചുളുച്ചു കൊണ്ട് ചോദിച്ചു...... അത് അയാള് ഭാമേച്ചിയെ നടു റോഡിലിട്ട് പെട്രോളൊഴിച്ച് കത്തിച്ച് കൊന്നത് ഞാൻ കണ്ടു......അയാൾക്കെതിരെ ഞാൻ സാക്ഷി പറഞ്ഞത് കൊണ്ടാ അയാള് ജയിലിലായത്.....അന്നേ വെല്ലു വിളിച്ചിട്ടാ പോയത് അച്ഛയെ അയാള് കോല്ലുംന്ന്........നമ്മുടെ കുടുംബം അയാള് നശിപ്പിക്കും ന്ന്........പൊട്ടിക്കരഞ്ഞു കൊണ്ടവൾ പറഞ്ഞു........... ആരാ....ഭാമേച്ചി???അയാളെന്തിനാ അവരെ കൊന്നത്??? ഭാമേച്ചി പൂമന ഇല്ലത്തെയാ.......ഒരു പാവം പിടിച്ച പട്ടത്തിക്കുട്ടി.....കാണാൻ അതീവ സുന്ദരിയായിരുന്നു.....അമ്മ ചെറുതിലേ മരിച്ചു പോയി.....

ചേച്ചീടെ അച്ഛയും മുത്തശ്ശിയും കൂടിയാ ചേച്ചിയെ വളർത്തിയത്......എന്റെയും ആമിയുടെയും ഒപ്പം ഡാൻസ് പഠിക്കാൻ വരുമായിരുന്നു...... ഈ പാർത്ഥിപൻ ചേച്ചീടേ പിന്നാലെ നടക്കുമായിരുന്നു.....പക്ഷെ ചേച്ചി അതൊന്നും കൂസാക്കില്ലായിരുന്നു.....ഒരു ദിവസം അയാള് പെണ്ണ് ചോദിച്ച് പൂമനയിൽ പോയി.......നമ്പൂരിയച്ചൻ അയാളെ ആട്ടിയിറക്കി വിട്ടു......കളളുകുടിയനും പെണ്ണ് പിടിയനും തേന്ന്യാസിയുമായ ഒരുത്തന് മകളെ കൈപിടിച്ച് തരില്ലെന്ന് കർശനമായി പറഞ്ഞു.....അത് അയാളെ വെറി പിടിപ്പിച്ചു......തനിക്ക് കിട്ടാത്ത ഇവളെ ആരും സ്വന്തമാക്കണ്ടാന്ന് പറഞ്ഞ് എന്റെ മുന്നിലിട്ടാ അയാള് ഭാമേച്ചിയെ കത്തിച്ച് കൊന്നത്.....നടു റോഡിലായതോണ്ട് എല്ലാവരും ഉണ്ടായിരുന്നു

പക്ഷെ എല്ലാവർക്കും അയാൾക്കെതിരെ സാക്ഷി പറയാൻ പേടിയായിരുന്നു....ആരും അതിനു മുതിർന്നില്ല.....അച്ഛയും ഏട്ടന്മാരും എന്റൊപ്പം നിന്നു ധൈര്യം തന്നതുകോണ്ടാ എനിക്ക് അയാൾക്കെതിരെ സാക്ഷി പറയാൻ പറ്റിയത്....അങ്ങനെ എന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാ അയാൾക്ക്ജീവപര്യന്തം കിട്ടിയത്.......അയാൾ പരോളിനിറങ്ങീട്ടുണ്ടെങ്കിൽ പ്രതികാരം ചെയ്യും........നിക്ക് ഉറപ്പാ...നിക്ക് പേടിയാവാ....കുഞ്ഞേട്ടാ...പേടിയാവാ......അയാള് കൊല്ലും....പതം പറഞ്ഞു കരഞ്ഞ് കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നവൾ..... അവൻ അവളെ മുറുകെ ചേർത്ത് പിടിച്ചു..... ""ഈ ദക്ഷൻ ജീവിച്ചിരിക്കുമ്പോൾ ഒരു നുളള് പൂഴി....

നിന്റെയോ നിന്റെ കുടുംബത്തിന്റെ മേലോ വീഴിക്കാൻ ഒരു പാർത്ഥിപനും കഴിയില്ല"".....ശാന്തമായ സ്വരത്തിൽ എന്നാൽ ദൃഡമായി തന്നെ അവൻ പറഞ്ഞു.... ദേ....എന്റെ ചീറ്റപ്പുലി ഇങ്ങനെ കരയണത് കാണാൻ ഒരു രസോം ഇല്ലാട്ടോ......അതോണ്ട് എന്റെ പൗർണമി പെണ്ണൊന്ന് ചിരിച്ചേ.......പറയുന്നതിനൊപ്പം വീണ്ടും അവളുടെ കണ്ണുനീർ തുടച്ചു നീക്കിയവൻ..... ദേ ഇനി ഈ കണ്ണ് നനയരുത്....മനസ്സിലായല്ലോ.....പറയുന്നതിനൊപ്പം അവളുടെ നിറുകിൽ ചുണ്ടുകൾ ചേർത്തവൻ..... ചാരു ഇതെല്ലാം പുഞ്ചിരിയോടെ നോക്കി ക്കിടന്നു.....ആ സമയം അവളുടെ മനസ്സിലേക്ക് അനന്തന്റെയും പാറുവിന്റെയും പ്രണയ നിമിഷങ്ങൾ ഓടിയെത്തി....

അവളറിയാതെ രണ്ടു നീർ തുളളികൾ ആ കണ്ണുകളിലും സ്ഥാനം പിടിച്ചിരുന്നു...... 🔥🔥🔥🔥🔥🔥🔥🔥🔥🔥 പാർത്ഥിപാ......നീ വന്നത് പത്മനാഭനെയും ആ പൗർണമിയെയും അറിയിക്കണ്ടേ.........അതോടൊപ്പം തന്നെ അവനെ ആ ദക്ഷനെ നിനക്കൊന്ന് പരിചയപ്പെടേണ്ട.....എന്ത് പറയുന്നു .......കുറുക്കന്റെ കൗശലത്തോടെ പാർത്ഥിപനെ എരിവേറ്റുകയായിരുന്നു നന്ദനും ഉണ്ണിയും..... മ്മ്.....വേണം അതിനുളള അവസരം കാത്തിരിക്കുകയാ ഞാൻ......പല്ലു ഞെരിച്ച് കൊണ്ട് അവൻ പറഞ്ഞു...... നാളെ വെളളിയാഴ്ചയാ പൗർണമി അമ്പലത്തിൽ പോവുമെന്ന കാര്യം ഉറപ്പാ....... ആ കാവു കടന്നുളള വഴിയെയാ അവൾ പതിവായി പോണത് കൂട്ടിന് അവളുടെ കൂട്ടുകാരിയും ഉണ്ടാവും.....

ഒന്ന് പേടികാണിച്ച് വിട്ടേക്ക്......നന്ദൻ കുടിലതയോടെ പറഞ്ഞു..... ആ ദക്ഷൻ അവനെ വെറുതെ വിടരുരുത് അവന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് അവനെ ഇനി ഇവിടെ നിർത്തണോ.....പറഞ്ഞു വിടണം.....ഈ ലോകത്തീന്ന് തന്നെ.....ഉണ്ണി ക്രൂരമായി ചിരിച്ചു കൊണ്ട് പറഞ്ഞു....... ഇല്ലച്ഛാ ......അവനെ അങ്ങനെ പെട്ടെന്ന് തീർക്കണ്ട......അവനിൽ നിന്നും എനിക്ക് പൗർണമിയെ അകറ്റണം.....എങ്കിൽ മാത്രമേ എന്റെ പദ്ധതികൾ പൂർത്തിയാവൂ.....അതിനു എനിക്ക് പാർത്ഥിപന്റെ സഹായം വേണം ......അതിനു നമ്മൾ കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും...... നന്ദൻ അവർ രണ്ടു പേരെയും നോക്കി പ്റഞ്ഞു......... 🔥🔥🔥🔥🔥🔥🔥🔥 പിറ്റേദിവസം രാവിലെ അമ്പലത്തിൽ പോയിട്ട് തിരികെ വരികയായിരുന്നു ആമീയും പൗർണമിയും....... കാവു കടന്ന് മുന്നോട്ട് വന്നതും അവളുടെ മുന്നിലായ് ഒരു ജീപ്പ് വന്നു നിന്നു.....അതിൽ നിന്നും പകയെരിയുന്ന നോട്ടവുമായി ഇറങ്ങുന്നവനെ കാണെ പൗർണമിയുടെ ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങിയിരുന്നു......................................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...