ദക്ഷ പൗർണമി: ഭാഗം 42

 

എഴുത്തുകാരി: ദിവ്യ സാജൻ

പിറ്റേന്ന് രാവിലെ തന്നെ കുളിച്ചു ശുദ്ധിയായി എല്ലാവരും അമ്പലത്തിലെത്തി......നാഗരൂട്ട് കഴിഞ്ഞ് വൃതം തുടങ്ങാനായുളള പ്രത്യേക പൂജ നടത്തി പ്രാർത്ഥനയോടെ ദക്ഷൻ വൃതം ആരംഭിച്ചു......ദിനങ്ങൾ പതിയെ കടന്നു പൊയ്ക്കൊണ്ടിരുന്നു.....ഇതിനിടയിൽ ആര്യൻ അനന്തന്റെയും പാറുവിന്റെയും മരണം പുനരന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു....വിധി അവർക്കനുകൂലമായി വരികയും ചെയ്തു.....അങ്ങനെ ആ സമയം കുന്നത്തൂരിലെ സ്റ്റേഷനിൽ സേവനമനുഷ്ടിച്ചിരുന്ന ജീവിച്ചിക്കുന്ന എല്ലാ പോലീസുകാരേയും ചോദ്യം ചെയ്യാനുള്ള പ്രത്യേക ഉത്തരവ് കോടതിയിൽ നിന്നും ദക്ഷൻ നേടിയെടുത്തു....അങ്ങനെ അനന്തന്റെ കൊലക്ക് പിന്നിലെ ഷൺമുഖനെ നാട്ടിലെത്തിക്കുക എന്ന ദക്ഷന്റെ പദ്ധതി വിജയം കണ്ടു......കോടതി വിധി വന്ന് ദിവസങ്ങൾക്കകം ആലത്തറയിലെ ഷൺമുഖൻ കുന്നത്തൂരിലേക്ക് തിരിച്ചെത്തി.....

അനന്തന്റെ കേസ് വീണ്ടും പുനരന്വേഷണം നടത്താൻ പോകുന്നുവെന്ന് അറിഞ്ഞതു മുതൽ ദക്ഷന്റെ ആ മൂന്നു ശത്രുക്കളും അവനെതിരെ കരു നീക്കങ്ങൾ ആരാഭിച്ചൂ.......നാഗക്ഷേത്രത്തിലെ ആയില്യ പൂജ കഴിഞ്ഞ് ദക്ഷനെയും പൗർണമിയെയും അവസാനിപ്പിക്കാനായി പദ്ധതിയിടുകയായിരുന്നവർ.......ദക്ഷനും പൗർണമിയും മനസ്സറിഞ്ഞ് പ്രണയിക്കുകയായിരുന്നു.........അനന്തനും പാർവതിയും സ്നേഹിച്ച പോലെ ഭ്രാന്തമായി തന്നെ അവൻ പൗർണമിയെ പ്രണയിച്ചു.....കുസൃതി നിറഞ്ഞ നോട്ടത്തിലൂടെയും ....കുറുമ്പുകളിലൂടെയും ....പ്രണയാർദ്രമായ ചേർത്ത് പിടിക്കലുകളിലൂടെയും അവൻ അവന്റെ പ്രണയം അവളെ അറിയിച്ചു കൊണ്ടിരുന്നു.... ...

ദക്ഷന് നിഷിദ്ധമായ ആഹാര സാധനങ്ങളും ജീവിതരീതികളും പൗർണമിയും വേണ്ടന്ന് വച്ചു.....അവന്റെ എല്ലാ കാര്യങ്ങളും ഒരു കുറവുമില്ലാതെ അവൾ നോക്കിയും കണ്ടും ചെയ്തു കൊണ്ട് ഒരു ഭാര്യയുടെ കടമ കൃത്യമായി നിർവ്വഹിച്ചു.... ആര്യനും ആമിയും ഇടക്കിടെ കാണാറും സംസാരിക്കാറുമുണ്ടായിരുന്നു....ഇത്തരം വീണു കിട്ടുന്ന സന്ദർഭങ്ങളിൽ ആര്യൻ തന്റെ പ്രണയം വാക്കുകളിലൂടെയോ ചുമ്പനങ്ങളിലൂടെയും കരുതലിലൂടെയും അവൾക്ക് പകർന്നു കൊടുക്കുമായിരുന്നു.....ഒരിക്കലും അകലാൻ കഴിയാത്ത വിധം അവർ അടുത്തിരുന്നു...... ഇടക്കിടെ ദക്ഷനും ആര്യനും പത്മനാഭനും ഇന്ദ്രനും എവിടേക്കോ പോവൂമായിരുന്നു.....

എവിടേക്കാണെന്ന് ആരെങ്കിലും ചോദിച്ചാൽ കൃത്യമായൊരു മറുപടി അവർ ആർക്കും കൊടുത്തിരുന്നില്ല....... 🔥🔥🔥🔥🔥🔥🔥🔥 അങ്ങനെ എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നെത്തി 41 ദിവസത്തെ കഠിന വൃതം പൂർത്തിയാക്കി ദക്ഷൻ മുഖേന 28വർഷങ്ങളുടെ കാത്തിരുപ്പിന് വിരാമമിട്ടു കൊണ്ട് ആയില്യ പൂജയ്ക്കായി പത്മദളം വക നാഗക്ഷേത്രം വീണ്ടും തുറക്കുന്ന ദിവസം ......ക്ഷേത്ര പരിസരവും ക്ഷേത്രവുമൊക്കെ ഒരാഴ്ച മുമ്പ് തന്നെ വൃത്തിയാക്കി പൂജയ്ക്കായി സജ്ജീകരിച്ചിരിച്ചിരുന്നു.....സന്ധ്യാ നേരത്താണ് പൂജയ്ക്കായി നട തുറക്കുന്നത്.....അന്ന് പത്മദളത്തിലെ സകല അവകാശികളും പത്മദളത്തിൽ ഒത്തുകൂടി......

ദേവനു ശ്രീയും പൂജയിൽ പങ്കെടുക്കാനായി അന്ന് രാവിലെത്തെ ഫ്ലൈറ്റിൽ എത്തിയിരുന്നു..... പത്മനാഭന്റെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടായിരുന്നു......കാരണം 28വർഷങ്ങൾക്ക് മുമ്പ് നടന്നതൊക്കെ ഇനിയും സംഭവിക്കുമോ എന്ന ഭയമായിരുന്നു ആ മനുഷ്യന്....... 🔥🔥🔥🔥🔥🔥🔥🔥🔥 ദക്ഷന്റെ ശത്രുക്കൾ ദക്ഷനെ വകവരുത്താനുളള പദ്ധതികൾആസൂത്രണം ചെയ്യുകയായിരുന്നു..... വല്യളിയാ എന്ത് തീരുമാനിച്ചു ഇന്ന് തന്നെ അവന്റെ കഥ കഴിക്കണം.....അനന്തന്റെ മകനെ വാഴാനനുവദിക്കാൻ പാടില്ല.....ക്രൂരമായ ഭാവത്തോടെ ഉണ്ണി പറഞ്ഞു....... മ്മ്.....ഇന്നത്തെ ദിവസത്തിനു വേണ്ടിയല്ലേ നമ്മളും കാത്തിരുന്നത്......ഇരുപത്തെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്നതൊക്കെ ഇന്നും ആവർത്തിക്കും......

അന്ന് അനന്തനെങ്കിൽ ഇന്നവന്റെ മകൻ ദക്ഷൻ.......അന്ന് അനന്തന്റെ രക്തത്തിൽ പിറന്ന ദക്ഷനെ നമ്മൾ ബാക്കി വച്ചു .......ഇന്ന് അതില്ലാത്തത് കൊണ്ട് അനന്തന്റെ വംശം ഇതോടെ നശിക്കും....ഹ....ഹ..ഹ.... അട്ടഹിച്ച് കൊണ്ടയാൾ പറഞ്ഞു......... അവനെ തളയ്ക്കാൻ നമ്മൾ മൂന്നു വയസ്സൻമാരെ കൊണ്ട് കഴിയോടോ.......ഷൺമുഖൻ ആധിയോടെ അയാളോട് തിരക്കി....... നമ്മൾ മാത്രം അല്ല ഷൺമുഖാ.....തെക്കൻ മലയിൽ നിന്നും പയറ്റിത്തെളിഞ്ഞ ചെക്കമ്മാരെ ഇറക്കീട്ടുണ്ട്......നിങ്ങൾക്കൊപ്പം അവന്മാരും ഉണ്ടാവും.....പൂജ കഴിഞ്ഞ് നടയടച്ച് തിരികെ വരുമ്പോ അർദ്ധരാത്രിയാവും....കാവിന് കുറുകെയുള്ള വഴിയിലൂടെ ആവും വരിക കാറിലായിരിക്കും വരുന്നത്......

അവനെ അവിടെ വച്ച് വളഞ്ഞിട്ട് പിടിക്കണം ......കൊല്ലരുത് നേരെ വെടിപ്പുരയിൽ കൊണ്ട് പോണം.....ഈ നേരം കൊണ്ട് പൗർണമി ഞാൻ എന്തെങ്കിലും പറഞ്ഞ് അവിടേക്ക് കൂട്ടി കൊണ്ട് വരും രണ്ടിനേം അവിടെ വച്ച് തീർക്കണം.....പിന്നെ അവന്റെ കൈയിൽ നിന്നും നാഗക്ഷേത്രത്തിന്റെ താക്കോലും കൈക്കലാക്കണം.......ഇന്ന് രാത്രി തന്നെ ക്ഷേത്രം തുറന്ന് നാഗ വിഗ്രഹമെടുക്കണം...കോടിക്കണക്കിനു വിലവരുന്നതാ ആ വിഗ്രഹം......അത് കഴിഞ്ഞ് വെടിപ്പുരക്ക് തീവെക്കണം രണ്ടു പേര് അതിനകത്ത് വെന്തുമരിച്ചത് ആരും അറിയാൻ പാടില്ല......അസ്ഥികൾ പോലും ശേഷിക്കരുത്.........വീര്യം കൂടിയ വെടിമരുന്ന് തന്നെയാ ഞാൻ അവിടെ ശേഖരിച്ചു വച്ചീരിക്കുന്നത്.....

നാഗക്ഷേത്രത്തിലെ വിഗ്രഹവും കൈക്കലാക്കി.....ദക്ഷനും പൗർണമിയും കടന്നു കളഞ്ഞു അതായിരിക്കണം പുലരുമ്പോൾ എല്ലാവരും കേൾക്കേണ്ട വാർത്ത......ക്രൂരമായ ചിരിയോടെ അയാൾ പറഞ്ഞു...... ആർക്കെങ്കിലും സംശയം തോന്നില്ലേ......അങ്ങനെ ദക്ഷന് ഈ വിഗ്രഹം കൈക്കലാക്കി കിട്ടുന്ന കാശിന്റ ആവശ്യം ഇല്ല........ഇത് വിറ്റാൽ കിട്ടുന്നതിന്റെ പത്ത് മടങ്ങ് അവൻ സമ്പാദിച്ചിട്ടുണ്ടാവും.....പിന്നെ അവനിതെന്തിനാണെന്ന് ആരെങ്കിലും സംശയം പറഞ്ഞാലോ.......... അതിനുള്ള ഇട വരുത്തരുത്......തെളിവുകളെല്ലാം നമുക്കനുകൂലമാക്കണം......എല്ലാം നമ്മൾ തന്നെ പ്ലാൻ ചെയ്യണം...... മ്മ്.....ബാക്കിയുളളവർ ഇരുത്തി മൂളി...... 🔥🔥🔥🔥🔥🔥🔥🔥

വൈകിട്ടത്തെ പൂജയ്ക്കു വേണ്ടി റെഡിയാവുകയായിരുന്നു പൗർണമി......അപ്പോഴേക്കും ദക്ഷൻ അവളുടെ അടുത്തേക്ക് വന്ന് നിന്ന് കൊണ്ട് അവളെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കി...... ന്താ.......കുഞ്ഞേട്ടാ ന്താ ഇങ്ങനെ നോക്കണേ..... അതോ.........ഇന്ന് ന്റെ വൃതം തീരല്ലേ......അപ്പോ.....ഇത്രയും നാള് ന്നെ പട്ടിണിക്കിട്ടതിനൊക്കെ ചേർത്ത് ഞാൻ തന്നോളം ......മീശ മുറുക്കി കൊണ്ട് കളളച്ചിരിയോടവനത് പറയുമ്പോൾ പൗർണമിയുടെ മുഖം നാണത്താൽ ചുവന്നിരുന്നു.......അവൾ മുഖം താഴ്ത്തി നിന്നു......ദക്ഷൻ അവളെ അരയിലൂടെ കൈചേർത്ത് അവനിലേക്ക് അടുപ്പിച്ചു വശ്യമായ ചിരിയോടെ അവളുടെ മുഖം അവന് നേരെ ഉയർത്തിക്കൊണ്ട് അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ ചുണ്ടുകൾ ചേർത്തു.....

അപ്പോഴേക്കും പുറത്ത് ആരോ വാതിലിൽ മുട്ടി ....ദക്ഷൻ പോയി വാതിൽ തുറന്നു നോക്കി.....ആര്യൻ ആയിരുന്നു.....അവൻ ദക്ഷനെയും കൊണ്ട് പുറത്തേക്ക് പോയി അവിടെ നിന്നും അവർ ഒരുപാട് നേരം സംസാരിക്കുന്നുണ്ടായിരുന്നു........ 🔥🔥🔥🔥🔥🔥🔥🔥🔥 സന്ധ്യയ്ക്ക് പത്മദളത്തിലെ എല്ലാവരും നാഗക്ഷേത്രത്തിൽ എത്തിയിരുന്നു......അവിടെ ദക്ഷന്റെ സാന്നിധ്യത്തിൽ നട തുറന്ന് പൂജാ കർമ്മങ്ങൾ ആരംഭിച്ചു......എല്ലാവരും തൊഴു കൈയ്യോടും നിറ മനസ്സോടും കൂടി പൂജയിൽ പങ്കെടുത്തു....... നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായി ആ തിരു നടയിൽ തിരി തെളിഞ്ഞപ്പോൾ എല്ലാവരുടെ മനസ്സൂം തെളിഞ്ഞു......നിറ മിഴികളോട് ഭവാനിയമ്മ തൊഴുത് പ്രാർത്ഥിച്ചു......

പാറുവിന്റെ മകനെ കൊണ്ട് തന്നെ ഈ കൽവിളക്കുകളിൽ തിരി തെളിയിക്കാൻ സഹായിച്ചതിന് ഈശ്വരനോടവർ നന്ദി പറഞ്ഞു........വൈകാതെ പൂജാകർമ്മങ്ങൾ പൂർത്തിയായി എല്ലാവരും വീട്ടിലേക്ക് തിരിച്ചു.......പൗർണമി അനന്തന്റെ വീട്ടിൽ തന്നെയായിരുന്നു......... ക്ഷേത്രത്തിലെ പൃജ കഴിഞ്ഞ് അവിടെ എല്ലാ കാര്യങ്ങളും അതിന്റെ മുറക്ക് ചെയ്ത ശേഷം എല്ലാം ഒതുക്കി നടയടച്ച് ദക്ഷൻ പുറത്തേക്ക് വന്നു.......മറ്റുള്ളവർ നേരത്തെ വീടുകളിലേക്ക് പോയിരുന്നു......പുറത്തിറങ്ങിയ ശേഷം കാറിൽ സ്റ്റാർട്ടാക്കി വീട്ടിലേക്ക് പോവുകയായിരുന്നു ദക്ഷൻ......കാവ് കടന്നതും വഴിയിൽ എട്ട് പത്ത് പേർ ചേർന്ന് ദക്ഷന്റെ കാർ തടഞ്ഞു...... 🔥🔥🔥🔥🔥🔥🔥🔥🔥

പൗർണമി വീട്ടിൽ ഒറ്റക്കിരിക്കുകയായിരുന്നു....സമയം വൈകിയിട്ടും ദക്ഷനെ കാണാത്തതു കൊണ്ട് അവൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു....... അവൾ വേഗം ഫോണെടുത്ത് അവനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല....അത് കൂടിയായപ്പോൾ വല്ലാത്ത ഭയം തോന്നിയവൾ ക്ക് .......അവൾ വേഗം പത്മനാഭനെ വിളിക്കാൻ തുടങ്ങി അപ്പോഴേക്കും പുറത്ത് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു......ദക്ഷനാവുമെന്ന് ചിന്തിച്ച് അവളുടെ മുഖം വിടർന്നു.....വേഗം ചെന്ന് വാതിൽ തുറന്നു.....പുറത്ത് നിൽക്കുന്ന ആളെക്കണ്ട് അവളിൽ അമ്പരപ്പ് നിറഞ്ഞു...... എന്താ.....വല്യച്ഛാ എന്താ ഈ നേരത്ത്.....അവൾ സംശയത്തോടെ അയാളോട് ചോദിച്ചു...... മോളെ പൗർണി.....ദക്ഷൻ...അവന്...അവന്.....അയാൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.... അയാളുടെ മുഖത്തെ പരിഭ്രമവും വെപ്രാളവും കണ്ട് അവൾ ഭയന്ന് കരയാൻ തുടങ്ങി..... എന്താ....

എന്താ വല്യച്ഛാ ന്റെ കുഞ്ഞേട്ടന് എന്താ പറ്റിയേ.....ആവലാതിയോടെ അയാൾ ചോദിച്ചു...... ക്ഷേത്രത്തിൽ നിന്നറിങ്ങിയപ്പോൾ ദക്ഷന് സർപ്പ ദംശ്രമേറ്റു.....ക്ഷേത്രത്തിനടുത്തുളള വെടിപ്പുരക്കടുത്ത് കിടത്തീയിരീക്കാ...വൈദ്യരെ വിളിക്കാനായി ആള് പോയിരിക്കാ....മോളെ വിളിക്കാനായി വന്നതാ ഞാൻ വേഗം വന്നേ .....ഞാൻ കാറെടുത്തിട്ടുണ്ട്......കുടിലതയോടെ അയാൾ പറഞ്ഞു...... അയാൾ പറഞ്ഞത് കേട്ടപ്പോൾ തന്നെ പൗർണമിയുടെ നല്ല ജീവനങ്ങ് പോയി.......അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി..... പിന്നെ ഒന്നും നോക്കിയില്ല അവൾ വേഗം അയാൾക്കൊപ്പം പോയി.... ഗൂഢമായ ചിരിയോടെ അയാൾ കാറിനടുത്തേക്ക് നീങ്ങി....... 🔥🔥🔥🔥🔥🔥🔥🔥

അധികം വൈകാതെ അയാളുടെ കാർ വെടിപ്പുരയിലെത്തി.....അയാൾ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി.....ഒപ്പം പൗർണമിയും.....അവർ വെടിപ്പുരക്കകത്തേക്ക് നടന്നു.....അപ്പോഴേക്കും ആരോ വെടിപ്പുരയുടെ വാതിൽ പുറത്ത് നിന്നും അടച്ചു...... പൗർണമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.....കരച്ചിൽ ചീന്തുകൾ പുറത്തേക്ക് വന്നു കൊണ്ടിരുന്നു....ദക്ഷന് ഒന്നും വരുത്തരുതെന്ന പ്രാർത്ഥനയോടവൾ നടന്നു......അകത്തേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച അവളെ നടുക്കി....ദക്ഷനെ ഒരു തൂണിൽ കെട്ടിയിട്ടിരിക്കയായിരുന്നു.......ശരീരമാകെ ചോര പൊടിഞ്ഞിരിക്കുന്നു.....ദക്ഷൻ അടികൊണ്ട് അവശനായിരിക്കുന്നെന്ന് അവനെ കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി......അവൾ അലറി വിളിച്ചു കരഞ്ഞ് കൊണ്ട് അവനടുത്തേക്ക് ഓടി.....അവന്റെ മുഖത്തും ശരീരത്തും അവളുടെ കൈകളൊടീ..... കുഞ്ഞേട്ടാ.....

എന്താ ന്റെ കുഞ്ഞേട്ടന് പറ്റിയേ.....ആരാ .....ആരാ ഇത് ചെയ്തേ.....ആശ്രയത്തിനെന്നോണം അവൾ തിരിഞ്ഞു വല്യച്ഛനെ നോക്കി.....ക്രൂരമായി അവരെ നോക്കി ചിരിയോടെ നിക്കാരുന്നു അയാൾ....... പൗർണമി പിന്നിലേക്ക് വേച്ച് പോയി..... വല്യച്ഛാ.....അവൾ ദയനീയമായി വിളിച്ചു...... അതേടീ....ഞാൻ തന്നെ.....എന്റെ ആളുകളാടി ഇവനെ ഈ ഗതിയിലാക്കിയത്......നിന്നെയും അവനേയും ഇവിടെ വച്ച് തീർക്കാൻ പോവാ ഞാൻ......ഇവന്റെ തന്തയെയും തളളയെയും കൊന്നതും ഞാനാ....ദേ ....എന്റെ ഈ കൈകൾ കൊണ്ട്.....കൈകൾ ഉയർത്തി കാട്ടിക്കൊണ്ട് അയാൾ പറഞ്ഞു..... അയാളുടെ ക്രൂരത നിറഞ്ഞ വാക്കുകൾ കേട്ട് അവൾ നിലത്തേക്ക് ഊർന്നിരുന്നു പോയി.....

.ഇന്ന് നിന്റെയും ഇവന്റെയും ഊഴം അതും എന്റെ കൈകൾ കൊണ്ട്.....നോക്കണേ എന്റെ ഒരു ഭാഗ്യം.....തന്തയെ കൊന്ന അതേ പോലൊരു ദിവസം മോനേയും അതും എന്റെ കൈകൾ കൊണ്ട്...... അവൻ ചത്തിട്ടില്ല....പക്ഷേ നിന്നെയും കൊന്ന് ഈ വെടിപ്പുരക്ക് ഞാൻ തീ വയ്ക്കും.....ഇവിടെത്തീരും നീയും അവനും.....അയാൾ പറയുന്നതൊക്കെ കേട്ട് ഞെട്ടി തരിച്ച് നിന്നു പോയവൾ........ പൗർണമി ദക്ഷനെ മുറുകെ കെട്ടിപിടിച്ചു അവന്റെ തോളിലേക്ക് തലചായ്ച് കിടന്നു......കണ്ണുകൾ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു......ജീവിതത്തിൽ ഈശ്വരൻ ഒരുമിപ്പിച്ചതു പോലെ മരണവും ഒരുമിച്ച് തരാനാവും ഈശ്വര നിശ്ചയം.....

ഇവിടെ നിന്ന് തനിക്ക് മാത്രം ആയിട്ട് രക്ഷപ്പെടേണ്ടെന്നവൾ ചീന്തിച്ചു.. .... ഈ സമയം അയാൾ ഒരു മൂർച്ചയറിയ വടിവാൾ നിലത്തു നിന്നും എടുത്ത് അവളെ ലക്ഷ്യം വച്ച് നടന്നു...... അയാളുടെ കാലോച്ച അടുത്തേക്ക് വരുന്തോറും പൗർണമിയുടെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി.....മിഴികൾ ഇറുക്കെ പൂട്ടിയിരുന്നു.....അയാൾ അവൾക്കരികിലേക്ക് വന്യമായ ചിരിയോടെ എത്തി.....അവളെ വെട്ടി നുറുക്കാനായി വാളോങ്ങി............................ തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...