ദക്ഷാഗ്‌നി: ഭാഗം 5

 

എഴുത്തുകാരി: നിരഞ്ജന

നീ എവിടെയാ പെണ്ണെ.... കാത്ത് നിന്ന് മടുത്തു ഞാൻ.... ഇനി എന്നാ വരിക നീ എന്റെ അടുക്കലേക്ക്..... ആരോടെന്നില്ലാതെ അത് ചോദിക്കുമ്പോൾ അവന്റെ വിരലുകൾ തന്റെ കഴുത്തിടയിലേക്ക് നീണ്ടു.. ആരുടെയോ ഓർമയെ തൊട്ടുണർത്തുമാറ്..... അമ്മായി ഞങ്ങൾ കുറച്ചൂടി കഴിഞ്ഞാൽ ഇറങ്ങുവേ......... ഹാളിൽ ഏട്ടന്മാരോട് കത്തിയടിച്ച്കൊണ്ടിരുന്നപ്പോഴാണ് ന്റെ ഉടപിറന്നവൻ ആ ഉത്തരവ് പുറപ്പെടുവിച്ചത്..... അത് കേട്ടതും പിടിവിട്ട് പോയ ഹൈഡ്രജൻ ബലൂണ്പോലെ എന്റെ മുഖം ചൊട്ടി...... ഏട്ടന്മാരുടെ അവസ്ഥയും മറിച്ചായിരുന്നില്ല... അതെന്ത് പണിയാഡാ മനു... നിങ്ങൾ എത്ര നാളായി ഇങ്ങോട്ടേക്ക് വന്നിട്ട്.. എന്നിട്ടിപ്പോ പോകുവാണെന്നോ???

ഞങ്ങളുടെ പെങ്കൊച്ചിനെ നേരെ ചൊവ്വേ ഒന്ന് കാണാൻ കൂടി പറ്റിയില്ല..... അതും പറഞ്ഞ് ആരുവേട്ടൻ എന്റെ മുടിയിൽ തലോടി,..... ഡാ അത്... എനിക്ക് അവിടെ ഓഫീസിൽ....... തിരക്കുണ്ടാകും എന്നാവും ... എന്തോന്നാടാ നിനക്കെന്നും ഇതേ ഉള്ളോ??? നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഈ ഭൂലോകത്ത് നീ മാത്രമേ ബിസിനസ് ചെയ്യുന്നുള്ളൂ ന്ന്......... കിച്ചേട്ടൻ അത് പറയുമ്പോൾ കണ്ണ് എന്നിലായിരുന്നു.. എന്റെ വാടിയ മുഖം ആ ഏട്ടന്മാരെ അത്രയും നോവിച്ചിരുന്നു.......... പാവം എന്റെ ഏട്ടൻസ്!!ശോ,ഈ കാലമാടൻ മാത്രം എന്താ ഇങ്ങെനെ??? ഇയാൾ എങ്ങെനെയാണാവോ എന്റെ പാവം അച്ഛനും അമ്മയ്ക്കുമുണ്ടായേ 🤔ഇനി വല്ല തവിട് കൊടുത്തേങ്ങാനും??

ഏയ്,അങ്ങേനെയാണേൽ നല്ലതിനെ നോക്കി വാങ്ങില്ലേ?ഇത് പോലെ ഒന്നിനെ വാങ്ങുവോ 😁...... കണ്ണിമവെട്ടാതെ എന്നെ നോക്കി പുരികം പോകുന്നവനെ നന്നായി ഒന്ന് പുശ്ചിച്ച് ആരുവേട്ടനരികിലേക്ക് നീങ്ങിനിന്നു ഞാൻ..... ഡാ കിച്ചാ സത്യമായിട്ടും നല്ല തിരക്കുണ്ട്.. ഞങ്ങൾ എന്തായാലും ഉച്ചകഴിഞ്ഞ് ഇറങ്ങും..... അവസാനം പറഞ്ഞ ആ വാക്കുകളിലെ മൂർച്ച അതിത്തിരി കൂടുതലായിരുന്നു.... തീർത്തും എന്റെ വാടിയ മുഖം കാണാനുള്ള ആ മനുഷ്യന്റെ ആഗ്രഹം ഹും 😒..... ഇപ്പോൾ നിങ്ങൾ വിചാരിക്കും ഇത്‌ എന്തൊരു ആങ്ങള എന്ന് 😁... ഞാൻ പറഞ്ഞിട്ടില്ലേ പണ്ടേ ആ മനുഷ്യന് എന്നെ അത്ര വല്യ പിടി ഒന്നുമില്ലായിരുന്നു.. എന്നാലും ഇമ്മിണിയൊക്കെ സ്നേഹം ഉണ്ടായിരുന്നു....

പിന്നെ അതങ്ങട് പോയി.. അതെങ്ങെനെയാണെന്ന് പിന്നെ പറയാമെ... ഇമ്മിണി വല്യ കഥയാ,അതിൽ പിന്നെ എന്നെ കണ്ണിന് നേരെകാണുന്നത് ചതുർത്ഥിയാ അങ്ങേർക്ക്.... ഹും,😒.. ആരാ ഇവിടെ പോണേ???? മുത്തൂസും മുത്തിയും അകത്തേക്ക് വന്നതും നേരെ മനുവേട്ടനെ നോക്കി... അത് മുത്തശ്ശാ,ഞങ്ങൾ അങ്ങിറങ്ങിയാലോ എന്ന് കരുതുവാ.. ഇവിടുത്തെ ചടങ്ങൊക്കെ കഴിഞ്ഞില്ലേ???? നിഷ്കളങ്കത വാരിവിതറി ഭാവ്യതയോടെ ഏട്ടൻ മുത്തശ്ശന് മുന്നിൽ നിൽക്കുന്നത് കാണാൻ എന്ത് രസാണെന്നോ 😌 ആരും എങ്ങോട്ടും പോണില്ല..! മുത്തശ്ശാ...!!!!അത് എനിക്ക്..... അച്ഛനും അമ്മയും..... അവരെ ഞാൻ വിളിച്ചിരുന്നു... ബാലനും സുമിത്രയും നാളെ രാവിലെ എത്തും.... ഇനി അങ്ങോട്ട് എല്ലാരും ഇവിടെ കാണണം.....

കുടുംബത്തിലെ ആദ്യത്തെ കല്യാണമാ... ഒരു കുറവും ഒന്നിനും ഉണ്ടാകാൻ പാടില്ല..... കല്യാണം എന്ന് കേട്ടതും വല്യമ്മയുടെ പിന്നിൽ നിന്ന അനു ചേച്ചിയുടെ മുഖമാകെ ചുവന്നുതുടുത്തു... ശോ പെണ്ണ് അങ്ങ് നാണം കൊണ്ട് പൂത്തുലഞ്ഞു... മുഹൂർത്തമൊക്കെ എടുത്തോ മുത്തശ്ശാ??? മ്മ്,,, ഞാനും മുരളിയേട്ടനും കൂടി പോയിരുന്നു ജ്യോത്സ്യനെ കാണാൻ.. രണ്ടാളുടെയും ജാതകം നോക്കി അദ്ദേഹം പറഞ്ഞത് ഒരു മാസത്തിനുള്ളിൽ കല്യാണം ഉണ്ടാകണമെന്നാ......... ജിത്തേട്ടന്റെ ചോദ്യത്തിന് മധു മാമയാണ് ഉത്തരം പറഞ്ഞത്... കർത്താവെ ഒരു മാസമോ 🙄 പെട്ടെന്ന് ഞാനൊന്ന് ഞെട്ടി, അത് നന്നായി അടുത്തിരുന്ന ആരുവേട്ടന്റെ മുതുകിൽ പ്രതിഫലിക്കുകയും ചെയ്തു....

😁 ആഹ്.... എന്താടി കുരുപ്പേ, നീ എന്റെ നടു പൊളിക്കുവോ 🙄.... അത് പിന്നെ.. ഞാൻ പെട്ടെന്ന് 😁... അപ്പോ ഒന്നിനും അധികം സമയമില്ലല്ലോ അച്ഛാ...... അമ്മായി മുത്തശ്ശനോട് ചോദിക്കുന്നത് കേട്ടപ്പോഴാണ് വീണ്ടും ഞാൻ ആ പോയിന്റിലേക്ക് വന്നത്.... അനുചേച്ചീടെ കല്യാണം..!!എന്തൊക്കെ പ്ലാനിങ് ആയിരുന്നു....ഈ വണ്ണമൊക്കെ ഒന്ന് കുറച്ച് മുടി ഒക്കെ ഒന്ന് വൃത്തിയാക്കി പൊളിക്കണം ന്ന് കരുതിയ കല്യാണമാ ദാ ഇങ്ങെനെ ആയത്.... വിഷമത്തോടെ ഞാൻ മധു അങ്കിളിനെ നോക്കി ചുണ്ട് പിളർത്തി.... എന്റെ കാന്താരി, നീ വിഷമിക്കണ്ടാടി.. ഒരു മാസമില്ലേ നമുമ്മ് ശെരിയാക്കാം..... ഓ പിന്നെ വല്യ ഒരു മാസം ഹും, ദാ വന്നു ദേ പോയി ന്ന് അങ്ങാവും..

ഹാ,എനിക്കെന്താ, കല്യാണത്തിന് വരുന്നവർക്കും നിങ്ങൾക്കും യോഗമില്ല്യ അത്രയേയുള്ളൂ 😒...... അതെന്നാടി നീ അങ്ങെനെ പറഞ്ഞെ 🤔 അത് പിന്നെ കിച്ചേട്ടാ, ഞാൻ കുറച്ച് സ്റ്റൈലായിട്ട് ചെത്തിനടക്കുന്നത് കാണാനുള്ള യോഗം വരുന്നവർക്കുണ്ടാകില്ലല്ലോ അത് പറഞ്ഞേയാ പിന്നെ,എന്നെക്കണ്ട് വല്ല പാവംപിടിച്ച ചെക്കന്മാരുടെയും അമ്മമാർ അവരുടെ മക്കൾക്കായ് ആലോചിച്ചാൽ നിങ്ങൾക്ക് ആ ജോലി കുറഞ്ഞു കിട്ടില്ലേ....ഹാ. നിങ്ങളെയൊക്കെ ഒന്ന് സഹായിക്കാം എന്ന് വെച്ചാ, വേണ്ടേൽ വേണ്ടാ.. നമ്മളില്ലേ.....!!!!!! രാജമാണിക്യം സ്റ്റൈലിൽ ഡയലോഗ് അടിച്ച് തിരിഞ്ഞതും ന്റെ പാവം ചെവി വല്യച്ഛന്റെ കൈയിൽ കുടുങ്ങി..... അമ്പടി, നീ. അങ്ങെനെ ഞങ്ങളെ അങ്ങ് സഹായിക്കേണ്ട...

സമയമാകുമ്പോൾ ഞങ്ങൾ അങ്ങ് ബുദ്ധിമുട്ടിക്കോളാം..... ഈൗ ഞാൻ പറഞ്ഞെന്നേയുള്ളൂ 😁.. മുത്തശ്ശാ എനിക്ക് പോണം.. അവിടെ ഫുൾ തിരക്കാ.. അച്ഛനും അമ്മയുമൊക്കെ നാളെ ഇങ്ങ് എത്തില്ലേ.. പിന്നെ..... ഏട്ടന്റെ സംസാരം മുത്തൂസിന് അങ്ങട് ബോധിച്ചില്ലെന്ന് ആ നോട്ടം കണ്ടപ്പോഴേ തോന്നി....... എന്താ മനു,, നിനക്കെന്നെ ധിക്കരിക്കണം ന്നുണ്ടോ??? ഉണ്ടേൽ ആവാം, പിന്നെ ഈ ആദികേശവന് ഒരു വാക്കേഉള്ളൂ... എന്നെ ധിക്കരിച്ച് പോകുന്നവർ പിന്നെ എന്നെ മുത്തശ്ശാ ന്ന് വിളിക്കണ്ടാ... എന്റെ വാക്കിന് വില നല്കാത്തവരെ എനിക്ക് വേണ്ടാ... ഓഹ് മൈ ഗോഡ്!! ആദിനാരായണൻ ഓൺ ദി ഫയർ...🤭 ആ പൊളപ്പൻ ഡയലോഗ് കേട്ടപ്പോ എനിക്കങ്ങനെയാ തോന്നിയെ.. എന്തായാലും സംഭവം ഏറ്റു...!!

ഏട്ടന്റെ കൊമ്പ് ഒടിഞ്ഞു......ആള് പോണില്ലെന്ന് പറഞ്ഞു... ഓഫിസിൽ ആരെയോ എല്ലാം പറഞ്ഞെല്പിച്ചുകൊള്ളാം ന്ന് കൂടി പറഞ്ഞത് കേട്ടപ്പോ നമുക്കങ്ങട് സന്തോഷായി ഉണ്ണി😁.. സന്തോഷായി... കാലമാടന്റെ ഓഞ്ഞ മുഖം കണ്ടപ്പോ ഉള്ളിലൊരു സംതൃപ്തി...!!!!ഹഹഹഹ..!! അല്ലേലും ദൈവം നല്ലവനാ.. പണ്ട് പിന്നെ പിന്നെയായിരുന്നു.. ഇപ്പോ അപ്പപ്പോ കൊടുക്കുന്നുണ്ട്... ഹും, ഇനി ലവനും കൂടി ഒന്ന് കൊടുക്കണം... ന്റെ മുത്തപ്പാ നല്ലൊരെണ്ണം തന്നെ കൊടുത്തേക്കണേ ആ കാട്ടുമാക്കാന് 🙏 മതി, മതി... എല്ലാരും വന്നേ കഴിക്കാം....... വലിയമ്മയുടെ വിളി കേൾക്കേണ്ടതാമസം ആരുവേട്ടനെ തള്ളിമാറ്റി ഊണുമേശമേലേക്ക് ഓടി.... ഡീ കുരുപ്പേ, പയ്യെ പോയാലും മതി..

അവിടെയുള്ളതൊന്നും ആരും എടുത്തോണ്ട് പോവൂല...... പറയാൻ പറ്റൂല........!!!!!!! പോകും വഴി ഞാൻ വിളിച്ചുകൂവുന്നത് കേട്ട് എല്ലാരും ആർത്തു ചിരിച്ചു, അവരെ ബോധിപ്പിക്കാണെന്നോണം ഏട്ടനും 😒.......... കൂയ് ഏട്ടോയ്............ കുളപടവിൽ കണ്ണിന് മേൽ കൈ വെച്ച് കിടന്നിരുന്ന അഗ്നിയുടെ അടുത്തേക്ക് കാർത്തി വന്നിരുന്നു.... മ്മ്, എന്താടാ...??? കണ്ണ് തുറക്കാതെ തന്നെ അഗ്നി ചോദിച്ചു... അമ്മ വിളിക്കുന്നുണ്ട്, കഴിക്കാൻ വരാൻ....... മ്മ് ഞാൻ വന്നോളാം........ ഒഴുക്കൻ മട്ടിൽ മറുപടി നൽകി അവൻ തല ചരിച്ചു......... അല്ല ഏട്ടാ,ഇന്നേട്ടൻ എന്തിനാ ദച്ചുവിനെ തല്ലിയെ 🙄???? പെട്ടെന്ന് അവന്റെ ചോദ്യം കേട്ടതും ഞെട്ടികൊണ്ട് അഗ്നി കണ്ണ് തുറന്നു....!!!!പൊടുന്നനെ ആ ഭാവം ദേഷ്യത്തിന്റെതായ് മാറി... തല്ലാതെ പിന്നെ,, നെഞ്ചത്തോട്ട് കേറി വരുമ്പോ കെട്ടിപിടിക്കാൻ പറ്റുവോ?????

ഉമ്മ്മ്മ്മ്മ്മ.... കൊച്ചു കള്ളൻ അപ്പോ അതാണല്ലേ ആഗ്രഹം 🙈... ഡാ കോപ്പേ..... നീ എന്റെ കൈയിൽ നിന്ന് വാങ്ങും.... അഗ്നിയുടെ ശബ്ദം ഒന്ന് ഉയർന്നതും കാർത്തി അങ്ങ് പമ്മി...... അത് കണ്ടതും അഗ്നിയും ഒന്ന് അടങ്ങി..... എന്നാലും എന്തൊരു അടിയാ ഏട്ടാ അവളെ അടിച്ചേ!!പാവത്തിന്റെ കവിൾ ചുവന്നതുടുത്തു പോയി.... ശോ..... അവനെ ഇടക്കണ്ണിട്ട് നോക്കികൊണ്ട് വീണ്ടും അതേ ടോപ്പിക്ക് കാർത്തി എടുത്തിട്ടു........ അത് പിന്നെ,അപ്പോ അങ്ങെനെ.... അല്ല,അത് അവൾക്ക് ആവിശ്യമാ... കണ്ടില്ലേ ഒരു ധാർഷ്ട്യം!!പെണ്ണാണോ ഇവളൊക്കെ.... അവളുടെ നിൽപ്പും ഭാവവും കണ്ടാൽ ത്സാൻസിറാണി ആണെന്നാ വിചാരം.... ഹും,അഹങ്കാരി..!!!!

ദേഷ്യത്തോടെ അവൻ പല്ലി റുമ്മി അവളിടിച്ച വയറിലേക്ക് കൈവെച്ചു.... അത് കണ്ടതും കാർത്തിയ്ക്ക് ചിരിയടക്കാൻ തോന്നിയില്ല....! എന്താടാ നിനക്ക് ഇത്ര ചിരി 🧐.... അത് പിന്നെ,ഏട്ടനും നന്നായി കിട്ടി അ ല്ലേ.......... എ.... എനി... എനിക്കോ??? ഏയ്.. അവളുടെ ആ ചുള്ളികമ്പ്പോലത്തെ കൈ കൊണ്ടാലൊന്നും നോവുന്ന ബോഡി അല്ല മോനെ ഇത്‌...!! തന്റെ സിക്സ്പാക്ക് ബോടിയുടെ അല്പം അഹങ്കാരത്തിൽ അവൻ മൂരി നിവർത്തിയിരുന്നു..... ഉവ്വ്വ്വ..!!അവളുടെ രൂപം കണ്ട് ഏട്ടൻ കൂടുതൽ അളക്കണ്ടാ!!!.. അതെന്താടാ?? നീ അങ്ങെനെ പറഞ്ഞത്..... ഏയ് ഒന്നുമില്ല..... ഹാ എല്ലാം നേരിൽ അറിയാൻ സമയം കിടക്കുവല്ലേ...... അല്ലേട്ടാ, അവസാനം ദച്ചുവിനെ ഞാൻ ഏട്ടത്തി ന്ന് വിളിക്കേണ്ടി വരുവോ????

എന്തോന്ന്?????? അല്ല,, ഈ സിനിമയിലൊക്കെ ഉള്ളതുപോലെ, ചേട്ടൻ കെട്ടാൻപോകുന്ന പെണ്ണിന്റെ അനിയത്തിയെ കെട്ടുന്ന അനിയൻ ഇവിടെയും ഉണ്ടാകുമോ ന്ന് ചോദിച്ചതാ.... നിങ്ങളാണെൽ പൊരിഞ്ഞ അടിയിലൂടെ തുടക്കം കുറിക്കുകയും ചെയ്തു.. അപ്പോ പിന്നെ........ അമ്മേ......!!!!! ഇതിപ്പോ എവിടുന്നാ ഒരു അമ്മേ വിളി...!!!🙄 ഓ ദോ അവിടുന്നാണല്ലേ...???? നിങ്ങൾക്ക് മനസ്സിലായില്ലേ? നമ്മുടെ പാവം ചെക്കനെ ആ കാട്ടുമാക്കാൻ എടുത്ത് വെള്ളത്തിൽ ഇട്ടതിന്റെ ശബ്ദമാണ് സൂർത്തുക്കളെ അത്......!!!!

ഗർർർർ...... ഒരു മുരൾച്ചയോടെ അവൻ എണീറ്റു.... ദേ, കാർത്തി.. ഞാൻ നിന്നോട് പറഞ്ഞതാ ആ അഹങ്കാരിയുടെ പേര് എന്നോട് പറയരുതെന്ന്... അവന്റെ ഒരു ദച്ചു ഏട്ടത്തി.......!!വേറെ ആരേയും കിട്ടിയില്ല അവന് എന്റെ തലയിൽ കെട്ടിവെക്കാൻ..!!!! അതിനവൾക്ക് എന്നതാ ഏട്ടാ ഒരു കുറവ്???? ഓഹ്, കുറവൊന്നുമില്ല.. എല്ലാം ഇത്തിരി കൂടുതലേഉള്ളൂ.. എല്ലും നാവുമൊക്കെ......ഇതിനെയൊക്കെ ആരാണാവോ പെണ്ണെന്ന് വിളിക്കണേ 🙄 ഡോക്ടർ..!! എന്തോന്ന്??? അല്ല, അവൾ ജനിച്ചപ്പോ ഡോക്ടരാണല്ലോ പെണ്ണാണെന്ന് പറഞ്ഞത്.. അല്ലാതെ വക്കീലിന് ലേബർ റൂമിൽ കേറാൻ പറ്റുവോ??? ഓഹ്!!മിസ്റ്റർ കാർത്തിദത്ത് നിലവാരമുള്ള കോമഡി അടിക്കാൻ തുടങ്ങി അല്ലെ......

ഇടുപ്പിലേക്ക് രണ്ട് കൈയും ചേർത്ത് അഗ്നി അവനെ ഒന്ന്ആക്കുന്ന രീതിയിൽ നോക്കി... അത്പിന്നെ, ജീവിച്ച് പോണ്ടേ ഏട്ടാ...!! പിന്നെ, പിന്നെ അത് വേണം...!!അല്ല, മോന് ഏട്ടനൊരു സമ്മാനം തരട്ടെ..... വഷളൻ ചിരിയോടെ അഗ്നി കാർത്തിയെ നോക്കിചോദിച്ചു..... ഓ വേണ്ടന്നെ... വേണ്ടാഞ്ഞിട്ടാ... അങ്ങെനെ പറയരുത്... 😌 പറയും....... 😬... ഇജ്ജ് ആള് ശെരിയല്ല.. എനിക്ക് വല്ലതും പറ്റിയാൽ എന്റെ പാവം കിളികൾക്ക് ആരുമില്ലാതായി പോകുമേ......... അതും പറഞ്ഞവൻ കുളത്തിൽ മുങ്ങി......... ഡാ.......!!! വിളി കേൾക്കാതെ അവൻ അതിന്റെ അടിത്തട്ടിലേക്ക് മുങ്ങാംകുഴി ഇട്ട് പോകുന്നത് കാണ്കെ അവന്റെ ചുണ്ടിലും ചിരി മൊഴിഞ്ഞു........

""ഇല്ലാ കാർത്തി, ആരൊക്കെ എന്തൊക്കെ കാണിച്ച് കൂട്ടിയാലും ഈ മനസ്സിൽ മറ്റൊരാൾക്ക്‌ ഇനി സ്ഥാനമില്ല..!!പണ്ടേക്ക് പണ്ടേ ഇവിടേക്ക് ഒരുവൾ ചേക്കേറികഴിഞ്ഞതാ.. എന്റെ പെണ്ണായിട്ടും നിന്റെ ഏട്ടത്തിയായിട്ടും... 🖤"" ഒരു പുഞ്ചിരിയോടെ അവൻ പടവുകൾ കയറി മുറ്റത്തേക്ക് നടന്നു... ഇതേ സമയം ഇങ്ങ് അഴിയന്നൂരിൽ പരിപ്പും പപ്പടവുമൊക്കെയായി ആഞ്ഞുതട്ടുന്നതിന്റെ തിരക്കിലായിരുന്നു അവൾ... ദച്ചു!!!......... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...