ദക്ഷ മഹേശ്വർ: ഭാഗം 28

 

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

മെഹ്രു പറഞ്ഞതനുസരിച് സൈക്കിളിൽ പോകാനാണ് അവർ തീരുമാനിച്ചത്.. മറിയമ്മയോടും അപ്പുവിനോടും തലവേദനകരണം വീട്ടിലേക്കു പോകുവാണെന്നു കള്ളം പറഞ്ഞു.. അവർ ആടിപ്പാടി വീട്ടിൽ എത്തുമ്പോൾ ഒരുനേരം ആകും അതിനു മുന്പേ വീട്ടിൽ എത്താം എന്നായിരുന്നു മനസ്സിൽ ദേവു കണക്കുകൂട്ടിയത്... മെഹ്റുവാണ് സൈക്കിൾ ഓടിച്ചത്.. അവൾ സൈക്കിൾ നിർത്തിയത് അന്ന് അവനെ ഞങ്ങൾ കണ്ട ആ ഒഴിഞ്ഞ കുറ്റികാടിന്റെ അവിടെയും... എന്തുകൊണ്ടോ അകാരണമായ ഒരു ഭയ ദേവുവിനെ വേട്ടയാടാൻ തുടങ്ങി.... ആപത്ശങ്ക മനസിനെ പിടിച്ചുലക്കുന്നു.... ഞാൻ അവളോട്‌ പറഞ്ഞു.... ദേവു : മെഹ്രു നമ്മുക്ക് തിരിച്ചു പോകാം.. എനിക്കെന്തോ പേടിയാവുന്നു. അരുതാത്തതു എന്തോ നടക്കാൻ പോകുന്നപോലെ നമ്മുക്ക് പോകാട 😧 മെഹ്രു : നീ എന്തിനാ പേടിക്കുന്നെ കൂടെ ഞാൻ ഇല്ലേ... പേടിക്കണ്ട ഒരു 5 മിനിറ്റിന്റെ കാര്യമേ ഉള്ളു നീ വാ... മെഹ്രു ദേവുവിന്റെ കൈയും പിടിച്ചു ആ കുറ്റികാടിനുള്ളിലേക്കു നടന്നു...

അതിന്റെ ഉൾവശത്തായി ഒരു ഒഴിഞ്ഞ പൊട്ടിപൊളിഞ്ഞ ബിൽഡിങ് ഉണ്ടായിരുന്നു.. അവർ നേരെ അങ്ങോട്ടേക്ക് കേറി ചെന്നു... അകത്തു കയറിയതും ആരോ അവരെ ഉള്ളിലേക്ക് തള്ളിയിട്ടു..ദേവു വെച്ചു വീണു പോയിരുന്നു... അവൾ മുന്നോട്ടു നോക്കിയപ്പോൾ ചുണ്ടിലൂറുന്ന ഗുഢമന്ദസ്മിതത്തോടെ തൻസിൽ ഒരു ചെയറിൽ കാലിൽമേൽ കാലുവെച്ചിരിക്കുന്നു... പതിയെ എഴുനേറ്റു നിന്നു. ഉള്ളിൽ പേടിതോന്നുനെങ്കിലും മുഖത്തു ആ ഭാവം വരാതെ ധൈര്യമായി നിന്നു... ദേവു മെഹ്റുവിനെ തിരിഞ്ഞു നോക്കിയപ്പോൾ ഒരു പുഞ്ചിരിയോടെ അവൾ നില്കുന്നു ... എന്നാൽ ആ കണ്ണിൽ അപ്പോൾ കണ്ട വികാരം എന്താണെന്ന് ദേവുവിന് മനസിലായില്ല. അവൾ മെഹ്രുനോടായി പറഞ്ഞു.. ദേവു : നിനക്ക് പറയാനുള്ളത് വേഗം പറഞ്ഞിട്ട് വാ... അധികം നേരം എവിടെ നില്കുന്നത് ആപത്താണ്...😦 മെഹ്രു : അതിനു എനിക്ക് ഇക്കയോടൊന്നും പറയാനില്ലലോ ദേവു... 😏 ദേവു : പി... പിന്നെ.. മെഹ്രു : എനിക്ക് പറയാനുള്ളത് നിന്നോടാ... 😏 ദേവു : എന്തൊക്കെയാ നീ ഈ പറയുന്നത്... നമ്മുക്ക് പോവാം...

അവൾ മെഹ്രുവിന്റെ കൈപിടിച്ച് ഓടാൻ ശ്രെമിച്ചു..പക്ഷെ അവൾ ആ കൈകൾ തട്ടിയെറിഞ്ഞു .. മെഹ്രു : ചീ വിടെടി... നീ എന്റെ ഇക്കയെ നടുറോട്ടിൽ ഇട്ട് തല്ലുമല്ലേ... 😠 അതുപറഞ്ഞുകൊണ്ട് അവൾ ദേവുവിന്റെ കവിളിൽ ആഞ്ഞുഅടിച്ചു... ദേവു അടികൊണ്ട കവിളും പൊത്തിപിടിച്ചു ഭീതിയോടെ മെഹ്റുവിനെ നോക്കി.. മെഹ്രു നേരെ തൻസിലിന്റെ മുന്നിൽ പോയി നിന്നു.. അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.. തൻസിൽ : മോള് വീട്ടിൽ പൊക്കോ നിന്റെ ഫ്രണ്ടിനെ ഞങ്ങള് തന്നെ വീട്ടിൽ എത്തിച്ചോളാം... മെഹ്രു : കൂടുതൽ ഉപദ്രവിക്കല്ലേ.. പെട്ടെന്നു വിട്ടേക്കണേ.. തൻസിൽ : അതുപിന്നെ പറയാനുണ്ടോ..മോള് ചെല്ല്... മെഹ്രു : ഓക്കേ ഇക്ക ലവ് യു.. തൻസിൽ : ലവ് യു ടൂ.... മെഹ്രു ദേവുവിനെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് അവിടെ നിന്നും പോയി... ദേവുവിന്റെ ചെന്നിയിലുടെ കണ്ണീർ ഒഴുകാൻ തുടങ്ങി... അതുകണ്ടു തൻസിൽ പൊട്ടിച്ചിരിച്ചു.. ശേഷം കൈകൊട്ടികൊണ്ട് പറഞ്ഞു... തൻസിൽ : കൊള്ളാം...അപ്പൊ താൻസി റാണിക് കറയാനൊക്കെ അറിയാമ്മല്ലേ....

അതും പറഞ്ഞു കാറ്റുപോലെ വന്നു അവള്കരികിൽ വന്നുനിന്ന് മുടികുത്തിനു പിടിച്ചു കൊണ്ട് പറഞ്ഞു... തൻസിൽ : ഇങ്ങനെയല്ല..ഇതിലും ഭ്രാന്തമായി അലറിവിളിച്ചു നീ കരയണം... അതും എന്റെ ഈ കാൽച്ചുവട്ടിൽ കിടന്ന്...കേട്ടോടി.. @%$@%@മോളെ.. അതുപറഞ്ഞു അവൻ കൈവീശി അവളെ വീണ്ടും അടിച്ചു... ആ അടിയിൽ ഒന്നുകറങ്ങി കൊണ്ടവൾ വെച്ചു വീണ്ടും നിലത്തേക്ക് വീണു.. ഒറ്റവലിക് അവളെ പിടിചെഴുനെല്പിച്ചു കുട്ടാളികളോട് പുറത്തേക്കു നില്കാൻ പറഞ്ഞു.. അവർ ഒരുവഷളൻ ചിരിയോടെ പുറത്തേക്കിറങ്ങി വാതിലടച്ചു.. ദേവുവിനു അതിയായ തളർച്ച അനുഭവപെട്ടു...കണ്ണുകളിൽ ഇരുട്ട് വന്നു നിറയുന്നത് പോലെ... പക്ഷെ അവൾ പാടുപെട്ടു കണ്ണുകൾ വലിച്ചു തുറന്നു... എന്നിട്ട് പറഞ്ഞു... ദേവു : നിന്നെ പോലുള്ള ആണും പെണ്ണും കേട്ടതിനു ഇതുപോലുള്ള വളഞ്ഞ വഴിലൂടെ എന്നെയൊക്കെ കിഴ്പെടുത്താൻ പറ്റുവൊള്ളൂ...ക്രാ തുഫ്.... ദേവു നീട്ടിത്തുപ്പിക്കൊണ്ട് അവളോട്‌ പറഞ്ഞു... തൻസിൽ അവളെ അവനോട് ചേർത്ത് നിർത്തി.. അവൾ കുതറിക്കൊണ്ടിരുന്നു...

അവൻ പറഞ്ഞു.. തൻസിൽ : അടങ്ങി നില്കടി ചൂലേ.. നീയാരാന്ന നിന്റെ വിചാരം... നിന്റെ ഈ തെളപ്പ് തിരക്കാൻ ഞാൻ തന്നെ ധാരാളം... അവൾ അവനെ തള്ളിയിട്ടുകൊണ്ട് വാതിൽ ലക്ഷ്യമാക്കി ഓടി...പക്ഷെ അവൻ അവളെ പിടിച്ചു വലിച്ചൊരു ഭിത്തിയോട് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.. തൻസിൽ : നീ വെറും പെണ്ണാ... ഒരാണിന്റെ ചൂടും ചൂരും അറിയുമ്പോ നിന്റെ ഈ ചാട്ടമൊക്കെ നിന്നോളും... അവൾ അതുകേട്ടപ്പോൾ അവനെ സർവ്വശക്തിയുമെടുത്തു ഒന്നുകൂടി തള്ളി... ശേഷം കൈതടഞ്ഞ ഒരു ഒഴിഞ്ഞ ചില്ലുകുപ്പി കൈപിടിച്ച് കൊണ്ട് പറഞ്ഞു... ദേവു : അടുത്ത വരരുത് വന്നാൽ ഞാൻ നിന്നെ കൊല്ലും.. തൻസിൽ ഒരു ചിരിയോടെ അവള്കരികിലേക്കു പതിയെ നടന്നടുത്തുകൊണ്ട് പറഞ്ഞു... തൻസിൽ : അല്ലെങ്കിലും പിടിഞ്ഞു മാറുന്ന പെണ്ണിനെ കിഴ്പെടുത്തുന്നതാ ലഹരി... അവൾ അവളുടെ കൈയിൽ ഇരുന്ന കുപ്പി വിദഗ്‌ധമായി തട്ടിയെറിഞ്ഞു അവളെ അവന്റെ കൈപിടിയിലാക്കി... അവളുടെ ധൈര്യമെല്ലാം ഒരുവേള ചോർന്നു പോകുന്നതുപോലെ തോന്നി...

അവൻ അവളെ ശക്തമായി തറയിലേക്ക് തള്ളിയിട്ടു... ആ വീഴ്ചയിൽ അവളുടെ തലയിടിച്ചു.. ആ...അവൾ നിലവിളിച്ചു... അവൻ ഇട്ടിരുന്ന ഷിർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു അവള്കരികിൽ മുട്ടുകുത്തിയിരുന്നു... അവളുടെ യൂണിഫോം ഷിർട്ടിന്റെ കോട്ട് അഴിച്ചു മാറ്റി. അവളിലേക്ക്‌ അമരാൻ ഒരുങ്ങുമ്പോൾ പെട്ടെന്നു ഒരു ചവിട്ടേറ്റ് അവൻ ദൂരേക്ക് തെറിച്ചു വീണു... അവൻ തലയുയർത്തി നോക്കുമ്പോൾ കൈയണിഞ്ഞ ഒരു പോലീസുകാരൻ അവനെ നോക്കി മീശ പിരിക്കുന്നു ... പുറകിലായി മറിയാമ്മയും അപ്പുവും.. അവർ കരഞ്ഞു കൊണ്ട് ഓടിവന്നു ദേവുവിന്റെ തല മടിയിൽ എടുത്ത് വെച്ച് തട്ടിവിളിക്കാൻ തുടങ്ങി... മറിയാമ്മ : ദേവു ദേവു... മോളെ കണ്ണുതുറക്ക് നിനക്കൊന്നുമില്ലെടാ.. അപ്പു : ദേവു എഴുനേൽക്കട... മോളെ.. അപ്പോഴാണ് ആ പോലീസുകാരൻ മറ്റു കോൺസ്റ്റബ്ൾസിനോട് പറഞ്ഞത്.. പോലീസ് ഓഫീസർ : ടേക്ക് ഹിം.. ശേഷം പുള്ളി അവർകർക്കിൽ വന്നു മുട്ടുകുത്തി ഇരുന്നുകൊണ്ട് പറഞ്ഞു... പോലീസ് ഓഫീസർ : വീഴ്ചയിൽ ബോധം പോയതാവാം...

വരു ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. മറിയാമ്മയും അപ്പുവും തലയാട്ടി സമ്മതിച്ചു..ദേവുവിനെ അദ്ദേഹം ഇരുകൈയിലും കോരിയെടുത്തു അവർ വണ്ടിക് അരികിലേക്ക് നടന്നു.... 🔥🔥🔥🔥🔥🔥🔥🔥🔥🔥 മഹിയെല്ലാം ഒരു ഞെട്ടലോടെയാണ് കേട്ടുകൊണ്ടിരുന്നു.. ഇങ്ങനെയൊരു പാസ്ററ് ദേവുവിന് ഉണ്ടാകുമെന്ന് സ്വാപ്നത്തിൽ പോലും അവൻ വിചാരിച്ചിരുന്നില്ല.. അവൻ ചോദിച്ചു... മഹി : എന്നിട്ട്...? ദേവു : കണ്ണുതുറക്കുമ്പോൾ ഞാൻഹോസ്പിറ്റലിൽ ആണ്‌... പിന്നീട് ആ സംഭവം എന്റെ മനോനില തകർത്തു... കുറെ നാൾ റൂമിൽ തന്നെ കഴിച്ചു കൂട്ടി.. കേസ് നടന്നു അവനു 4 വർഷത്തെ ശിക്ഷയും ലഭിച്ചു.. പക്ഷെ മനഃപൂർവം മെഹ്രുവിന്റെ പേര് ഞാൻ ഉൾപ്പെടുത്തിയില്ല.... മഹി : ഹ്മ്മ്... ദേവു : അവളെന്നോട് മാപ്പ് പറയാൻ വന്നെങ്കിലും മറിയാമ്മ അവളെ അടുപ്പിച്ചില്ല... ശേഷം ഞാൻ അവളെ കണ്ടിട്ടില്ല.. മഹി : പിന്നെ എപ്പോഴാ മനഃസാന്നിദ്യം വീണ്ടെടുത്തത്... ദേവു : ഒരു വർഷത്തോളം ഈ ഇൻസിഡന്റ് കാരണം എനിക്ക് നഷ്ട്ടപെട്ടു.. ഒരു 6 മാസത്തെ കൗൺസിലിംഗും ട്രീട്മെന്റിലൂടെയുമാണ് നോർമൽ ആയത്... എനിക്ക് കൂടെ എന്നും താങ്ങായി അവളുമാരും ഉണ്ടായിരുന്നു.. എനിക്ക് വേണ്ടി ഒരു വർഷത്തെ പഠിപ്പു പോലും.... 😢

അവൾ അറിയാതെ വിതുമ്പിപ്പോയി.. മഹി അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു... അവൾ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് പിന്നെയും പറഞ്ഞു.. ദേവു : പിന്നീടാണ് കളരി പഠിച്ചതും മനസിന്റെ കാഠിന്യം വളർത്തിയതും ഒക്കെ.. എന്നെ മാറ്റിയെടുത്തതിൽ പ്രധാന പങ്കു എന്റെ മാറിയമ്മക്കും അപ്പുവിനുമാണ്...ഇച്ചായന് പോലും ഇതിനെപറ്റി ഒന്നുമറിയില്ല... ആ കേസിന്റെ കാര്യവും പുറംലോകം അറിയാതെ നോക്കാൻ എന്റെയും അവളുമാരുടെയും വീട്ടുകാർ ശ്രെധിച്ചു...പിന്നെ അടുത്ത വര്ഷം പ്ലസ് വണ്ണിനും ചേർന്നു... കുറച്ചു നേരം ഇരുവരും നിശബ്ദമായി നിന്നു... പിന്നീട് മഹി തന്നെ സംസാരിച്ചു... മഹി : ഐ ആം സോറി ദേവു. നിന്നെ പഴയ കാര്യങ്ങൾ ഓർമിപ്പിച്ചു ഞാൻ ബുദ്ധിമുട്ടിച്ചോ.. ദേവു : നോ നോ.. അതുസാരിമില്ല.. അല്ലലെങ്കിലും ഞാൻ അതോർത്തു നിൽകുമ്പോൾ ആണ്‌ താൻ വന്നത്.. അതു മറക്കാൻ ശ്രെമിച്ചാലും വീണ്ടും അറിയാതെ തുറന്നു പോകുന്ന എന്റെ ഒരുഅദ്യായം ആണ്‌... മഹി : എല്ലാം ശെരിയാകും.... വാ നമ്മുക്ക് താഴെ പോകാം... ദേവു : മ്മ്... ഇനിയൊന്നിന്റെ പേരിലും നിന്നെ എന്നിൽ നിന്ന് മാറ്റിനിർത്തില്ല പെണ്ണെ... വൈകാതെ നീ എന്റെ മനസ്സറിയും.. : മഹി മനസ്സിൽ ഉറപ്പിച്ചു അവൻ അവളുടെ കൈയിൽ കൈകോർത്തു താഴേക്കു നടന്നു... എന്നാൽ ഇരുട്ടിൽ അവർ പറഞ്ഞതു ശ്രെധിച്ചു കൊണ്ടിരുന്നു ആ രണ്ടു കണ്ണുകൾ നിറഞ്ഞത് അവർ കണ്ടതേയില്ല.............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...