ദക്ഷ പൗർണമി: ഭാഗം 38

 

എഴുത്തുകാരി: ദിവ്യ സാജൻ

"""പൗർണിമോളെ."""....പത്മനാഭൻ ആർദ്രമായ് വിളിച്ചു...... വിളി കേട്ട ദിശയിലേക്കവൾ തലയുയർത്തി നോക്കി..... """അച്ഛേ......അച്ഛേ.....ഞാനൊന്നും ചെയ്തിട്ടില്ലച്ഛേ.....ചതിച്ചതാ ന്നെ""".....ദയനീയമായി പറഞ്ഞു പോയവൾ... ""പ്ഫാ.......നാവടക്കടീ....റെയ്ഡിൽ പിടിച്ച ....... ആണ് എന്നിട്ട് പറയുന്ന കേട്ടില്ലേ."".....ഒരു വനിതാ കോൺസ്റ്റബിൾ ശബ്ദമുയർത്തി.... ഇത് കേട്ട് പത്മനാഭൻ കോപം കൊണ്ടു ജ്വലിച്ചു.... """മേഡം.....ന്റെ മോളാ അവള്.....ഞാൻ വളർത്തിയ ന്റെ കുട്ടി ......തെറ്റ് ചെയ്യില്ലവൾ.....നിക്കറിയാം...അത് കൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കൂ"""......ശാന്തനായി പറഞ്ഞതാണെങ്കിലും താക്കീതിന്റെ സ്വരമുണ്ടായിരുന്നു ആ വാക്കുളിൽ.... അയാളുടെ വാക്കുകൾക്ക് മുന്നിലാ സ്ത്രീ പതറിപ്പോയി......

എസ് .ഐ വരാൻ വൈകിയതു കാരണം ....ജാമ്യം കിട്ടാനും വൈകി....രാത്രിയോടെയാണ് അവർ പത്മദളത്തിലെത്തിയത്.....തിരിച്ചുളള യാത്രയിൽ സിദ്ധുവാണ് കാറോടിച്ചിരുന്നത്..... പൗർണമി ഒരു കുഞ്ഞിനെപ്പോലെ പത്മനാഭന്റെ നെഞ്ചിൽ പതുങ്ങി ക്കിടക്കുകയായിരുന്നു.....ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പോലും ആ മനുഷ്യൻ അവളെ വേദനിപ്പിച്ചില്ല.....ഏങ്ങലടികൾ ഇടക്കിടെ അവളിൽ നിന്നും ഉയരുന്നുണ്ടായിരുന്നു..... പത്മനാഭൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് തന്നെയിരുന്നു..... വൈകാതെ അവർ പത്മദളത്തിലെത്തി അവിടെ ഉമ്മറത്ത് തന്നെ എല്ലാവരും അവരെ കാത്തിരുപ്പുണ്ടായിരുന്നു....പൗർണമിയെ കണ്ടതും നകുലൻ ചിറികോട്ടിക്കൊണ്ട് പറഞ്ഞു.....

"""ഇനിയെങ്കിലും അടങ്ങി ഒതുങ്ങി ഇരിക്കാൻ നോക്ക്......വീടിന് ചീത്തപ്പേരുണ്ടാക്കിയപ്പോ സമാധാനം കിട്ടിയല്ലോ നിനക്ക്.....പപ്പാ ഇനി ഇവളെ വിവാഹം കഴിക്കാൻ ആരെങ്കിലും വരൂന്ന് നിനക്ക് തോന്നണുണ്ടോ.....അന്നേ ഞാൻ പറഞ്ഞതാ ആ നന്ദനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ കേട്ടില്ലല്ലോ നീ.....അന്ന് അതങ്ങ് നടത്തീരുന്നെങ്കിൽ ഇന്ന് കാര്യങ്ങൾ ഇത്രയും കൈവിട്ട് പോവില്ലായിരുന്നു.....ഇതൊക്കെ ശാപാ....നാഗ ശാപം .....വിവാഹ പ്രായം തികഞ്ഞിട്ടും ഇവളുടെ വേളി നടത്തി ക്ഷേത്രം തുറക്കാൻ നീ വിമുഖത കാണിക്കണതു കൊണ്ടാ ഇങ്ങനെ"""".......നകുലൻ കൂട്ടിച്ചേർത്തു ..... ""ഇനീപ്പോ ഏതു കാലത്താ നാഗക്ഷേത്രം തുറക്കാൻ പറ്റുക ....ആവോ""....

""ഏട്ടനൊന്ന് മിണ്ടാതിരുന്നേ.... പപ്പനാകെ തീയിൽ ചവിട്ടിയാ നിക്കണത്.......അതിനിടയിലാ.....ഇങ്ങനെയുളള സംസാരം."".....രാമൻ കെറുവിച്ചു...... ഈ സമയം ഒരു ശില കണക്കെ ചുറ്റും നടക്കുന്നതൊന്നും അറിയാതെ നിൽക്കുകയായിരുന്നു പൗർണമി... ഈ സമയം ഉമ്മറത്തെ സംസാരം കേട്ട് സീത അവിടേക്ക് വന്നു...... പൗർണമിയെ ക്കണ്ട് സീതക്ക് ദേഷ്യവും സങ്കടവും വന്നു... ""ടീ.....അസത്തേ......എന്തൊക്കെയാടീ നീ കാട്ടിക്കൂട്ടിയത്....കുടുംബത്തിന്റെ മാനം കളഞ്ഞല്ലോടീ....നിന്റെ അപ്പച്ചിയെപ്പോലെ പിഴച്ചു പോയല്ലോടീ നീയും......നിക്ക് നിന്നെ കാണണ്ട""....പറയുന്നതിനൊപ്പം സീത പൗർണമിയെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.....

ഇത് കണ്ട് പത്മനാഭൻ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്ന് സീതയെ പിടിച്ചു മാറ്റി.... """സീതേ തൊട്ട് പോവരുതെന്റെ കുഞ്ഞിനെ......നിനക്കെന്താ ഭ്രാന്താണോ....അവള് തെറ്റു ചെയ്യില്ല നിക്കുറപ്പാ അത്......മോള് അകത്തേക്ക് പൊയ്ക്കോ.""".....പത്മനാഭൻ പൗർണമിയുടെ നിറുകിൽ തലോടിക്കൊണ്ട് പറഞ്ഞു.. പൗർണമി എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ഒന്നിനും പ്രതികരിക്കാതെ ശില കണക്കെ നിന്നു......കണ്ണുകളിൽ നിന്നും ചുടുനീർ ധാര ധാരയായി ഒഴുകിക്കൊണ്ടിരുന്നു..... ...ഈ സമയം ഭവാനിയമ്മ അവിടേക്ക് വന്നു.....പൗർണമിയുടെ നിൽപ് കണ്ട് അവർക്ക് വേദന തോന്നി....വേഗം അവളുടെ അരികിലേക്ക് വന്നു......

""മോള് വാ.....ന്റെ കുട്ടി വിഷമിക്കേണ്ട.....എല്ലാം മറന്നേക്ക്.....ഇതൊക്കെ ഒരു ചീത്ത സ്വപ്നമായി കരുതിയാമതി "".... അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പൗർണമിയെ ചേർത്ത് പിടിച്ച് മുകളിലേക്ക് പോയി....... ""പപ്പാ......ഇനി വൈകിക്കണ്ട എത്രയും വേഗം പറ്റുമെങ്കിൽ അടുത്ത ആഴ്ച തന്നെ അവളുടെ വിവാഹം നടത്തണം""......നകുലൻ വെറ്റില മടക്കി വായിലേക്ക് തിരുകിക്കൊണ്ട് പറഞ്ഞു......... ഏട്ടനിതെന്തൊക്കെയാ പറേണത്....ഇതൊക്കെ അങ്ങനെ എടു പിടീന്ന് നടത്തേണ്ടതാണോ?? വേണം രാമാ .....മറ്റൊന്നും നോക്കണ്ടാ.....കുടുംബത്തിന്റെ മാനം പോവാതെ നോക്കിയാ മതി."....

""പക്ഷെ ആര്??ഈ ചുരുങ്ങിയ ദിവസം കൊണ്ട് ആരെ നമ്മൾ കണ്ടു പിടിക്കും പത്മദളത്തിന്റെ മരുമകനായി....രാമൻ ചോദിച്ചു.... """രഘുനന്ദൻ""" ഞാൻ പറഞ്ഞാൽ അവൻ കേൾക്കും....നകുലൻ ഉറപ്പിച്ച് പറഞ്ഞു..... ""പക്ഷെ പൗർണിക്ക് ഇഷ്ടമില്ലാത്ത വിവാഹം.....അത് വേണ്ട വല്യച്ഛാ"".....ഇന്ദ്രൻ ആകുലതയോടെ പറഞ്ഞു..... ""ഇന്ദ്രാ....ഇക്കാര്യത്തിൽ ഞങ്ങൾക്കും വല്യച്ഛന്റെ അഭിപ്രായം തന്നാ......വെറുതെ കുടുമ്പത്തിന് ചീത്തപ്പേരയതും പോരാ"".....ഹർഷൻ പറഞ്ഞു..... ഈ സമയം പത്മനാഭൻ രൂക്ഷമായി അവനെ നോക്കി.....ആ നോട്ടത്തിൽ ഹർഷനൊന്ന് പതറിപ്പോയി....... ""എന്താ പപ്പാ നിനക്കൊന്നും പറയാനില്ലേ""..... ""രണ്ടീസം കഴിയട്ടെ ന്നിട്ട് തീരുമാനിക്കാം"" പത്മനാഭൻ പറഞ്ഞു.....

""ഇനീപ്പോ രണ്ടീസം കാക്കണതെന്തിനാ.....ഞാൻ വാക്ക് കൊടുക്കാൻ പോവാ""....പറഞ്ഞു കൊണ്ട് ഇരിപ്പിടത്തിൽ നന്നെണീറ്റിരുന്നു നകുലൻ...... """അപ്പോ പപ്പാ ഞാൻ ഇറങ്ങാ......വേഗം തന്നെ വിവാഹം നടത്തണം ഇന്നിപ്പോ ബുധനാഴ്ച ഞായറാഴ്ച നല്ലൊരു മുഹൂർത്തം ണ്ട് അന്ന് ഉമാമഹേശ്വരീ ക്ഷേത്രത്തിൽ വച്ച് ലളിതമായ രീതിയിൽ താലികെട്ട് നടത്താം.....ചൊവ്വാഴ്ച നാഗരൂട്ട് കഴിഞ്ഞ് നാഗക്ഷേത്രത്തിൽ പൂജയ്ക്കുളള 41 ദിവസത്തെ വൃതമെടുക്കാനും തുടങ്ങാലോ നന്ദന്""......അയാൾ കൂട്ടി ചേർത്തു...... ""അത് ശരി അപ്പോ രണ്ടു നല്ല കാര്യങ്ങൾ നടക്കാമ്പോവല്ലേ.....അപ്പോ ഒരുക്കങ്ങൾ എത്രയും വേഗം തുടങ്ങണം പപ്പാ"".....രാമൻ പത്മനാഭനോട് പറഞ്ഞു..... ""ഞാൻ പറഞ്ഞില്ലേ നിക്ക് രണ്ടീസം വേണം""

.....അതും പറഞ്ഞുകൊണ്ട് പത്മനാഭൻ അകത്തേക്ക് പോയി..... ""അവളോട് ഒരു വാക്ക് ചോദിക്കാതെ എങ്ങനാ....ഹർഷേട്ടാ.....പാവല്ലേ നമ്മടെ വാവയല്ലേ അവള്....വേണ്ട.....ഇപ്പൊ വേണ്ട ഏട്ടാ.""....ഇന്ദ്രൻ അവരോടായി കെഞ്ചി.... ""വല്യച്ഛൻ നന്ദനോട് എല്ലാ ഒരുക്കങ്ങളും ചെയ്യാൻ പറഞ്ഞോളൂ........ആരെതിർത്താലും ഈ വിവാഹം നടക്കണം""...... സിദ്ധു ഇന്ദ്രനെ കടുപ്പിച്ച് നോക്കിക്കൊണ്ട് പറഞ്ഞു...... 🔥🔥🔥🔥🔥🔥🔥🔥🔥🔥 റൂമിൽ ചെന്ന് പൗർണമി നിലത്തു ചുരുണ്ടു കൂടി കിടക്കുകയായിരുന്നു..... മുത്തശ്ശി പതിയെ അവളുടെ അടുത്തേക്ക് വന്നിരുന്നു...... ""പൗർണി മോളേ"".....സ്നേഹത്തോടെ അവർ വിളിച്ചു...... പൗർണമി പതിയെ മുഖമുയർത്തി അവരെ നോക്കി......

""ന്റെ മോള് വിഷമിക്കേണ്ട......ഒന്നും സംഭവിച്ചില്ലല്ലോ.....ഈശ്വരനോട് നന്ദി പറയാം....ന്നാലും കുഞ്ഞനും കൂടി ഇവില്ലാണ്ട് പോയല്ലോ കുട്ട്യേ.""".....ദക്ഷന്റെ പേര് കേട്ടതും അതുവരെ അടക്കി വച്ച ദുഃഖമെല്ലാം അണപൊട്ടി ഒഴുകാൻ തുടങ്ങി..... """കുഞ്ഞേട്ടൻ ന്നെ വെറുക്കും ല്ലേ മുത്തശ്ശി.....എല്ലാവരുടെയും മുന്നേ ഞാനൊരു അഭിസാരികയല്ലേ ഇപ്പൊ......ആരും വിശ്വസിക്കണില്ല ന്നെ അതോണ്ടല്ലേ അമ്മ ന്നെ തല്ലിയേ.....കുഞ്ഞേട്ടനും ന്നെ വെറുക്കും ല്ലേ.... മുത്തശ്ശി"" ....ഭവാനിയമ്മയുടെ മടിയിൽ കിടന്നു കൊണ്ട് പതം പറഞ്ഞു കരയുന്നവളെ ആശ്വസിപ്പിക്കാൻ അവരുടെ കൈയിൽ വാക്കുകൾ ഇല്ലായിരുന്നു.....

. ""എന്തൊക്കെയാ കുട്ടീ ഈ പറേണത്.....നിങ്ങളുടെ പ്രണയം സത്യ സന്ധമാണെങ്കിൽ ഒന്നിനു വേണ്ടിയും കുഞ്ഞൻ നിന്നെ ഉപേക്ഷിക്കില്ല.....അവനേ...അനന്തന്റെ ചോരയാ.....നെറിയുളള അച്ഛനുണ്ടായവനാ..... അത് കൊണ്ട് അതോർത്ത് എന്റെ മോള് വിഷമിക്കേണ്ട""...... ""എന്താണ്ടായേ മോളെ......നീ എങ്ങനാ അവിടെ എത്തിയത്..."".. മറുപടിയായി പൊട്ടി കരയാൻ തുടങ്ങി.....അൽപ സമയം അവളെ കരയാൻ വിട്ടു ഭവാനിയമ്മ..... കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അവൾ നടന്നതൊക്കെ മുത്തശ്ശിയോട് പറഞ്ഞു..... ""എന്തൊരു ദുഷ്ടയാ ആ പെണ്ണ് കുഞ്ഞനിതറിഞ്ഞാ വച്ചേക്കില്ലവളേ.....തത്കാലം പപ്പനോടിതൊന്നും പറയണ്ട.....ന്തായാലും കുഞ്ഞൻ വരട്ടെ.."".

...മുത്തശ്ശി പറഞ്ഞു...... ഈ സമയം അവർ പറയുന്നതെല്ലാം പുറത്ത് നിന്നു കേട്ട് കൊണ്ട് ആമി അകത്തേക്ക് വന്നു....രാവിലെ നടന്നതൊക്കെ നാട്ടിലെ പരദൂഷണ കമ്പികൾ വഴി അവൾ അറിഞ്ഞിരുന്നു.....പൗർണമിക്ക് ജാമ്യം കിട്ടിയതറിഞ്ഞാണ് അവളവിടേക്ക് ഓടിയെത്തിയത്..... ആമിയെ കണ്ടതും പൗർണമി നിയന്ത്രണം വിട്ടു കരയാൻ തുടങ്ങി...... ""എന്തിനാ പൗർണി നീയിങ്ങനെ കരേണത് .....ഒന്നും ഇണ്ടായില്ലാല്ലോ.....കുഞ്ഞേട്ടനൊന്നു വന്നോട്ടെ ആ പിശാചുക്കൾക്കുളളത് കൊടുത്തോളും""".....അവളുടെ തലയിൽ തഴുകിക്കൊണ്ട് ആമി പറഞ്ഞു..... അപ്പോഴേക്കും പത്മനാഭൻ അവിടേക്ക് വന്നു.... പൗർണമിയുടെ കോലം കണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു......

""ഹാ .....ന്റെ ഉണ്ണിയാർച്ചക്കിതെന്താ പറ്റിയേ......കരയാ ന്റെ മോള്......ഇതൊക്കെ ജീവിതത്തിലുണ്ടാകാറുളള പ്രതിസന്ധികൾ തന്നയാ മോളെ.....എന്ന് വച്ച് ഇങ്ങനെ തകർന്നു പോയാലെങ്ങനാ.....ന്റെ കുട്ടി വിഷമിക്കേണ്ട......എല്ലാം നേരെയാവും""..... ""ന്താ ഇണ്ടായേന്ന് അച്ഛ ചോദിക്കണില്ല.....ന്റെ കുട്ടിയെ നിക്ക് വിശ്വാസാ......ചതി പറ്റിയതാന്നറിയാം....അവൻ ആ പാർത്ഥിപൻ ഇങ്ങനൊരു നീക്കം നടത്തും ന്ന് കരുതിയില്ല.... ഹാ........എല്ലാം ഈശ്വരൻ കാണുന്നുണ്ട്"""......നെടുവീർപ്പോടയാൾ പറഞ്ഞു...... """താഴെ എല്ലാവരും കൂടി നന്ദനുമായി നിന്റെ വിവാഹം തീരുമാനിച്ചിരിക്കാ.....നിക്കറിയാം നിനക്കീ വിവാഹത്തിന് സമ്മതമല്ലാന്ന്.....

ഇന്ദ്രനൊഴികെ നിന്റെ ഏട്ടന്മാരും സമ്മതം അറിയിച്ചിരിക്കാ.....രണ്ടീസം കഴിഞ്ഞ് വാക്ക് കൊടുത്താ മതീന്ന് പറഞ്ഞതാ....പക്ഷേ ന്റെ വാക്കിനിപ്പോ വിലയില്ലാന്നാ അവരുടെ വിചാരം"""..... ദുഃഖത്തോടെ അയാൾ പറഞ്ഞു...... പൗർണമി നിർവികാരത്തോടെ എല്ലാം കേട്ടിരുന്നു കണ്ണുകൾ ധാരധാരയായി പെയ്യുന്നുണ്ടായിരുന്നു......അപ്പോഴേക്കും അവളുടെ മനസ്സിൽ തലേന്ന് രാത്രി ദക്ഷനുമായുളള പ്രണയ നിമിഷങ്ങൾ തെളിഞ്ഞു വന്നു......അതും കൂടി ഓർത്തപ്പോൾ അവൾക്ക് ഹൃദയ വേദന കൂടുന്നതായി തോന്നി....... അന്ന് ഏറെ ഇരുട്ടിയതു കൊണ്ടും പൗർണമിയുടെ അവസ്ഥ കണ്ടതു കൊണ്ടും ആമി അവൾക്കൊപ്പം പത്മദളത്തിൽ തന്നെ തങ്ങി......അത് അവൾക്കും ഒരാശ്വാസമായിരുന്നു.....

പൗർണമി ഉറങ്ങിക്കഴിഞ്ഞ് സീത അവിടേക്ക് വന്നു.....അവളെ തലയിൽ തലോടിക്കൊണ്ട് നിറുകിൽ ചുണ്ടുകൾ ചേർത്തു.......മകളുടെ ഭാവി കൺമുന്നിൽ തകർന്നതൊർത്തുളള ദുഃഖമായിരുന്നു....നേരത്തെ അങ്ങനെ പ്രതികരിച്ചത് പക്ഷെ തന്റെ മകൾ തെറ്റു ചെയ്യീല്ലെന്ന് അറിയാം.....ഓരോന്നോർത്ത് കൊണ്ട് ഒഴുകി വന്ന മിഴിനീർ സാരിത്തലപ്പാൽ തുടച്ചു കൊണ്ടവൾ പുറത്തേക്ക് പോയി..... 🔥🔥🔥🔥🔥🔥🔥🔥🔥 """പാർത്ഥിപാ......നിനക്കെങ്ങനാ ഞാൻ നന്ദി പറയേണ്ടതെന്നറിയില്ല....ദേ കുറേക്കാലായുള്ള ന്റെ ആഗ്രഹവാ ഇന്ന് സാധിച്ചത്.....ആ പൗർണമി എന്റെതാവാൻ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം....ആ ദക്ഷൻ ഈ വാർത്ത കേട്ട് തകരും....

അവൻ പ്രാണനെപ്പോലെ സ്നേഹിച്ചവളെ ഞാൻ സ്വന്തമാക്കുന്നത് കണ്ട് അവന്റെ ഹൃദയം നുറുങ്ങണം....ഇനി അവനെന്നല്ല ആർക്കും അവളെ എന്നിൽ നിന്നും തട്ടിയെടുക്കാൻ കഴിയില്ല"".... """അവൻ ആ ദക്ഷൻ നമ്മൾ വിചാരിക്കുന്നത് പോലെയല്ല...അതുകൊണ്ട് മാഷൊന്ന് കരുതിയിരുന്നോ......വെറുതെ അവന്റെ കൈയിൽ നിന്നും വാങ്ങി വയ്ക്കണ്ട....ആ ധനു വഴി അവൻ നമ്മളെ കുറിച്ച് അവനറിയില്ലേ.""....പാർത്ഥിപൻ ചോദിച്ചു.... ""ഒരിക്കലും ഇല്ല.....അവൻ തിരികെ വരുന്നതിനു മുന്നേ തന്നെ മിക്കവാറും ഞങ്ങളുടെ വിവാഹം കഴിയും.....നിക്കുറപ്പാ അവൻ ഉടനെ വരില്ല.....അഥവാ ഇനി വന്നാലും പൗർണമിയെ കാണാനോ സത്യങ്ങൾ അറിയാനോ ഉളള അവസരം അവനു കിട്ടില്ല.....

അതോർത്ത് ആകുലപ്പെടേണ്ട പാർത്ഥിപാ"""...... """എന്തായാലും വിവാഹം നടക്കട്ടേ....വിവാഹം നടന്നു കഴിഞ്ഞ് ഈ എനിക്കും എന്തെങ്കിലും തരണം....ചെറിയൊരു പാരിദോഷികമായി........തലമുറകളായി പത്മദളത്തിലുളളവർ സംരക്ഷിച്ചു പോരുന്ന അമൂല്യമായ നിധിശേഖരമല്ലേ കൈവരുന്നത്""......തല ചൊറിഞ്ഞ് കൊണ്ടവൻ പറഞ്ഞു...... """നിന്നെ ഞാൻ മറക്കില്ല പാർത്ഥിപാ നിനക്കുളളത് ഞാൻ ഇപ്പൊ തന്നെ തരും"" ....പറയുന്നതിനൊപ്പം ഒരു കെട്ട് നോട്ട് അവന്റെ കൈയിലേക്ക് വച്ച് കൊടുത്തു നന്ദൻ..... അവനത് വന്യമായ ചിരിയോടെ കൈനീട്ടി വാങ്ങി..... 🔥🔥🔥🔥🔥🔥🔥🔥🔥🔥

വിവാഹത്തിന് അധികം ദിവസങ്ങൾ ഇല്ലാത്തത് കൊണ്ട് എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്യുന്ന തിരക്കായിരുന്നു സിദ്ധുവും ഹർഷനും....എന്നാൽ പൗർണമിയുടെ ദുഃഖം ഇന്ദ്രനെയും പത്മനാഭനെയും ഒരു പോലെ വേദനിപ്പിച്ചു......അവർ രണ്ടാളും എല്ലായ്പ്പോഴും പൗർണമിയോടൊപ്പം തന്നെയുണ്ടായിരുന്നു......അവളുടെ വേദന അവരുടെ ഹൃദയങ്ങളെയും തളർത്തിയിരുന്നു..... ആമി ഇടക്കിടെ വന്ന് പോകാറുണ്ടായിരുന്നു.....കൂടുതൽ സമയവും പൗർണമിയോടൊപ്പം ചെലവഴിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു...... അന്നത്തെ സംഭവത്തിനു ശേഷം ധനു പത്മദളത്തിൽ വന്നിട്ടില്ല....... വിവാഹത്തിന് മുൻപ് ദക്ഷൻ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു മുത്തശ്ശിയും പത്മനാഭനും അതിനു വേണ്ടി അവരും കാത്തിരുന്നു...... ദക്ഷൻ കോൺട്രാക്ട് സൈൻ ചെയ്യാനും മറ്റത്ത്യാവശ്യ വിവരങ്ങൾ ശേഖരിക്കുന്ന ഓട്ടത്തിലുമായിരുന്നു.....

തിരക്ക് കാരണം പൗർണമിയെ ഒന്ന് വിളിക്കാൻ പോലും അവന് കഴിഞ്ഞില്ല......ദക്ഷൻ മുംബൈയിൽ പൗർണമിയെ സ്വപ്നം കണ്ടുറങ്ങുമ്പോൾ ഹൃദയ വേദന താങ്ങാനാകാതെ ഉറങ്ങാനായീ പാടുപെടുന്നുണ്ടായിരുന്നു പൗർണമി..... 🔥🔥🔥🔥🔥🔥🔥🔥🔥 അങ്ങനെ കല്യാണ ദിവസം വന്നത്തി.....മുത്തശ്ശിയുടെയും പത്മനാഭന്റെയും പൗർണമിയുടെയും പ്രതീക്ഷയ്ക്ക് വിപരീതമായി അന്നും ദക്ഷൻ എത്തിയില്ല.....പൗർണമിയിലിപ്പോൾ ഒരു തരം മരവിപ്പായിരുന്നു.....തന്റെ സ്വപനങ്ങളും പ്രണയവും തകർത്തെറിയപ്പെട്ടതിന്റെ മരവിപ്പ്.....മരീക്കാനായി പല തവണ മനസ് പറയുമ്പോഴും ഹൃദയം അതിനു സമ്മതിച്ചില്ല.....

ദക്ഷന് ഹൃദയത്തിൽ സ്ഥാനം കൊടുത്തിട്ട് മറ്റൊരാളുടെ താലിക്ക് മുന്നിൽ കഴുത്ത് നീട്ടേണ്ടി വരുന്ന തന്റെ ഗതികേടിനെ അവൾ സ്വയം പഴിച്ചു..... എല്ലാ ബന്ധുക്കളും രാവിലെ തന്നെ പത്മദളത്തിൽ എത്തിച്ചേർന്നു....എല്ലാവരുടേയും നോട്ടം പൗർണമിയിൽ തന്നെയായിരുന്നു..... പൗർണമിയുടെ ചേട്ടത്തിമാരെല്ലാം ചേർന്ന് അവളെ ഒരുക്കാനായി റൂമിലേക്ക് വന്നു....മുഹൂർത്ത സമയമായിട്ടും റെഡിയാവാൻ പൗർണമി കൂട്ടാക്കിയില്ലാന്ന് കണ്ട് സിദ്ധു അവിടേക്ക് വന്നു..... ""പൗർണമി....മോളെ വേഗം റെഡിയായി വന്നേ....മുഹൂർത്തത്തിന് സമയായി വരാ""... മറുപടി പറയാതെ ദൂരേക്ക് മിഴികൾ നാട്ടി ഇരിക്കാരുന്നവൾ.....

""ടീ....നിന്നോടാ പറഞ്ഞത് റെഡിയാവാൻ......എണീക്കടീ......പറയുന്നതിനൊപ്പം അവളെ നിലത്ത് നിന്നും വലിച്ചെഴുന്നേൽപ്പിച്ചവൻ"".... ""ഇന്നീ വിവാഹം നടക്കില്ല.....എന്റെ കഴുത്തിൽ അയാൾ താലിക്കെട്ടില്ല....പൗർണമിയാ പറേണത്....പറഞ്ഞു തീർന്നതും സിദ്ധുവിന്റെ കൈ അവളുടെ മുഖത്ത് പതിച്ചിരുന്നു"""....... ..... തുടരും.... പൗർണമിയെ നന്ദന് കെട്ടിച്ചു കൊടുക്കട്ടേ.....എന്താ നിങ്ങളുടെ അഭിപ്രായം.................. തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...